ഭാര്യയുടെ കുറവുകൾ ചൂണ്ടി കാണിക്കുന്ന ഒരു ഭർത്താവായി നിങ്ങള് എന്നെ കാണരുത് കേട്ടോ..

ബ്ലാക് ആൻഡ് വൈറ്റ്

(രചന: ©Aadhi Nandan)

 

Nivitha weds Rahul.

 

“എന്താടാ ജോബി എന്താ നിൻ്റെ പ്ലാൻ..”

 

“ഓ എന്ത് പ്ലാൻ വെറും ദുരുദ്ദേശ്യം മാത്രം…”

 

“എന്നാലും… കോളേജ് ബ്യൂട്ടി ക്വീനായിരുന്നവൾ വെളുത്തു തുടുത്തു തക്കാളി പഴം പോലെ ഇരുന്ന നിന്നെ വേണ്ടന്നു വെച്ച് പോയപ്പോൾ ഞാൻ ഓർത്തു വല്ല നല്ല ഒരുത്തനെ തന്നെ കെട്ടും എന്ന്. ഇത് ഇപ്പൊ..”

 

“നീ ഒന്ന് സമാധാനപെട് ഗിരി. ഇന്ന് കല്യാണം ഒക്കെയായിട്ട് നല്ല കനത്തിൽ തന്നെ ഒരു ഗിഫ്റ്റ് അവൾക്ക് കൊടുക്കണ്ടേ….”

 

“നീ എന്താടാ ഈ ഒപ്പിക്കാൻ പോണത്..?”

 

“കാണാൻ പോണ പൂരം പറഞ്ഞു അറിയണോ .. നീ വാടാ നമ്മക്ക് പോയി ഗിഫ്റ്റ് ഒക്കെ കൊടുത്തു ഒരു ഫോട്ടോ ഒക്കെ എടുത്തിട്ട് ഇങ്ങ് വരാം ….”

 

“എങ്കിൽ ഓക്കേ വാ പോകാം…”

 

സ്റ്റേജിൽ റിസപ്ഷൻ നടക്കുകയാണ്. നിവിതയും രാഹുലും എല്ലാവരോടും ചിരിച്ചു സംസാരിച്ചു ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്നുണ്ട്…

 

“ഹാ ജോബി നീ വന്നോ ആഹാ ഗിരിയും ഉണ്ടല്ലോ….”

 

“പിന്നെ നിവി കൊച്ചിൻ്റെ കല്യാണത്തിന് വരാതിരുന്നാൽ മോശം അല്ലേടാ ഗിരി… അത് കൊണ്ട് തിരക്ക് ഒക്കെ അങ്ങ് മാറ്റി വെച്ച് ഇങ്ങോട്ടേക്കു ഒരു വിടൽ അങ്ങ് വിട്ടു….”

 

“ഒത്തിരി സന്തോഷമായി കേട്ടോ രണ്ടാളും വന്നതിൽ…. ചേട്ടാ ഒരു ഫോട്ടോ എടുത്തെ….”

 

“എന്നാലും എൻ്റെ പൊന്നു നിവി കോളേജിൽ വെച്ചുള്ള നിൻ്റെ ആറ്റിറ്റ്യൂഡോക്കെ വെച്ച് ഞാൻ ഇങ്ങ് വന്നപ്പോൾ കൊറച്ച് ഏറെ അങ്ങ് പ്രതീക്ഷിച്ചു കേട്ടോ.

 

പക്ഷേ ഇവിടെ വന്നപ്പോൾ ഞാനാകെ അങ്ങ് വല്ലാതെയായി. നിൻ്റെ ചെക്കനെയും റോഡ് പണിക്ക് ഉപയോഗിക്കുന്ന ടാറും ഒരേ സ്ഥലത്ത് കൊണ്ടു വെച്ചാൽ തിരിച്ചറിയാൻ കുറച്ചു കഷ്ടപെടെണ്ടി വരുമല്ലോ….”

 

ഇത് കേൾക്കെ എന്ത് ചെയ്യണം എന്ന് അറിയാതെ നിവി വിയർത്തു രാഹുലിൻ്റെ മുഖത്തേക്ക് നോക്കി വിളറിയ ഒരു ചിരി നൽകി.

 

ഇത് കാൺകെ ജോബിക്ക് പിന്നെയും രസം പിടിച്ചു അവൻ തുടർന്നു..

 

“അല്ല…. ഇത് ഇപ്പൊ നിനക്ക് നോട്ടം തട്ടാതിരിക്കാൻ വെച്ച കോലം പോലെ ഉണ്ടാകും. നിലവിളക്കും കരീംതിരിയും എന്ന് ഒക്കെ കേട്ടിട്ടേ ഉള്ളൂ.. ഇപ്പൊ ശെരിക്കും കണ്ട് കേട്ടോ.

 

അല്ല ഗിരി ഇനി നമ്മുടെ ഈ നിവി കൊച്ചിന് വല്ല കുഴപ്പം ഉണ്ടായിട്ട് വീട്ടുകാര് ഈ കൽകരിക്ക് കെട്ടിച്ചു കൊടുത്തു ഭാരം തീർത്തതാണോ എന്തോ…”

 

“ശരിയാ ജോബി മിന്നുന്നത് എല്ലാം പോന്നു അല്ലല്ലോ.. ഏത്….”

 

“താങ്ക്സ് ഫോർ തേ കോംപ്ലിമെന്റ്… പിന്നെ നിങ്ങൾക്ക് രണ്ടാൾക്കും അറിയാമല്ലോ.. ഇന്ന് ഞങ്ങളുടെ കല്യാണം കഴിഞ്ഞതെ ഉള്ളൂ.

 

അന്ന് തന്നെ ഭാര്യയുടെ കുറവുകൾ ചൂണ്ടി കാണിക്കുന്ന ഒരു ഭർത്താവായി നിങ്ങള് എന്നെ കാണരുത് കേട്ടോ..

 

ജോബി പറഞ്ഞത് വളരെ ശരിയാണ് ദേ ഈ നിൽക്കുന്ന എൻ്റെ ഭാര്യ നിവിത എന്ന നിവിക്ക് ഉണ്ടല്ലോ ഒരു വലിയ കുഴപ്പം ഉണ്ട്….

 

അവൾക്ക് നല്ലതും ചീത്തയും തിരിച്ചറിയാൻ ഉള്ള കഴിവ് ദൈവം പണ്ട് തന്നെ കനിഞ്ഞു കൊടുത്തു. അവളാണെങ്കിൽ അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യും.

 

പിന്നെ ഗിരി പറഞ്ഞത് ശരിയാ മിന്നുന്നത് എല്ലാം പൊന്നല്ല. അത് പോലെ കിട്ടാത്ത മുന്തിരി പുളിക്കും അല്ലേ പാലാക്കാരൻ ജോബിച്ചായോ…..”

 

“അത് പിന്നെ രാഹുൽ….ഞാൻ ചുമ്മാ ഒരു രസത്തിന്…..”

 

“അതൊക്കെ എനിക്കും മനസ്സിലായി ഞാനും അതിൻ്റെ രസം ഒന്ന് കൊഴുപ്പിക്കാൻ വേണ്ടി പറഞ്ഞന്നേയുള്ളൂ കേട്ടോ..

 

അപ്പൊ ഇവിടെ വരെ തിരക്കൊക്കെ മാറ്റി വെച്ചു വന്ന സ്ഥിക്ക് ബിരിയാണിയൊക്കെ കഴിച്ചു നല്ലത് പോലെ വയറൊക്കെ നിറച്ചിട്ടെ പോകാവൂ കേട്ടോ….. ”

 

ഗിരി എന്താ വല്ല എതിർ അഭിപ്രായവും ഉണ്ടോ…..? ”

 

“എയ് ഇല്ലാ. എന്നാ പിന്നെ ഞങ്ങൾ അങ്ങോട്ട്….”

 

“ഓ ആയിക്കൊട്ടെ…”

 

കുഞ്ഞ് നാൾ മുതലേ നല്ല സുന്ദരിയായിരുന്നു നിവിതാ . വളരും തോറും അത് ഇരട്ടിയായി കൊണ്ടിരുന്നു….

 

പക്ഷേ അതിൻ്റെ ഹുങ്കോ അഹങ്കാരമോ ഒന്നും തന്നെ തൻ്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമക്കാത്ത ഒരു പാവം കുട്ടി.

 

അങ്ങനെ കോളേജിൽ പഠിക്കുന്ന സമയത്താണ് കോളേജ് ബ്യൂട്ടി കോൻ്റെസ്റ്റിൽ പങ്കെടുക്കുന്നതും . വാക്ചാധുര്യവും സൗന്ദര്യവും കൊണ്ട് കോളെജ് ബ്യൂട്ടി ക്വീൻ പട്ടം നേടി എടുത്തു .

 

അതിനു മുമ്പും പിന്നും പല തവണ പല രീതിയിൽ ജോബി പ്രണയഭ്യർഥന നടത്തി കൊണ്ട് അവളെ സമീപിച്ചിട്ടുണ്ട് . എന്നാലും മാന്യമായി തന്നെ എല്ലാ തവണയും അവള് അവനെ ഒഴിവാക്കി വിട്ടിട്ടും ഉണ്ട്.

 

അതിൻ്റെ ഒരു ചൊരുക്ക് അവൻ്റെ ഉള്ളിൻ്റെ ഉള്ളിൽ മായാതെ കിടക്കുന്നുമുണ്ടായിരുന്നു. പക്ഷേ അവനെ നല്ല ഒരു സുഹൃത്തായി തന്നെ നിവി അംഗീകരിച്ചു പോന്നു.

 

കോളേജ് പഠനവും കഴിഞ്ഞു ജോലിയും ഒക്കെയായപ്പോൾ വീട്ടുകാര് കല്യാണ ആലോചനകളുമായി മുമ്പോട്ട് നീങ്ങി. പക്ഷേ ഓരോ ആലോചനയും വരുന്നതല്ലാതെ ഒന്നിനും സമ്മതിക്കാൻ നിവി തയ്യാറായിരുന്നില്ല.

 

അങ്ങനെ ഇരിക്കെയാണ് ബ്രോക്കർ വഴി രാഹുലിൻ്റെ ആലോചന അവൾക്ക് വരുന്നത്. വീട്ടുകാരെ മൊത്തം ഞെട്ടിച്ചു കൊണ്ട് അവള് അതിനു പൂർണ സമ്മതം നൽകുകയും ചെയ്തു.

 

“എന്നാലും എൻ്റെ നിവി ചേച്ചി… എന്ത് കണ്ടിട്ടാ ആ ചേട്ടനെ കെട്ടാമെന്ന് സമ്മതിച്ചേ…? ”

 

“അത് എന്താ എൻ്റെ അനിയത്തി കുട്ടിക്ക് ഇങ്ങനെ ഒരു സംശയം തോന്നാൻ..?”

 

“അല്ല എത്ര ഭംഗിയുള്ള വെളുത്ത ചേട്ടന്മാർ പുറകെ നടന്നതാണ്. എന്നിട്ട് എന്തിനാ ഈ ക റുത്ത ചേ ട്ടനെ കെട്ടാൻ സമ്മതിച്ചത്….”

 

“എൻ്റെ പൊന്നുസ്സെ ഈ കറുപ്പും വെളുപ്പും ഒക്കെ പുറത്ത് മാത്രം അല്ല മനസ്സിലും ഉണ്ട്. നീ പറഞ്ഞ പോലെ എത്രയോ ചേട്ടന്മാർ എൻ്റെ പുറകെ നടന്നിട്ടുണ്ട്..

 

ഇവിടെ എന്നെ പെണ്ണ് കാണാൻ വന്നിട്ടുണ്ട്…പക്ഷേ അവർക്ക് എല്ലാം വേണ്ടത് അച്ഛൻ്റെ പണവും പിന്നെ ആഡംബര വസ്തു പോലെ കൊണ്ട് നടക്കാൻ ഒരു പെണ്ണുമാണ്.

 

അവരിൽ എല്ലാവരിൽ നിന്നും വ്യത്യസ്തനായി എന്നെ അറിയാനും എൻ്റെ മനസ്സും ആഗ്രഹങ്ങളും ചോദിച്ചു അറിയാനും ശ്രമിച്ചത് ഈ രാഹുൽ മാത്രമാണ്….

 

ഈ പണം ഇന്ന് വരും നാളെ പോകും . അധ്വാനിക്കാൻ ഉള്ള മനസ്സും പരിശ്രമവും ഉണ്ടെങ്കിൽ പണം ഉണ്ടക്കാവുന്നതെ ഉള്ളൂ.

 

പിന്നെ ഈ തൊ ലി പുറത്തുള്ള നി റം… അത് ഒക്കെ വെച്ച് നമ്മൾ ആരെയും വിലയിരുത്തരുത്.

 

മനസ്സിൽ വെണ്മയും വെളിച്ചവും സുക്ഷിക്കുയാണ് വേണ്ടത്. അത് പോലെ ഒരാളെ ലഭിച്ചാൽ ഒന്നിൻ്റെ പേരിലും വിട്ട് കളയുകയും ചെയ്യരുത്. അങ്ങനെ ഒരാൾ വന്നപ്പോൾ ഞാൻ കണ്ണും പൂട്ടി ഈ കല്യാണത്തിന് അങ്ങ് സമ്മതിച്ചു……”

 

“അപ്പോ ഇനി ചേച്ചിക്ക് കിട്ടിയത് പോലെ എനിക്കും ഒരു നല്ല ചെക്കനെ കണ്ട് പിടിക്കണം അല്ലേ….”

 

“ആദ്യം നീ പോയി ഈ എസ്എസ്എൽസി പരീക്ഷ മര്യാദക്ക് പാസ്സാക്… ഇല്ലങ്കിൽ വൈകാതെ നിന്നെ അച്ഛനും അമ്മയും വെ ട്ടി പെ ട്ടി യിലാക്കും കേട്ടല്ലോ……”

 

“അതേ നിവി താൻ ഇത് അവിടെയാണ് …”

 

രാഹുലിൻ്റെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത് .

 

“അല്ല ഞാൻ ചുമ്മാ ഓരോന്ന് ഓർത്തു പോയതാണ്…”

 

“ഇങ്ങനെ ഒരോത്തരും പറയുമ്പോൾ പലതും ഓർക്കാൻ പോയാൽ എപ്പോഴും ഇതിനെ സമയം കാണു. ഇനിയും ഇത് പോലെയുള്ള കളിയാക്കലുകൾ ഉണ്ടാകും . മിണ്ടാതെ ഇരുന്നാൽ പിന്നെയും പിന്നെയും ഇത് തന്നെ സഹിക്കേണ്ടി വരും .

 

അത് കൊണ്ട് അവർ പറയുന്ന അതേ നാണയത്തിൽ അവർക്കുള്ള മറുപടി കൊടുക്കുക അത്ര മാത്രം. അല്ലാതെ ആരുടേയും ഉള്ളിൽ ഉള്ള ക റു പ്പ് മായിക്കാൻ നമ്മൾക്ക് കഴിയില്ല…..”

 

“അതേ രാഹുൽ സത്യം. മനുഷ്യൻ്റെ തൊലി പുറത്തെ നി റത്തെ ഇന്നും കളിയാക്കുന്നവരുടെ ഉള്ള് എത്ര ഒരച്ച് കഴുകിയാലും മായാത്ത ക രിയാണ് .

 

അത് ഒന്നും തിരുത്താതെ മറ്റുള്ളവരെ പറയാൻ ഇറങ്ങുന്നവർ… ഈ സ്വന്തം കണ്ണിലെ കരട് എടുക്കാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ ശ്രമിക്കുന്നവരെ പോലെ…”

 

“അതേ നിങ്ങൾ ഇങ്ങനേ മിണ്ടി നിന്നാൽ എങ്ങനെ ശരിയാകും…. എനിക്ക് വാട്ട്സപ്പിൽ സ്റ്റാറ്റസ് ഇടാൻ ഒരു കിടിലൻ സെൽഫി വേണം ഒന്ന് പോസ്സ് ചെയ്തേ രണ്ടാളും…..”

 

“ശരി ആയിക്കോട്ടെ പോന്നു ചേച്ചിയെ……”

 

“ആ ഒരു യോ ഒക്കെ പറയാം…….”

 

“യോ…..”

 

NB: ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ക റു ത്തവരെ ഒളിഞ്ഞും തെളിഞ്ഞും മോശം പറയുന്നവരാണ് നമ്മൾക്ക് ചുറ്റും ഉളളവർ. ക റുപ്പയാലും വെ ളുപ്പയാലും നമ്മൾ എല്ലാം ഒരേ പ്രകൃതിയുടെ സൃഷ്ടിയാണ് .

 

മറ്റുള്ളവരെ മനസ്സിലാക്കാനും സങ്കടങ്ങളിൽ ചേർത്ത് പിടിക്കാനും പഠിക്കണം . തൊലി പുറത്തെ നി റം ഏത് തന്നെയായാലും മനസ്സിൻ്റെ വെണ്മ സൂക്ഷിക്കാൻ കഴിയണം.

 

വ ർണ വി വേ ജനം തുലഞ്ഞ് മനുഷ്യത്വത്തിൻ്റെ കണ്ണികൾ കോർത്ത് എല്ലാവരും ഒന്നായി ബന്ധിപ്പിക്കുന്ന ഒരു ചങ്ങല തീർക്കാൻ നമ്മൾക്ക് എവർക്കും സാധിക്കട്ടെ.

 

പുറം മോടിയിൽ മയങ്ങാതെ മനസ്സിൻ്റെ ഉള്ളിൽ വെളിച്ചം നിറച്ച് നമ്മൾക്ക് നമ്മളെ തന്നെ സ്വയം ഉയർത്താൻ പരിശ്രമിക്കാം….

Leave a Reply

Your email address will not be published. Required fields are marked *