ഭവാനിയുടെ മുന്പിലെക്കു ഇറച്ചികഷ്ണം പോലത്തെ എന്തോ ഒന്നു മുകളിൽ നിന്നു വന്നു വീണത്.. അതും ഫ്രഷ് സാധനം..

(രചന: Lekshmi R Jithesh)

ഒരു മൊന്ത വെള്ളം ഒറ്റ വലിക്കു കുടിച്ചിട്ടും ഭവാനിയുടെ വിറയലും വിയർപ്പും മാറിയിട്ടില്ലയിരുന്നു…

ഉള്ള വീട്ടിലെ ജോലി പോരാഞ്ഞിട്ട് ആണ്‌ രാഘവെട്ടൻ രണ്ടു ആട്ടിൻ കുഞ്ഞുങ്ങളെ കൂടി വീട്ടിലോട്ടു കൊണ്ട് വന്നത്..

നമ്മളെ പോലെ ചോറും മീനും കൂട്ടുമാരുന്നുവെങ്കിൽ അത് മതി ആയിരുന്നു അവറ്റകൾക്കു എന്ന് വെക്കാമായിരുന്നു.. ഇതു ഇപ്പോൾ അത് പറ്റില്ലല്ലോ..

മിണ്ടാപ്രാണി ആയ അതുങ്ങൾക്ക് തീറ്റ ഒന്നും ഇല്ലാന്ന് കണ്ടിട്ട്‌ ആണ് നാട്ടുച്ച ആയിട്ടും ഭവാനി അരിവാളും എടുത്തു കൊണ്ട് ഇറങ്ങിയത്..

തീറ്റക്കു ഒന്നും ഒരു കുറവ് ഉള്ള സ്ഥലം അല്ലാത്ത കൊണ്ട് അടുത്തു തന്നെ പോയാലും കൊണ്ട് വരാം…

അങ്ങനെ പോയതാണ് മാലതിഅമ്മയുടെ പറമ്പിൽ…പറമ്പ് എന്ന് വെച്ചാൽ ഇത്ര ഏക്കർ ഉണ്ടെന്നു അറിയില്ല എങ്കിലും കിടക്കുവല്ലേ അങ്ങ് പരന്നു.

അവിടെ ആകുമ്പോൾ വേഗത്തിൽ തന്നെ പുല്ലും കൊണ്ട് വീട്ടിലെക്കു പോകാമല്ലോ എന്ന ഉദേശത്തിൽ പുല്ലു ചെത്തി ചെത്തി മുൻപോട്ടു മുൻപോട്ടു പോയി..

ഒറ്റയ്ക്ക് ഉള്ള കൊണ്ട് വേഗത്തിൽ നടക്കുന്നു ഇല്ലങ്കിൽ കഥയും കൊണ്ട് ഒന്നും എങ്ങും ആകില്ല അതുകൊണ്ടാണ് ആരെയും കൂട്ടത്തിൽ കൂട്ടാഞ്ഞതും..

പെട്ടന്നാണ്‌ ചെത്തികൊണ്ടിരുന്ന ഭവാനിയുടെ മുന്പിലെക്കു ഇറച്ചികഷ്ണം പോലത്തെ എന്തോ ഒന്നു മുകളിൽ നിന്നു വന്നു വീണത്.. അതും ഫ്രഷ് സാധനം..

ചോരമയം പോലും അങ്ങനെ തന്നെ അതിൽ ഉണ്ട്..അരിവാൾ കൊണ്ട് അതു തിരിച്ചു മറിച്ചു നോക്കിയ ശേഷം മുകളിലോട്ട് നോക്കിയ ഭവാനി ഒന്നു ഞെട്ടി…

കാര്യം വേറെ ഒന്നും അല്ല.. നട്ടുച്ച പോരാത്തതിന് ഒരു വെള്ളിയാഴ്ച അതും മറന്നു പുല്ലു ചെത്താൻ വന്നതും ഒറ്റക്കും.. ചെത്തി ചെത്തി വന്നു നിന്നത് പനയുടെ ചുവട്ടിലും അതും യെക്ഷി പനയുടെ ചുവട്ടിൽ…

മുകളിലെക്കു നോക്കിയ ഭവാനി ഒരു പക്ഷിയെ പോലും കാണാത്തത്തിൽ തെല്ലു പേടിച്ചു എന്നുള്ളതാണ് സത്യം…

അപ്പോളേക്കും വെള്ളിയാഴ്ചയും വിജനമായ പറമ്പും എല്ലാം കൂടി ബിപി കൂടിയ പോലെ തോന്നിയ അവർ അരിവാളും എങ്ങോട്ടോ ചാടി ചെത്തിയ പുല്ലും അവിടെ ഇട്ടു ഓടിയ ഓട്ടം നിന്നത് അടുത്ത വീട്ടിലെ രാധയിടെ അടുത്താണ്…

“നീ അല്ലാത്ത ഈ വെള്ളിയാഴ്ച അത് ആ പറമ്പിൽ പോകുമോ..?

എന്ന ചോദ്യവും കൂടി ആയപ്പോൾ ഭവാനി ക്ലോസ്…
കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷമാണ് അരിവാളും, പുല്ലും ആടും ഒക്കെ ഓർമയിൽ വന്നത്..

ചൂട് വെള്ളം വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമല്ലോ അത് കൊണ്ട് വീണ്ടും ഒരു സാഹസത്തിനു അങ്ങോട്ട്‌ പോകാൻ കഴിയാത്ത കൊണ്ട് രാധയുടെ ധൈര്യശാലി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മകൻ ആ ജോലി ഏറ്റുഎടുത്തു..

മകനെ ഒറ്റക്ക് വിടാൻ ധൈര്യമില്ലാത്ത രാധ അവനു ഒരു കൂട്ടായിട്ടു ഇളയ മകൻ അപ്പുവിനെയും പറഞ്ഞു വിട്ടു..

പറമ്പിൽ പോയ അവർക്കു രണ്ടാൾക്കും കാര്യമായി ഒന്നും തോന്നഞ്ഞതും പുല്ലും അരിവാളും കൊണ്ട് വന്നതു കണ്ടു ഭവാനിക്കു സമാധാനവും രാധക്കു ആശ്വാസവും തോന്നി…

ഈ സംഭവത്തിനു ശേഷം പേടിച്ചു പോയ ഭവാനിയെ പേടിച്ചു രാഘവെട്ടൻ ആടിനെ കിട്ടിയ വിലക്കാൻ അപ്പോൾ തന്നെ തീരുമാനിച്ചു.. ഇല്ലങ്കിൽ അടുത്ത ഇറച്ചി കഷ്ണം എനിക്ക് ആയിരിക്കും എന്ന് അയാൾക്ക്‌ തോന്നി..

ഇതു ഒന്നും അറിയാതെ എവിടുന്നോ അടിച്ചു മാറ്റി കിട്ടിയ ഫ്രഷ് ചിക്കൻ പീസ് സമാധാനമായി ഒന്നിരുന്ന് തിന്നാം എന്ന് കരുതി പന ഓലയിൽ സ്ഥാനം ഉറപ്പിച്ചു എങ്കിലും…

കാലിൽ നിന്നു സ്ലിപ് ആയി അത് നിലത്തു വീണതും നിലത്തു ഒരു മനുഷ്യനെ കണ്ടു പറന്നു മാറി അത് എടുക്കാൻ തക്കം കാത്തിരുന്ന കാക്ക ഇതു വല്ലതും അറിഞ്ഞോ ആവൊ….

Leave a Reply

Your email address will not be published. Required fields are marked *