നിങ്ങൾ വിളിക്കുമ്പോൾ വിളിപ്പുറത്ത് ഉണ്ടാകാൻ എനിക്ക് സൗകര്യമില്ല ഞാൻ തോന്നുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യും!

രചന: നിമ

“” എത്ര പ്രാവശ്യമായടീ ഞാൻ നിന്റെ ഫോണിലേക്ക് വിളിക്കുന്നു. നീ എവിടെ പോയി ചത്തു കിടക്കുകയായിരുന്നു?? “”

“” നിങ്ങൾ വിളിക്കുമ്പോൾ വിളിപ്പുറത്ത് ഉണ്ടാകാൻ എനിക്ക് സൗകര്യമില്ല ഞാൻ തോന്നുമ്പോൾ ഫോൺ അറ്റൻഡ് ചെയ്യും! ഇപ്പോൾ നമ്മൾ തമ്മിൽ യാതൊരു ബന്ധവുമില്ല അത് അറിയില്ലേ നിങ്ങൾക്ക്..”””

നിർമ്മൽ അങ്ങനെ പറഞ്ഞതും മുഖത്ത് ഒരു ഭാവ വ്യത്യാസവും കൂടാതെ തന്നെ പറഞ്ഞിരുന്നു ഗായത്രി..
അത് അയാളെ കൂടുതൽ ചൊടിപ്പിക്കുകയാണ് ചെയ്തത്…

“” വെറുതെ നീ കളിക്കാൻ നിക്കണ്ട!!! ഈയിടെയായി നിനക്ക് അല്പം നാവു കൂടിയിട്ടുണ്ട് എന്നെനിക്കറിയാം അത് എങ്ങനെ ഒതുക്കണം എന്നും എനിക്ക് നല്ല നിശ്ചയം ഉണ്ട് നീ കരുതിയിരുന്നോ..

ബന്ധം ഏർപ്പെടുത്തി എന്ന് വെച്ച് ഞാൻ ഒഴിഞ്ഞുപോകും എന്ന് കരുതണ്ട.. ചേച്ചിയും അനിയത്തിയും കൂടി എന്നെ പറ്റിക്കുകയായിരുന്നു… അതിനുള്ളത് ഞാൻ വച്ചിട്ടുണ്ട് രണ്ടുപേർക്കും..!!”””

അതും പറഞ്ഞ് ഫോൺ കട്ടാവുന്നത് അറിഞ്ഞു ഗായത്രി…
എന്നും ഈ ഒരു ഭീഷണി കേട്ട് മതിയായതാണ് ഓരോ നമ്പർ ബ്ലോക്ക് ചെയ്യുമ്പോഴും വേറെ വേറെ നമ്പറിൽ നിന്ന് വിളിച്ചു കൊണ്ടിരിക്കും..

അയാളോട് അപ്പോൾ അത്രയൊക്കെ പറഞ്ഞെങ്കിലും കരച്ചിൽ വന്ന് അവളെ മൂടിയിരുന്നു കണ്ണുനീർ ഒഴുകി വിടുമ്പോൾ അവളുടെ മനസ്സിൽ മുമ്പു നടന്ന ഓരോ കാര്യങ്ങളും ഇങ്ങനെ തെളിഞ്ഞുവന്നു.

” ഗായത്രിയും ഗൗതമിയും ചേച്ചിയും അനിയത്തിയും ആണ്.. രണ്ടുവയസ്സിന് വ്യത്യാസമേ രണ്ടുപേരും ഉണ്ടായിരുന്നുള്ളൂ സ്വഭാവം രണ്ടും രണ്ട്
തരം ആയിരുന്നു… ശാന്ത സ്വഭാവമാണ് ഗായത്രിക്ക് എങ്കിൽ എല്ലാവരോടും ഇടിച്ചു കയറി സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ഗൗതമി..

ഗായത്രി ചേർന്ന കോളേജിൽ അവൾ ഫൈനലിയർ ആവുമ്പോഴാണ് ഫസ്റ്റ് ഇയറിൽ ഗൗരി വന്ന് ചേരുന്നത്..
അവർ സിസ്റ്റേഴ്സ് ആണ് എന്ന് ആർക്കും അറിയില്ലായിരുന്നു ആരോടും പറയണ്ട എന്ന് പറഞ്ഞത് ഗൗതമി തന്നെയായിരുന്നു.

മുൻപ് പഠിച്ച സ്കൂളുകളിൽ എല്ലാം ഗായത്രിയെ കണ്ടു പഠിച്ചുടെ എന്ന് പറഞ്ഞു അവൾക്ക് ടീച്ചർമാരുടെ കയ്യിൽ നിന്ന് കണക്കിന് കിട്ടിയിരുന്നു അതുകൊണ്ടുതന്നെ ഈ കോളേജിൽ

ഇനി അങ്ങനെയൊരു അവസരം കിട്ടേണ്ട എന്ന് കരുതിയാണ് അവൾ ആദ്യമേ അങ്ങനെ പറഞ്ഞത് ഗായത്രിയും അത് സമ്മതിച്ചു ഇനി അവൾക്ക് ഇവിടെ താനായിട്ട് ഒരു പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതി..

അവിടെ പഠിപ്പിക്കാനായി എത്തിയതായിരുന്നു സുമുഖനായ നിർമ്മൽ സാറ്..
ചേച്ചിയും അനിയത്തിയും ഒരാളെ തന്നെ ഇഷ്ടപ്പെട്ടു പക്ഷേ സാറിന് ഇഷ്ടമായത് ഗൗതമിയെ ആയിരുന്നു..

അതുകൊണ്ടുതന്നെ അവളെ നഷ്ടപ്പെടുത്താൻ വയ്യാത്തതുകൊണ്ട് അമ്മയോട് തുറന്നുപറഞ്ഞു അമ്മയ്ക്കും സന്തോഷമായിരുന്നു എങ്ങനെയെങ്കിലും മകന്റെ കല്യാണം കാണാൻ മാത്രമേ അവർക്ക് ആഗ്രഹം ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് തന്നെ ഒരു ബ്രോക്കറിനോട് പറഞ്ഞു അവളുടെ വീട്ടിലേക്ക് വിവാഹ അന്വേഷണമായി പറഞ്ഞയച്ചു…

അയാൾ അവിടെ പോയി സംസാരിച്ചതും നിർമ്മലിന്റെ വീട്ടുകാർ വന്ന് കല്യാണം ഉറപ്പിച്ചതും എല്ലാം ഗായത്രിക്ക് വേണ്ടിയായിരുന്നു…
നിർമ്മലിന് മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ കിട്ടിയതും,
ഗായത്രിയുടെ ഒരു റിലേറ്റീവ് മരിച്ചിട്ട് വിവാഹനിശ്ചയം വേണ്ട എന്ന് വെച്ചതും കൊണ്ട് , ഇക്കാര്യം നിർമ്മൽ അറിയാതെ പോയി…

അവൾക്കും ഏറെ സന്തോഷമായി സാറിന്റെ വിവാഹാലോചന എന്ന് പറയുമ്പോൾ ശരിക്കും തന്റെ സ്വപ്നം പൂവിട്ടത് പോലെ കരുതി പക്ഷേ ഗൗതമിയുടെ അവസ്ഥ മറിച്ചായിരുന്നു തന്റെ പ്രിയപ്പെട്ട പ്രണയം തന്നിൽ നിന്ന് അകന്നു പോകുന്നത് വേദനയോടെ അവൾ നോക്കി നിന്നു..
അവർ തമ്മിൽ ഫോൺകോളോ മറ്റോ ഉണ്ടായിരുന്നില്ല..

വിവാഹത്തിന് വസ്ത്രങ്ങൾ എടുക്കാൻ പോകുമ്പോൾ മാത്രമാണ് ഇക്കാര്യം നിർമ്മൽ അറിഞ്ഞത് അവൻ ആകെ തകർന്നു പോയി വീട്ടിൽ ഇക്കാര്യം അവതരിപ്പിച്ചെങ്കിലും അവരെല്ലാം ചീത്ത പറയുകയാണ് ഉണ്ടായത് ഇനി ഗായത്രിയുമായി മുന്നോട്ടു പോകാൻ അവരെല്ലാം നിർബന്ധിച്ചു

മറ്റ് ഒരു വഴിയും ഇല്ലാതെ ഗായത്രിയുടെ കഴുത്തിൽ നിർമ്മലിനെ താലികെട്ടിയേണ്ടി വന്നു പക്ഷേ കല്യാണം കഴിഞ്ഞിട്ടും ഗായത്ത്രിയേ ഭാര്യയായി അംഗീകരിക്കാൻ അയാൾക്ക് ആകുമായിരുന്നില്ല..

ഒരു മുറിയിൽ അപരിചിതരെ പോലെ അവർ കഴിഞ്ഞു ഗായത്രിക്ക് തന്നോട്‌ കാണിക്കുന്ന അവഗണന എന്തിന്റെ പേരിലാണെന്ന് മനസ്സിലായില്ല എങ്കിലും അയാളുടെ മനസ്സ് മാറി തന്നോട് അടുക്കും വരെ കാത്തിരിക്കാൻ അവൾ തയ്യാറായിരുന്നു

ഒരിക്കൽ ഗായത്രിയോടൊപ്പം അവളുടെ വീട്ടിലേക്ക് വന്ന നിർമ്മലിന് ഗൗതമിയെ കണ്ടതും പഴയ പ്രണയം മനസ്സിലേക്ക് തികട്ടി വന്നു അവളെ ഒറ്റയ്ക്ക് കണ്ടപ്പോൾ അയാൾ അയാളുടെ മനസ്സ് തുറന്നു..

താനെന്ന് കരുതി ചേച്ചിയെ വിവാഹം കഴിക്കേണ്ടി വന്ന അയാളുടെ നിസ്സഹായാവസ്ഥ അവളിലും സഹതാപം പടർത്തി.
സഹതാപം പിന്നീട് ഇഷ്ടത്തിനും ഇഷ്ടം വീണ്ടും പ്രണയത്തിനും വഴിമാറി.

ആരും അറിയാതെ അവർ ആ ബന്ധവുമായി മുന്നോട്ടുപോയി…
ഗായത്രി എപ്പോ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞാലും നിറഞ്ഞ മനസ്സോടെ സമ്മതിക്കുമായിരുന്നു നിർമ്മൽ..

ഒരിക്കൽ ഗായത്രി വീട്ടിലേക്ക് പോയി അവളുടെ ബന്ധത്തിൽപ്പെട്ട ആരുടെയോ വിവാഹമായിരുന്നു എല്ലാവരും വിവാഹത്തിന് പോകാം എന്ന് തീരുമാനിച്ചു പക്ഷേ ഗൗതമി എന്തോ വയ്യ പോകുന്നില്ല എന്ന് പറഞ്ഞ് വീട്ടിൽ തന്നെ നിന്നു…

അവർ അവളെ അവിടെ ഒറ്റയ്ക്ക് ആക്കി വിവാഹത്തിനായി പുറപ്പെട്ടു കവലയിൽ എത്തിയതും ഗായത്രി കണ്ടിരുന്നു നിർമലിന്റെ ബൈക്ക് തന്റെ വീട് ലക്ഷ്യമായി കുതിക്കുന്നത് അവൾക്ക്

എന്തോ സംശയം തോന്നി മുമ്പേ ഉള്ളതാണ് ഇപ്പോൾ അവന്റെ വരവ് കൂടി ആയപ്പോൾ ഒന്നുകൂടി കനപ്പെട്ടു അവൾ അവിടെ ഇറങ്ങി അച്ഛനോടും അമ്മയോടും എന്തോ കളവു പറഞ്ഞ് വീട്ടിലേക്ക് തന്നെ തിരിച്ചുവന്നു…

വിചാരിച്ചത് സത്യമായിരുന്നു എന്ന് ആ ബൈക്ക് വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് മനസ്സിലായി എങ്കിലും ഒരു പ്രതീക്ഷയുണ്ടായിരുന്നു തന്റേ അനുജത്തിയും കഴുത്തിൽ താലികെട്ടിയവനും ചതിക്കില്ല എന്ന് പക്ഷേ ജനൽ തുറന്നു നോക്കിയവൾക്ക് ആ വിശ്വാസം വെറുതെയായിരുന്നു എന്ന് മനസ്സിലായി..

കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ തന്റെ ഭർത്താവും അനിയത്തിയും.. ഇത്രയും നാൾ അയാൾ തന്നെ സ്നേഹിച്ചു തുടങ്ങും എന്ന് കരുതി കാത്തിരുന്ന താനൊരു വിഡ്ഢിയായി എന്ന് അവൾക്ക് മനസ്സിലായി…

അവൾ പൊട്ടിത്തെറിച്ചു…
ഈ വിവാഹ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ല എന്ന് പറഞ്ഞു..
അതോടെ അവളെ ഒഴിവാക്കി ഗൗതമിയെ കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചു നിർമ്മൽ പക്ഷേ അവരുടെ വീട്ടുകാർ ഗൗതമിയെ അയാൾക്ക് കല്യാണം കഴിച്ചു കൊടുക്കാൻ തയ്യാറായില്ല..

ഗൗതമിയും നേരത്തിന് കാലുമാറി..
മറ്റൊരു ബന്ധം സ്വീകരിച്ചു ഗായത്രിക്ക് ആ ബന്ധം ഒഴിവായെങ്കിലും മറ്റൊരു വിവാഹം കഴിക്കാൻ തോന്നിയില്ല കാരണം ആത്മാർത്ഥമായി തന്നെയായിരുന്നു അയാളെ സ്നേഹിച്ചത്..

തിരിച്ച് ചതിയായിരുന്നു എങ്കിൽ പോലും..
ഡിഗ്രി കഴിഞ്ഞതും അവൾ ബാങ്ക് കോച്ചിംഗ് കഴിഞ്ഞ് ഒരു പ്രൈവറ്റ് ബാങ്കിൽ കയറി….
വീട്ടിൽ ആരോടും പറഞ്ഞില്ല അയാളുടെ ഭീഷണിയും ഫോൺ കോളുകളും, ആകെ പറഞ്ഞത് കൂടെ ജോലി ചെയ്തിരുന്ന മഹേഷിനോടാണ് അയാൾ നല്ലൊരു സുഹൃത്താണ് എന്നറിയാമായിരുന്നു ഗായത്രിക്ക്..

ഒടുവിൽ മഹേഷ് തന്നെയാണ് മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചത് എല്ലാം അറിഞ്ഞ് ഒരാൾ വരുമോ എന്ന് ചോദിച്ചപ്പോൾ മഹേഷ് തന്നെ അതിനു തയ്യാറായി എപ്പോഴോ ഗായത്രിയോട് ഒരു ഇഷ്ടം അയാൾക്ക് മനസ്സിൽ തോന്നിയിരുന്നു…

ഗായത്രിയുടെ കല്യാണം നിശ്ചയിച്ചത് അറിഞ്ഞു കൊല്ലാൻ തയ്യാറായി വന്നിരുന്നു നിർമ്മൽ.
അവൾ ബാങ്കിൽ നിന്ന് ഇറങ്ങുന്ന നേരം പുറത്തുനിന്ന് അവൾക്ക് നേരെ കത്തി വീശി..
കൈക്ക് ചെറിയൊരു കുത്ത് ഏറ്റു.. എങ്കിലും വലിയ പ്രശ്നം ഉണ്ടായില്ല അതോടെ അയാളെ ജയിലിലേക്ക് കൊണ്ടുപോയി..

അവിടെനിന്ന് എന്ത് ചെയ്തിട്ടാണ് എന്നറിയില്ല പിന്നെ എല്ലാവരും കണ്ടത് അയാളുടെ ജീവനില്ലാത്ത ശരീരമായിരുന്നു…

അത് കേട്ടത് ഗായത്രിക്ക് വല്ലാത്തൊരു സങ്കടം വന്നു എത്രയൊക്കെയായാലും എന്ന് ഒരിക്കൽ അയാളെ താൻ സ്നേഹിച്ചിരുന്നു.. പക്ഷേ ചേർത്ത് പിടിക്കാൻ മഹേഷ് ഉണ്ടായിരുന്നു. ഇത് അയാളുടെ വിധിയാണ് അതിൽ താൻ വിഷമിക്കേണ്ട എന്ന് പറയാൻ…
അവളെ സമാധാനിപ്പിക്കാൻ..

മഹേഷ് തന്റെ ഉള്ളിൽ ഉണങ്ങാതെ കിടക്കുന്ന മുറിവിന് മരുന്നാകും എന്ന് അന്നേരം അവൾക്ക് മനസ്സിലായിരുന്നു…
അതുകൊണ്ട് തന്നെ എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് അവളും കാലെടുത്തു വച്ചു…

Leave a Reply

Your email address will not be published. Required fields are marked *