കൂടെ കിടക്കാൻ ഒരു പെണ്ണില്ലാതെ പറ്റില്ലെങ്കിൽ നിന്റെ കുടുംബത്തിൽ തന്നെ കാണുവല്ലോ.

ശിക്ഷ

(രചന: ദേവാംശി ദേവ)

 

ഒരാഴ്ചത്തെ കോളേജ് ടൂർ അടിച്ചുപൊളിച്ച് പാതിരാത്രി ആണ് കാവ്യ വീട്ടിൽ എത്തിയത്.. വന്നയുടനെ ഫ്രഷ് ആയി ബെഡിലേക്ക് വീണു..

 

ഒന്ന് ഉറങ്ങി വന്നപ്പോൾ ആണ് ഫോൺ റിങ് ചെയ്‌തത്‌.. അവൾ ഫോൺ എടുത്ത് നോക്കി.. Maneesh calling…

 

“ഈ തെ ണ്ടിക്ക് പാതിരാത്രി ഉറക്കവും ഇല്ലേ..” പിറു പിറുത്തു കൊണ്ട് അവൾ കാൾ കട്ട് ചെയ്തു.. എന്നാൽ തുടരെ തുടരെയുള്ള അവന്റെ കാൾ വന്നപ്പോൾ അവൾ ഫോൺ എടുത്തു..

 

“എന്താടാ… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നെ വിളിച്ച് ശല്യപ്പെടുത്തരുതെന്ന്..”

 

“ഇനി ഞാൻ നിന്നെ വിളിച്ച് ശല്യപ്പെടുത്തില്ല..”

 

“അത് പറയാനാണോ ഇപ്പൊ വിളിച്ചേ”

 

“അല്ല… നാളെ എനിക്ക് നിന്നെ ഒന്ന് കാണണം.. എന്റെ ഫ്രണ്ടിന്റെ റിസോർട് നിനക്ക് അറിയാലോ..അവിടെ..റൂം നമ്പർ 102.. രാവിലെ പത്ത് മണി.. ഞാൻ കാത്തിരിക്കും..”

 

“പ്ഫ..പന്ന … …… …. മോനെ

നീ എന്താടാ എന്നെ പറ്റി വിചാരിച്ചത്..

നീ ഒന്ന് വിരൽ ഞൊടിച്ചാൽ ഞാൻ നിന്റെ പുറകെ വരുമെന്നോ..

 

കൂടെ കിടക്കാൻ ഒരു പെണ്ണില്ലാതെ പറ്റില്ലെങ്കിൽ നിന്റെ കുടുംബത്തിൽ തന്നെ കാണുവല്ലോ…അവിടുന്ന് വിളിക്ക്.. ഇനി മേലാൽ നിന്റെ ഒരു കാൾ എന്റെ ഫോണിലേക്ക് വന്നാൽ..

ഞാൻ ആരാണെന്ന് നീ ശരിക്കും അറിയും..”

 

“കിടന്ന് തിളക്കാതെടി.. നീ ആരാ… ഒരു പീറ പെണ്ണ്…നിന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന..

 

ഞാൻ നിന്റെ ഫോണിലേക്ക് കുറച്ച് ഫോട്ടോസ് അയച്ചിട്ടുണ്ട്.. അതൊന്ന് കണ്ടിട്ട്..നന്നായി ആലോചിച്ച് ഒരു തീരുമാനം എടുത്താൽമതി.. ചേട്ടൻ കാത്തിരിക്കാം.. ഗുഡ് നെറ്റ്..”

 

മനീഷ് കാൾ കട്ട് ചെയ്‌തതും കാവ്യ നെറ്റ് ഓൺ ചെയ്തു… മനീഷ് അയച്ച വീഡിയോ എടുത്തു..

 

അത് കണ്ട നിമിഷം അവളുടെ ശ്വാസം പോലും നിലച്ചു പോയി.. ടൂറിന് പോയ സമയത്ത് സ്റ്റേ ചെയ്ത ഹോട്ടലിന്റെ ബാ ത്റൂമിൽ ക്യാ മറവെച്ച് എടുത്ത കു ളി സീൻ..

 

‘നാളെ കൃത്യം പത്ത് മണിക്ക് നീ അവിടെ എത്തിയില്ലെങ്കിൽ പത്ത് അഞ്ചിന് ഈ വീഡിയോ കോളേജ് ഗ്രൂപ്പിൽ ഉണ്ടാകും..’

 

മനീഷിന്റെ മെസ്സേജ് അവളെ തേടി എത്തി..

 

എന്ത് ചെയ്യണം എന്നറിയാതെ കാവ്യ തളർന്നു.. മുന്നിൽ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും മുഖങ്ങൾ തെളിഞ്ഞു…കുടുംബത്തിന്റെ അഭിമാനം…

 

മുന്നോട്ടുള്ള ജീവിതം… എല്ലാം ഒരു നിമിഷം കൊണ്ട് തകർന്ന പോലെ…

 

ഒന്നിൽ അവനെ അനുസരിക്കുക..

അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക…

 

ഈ മാർഗങ്ങൾ മാത്രമേ മുന്നിലുള്ളൂ..

 

കാവ്യ രണ്ട് കൈയ്യും തലയ്ക്ക് കൊടുത്ത് കട്ടിലിൽ ഇരുന്നു…

അവളുടെ മിഴികൾ നിറഞ്ഞൊഴുകി..

 

“കൊച്ചുവെളുപ്പാൻ കാലത്ത് ആരാണാവോ”

 

രാവിലെ കോളിംഗ് ബെൽ കേട്ട് അടുക്കളയിൽ നിന്നും മനീഷിന്റെ അമ്മ വന്ന് വാതിൽ തുറന്നു…

 

മുന്നിൽ ജീൻസും ഷർട്ടും ധരിച്ച് കൈയ്യിലൊരു ബാഗുമായി ഒരു പെൺകുട്ടി..

 

“ആരാ..”

 

“മനീഷ് ഇല്ലേ..”

 

“അവൻ എഴുന്നേറ്റിട്ടില്ല..”

 

“ഞാൻ അവനെ കാണാൻ വന്നതാ..”

അവൾ അനുവാദം പോലും ചോദിക്കാതെ ഹാളിലേക്ക് കയറി ഇരുന്നു..

 

“ആരാ ചിത്ര..”

 

“അറിയില്ല രഘുവേട്ട.. മനുവിനെ കാണാൻ വന്നതാ..”

 

“കുട്ടി ഏതാ…അവന്റെ ഫ്രണ്ട് ആണോ..”

 

“എനിക്ക് നിങ്ങളോട് സംസാരിച്ച് നിൽക്കാനുള്ള സമയം ഇല്ല..

മനീഷിനെ വിളിക്ക്..” കൂസലില്ലാതെ അവൾ പറഞ്ഞു..

 

രഘു അടുത്തു നിന്ന മകൾ മീനുവിനെ നോക്കിയതും അവൾ അകത്തേക്ക് പോയി.. അൽപ്പം കഴിഞ്ഞു മനീഷുമായി തിരികെ വന്നു..

 

ഹാളിലേക്ക് വന്ന മനീഷ് കാവ്യയെ കണ്ട് ഞെട്ടി..

 

“കാ..കാവ്യ.. താനെന്താ ഇവിടെ…”

 

“റിസോർട്ടും ഹോട്ടലും ഒന്നും സേഫ് അല്ല മനീഷ്.. എപ്പോ വേണമെങ്കിലും റെയ്ഡ് വരാം.. ഇവിടെ ആകുമ്പോൾ ആ പ്രശ്നം ഇല്ലല്ലോ….എത്ര ദിവസമായാലും കുഴപ്പമില്ല..നിനക്ക് എന്നെ മടുത്തിട്ടെ ഞാനിനി മടങ്ങിപോകു..”

 

“കാവ്യ..താൻ എന്തൊക്കെയാ പറയുന്നേ.. ഇതെന്റെ അച്ഛനും അമ്മയും അനിയത്തിയും ആണ്..” മനീഷ് വെപ്രാളത്തോടെ പറഞ്ഞു..

 

“എനിക്കും ഉണ്ട് മനീഷ് അച്ഛനും അമ്മയും അനിയത്തിയും.. നിന്റെ കൂടെ കിടക്കാൻ വിളിച്ചപ്പോൾ നീ അത് ഓർത്തില്ലേ..”

 

“മനു ..ആരാ ഇത്.. എന്തൊക്കെയാ ഈ കുട്ടി പറയുന്നത്..”

 

“അത്…അച്ഛാ… എനിക്ക് അറിയില്ല.. ഇവളെന്താ പറയുന്നതെന്ന് എനിക്ക് അറിയില്ല..”

 

“അങ്കിൾ ഞാൻ പറയാം.. എന്റെ പേര് കാവ്യ..ഞങ്ങൾ ഒരുമിച്ച് ആണ് പഠിക്കുന്നത്.. കുറെ കാലമായി അങ്കിളിന്റെ മോൻ എന്റെ പിന്നാലെ ഉണ്ട്..

 

എത്ര നടന്നിട്ടും വളയുന്നില്ലെന്ന് കണ്ടപ്പോൾ അവനൊരു കുസൃതി കാട്ടി..

ടൂർ പോയ സമയത്ത് എന്റെ കുളിമുറിയിൽ ക്യാമറ ഒളിപ്പിച്ച് കുറച്ച് സീൻസ് ഇവൻ എടുത്തു…

 

ആ ത്മ ഹത്യ ചെയ്യാനും ഇവനെ കൊ ന്നിട്ട് ജയിലിൽ പോകാനും മനസ്സില്ലാത്തത് കൊണ്ട് ഇവന്റെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുക്കാൻ ഞാനും തീരുമാനിച്ചു..”

 

“കളളമാണ് അച്ഛാ.. ഇവൾ പറയുന്നത് മൊത്തം കള്ളമണ്..” മനീഷ് ഒച്ച ഉയർത്തി..

 

കാവ്യ ഫോണിൽ നിന്ന് മനീഷ് അയച്ച വീഡിയോയും മെസ്സേജും അവന്റെ അമ്മക്കും അച്ഛനും അനിയത്തിക്കും കാണിച്ചു കൊടുത്തു..

 

ആ നിമിഷം തന്നെ ആ അച്ഛന്റെ കൈ മകന്റെ കവിളിൽ പതിഞ്ഞു.. ആ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്തേക്ക് വീണു.. അനിയത്തി പേടിയോടെ പുച്ഛത്തോടെ അവനെ നോക്കി…

 

നിമിഷങ്ങൾ കൊണ്ട് തന്നിൽ സ്വപ്നങ്ങൾ നെയ്ത് കൂട്ടിയ അച്ഛന്റെയും വത്സല്യ നിധിയായ അമ്മയുടെയും കുട്ടി കുറുമ്പി അനിയത്തിയുടെയും മുന്നിൽ വെറുക്കപ്പെട്ടവനായി മാറി അവൻ…

 

“മനീഷ്…

 

എനിക്ക് വേണമെങ്കിൽ നിന്നെ ഇപ്പൊ പോലീസിൽ പിടിച്ചു കൊടുക്കാം.. ഞാനത് ചെയ്യാത്തതിന് രണ്ട് കാരണങ്ങൾ ഉണ്ട്..

 

ഒന്ന് നിന്റെ കുടുംബം… നീ എന്നോട് ഈ ചെറ്റത്തരം കാണിച്ചപ്പോൾ നിന്റെ അമ്മക്കോ പെങ്ങൾക്കോ ആണ് ഈ അവസ്‌ഥ വന്നതെങ്കിൽ എന്ന് ഓർത്തില്ല

പക്ഷെ ഞാൻ ഓർത്തു..

 

കാരണം എനിക്കും ഉണ്ട് ഇതുപോലൊരു കുടുംബം..

 

ഇനി രണ്ടാമത്തെ കാരണം.. നിന്നെ നിയമത്തിന് മുന്നിൽ കൊണ്ട് നിർത്തിയാൽ അവർക്ക് മുന്നിൽ ഇരയായി ഞാനും മാറും.. അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല..

 

നീ എന്ന മകനെ വെറുത്ത അച്ഛൻ

നിന്നെ കാണാൻ പോലും ആഗ്രഹിക്കാത്ത അമ്മ… പേടിയോടെ മാത്രം നിന്നെ നോക്കുന്ന നിന്റെ പെങ്ങൾ… അതാണ് നിനക്കുള്ള ശിക്ഷ….”

 

കാവ്യ സംസാരിക്കുമ്പോൾ അവൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കാൻ മാത്രമേ അവന് കഴിഞ്ഞുള്ളൂ..

 

“നീ എന്താ മനീഷ് തല ഉയർത്താത്തത്..

 

ഒരു പീറ പെണ്ണ് വിചാരിച്ചാലും ഇത് പോലെ തല താഴ്ത്തി നിൽക്കേണ്ടി വരുമെന്ന് ഇനിയെങ്കിലും നീ മനസ്സിലാക്കിക്കോ മനീഷ്….”

 

കാവ്യ ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ചെയ്തുപോയ തെറ്റിന്റെ ഭാരം അനുഭവിച്ചു തുടങ്ങുവായിരുന്നു മനീഷ്…

Leave a Reply

Your email address will not be published. Required fields are marked *