രചന: കർണിക
നാലുവർഷത്തെ ദാമ്പത്യ ബന്ധത്തിന് അന്ന് തിരശ്ശീല വീണു.. അത് അവൾ തന്നെ എന്നോട് ആവശ്യപ്പെട്ടതായിരുന്നു നമുക്ക് തമ്മിൽ പിരിയാം എനിക്ക് ഡൈവോഴ്സ് വേണമെന്ന്..
എന്ത് പ്രശ്നമുണ്ടെങ്കിലും പറഞ്ഞു തീർക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ പുച്ഛത്തോടെ അവൾ ഒന്നു ചിരിച്ചു..
“” പറഞ്ഞു തീർക്കാൻ പറ്റാത്തതാണെങ്കിലോ?? “””
എന്ന് ചോദിച്ചപ്പോഴും എനിക്ക് ഒന്നും മനസ്സിലായില്ല എന്താണെങ്കിലും പറഞ്ഞോളാൻ പറഞ്ഞു അന്നേരമാണ് അവൾ പറയുന്നത് മറ്റൊരാളുടെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ട് എന്ന് കേട്ടപ്പോൾ ഷോക്കായിരുന്നു…
സാധാരണ നിലയിൽ അവളെ പിടിച്ച് രണ്ടെണ്ണം കൊടുക്കുകയാണ് ചെയ്യേണ്ടത് പക്ഷേ ഒന്നിനും തോന്നിയില്ല…
“”” ഇനി ഭർത്താവ് എന്ന നിലയിൽ എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് അറിയാനുള്ള അവകാശവും നിങ്ങൾക്കുണ്ട് എങ്കിൽ കേട്ടോളൂ നിങ്ങളുടെ കൂട്ടുകാരൻ തന്നെയാണ്!! ബിജോയ്!!””
എന്തായാലും മറ്റൊരാളുടെ കുഞ്ഞിനെ വയറ്റിലിട്ട് അത് എന്റെ തലയിൽ കെട്ടിവയ്ക്കാൻ എങ്കിലും അവൾ നോക്കിയില്ലല്ലോ അത്രയും സമാധാനം പിന്നീട് ഡൈവോഴ്സ് പെട്ടെന്ന് തന്നെ നടന്നു രണ്ടുപേരും ഒരുമിച്ച് അപ്ലൈ ചെയ്തതുകൊണ്ട് കൂടുതൽ നിയമക്കുരുക്കുകകളൊന്നും ഉണ്ടായില്ല..
അവസാന ദിവസം കോടതിയിൽ നിന്ന് അവളെ കൊണ്ടുപോകാൻ ആയി ബിജോയ് എത്തിയിരുന്നു എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു കൂടെ നിന്ന് ചതിച്ചത് എന്തിനാണ് എന്ന് എല്ലാം..
പക്ഷേ ഒന്നും ചോദിക്കാൻ തോന്നിയില്ല അല്ലെങ്കിൽ തന്നെ സ്വന്തം ഭർത്താവിനോട് നീതി കാട്ടാത്തവളാണ് എന്റെ ഭാര്യ പോലും….
പിന്നെ ഒരു കൂട്ടുകാരന് അതിന്റെ ആവശ്യമില്ലല്ലോ…
ആ ടെൻഷൻ എല്ലാം ഒന്നു മാറണം എന്ന് കരുതിയാണ് കാറും എടുത്തുകൊണ്ട് ഇറങ്ങിയത്…
സ്വന്തം എന്ന് പറയാൻ ആരുമില്ലാത്തവന്റെ ടെൻഷൻ ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല രണ്ടുവർഷം മുമ്പ് ആകെക്കൂടി ഉണ്ടായിരുന്ന അമ്മയും കൂടി മരിച്ചപ്പോൾ, ഇനിയെല്ലാം സ്വന്തം ഭാര്യയാണ് എന്ന് കരുതി ജീവിച്ച വിഡ്ഢിയാണ് ഞാൻ..
അവൾ തന്നെയാണ് പറഞ്ഞത് ഇപ്പോഴെങ്ങും കുട്ടികൾ വേണ്ട എന്ന് അതുകൊണ്ട് തന്നെയാണ് പ്രിക്വേഷൻ എടുത്ത് കൊണ്ട് മാത്രം ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്..
എല്ലാം കൂടി ആലോചിച്ചാൽ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നും ഏതായാലും അവൾ അവളുടെ വഴി തിരഞ്ഞെടുത്തു ഇനി അവളെ തല്ലിയിട്ടും കുത്തിയിട്ടും ഒരു കാര്യവുമില്ല…
എന്റെ ജീവിതം കൂടി തുലയ്ക്കാമെന്നല്ലാതെ കള്ളുകുടിക്കാനും പോകുന്നില്ല!! ഇനി അങ്ങോട്ട് ജീവിതം എൻജോയ് ചെയ്യാൻ പോകുന്നു അതായിരുന്നു എന്റെ തീരുമാനം…
ഓരോ രൂപയും ഇനിമുതൽ സൂക്ഷിച്ച് ചിലവഴിക്കേണ്ട സേവ് ചെയ്യേണ്ട..
ഇപ്പോൾ തന്നെ അത്യാവശ്യം ബാങ്ക് ബാലൻസ് ഉണ്ട് അതുമതി ഇനിയങ്ങോട്ട് സൂഖിച്ചു ജീവിക്കാൻ അതുകൊണ്ടുതന്നെ ഓഫീസിൽ പോയി ഒരു ലോങ്ങ് ലീവ് എഴുതി കൊടുത്തു കാറും എടുത്ത് അലക്ഷ്യമായി വണ്ടിയോടിച്ചു. ഒരു പ്രത്യേക സ്ഥലത്തേക്ക് എന്നില്ല കാണുന്നിടത്തെല്ലാം ഇറങ്ങി കണ്ടതെല്ലാം കഴിച്ചു..
ഒരുപാട് കാഴ്ചകൾ കണ്ടു അന്നേരമാണ് തോന്നിയത് ഇന്ന് അന്തിക്കൂട്ടിന് ഒരു പെണ്ണ് വേണം എന്ന്..
പക്ഷേ അതിന് ആരെ സമീപിക്കും എങ്ങോട്ട് പോകും എന്നൊന്നും അറിയില്ലായിരുന്നു അങ്ങനെയാണ് തേടിയവള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞതുപോലെ ഒരു ലോഡ്ജിൽ മുറിയെടുത്തപ്പോൾ അവിടെ ഒരാൾ എന്നെ സമീപിച്ചത്…
“” സാറേ വല്ല കുപ്പിയോ വേറെ എന്തുവേണമെങ്കിലും പറഞ്ഞോളൂ ഒക്കെ റെഡിയാ!!!!””
എന്നും പറഞ്ഞ് അയാൾ എന്റെ അരികിൽ വന്നു അയാളോട് ഞാൻ കാര്യം പറഞ്ഞു ഒരു അരമണിക്കൂർ റൂമിൽ ഇരുന്നാൽ മതി ഇപ്പോൾ എത്തിക്കാം എന്നും പറഞ്ഞ് അയാൾ പോയി..
ഞാൻ റൂമിൽ പോയി ഇരുന്നു ആദ്യമായിട്ടാണ് ഒരു അന്യസ്ത്രീ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നത്. അത് ഒരു രാത്രിക്ക് ആണെങ്കിൽ പോലും എന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. എങ്കിലും എന്റെ തീരുമാനം ഒന്നുകൂടി ഉറപ്പിച്ചു..
ആർക്കുവേണ്ടിയും ഒന്നിനുവേണ്ടിയും ഇനി ഞാനെന്റെ മനസ്സമാധാനം കളയില്ല ഇതെന്റെ തീരുമാനമാണ് ജീവിതം ആസ്വദിക്കാൻ ഉറപ്പിച്ച എന്റെ തീരുമാനം…
ഒടുവിൽ അയാൾ വന്നിരുന്നു അയാളുടെ പുറകിൽ പേടിച്ചരണ്ട് ഒരു മാൻപേടയെ പോലെ നിന്നിരുന്നവളെ ഞാൻ കണ്ടു കൂടി പോയാൽ ഒരു പതിനെട്ടു വയസ്സ് കാണും…
ആരെയും നോക്കാതെ തലയും താഴ്ത്തി നിൽക്കുകയാണ് പട്ടുപാവാടയാണ് വേഷം . കാണാൻ വലിയ കുഴപ്പമൊന്നുമില്ല സുന്ദരിയാണ്…
അവളെ നോക്കി കനത്തിൽ ചെല്ലടി എന്നും പറഞ്ഞ് അയാൾ വാതിൽ പുറത്തുനിന്ന് അടച്ചു പോയി. അവൾ അതേ നിൽപ് നിൽക്കുകയാണ്…
ഞാൻ അവളുടെ അരികിലേക്ക് എത്തി. ഏതോ പെർഫ്യൂമിന്റെ രൂക്ഷഗന്ധം അവളിൽ നിന്ന് ഉയരുന്നുണ്ടായിരുന്നു..
അവളുടെ മുഖം മെല്ലെ പിടിച്ചുയർത്തി അവൾ വരുന്നതിനുമുമ്പ് ഞാൻ കഴിച്ച ലഹരി എന്നെ മെല്ലെ ചൂട് പിടിപ്പിച്ചു അവളുടെ വിറയാർന്ന ചുണ്ടുകൾ എന്നേ മത്തു പിടിപ്പിച്ചു..
ഞാനവ ഒട്ടും മയമില്ലാതെ നുണഞ്ഞു..കൈകൾ അവളുടെ നിതംബത്തിലും മാറിടത്തിലും ഒഴുകിക്കൊണ്ടിരുന്നു..
അപ്രതീക്ഷിതമായി അവളെന്നെ തള്ളി മാറ്റി നിലത്തേക്ക് ഊർന്നിരുന്ന് കരഞ്ഞുപിന്നെ എന്റെ കാലിലേക്ക് വീണ് രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു..
ഞാൻ ആകെ ഞെട്ടി നിൽക്കുകയായിരുന്നു ഇങ്ങനെയൊരു നീക്കം അവളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്തുവേണമെന്ന് അറിയാതെ ഞാൻ നിന്നു…
ചെറുപ്പത്തിൽ അച്ഛൻ മരിച്ചു, ജീവിക്കാൻ അവളുടെ അമ്മക്ക് ശരീരം വിൽക്കേണ്ടി വന്നു..ഒടുവിൽ അവർക്ക് എന്തോ അസുഖമായി…
ഇപ്പോൾ വന്ന ആൾ അവരെ അകമഴിഞ്ഞ് സഹായിച്ചു അതെല്ലാം ഇവളെ പാട്ടിലാക്കാൻ വേണ്ടിയായിരുന്നു…
എന്തൊക്കെ ചെയ്തിട്ടും അമ്മ മരിച്ചു..അവർക്ക് പോകാൻ ഇടമില്ലാതെ ആയി..
അയാളുടെ തനിനിറംഅന്നേരം പുറത്തെടുത്തു അയാൾ ഒന്നെങ്കിൽ അയാൾക്കൊടുത്ത പണം നൽകണം അല്ലെങ്കിൽ അവൾ കൂടെ ചെല്ലണമെന്ന്..
ഒരു ഗത്യന്തരവുമില്ലാതെ അവൾ ഇറങ്ങിപ്പുറപ്പെട്ടതാണ്…
അമ്മ എത്രയൊക്കെ ചീത്തയാണെന്ന് പറഞ്ഞാലും മകളെ വളരെ സുരക്ഷിതമായി തന്നെയാണ് വളർത്തിയിരുന്നത് അവൾ പഠിക്കുകയാണ് ഡിഗ്രിക്ക്…
എല്ലാംകൂടി അറിഞ്ഞപ്പോൾ എന്തോ എനിക്കും വല്ലാത്ത മനസ്താപം അവളോട് പേടിക്കണ്ട എന്ന് പറഞ്ഞു..
പുറത്തിറങ്ങി അവളെ കൊണ്ടുപോവുകയാണ് എന്നു പറഞ്ഞപ്പോൾ അയാൾ എതിർക്കാൻ വന്നിരുന്നു ഒടുവിൽ ഒരു വലിയ തുക തന്നെ അയാൾക്ക് നൽകേണ്ടിവന്നു അവൾക്ക് പകരമായി…
അവളുടെ മുഖത്ത് അത്ഭുതമായിരുന്നു എന്തിനാണ് ഞാൻ ഇങ്ങനെ ചെയ്തത് എന്ന്…
അതിന് എനിക്കും മറുപടിയില്ലായിരുന്നു തൽക്കാലത്തേക്ക് എന്റെ വീട്ടിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി.. പിന്നെ ഹോസ്റ്റലിൽ നിർത്തി..
ഡിഗ്രി മുഴുവനാക്കി,പിജി യും ബിഎഡ് ചെയ്യിപ്പിച്ച് സ്വന്തമായി ഒരു വരുമാനം ആക്കി കൊടുത്തു..
അറിയാവുന്ന ദല്ലാൽമാരോടൊക്കെ അവൾക്ക് ഒരു വിവാഹാലോചന കൊണ്ടുവരാൻ പറഞ്ഞു അവർ യോഗ്യരായ ചിലരെ കൊണ്ടുവന്നു അവർക്കൊന്നും അവളുടെ ബാഗ്രൗണ്ട് ഒരു പ്രശ്നമല്ലായിരുന്നു..
അവളോടും ഞാൻ അത് പറഞ്ഞു പക്ഷേ മുഖത്ത് അത്ര വലിയ സന്തോഷം ഒന്നും തോന്നിയില്ല ഞാൻ എന്റെ വീട്ടിലേക്ക് അവളെ കൊണ്ടുവന്നു കസിനാണ് എന്നാണ് പറഞ്ഞിരുന്നത്..
ഒരു കൂട്ടർ അവിടേക്ക് പെണ്ണുകാണാൻ വരാമെന്ന് പറഞ്ഞിരുന്നു അവർ വന്ന് കണ്ട് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോയി അവർ പോയതും അവൾ എന്റെ അരികിൽ വന്നു..
“”” എനിക്ക് സാറില്ലാതെ ജീവിക്കാൻ പറ്റില്ല എന്റെ കഴുത്തിൽ താലികെട്ടുന്നുണ്ടെങ്കിൽ അത് സാറ് മാത്രമായിരിക്കും ഈ ജന്മം മറ്റൊരാളെ എന്റെ മനസ്സിൽ എനിക്ക് ആ സ്ഥാനത്ത് നിർത്താൻ കഴിയില്ല എന്ന് പറഞ്ഞ് അവൾ പൊട്ടി കരഞ്ഞു..
എന്തുവേണം എന്നറിയില്ലായിരുന്നു കുറെ ഞാനവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു ഒടുവിൽ ഒരു ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് അവൾ കുറെ ഉറക്കഗുളിക എടുത്ത് കഴിച്ചു എങ്ങനെയൊക്കെയോ കണ്ട് ഹോസ്പിറ്റലിൽ എത്തിച്ചു… രക്ഷിച്ചു..
പിന്നെ എനിക്ക് മനസ്സിലായി ജീവൻ പോലും കളഞ്ഞുള്ള അവളുടെ സ്നേഹം എത്രമാത്രം ആത്മാർത്ഥമാണെന്ന് അത് കണ്ടില്ലെന്ന് നടിക്കാൻ ഇനിയും എനിക്കാവുമായിരുന്നില്ല അടുത്തുള്ള ഒരു ക്ഷേത്രത്തിൽ ചെന്ന് അവളുടെ കഴുത്തിൽ ഒരു താലി കെട്ടി കൊടുത്തു…
അവളുടെ സ്നേഹം ഭ്രാന്തമായിരുന്നു…ആ സ്നേഹം അനുഭവിച്ച് അവൾക്ക് വേണ്ടി മാത്രം ജീവിക്കാൻ വല്ലാത്തൊരു സുഖമായിരുന്നു..
ഈ ജീവിതം ഒരിക്കലും കഴിഞ്ഞു പോകരുത് എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോകും..
ചിലർ ജീവിതത്തിലേക്ക് കടന്നു വന്നാൽ ഇപ്പോൾ ജീവിതം അത്രത്തോളം മനോഹരമാണ്..