ആ ചേച്ചി എന്റെ ഭർത്താവിന്റെ കാര്യത്തിൽ കൂടുതൽ അവകാശം എടുക്കുന്നതുപോലെ എനിക്ക് തോന്നി എന്റെ വീട്ടിലേക്ക് ഞാൻ വരണമെന്ന് പറഞ്ഞാൽ,

(രചന: നിത)

 

ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ഫോൺ അടിച്ചത്!!! അറിയാത്ത നമ്പറിൽ നിന്നാണ് അറ്റൻഡ് ചെയ്തു ചെവിയിൽ വച്ചപ്പോൾ ആണ് പറഞ്ഞത് വീണേച്ചി ആണ് സാന്ദ്ര മോളെ എന്ന്!!

അത്ര സുഖകരം അല്ലാത്ത ഒരു ചിരി ചുണ്ടിൽ വരുത്തി…””അമ്മായിക്ക് മക്കളെ ഒന്നു കാണണം എന്ന്!!!

ഒഴിഞ്ഞു മാറാൻ വേണ്ടി എന്തോ കാരണം പറയാൻ വേണ്ടി ശ്രമിച്ചതും അപ്പുറത്ത് നിന്ന് വീണ പറഞ്ഞിരുന്നു അമ്മായിക്ക് ഒട്ടും വയ്യ!! ഇന്നോ നാളെയോ എന്ന് പറഞ്ഞാണ് കിടക്കുന്നത് കുട്ടികളെ കാണണമെന്ന് ഒരുപാട് കാലമായി പറയുന്നു.

ഇനിയും വന്നില്ല എങ്കിൽ പിന്നെ അതൊരു കടമായി മനസ്സിൽ കിടക്കും!!

എന്തിനാ സാന്ദ്ര മോളെ അങ്ങനെ മനസ്സിൽ ഒരു കരട് എന്നന്നേക്കും ആയി വയ്ക്കുന്നത് ആ കുഞ്ഞുങ്ങളെ ഒന്ന് ഇതുവരെ കൊണ്ടുവന്നാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ!!

ഞാൻ വരുമെന്നോ വരില്ലെന്നു പറയാതെ ഫോൺ കട്ട് ചെയ്തു എന്തുവേണമെന്ന് എനിക്കൊരു തീരുമാനമെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

വീണ ചേച്ചിയുടെ അമ്മായി എന്റെ ഭർത്താവിന്റെ അമ്മ!!! മകന്റെ കുട്ടികളെ കാണണം എന്ന ആഗ്രഹമാണ് ആ സ്ത്രീ പറഞ്ഞിരിക്കുന്നത് അതിൽ യാതൊരുവിധ തെറ്റും ഇല്ല താനും പക്ഷേ പല കാര്യങ്ങളും ഉണ്ട് അതിനെ സംബന്ധിക്കുന്നത് അതെല്ലാം ഓർക്കുമ്പോൾ ആണ് പ്രശ്നം!!

മക്കൾ ഇപ്പോൾ സ്കൂളിൽ ആയിരിക്കും ഒന്നും അറിയാതെ എന്തുവേണമെന്ന് ഇപ്പോഴും ഒരു തീരുമാനം എടുക്കാൻ ആയില്ല!!

കൂട്ടുകാരി മായയോട് പറഞ്ഞപ്പോൾ അവളും പറഞ്ഞത് ഒന്ന് കൊണ്ടുപോയി കാണിച്ചുകൊടുക്കാനാണ് പിന്നീട് ഓർക്കുമ്പോൾ നിനക്കൊരു കുറ്റബോധം തോന്നരുത് എന്ന്!!

ആലോചിച്ചപ്പോൾ എനിക്കും അത് ശരിയാണ് എന്ന് തോന്നി അല്ലെങ്കിലും ഭർത്താവിന്റെ അമ്മമാർ ക്രൂരകളും, മരുമക്കളെ പീഡിപ്പിക്കുന്ന വരും ആണല്ലോ എനിക്ക് അങ്ങനെ ഒരു അനുഭവവും അവിടെ നിന്ന് ഉണ്ടായില്ല അവർ തങ്ങളുടെ ഇഷ്ടത്തിന് തങ്ങളെ വിടുന്ന ഒരു അമ്മയായിരുന്നു ഞങ്ങൾക്കുള്ള സ്വാതന്ത്ര്യം ആ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നു പക്ഷേ പ്രശ്നം അതായിരുന്നില്ല!!!

അവൾ പണ്ടത്തെ കാര്യങ്ങൾ ഓരോന്ന് ഓർത്ത് അവിടെത്തന്നെ ഇരുന്നു…വിവാഹം കഴിയുന്ന സമയത്ത് താൻ വെറുമൊരുപൊട്ടി പെണ്ണായിരുന്നു ആര് എന്തുപറഞ്ഞാലും വിശ്വസിക്കുന്ന ഒരു പാവം അത് തന്നെയാണ് എല്ലാവരും ചേർന്ന് മുതലെടുത്തതും കല്യാണം കഴിയുമ്പോൾ,

അമ്മായിയമ്മയും എന്റെ ഭർത്താവും ഞാനും മാത്രമാണ് ആ വീട്ടിൽ ഉണ്ടായിരുന്നത് ഭർത്താവിന് ഒരു ചേട്ടനാണ് ഉണ്ടായിരുന്നത്. അയാൾ ഗൾഫിലാണ്. അതുകൊണ്ടുതന്നെ അയാൾ ഗൾഫിലേക്ക് പോയി കഴിഞ്ഞാൽ അയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു അവിടെയും ആളില്ല!!

ചേട്ടൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ ഞാനും അമ്മയും മാത്രമാകും വീട്ടിലെ ജോലികൾ ചെയ്യാൻ അമ്മയും സഹായിക്കും എല്ലാം ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എനിക്ക് എന്റെ ഇഷ്ടപ്രകാരം ഫോൺ നോക്കുകയോ കിടന്നുറങ്ങുകയോ എന്തുവേണമെങ്കിലും ആവാം…

അമ്മ അതിലൊന്നും ഇടപെടാറില്ല അമ്മ സീരിയലോ അല്ലെങ്കിൽ രാമായണം വായനയോ ഒക്കെയായി അമ്മയുടെ കാര്യം നോക്കും!!!

ആ അമ്മയുടെ ഏട്ടന്റെ വീടാണ് അതിനു തൊട്ടരികിൽ ഉണ്ടായിരുന്നത് അവിടെഅമ്മായിയും അമ്മായിയുടെ മകളും മാത്രമാണ് ഉണ്ടായിരുന്നത് മകളെ വിവാഹം കഴിച്ച് വിട്ടതായിരുന്നു പക്ഷേ ഭർത്താവ് മരിച്ച അവർ ഇപ്പോൾ ഇവിടെയാണ് അവർക്കും ഒരു മകനുണ്ട്…

ഡിഗ്രിക്ക് പഠിക്കുകയായിരുന്നു അവനെ ചേട്ടൻ ഒരു നല്ല ഓഫർ ഉണ്ട് എന്നും പറഞ്ഞ് ഗൾഫിലേക്ക് കൊണ്ടുപോയി ഇപ്പോൾ അമ്മയെയും മകളും മാത്രമാണ് അവിടെ നിൽക്കുന്നത് അമ്മായിയുടെ മകൾ എന്റെ ഭർത്താവിനെക്കാൾ ഒരുപാട് പ്രായത്തിന് മുതിർന്നതായിരുന്നു!!

വിവാഹം കഴിയുന്ന സമയത്ത് ആ അമ്മായിയ്ക്ക് ഒട്ടും വയ്യായിരുന്നു. അവർക്ക് ക്യാൻസർ ആയതുകൊണ്ട് അതിന്റെ ചികിത്സയ്ക്ക്, ഇടയ്ക്കിടയ്ക്ക് പോകണമായിരുന്നു അവർക്ക് അതിനെല്ലാം കൂട്ടു പോയിരുന്നത് എന്റെ ഭർത്താവാണ് അതിൽ എനിക്ക് അപ്പോൾ അസ്വാഭാവികതയൊന്നും തോന്നിയില്ല

പക്ഷേ പിന്നീട് എനിക്ക് എന്തോ സംശയം തോന്നുന്നത് അമ്മായിയുടെ മരണശേഷം ആണ് ആവശ്യമില്ലാതെ ആ ചേച്ചി എന്റെ ഭർത്താവിന്റെ കാര്യത്തിൽ കൂടുതൽ അവകാശം എടുക്കുന്നതുപോലെ എനിക്ക് തോന്നി എന്റെ വീട്ടിലേക്ക് ഞാൻ വരണമെന്ന് പറഞ്ഞാൽ,

“”” സുധീറിന് ഇപ്പൊ വരാൻ പറ്റില്ല നീ ഒറ്റയ്ക്ക് പൊയ്ക്കോ!!””

എന്നൊക്കെയുള്ള തീരുമാനങ്ങൾ പറയുന്നത് ആ ചേച്ചി ആയിരിക്കും..

 

ആരുമില്ലാത്തതുകൊണ്ട് അവർ അങ്ങനെ പെരുമാറുന്നതാകാം എന്നാണ് ഞാൻ കരുതിയിരുന്നത്…

തന്നെയുമല്ല അവരെക്കാൾ എത്രയോ താഴെയാണ് എന്റെ ഭർത്താവ്..

വീണേച്ചി ഞങ്ങളുടെ അയൽവാസിയാണ്, ഒപ്പം എന്തോ ഒരു അകന്ന ബന്ധവും.. ഞാൻ അങ്ങോട്ട് ചെല്ലുന്ന സമയം മുതൽ അവിടെ വീട്ടിലുള്ളവരുമായി നല്ല ബന്ധം പുലർത്തുന്നുണ്ട് ആ ചേച്ചി സ്വന്തം വീട്ടിലെ ഒരാളെ എന്നപോലെയാണ് ചേച്ചിയെ എല്ലാവരും കണക്കാക്കുന്നത്!!!

ഇതിനിടയിലാണ് ഞാൻ ഗർഭിണിയാകുന്നത്!! ഇരട്ട കുഞ്ഞുങ്ങൾ ആയിരുന്നു അതിന്റെ ചില കോംപ്ലിക്കേഷൻസ് ഉണ്ടായതുകൊണ്ട് ആദ്യ മാസങ്ങളിൽ തന്നെ റെസ്റ്റ് വേണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു അപ്പോൾ എന്റെ വീട്ടിൽ നിന്ന് അമ്മയും അച്ഛനും കൂടി വന്ന് എന്നെ അങ്ങോട്ടേക്ക് കൊണ്ടുപോയി!!

 

അന്നേരവും കേട്ടിരുന്നു ശാന്തി ചേച്ചിയുടെ കൂടെ അങ്ങോട്ടേക്ക് പോണം ഇങ്ങോട്ടേക്ക് പോണം എന്നെല്ലാം!!!

 

ആദ്യം ഒന്നും ഞാൻ അത്ര കാര്യമാക്കിയില്ല പക്ഷേ സുധീറേട്ടൻ എന്നെ കാണാൻ പോലും വരാതെ ശാന്തിയുടെ കാര്യങ്ങളിൽ കിടന്ന് ഓടുന്നത് ക്രമേണ എന്നിൽ വല്ലാത്ത ഒരു മടുപ്പ് സൃഷ്ടിച്ചു… ഓരോരുത്തരും പറയാനും തുടങ്ങി, അതിനെക്കുറിച്ച്.

 

മറ്റൊരു രീതിയിലും അവരെ പറ്റി സംശയിക്കാത്തത് കൊണ്ട് ഞാൻ അത്ര കാര്യമായി സുധീർ ഏട്ടനോട് പോകണ്ട എന്നൊന്നും പറഞ്ഞിരുന്നതും ഇല്ല..

 

പക്ഷേ ഒരു ദിവസം രാത്രി അവരുടെ വീട്ടിൽ നിന്ന് സുധീർ ഏട്ടനെ എല്ലാവരും കൂടി പിടിച്ചു!!!

 

അതിൽപിന്നെ വിചാരണയായി, കുറ്റം അവർക്ക് ഒരു തെറ്റ് പറ്റിയതാണ് എന്ന് പറഞ്ഞ് അവർ എല്ലാവരുടെയും കാലുപിടിച്ചു എല്ലാവർക്കും അത് മതിയായിരുന്നു അവരെല്ലാം ക്ഷമിച്ചു..

പക്ഷേ ക്ഷമിക്കാൻ കഴിയാത്തത് എനിക്കായിരുന്നു അവരെ വിശ്വസിച്ച എന്നെ ഒരു വിഡ്ഢിയാക്കി അവർ ഇത്രയും നാൾ സൂഖിക്കുകയായിരുന്നു അതോർത്തപ്പോൾ പിന്നെ എനിക്ക് അയാളോട് ക്ഷമിക്കാൻ തോന്നിയില്ല..

 

ഇനി അങ്ങനെയൊരു ബന്ധം വേണ്ട എന്ന് ഞാൻ അങ്ങ് തീരുമാനിച്ചു അപ്പോഴേക്കും ഉപദേശികൾ വന്നിരുന്നു ഇരട്ടക്കുഞ്ഞുങ്ങളാണ് രണ്ടു പെൺകുട്ടികളായാൽ നിങ്ങൾ എന്ത് ചെയ്യും ഒരു അച്ഛൻ വേണ്ടേ കൈപിടിച്ചു കൊടുക്കാൻ എന്നെല്ലാം പറഞ്ഞു കുറെ ഉപദേശങ്ങൾ കേട്ടു പക്ഷേ അതിനൊന്നും എന്റെ മനസ്സ് മാറ്റാൻ കഴിഞ്ഞില്ല പെൺകുട്ടികൾ ആയാൽ എന്താ അമ്മ മതി എന്ന് ഞാൻ അങ്ങ് ഉറപ്പിച്ചു എന്റെ വീട്ടുകാരും എന്റെ കൂടെ തന്നെ നിന്നു!!!

 

ഞാൻ പ്രസവിച്ചു.. ഒരു മോനേയും ഒരു മോളെയും പക്ഷേ അയാളെ കാണിച്ചില്ല അയാളെ അറിയിച്ചതും ഇല്ല അവർക്ക് കുറച്ചു പ്രായമായപ്പോൾ,

 

ഭാഗ്യം പോലെ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷനിൽ എനിക്ക് ജോലിയും കിട്ടി!! കുഴപ്പമില്ലാത്ത ശമ്പളവും ഉണ്ടായിരുന്നു എന്റെ കുഞ്ഞുങ്ങൾക്കും എനിക്കും മുന്നോട്ടു ജീവിക്കാൻ അതുമതി.

 

പിന്നെയും പല കാരണങ്ങളും പറഞ്ഞ് ഞങ്ങളെ രണ്ടുപേരെയും ചേർത്തുവയ്ക്കാൻ അവിടെ നിന്ന് കുറെ പേർ വന്നിരുന്നു അവരോട് എല്ലാം ഞാൻ പറഞ്ഞത് ഇനി എനിക്ക് അംഗീകരിക്കാൻ കഴിയില്ല എന്നതാണ് പലരും എന്റെ അഹങ്കാരം എന്നു പോലും പറഞ്ഞു അവിടെ നിന്ന് പോയി

 

അതൊന്നും ഞാൻ അത്ര കണക്കിലും എടുത്തില്ല അങ്ങനെ ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു വിളി അമ്മ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല മകൻ അങ്ങനെ ചെയ്തതിന് അവർക്ക് എന്ത് ചെയ്യാനാകും എങ്കിലും അങ്ങോട്ടേക്ക് പോകണമല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം.

 

പക്ഷേ കൊണ്ടുപോയി കാണിക്കാം എന്ന് തന്നെ മനസ്സു പറഞ്ഞു അങ്ങനെയാണ് മക്കളെയും കൂട്ടി അവിടേക്ക് പോകുന്നത്.

ഒരു മകനും ഒരു മകളും ആയിരുന്നു എനിക്ക്..

ഞാൻ ചെന്നപ്പോൾ അവിടെ, ഏട്ടത്തിയമ്മ ഉണ്ടായിരുന്നു അവർ ഇപ്പോൾ ഇവിടെ സ്ഥിരം വന്നു നിൽക്കുകയാണ് അമ്മയെ നോക്കാൻ!!

എന്നെ കണ്ടതും അത്ര സുഖകരമല്ലാത്ത ഒരു ചിരി അവർ എന്നോട് ചിരിച്ചു..മക്കളെയും കൂട്ടി ഞാൻ അമ്മയുടെ അരികിലേക്ക് എത്തി തീരെ വയ്യായിരുന്നു

. വിറക്കുന്ന ശബ്ദത്തോടെ എന്റെ മോനോട് ക്ഷമിച്ചൂടെ എന്നാണ് അമ്മ ചോദിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി അതിന് പ്രത്യേകിച്ച് മറുപടിയൊന്നും ഞാൻ പറഞ്ഞില്ല…

അപ്പോഴേക്കും അയാളും അയാളുടെ ഒരുവിധം ബന്ധുക്കളും എല്ലാം അങ്ങോട്ടേക്ക് എത്തിയിരുന്നു!!

പലവിധത്തിൽ എന്നെ പറഞ്ഞു മനസ്സിലാക്കാൻ!!ഞാനൊന്നും കേൾക്കുന്നില്ല എന്ന് മനസിലായപ്പോൾ എന്റെ കുഞ്ഞുങ്ങളെ വിട്ടു തരില്ല എന്നായി!!

അയാളും ഉണ്ടായിരുന്നു എല്ലാത്തിനും മുൻപന്തിയിൽ!!!”” ഞാൻ പോലീസിൽ അറിയിക്കും വെറുതെ ഒരു സീൻ ഉണ്ടാക്കാൻ നിൽക്കണ്ട എന്ന് പറഞ്ഞു!!

അന്നേരം എന്റെ പേരിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ചാർത്തി തന്നിരുന്നു അതെല്ലാം കേട്ട് അയാളും നിൽക്കുന്നുണ്ടായിരുന്നു!!!

“”” നിങ്ങളുടെയെല്ലാം ഭാര്യമാരും ഭർത്താക്കന്മാരും തോന്നിയപോലെ കണ്ടവരുടെ കൂടെ അഴിഞ്ഞാടി നടന്നാലും നിങ്ങൾക്ക് പ്രശ്നമൊന്നും ഉണ്ടാകില്ല ആയിരിക്കും പക്ഷേ എനിക്കങ്ങനെയല്ല ഞാൻ നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് അയാളുടെ കൂടെ നിന്നത് തിരിച്ചും അങ്ങനെ തന്നെ ഞാൻ പ്രതീക്ഷിച്ചു!!

പക്ഷേ അതുണ്ടായില്ല ആർക്കും ഒരു തെറ്റൊക്കെ പറ്റും എന്ന് പറഞ്ഞില്ലേ ഒരു തവണ പറ്റുന്നതാണ് തെറ്റ് പലതവണ ആവർത്തിക്കുമ്പോൾ അത് കുറ്റമാണ്!!

അങ്ങനെ ഒരാളെ അംഗീകരിക്കാൻ എനിക്ക് പറ്റില്ല!!ആർക്ക് എന്തുവേണമെങ്കിലും കരുതാം എന്നും പറഞ്ഞ് കുഞ്ഞുങ്ങളെയും വിളിച്ച് ഞാൻ ആ പടിയിറങ്ങി!!! ഇതുവരെ ഡിവോഴ്സ്ന് അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നില്ല ഇനി അതും വേണം എന്ന് എനിക്ക് മനസ്സിലായി!!”

കാരണം ഇപ്പോഴും അയാളുടെ മുഖത്ത് ചെയ്തു പോയതിന്റെ കുറ്റബോധം അല്ല എന്നെ കുറ്റക്കാരിയാക്കാനുള്ള വ്യഗ്രതയായിരുന്നു ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ അയാളുടെ ഭാര്യ എന്ന് വെറുതെ കടലാസുകളിൽ പോലും അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല..

ഇനിമുതൽ അതൊരു അടഞ്ഞ അധ്യായമാണ്!!! എന്റെ കുഞ്ഞുങ്ങൾക്ക് ഞാൻ മതി!

ഇനി ഇവിടെ എന്ത് തന്നെ ഉണ്ടായാലും എന്നെ വിളിക്കരുത് എന്ന് വീണചെച്ചിയോട് പോവാൻ നേരത്ത് പറയാനും മറന്നില്ല ഞാൻ!!!

Leave a Reply

Your email address will not be published. Required fields are marked *