ഓന്റെ വാക്ക് കേട്ട് ജീവിച്ചോ!!!'”””” എന്നൊക്കെയുള്ള ഉപദേശങ്ങൾ മാത്രം കിട്ടിക്കൊണ്ടിരുന്നു….

(രചന: J. K)

 

ഇരുപത്തിയൊന്നാം വയസ്സിൽ ആ കല്യാണാലോചന വരുമ്പോൾ ഹസ്ന ആകെ ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു പഠിപ്പിക്കണമെന്ന്…..

 

അത് അവർ സമ്മതിക്കുകയും ചെയ്തു അതുകൊണ്ട് മാത്രമാണ് ഈ കല്യാണത്തിന് സമ്മതിച്ചത്…. ഷെഫീഖ് സുന്ദരനായിരുന്നു ദുബായിൽ നല്ലൊരു ജോലിയും…

 

താഴെയുള്ള പെങ്ങളെ വിവാഹം അവർ നേരത്തെ തന്നെ ചെയ്ത് അയച്ചിട്ടുണ്ട്…

പിന്നീടുള്ളത് ഒരു ജേഷ്ഠനും അനിയനും ആണ്…

 

ജേഷ്ഠൻ കല്യാണം കഴിച്ച് അവരുടെ ഭാര്യ ഒരു അദ്ധ്യാപികയായി ജോലി ചെയ്യുന്നു പിന്നെയുള്ളത് അനിയനാണ് അനിയന്റെ വിവാഹവും ഷഫീഖിന്റെ വിവാഹവും ഒരുമിച്ച് നടത്താനായിരുന്നു അവരുടെ പ്ലാൻ…..

 

ആദ്യം ശരിയായത് ഷെഫീഖിന്റെ അനിയൻ ഷെരീഫ്ന്റെ വിവാഹമാണ്….

 

അയാൾ പഠിക്കുന്ന കാലത്ത് പ്രണയിച്ചത് ആയിരുന്നു ആ കുട്ടിയെ… അതുകൊണ്ടുതന്നെ അവരുടെ വിവാഹമുറപ്പിച്ചു് ഇട്ടിട്ടാണ് ഷെഫീക്കിനു വേണ്ടി പെണ്ണ് തെരഞ്ഞത്..

 

അങ്ങനെയാണ് ഹസ്നയെ കണ്ടതും അവർക്ക് ഇഷ്ടമായതും ഷെഫീഖിന് ആദ്യത്തെ കാഴ്ചയിൽ തന്നെ നന്നായി ബോധിച്ചു അത്രയും സുന്ദരിയായിരുന്നു അവൾ….

 

പെണ്ണു കാണാൻ വന്നപ്പോൾ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചുകൊള്ളൂഎന്ന് പറഞ്ഞിരുന്നു എല്ലാവരും….

 

അതുകൊണ്ടുതന്നെ ഷെഫീഖ് അവളുടെ അടുത്തേക്ക് സംസാരിക്കാനായി ചെന്നു അപ്പോഴും അവൾക്ക് ആവശ്യപ്പെടാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് പഠിക്കാൻ ഒത്തിരി ഇഷ്ടമാണ് എന്നെ വിവാഹം കഴിഞ്ഞാലും പഠിപ്പിക്കണമെന്ന്…

 

“”””അതിനെന്താ “””

 

എന്നു പറഞ്ഞപ്പോൾ ഹസ്നയും സമാധാനമായി കാരണം ഷെഫീഖിന്റെ വീട്ടിലെല്ലാവരും വിദ്യാഭ്യാസം ഉള്ളവരാണ് ചേട്ടന്റെ ഭാര്യയാണെങ്കിൽ ടീച്ചറാണ്….

 

അനിയൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടി ടി ടി സി കഴിഞ്ഞ് ഇപ്പോൾ ഡിഗ്രി ചെയ്യുന്നു….

 

ഹസ്ന ഡിഗ്രി ഫൈനൽ ഇയർ ആണ്..

 

ഇനി ഏതാനും മാസങ്ങൾ കൂടിയേ ഡിഗ്രി കഴിയാൻ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ കല്യാണം ധൃതിയിൽ വേണമെന്ന് പറഞ്ഞ് അവർ നടത്തി… ഷെഫീഖിന്റെ ലീവ് തീരാറായത്രെ….

 

അതുകൊണ്ടുതന്നെ വേഗം കല്യാണം കഴിഞ്ഞു…. പക്ഷേ ആദ്യം പറഞ്ഞതുപോലെ ഒന്നുമായിരുന്നില്ല കല്യാണം കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവം…..

 

ഹസീനയുടെ എല്ലാ കാര്യത്തിലും അയാളെ ഇടപെട്ടു… ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കാൻ സമ്മതിച്ചില്ല..

 

ഒന്ന് വീടിനു പുറത്തിറങ്ങണം എങ്കിലും അയാളുടെ സമ്മതം കൂടിയേതീരൂ…

 

തന്നെയുമല്ല കോളേജിലേക്ക് ഇനി പോകണ്ട എന്ന് ശക്തമായ ഭാഷയിൽ അയാൾ പറഞ്ഞു….

അയാൾ മാത്രമേ അവിടെ അങ്ങനെ ഉണ്ടായിരുന്നുള്ളൂ ഷെഫീഖിന്റെ അനിയന്റെ ഭാര്യയെ പഠിക്കാനായി വിട്ടു…..

 

ചേട്ടന്റെ ഭാര്യ അധ്യാപികയായിരുന്നു അവൾക്ക് ഇനിയും പഠിക്കാനുള്ള സൗകര്യം ജേഷ്ഠൻ ഒരുക്കിക്കൊടുത്തു…. പക്ഷേ ഏറ്റവും കൂടുതൽ പഠിക്കാൻ മോഹമുണ്ടായിരുന്ന അവളെ മാത്രം ഷെഫീഖ് അനുവദിച്ചില്ല….

 

പലരീതിയിൽ ഹസ്ന ശ്രമിച്ചു നോക്കി നോക്കി…… അയാളോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു നോക്കി നോക്കി…..

 

ഒന്നും നടക്കാതെ വന്നപ്പോൾ അവൾ തിരികെ വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നോക്കി,

 

പക്ഷേ അത് പ്രാവർത്തികമല്ല എന്ന് അവൾക്ക് അറിയാമായിരുന്നു കാരണം വിവാഹം കഴിച്ചു പെണ്ണുങ്ങൾ വീട്ടിൽ വന്നു നിൽക്കുന്നത് എന്തോ വലിയ അപരാധം പോലെയാണ് സമൂഹം എടുക്കുന്നത്…..

 

”’ഓൻ പറഞ്ഞേല് എന്താ തെറ്റ്??? ഓന്റെ വാക്ക് കേട്ട് ജീവിച്ചോ!!!'”””” എന്നൊക്കെയുള്ള ഉപദേശങ്ങൾ മാത്രം കിട്ടിക്കൊണ്ടിരുന്നു….

 

പതിനഞ്ചു ദിവസത്തെ ലീവും കഴിഞ്ഞ് ഷഫീഖ് ഗൾഫിലേക്ക് വിമാനം കയറി അപ്പോഴും ഹസ്ന അയാളെ തന്റെ കഴിവിന്റെ പരമാവധി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു….

ഒരു പ്രയോജനവും ഇല്ലായിരുന്നു….

 

അയാൾ പോയതിനെ പിറകെ തുടങ്ങിയ ഛർദി അത് ചെന്ന് അവസാനിച്ചത് ഗർഭിണിയാണ് എന്ന റിസൾട്ടിൽ ആയിരുന്നു….

 

പഠിക്കണം നല്ലൊരു ജോലി തേടണമെന്ന് ജീവിതത്തിൽ സ്വപ്നം കണ്ടിരുന്ന ഹസനയ്ക്ക് ഈയൊരു മാറ്റം തീരെ സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല….

 

അമ്മയാവാൻ പോകുന്നതിൽ സന്തോഷം ഉണ്ടെങ്കിലും പഠനം നിന്നതിന്റെ സങ്കടം അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു….

 

അത് അവളുടെ മനസ്സിന്റെ താളം ക്രമേണ തെറ്റിച്ചു…. ആരോടും മിണ്ടാത്ത… ആരുമായും വല്ലാതെ സംസാരിക്കാത്ത ചിരിക്കാത്ത അവസ്ഥയിലേക്ക് അത് അവളെ നയിച്ചു….

 

ഒരു പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ, ആ പാവത്തിന് മനസ്സിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു അവളുടെ അപ്പോഴത്തെ വികലമായ മനസ്സിൽ ആ കുഞ്ഞ് ശത്രു സ്ഥാനത്തായിരുന്നു..

 

അതിനെ ഒന്നെടുക്കാനോ പാല് കൊടുക്കാനോ അവൾ കൂട്ടാക്കിയില്ല… കുഞ്ഞിന്റെ കരച്ചിൽ പോലും അവൾക്ക് ആരോചകമായി തോന്നി…. മറ്റുള്ളോരുടെ കണ്ണിൽ ഇതെല്ലാം അവളെ ഒരു പെണ്ണല്ലാതെയാക്കി…. അഹങ്കാരിയാക്കി…

 

ഷഫീഖ് നാട്ടിൽ വന്നു…. താൻ പോകുമ്പോൾ കണ്ട ആളെ അല്ല അവൾ… മിണ്ടാട്ടമില്ല പറഞ്ഞാൽ മനസ്സിലാവുന്നില്ല എങ്ങട്ടൊ നോക്കി ദൃഷ്ടികൾ ഉറപ്പിച്ച് ഒരേ ഇരുത്തം…..

 

കുഞ്ഞിനെ അവൾ നോക്കുന്നു പോലുമില്ല…… മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കുന്നില്ല……. ഭക്ഷണം കൊടുത്താൽ കഴിക്കും ഇല്ലെങ്കിൽ അതുമില്ല…

 

കയ്യിലെ ഏലസ്സും മറ്റും ഇതു മാറാൻ, അവളുടെ ഈ അവസ്ഥയിൽ നിന്നും അവൾ രക്ഷനേടാൻ അവർ പോയ മാർഗങ്ങൾ വിളിച്ചോതിയിരുന്നു…

 

ഷഫീക്ക് ഹസ്ന യോട് സംസാരിച്ചു നോക്കി പക്ഷേ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല….. അവൾ അയാളെ കേട്ടതും ഇല്ല കണ്ടതും ഇല്ല.

 

എല്ലാം അവളുടെ അഭിനയം മാത്രമാണ് എന്ന് എല്ലാവരും അയാൾക്ക് ഓതി കൊടുത്തിരുന്നു….

 

ഏതോ ഒരു സുഹൃത്ത് മുഖേന ഷഫീക്ക് അവളെ ഒരു ഡോക്ടറെ കാണിച്ചു ഒരു സൈക്യാട്രിസ്റ്റിനെ….

 

അയാൾ അവളുടെ എല്ലാ കാര്യങ്ങളും ഷെഫീക്ക് നോട് ചോദിച്ചറിഞ്ഞു…. അതിൽ ആൾക്ക് കോളേജിൽ പോകാൻ വളരെ മോഹമുണ്ടായിരുന്നു പഠിക്കാനായിരുന്നു വലിയ ആഗ്രഹം എന്നും എല്ലാം അയാൾ ഉൾപ്പെടുത്തിയിരുന്നു….

 

കാര്യങ്ങളുടെ ഏകദേശം കിടപ്പ് മനസ്സിലായ ഡോക്ടർ, പിന്നീട് ചികിത്സിച്ചത് ഷഫീഖിനെ ആയിരുന്നു…

 

ഡോക്ടറുടെ കൗൺസിലിങ് മൂലം അയാൾ ഹസ്നയെ പഠിക്കാൻ വിടാം എന്ന് സമ്മതിച്ചു….. ഡോക്ടറുടെ ചികിത്സ കാരണം ഇത്തിരി ഭേദം വന്ന അവളെ… അയാൾ പഠിക്കാൻ പോകാൻ അനുവദിച്ചു..

 

മുടങ്ങിയ ഒരുവർഷം അവളെ അടുത്തുള്ള പ്രൈവറ്റ് കോളേജിൽ കൊണ്ടുപോയി ചേർത്തു… ആളാകെ മാറിയിരുന്നു ഷഫീഖിനേയും കുഞ്ഞിനേയും ഇപ്പോൾ താഴത്തും തലയിലും വയ്ക്കാതെ അവൾ നോക്കുന്നുണ്ട്….

 

അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും തന്റെ പൂർണ്ണത അവൾ തെളിയിച്ചു പിന്നീട് കുട്ടികൾക്ക് ഒരു നല്ല അധ്യാപികയുമായി…

 

ഗൾഫിൽ തന്നെ ജോലി ഉപയോഗിച്ച് നാട്ടിൽ തന്നെ കൂടി ഷെഫീഖ്…. ചെറിയൊരു കടയില് അതിലേക്കും അവളുടെ സഹായം ഉണ്ടായിരുന്നു…

 

ഒരു നദിപോലെ ഒഴുകുക ആയിരുന്ന അവളെ തടയണ കെട്ടി തടഞ്ഞു നിർത്തുകയായിരുന്നു ഷെഫീക്ക് ചെയ്തത്….

 

അതാണ് അവളുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിച്ചത് അവളുടെ വഴിക്ക് പതിയെ ഒഴുകാൻ വിട്ടപ്പോൾ അതൊരു മനോഹരമായ പുഴയായി അത് കടലിൽ ചെന്നു ചേർന്നു…. പൂർണ്ണതയുടെ സമുദ്രത്തിൽ..

 

ഓരോ ജീവിതങ്ങളും ഓരോ നദി പോലെയാണ് അവ ഒഴുകുമ്പോഴും ആ കടലിൽ പോയി തീരുമ്പോഴും മാത്രമേ പൂർണ്ണ ലഭിക്കുകയുള്ളൂ… അവയെ തടഞ്ഞു നിർത്തുക എന്നാൽ ദ്രോഹമാണ്…

 

എന്റെ സുഹൃത്തിന്റെ ജീവിതമാണ്…

ഇപ്പോൾ കുടുംബത്തിൽ ചിരിയും സ്നേഹവും മാത്രമേ ഉള്ളൂ… ഹസ്നയുടെ തകർച്ച കണ്ടവർക്ക് ഇപ്പോഴത്തെ ആ ജീവിതം കാണുമ്പോൾ ഉള്ള ആത്മനിർവൃതി ചെറുതല്ല….

Leave a Reply

Your email address will not be published. Required fields are marked *