ബാച്ചിലേഴ്സിനോട് ഒരു റിക്വസ്റ്റ്
(രചന: Sheeba Joseph)
വിവാഹം എന്ന് പറയുന്നത് കുട്ടിക്കളിയല്ല..! അത് വീട്ടുകാരുടെയും നാട്ടുകാരുടെയും ആഗ്രഹത്തിനും, നിർബന്ധത്തിനും വഴങ്ങി ചെയ്യേണ്ട ഒരു കാര്യവുമല്ല…”
“വിവാഹം വേണോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെയാണ്… ”
“കുടുംബം നിലനിർത്താനും, വീട്ടിലെ പ്രായം ചെന്ന അപ്പനെയും അമ്മയെയും നോക്കാൻ വേണ്ടിയും ആകരുത് വിവാഹജീവിതം തിരഞ്ഞെടുക്കുന്നത്…”
“ജീവിതം ആഘോഷിച്ചു നടക്കുന്ന ആണിനും പെണ്ണിനും ഉത്തരവാദിത്വബോധം ഉണ്ടായി കിട്ടാൻ വേണ്ടിയുള്ള ഒരു ഡിഗ്രി അല്ല കുടുംബജീവിതം…”
“അങ്ങനെയൊരു ആറ്റിട്യൂടുള്ള ഒരാണും പെണ്ണും ഒരിക്കലും ഒരു കുടുംബജീവിതത്തിൽ വിജയിക്കില്ല എന്ന് 100% ഉറപ്പാണ്…”
“ദയവു ചെയ്തു അങ്ങനെയുള്ള മക്കളെ ആരും വിവാഹ കാര്യത്തിൽ നിർബന്ധിക്കരുത്..”
സന്തോഷവും സമാധാനവും ഇല്ലാത്ത ഒരു ജീവിതം വച്ചു നീട്ടിക്കൊണ്ട് വെറുതെ ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ജീവിതം നശിപ്പിക്കുക എന്നത് മാത്രമേ അതുകൊണ്ട് പ്രയോജനമുള്ളൂ…?
വിവാഹ ജീവിതത്തിലൂടെ കിട്ടുന്ന ഉത്തരവാദിത്തങ്ങൾ തനിക്ക് ഏറ്റെടുത്ത് ചെയ്യാൻ സാധിക്കുമോ എന്നുള്ള ബോധ്യം ഉണ്ടെങ്കിൽ മാത്രമേ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാവൂ…
“ഇല്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന വിവാഹ ജീവിതം എന്ന് പറയുന്നത് കൗൺസിലിംഗ് സെൻ്ററുകൾക്കും വക്കീലന്മാർക്കും,ഉപദേശികൾക്കും ഒക്കെ നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒരു പ്രഹസനം അല്ലെങ്കിൽ ഒരു ബാധ്യത മാത്രം ആയി മാറിപ്പോകും..”
ഇനി വിവാഹത്തിലൂടെ കുടുംബജീവിതം തിരഞ്ഞെടുക്കുന്നവർ ഒരു പ്രത്യേക കാര്യം ഓർക്കുന്നത് നല്ലതാണ്..
പ്രണയത്തിലൂടെ വിവാഹ ജീവിതത്തിലേക്ക് കടന്നു വന്നവരുടെ ശ്രദ്ധയ്ക്ക്..
“പ്രണയത്തിൽ അവരുടെ ഏറ്റവും നല്ല വശങ്ങൾ മാത്രം കണ്ടിട്ടാണ് ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നു വരുന്നത്…”
“എന്നാല് വിവാഹശേഷം പലപ്പോഴും നല്ല വശങ്ങൾ മാത്രമല്ല ഏറ്റവും കൂടുതൽ പ്രകടമാവുന്നത്, നമ്മുടെ മോശം വശങ്ങൾ തന്നെയായിരിക്കും….”
അറേഞ്ച്ഡ് മാര്യേജ് ലൈഫിൽ പലപ്പോഴും കാണാറുള്ള ഒരു കാര്യം എന്ന് പറയുന്നത്..
“ഓപ്പോസിറ്റ് ക്യാരക്ടേഴ്സ് ആണ് പലപ്പോഴും ഒന്നിച്ചു ചേരുന്നത്..”
“ഒരാളുടെ കുറവുകൾ നികത്തി മറ്റേയാൾ ജീവിക്കണമെന്ന് പറയും… ആ ഒരു പറച്ചിലിൽ തന്നെയുണ്ട് അറേഞ്ച്ഡ് മാരേജ് എന്ന് പറഞ്ഞാൽ അതൊരു അഡ്ജസ്റ്റ്മെൻ്റ് ലൈഫ് തന്നെയാണ് എന്ന്….”
വിവാഹത്തിലൂടെ ഒരു കുടുംബ ജീവിതത്തിലേക്ക് കടന്നുവരുന്ന ആണും പെണ്ണും പിന്നീട് ആ ജീവിതവുമായി പൊരുത്തപ്പെട്ട് പോയേ പറ്റൂ…
വിവാഹത്തിന് മുമ്പ് ഞാൻ അങ്ങനെയായിരുന്നു, ഇങ്ങനെയായിരുന്നു എന്നൊരു പറച്ചിൽ അവിടെ ആവശ്യമേ ഇല്ല….
വിവാഹത്തിൽ കുട്ടികൾ ഉണ്ടാകും, കുട്ടികൾക്ക് അസുഖം വരും.. കുടുംബത്തിൽ പ്രശ്നങ്ങൾ വരും, പ്രതീക്ഷിക്കാതെ ഒരുപാട് ഉത്തരവാദിത്വങ്ങൾ വന്നു ചേരും..ഇതൊക്കെ രണ്ടുപേർക്കും ഒരുപോലെ ടെൻഷൻ തരുന്ന കാര്യവും അഡ്ജസ്റ്റ് ചെയ്യേണ്ട കാര്യവും ഒക്കെ തന്നെയാണ്.
അത്തരം സന്ദർഭങ്ങളിൽ വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്നൊരു മൈൻഡ് ഉണ്ടാക്കിയെടുക്കുന്നത് ജീവിതത്തിൽ സങ്കടങ്ങൾ മാത്രമേ തരു..
നമ്മളായിട്ട് തെരഞ്ഞെടുക്കുന്ന കുടുംബജീവിതമാണ്.. അതിൽ പിന്നീട് പരാതി പറഞ്ഞിട്ട് കാര്യമില്ല….?
കുടുംബജീവിതം തിരഞ്ഞെടുത്ത് ഭാര്യ പദവിയിലേക്ക് അല്ലെങ്കിൽ അമ്മ പദവിയിലേക്ക് നയിക്കപെടുന്ന ഒരു പെണ്ണിനെ സംബന്ധിച്ച് അവളുടെ ഭർത്താവിൻ്റെ കാര്യവും, മക്കളുടെ കാര്യവും പെർഫെക്ട് ആയി നോക്കുക എന്നത് അവളെ സംബന്ധിക്കുന്ന ഒരു ഉത്തരവാദിത്വം തന്നെയാണ്.
“സ്ത്രീ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല കുടുംബ ജീവിതവും അതിലെ ഉത്തരവാദിത്വങ്ങളും..”
ജീവിതത്തിൽ ഏതെങ്കിലും ഒക്കെ ഒരു സമയത്ത് ചിന്തകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളിൽ അതൊരു ബാധ്യതയായി കണക്കാക്കുകയും സ്വാതന്ത്ര്യം ആഗ്രഹിച്ചു ഇറങ്ങി പോവുകയും ചെയ്യുന്നത് ആ കുടുംബത്തിലുള്ള ബാക്കിയുള്ളവരുടെ ജീവിതത്തെയും ബാധിക്കും…
അങ്ങനെയുള്ളവർ കുടുംബ ജീവിതം തിരഞ്ഞെടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്…!
“കല്യാണം കഴിഞ്ഞു വരുന്ന പെണ്ണിൻ്റെ തലയിലേക്ക് അതവളുടെ ജോലിയാണ്, ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞ് മക്കളുടെ കാര്യങ്ങളും, വീട്ടുജോലിയും എന്തിന് തന്തയെയും തള്ളയെയും വരെ അവരുടെ തലയിലേക്ക് വച്ച് കെട്ടി മാന്യന്മാരായി ഇരിക്കുന്ന ആണുങ്ങൾക്കും പറഞ്ഞിട്ടുള്ളതല്ല കുടുംബജീവിതം എന്ന് പറയുന്നത്..”
വേറൊരു വീട്ടില് ഒരു അപ്പൻ്റെയും അമ്മയുടെയും എല്ലാമായി വളർന്നു വരുന്ന ഒരു പെൺകുട്ടി ഒരാണിന്റെ ഭാര്യയായി വീട്ടിലേക്ക് കടന്നുവരുമ്പോൾ നല്ലൊരു കുടുംബ ജീവിതം ആഗ്രഹിച്ചാണ് അവൾ അങ്ങോട്ട് കടന്നു വരുന്നത്… ?
ഒരു ഹോംനേഴ്സ് ആയിട്ടല്ല അവൾ വരുന്നത് എന്ന് പ്രത്യേകം ഓർക്കുന്നത് നല്ലതാണ്….!
പരസ്പരം മനസ്സിലാക്കാനും സപ്പോർട്ട് ചെയ്യുവാനും മനസ്സുണ്ടെങ്കിൽ ഒരു വിവാഹ ജീവിതവും പാഴായി പോകാറില്ല..
ജീവിതത്തിലെ ഏതെങ്കിലും ഒക്കെ ഒരു സമയത്ത് സ്വാതന്ത്ര്യം ആഗ്രഹിച്ചു ചാടി പോകുമ്പോൾ ഒന്നോർക്കുന്നത് നല്ലതാണ്…
“മക്കൾ എന്ന് പറയുന്ന ഒരു കൂട്ടർ അവരുടെ ഒരുമിച്ചുള്ള ജീവിതത്തിൽ ദൈവം തരുന്ന സമ്മാനങ്ങളാണ്.”
“അവരുടെ മനസ്സ് ആരും കാണാതെ പോകരുത്…”
രണ്ടു വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്ന് വന്ന് വിവാഹ ജീവിതത്തിലൂടെ ഒന്നാകുന്ന ദമ്പതികൾ അവരുടെ മനസ്സുകൊണ്ട് പൊരുത്തപ്പെട്ടു വരാൻ കുറെ സമയമെടുക്കും..
ജീവിതം തുടങ്ങിയ ഉടനെ എല്ലാം പെർഫെക്റ്റ് ആയി ചെയ്തു വരണമെന്ന് ചുറ്റിലുമുള്ളവർ വാശി പിടിക്കാതിരിക്കുന്നതാണ് നല്ലത്…
“തിരുത്തി കൊടുക്കാം…”
“ജീവിതത്തിലെ എക്സ്പീരിയൻസ് പറഞ്ഞു അവരുടെ സ്വസ്ഥത കെടുത്താതിരിക്കുക…”
ഇതൊന്നും പറ്റാത്തവർ ദയവുചെയ്ത് വിവാഹം നടത്തി കൊടുക്കുകയോ വിവാഹജീവിതം തിരഞ്ഞെടുക്കുകയോ ചെയ്യരുത്..?
“ബാച്ചിലർ ലൈഫ് ആണ് ഏറ്റവും നല്ല ലൈഫ് എന്ന തോന്നുന്നവർ ആ ലൈഫിൽ തന്നെ നിൽക്കുക.. ”
“കുഞ്ഞുങ്ങൾ ഉണ്ടായാൽ ബാധ്യതയാണെന്ന് ചിന്തിക്കുന്നവർ കുഞ്ഞുങ്ങളെ വേണ്ടാന്ന് വയ്ക്കുക…”
“എനിക്ക് പഠിത്തം ഉണ്ട് , എനിക്ക് ആരെയും ആശ്രയിക്കേണ്ട കാര്യമില്ല, എനിക്ക് ജോലി ചെയ്യണം എന്ന് ചിന്തിക്കുന്ന ആണായാലും പെണ്ണായാലും അങ്ങനെ തന്നെ ജീവിക്കുക… ”
നമ്മൾ തിരഞ്ഞെടുക്കുന്ന ലൈഫ് അതിലൂടെ കിട്ടുന്നത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് മാത്രം ചിന്തിച്ചാൽ മതി..?
വിവാഹം എന്നത് ഒരു ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിൽ അവസാന വാക്കല്ല.. !
നമുക്ക് പറ്റുന്നുണ്ടെങ്കിൽ മാത്രം അത് തിരഞ്ഞെടുത്താൽ മതി…?
വിവാഹം കഴിച്ച് കുടുംബവും കുഞ്ഞുങ്ങളും ഒക്കെയായി ജീവിച്ചാൽ മാത്രമേ തന്റെ ജീവിതത്തിന് പൂർണ്ണത കൈവരൂ… എന്ന് ചിന്തിക്കുന്ന കാലമൊക്കെ കഴിഞ്ഞു..
“വിവാഹ ജീവിതം അതിന്റേതായ ഉത്തരവാദിത്വങ്ങളിലും, പോരായ്മകളിലും നിന്നുകൊണ്ട് സന്തോഷമുള്ളതാക്കിയെടുക്കാമെങ്കിൽ മാത്രം അതിനെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്… ”
“ആണായാലും പെണ്ണായാലും, വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ഒരുനാൾ ഈ ഭൂമിയിൽ നിന്ന് പോകും എന്നുറപ്പാണ്.”
മനുഷ്യരായി ഉണ്ടാക്കിയെടുക്കുന്ന കുറെയധികം നിയമങ്ങളും ചിന്തകളും അതേപടി മുന്നോട്ട് കൊണ്ടുപോകാതെ ഇടയ്ക്കൊക്കെ ഒന്നു മാറി ചിന്തിക്കുന്നത് നല്ലതാണ്….