(രചന: ക്വീൻ)
“” നിരൂപമ നീ കഴിഞ്ഞ രണ്ടുദിവസം എവിടെയായിരുന്നു??? അങ്കിളിന്റെ വീട്ടിലേക്ക് പോവുകയാണ് എന്നും പറഞ്ഞല്ലേ നീ ഹോസ്റ്റലിൽ നിന്ന് പോയത് എന്നിട്ട് നിന്നെ വിളിച്ചാൽ കിട്ടുന്നില്ല എന്നും പറഞ്ഞ് എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു!!
അന്നേരമാണ് നീ ഇവിടെ പറഞ്ഞത് കള്ളമാണെന്നും നീ മറ്റെങ്ങോട്ടോ ആണ് പോയത് എന്നും ഞാൻ മനസ്സിലാക്കിയത്!! പറ എന്നോടും വാർഡനോടും എല്ലാം കള്ളം പറഞ്ഞ് നീ എങ്ങോട്ടാണ് പോയത്??””
ശിവപ്രിയ അത് ചോദിച്ചപ്പോൾ ഉത്തരമില്ലായിരുന്നു നിരുപമയ്ക്ക്, അതുകൊണ്ടുതന്നെ അവൾ മുഖത്ത് ദേഷ്യം നിറച്ചു..
“” ശിവപ്രിയ നീ എന്റെ വെറുമൊരു കൂട്ടുകാരിയാണ് അതുകൊണ്ട് എന്റെ പേഴ്സണൽ കാര്യങ്ങളിലേക്ക് ഒന്നും അധികം ഇടപെടാൻ നിൽക്കണ്ട!!”‘
നിരൂപമയുടെ പക്കൽ നിന്ന് അങ്ങനെയൊരു മറുപടി ഒരിക്കലും ശിവപ്രിയ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു കൂട്ടുകാരി ആണെങ്കിലും അവളെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് കണ്ടിരുന്നത് പക്ഷേ അവളുടെ കയ്യിൽ നിന്ന് ഒരു തെറ്റുപറ്റി എന്ന് കരുതി ചോദ്യം ചെയ്തപ്പോൾ ഇത്തരത്തിൽ ഒരു മറുപടി അത് അവൾക്ക് സഹിക്കാൻ പോലും കഴിഞ്ഞില്ല..
അവളുടെ അമ്മ കാനഡയിൽ നേഴ്സ് ആണ്, അവൾ എന്നൊരു ചിന്ത മാത്രമേ ആ പാവം സ്ത്രീക്കുള്ളൂ അച്ഛൻ അവരെ രണ്ടുപേരെയും വളരെ മുമ്പ് തന്നെ ഉപേക്ഷിച്ചതാണ് പിന്നെ നാട്ടിലെ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുകയായിരുന്നു അവളുടെ അമ്മ കഷ്ടപ്പെട്ട് കാനഡയിലേക്ക് പോവുകയായിരുന്നു.
നാട്ടിലുള്ള അവരുടെ വീടിന്റെ ആധാരം പോലും ബാങ്കിലായിരുന്നു അതെല്ലാം എടുത്തു, ഒരുവിധം സാമ്പത്തിക ബാധ്യതകൾ എല്ലാം തീർത്ത് ഇപ്പോൾ അവളെ പഠിപ്പിക്കുന്നു, എല്ലാ മാസവും വലിയ ഒരു സംഖ്യ അവളുടെ അക്കൗണ്ടിലേക്ക് എത്തും…
തന്റെ മകൾ ഇനി ഒരു ബുദ്ധിമുട്ടും അനുഭവിക്കരുത് എന്ന് മാത്രമായിരുന്നു ആ അമ്മയുടെ മനസ്സിൽ പക്ഷേ അവൾ ഇവിടെ സൂഖിക്കുകയായിരുന്നു ആ പണം കൊണ്ട്…
പ്ലസ് ടു കഴിഞ്ഞിട്ട് അവൾക്ക് നഴ്സിംഗ് വലിയ താല്പര്യം ഇല്ലായിരുന്നു പക്ഷേ ഇവിടെ വന്ന് ചേർന്നത് അമ്മയുടെ നിർബന്ധപ്രകാരമാണ്!!
അതുകൊണ്ടുതന്നെ പഠിത്തത്തിൽ നന്നായി ഉഴപ്പുകയും ചെയ്യുന്നുണ്ടായിരുന്നു…
നഴ്സിംഗ് കോളേജിൽ നിന്ന് അവൾക്ക് കിട്ടിയ ഒരു കൂട്ടുകാരിയായിരുന്നു ശിവപ്രിയ നാട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും മാത്രമുള്ളവൾ..
അച്ഛന് കൃഷി പണിയാണ് അതുകൊണ്ടുതന്നെ ഓരോ രൂപയും അവൾ സൂക്ഷിച്ചു മാത്രമേ ചെലവാക്കുകയുള്ളൂ.
എങ്ങനെയെങ്കിലും നഴ്സിംഗ് കഴിഞ്ഞ് എവിടെയെങ്കിലും ജോലിക്ക് കയറി അച്ഛനെ സഹായിക്കണമെന്നൊരു ചിന്ത മാത്രമുള്ളവൾ..!!
ശിവപ്രിയയെ വലിയ ഇഷ്ടമൊന്നുമല്ലായിരുന്നു നീരുപമയ്ക്ക് അവളുടെ എല്ലാ കാര്യത്തിലും ഇടപെടാൻ വരും ഓരോന്ന് കാണുമ്പോൾ ഉപദേശിക്കാൻ നിൽക്കും അതൊന്നും ഇഷ്ടമായിരുന്നില്ല പിന്നെ റൂംമേറ്റ് അല്ലേ എന്ന് വച്ച് സഹിക്കുകയാണ് പക്ഷേ ശിവപ്രിയക്ക് അവൾ അങ്ങനെ ആയിരുന്നില്ല ഒരു കൂടപ്പിറപ്പ് തന്നെയായിരുന്നു.
ഈയിടെയായി അവിടെ ഒരു ട്രാവൽ ഏജൻസി നടത്തുന്ന സിദ്ധാർത്ഥ് എന്ന ചെറുപ്പക്കാരനുമായി അവൾക്ക് ചെറിയ ചുറ്റിക്കളി തുടങ്ങിയിട്ടുണ്ട്.
അയാൾക്ക് ഇത് സ്ഥിരം ഏർപ്പാടാണ് അയാളുടെ ലിസ്റ്റിൽ ഒരുപാട് പെൺകുട്ടികൾ ഉണ്ട്, അതിൽ ഒന്നു മാത്രമായിരുന്നു അവൾ നിരുപമയ്ക്ക് പക്ഷേ അതൊന്നും അറിയില്ലായിരുന്നു.. അയാൾ അവളോട് സ്നേഹത്തോടെ പെരുമാറാൻ തുടങ്ങിയപ്പോൾ അവൾ അതിൽ വീണു..
ശിവപ്രിയയോട് ആരൊക്കെയോ പറഞ്ഞതാണ് അവനെ വിശ്വസിക്കരുത് എന്ന് കൂട്ടുകാരിയോട് പറയണം അവൻ ഒരു വൃത്തികെട്ടവൻ ആണ് എന്ന് അവൾ പല രീതിക്ക് നിരുപമയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു..
പക്ഷേ അവളോടുള്ള സംസാരം പോലും കുറച്ചു എന്നല്ലാതെ അതിനൊന്നും ഒരു മാറ്റവും വന്നില്ല.
ഇവിടെയുള്ള ലോക്കൽ ഗാർഡിയൻ അവളുടെ അമ്മയുടെ ഒരു ആങ്ങളയാണ് എന്തെങ്കിലും ലീവ് കിട്ടിയാൽ അവൾ പോകുന്നതും അങ്ങോട്ടേക്കാണ് ഇത്തവണ അങ്ങോട്ടാണ് എന്നും പറഞ്ഞ് പോയതാണ് വീക്കെന്റ്..
പക്ഷേ അവളുടെ അമ്മാവൻ വിളിച്ചപ്പോൾ തന്നെ അവൾ പറഞ്ഞത് കള്ളമാണ് എന്ന് മനസ്സിലായി. അത് കേട്ടപ്പോൾ എന്തോ ഭയം തോന്നി അവളുടെ അമ്മ പോലും നാട്ടിലില്ല പിന്നെ എങ്ങോട്ടാണ് അവൾ പോയത്?? എന്തോ ശിവയ്ക്ക് ഭയം തോന്നി അങ്ങനെ ചോദിച്ചു നോക്കിയതിന് കിട്ടിയ മറുപടിയാണ്.
അതോടുകൂടി അവളുടെ ഒരു കാര്യത്തിലും ഇടപെടില്ല എന്ന് തീരുമാനിച്ചിരുന്നു ശിവപ്രിയ ഒരു റൂമിൽ അപരിചിതരെ പോലെ അവർ കഴിഞ്ഞു നിരുപമയായിട്ട് ശിവപ്രിയയോട് മിണ്ടാനും പോയില്ല..
കുറച്ചുദിവസം കഴിഞ്ഞതും നിരൂപമ വല്ലാത്ത അസ്വസ്ഥയായി കാണപ്പെട്ടു രാത്രിയിൽ ഉറക്കമില്ല എവിടെയെങ്കിലും തനിച്ചു പോയിരുന്ന കരയുന്നത് കാണാം ഭക്ഷണം കഴിക്കാൻ വിളിച്ചാൽ വരില്ല..
ഒടുവിൽ സഹികെട്ട് ശിവപ്രിയ അവളോട് എന്താ കാര്യം എന്ന് തിരക്കി ഇത്തവണ അവളിൽ നിന്ന് മറുപടിയൊന്നും പ്രതീക്ഷിച്ചില്ലെങ്കിലും അവൾക്ക് നിരുപമയുടെ ഇരിപ്പ് കണ്ടിട്ട് സഹിക്കുന്നില്ലായിരുന്നു..
പക്ഷേ അവളെ ഞെട്ടിച്ചുകൊണ്ട് ശിവപ്രിയയെ കെട്ടിപ്പിടിച്ച് കരഞ്ഞു നിരുപമ..
“”” ആരും സ്നേഹിക്കാൻ ഇല്ലാത്ത ഞാൻ അവന്റെ വാക്കുകളിൽ വീണു പോയതാണ്!! നമുക്ക് രണ്ടു ദിവസത്തെ ട്രിപ്പ് പോകാം എന്ന് പറഞ്ഞ് എന്നെ വിളിച്ചപ്പോൾ പോകാതിരിക്കാൻ തോന്നിയില്ല ഹോട്ടൽ മുറിയിൽ റൂമെടുത്തു ഞങ്ങൾ.. അവിടെവച്ച് അവൻ എന്റെ കഴുത്തിൽ താലികെട്ടി തന്നു എല്ലാം നാടകം ആയിരുന്നു.
എന്തായാലും നാട്ടുകാര് അറിഞ്ഞ് നമ്മൾ ഒരിക്കൽ ഒന്നാകാനുള്ളതാണ്!! അന്ന് നടത്തേണ്ട ഫസ്റ്റ് നൈറ്റ് നമുക്ക് ഇപ്പോൾ നടത്താം!!!
എന്ന് പറഞ്ഞ് അവൻ എന്നെ ഉണർന്നപ്പോൾ എല്ലാം മറന്ന് എന്നെ തന്നെ ഞാൻ അവനു നൽകി.
അത് കഴിഞ്ഞിട്ട് പിന്നെ അവൻ വിളിച്ചാൽ എടുക്കുന്നുണ്ടായിരുന്നില്ല..
അവിടെ ട്രാവൽ ഏജൻസിയിൽ ചെന്നപ്പോൾ അവൻ ലീവ് ആണെന്ന് പറഞ്ഞു..
ഇന്നലെ ചെന്ന് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അവൻ ഗൾഫിലേക്ക് പോയി എന്ന് എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല!! എനിക്കറിയാവുന്ന അവന്റെ ഒരു കൂട്ടുകാരനുണ്ട് അയാളോട് അന്വേഷിച്ചപ്പോൾ, അവൻ എന്നെ ചതിക്കുകയായിരുന്നു അമ്മാവന്റെ മകളും ആയി പോകുന്നതിനു മുമ്പ് അവന്റെ നിശ്ചയം കഴിഞ്ഞിട്ടുണ്ട്!!!
അവന്റെ ഇഷ്ടപ്രകാരം നടത്തുന്ന കല്യാണമാണത്രെ അത്!! അയാളുടെ അമ്മാവൻ ഒരു പണക്കാരനാണ് ആ പണം കണ്ടുകൊണ്ട് മാത്രം,
എല്ലാം അറിഞ്ഞുവെച്ചുകൊണ്ട് എന്നെ ചതിക്കുകയായിരുന്നു..
എനിക്കാകെ പേടിയാകുന്നു!!””
എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു അവൾ അന്നേരം എനിക്ക് ഓർമ്മ വന്നത് അവൾക്ക് വേണ്ടി മറ്റൊരു രാജ്യത്ത് കഷ്ടപ്പെടുന്ന അവളുടെ പാവം അമ്മയെയാണ്…
അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് ചെറുപ്പം മുതൽ കണ്ടു വളർന്ന എനിക്ക് അതിന്റെ വിഷമം മനസ്സിലാക്കാൻ കഴിയും..
ഞാനവളോട് ഈ മാസം പീരിയഡ്സ് ആയോ എന്ന് ചോദിച്ചു… അതിന്റെ ഡേറ്റ് ആവുന്നതേ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾ രണ്ടുപേരും പേടിയോടെ കാത്തിരുന്നു.
എല്ലാ മാസത്തെയും പോലെ ചുവന്ന ദിനങ്ങൾ ആ തവണയും വന്നപ്പോഴാണ് ശ്വാസം നേരെ വീണത്..
“”‘ ഇനിയെങ്കിലും നിന്നെ മാത്രം ഓർത്തു കഴിയുന്ന ആ അമ്മയോട് അല്പം കരുണ കാണിക്കുക നന്നായി പഠിക്കാൻ നോക്ക്!! ഇത്രയും നാൾ നിന്നെ കരുതി മാത്രം ജീവിച്ച അവർക്ക് വേണ്ടി നിനക്ക് ചെയ്യാൻ കഴിയാവുന്ന ഏക കാര്യം അതായിരിക്കും…!””
ഞാനത് പറഞ്ഞപ്പോൾ കരച്ചിലോടെ അവൾ അതെല്ലാം സമ്മതിച്ചു..
പിന്നീട് അവൾ ആത്മാർത്ഥതയോടെ പഠിക്കാൻ ശ്രമിച്ചിരുന്നു!!!!
ഒടുവിൽ പഠിച്ച് നല്ല മാർക്കോടെ പാസായി അവളുടെ അമ്മ തന്നെ അവളെ അങ്ങോട്ടേക്ക് കൊണ്ടുപോയി ഇന്ന് അവിടെ നല്ലൊരു നിലയിൽ കഴിയുകയാണ്..
ജീവിതത്തിൽ ഒരുപക്ഷേ തെറ്റായ തീരുമാനങ്ങൾ നമ്മൾ പലപ്പോഴും കൈക്കൊള്ളും അത് തിരുത്താൻ ഒരു അവസരം കിട്ടുമ്പോൾ അത് തിരുത്തി മുന്നോട്ടു പോവുകയാണ് വേണ്ടത്!!
ഇവിടെ നിരുപമയ്ക്ക് ഒരു അവസരം കിട്ടി.. മറ്റുള്ളവരെ മനസ്സിലാക്കാൻ.
പക്ഷേ എല്ലാവർക്കും അത് അങ്ങനെ ആയിക്കോളണം എന്നില്ല… ചവിട്ടുന്ന മണ്ണുകൂടി ഒലിച്ചു പോയാൽ മാത്രം മനസ്സിലാകുന്ന വരും ഉണ്ട്!!!