കാര്യം നടത്തിക്കഴിയുമ്പോൾ സാറിന് ചിലപ്പോൾ കുറ്റബോധം തോന്നും…വേണ്ടിയിരുന്നില്ലന്നു തോന്നും…അങ്ങനെ വരുമ്പോൾ ഞാൻ

വഴി വിളക്ക്

(രചന: Mejo Mathew Thom)

 

പകുതിയെരിഞ്ഞുതീർന്ന സിഗരറ്റൊന്നാഞ്ഞുവലിച്ച് അസ്വദിച്‌ പുകയൂതിക്കൊണ്ട് അവളെത്തന്നെ നോക്കികൊണ്ടിരുന്നു.. പുകമറയിലും അവൾ ഒരു അപ്സരസിനെപോലെതോന്നിച്ചു..

ആ ശരീരവടിവുകളിൽ മോഹിച്ചിട്ടുതന്നെയാണ് പറഞ്ഞകാശുകൊടുത്തു ഒരു രാത്രിയ്ക്കായ് അവളെ സ്വന്തമാക്കിയതും… ഞാൻക്കൊടുത്ത കാശ് എണ്ണിനോക്കിബാഗിൽവച്ചശേഷം തിരിഞ്ഞപ്പോൾ അവളെത്തന്നെ നോക്കികൊണ്ടിരിയ്ക്കുന്ന എന്നെകണ്ട് അവൾ പറഞ്ഞു…

“കാര്യം നടത്തിക്കഴിയുമ്പോൾ സാറിന് ചിലപ്പോൾ കുറ്റബോധം തോന്നും…വേണ്ടിയിരുന്നില്ലന്നു തോന്നും…അങ്ങനെ വരുമ്പോൾ ഞാൻ ചോദിച്ച കാശുതരാൻ ചിലപ്പോൾ ചെറിയമടികാണിക്കും..പിന്നെയൊരു തർക്കത്തിന് നിൽക്കണ്ടല്ലോന്നുവച്ചാ..”

“അപ്പോൾ നിനക്ക് ഇതിൽ കുറ്റബോധമൊന്നും തോന്നാറില്ലേ.. ?” അവൾ പറയുന്നതിന്റെ ഇടയ്ക്കുകയറി ഞാൻ ചോദിച്ചു

“എന്തിനു കുറ്റബോധം… എന്നെത്തേടിവരുന്നവരുടെ കാമവികാരങ്ങൾക്കൊരു നിക്ഷേപപാത്രം..ഞാനല്ലെങ്കിൽ മറ്റൊരാൾ..

ഞങ്ങളെന്നയൊരുകൂട്ടമില്ലെങ്കിൽ ഏതെങ്കിലും പാവങ്ങളുടെ ശരീരത്തിൽ തീർക്കും അവരുടെ വികാരവൈകൃതങ്ങൾ….അപ്പോൾ ഇപ്പോഴുള്ളതിലുംകൂടും പീഡനവും കൊലപാതകവുമൊക്കെ അതൊക്കെ ഒരുപരിധിവരെ ഞങ്ങൾ തടയുന്നില്ല…”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി..എനിക്കുമറുപടിയൊന്നുമുണ്ടായില്ല..അവൾ റൂമിലെ കണാടിയുടെമുന്നിൽപോയിനിന്നു ഇടതുതോളിൽ ബ്ലൗസിനോട് ചേർത്തുകുത്തിയ സാരിയിലെ സേഫ്റ്റിപിന്നഴിച്ച് സാരിയഴിച്ചുതുടങ്ങി

“മതിയഴിച്ചതു…എല്ലാകൂടെ അഴിച്ചു പണിപെട്ടാന്നുതീർക്കാനാണോ…ഇന്ന് വേറെ അപ്പോയിന്മെന്റ് ഉണ്ടോ…? എന്റെ ചോദ്യംകേട്ട് അഴിച്ചുതുടങ്ങിയസാരി ബാക്കികൂടെ അഴിച്ചു മേശയിൽ വച്ചുകൊണ്ടുപറഞ്ഞു

“എന്റെയീശരീരം ആളുകൾമടുത്തുതുടങ്ങുംവരെയെ എനിക്ക് സമ്പാദിയ്ക്കാൻപറ്റു..അതുകഴിഞ്ഞും ജീവിക്കണ്ടേ ആയുസുണ്ടേൽ….”

“നിന്റെ വീടെവിടെയ ശരിക്കും…എങ്ങനാ ഈ പണിയിൽ വന്നുപെട്ടതു….?”പെട്ടന്നുള്ള എന്റെ ചോദ്യകേട്ട് അവൾ ഒന്ന് ചിരിച്ചു..അതിനു ശേഷം തിരിച്ചൊരു ചോദ്യം

“എന്തിനാ എന്റെ കഥയെഴുതാനാണോ…? ഇപ്പോൾ വേശ്യകളുടെ ജീവിതകഥയ്ക്കും നല്ല മാർക്കറ്റ് ആണല്ലേ…?” എനിക്ക് മറുപടിയില്ലാതായപ്പോൾ അവൾതുടർന്നു

“പാരമ്പര്യമാണ് എനിക്കിതൊഴിൽ…ഇപ്പോൾ സാറിനു മനസിലായിക്കാണുമല്ലോലെ എന്റെ ചരിത്രം…?…ഇനി വൈകിപ്പിക്കണ്ടല്ലേ…” എന്നുംപറഞ്ഞു അവൾ ജാക്കറ്റിന്റെ ഹുക്കുകൾ അഴിച്ചുതുടങ്ങി…

“വേണ്ട…ഇപ്പോൾ അഴിക്കണ്ട…നിന്റെ സമയത്തിന് കാശുവേണമെങ്കിൽ കൂടുതൽ തരാം…”

എന്നുംപറഞ്ഞു ഞാൻ എരിഞ്ഞുതീർന്ന സിഗരറ്റു ആഷ്‌ട്രേയിൽ കുത്തിക്കെടുത്തി…

അവളുടെ കൈൽപിടിച്ചുകൊണ്ടു കട്ടിലിലേയ്ക്കിരുത്തി.. അവളുടെ പാതിനഗ്നമായ ശരീരത്തിലൂടെ പതിയെ എന്റെ വിരലുകൾ ഇഴഞ്ഞു….. അവളുടെ മിഴികൾ എന്റെമിഴികളിൽ തറഞ്ഞു…

അർഥം വെളിവാകാത്ത ഒരു ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു..തന്റെ ശരീരത്തിനുമുന്നിൽ ഇരന്നുനിൽകുന്ന ഒരു പുരുഷനോടുള്ള പരിഹാസചിരിയാണോ അതെന്നുതോന്നിയപ്പോൾ അവളുടെ മാറിടത്തിൽ ഉടക്കിനിന്നിരുന്ന എന്റെ കൈപിൻവലിച്ചുകൊണ്ടു ചോദിച്ചു…..

“എന്താ ചിരിയ്ക്കുന്നെ….?”

കുറച്ചുനേരത്തെ മൗനത്തിനുശേഷം ബ്ലൗസിന്റെ ബാക്കിഹുക്കുകളുംകൂടിയഴിച്ച് അതൂരി മേശയുടെമുകളിലേക്കിട്ടുകൊണ്ടു പറഞ്ഞു തുടങ്ങി…

“നിങ്ങൾ പതിയെ തുടങ്ങുന്നു..ചിലർ ഭ്രാന്തമായ ആവേശത്തിൽ തുടങ്ങുന്നു…മറ്റുചിലരാകട്ടെ എന്തൊക്കെയോ ചെയ്തുകൂട്ടുന്നു..എങ്ങനോക്കെത്തുടങ്ങിയാലും തിളച്ചുപൊന്തിയ നിങ്ങളുടെ വികാരം എന്നിലൊഴുക്കിക്കഴിയുമ്പോൾ എന്റെ ശരീരത്തോടുള്ള നിങ്ങളുടെ മോഹവും കഴിഞ്ഞു…”

അവൾ ഒന്നുനിർത്തി അഴിഞ്ഞുപോയ തലമുടി ഇരുകൈകൊണ്ടും കോതിയൊതുക്കി ചുറ്റികെട്ടികൊണ്ടു വീണ്ടും തുടർന്നു…

“എന്റെശരീരത്തിൽ ആടിത്തിമിർക്കുന്ന ആൺകോലങ്ങളോട് മനസിൽ ഒരുമോഹവും തോന്നാറില്ല പക്ഷെ നിങ്ങളുടെ ചെയ്തികളിൽ ഉണരുന്ന ഒരു പെൺശരീരമുണ്ട്…അതിന്റെ മോഹങ്ങളുണ്ട്….വിടർന്നുതുടങ്ങുമ്പോഴേയ്ക്കും കൊഴിയാൻ വിധിയ്ക്കപ്പെട്ട മോഹങ്ങൾ….”

അവളുടെ സ്വരം ചെറുതായൊന്നിടറിത്തുടങ്ങിയപ്പോൾ അവൾ പറച്ചിലുനിറുത്തി…പക്ഷെ ആ സ്വരത്തിൽ ഒരു പെണ്ണിന്റെ മോഹങ്ങളുണ്ടായിരുന്നു…ഇതിനും എനിക്കുമറുപടികളില്ലായിരുന്നു…

“എന്റെ മോഹങ്ങൾ സഫലീകരിയാക്കാൻ ഞാൻ നിങ്ങളുടെ ഭാര്യയൊന്നുമല്ലലോ…നിങ്ങളുടെ മോഹമെങ്കിലും നടക്കട്ടെ…” എന്നും പറഞ്ഞവൾ പുറകിലേക്കു കയ്യിട്ടു അവളുടെ മാറിന്റെ അവസാനമറയുടെ ബന്ധനവും അഴിച്ചു….

പക്ഷെ എന്നിലെ ശരീരദാഹി അവളുട വാക്കുകളുടെ തീച്ചൂളയിൽ എപ്പോഴോ എരിഞ്ഞൊടുങ്ങിയിരിന്നു…… ഒന്നുംമിണ്ടാതെ കിടക്കയിൽനിന്നെഴുനേറ്റു പോകാൻതുടങ്ങായിപ്പോൾ പിൻവിളിപോലെ അവളുടെ ശബ്ദം

“ഞാൻ പറഞ്ഞതൊന്നും സാറിന് ഇഷ്ടപ്പെട്ടില്ലലേ…? ഇനി ഞാനൊന്നുംപറയില്ല സാറ് വാ…സാറിന്റെ കാശുചുമ്മകളയണ്ട…”

ഞാൻ അവളുടെ അടുത്തേക്കുനീങ്ങിനിന്നുകൊണ്ടുപറഞ്ഞു

“നിന്നിൽ ഉണരുന്നമോഹങ്ങളെ പൂവണിയിയ്ക്കാൻ ഈ ചിലമണിക്കൂറുകൾകൊണ്ട് എനിക്ക് കഴിയില്ല..അതിനെന്റെയീ ബാക്കിജന്മം വേണ്ടിവന്നേക്കാം…നിനക്കുസമ്മതമാണെങ്കിൽ കൂടെപോരാം….”

ഞാൻ പറഞ്ഞുനിറുത്തിയപ്പോൾ അവളുടെ മിഴികൾ നിറഞ്ഞുതുമ്പാൻപാകത്തിനായിരുന്നു…. മനസിലും ചിലമോഹങ്ങൾ വിരിഞ്ഞുതുടങ്ങിയത് അവൾ തന്റെ അധരങ്ങളാൽ എന്റെയധരത്തിൽ എഴുതി……….

Leave a Reply

Your email address will not be published. Required fields are marked *