പരസ്പരം പൊട്ടിത്തെറിക്കുന്ന നേരങ്ങളിൽ നീയൊരു കഴപ്പിയാണെന്ന് അങ്ങേര് എന്നോട് പറയാറുണ്ട്. അത് എന്തിന്റെ പേരിലാണെന്ന് അറിയുന്നത് കൊണ്ട് ഞാൻ ആ നേരത്തിനോട് തലകുനിച്ച് നിൽക്കും.
അങ്ങേര് പറഞ്ഞത് ശരിയാണല്ലോയെന്ന് തുടർന്ന് ആലോചിക്കുമ്പോഴാണ് തോന്നുക. മനഃസാക്ഷിയുടെ മുന്നിൽ എനിക്ക് വേണ്ടി ഞാൻ വാദിക്കാൻ തുടങ്ങുന്നതും അപ്പോഴാണ്. മനസ്സെന്ന പരമോന്നത കോടതി ഒരിക്കൽ പോലും എന്നെ ശിക്ഷിച്ചിട്ടില്ല.
ചിലരുടെയൊക്കെ അമിതമായ വികാര തള്ളിച്ചകളെയാണ് ചില പോങ്ങൻമ്മാർ കഴപ്പെന്ന് വിളിക്കുന്നത്. ഇപ്പോഴും നിഗൂഢമായ പ്രതിഭാസത്തിൽ നിന്നൊരു പെണ്ണിന്, മറ്റാർക്കും ഉപദ്രവമല്ലാത്ത വികാരതള്ളിച്ചകൾ ഉണ്ടായതിൽ ഞാൻ എന്തിന് ലജ്ജിക്കണം! തന്റെ തൃപ്തികൾ കണ്ടെത്താൻ സാധിക്കുന്ന ഇടത്തല്ലേ ഭൂമിയിലെ ഏതൊരു ജീവനും ജീവിതമുള്ളൂ…
ചെറുപ്പം തൊട്ടേ ലൈംഗികാസക്തി കൂടതലുള്ള ഒരാളായിരുന്നു ഞാൻ. ആദ്യമായിട്ട് പ്രേമം തോന്നിയവന്റെ പൊടിമീശ ദേഹം മുഴുവൻ കുത്തിയത് കൊണ്ടാണെന്ന് തോന്നുന്നു, പിന്നീട് അങ്ങോട്ട് മണ്ണിൽ വസന്തം നിറയുകയായിരുന്നു. അല്ലെങ്കിലും, പ്രകൃതിയുടെ അനുഭവമാറ്റ് പോകാതിരിക്കാൻ പാകം പരാഗണം നടത്തുകയെന്ന പ്രപഞ്ചത്തിന്റെ പ്രഥമ ലക്ഷ്യത്തിന്റെ സൃഷ്ട്ടികളാണല്ലോ ജീവനുകൾ.
പഠിക്കുന്ന കാലത്ത് പ്രേമവും രതിയുമൊന്നും ഇല്ലാത്ത ജീവിതം എന്ത് മടുപ്പാണെന്ന് കൂട്ടുകാരികളിൽ ചിലരൊക്കെ പറയുമായിരുന്നു. അതൊക്കെ കേൾക്കുമ്പോൾ ക്ലാസ്സിൽ നിന്നും ഏറെ കുപ്പിവളകൾ ഒരുമിച്ച് താഴെ വീണത് പോലെയൊക്കെ തൊന്നും. അത്രയ്ക്കും കിലുക്കമായിരുന്നു അന്നത്തെ ഞങ്ങളുടെ ചിരികൾക്ക്…
കോളേജ് പഠനത്തിന്റെ ആദ്യ പകുതിയായപ്പോഴേക്കും പൊടിമീശക്കാരന് എന്നെ വേണ്ടാതായി. ഇണയില്ലാതായിപ്പോയ ഒരു പെൺ മൈനയെ പോലെ ഞാൻ ആ കോളേജ് പറമ്പിൽ ഓർമ്മയിൽ കൊത്തിപ്പെറുക്കിയങ്ങനെ നടന്നു. അവന്റെ വേർപാടൊക്കെ മറന്ന് വരുന്ന വേളയിലാണ് വിവാഹലോചന വന്നത്. എല്ലാ അർത്ഥത്തിലും, ജീവിതം പങ്കിടാനുള്ള ഇണയുമായി കൂടിച്ചേരാനുള്ള അതിയായ ആഗ്രഹത്തിൽ തന്നെയായിരുന്നു ഞാൻ. അതുകൊണ്ട് മറ്റൊന്നും ഓർക്കാതെ സമ്മതിക്കുകയും ചെയ്തു.
എന്റെ പൂർവ്വ പ്രേമ കഥകളൊക്കെ വിവാഹത്തിന് മുമ്പ് തന്നെ അങ്ങേരോട് പറഞ്ഞതാണ്. വിവാഹം ആർഭാടപൂർവ്വം കഴിഞ്ഞു. ആ മനുഷ്യൻ മണിയറയിലേക്ക് എത്തുന്നതിന് മുമ്പേ ഞാൻ ഉറങ്ങിപ്പോയി. ആദ്യ രാത്രിയുടെ ചില ഊഷ്മളമായ രംഗങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്ന ഞാൻ നിരാശയോടെയായിരുന്നു ഇണയില്ലാത്ത മണിയറയിൽ അന്ന് ഉറങ്ങിയത്.
പിന്നീട് കുറച്ച് നാൾ അങ്ങേര് എന്റെ കൈ കോർത്ത് പിടിച്ച് ചില ബന്ധുക്കളുടെ വീട്ടിലേക്കുള്ള സൽക്കാര യാത്രകളിൽ ആയിരുന്നു. അങ്ങേർക്ക് ഞാൻ അത്രയും പ്രിയപ്പെട്ട ഒരാളാണെന്ന് അപ്പോഴൊക്കെ തോന്നും. സത്യം പറഞ്ഞാൽ ആഴ്ചകൾ രണ്ട് കഴിഞ്ഞിട്ടും തന്റെ ഇണയുമായി ശാരീരികമായി ബന്ധപ്പെടാൻ സാധിക്കാത്തതിന്റെ മനഃപ്രയാസം മാത്രമേ അന്ന് എനിക്ക് ഉണ്ടായിരുന്നുള്ളൂ..
അന്നും അങ്ങേര് വരുന്നതിന് മുമ്പേ ഞാൻ ഉറങ്ങി. ഉറക്കത്തിൽ എപ്പോഴോ ദേഹത്ത് ആരൊ കാര്യമായിട്ട് എന്തൊക്കെയോ പരതുന്നത് പോലെ എനിക്ക് തോന്നി. കണ്ണുകൾ തുറന്നപ്പോൾ അങ്ങേരുടെ തല എന്റെ നാഭീ ചുഴിയിൽ നിന്ന് താഴേക്ക് പോകുകയായിരുന്നു. മധുരമായ ഒരു സ്വപ്നം പോലെ ഞാൻ ആ രാത്രിയെ ആസ്വദിച്ചു.
ഇണചേരുമ്പോൾ മാത്രം കിട്ടുന്ന തെളിച്ചവുമായി പിറ്റേനാൾ ഞങ്ങൾ ഉണർന്നു. ഉറക്കത്തിന്റെ ഇടയിൽ നടന്നതായത് കൊണ്ട് സംഭവിച്ചതെല്ലാം സ്വപ്നം പോലെയായിരുന്നു. അത് കൊണ്ടായിരിക്കണം ആ രാത്രിയിൽ ഇത്തിരി മുല്ലപ്പൂക്കൾ മെത്തയിലിട്ട് ഞാൻ തയ്യാറായി നിന്നത്.
‘നീ ഒരുങ്ങിയിട്ട് തന്നെയാണല്ലോ…’
കിടക്കാൻ നേരം ഒരു ഗ്ലാസ് പാല് കൊടുത്തപ്പോൾ ചിരിച്ച് കൊണ്ട് അങ്ങേര് പറഞ്ഞതാണ്. കേട്ടപ്പോൾ എന്നിലും ഒരു ചിരി വന്ന് പല്ല് കാട്ടാതെ തിരിച്ച് പോയി. ആ മനുഷ്യൻ എന്റെ കൈകളിൽ പിടിച്ച് അടുത്തേക്ക് ഇരുത്തി. അപ്പോൾ തന്നെ എന്റെ ശ്വാസം തെറ്റിപ്പോയി. ഗതി തെറ്റി ഇളകുന്ന പായക്കപ്പലിന്റെ തുണിപോലെ ശരീരമാകെ വിറച്ചു. പ്രാണൻ സീൽക്കാരത്തിൽ ഞെരിപിരി കൊള്ളുകയായിരുന്നു.
പരസ്പരം കിതക്കുന്ന നിമിഷങ്ങളിലെ ആലസ്യത്തിൽ എപ്പോഴോ വേഗത്തിലെന്ന് ഞാൻ പറഞ്ഞു. ഒപ്പം അങ്ങേരുടെ കൈകളെടുത്ത് എന്റെ വലത്തേ മുലയിലും വെച്ചു. തുടർന്ന് എന്താണ് സംഭവിച്ചതെന്ന് പറയുന്നതിനേക്കാൾ നല്ലത്, ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വികാര പരവേശയായി ഒരു ചെറുശബ്ദം പോലും തന്റെ പെണ്ണിൽ നിന്ന് വരരുതെന്ന് കരുതുന്ന ചില കിഴങ്ങൻ അങ്ങേരുമ്മാർ ഇവിടെയുണ്ടെന്ന് പറയുന്നതാണ്.
മെത്തയിൽ ഞെരിഞ്ഞമർന്ന മുല്ലയോളം വാടിപ്പോയി അന്ന് എന്റെ മനസ്സ്.
പിന്നീട്, അങ്ങേരുടെ മുഖം മുന്നിലെത്തുമ്പോൾ മാത്രം തെളിയാത്തയൊരു വിളക്കായിട്ടാണ് സ്വയം തോന്നിയിട്ടുള്ളത്. ഏതെങ്കിലുമൊരു തെരുവ് വേശ്യയുടെ അടുത്ത് പോകുന്ന ലാഘവത്തിൽ അങ്ങേര് ഇടക്കെന്നെ പിടിച്ച് ഭോഗിക്കുകയും, മാറി കിടക്കുകയും ചെയ്യും. ഒരു തലോടലുകൾ പോലും ഇല്ലാത്ത ആ കേളികൾ പതിവായപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു.
പൊരുത്തക്കേടിന്റെ കൃത്യമായ കാരണങ്ങൾ ആദ്യമൊന്നും ആരോടും പറയാൻ സാധിച്ചില്ല. മടിയോടെ പറഞ്ഞിട്ടും അത് ഉൾക്കൊള്ളാൻ ആർക്കുമൊട്ട് പറ്റിയതും ഇല്ല. അത് കൊണ്ടായിരിക്കും സ്വന്തമെന്ന് കരുതിയ വീട്ടിലും അധികനാൾ നിർത്തിപ്പിച്ചില്ല. എന്നെ കൊണ്ടുപോകാൻ അച്ഛൻ തന്നെ അങ്ങേരെ വിളിച്ച് വരുത്തിയപ്പോൾ അവിടെ നിന്നും ഞാൻ ഇറങ്ങി. അയാളുടെ കൂടെ ജീവിക്കുന്നതിനേക്കാളും നല്ലത് എങ്ങനെയാണെന്ന കൃത്യമായ ധാരണ എനിക്ക് ഉണ്ടായിരുന്നു.
എനിക്ക് മാനമില്ലെന്ന് ഈ ലോകം പറയുമായിരിക്കും! പാടുമായിരിക്കും! പരിഹസിക്കുമായിരിക്കും! വിഷയമല്ല. പലരും അബദ്ധത്തിൽ ചെന്ന് ചാടുന്ന ആ രതിവിപണിയുടെ ദിക്കിലേക്ക് പതിയേ ഞാൻ നടന്നു…
അങ്ങേരുടെ ഭാഷയിൽ പറഞ്ഞാൽ അന്നുതൊട്ട് ഇന്നുവരെ സുഖസുന്ദരമായി ഞാൻ ജീവിക്കുന്നത് എന്റെ കഴപ്പ് വിൽപ്പനയ്ക്ക് വെച്ചിട്ട് തന്നെയാണ്. സ്വന്തം പെണ്ണിന്റെ നാക്ക് മുറിച്ച് അങ്ങാടിയിലെ പെണ്ണിന്റെ ആർത്തനാദം കേൾക്കാൻ ഇഷ്ടമുള്ള കഴപ്പൻമാർ തന്നെയാണ് അത് വാങ്ങാനും വരുന്നത്. ഒരുനാൾ അങ്ങേരും ഉണ്ടായിരുന്നു….!!!
ശ്രീജിത്ത് ഇരവിൽ