കരയാതടി പുന്നാര മോളെ ” അവൾ പേടിച്ചരണ്ട് വായ പൊത്തി. “ഒന്ന് നിർത്തു വസുമതി ആ കുട്ടിക്ക്

നിലവിലേക്ക് കണ്ണുംനട്ടു

(രചന: Deviprasad C Unnikrishnan)

 

എന്താടി പെണ്ണെ നിന്റെ കേസ് പെൺവാ ണിഭമോ അതോ കൊലയോ ജയിലിൽ ഇരുട്ടിൽ നിന്ന് ആ ചോദ്യം അവളെ കരയിപ്പിച്ചു

പ്ബ പറയടി …. ….. ….. മോളെ.

അത്….. അത് കൊല…

ആരായഡി കൊന്നത്…

എന്റെ ഭർത്താവിനെ… അവൾ ഏങ്ങൽ അടിച്ചു കരഞ്ഞു

 

“ചി… കരയാതടി പുന്നാര മോളെ ”

 

അവൾ പേടിച്ചരണ്ട് വായ പൊത്തി.

 

“ഒന്ന് നിർത്തു വസുമതി ആ കുട്ടിക്ക് എന്താ പറയാനുള്ളതന്ന്‌ കേൾകാം ”

 

“എന്തോന്ന് കേൾക്കാൻ ഇവളുടെ അവിഹിതം കെട്ടിയോൻ കണ്ടുപിടിച്ചു കാണും ”

 

അവളുടെ ശബ്‌ദം ആ ജയിൽ അറയിൽ മൂളലു മാത്രമായി ഒതുങ്ങി

 

“മോളു കരച്ചിൽ നിർത്തി കാര്യം പറ എന്താ നടന്നത് ?” ദീനാമ്മയാണു അത് ചോദിച്ചത്

 

അവൾ ഓർമ്മകൾ ചികയാൻ തുടങ്ങി…

 

കല്യാണ മണ്ഡപം കല്യാണത്തിന് വന്നതാണ്‌ മനോജ്‌ കൂട്ടുകാരുമായി കത്തി പറഞ്ഞിരിക്കുമ്പോൾ ആണ്. പ്രിയ മണ്ഡപത്തിലേക്ക് കടന്നു വരുന്നത്.

 

“ഡാ… എന്ന ജാടയ ആ പെണ്ണിന്” കൂടുകാരൻ പറഞ്ഞു.

 

“ഏതാടാ ആ പെണ്ണ് എന്ന ഗ്ലാമർ ആണ് ”

 

“ഓഹ് വലിയ പോ ലീസ്കാരൻ ആണ്, ഇവളെ നീ കണ്ടട്ടില്ല ഇവൾ പരസ്യത്തിലെ മോ ഡൽ അല്ലേ,”

 

“എവിടുന്ന് കാണാൻ ”

 

“എടാ നീ ജ്വലറി പരസ്യ ബോർഡിൽ കാണാലോ ”

 

“എന്തായാലും കൊള്ളാം കേട്ടാണേൽ ഇവളെ കെട്ടണം ”

 

“അവളെ പോലെ സുന്ദരിയായ പെണ്ണിനെ നിനക്ക് ”

 

കൂട്ടുകാർ എല്ലാവരും കൂടി മനോജിനെ കളിയാക്കി

 

“ഡാ നീയും അവളും ചേർന്നാൽ പാൽപായസത്തില് മുന്തിരിയിട്ട പോലെ ആകും ”

 

“കേട്ടാണേൽ അവളെ കേട്ടോളു നോക്കിക്കോ ”

 

“നോക്കാം ”

 

“ആ കാണാം ”

 

അവൾ അരികിലൂടെ പോയപ്പോൾ കൂട്ടുകാരോടായി മനോജ്‌ പറഞ്ഞു.

 

“ഇതാണോട നീ പറഞ്ഞാ സുന്ദരി ഇത് എന്തോന്ന് സുന്ദരി അയ്യേ ”

 

ഇത് കേട്ട് കൊണ്ട് അവൾ തിരിഞ്ഞ് നോക്കി മനോജ്‌ കണ്ടഭാവം നടിച്ചില്ല

 

അപ്പോഴേക്കും പ്രിയയുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു, അവൾ അവനെ ശ്രദ്ധിക്കാൻ തുടങ്ങി അവന്റെ നോട്ടം കിട്ടാൻ അവളുടെ മനസ് വെമ്പൽ കൊണ്ടു, അവൻ പോകുന്നിടത്തെല്ലാം അവളും ഉണ്ടായി.

 

“ഡാ അവളുടെ നമ്പർ കിട്ടാൻ വല്ല വഴിയുണ്ടോ “.

 

“നീ സ്വതിയോടു ചോദിക്കു അവളുടെ കല്യാണത്തിന് വന്നതല്ലേ അവളുടെ ഫ്രണ്ട് ആയിരിക്കും ”

 

കല്യാണം കഴിയുന്നവരെ അവൻ അവളെ നോക്കിയതേയില്ല

 

അന്ന് രാത്രി പ്രിയ കണ്ണാടിയിൽ നോക്കി

“എന്നെ കാണാൻ തീരെ ഭംഗിയില്ലേ ”

അവൾ അവളോടായി പറഞ്ഞു നിന്നു

 

“ഡീ പ്രിയേ നാളെ ഷൂട്ട്‌ ഉള്ളതാ പോയി കിടക്ക്‌ ”

 

ഓഹ് മടുത്തു ഈ ജീവിതം പ്രിയ മനസിൽ പറഞ്ഞു രണ്ടാനമ്മയുടെ നിർബന്ധം കാരണമാണ് പ്രിയ മോ ഡ ലിങ് ചെയുന്നത്.

 

കിടന്നിട്ടും അവളുടെ മനസ്സിൽ അവനെ കുറിച്ച് തന്നെയിരുന്നു. ആദ്യമായിയാണു മോശമായിട്ടാണേലും തന്നെ കുറിച്ച് ഒരാൾ അഭിപ്രായം പറയുന്നത്.

പിറ്റേന്ന് ഫോൺ ബെല്ലടിക്കുന്നു.

 

“പ്രിയ അല്ലേ ”

 

“അതെ …. ആരാ ?”

 

“എന്റെ പേര് പറഞ്ഞാൽ ഇയാള് അറിയില്ല ”

 

“പിന്നെ ?”

 

“ഇയ്യാളെ ഇന്നലെ കളിയാക്കിയില്ലേ അത് ഞാനാണ്‌ ”

 

“ഓഹ് ഇപ്പൊ മനസിലായി. എന്താ വിളിച്ചേ ?”

 

“ഇന്നലെ ഞാൻ വെറുതെ പറഞ്ഞതാട്ടോ ഭംഗിയില്ലാന്നു. ഇയ്യാള് സുന്ദരിയാ ”

 

“അത് എനിക്കറിയാം ” പ്രിയ ഫോൺ കട്ട്‌ ചെയ്തു.

 

പിന്നീട് ദിവസം വിളിയായി. പ്രിയക്ക് ആ വിളി ഒരു ആശ്വാസമായിരുന്നു ഇഷ്ടമില്ലാത്ത ജോലിയിൽ നിന്ന് രണ്ടാനമ്മയുടെ ശല്യങ്ങളിൽ നിന്ന്.

 

ഒരിക്കൽ കോഫീ ഷോപ്പിൽ വെച്ചു മനു പ്രൊപ്പോസ് ചെയ്തു. എവിടെയാ എങ്ങോ കേട്ടു മറന്ന പ്രൊപ്പോസൽ.

 

“പ്രിയ എനിക്ക് ഒരു കാര്യം പറയാനുണ്ട്‌. ”

 

“പറ മനു എന്തിനാ മുഖവുര ”

 

“പറയും അവസാനം പിണങ്ങരുത് ”

 

“പിണങ്ങുതാണേൽ പറയണ്ട ”

 

“ഇനിം പറഞ്ഞില്ലേ ഉറക്കം വരില്ല ”

 

“എന്നാൽ പറ ”

 

എന്താണ് പറയാൻ പോകുന്നത് എന്ന് പ്രിയക്ക് അറിയാം അത് മനുന്റെ വായിൽ നിന്ന് കേൾക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ട്.

 

“പ്രിയ, കെട്ടുന്ന പെണ്ണിന് ഇത്തിരി നിറം വേണന്നു ആഗ്രഹം ഉണ്ട് അപ്പൊ ജനിക്കുന്ന കുട്ടി വെളുത്തു തുടുത്തു ഇരിക്കും.”

 

“അതിനു “അവൾ ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു

 

“അതിനു ഒന്നുല്യ will u marry me? എന്റെ വീട്ടിൽ ഒരു പ്രകാശം പരത്താൻ ”

 

അവൻ ഒരു റിംഗ് എടുത്തു ചൂണ്ടി.

 

“സമ്മതമാണോ ?”

 

“ഒരു നൂറു വട്ടം ” പ്രിയ മോതിരം വാങ്ങി

 

“എന്റെ അമ്മ മരിച്ചതിൽ പിന്നെ ഞാൻ ഏറെ ചിരിച്ചത് മനുന്റെ കാൾ വരുമ്പോൾ ആണ്, ഇനി ഒരിക്കലും ആ സന്തോഷം കളഞ്ഞു പോകാൻ പാടില്ല ”

 

“എന്നെ കെട്ടിന്ന് വെച്ചു നീ മോ ഡലിങ് നിർത്താൻ ഞാൻ പറയില്ല ”

 

“ദേ എന്നെ ഇനി മോ ഡലിങ്ന് വിട്ടാൽ കൊല്ലും ഞാൻ എനിക്ക് മടുത്തു അത് ”

 

അങ്ങനെ വിവാഹം കഴിഞ്ഞു മാസങ്ങൾ കടന്നു പോയി. സന്തോഷം നിറഞ്ഞ നാളുകൾ

 

ഒരികൽ മാനുവിന്റെ ന ഗ്ന്നമായ മാ റിൽ രോമങ്ങൾ തഴുകി കൊണ്ട്. പറഞ്ഞു

 

“മനുഏട്ടാ… ഈ മാ റിൽ ഇങ്ങനെ തലചാച്ചു ഉറങ്ങുമ്പോൾ കിട്ടുന്ന സുരക്ഷ വേറെ ഇവിടേം കിട്ടില്ല. ”

 

“നീ നിന്റെ കരിയർ വിട്ടു എന്റെ ഭാര്യയായി വന്നതിന്റെ അത്രയും വരുമോ”

 

“തൊലി ചുളുങ്ങുന്നവരെ അതിനു ആയുസ്സ് ഒള്ളു പക്ഷെ മനുവേട്ടന്റെ ഭാര്യാ എന്ന പതവി മരിക്കുവോളം ഉണ്ടാകുമല്ലോ, ”

 

മനു അവളെ തന്നിലേക്കു വാരി പുണർന്നു.

 

അവൾ തടഞ്ഞു…

 

“അതെ ഇന്ന് പറ്റില്ല, കിടന്നു ഉറങ്ങാൻ നോക്ക് നാളെ നൂറു കൂട്ടം പണിയുള്ളതാ ”

 

“പറ്റാത്ത ദിവസങ്ങളിൽ ചാടി പണിയെടുക്കണ്ട, ദൈവംആയിട്ട് തന്ന വരമാണ് അത്, റസ്റ്റ്‌ ഇല്ലാതെ ഒരേ പണി എടുക്കുന്ന നിങ്ങള്ക് ഒരാഴ്ച റസ്റ്റ്‌,

 

മാനസികമായി ഉള്ള ടെൻഷൻ കുറക്കാൻ, പണ്ട് ഈ ഒരാഴ്ച വീട്ടിലെ പണി എടുപ്പിക്കില്ല അമ്മമാർ, അത് അയിത്തം കൊണ്ടല്ല, അത് കൊണ്ട് നാളെ വന്നിട്ട് ബാക്കി ഞാൻ ഹെൽപ് ചെയാം ”

 

അങ്ങനെ പരസ്പരം മനസ്സിലാക്കിയും പിണങ്ങിയും ജീവിതം മുന്നോട്ടു പോയി

 

“ഹെലോ…. ”

 

” മാനുവിന്റെ വൈഫ്‌ അല്ലേ അവന്റെ ഫ്രണ്ട് ആണ് ഒന്ന് ഹോസ്പിറ്റലിൽ വരണം മനുവിന് ചെറിയ ഒരു അപകടം ”

 

അവൾ കരഞ്ഞു കൊണ്ട് ഹോസ്പിറ്റലിൽ എത്തി…

 

“ഡോക്ടർ എന്താ ഇപ്പൊ അവസ്ഥ ”

 

“നിങ്ങൾ ?”

 

“വൈഫ്‌ ആണ് ”

 

“മാനുവിനെ ജീവനോടെ കിട്ടി പക്ഷെ ശ്വാസം മാത്രേ നിലനിർത്തൻ സാധിച്ചൊള്ളു. മനു ഇനി എണിറ്റു നടക്കുമെന്ന് ഉറപ്പില്ല. കാർ കത്തി പിടിച്ചപ്പോൾ ശരീരം കത്തിയിട്ടുണ്ട്, നമ്മൾ പറയുന്നത് മനുവിന് കേൾകാം പക്ഷെ… ”

 

ഇതെല്ലാം കേട്ട് അവൾ തളർന്നിരുന്നു.

 

മാനുവിനെ ശുശ്രുഷിച്ചു ദിവസങ്ങൾ കടന്നു പോയി, കൈയിലെ പൈസ തീർന്നു തുടങ്ങി.

 

ഇതിനിടയിൽ അവൾ മനുവിനോട് സംസാരിക്കാൻ മറന്നില്ല എല്ലാം കേട്ട് കഴിയുമ്പോൾ മാനുവിന്റെ കണ്ണിൽ നിന്ന് കണ്ണീർ വരും അത് തുടച്ചു അവൾ കട്ടിൽ അരികിൽ ഇരിക്കും. പിന്നീട് കത്തിയ ശരീരം പഴുക്കാൻ തുടങ്ങി ഡോക്ടർ വന്നു നോക്കി

 

“ഇപ്പൊ മനു അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തത്‌ ആണ്. ”

 

“സർ എന്താ പറയുന്നെ ”

 

“അവനു ഇപ്പൊ തോന്നുന്നുണ്ടാകും മരിച്ചാൽമതിയെന്ന് , അത്രക്ക് വേദനയാണു ”

 

“ചേട്ടാ ചേട്ടന് വേണ്ടി ഞാൻ എന്തും ചെയും ”

 

അവൾ കോടതിയിൽ ദയവധത്തിനു വേണ്ടി ഹർജി നൽകി

 

“എന്ത് കരണമായാലും ഒരു മനുഷ്യ ജീവനെ കൊല്ലാൻ ആർക്കും അധികാരം ഇല്ലാന്ന് പറഞ്ഞു ഹർജി തളി.

 

“മനുവേട്ടാ ഞാൻ പരമാവധി നോക്കി നടന്നില്ല. ഏട്ടന്റെ വേദന കണ്ട്‌ നിൽകാനുള്ള ത്രാണി എനികില്ല.

 

അങ്ങനെ നില ഗുരുതരം ആയികൊണ്ടിരിന്ന്‌

 

നല്ല മഴയും ഇടിമിന്നൽ ഉള്ള രാത്രി. അവൾ കുറെ നാളുകൾക്ക് ശേഷം അവനെ പറ്റിപിടിച്ചു കിടന്നു.

 

“മനുവേട്ടാ ഇന്ന് ഏട്ടന് ഞാൻ വേദനയിൽ നിന്ന് മോചനം തരും. ” യാമങ്ങൾ ഇഴഞ്ഞു നീങ്ങി.

 

അവൾ വിറയർന്ന കൈ മാനുവിന്റെ മൂക്കും വായും പൊത്തി പിടിച്ചു, മാനുവിന്റെ മിഴികൾ ശ്വാസം കിട്ടാതെ നിറഞ്ഞു ഒഴുകി. അവനിലെ ജീവൻ നഷ്ടപെട്ടു എന്ന് ഉറപ്പാക്കി.

 

അവൾ അവനോടു ഒട്ടികിടന്നു തന്റെ പ്രിയതമന്റെ ജീവനറ്റ ശരീരത്തെ അവൾ അവളിലെക്ക് അടിപ്പിച്ചു. അവൾ ഒരു ബ്ലേഡ് എടുത്തു ബാത്‌റൂമിൽ പോയി.

 

കണ്ണാടിയിൽ നോക്കി പറഞ്ഞു. മറ്റുള്ളവരുടെ കണ്ണിൽ ഞാൻ തെറ്റ്കാരി ആയിരിക്കാം പക്ഷെ മനു വേദന അനുഭവിക്കുന്നത്‌ കാണാൻ എനിക്ക് സാധിച്ചില്ല.

 

“ചേച്ചി ഞാൻ ചെയ്തത് തെറ്റാണോ ?”

അവൾ വസുമതിയേ കെട്ടിപിടിച്ചു പിടിച്ചു കരഞ്ഞു

 

“നീ ബ്ലേഡ് ആയിട്ട് പോയിട്ട് എന്താ കൈ മുറിക്കാഞതു ”

 

“മുറിക്കാൻ നേരം ആണ് ഞാൻ അറിഞ്ഞത് മാനുവിന്റെ ജീവൻ എന്റെ വയറ്റിൽ വളരുന്നത്, അവനെ എനിക്ക് വേണം എന്റെ മനുവിന്റെ ജീവൻ. ചിലപ്പോൾ എന്റെ മനു തന്നെ ആണെങ്കിലോ ”

 

അവൾ വയറിനു കൈ വെച്ചു ജയിലറയുടെ മൂലയിലേക്ക്‌ നീങ്ങിയിരുന്നു. തന്റെ മകനായി മനു പുനർജനിക്കാൻ പോകുന്നത് ഓർത്തു നിലാവിലേക്ക്‌ കണ്ണും നട്ട്…

Leave a Reply

Your email address will not be published. Required fields are marked *