ഗൾഫുകാരൻ ഉം പെണ്ണിന് കോളടിച്ചല്ലോ… കല്യാണം കഴിഞ്ഞാൽ പറക്കാല്ലോ.””

“”നിഷേ നിന്നെ ഇന്ന് S.K.Tയിൽ കണ്ടില്ലല്ലോ.””

 

“”എന്റെ രമ്യേ ഒന്നും പറയണ്ടടി. ഇന്ന് ബസ് സ്റ്റോപ്പിൽ വെച്ച് ആയെടി. അതും വെച്ച് ഞാനങ്ങനാടി വരുന്നത് ആൾക്കാര് കണ്ടാൽ കളിയാക്കില്ലേ..പോരാത്തതിന് ഇന്ന് ആദ്യ ദിവസം തന്നെ …””

 

“”എന്നിട്ട് ഞാൻ വീട്ടിലേയ്ക്ക് തിരിച്ചു പോയി..””

 

“” അപ്പോൾ നിനക്ക് ഡേറ്റ് ഒന്നും അറിഞ്ഞൂടെ ..””

 

“” എനിയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വരും. പ്രതീക്ഷിച്ചില്ല. നടുറോഡിൽ വെച്ചു ആകുമെന്ന്…””

 

“”നീ വേഗം ചെല്ല് MD ചോദിച്ചു.. ഇയിടെയായിട്ട് നീ കുറച്ച് നേരം വൈകിയാ വരുന്നെന്ന് കംപ്ലയിന്റ് പറഞ്ഞിട്ടാ പോയത്””

 

“”എടീ ഈ കാര്യമെങ്ങനാ പറയാ..””

 

“”നീ MDയെ കാണണ്ട .ബീനാ മേഡത്തിനെ കണ്ടാൽ മതി.. G.M നു കാര്യം പറഞ്ഞാൽ മനസ്സിലാകും അവരും ഒരു സ്ത്രീയല്ലേ.. ഇതൊക്കെ നമ്മൾ വിചാരിച്ചിട്ടാണോ .. അല്ല.പിന്നെ നീ ചെല്ല് സമയം കളയാതെ..””,

 

അവൾ നിഷയെ ബീന മാഡത്തിന്റെ ക്യാബനിലേയ്ക്ക് പറഞ്ഞയച്ചു കൊണ്ട്

വീണ്ടും തന്റെ പണികളിൽ തുടർന്നു.

 

അവൾ ബീനമാഡത്തിനോട് കാര്യം അവതരിപ്പിച്ചു .. മേഡത്തിന്റെ മുഖത്ത് ആദ്യം ഇത്തിരി കോപം വന്നെങ്കിലും അവളുടെ കരയാൻ തുടിക്കുന്ന മിഴികളെ കണ്ടപ്പോൾ സമാധാനിപ്പിച്ച്‌ പറഞ്ഞയച്ചു..

 

സമാധാനത്തോടെയുള്ള അവളുടെ തിരിച്ചു വരവ് കണ്ടപ്പോൾ രമ്യയ്ക്ക് സന്തോഷമായി..

 

“ഞാൻ പറഞ്ഞില്ലേ അല്ലെങ്കിലും ബീന മാഡം ഇച്ചിരി മനുഷ്യ പറ്റുള്ള സ്ത്രീയാ..””

 

“”ഉം ഒരു കണക്കിന് പറഞ്ഞൊപ്പിച്ചു ..

സത്യത്തിൽ അവരോട് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞെടീ.. നമ്മൾ ഈ പെണ്ണുങ്ങൾക്ക് മാത്രം ഇങ്ങിനെ ദൈവം ..””

 

“”ഇതു പ്രകൃതി നിയമം ആണ് എന്റെ നിഷേ.. ”

 

“അപ്പോൾ മൃഗങ്ങളിലും പെണ്ണുങ്ങൾ ഉണ്ടാകില്ലേ അവർക്കൊന്നും ഞാൻ കണ്ടിട്ടില്ലല്ലേ..””

 

“”തുടങ്ങിയവൾക്ക് സംശയം നീ ഒന്നു നിറുത്തുമോ ..””

 

“”എനിക്കറിയില്ല. നീ വേറേ ആരോടെങ്കിലും പോയി ചോദിക്ക്.. വന്നതേ നേരം വൈകി എന്നിട്ട് കിന്നാരം പറഞ്ഞിരിയ്ക്കാ..””

 

“”എടീ എനിയ്ക്ക് ഒരു കാര്യം പറയാനുണ്ട്..””

 

“”പ്ലീസ് നിഷേ ഒരു പാട് വർക്ക് ബാക്കിയുണ്ട് നിന്റെ സംശയങ്ങൾക്ക് ഉച്ചയ്ക്ക് ചോറുണ്ണും നേരം മറുപടി തരാം… ഇപ്പോൾ എന്നെ ഒന്നു വെറുതേ വിടു.. രമ്യ അവളുടെ ചോദ്യാവലിയിൽ നിന്ന് നൈസായി തലയൂരി..””

 

അന്ന് ഒരു തിങ്കളാഴ്ച ആയതിനാൽ രണ്ടു പേർക്കും നല്ല ജോലി ഉണ്ടായിരുന്നു .. കംമ്പ്യൂട്ടറിലെ അക്ഷരങ്ങൾ അടിച്ചുകൂട്ടുന്ന തിരക്കിൽ രണ്ടു പേരും ലയിച്ചിരുന്നു.. സമയം ഒരു മണി ആയപ്പോൾ രമ്യയാണ് നിഷയെ വിളിച്ചത്..

 

“”എന്താടീ. ഇന്ന് ഭക്ഷണം ഒന്നും വേണ്ട.. സമയം ഒന്ന് കഴിഞ്ഞു ..””

അവൾ ക്ലോക്കിലേക്ക് നോക്കി ശരിയാണ് ഒരു മണി കഴിഞ്ഞു ..

 

“”എനിയ്ക്ക് വേണ്ട രമ്യേ ചെറുതായി വയറു വേദനയുണ്ട്.. നീ കഴിച്ചോ.. ഞാൻ വേണമെങ്കിൽ നിനക്ക് കൂട്ടിനിരിയ്ക്കാം..””

 

“”ചോറുണ്ടല്ലങ്കിൽ വേണ്ട. ഞാൻ ഒരു ആപ്പിൾ കൊണ്ടു വന്നിട്ടുണ്ട് അതെങ്കിലും കഴിയ്ക്കു.. പാതി നീ കഴിയ്ക്കു. എനിയ്ക്ക് പാതി മതി..”

 

“”നിനക്കെന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞിട്ട് ”

 

“ഇന്ന് ബസ്സിൽ ഒരു സംഭവമുണ്ടയി.. ബസ്സിൽ നല്ല തിരക്കായിരുന്നു. കോളേജിന്റെ സമയം ആയതിനാൽ .മുന്നിൽ ഒന്നും നിൽക്കാൻ സാധിച്ചില്ല. തള്ളി തള്ളി എന്നെ പുറകിലേയ്ക്ക് കൊണ്ടു പോയി .. അവിടെയാണെങ്കിൽ നിറച്ചും ആണുങ്ങള് .. എനിയ്ക്കാണെങ്കിൽ നേരം വെകിയതിന്റ വിഷമവും .അതും കൂടി ആയപ്പോൾ മനസ്സ് ഭ്രാന്ത് പിഠിച്ച അവസ്ഥയിലായിരുന്നു ..””

 

“”എന്നിട്ട്?

 

“”ആരോ എന്നെ പുറകിൽ നിന്ന് തോണ്ടുന്ന പോലെ തോന്നി.. തിരിഞ്ഞു നോക്കിയില്ല ദേഷ്യവും സങ്കടവും കടച്ചമർത്തി ഞാൻ നിന്നു..

ഇറങ്ങാറായപ്പോൾ പിന്നിൽ ശക്തിയായി അമർത്തിയ പോലെ . എന്റെ സഹികെട്ട് ഞാൻ പിന്തിരിഞ്ഞ് എന്റെ പുറകിൽ നിന്നവന്നെ തള്ളി -“”

 

“”അയ്യോ എന്നിട്ട് .””

 

“”എന്നിട്ടെന്താവാൻ നാട്ടുകാര് ശരിയ്ക്ക് മേയുന്നുണ്ടായിരുന്നു .. ഞാനിറങ്ങി പോന്നു.. എന്തായാവോ..””

 

“”വേണ്ടായിരുന്നെടീ – പാവം നിനക്കരാണെന്നു അറിയാതെ നീ എന്തിനാ ഇങ്ങിനെ ചെയതത്..”

 

“പിന്നെ ഞാൻ മിണ്ടാതെ നിന്ന് കൊടുക്കണോ..? എന്നെ കിട്ടില്ല””

 

“”ഞാനാണെങ്കിൽ ഒന്നും മിണ്ടില്ല. കാരണം നമ്മുടെ അല്പനേരത്തെ ഒരു ശ്രദ്ധക്കുറവുകൊണ്ട് അയാൾക്ക് അയാളുടെ ജീവിതം തന്നെ നഷ്ടപ്പെട്ടേയ്ക്കാം. കേസും കൂട്ടവുമായാൽ എത്ര കൊല്ലം ജയിലിൽ കിടക്കണമെന്ന് അറിയുമോ നിനക്ക് “”

 

“”നീ ചെയ്തത് എന്തായാലും ശരിയായില്ല.

നീ ഇതു കണ്ടോ. “”

 

“”ഇത് സൂചിയല്ലേ.. “”

 

“”ഇത് എപ്പോഴും എന്റെ ചുരിദാറിൻ മേൽ കാണും ഇത്തരക്കാർക്ക് ഒരു ചെറിയ വേദന. അതു വിട്ടിട്ട്. നാട്ടുകാരെക്കൊണ്ട് തല്ലിക്കാ എന്നക്കെ പറഞ്ഞാൽ ഇച്ചിരി കടന്ന കൈ ആയി പോയി നിഷേ..””

 

രമ്യ പറഞ്ഞതാലോചിച്ചപ്പോൾ താൻ ചെയ്തത് ശരിയായില്ല എന്നവൾക്ക് ബോധ്യമായി..

 

സത്യത്തിൽ ആരാണ് ചെയ്തത് എന്ന് കണ്ടതുമില്ല. ശ്ശോ കഷ്ടമായി പോയി.. ചെയ്ത് പോയ തെറ്റിന് അവൾ സ്വയം പശ്ചാത്തപിച്ചു ..

 

ജോലി കഴിഞ്ഞ് മടങ്ങും നേരം നിഷ രമ്യയെ ഒരു കാര്യം ഓർമ്മിപ്പിച്ചു…

 

“”നാളെ ഞാൻ വരില്ലട്ടോ.. ഞാൻ മുൻപ് പറഞ്ഞിരുന്നില്ലേ.. ഒരു കൂട്ടര് എന്നെ കാണാൻ വരുന്ന കാര്യം നാളെ യാണത് .വിശേഷങ്ങൾ എല്ലാം മറ്റന്നാൾ വരുമ്പോൾ പറയാം..””

 

“”ഗൾഫുകാരൻ ഉം പെണ്ണിന് കോളടിച്ചല്ലോ… കല്യാണം കഴിഞ്ഞാൽ പറക്കാല്ലോ.””

 

“”ഉം എന്നാ ശരി ടീ മറ്റന്നാൾ കാണാം..””

 

ബസ്സിലിരിക്കുമ്പോൾ നിഷ തന്റെ മൊബൈൽ എടുത്തു നോക്കി..ശ്ശോ. ഓഫാണല്ലോ.. വീണ്ടും ഓണാക്കി നോക്കി.. ലോ ബാറ്ററി എന്ന് എഴുതി കാണിച്ച് വീണ്ടും ഓഫായി..

രാവിലെ നോക്കിയിരുന്നെങ്കിൽ ഓഫീസിൽ ചാർജിൽ വെയ്ക്കാമായിരുന്നു .. അവൾ തന്റെ മറവിയെ സ്വയം കുറ്റപ്പെടുത്തി കൊണ്ട് ഫോൺ ബാഗിലേയ്ക്ക് തന്നെവച്ചു..

 

ജോലി കഴിഞ്ഞു വരുന്ന തന്നെയും കാത്തു അമ്മ ഉമ്മറത്തു തന്നെ നില്പുണ്ടായിരുന്നു ..

 

“”എന്താ ലക്ഷ്മി മുഖത്തൊരു വാട്ടം””

 

അമ്മയെ കളിയാക്കികൊണ്ടവൾ അകത്തേയ്ക്കു കയറി..

“”അമ്മേ ചായ .””

“എന്റെ മോളേ.. നിന്നെ ഞാൻ എത്ര മാത്രം വിളിച്ചു..””

 

“”മൊബൈൽ ഓഫായി പോയമ്മേ..””

 

“ഓഫീസ് നമ്പറിൽ വിളിക്കാമായിരുന്നില്ലേ..””

 

“”വിളിച്ചിരുന്നു..

എന്തൊക്കെയോ ഇംഗ്ലീഷിൽ പറഞ്ഞു.

എനിക്കൊന്നും മനസ്സിലായില്ല””

 

“”അതോ അവൾ ഒരു പുതിയ കുട്ടിയാണ് മുബൈയിലെ ഓഫീസിൽ നിന്ന് ട്രാൻസ്ഫർ ആയി വന്നതാ അവൾക്ക് മലയാളം അത്ര വശമല്ല..

ആട്ടെ എന്തിനാ വിളിച്ചതമ്മേ. -“”

 

“”നാളെ അവധിയെടുക്കേണ്ട എന്നു പറയാൻ ആയിരുന്നു ..””

 

“”നാളെ അവർ വരുന്നില്ല.എന്ന്‌.”

 

“”കാരണം..!!! അവൾ ലക്ഷ്മിയമ്മയുടെ മുഖത്തേയ്ക്ക് ആശ്ചര്യത്തോടെ നോക്കി..

 

ഉച്ചതിരിഞ്ഞ് എടക്കാരൻ വിളിച്ചിരുന്നു..

രാവിലെ ബസ്സിൽ ആളറിയാതെ ആരൊക്കെയോ ചേർന്നു മർദ്ദിച്ചെന്ന്നും ഇപ്പോൾ ആശുപത്രിയിൽ ആണന്ന് “”

..

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവൾ തരിച്ചുനിന്നു പോയി.. അവളുടെ ഓർമ്മകളിലൂടെ രാവിലത്തെ സംഭവം കടന്നു പോയി.. അപ്പോൾ ഒരു പക്ഷേ.. അയാൾ ആയിരിക്കുമോ. അത്.. എന്റെ ദൈവമേ.. ഞാൻ ചെയ്ത തെറ്റിന് എനിയ്ക്ക് തന്നെ തിരിച്ചടിച്ചല്ലോ.. അവർക്ക് ഒന്നും വരുത്തരുതേ.. അവൾ മനസ്സിൽ ദൈവങ്ങളോട് കേണപേക്ഷിച്ചു.

 

എടക്കാരനോട് അശുപത്രിയിലെ വിവരങ്ങൾ തിരക്കി രാവിലെത്തന്നെ അവൾ അവനെ കാണാൻ പുറപ്പെട്ടു..

 

“സിസ്റ്റർ ഇന്നലെ അഡ്മിറ്റായ ഹരി എന്ന ആൾ ഏത് വാർഡിലെ ന്നാണെന്നു ഒന്നു പറയാമേ..””

 

“”ഒരു മിനിറ്റ് ”

 

“ഒരു ഹരികൃഷ്ണൻ ആണോ? ..””

 

“”അതേ ഹരി കൃഷ്ണൻ തന്നെ””

 

“”വാർഡ് നമ്പർ 21″”

 

സിസ്റ്ററോട് നന്ദി പറഞ്ഞവൾ നടന്നു.. ഉള്ളിലെ ഭയവും വിഷമവും തന്നെ ഇല്ലാതാക്കുന്നതു പോലെ തോന്നിയവൾക്ക്..

അവനെ കണ്ടതും ആ മുഖത്തേയ്ക്ക് ഒന്നു നോക്കി ..ഒരു മിന്നായം പോലെ ഇന്നലെ കണ്ട അതേ മുഖം.. അവന്റെ മുന്നിൽ മനസ്സിനെ പിടിച്ചു നിറുത്തുവാൻ അവൾ നന്നേ പാടുപ്പെട്ടു.അവന്റെ കണ്ണിൽ തിളങ്ങിയ രോക്ഷത്തിന്റെ തീവ്രത അവൾ വായിച്ചെടുത്തു ..

 

“”എന്തിനാ കുട്ടി ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ വന്നതാണോ ..”

 

“”സോറി… ഞാനറിഞ്ഞില്ല.. അപ്പോഴത്തെ ദേഷ്യവും വിഷമവും സഹിക്കവയ്യാതായപ്പോൾ ചെയ്തു പോയതാണ്.””

 

“”ഏയ് സാരമില്ല.സത്യത്തിൽ എന്താണു സംഭവിച്ചതെന്നു എനിക്കറിയില്ലായിരുന്നു .. ബസ്സിൽ ഉറങ്ങിപ്പോയ ഞാൻ കണ്ടക്ടർ വിളിച്ചു പറഞ്ഞപ്പോൾ ചാടിയെഴുനേറ്റതാ..

അപ്പോഴാണ് കുട്ടിയെന്നെ തള്ളിയിട്ടത്..

കൂടെ നിന്നവർ വിളിച്ചു പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.. ഞാനല്ല ചെയ്തത് എന്നു പറയാനായി കുട്ടിയെയും അവിടെ കണ്ടില്ല ..

 

എല്ലാം കഴിഞ്ഞു ഇനി പറഞ്ഞിട്ടു കാര്യമില്ല.

അടി കിട്ടിയതിലല്ല .. എനിയ്ക്ക് വിഷമം. അവരുടെ വീട്ടുകാർ അറിഞ്ഞാൽ പിന്നെ ഇതിനേക്കാളും വലിയ നാണക്കേടുണ്ടോ..””

 

“ആരുടെ ?” “അവൾ അറിയാത്ത ഭാവത്തിൽ ചോദിച്ചു.. ”

 

” ഒരു പെണ്ണുകാണൽ ചടങ്ങു ഉണ്ടായിരുന്നു .. ”

 

അതു കേട്ട് അവൾ ഒന്നു പുഞ്ചിരിച്ചു..

 

“”അതോർത്ത് ഏട്ടൻ വിഷമിക്കേണ്ട..

ഏട്ടൻ കാണാനിരുന്ന ആ പെൺകുട്ടി ഞാനാണ്..””

 

അവൾ നാണിച്ചു.തല താഴ്ത്തി ..

 

“” അപ്പോൾ പെണ്ണുകാണൽ മനോഹരമായിരിക്കുന്നു .. സത്യത്തിൽ ഞാൻ തന്നെ കാണാൻ വേണ്ടിയാണ് വന്നത് താൻ ജോലി ചെയ്യുന്നിടത്ത് വന്ന് ആരും കാണാതെ ഒന്നു കണ്ടിട്ടു വരാൻ വേണ്ടി.. എന്നാൽ ഇതു ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കൂടിക്കാഴ്ചയായിപ്പോയി..””

 

അവന്റെ കണ്ണിലെ രോക്ഷം മാഞ്ഞിരിക്കുന്നു .. സ്നേഹത്തിന്റെ പ്രകാശം അവിടെ മാകെ പരന്നു.

 

പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു ..

 

ആദ്യരാത്രിയിൽ പൊട്ടിച്ചിരിക്കാൻ അവരുടെ പെണ്ണുകാണൽ ചടങ്ങ് ഒന്നുകൂടി ഓർത്തെടുത്തു അവർ രണ്ടു പേരും…

* ശുഭം *

 

രചന – രാജേഷ് ദീപു

 

നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്തുവാൻ ഇപ്പോൾ തന്നെ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ

Leave a Reply

Your email address will not be published. Required fields are marked *