ആ പെണ്ണ് മഹാ പെഴയാണ് സാറെ, ഇതവളുടെ മൂന്നാമത്തെയോ, നാലാമത്തെയോ കെട്ടിയവനാണ്

 

(രചന: രജിത ജയൻ)

“ആ പെണ്ണ് മഹാ പെഴയാണ് സാറെ, ഇതവളുടെ മൂന്നാമത്തെയോ, നാലാമത്തെയോ കെട്ടിയവനാണ് ..

”ഇവനെയും ഒഴിവാക്കി പുതിയ ഒരുത്തന്റെ കൂടെ പോവാൻ വേണ്ടിയിട്ടാണവൾ ഇങ്ങനൊരു കടുംകൈ ചെയ്തതെന്നാണ് നാട്ടുകാർ പോലും പറയുന്നത് ..

“അവള് നാലോ അഞ്ചോ കെട്ടിക്കോട്ടെടോ, അതിനീ മക്കളെന്തു പിഴച്ചു ..?

അവരോടെന്തിനവൾ ഇങ്ങനൊരു ക്രൂരത ചെയ്തു .. ?
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലെടോ ..സി ഐ അൻവർ പറഞ്ഞു കൊണ്ട് എസ് ഐ രാജീവിന്റെ തോളിലമർത്തി പിടിച്ചു.

ഏതു കഠിനഹൃദയന്റെയും മനസ്സിൽ നോവുണർത്തുന്ന വിധത്തിലായിരുന്നു ആ രണ്ടു പിഞ്ചു മൃതശരീരങ്ങൾ മരത്തിനു മുകളിൽ തൂങ്ങി നിന്നിരുന്നത് ,അവരുടെ മുറിവേറ്റ കയ്യിൽ നിന്നൊഴുകി പരന്ന രക്തം നിലത്ത് കട്ടപിടിച്ചു തുടങ്ങിയിരുന്നു ..

ശരീരങ്ങൾ മരച്ചില്ലയിൽ നിന്ന് താഴെയിറക്കാനും മറ്റുള്ള അനന്തര നടപടികൾ സ്വീകരിക്കാനും എസ് ഐ രാജീവിന് നിർദ്ദേശം നൽകിയിട്ട് അൻവർ ആ വീടും പരിസരവും നിരീക്ഷിക്കാൻ തുടങ്ങി ..

സാധനങ്ങൾ മിക്കതും വാരിവലിച്ചിട്ട രീതിയിൽ എല്ലായിടത്തും ചിന്നി ചിതറി കിടന്നിരുന്നു ,

അതിനിടയിൽ അവിടെവിടെയായ് ഉണങ്ങി പിടിച്ച രക്ത തുള്ളികൾ അൻവറിനോടു പറയുന്നുണ്ടായിരുന്നു മരണവെപ്രാളത്തിൽ അഭി, ആദി എന്ന ഇരട്ട കുട്ടികൾ ജീവരക്ഷാർദ്ദം അതിലൂടെയെല്ലാംഓടിയിരുന്നൂന്ന്..

ജന്മം നൽകിയ അമ്മയിൽ നിന്ന് ജീവൻ രക്ഷിക്കാൻ ഓടുന്ന ആ രണ്ടു പിഞ്ചു കുട്ടികളുടെ ചിത്രം മനസ്സിലേക്ക് ശക്തിയായ് കടന്നു വന്നതും അൻവർ ഞെട്ടിയെന്ന പോലെ ശ്വാസം ദ്രുതഗതിയിൽ എടുത്തു..

വീടിനകത്ത് തനിക്ക് ചുറ്റും സംഭവിച്ചതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ വനിത കോൺസ്റ്റബിൾസിനൊപ്പം നിൽക്കുന്ന ശാന്തിയെ കണ്ടതും അൻവറിൽ ദേഷ്യം ആളിക്കത്തി..

പ്രാണൻ പിടയുന്ന വേദനയോടെ ഭൂമിയിലേക്ക് മക്കൾക്ക് ജന്മം നൽക്കുന്ന അമ്മമാരിൽ നിന്ന് വ്യത്യസ്തയായ് മക്കളുടെപ്രാണനെടുത്തൊരമ്മ..

“അമ്മ….,,,
ആ രണ്ടക്ഷരം തന്നെ നോക്കി പല്ലിളിക്കുന്നതായ് തോന്നി അൻവറിന് ..

“സാർ …. കൂടുതൽ ഫോഴ്സ് എത്തിയിട്ടുണ്ട് .. ആ സ്ത്രീയെ ഇനി നമ്മുക്കിവിടെ നിന്ന് മാറ്റാം..രാജീവ് വന്നു പറഞ്ഞതും അൻവർ തലയാട്ടി

കൂടി നിന്ന് കൊലവിളി നടത്തുന്ന നാട്ടുകാർക്കിടയിലൂടെ പോലീസ് വാഹനത്തിലേക്ക് കയറുമ്പോഴും ശാന്തിയുടെ കണ്ണിൽ തെളിഞ്ഞു നിന്ന നിസ്സംഗഭാവം അൻവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“സ്വന്തം ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനാണ് നീ നിന്റെ കുഞ്ഞുങ്ങളെ കൊന്നതെന്ന് ഞാൻ പറഞ്ഞാൽ നിനക്ക് നിഷേധിക്കാൻ സാധിക്കുമോ ശാന്തീ..?

തികഞ്ഞ സംയമനത്തോടെ ശാന്തിയ്ക്കരിക്കിലെത്തി അവൻവർ ചോദിക്കുമ്പോൾ ശാന്തി യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവനെ നോക്കി .. അവളുടെ കണ്ണിലന്നേരം തെളിഞ്ഞു നിന്ന ഭാവം തന്നോടുള്ള പുച്ഛമാണെന്ന് തിരിച്ചറിഞ്ഞിട്ടും അൻവർ ശാന്തതയോടെ അവിടെ നിന്നു.

“നിന്റെ ഇപ്പോഴുള്ള ഭർത്താവായ ദിനേശനെ നിനക്ക് മടുത്തു തുടങ്ങിയിരുന്നു അല്ലേ ശാന്തീ ..?”അതു കൊണ്ടല്ലേ അവനെ ഒഴിവാക്കി നീ പുതിയ ഒരുത്തനെ കണ്ടെത്തിയത് ..?

“ആ കണ്ടെത്തിയവനൊപ്പം നിനക്കങ്ങ് പോയാൽ പോരായിരുന്നോ ടീ.. എന്തിനാ ആ പിഞ്ചു കുഞ്ഞുങ്ങളെ നീ ഇല്ലാതാക്കിയത് …?

“സാറു വന്നു നോക്കുമായിരുന്നോ അവരെ …?പല്ലുകൾക്കിടയിലൂടെ തെരിഞ്ഞമർന്നെന്ന പോലെ ശാന്തി ചോദിച്ചപ്പോൾ അൻവർ ഒരു നിമിഷം പകച്ചു പോയ്..

എന്താടീ സാറിനോട് നീ ചോദിച്ചത് ..?എസ് ഐ രാജീവ് കൈയോങ്ങി കൊണ്ട് അവൾക്കരികിലെത്തി ..”സാറെന്താ എന്നെ പേടിപ്പിക്കുകയാണോ ..?

അവളുടെ മുഖത്തൊരു പരിഹാസചിരി വിരിഞ്ഞു”പ്രസവിച്ചു വളർത്തിയ മക്കളുടെ ജീവൻ ശരീരത്തിൽ നിന്ന് പറിഞ്ഞു പോവുന്നത് നോക്കി നിന്നപ്പോൾ പേടിച്ചിട്ടില്ല ഈ ശാന്തി ,പിന്നെയാ സാറിന്റെതല്ലിനെ ….

പറഞ്ഞതും അവൾ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി ..”എനിക്ക് ദിനേശനെ മടുത്തിരുന്നു സാറെ, അതു കൊണ്ടു തന്നെയാ വേറെ ഒരുത്തനെ ഞാൻ കണ്ടെത്തിയത്

“പക്ഷെ, ഇവന്റെ മക്കളെ അവനു വേണ്ടാന്ന് പറഞ്ഞു ..ദിനേശനും പറഞ്ഞു അവനും വേണ്ടെന്ന്..

“അപ്പോ പിന്നെ ഞാനെന്തു ചെയ്യും സാറെ കൊല്ലാതെ.. അതാ ഞാൻ കൊന്നത് …

പൊട്ടിച്ചിരിക്കിടയിലൂടെ ശാന്തി പറഞ്ഞതു കേട്ട് അൻവറും രാജീവും മറ്റുള്ള പോലീസുക്കാരും മുഖത്തോടു മുഖം നോക്കി ..

” നിനക്കവരെ ഉപേക്ഷിച്ചു പൊയ്ക്കൂടായിരുന്നോ ,അവരെങ്ങനെയെങ്കിലും ജീവിക്കില്ലായിരുന്നോ …?

“അപ്പോ മക്കളെ ഉപേക്ഷിച്ചു പോയെന്ന് പറഞ്ഞു നിങ്ങൾ കേസെടുക്കില്ലേ സാറെ ..?ശാന്തി തിരിച്ചു ചോദിച്ചു .”ഇപ്പോ പിന്നെ നിന്റെ പേരിൽ കേസ്സൊന്നും വരില്ലെന്നാണോ ടീ &&&&##### മോളെ നീ കരുതിയേക്കുന്നത് ..?

“സ്വന്തം മക്കളുടെ കൈകളിലെ ഞരമ്പുകൾ മുറിച്ച് വിട്ട് അവർ മരിച്ചുവെന്ന് ഉറപ്പാക്കുന്നതിനായ് അടുത്തുള്ള മരത്തിൽ ആ കുഞ്ഞു ശരീരങ്ങൾ കെട്ടി തൂക്കിയ നിന്നെ ഒരു കോടതിയും വെറുതെ വിടില്ലെടീ ..

രാജീവ് ദേഷ്യത്തിൽ പറഞ്ഞതിനും ശാന്തിയുടെ മറുപടിയൊരു പൊട്ടി ചിരിയായിരുന്നു .ഇതിനെയെല്ലാം അവൾ മറികടക്കും എന്നാരു ധ്വനി അവളുടെ ചിരിയിൽ തെളിഞ്ഞു നിന്നിരുന്നു..

എത്രയെല്ലാം ശക്തമായ തെളിവുകൾ പോലിസ് നിരത്തിയിട്ടും കോടതിയുടെ മുന്നിൽ ശാന്തിയൊരു മനോരോഗി മാത്രമായ് ,അതുമല്ലെങ്കിൽ അവളെ അങ്ങനെയാക്കി ചിത്രീകരിക്കാൻ പുറത്തു നിന്നു ചിലർക്കായ്..

മാനസീക നില തെറ്റിയ ഒരു സ്ത്രീ കാട്ടിക്കൂട്ടിയ അതിക്രമമായ് അഭി, ആദി എന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ മരണം മാറിയപ്പോൾ നമ്മുടെ നിയമ വ്യവസ്ഥയോർത്ത് അൻവർ ആകെ അസ്വസ്തനായ് …

തങ്ങൾക്കു മുന്നിലൂടെ വിജയ ചിരിയോടെ മാനസീക രോഗാശുപത്രിയുടെ വാഹനത്തിലേക്ക് കയറുന്ന ശാന്തിയെ നോക്കി നിന്നു രാജീവും അൻവറും ..

“ഇവിടെ ആർക്കും ആരെയും കൊല്ലാമെടോ .. മാനസീക രോഗിയെന്നൊരു സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഒരു കോടതിയും അവരെ ശിക്ഷിക്കില്ല .. സുഖചികിൽസ നൽകുകയും ചെയ്യും…

“ഇതിനിടയിൽ കഷ്ട്ടപ്പെട്ട് തെളിവുകളും സാക്ഷിയേയുമെല്ലാം കണ്ടെത്തുന്ന പോലീസുകാർ വെറും കോമാളികൾ …അൻവർദേഷ്യത്തിൽ രാജി വിനോട് പറഞ്ഞു..

“സാർ, സാറിങ്ങനെ പ്രഷർ കൂട്ടാതെ.., നമ്മളെ കൊണ്ടാവും വിധമെല്ലാം നമ്മൾ ശ്രമിച്ചില്ലേ..?

“ഇതു പുറത്തുനിന്നാരോ അവൾക്ക് വേണ്ടി കളിച്ചതാ, എത്ര വലിയ നീച കൃത്യം ഇവളൊക്കെ ചെയ്താലും ഇവളെ രക്ഷിക്കാനും കാണും പുറത്തു ചിലർ..

“സാരമില്ല, പോട്ടെ സാർ.. ഇവിടുത്തെ നീതിദേവതയുടെ കണ്ണേ ഇവർക്ക് മൂടി കെട്ടാനാവൂ .. എല്ലാം കാണുന്ന, നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടല്ലോ അവിടെ, ആ ഈശ്വരന്റെ കോടതിയിൽ ഇവൾക്കൊന്നും ഒരിക്കലും മാപ്പു ലഭിക്കില്ല സാർ …

അൻവറിനെ ശാന്തനാക്കാനെന്നവണ്ണം രാജീവ് പറഞ്ഞു കൊണ്ടിരുന്നു ..

ചൈതന്യ മാനസീകാരോഗ്യകേന്ദ്രം എന്നെഴുതിയ വലിയ ഗേറ്റും കടന്ന് അൻവറിനൊപ്പം ആ വലിയ കെട്ടിടത്തിലേക്ക് രാജീവ് എത്തുമ്പോൾ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു ..

സാർ, നമ്മളെന്താ ഇവിടെ ..?

ചുറ്റും നോക്കി സംശയത്തോടെ രാജീവ്, അൻവറി നോട് ചോദിച്ചു..

“രാജീവ്,നമ്മുക്ക് അറിയാവുന്ന ചിലരുണ്ടിവിടെ

“ഊണും ഉറക്കവുമില്ലാതെ രാപകൽ കഷ്ട്ടപ്പെട്ട് കോടതിക്ക് മുന്നിൽ പ്രതികളായ് നമ്മൾ എത്തിക്കുന്നവർ ഒരു മാജിക്കിൽ എന്നവണ്ണം മാനസീക രോഗികളായ് മാറി എത്തിപ്പെടുന്ന സ്ഥലം ആണിത് ..

“സാർ.. സാർ ഉദ്ദേശിക്കുന്നത് ശാന്തിയെ ആണോ …”യെസ്.. അവളും ഉണ്ടിവിടെ ..ഒന്നു രണ്ടാഴ്ച ആയില്ലേ അവളിങ്ങോട്ടു വന്നിട്ട് ,അവളുടെ മാനസീക രോഗം എന്തായെന്ന് ഒന്നറിയാമെന്ന് കരുതി ..താൻ വാ ..

ചുണ്ടിലൊളിപ്പിച്ച ഗൂഢമായ ചിരിയോടെ രാജീവിനോട് പറഞ്ഞൻവർ ആശുപത്രിക്കുള്ളിലേക്ക് കയറി പോയ് ….

“അയ്യോ… ഇനി എന്നെ ഉപദ്രവിക്കരുത് .. ഞാൻ ചത്തുപോകും ..എന്നെ വിട്ടയക്കണെ..പ്ലീസ് ..

അൻവറിനെ പിന്തുടർന്ന് അയാൾക്കൊപ്പം ഇരുട്ട് നിറഞ്ഞ ഇടനാഴിയിലൂടെ മുന്നോട്ടു പോകവേ പെട്ടെന്നൊരു സ്ത്രീയുടെ പ്രാണൻ പിടഞ്ഞുള്ള കരച്ചിൽ ചെവിയിൽ പതിഞ്ഞതും രാജീവ് പകച്ച് ചുറ്റും നോക്കി

“ഹ… താനെന്താടോ ചുറ്റും പരതുന്നത് ..?അൻവർ തിരിഞ്ഞ് രാജീവിനോട് ചോദിച്ചു”അത് സാർ.. ഒരു സ്ത്രീയുടെ വേദനിച്ചുള്ള കരച്ചിൽ കേട്ടതു പോലെ..

“കേട്ടതു പോലെ അല്ലെ ടോ, കേട്ടതു തന്നെയാ.. ആരുടെ എന്നല്ലേ വാ കാണിച്ചു തരാം ..പറഞ്ഞു കൊണ്ടൻവർ രാജീവിന്റെ കൈ പിടിച്ച് ഒരു സെല്ലിനരികെ എത്തി

അവിടെ അഴുക്കു നിറഞ്ഞ, ദുർഗന്ധം പരക്കുന്ന ആ സെല്ലിനുള്ളിൽ കറുത്ത് തടിച്ചു ഭീമാക്കാരനായ ഒരു മനുഷ്യ രൂപത്തിനടിയിൽ ശരീരത്തിൽ നൂലിഴ ബന്ധമില്ലാതെ കിടന്നു പുളയുന്ന ശാന്തിയെ കണ്ടതും രാജീവ് ഞെട്ടി പോയ്.. അവൻ തന്റെ കണ്ണുകൾ ഇറുകിയടച്ചു ..

“സാ.. ർ.. അവന്റെ ഉള്ളിൽ നിന്നും വിറപൂണ്ടൊരു നിലവിളി പുറത്തു വന്നു..”എന്താണ് രാജീവ് ഭയന്നു പോയോ .. ?

അൻവർ ചോദിച്ചതും അവന്റെ ശബ്ദം കേട്ട മാത്രയിൽ ശാന്തി തനിക്ക് മുകളിൽ പരാക്രമം നടത്തിയിരുന്നവനെ തള്ളി മാറ്റി അവനരികിലേക്കോടിയെത്തി …

“സാർ… എന്നെ രക്ഷിക്കണം സാർ.. എനിക്കെന്തു ശിക്ഷ തന്നാലും ഞാൻ സ്വികരിച്ചോളാം സാർ.. എന്നെ ഇവിടുന്ന് രക്ഷിക്കണേ സാർ..

ഇരുകൈയും കൂപ്പി അൻവറിനു മുമ്പിൽ നിന്ന് പൊട്ടിക്കരയുന്ന ശാന്തിയെ രാജീവ് ഒന്നു നോക്കി ..

അവളുടെ ശരീരം നിറയെ ചെറുതും വലുതുമായ മുറിവുകൾ അവൻ കണ്ടുഅതെല്ലാം തന്നെ കടിച്ചതിന്റെയും നുള്ളി പറിച്ചതിന്റെയും ആണെന്ന വൻ തിരിച്ചറിഞ്ഞു ..

നീരുവന്നു വീർത്ത അവളുടെ മാറിലെ മുറിവിൽ ചെറിയ ഈച്ചകൾ വന്നിരിക്കുന്നത് ഒരു ഞെട്ടലോടെ കണ്ട രാജീവ് കൂടുതൽ നോക്കാൻ കഴിയാതെ അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു..

“എന്താണ് ശാന്തി, നിനക്കിത്ര പെട്ടെന്ന് പുരുഷൻമാരെ മടുത്തോ ?പരിഹാസത്തോടെ അൻവർ ചോദിച്ചപ്പോൾ ശാന്തി ഒന്നും മിണ്ടാതെ കണ്ണുനീർ പൊഴിച്ചു ..

പോലീസുകാരെ കണ്ടു ഭയന്ന് മുറിയുടെ മൂലയിൽ മാറി നിന്ന തടിയന്റെ നോട്ടം അപ്പോഴും ശാന്തിയിൽ തന്നെയായിരുന്നു

“നിന്റെ ശരീരസുഖം തേടി നീ ഒന്നിൽ നിന്ന് മറ്റൊന്ന് എന്ന ക്രമത്തിൽ ആണുങ്ങളെ മാറി മാറി ഉപയോഗിച്ചു, അങ്ങനെ നിന്റെ ശരീരസുഖം നീ കണ്ടെത്തിയപ്പോൾ അതിലുണ്ടായതാടി നീ യാതൊരു ദയയും കാട്ടാതെ കൊന്നുകളഞ്ഞ ആ രണ്ടു മക്കൾ ..

“അവരോട് നീ കാണിക്കാത്ത ദയവൊന്നും ഇവിടെ നിന്നോടാരും കാണിക്കില്ല ..”ശരീരസുഖമെന്നാൽ ഇങ്ങനെയും ഒന്നുണ്ട് എന്ന് നീ അറിയണം .. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ സ്വന്തം സുഖത്തിനു വേണ്ടി കൊന്നിട്ട് ഒരു മാനസീക രോഗി പട്ടവും വാങ്ങി ഇവിടെ വന്ന്സുഖിക്കാന്ന് നീ കരുതിയോ ..?

“ഇനി നീ പുറം ലോകം കാണുക ഒന്നുകിൽ ശവമായിട്ടായിരിക്കും ,അല്ലെങ്കിൽ ഒരു യഥാർത്ഥ മാനസീക രോഗിയായിട്ടായും ..

“വേദന തിന്ന് ഇഞ്ചിഞ്ചായ് ഇല്ലാതാവുമ്പോഴെങ്കിലും നീയറിയണം നീ മരണത്തിലേക്ക് വലിച്ചെറിഞ്ഞ ആ കുരുന്നുകൾ അനുഭവിച്ച വേദന ..

“സാർ.. വേണ്ട സാർ.. ഇനി ഞാനൊന്നും ആവർത്തിക്കില്ല സാർ.. എന്നെ ഈ നരകത്തിൽ നിന്ന് രക്ഷിക്കണം സാറെ ..

പൊട്ടിക്കരഞ്ഞുകൊണ്ട് ശാന്തിനിലത്തേക്കിരുന്നതും അൻവർ അവളെ ശ്രദ്ധിക്കാതെ തിരിഞ്ഞു നടന്നു ..

ആ ക്ഷണം തന്നെ ശാന്തിയുടെ ദേഹത്തേക്ക് തടിച്ച ആ മനുഷ്യൻ വന്നു വീഴുന്നതു കണ്ട രാജീവ് മറ്റൊന്നുകൂടി ഞെട്ടലോടെ മനസ്സിലാക്കി ആ മനുഷ്യന് തന്റെ പുരുഷത്വം നഷ്ട്ടപ്പെട്ടിരിക്കുന്നുവെന്ന് ..

“സാർ.. എന്താണിതിന്റെ ഒക്കെ അർത്ഥം…?എനിക്കൊന്നും മനസ്സിലാവുന്നില്ല ..അൻവറിനൊപ്പമെത്തി രാജീവ് ചോദിച്ചു

“കൂടുതൽ ഒന്നുമില്ലെടോ .., ഇതു പോലെ കോടതിയെ കമ്പളിപ്പിച്ച് ഇവിടെ വരുന്നവരെ ശിക്ഷിക്കാൻ ഇവിടെ ഒരു ഡോക്ട്ടർ ഉണ്ട്, എന്റെ സുഹൃത്താണ് അവൻ..

“ശാന്തി തന്റെ മക്കളോട് ചെയ്തതിന് അവൾക്കിത്രയെങ്കിലും നൽക്കണമെന്ന് എനിക്കും അവനും തോന്നി ..

“പിന്നെ അവളുടെ ഒപ്പം ഒരുത്തനില്ലേ അവൻ സ്വന്തം മകളെ മദ്യത്തിന്റെ ലഹരിയിൽ നശിപ്പിച്ചു കൊന്നവനാ ..

“മാനസീക രോഗിയായ് അഭിനയിച്ച് ഇവിടെ എത്തിയ അവൻ ഇന്ന് ശരിക്കും മാനസിക രോഗിയാണ്

“ഇവിടെ എത്തിയപ്പോൾ അവനാദ്യം നഷ്ട്ടപ്പെട്ടത് അവന്റെ പുരുഷത്വം തന്നെ ആണ് .. മുറിച്ചുമാറ്റിയത വനിൽ നിന്നും ..

“ശരീരത്തിലും മനസ്സിലും മരുന്ന് വെച്ച് ഡോക്ടർ നിറക്കുന്ന ലൈഗീക വികാരത്തെ ശമിപ്പിക്കാൻ കഴിയാതെ, ഉണ്ണാനും ഉറങ്ങാനും കഴിയാതെ വികാരത്താൽ ചൂടുപിടിക്കുന്ന ശരീരത്തെ എന്തു ചെയ്യണമെന്നറിയാതെ വട്ടായി പോയൊരുത്തൻ ..

“അവനു ഇപ്പോൾ കിട്ടിയ ഇരയാണ് ശാന്തി .. അവളും അറിയണം ശരീരത്തിന്റെ ഇത്തരം ഒരു സുഖം .. അമ്മ എന്ന ദൈവനാമത്തെ പിശാച്ചിന്റെ പ്രതിരൂപമാക്കിയ അവളിനിയും അനുഭവിക്കണം .. അൻവർ പറഞ്ഞു നിർത്തിയൊരു നിമിഷം രാജീവിനെ നോക്കി ..

“ആ …രാജിവ് പറയാൻ വിട്ടു പോയ് , ശാന്തിയുടെ ഭർത്താവ് ദിനേശൻ കഴിഞ്ഞ ദിവസം ഏതോ വാഹനാപകടത്തിൽ മരിച്ചു പോയ് .. താനറിഞ്ഞായിരുന്നോ ?

“ആയുസ്സെത്താതെ ചാവാനാ അവന്റെയും വിധി ..”ശാന്തിയെ അവളുടെ വഴിക്ക് വിട്ട് ആ രണ്ടു മക്കളെ അവൻ നോക്കിയിരുന്നെങ്കിലൊരു പക്ഷെ അവനും അവരും ഇന്നും ജീവിച്ചിരുന്നേനെ അല്ലേടോ ..?

നിഗൂഢമായ ചിരിയോടെ അൻവർ രാജിവനോട് ചോദിക്കുമ്പോൾ രാജീവ് തിരിച്ചറിയുന്നുണ്ടായിരുന്നു ചിലരുടെയെങ്കിലും തെറ്റിന്റെ ശിക്ഷ നടപ്പിലാവുന്നത് അവിടെ ദൈവത്തിന്റെ കോടതിയിൽ വെച്ച് മാത്രമല്ല ഇവിടെ ഭൂമിയിലെ സാധാരണക്കാരായ മനുഷ്യരിലൂടെയും കൂടെയാണെന്ന് …

Leave a Reply

Your email address will not be published. Required fields are marked *