അവന്റെ കൂടെ നിന്നിട്ട് അവൾക്ക് മടുത്തു അവൾ അവളുടെ പാട്ടിനു പോയി അവനാണെങ്കിൽ ഇപ്പോൾ എന്തോ പോയ അണ്ണാന്റെ

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“മോളെ.. നീ പോകരുത്. അച്ഛനോട് അല്പമെങ്കിലും സ്നേഹം ഉണ്ടേൽ പോകരുത്. ”

രേഷ്മയ്ക്ക് മുന്നിൽ ബാലചന്ദ്രൻ കെഞ്ചുകയായിരുന്നു.

അച്ഛന്റെ ആ അപേക്ഷയ്ക്ക് മുന്നിൽ ഒന്ന് പതറി അവൾ . എന്നാൽ തന്നെ വിളിച്ചിറക്കി കൊണ്ട് പോകുവാനായി വന്നു നിൽക്കുന്ന ആകാശിന്റെ മുഖം കാൺകെ കയ്യിലുള്ള ബാഗിൽ പിടി മുറുക്കി പതിയെ മുന്നിലേക്ക് തന്നെ നടന്നു രേഷ്മ.

” മോളെ.. ഞങ്ങൾ ഈ പറയുന്നതൊന്നും നീ കേൾക്കുന്നില്ലേ.. ഒറ്റമോൾ അല്ലേ ഞങ്ങൾക്ക് നീ.. പൊന്ന് പോലെ വളർത്തിയതല്ലേ.. എന്നിട്ടും ഞങ്ങൾ പറയുന്നത് വക വയ്ക്കാതെ പോകുവാണോ നീ.. ”

അച്ഛന് പിന്നാലെ അമ്മ ശ്രീദേവി കൂടി കെഞ്ചവേ ആകെ തകർന്നു പോയി രേഷ്മ. ഒരു വശത്തു ജീവന് തുല്യം സ്നേഹിച്ചു വളർത്തി വലുതാക്കിയ അച്ഛനും അമ്മയും.

മറു വശത്തു തന്നെ സ്നേഹിച്ചു തനിക്കൊരു നല്ല ജീവിതം നൽകാൻ പ്രതീക്ഷയോടെ വിളിച്ചിറക്കി കൊണ്ട് പോകുവാൻ വന്നു നിൽക്കുന്ന കാമുകൻ. തനിക്ക് രണ്ട് കൂട്ടരും വേണം പക്ഷെ അത് ഒരിക്കലും നടക്കുകയും ഇല്ല.. ഒരു തീരുമാനം എടുക്കാൻ കഴിയാതെ കുഴഞ്ഞു പോയി അവൾ .

 

ബാലചന്ദ്രൻ ശ്രീദേവി ദമ്പതികളുടെ ഏക മകളാണ് രേഷ്മ. ഇനിയൊരു കുഞ്ഞുണ്ടായാൽ മകൾക്ക് കൊടുക്കുന്ന സ്നേഹത്തിൽ കുറവ് വന്നേക്കും എന്ന് കരുതി പിന്നീട് ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചിരുന്നില്ല അവർ. പൊന്ന് പോലെയാണ് രേഷ്മയെ വളർത്തിയത്.

സർക്കാർ ജോലിയിൽ ആയിരുന്നതിനാൽ തന്നെ മകളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തികൊടുത്തു സന്തോഷിപ്പിക്കുവാൻ സാമ്പത്തികമായി ബാലചന്ദ്രന് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. മകളുടെ ഭാവി സുരക്ഷിതമാക്കാൻ നല്ലൊരു ജോലി നേടാൻ പോളീടെക്‌നിക്ക് വിദ്യാഭ്യാസം കഴിഞ്ഞു എഞ്ചിനീയറിങ്ങിനും അവളെ ചേർത്തു പഠിപ്പിച്ചു ബാലചന്ദ്രൻ.

 

അതിനിടയിൽ ആണ് രേഷ്മയുടെ ആഗ്രഹപ്രകാരം അവൾക്ക് ഒരു ടൂ വീലർ വാങ്ങി നൽകിയത്. അത് മുതൽ ആണ് പ്രശ്നങ്ങൾ ആരംഭിച്ചതും. ടൂ വീലറിലെ ചെറിയ ചെറിയ പണികൾക്ക് വർഷോപ്പിൽ കൊണ്ട് പോയി പോയി അവിടുത്തെ ജീവനക്കാരൻ ആയ ആകാശുമായി രേഷ്മ ഇഷ്ടത്തിലായി.

 

ആരൊക്കെയോ പറഞ്ഞു ആ ബന്ധത്തെ പറ്റി അറിഞ്ഞ ബാലചന്ദ്രൻ ആകാശിനെ പറ്റി വിശദമായി അന്യോഷിച്ചിരുന്നു. എന്നാൽ രേഷ്മ ജീവിച്ചു വളർന്ന ചുറ്റുപാടുമായി ഒരു തരത്തിലും ബന്ധപ്പെടുത്താൽ കഴിയാത്ത ജീവിത സാഹചര്യമായിരുന്നു അവന്റേത്.

 

സാമ്പത്തികമായി ഏറെ പിന്നിലാണെന്നതിനേക്കാൾ ഉപരി വിദ്യാഭ്യാസമില്ല. മാത്രമല്ല കൂട്ട് ചേർന്നുള്ള മദ്യപാനവും അങ്ങിനെ കുറെയേറെ മോശം അഭിപ്രായങ്ങൾ നാട്ടുകാരിൽ നിന്നും ആകാശിനെ പറ്റി ബാലചന്ദ്രൻ കേട്ടു.

 

അതിലേറെ ഞെട്ടിച്ചത് മുൻപ് ഏതോ പെൺകുട്ടിയുമായി ഇഷ്ടത്തിലായി അവളെ അവൻ വിളിച്ചു കൊണ്ട് വന്നിരുന്നു എന്നാൽ ആ പെൺകുട്ടി അവന്റെ സാഹചര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ അവനെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ പിറ്റേന്ന് തന്നെ തിരികെ തന്റെ വീട്ടിലേക്ക് പോവുകയും ചെയ്തതാണ്.

 

ഈ കാര്യം അറിഞ്ഞ പാടെ മകളെ വിളിച്ചു എല്ലാം വിശദമായി അറിയിച്ചു ബാലചന്ദ്രൻ . എന്നാൽ മറ്റൊരു രീതിയിൽ കാര്യങ്ങൾ മുന്നേ തന്നെ ആകാശ് രേഷ്മയെ ധരിപ്പിച്ചിരുന്നു.

 

ജീവന് തുല്യം സ്നേഹിച്ചു ഒടുവിൽ തനിക്ക് കാശ് കുറവാണ് എന്ന് മനസിലാക്കി ഇട്ടിട്ട് പോയ തേപ്പ് കാരി കാമുകിയെ പറ്റിയും അവൻ വിവരിച്ചിരുന്നു ഒക്കെയും കേട്ടുള്ള സഹദാപം ആകണം താൻ ആകാശിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന വാശിയിൽ ആയി രേഷ്മ. മകളുടെ ഭാവി ഓർത്തു പരമാവധി കെഞ്ചി ബാലചന്ദ്രനും ശ്രീദേവിയും.. ആകാശിന്റെ സ്വാഭാവങ്ങളെ പറ്റിയും പലവട്ടം പറഞ്ഞു.

 

പക്ഷെ പ്രേമം തലയ്ക്ക് പിടിച്ച അവസ്ഥയിൽ തങ്ങളുടെ ബന്ധം മുറിക്കുവാൻ മനഃപൂർവമായി ഉണ്ടാക്കിയ കാരണങ്ങൾ മാത്രമായിട്ടാണ് രേഷ്മ അതൊക്കെ കണ്ടത് ഒടുവിൽ അവളെ വിളിച്ചിറക്കി കൊണ്ട് പോകുവാൻ ആകാശ് എത്തി. കൂടെ പോകാൻ തയ്യാറായി രേഷ്മയും. ആ സാഹചര്യത്തിലാണ് അച്ഛന്റെയും അമ്മയുടെയും അപേക്ഷ അവളെ കൂടുതൽ തളർത്തിയത്.

 

” രേഷ്മ.. നീ വരില്ലേ എനിക്കൊപ്പം.. നിന്നെ വിശ്വസിച്ചെത്തിയതാ ഞാൻ.. അതോ മറ്റവളെ പോലെ നീയും എന്നെ തേയ്ക്കോ ”

 

ആകാശിന്റെ ആ ചോദ്യം രേഷ്മയുടെ കാതുകളിൽ മുഴക്കമായി.

 

” മോളെ.. ഞങ്ങൾക്ക് നീയേ ഉള്ളു.. നിന്നെ നല്ലൊരു നിലയിൽ എത്തിക്കണം അത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ആ ഞങ്ങളെ വെറുപ്പിച്ചു പോകരുത് നീ. ഇപ്പോൾ ഇറങ്ങി പോയാൽ പിന്നെ ഒരിക്കലും അച്ഛനെയും അമ്മയെയും കാണില്ല നീ.. ”

 

ബാലചന്ദ്രന്റെ ആ വാക്കുകൾ അതിലേറെ നടുക്കമായി.

 

” അച്ഛാ.. അച്ഛൻ കേട്ടതൊന്നും ശെരിയല്ല ആകാശേട്ടൻ നല്ലവനാണ് എന്നെ പൊന്ന് പോലെ നോക്കും. ”

 

മകളുടെ മറുപടി കേട്ട് വീണ്ടും കെഞ്ചി ബാലചന്ദ്രൻ

 

” മോളെ.. എടുത്തുചാട്ടമല്ല ജീവിതം. ഇവന്റെ ജീവിത സാഹചസര്യങ്ങളും നിന്റെയും രണ്ടും രണ്ടാണ് ഒരിക്കലും നിനക്ക് അത് ഉൾകൊള്ളാൻ പറ്റില്ല മോളെ… ഒന്ന് മനസിലാക്ക് നീ. അച്ഛൻ നിന്റെ നല്ലതിന് വേണ്ടിയാണ് പറയുന്നത് ”

 

എന്നാൽ ആ നിമിഷം അച്ഛന്റെയും അമ്മയുടെയും അപേക്ഷകൾക്കപ്പുറം താൻ ഒപ്പം ചെന്നില്ലെങ്കിൽ ആകാശിന് ഉണ്ടാകുന്ന വിഷമവും നാണക്കേടിനെ പറ്റിയുമാണ് രേഷ്മ ചിന്തിച്ചത് മാത്രമല്ല മുൻപെപ്പോഴോ ആകാശ് പറഞ്ഞ ചില വാക്കുകൾ അവളുടെ മനസ്സിൽ വീണ്ടും തെളിഞ്ഞു.

 

‘നീ എനിക്കൊപ്പം വന്നാൽ ആദ്യം നിന്റെ വീട്ടുകാര് എതിർക്കും പക്ഷെ നമുക്കൊരു കൊച്ച് ഒക്കെ ആകുമ്പോ അവര് താനേ ഇങ്ങ് വന്നോളും. അതോണ്ട് പേടിക്കേണ്ട.’

 

അതോടെ പോകാൻ തന്നെ മനസ്സിൽ ഉറപ്പിച്ചു അച്ഛന്റെയും അമ്മയുടെയും അപേക്ഷകൾ അവഗണിച്ചു ബാഗുമായി വീടിനു പുറത്തേക്കിറങ്ങി രേഷ്മ. അവളെ തടയാൻ പിന്നാലെ ഓടിയ ശ്രീദേവിയെ ബാലചന്ദ്രൻ പിടിച്ചു നിർത്തി.

 

” വേണ്ട ടോ ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് നമ്മളെക്കാൾ വലുതാണ് അവൻ എങ്കിൽ പോയിക്കോട്ടെ. ഇതിൽ കൂടുതൽ ഇനി എങ്ങിനെ പറയാൻ ആണ്.. ”

 

അത് പറയുമ്പോൾ ബാലചന്ദ്രന്റെ ഒച്ചയിടറി. രേഷ്മ നടന്നകലുന്നത് നിരകണ്ണുകളോടെ നോക്കി നിന്നു ശ്രീദേവി.

 

” മോളെ ഞങ്ങളെ വില വയ്ക്കാതെ നീ പോയാൽ ഇനിയൊരിക്കലും നീ അച്ഛനെയും അമ്മയെയും കാണില്ല.. ഇത് വാക്കാണ്. ഓർത്തു വച്ചോ.. ”

 

അമ്മയുടെ ആ വാക്കുകൾ വീണ്ടും രേഷ്മയുടെ കാതുകളിൽ കൂരമ്പുകളായി തറച്ചു. ഒന്ന് നിന്നു അവൾ. എന്നാൽ ആകാശ് അവളെ വീണ്ടും മുന്നിലേക്ക് കൊണ്ട് പോയി.

 

” എടോ ഇതൊക്കെ അവരുടെ ഓരോ അടവുകൾ ആണ്.. നീ എനിക്കൊപ്പം വരാതിരിക്കാൻ.. അത് കാര്യമാക്കേണ്ട.. നമുക്ക് ഒരു കൊച്ച് ആയാൽ തീരാവുന്നതെ ഉള്ളു ഈ പിണക്കം ഒക്കെ.”

 

ആ വാക്കുകൾ കേട്ട് വിശ്വസിച്ചു ഒപ്പം പോയി അവൾ..

 

ഓമനിച്ചു വളർത്തിയ മകൾ തങ്ങൾക്ക് പുല്ലു വില കല്പ്പിച്ചു പടിയിറങ്ങി പോയത് ചങ്കു പൊട്ടുന്ന വേദനയോടെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു ആ അച്ഛനും അമ്മയ്ക്കും.

 

ആകാശിന്റെ വീട്ടിലെത്തവേ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു രേഷ്മയ്ക്ക്. ഓട് മേഞ്ഞ ആ ഇടുങ്ങിയ വീടിനുള്ളിൽ സൗകര്യങ്ങൾ ഒക്കെ വളരെ കുറവായിരുന്നു. അച്ഛൻ പറഞ്ഞ വാക്കുകൾ ഒരു നിമിഷം ഓർത്തുപോയി.

 

അതോടെ അവളുടെ മിഴികളിൽ നീരുറവ തെളിഞ്ഞു. എന്നാൽ ആകാശിനെ കണ്ടതോടെ വീണ്ടും മിഴികൾ തുടച്ചു. അവന്റെ സ്നേഹമാണ് തനിക്ക് ഏറ്റവും വലുത് എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു രേഷ്മ. ആ ചെറിയ വീട്ടിൽ പരമാവധി അഡ്ജസ്റ്റ് ചെയ്തു അവൾ. രാത്രിയോടെ കിടപ്പു മുറിയിൽ അവളും ആകാശും മാത്രമായി.

 

” താൻ ടെൻഷൻ ആകേണ്ടടോ. നിന്റെ അച്ഛനും അമ്മയും നമ്മളെ അംഗീകരിക്കും അവരുടെ ഒറ്റമോളല്ലേ നീ… ഇപ്പോൾ ഇനി മസിലു പിടിച്ചാലും നമുക്കൊരു കുഞ്ഞ് ആയാൽ അതോടെ പിണക്കം ഒക്കെ മാറും.

 

പിന്നെ വേണേൽ അവർക്ക് ഒക്കെ ആയാൽ നമുക്ക് നിന്റെ വീട്ടിലേക്ക് മാറാം. നിന്റെ സന്തോഷത്തിനു വേണ്ടി നിനക്കൊപ്പം അവിടെ വന്നു നിൽക്കുന്നതിൽ എനിക്ക് പ്രശ്നം ഇല്ല.. ”

 

ആകാശിന്റെ വാക്കുകൾ കേട്ട് നിറക്കണ്ണുകളോടെ അവന്റെ മാറിലേക്ക് ചാഞ്ഞു രേഷ്മ.

 

” എനിക്ക് അച്ഛനെയും അമ്മയെയും കാണണം.. വല്ലാത്ത വീർപ്പുമുട്ടൽ കണ്ടില്ലേലും ഒന്ന് വിളിക്കുവെങ്കിലും ചെയ്യണം ഏട്ടാ.. പ്ലീസ്.. ”

 

അവളുടെ ശബ്ദത്തിൽ നോവ് പടർന്നിരുന്നു.

 

” നീ വിളിക്ക്… അവര് സംസാരിക്കോ ന്ന് നോക്കാം.. ഞാൻ ഫ്രണ്ട്സ് വഴി ഒന്ന് അന്യോഷിച്ചാരുന്നു. വൈകിട്ട് വരെയും നിങ്ങടെ ബന്ധുക്കൾ ഒക്കെ ഉണ്ടാരുന്നു വീട്ടിൽ.”

 

ആകാശ് പറയുമ്പോൾ തന്നെ ഫോൺ എടുത്ത് അച്ഛന്റെ നമ്പർ ഡയൽ ചെയ്തു രേഷ്മ. പക്ഷെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. അമ്മയുടെയും നമ്പർ സ്വിച്ച് ഓഫ്‌ ആണെന്നറിഞ്ഞപ്പോൾ ആകെ തകർന്നു പോയി അവൾ. ആകാശിന്റെ മാറിലേക്ക് ചായവേ പൊട്ടിക്കരഞ്ഞു രേഷ്മ.

 

” അവരിനി ഒരിക്കലും എന്നോട് ക്ഷമിക്കില്ലേ ചേട്ടാ ..”

 

ആ ചോദ്യത്തിന് ആകാശിന്റെ പക്കലും മറുപടിയില്ലായിരുന്നു.

 

എന്നാൽ ഒരുപാട് കാത്തിരുന്ന ദിവസത്തിൽ ഈ സെന്റിമെന്റ്സ് ഒരു രസം കൊല്ലി ആകുമോ എന്ന സംശയത്തിൽ ആയിരുന്നു അവൻ അപ്പോൾ.

 

” താൻ അതൊക്കെ വിട്ടേക്ക് വെറുതെ ഇന്നത്തെ ദിവസത്തിന്റെ രസം കളയല്ലേ.. ഇന്ന് നമ്മടെ ആദ്യരാത്രിയാണ് അത് മറക്കേണ്ട. ”

 

ആകാശ് അത് പറയുമ്പോൾ പതിയെ തലയുയർത്തി രേഷ്മ. അവളുടെ നോട്ടം അവന് ഹരമായി. പതിയെ അവളെ തന്നോട് ചേർത്ത് പിടിച്ചു ബെഡിലേക്ക് ചാഞ്ഞു അവൻ .

 

പിറ്റേന്ന് രാവിലെ മുതൽ പലവട്ടം വിളിച്ചിട്ടും അച്ഛന്റെയും അമ്മയുടെയും ഫോണുകൾ സ്വിച്ച് ഓഫ്‌ ആണ് എന്ന് കണ്ടതോടെ ആകെ ടെൻഷനിൽ ആയി രേഷ്മ.

 

” ഞങ്ങളെ ഇനി നീ ജീവനോടെ കാണില്ല.. ”

 

ബാലചന്ദ്രൻ പറഞ്ഞ ആ വാക്കുകൾ അവളെ കൂടുതൽ അസ്വസ്ഥയാക്കി. പുറത്ത് പോയി വന്ന ആകാശിനെ കണ്ട് ആകാംഷയോടെയാണ് രേഷ്മ ഓടി അരികിൽ എത്തിയത്.

 

” രേഷ്മ.. നീ ടെൻഷൻ അടിക്കരുത്. ഇന്നിപ്പോ രാവിലെ മുതൽ നിന്റെ അച്ഛനും അമ്മയും മിസ്സിംഗ്‌ ആണ്. ”

 

ആ കേട്ടത് തന്റെ കാതുകളിൽ തുളഞ്ഞു കയറുന്ന പോലെ തോന്നി അവൾക്ക് .

 

” എന്താ ചേട്ടാ.. എന്താ പറഞ്ഞെ.. ”

 

അവിശ്വസനീയമായി അവൾ നോക്കുമ്പോൾ പതിയെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു ആകാശ്.

 

” എടോ… ഒരു ലെറ്റർ എഴുതി വീടിന്റെ മുൻ ഡോറിൽ ഒട്ടിച്ചു വച്ച് രണ്ടാളുടെയും ഫോണും ഒപ്പം വച്ചിട്ടാ പോയേക്കുന്നെ.. ”

 

” ലെറ്ററോ.. എന്ത് ലെറ്റർ.. ”

 

സംശയത്തോടെ രേഷ്മ നോക്കുമ്പോൾ തന്റെ ഫോൺ കയ്യിലെക്കെടുത്ത് ആകാശ്.

 

” ദേ എന്റെ ഒരു ഫ്രണ്ടിനെ കൊണ്ട് ഞാൻ അതിന്റെ ഫോട്ടോ എടുപ്പിച്ചു.. ”

 

ഫോണിലേക്ക് നോക്കി ആ ലെറ്റർ വായിച്ചു തുടങ്ങവേ അറിയാതെ അവളുടെ മിഴികൾ തുളുമ്പി

 

‘ ഞങ്ങടെ സ്വത്ത്‌ കൈ മോശം വന്നു. അവൾക്ക് വേണ്ടിയായിരുന്നു ഞങ്ങടെ ജീവിതം. പക്ഷെ ഞങ്ങൾക്ക് പുല്ലു വില നൽകി അവൾ പോയി. ഇനി ഞങ്ങൾക്ക് ആരും ഇല്ല.. അതുകൊണ്ട് തന്നെ പോകുന്നു. എവിടേക്ക് എന്ന് തിരയേണ്ട. പോകുന്നത് എല്ലാം ഉപേക്ഷിച്ചു തന്നെയാണ്.. .. ചിലപ്പോൾ എവിടെയേലും ആരും അറിയാതെ ഞങ്ങടെ മോളുടെ ഓർമകളിൽ ഒരു ജീവിതം.. അല്ലെങ്കിൽ മരണം.. എന്തായാലും ഇനി ഒരു തിരിച്ചു വരവില്ല..

 

മോളെ രേഷ്മേ.. നീ ഞങ്ങൾക്ക് ജീവനായിരുന്നു. നിനക്ക് വേണ്ടിയായിരുന്നു അച്ഛനും അമ്മയും ജീവിച്ചത് പോലും പക്ഷെ എന്നിട്ട് കൂടി പുല്ലു വിലയാണല്ലോ നീ ഞങ്ങൾക്ക് തന്നെ ആ സങ്കടം കൊണ്ട് ഉള്ള് പിടയുകയാണ്. അതുകൊണ്ട് തന്നെയാണ് പോകുന്നതും. മോൾക്ക് നല്ലതേ വരു… ‘

 

അത്രമാത്രമായിരുന്നു ആ വരികൾ. വായിച്ചു തീരവേ പൊട്ടിക്കരഞ്ഞു പോയി രേഷ്മ..

 

” അച്ഛാ.. അമ്മേ.. ”

 

നിലവിളിച്ചു കൊണ്ട് നിലത്തേക്ക് വീണുപോയ അവളെ താങ്ങി പിടിച്ചു ആകാശ്….

 

” ഏട്ടാ എന്റെ അച്ഛൻ.. അമ്മ.. എനിക്കിപ്പോ കാണണം അവരെ.. വാ നമുക്ക് വീട്ടിലേക്ക് പോകാം.. അവർ അവിടെ എവിടെയേലും ഉണ്ടാകും.. ഒന്ന് വാ പ്ലീസ് ”

 

കെഞ്ചുകയായിരുന്നു രേഷ്മ.

 

” പറ്റില്ല രേഷ്മേ.. നാട്ടുകാർ ആകെ ഇടഞ്ഞിട്ടാണ് ഈ അവസ്ഥയിൽ നീ അങ്ങട് പോകേണ്ട. അവര് പെട്ടെന്നുള്ള വിഷമത്തിൽ എവിടേക്കോ മാറിയതാകും തിരിച്ചു വരും ഉറപ്പ്.. ”

 

ആ ആശ്വാസ വാക്കുകൾക്ക് അവളുടെ ഉള്ളിലെ തീ കെടുത്തുവാൻ കഴിയുമായിരുന്നില്ല.. കുറ്റബോധത്താൽ അലമുറിയിട്ടു കരഞ്ഞു അവൾ.

 

പോലീസിന്റെ അന്യോഷണം ഫലം ഇല്ലാതെ അവസാനിച്ചു. വർഷങ്ങൾ ഇപ്പോൾ അഞ്ചു കഴിഞ്ഞു. നാടുവിട്ടുപോയ ബാലചന്ദ്രനെയും ശ്രീദേവിയെയും പറ്റി പിന്നെ ഒരു വിവരവും ആർക്കും ലഭിച്ചിട്ടില്ല.

 

എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന രേഷ്മയ്ക്ക് പഠനം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. കൂലിവേലക്കാരനായ തനിക്ക് ആ ചിലവ് താങ്ങാവുന്നതിലുമപ്പുറമാണ് എന്ന് ആകാശ് പറഞ്ഞപ്പോൾ അവൾ തന്നെയാണ് സ്വയം പഠനം നിർത്തിയത്. ജീവിതം വിചാരിച്ചത് പോലെ സുഗമവുമായിരുന്നില്ല.

 

അച്ഛന്റെ വാക്കുകൾ എത്രത്തോളം സത്യമായിരുന്നു എന്നത് പതിയെ പതിയെ രേഷ്മ മനസിലാക്കി. വല്ലപ്പോഴും മാത്രം ജോലിക്ക് പോയിരുന്ന ആകാശ് കൂട്ടുകാരുമൊന്നിച്ചു മദ്യപിച്ചിട്ടൊക്കെയാണ് പലപ്പോഴും വീട്ടിലെത്തിയിരുന്നത് അലമാര നിറയെ ഡ്രസുകൾ ഉണ്ടായിരുന്ന രേഷ്മ ഇപ്പോൾ കീറിയ തുണി തയ്ച്ചു ഉപയോഗിക്കുവാൻ പഠിച്ചു.

 

ഒരു കുഞ്ഞു കൂടി ജനിച്ചതോടെ ചിലവിനു പോലും കാശ് തികയാത്ത അവസ്ഥയിലായി. അതോടെ ഇപ്പോൽ അവൾ ഒരു തുണികടയിൽ ജോലിക്ക് പോകുന്നു. എഞ്ചിനീയർ ആകേണ്ടിയിരുന്നവൾ ഇന്നിപ്പോൾ സെയിൽ(രചന: നിത)

 

“” നീയറിഞ്ഞൊ മേലേടത്തെ ആ ചെക്കനും അവന്റെ പെണ്ണും കൂടി ഡിവോഴ്സ് ആയി!””

 

രമ്യ അത് കേട്ടതും ഒന്ന് ഞെട്ടിപ്പോയി.. പറയുന്നത് അയൽക്കാരി ശാന്തേടത്തി ആയതുകൊണ്ട് തന്നെ അതിൽ മുഴുവനും ശരിയുണ്ടാകും എന്ന് പറയാനും കഴിയില്ല അതുകൊണ്ടുതന്നെ അവൾ മറ്റു രണ്ടുപേരോട് ചോദിച്ചതിനു ശേഷം മാത്രമാണ് അത് കൺഫോം ചെയ്തത്.

 

കേട്ടത് ശരി തന്നെയാണ് മേലെടത്തെ സജീഷ് ചേട്ടനും ഭാര്യ വിജിതയും ഡിവോഴ്സ് ആയി..

 

രമ്യയ്ക്ക് അത്ഭുതം തോന്നി നാടടക്കി വിളിച്ച ഒരു ഭയങ്കര കല്യാണമായിരുന്നു അവരുടെത്.

പലപ്പോഴും അവിടെ ഓരോന്ന് കണ്ട് താൻ അജിയേട്ടനോട് വഴക്ക് വരെ ഇട്ടിട്ടുണ്ട്.

എന്നാലും ഇതെന്തിനായിരിക്കും അവർ തമ്മിൽ പിരിഞ്ഞത് അതോർത്തിട്ട് അവൾക്ക് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല..

പിന്നെ അജിത്ത് വരുന്നത് വരെ കാത്തിരുന്നു.

 

വന്നപ്പോൾ ചൂടോടെ പോയി വിശേഷം പറഞ്ഞിരുന്നു ആദ്യം അജിത്തിനും കേട്ടത് വിശ്വസിക്കാൻ പറ്റിയില്ല കാര്യം സജീഷ് തന്റെ കൂട്ടുകാരനാണ്.. വിവാഹത്തിനു മുമ്പ് നല്ല കൂട്ടായിരുന്നു പക്ഷേ വിവാഹം കഴിഞ്ഞതിനുശേഷം അവൻ ഇങ്ങോട്ട് വരികയോ കൂട്ടുകാരുമായി സഹകരിക്കുകയോ ഒന്നും ചെയ്യാറില്ലായിരുന്നു.

 

ഭാര്യ മാത്രം മതി എന്ന സ്റ്റാൻഡ് ആയിരുന്നു ഇതിപ്പോ എന്ത് പറ്റി എന്ന് ഒരു പിടിയും ഇല്ല..

 

അങ്ങനെയാണ് രമ്യയോട് പറഞ്ഞ് ഒന്ന് കവലയിലേക്ക് ഇറങ്ങിയത് അവിടെ ചെന്നാൽ പിന്നെ ന്യൂസിന് ഒരു ക്ഷാമവും ഉണ്ടാവില്ല.

 

അങ്ങനെയാണ് ആ പ്രദേശത്തെ ബിബിസി ന്യൂസ് എന്നറിയപ്പെടുന്ന ശിവേട്ടൻ ആ വഴിക്ക് വരുന്നത്!!

കണ്ടപ്പോൾ തന്നെ ചോദിച്ചത് നിന്റെ കൂട്ടുകാരൻ, കല്യാണം ഒഴിഞ്ഞത് അറിഞ്ഞില്ലേ എന്നാണ്..

അറിഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ ആൾക്ക് അത്ഭുതം..

 

“”” എന്റെ പൊന്നു അജി ആ പെണ്ണും സജീഷും തമ്മിൽ പ്രായത്തിന് ഒരുപാട് വ്യത്യാസമുണ്ടായിരുന്നു!!! സജീഷിന് അവളെ കിട്ടിയപ്പോൾ എന്തോ നിധി കിട്ടും പോലെ ആയിരുന്നു അന്ന് ഞങ്ങളെല്ലാം പറഞ്ഞതാണ് ഇത് എത്ര കാലം ഇങ്ങനെ മുന്നോട്ടു പോകും എന്നേ നോക്കേണ്ടൂ എന്ന്…

 

ആ പെണ്ണ് ഒരു പൊട്ടിത്തെറിച്ച പെണ്ണാണ്!! സതീഷിനെ പോലെ കുറച്ച് പഴഞ്ചൻ ചിന്താഗതിക്കാരോടൊന്നും ആ പെണ്ണിന് അഡ്ജസ്റ്റ് ചെയ്ത് പോകാൻ പറ്റില്ല..

ഇവിടെയും അതുതന്നെ സംഭവിച്ചു, കുറച്ചുകാലം അവന്റെ കൂടെ നിന്നിട്ട് അവൾക്ക് മടുത്തു അവൾ അവളുടെ പാട്ടിനു പോയി അവനാണെങ്കിൽ ഇപ്പോൾ എന്തോ പോയ അണ്ണാന്റെ പോലെ ഇരിക്കുകയാണ്!!!!

 

അതും പറഞ്ഞ് ശിവേട്ടൻ അങ്ങോട്ട് പോയി ശരിയാണ്, വിവാഹമേ വേണ്ട എന്ന് പറഞ്ഞ് നിൽക്കുകയായിരുന്നു സജീഷ് പക്ഷേ ഇവളെ കണ്ടതും അവന്റെ തീരുമാനങ്ങളെല്ലാം അവൻ മാറ്റി കാരണം അവൾ ഒരു സുന്ദരി തന്നെയായിരുന്നു പിന്നെ അവനെക്കാൾ പതിനാലോ പതിമൂന്നോ വയസ്സിനു താഴെ!!!

 

ആ പെണ്ണിന്റെ വീട്ടുകാർക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ല അവർ വാടകയ്ക്ക് ആയിരുന്നു.. ആ സമയത്താണ് അവളുടെ ആങ്ങള ഒരു പെണ്ണിനെയും വിളിച്ച് വീട്ടിലേക്ക് വരുന്നത് അന്യമതത്തിൽപ്പെട്ട ഒരു പെണ്ണായിരുന്നു അത് അതുകൊണ്ടുതന്നെ ഇനി തന്റെ മകളുടെ വിവാഹം നടക്കില്ല എന്ന് ഭയത്താൽ, ആദ്യം വന്ന ആലോചനയ്ക്ക് തന്നെ അവർ സമ്മതം പറയുകയായിരുന്നു അതായിരുന്നു സജീഷിന്റെത്..

 

ഒരുപക്ഷേ ആ കുട്ടിയുടെ സമ്മതം പോലും അവർ നോക്കി കാണില്ല..

പക്ഷേ സജീഷ് ആ സമയത്ത് ലോട്ടറി അടിച്ചത് പോലെ ആയിരുന്നു കൂട്ടുകാര് വേണ്ട നാട്ടുകാര് വേണ്ട പെണ്ണ് മാത്രം മതി എന്ന് അവൾ വരുന്നതിന് എന്തൊക്കെ ഒരുക്കങ്ങൾ ആയിരുന്നു..

 

വീട് മോടി പിടിപ്പിക്കുന്നു, അവൾക്ക് പുറത്തേക്ക് പോകാതിരിക്കാൻ വേണ്ടി റൂമിൽ തന്നെ ബാത്റൂം പണിയുന്നു ഒരു എൽസിഡി ടിവി റൂമിൽ കൊണ്ടുവന്ന് ഫിറ്റ് ചെയ്യുന്നു!!!

 

അങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് അവൻ അവിടെ കാട്ടിക്കൂട്ടിയത് അതുകൊണ്ട് ഇവിടെയായിരുന്നു പുകിൽ ഞാൻ വരുമ്പോൾ നിങ്ങൾ എന്തെങ്കിലും ഈ വീട്ടിൽ ചെയ്തോ?? റൂമിലേക്ക് ഒരു പുതിയ കട്ടില് എങ്കിലും വാങ്ങിയിരുന്നോ?? കൂട്ടുകാരൻ ഓരോന്ന് ചെയ്യുന്നത് കണ്ടില്ലേ, അതെങ്കിലും കണ്ട് പഠിച്ചു കൂടെ എന്നെല്ലാം പറഞ്ഞു എന്നെ നിലത്ത് നിർത്തിയിട്ടില്ല ഇവൾ..

 

സത്യം പറഞ്ഞാൽ അവനെ ഒന്ന് കയ്യിൽ കിട്ടിയാൽ അന്ന് രണ്ടെണ്ണം പൊട്ടിക്കാം എന്നുവരെ തോന്നിയിട്ടുണ്ട് പക്ഷേ ഇതിപ്പോ വല്ലാത്ത സങ്കടമായി.

 

കല്യാണം കഴിഞ്ഞതിനു ശേഷം അവൻ ആരെയും മൈൻഡ് ചെയ്തിരുന്നില്ല പലപ്പോഴും പല കാര്യങ്ങൾക്കും വിളിക്കുമ്പോൾ ഇല്ല എന്നാണ് പറഞ്ഞിരുന്നത് വീട്ടിൽ ഭാര്യയുടെ കൂടെ തന്നെ കഴിയും..

 

എന്തായാലും അവനെ ഒന്ന് കാണണം എന്ന് തോന്നിപ്പോയി..

 

അവിടെ ചെന്ന് കണ്ടപ്പോൾ അത് സജീഷ് ആണ് എന്ന് വിശ്വസിക്കാൻ പ്രയാസം..

അവൾക്കുവേണ്ടി ജീൻസ് ഇട്ട് തുടങ്ങിയ, ടൂവീലറിന് ലൈസൻസ് എടുത്ത..

ആ പഴയ സജീഷിന്റെ നിഴല് മാത്രം ആയിരുന്നു അത്..

 

“”” എടാ അജി സുഖമല്ലേ??? “” ഏറെക്കാലത്തിനുശേഷം അവൻ ചിരിയോടെ എന്റെ അരികിൽ വന്നു കുറെ നേരം സംസാരിച്ചു അവന്റെ പേഴ്സണൽ കാര്യം ചോദിക്കണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാൻ പിന്നെ അവൻ തന്നെ ഇങ്ങോട്ടേക്ക് എല്ലാം പറഞ്ഞു..

 

“”” ഞാൻ ജോലിക്ക് പോയാൽ അവൾക്ക് വീട്ടിലിരിക്കാൻ വയ്യ ബോറടിയാണ് എന്ന് പറഞ്ഞത് അന്നേരം ഞാനാണ് പറഞ്ഞത് വല്ല കമ്പ്യൂട്ടർ കോഴ്സ് ചെയ്തോളാൻ!!!

 

അങ്ങനെയാണ് അവൾ കോഴ്സ് ചെയ്യാൻ പോയത് പക്ഷേ അവിടെയുള്ള ഒരു ചെറുക്കനുമായി അവൾ ഇഷ്ടത്തിലായി!!

അവിടെയുള്ളവരെല്ലാം അവളെ പറഞ്ഞ് കളിയാക്കിയെന്ന് ഒരു വയസ്സനെ എന്തിനാണ് കല്യാണം കഴിച്ചത് എന്ന് ചോദിച്ച്…

അവൾക്ക് പിന്നെ എന്റെ കൂടെ നടക്കാൻ പോലും നാണക്കേടായിരുന്നു പലരീതിയിൽ അവൾ എന്നെ അവോയ്ഡ് ചെയ്തു..

 

പക്ഷേ ഞാനെന്ത് തെറ്റ് ചെയ്തിട്ടാണ് എല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലേ അവൾ ഈ വിവാഹത്തിന് സമ്മതിച്ചത് പിന്നെ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നതിന്റെ അർത്ഥം എന്താണ്..

 

ഞാൻ കുറെ അഡ്ജസ്റ്റ് ചെയ്തു നോക്കി അവൾക്ക് വേണ്ടി ഒരുപാട് മാറി പക്ഷേ അതൊന്നും അവളുടെ കണ്ണിൽ പോലും പിടിച്ചില്ല..

 

എന്നെക്കാൾ ചെറുപ്പം ആളുകളെയാണ് അവൾക്ക് ഇഷ്ടം എന്നെ സ്നേഹിക്കാൻ പോലും കഴിയുന്നില്ല എന്ന് അവൾ തുറന്നു പറഞ്ഞു.

 

ഒടുവിൽ അവൾ അവന്റെ കൂടെ പോയി എന്നെക്കാൾ ചെറുപ്പമായ അവളുടെ ടേസ്റ്റിനൊത്ത ആളിന്റെ കൂടെ!!!

 

അവന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് ശരിക്കും എനിക്ക് സങ്കടം വന്നു ഞാൻ അവനെ ആശ്വസിപ്പിച്ചു പക്ഷേ ചിരിയോടെ അവൻ പറഞ്ഞു..

 

“”” അതല്ലടാ പ്രശ്നം!! അവനിപ്പോൾ അവളെ മടുത്തു.. അവളുടെ വീട്ടിൽ കൊണ്ട് പോയി ഉപേക്ഷിച്ചു… ഇപ്പോ അവരെന്നെ വിളിക്കുകയാണ് ഒരു കോംപ്രമൈസ് ചർച്ചയ്ക്ക്!!! അവളോട് ക്ഷമിക്കാൻ വയ്യ പക്ഷേ അവളോടുള്ള സ്നേഹം മനസ്സിൽ അങ്ങനെ തന്നെ ഉണ്ട് താനും..

 

ഇടയ്ക്ക് വിചാരിക്കും എല്ലാം ക്ഷമിച്ച് അവളെ ഇങ്ങോട്ട് കൊണ്ടുവന്നാലോ എന്ന് പിന്നെ അവൾ എന്നോട് ചെയ്തതും ആലോചിക്കും..

എനിക്കൊരു തീരുമാനമെടുക്കാൻ വയ്യ.

 

അവന്റെ അപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

 

ഞാൻ അവനോട് തന്നെ ഒരു തീരുമാനമെടുക്കാൻ പറഞ്ഞു.

 

ഒടുവിൽ അവന്റെ തീരുമാനം ഇതായിരുന്നു, ഈ നാടുവിട്ട് മറ്റ് എങ്ങോട്ടെങ്കിലും പോവുക അവളുടെ വിശേഷങ്ങൾ ഒന്നും അറിയാത്ത ഒരു നാട്ടിലേക്ക്…

 

പിന്നെ മനസ് എല്ലാം ശാന്തമായതിനുശേഷംമാത്രം തിരിച്ചുവരിക ഇനി അവൾ തന്റെ ജീവിതത്തിൽ വേണ്ട..

അത്രയും സ്നേഹിച്ചിട്ട് അവൾക്കായി മാത്രം ജീവിച്ചിട്ട് ഒരു നിമിഷം കൊണ്ട് തന്നെ ഉപേക്ഷിച്ചവളെ ഇനി ഒരിക്കലും തന്റെ ജീവിതത്തിൽ വേണ്ട എന്നവൻ തീരുമാനിച്ചു അടുത്ത ദിവസങ്ങളിൽ തന്നെ അവൻ വിദേശത്തേക്ക് പോയി..

 

അവന്റെ തീരുമാനം ശരിയോ തെറ്റോ എന്നൊന്നും പറയാൻ ഞാൻ ആളല്ല പക്ഷേ, അവളും അത് അർഹിക്കുന്നു എന്ന് മാത്രം എനിക്കറിയാം..സ് ഗേൾ… ഉള്ളു നിറയെ കുറ്റബോധവും പേറി എന്നേലും അച്ഛനും അമ്മയും തിരികെയെത്തും എന്ന പ്രതീക്ഷയിൽ ആ കുഞ്ഞ് വീട്ടിൽ അവൾ ഇപ്പോഴും കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *