പുനർജ്ജന്മം
(രചന: മഴമുകിൽ)
മുറ്റത്ത് ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ട് സുകന്യ വാതിൽ തുറന്നു പുറത്തേക്കിറങ്ങി…
ഓട്ടോറിക്ഷയുടെ കമ്പിയിൽ പിടിച്ചു കൊണ്ട് ആടി ആടി പോക്കറ്റിൽ നിന്നും കാശ് എടുത്തു….. ഡ്രൈവർ കൊടുക്കുന്ന വേണുവിനെ കണ്ടപ്പോൾ സുകന്യയുടെ മനസ്സ് പിടഞ്ഞു….
ഓട്ടോറിക്ഷക്കാരൻ കാശുവാങ്ങി പോക്കറ്റിൽ വെച്ച് വേണുവിനെയും സുകന്യയേയും മാറിമാറി നോക്കി അവിടെ നിന്നും വണ്ടിയുമെടുത്ത് കൊണ്ടുപോയി..
വെച്ച് വീഴാൻ പോയ വേണുവിനെ സുകന്യ ഓടിച്ചെന്ന് താങ്ങി….
എന്തിനാ വേണുവേട്ടാ സ്വയം ഇങ്ങനെ ഇല്ലാതാകുന്നത്….. വേണുവേട്ടൻ എന്നെക്കുറിച്ച് പോലും ചിന്തിക്കാത്ത ഒരു അവസ്ഥയിൽ ആയോ…..
ഇതൊക്കെ കാണാനും അനുഭവിക്കാനും ഞാനെന്തു പാപമാണ് ചെയ്തത് എന്റെ തേവരെ……..
സുകന്യ വേണുവിനെ താങ്ങിപിടിച്ചു നേരെ കുളിമുറിയിലേക്ക് കൊണ്ടുപോയി.. ഷവർ തുറന്ന് അയാളെ അതിനു ചുവട്ടിൽ ആയി ഇരുത്തി…..
തലയിലേക്ക് തുടരെത്തുടരെ വെള്ളത്തുള്ളികൾ വീണു……. വേണു മുഖം വെട്ടി തിരിച്ചു സുകന്യയുടെ വയറിൽ മുഖം പൂഴ്ത്തി കരഞ്ഞു………
സുകന്യ വേണുവിന്റെ മുടിയിഴകളെ തഴുകി കൊണ്ട് ആ കരച്ചിൽ പങ്കുചേർന്നു……..അയാളുടെ കണ്ണുനീർ അവളുടെ വയറിനെ പൊള്ളിച്ചു….
വേണുവിനെ താങ്ങി പിടിച്ചു കൊണ്ട് സുകന്യ റൂമിലേക്ക് പോയി. ടൗവ്വൽ എടുത്തത്തു നന്നായി തല തുവർത്തി കൊടുത്തു… ഡ്രസ്സ് മാറി കഴിഞ്ഞു… സുകന്യ വേണുവിനെ ഭക്ഷണം കഴിക്കാനായി വിളിച്ചു…
എനിക്ക് വേണ്ടെടി… തൊണ്ടയിൽ കൂടി ഒരു പറ്റുപോലും ഇറങ്ങില്ല…… കണ്ണുകൾ ഷോൾഡറിൽ അമർത്തി തുടച്ചു……
ഇന്നു ഓഫീസിലെ രാഘവൻ സാർ ന്റെ മോൻ പത്തു പാസായത്തിന്റെ ചിലവ് ആയിരുന്നു…… എല്ലാത്തിനും അവനു A+ ഉണ്ടായിരുന്നു……
പെട്ടെന്ന് എനിക്ക് നമ്മുടെ മോനെ കുറിച്ച് ഓർമ്മ വന്നു.. അവൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവനും പത്തു പാസായി വരുന്ന സമയം ആയിരുന്നു…….
ഓരോന്ന് ഓർത്തു നെഞ്ചു പിടഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല… അതാണ് നേരെ ബാറിൽ പോയത്….. ഓർമ്മ മറയുന്നത് വരെ കുടിക്കാൻ… പക്ഷെ കുടിക്കുന്തോറും എന്റെ കുഞ്ഞിന്റെ മുഖം മാത്രെ കണ്മുന്നിൽ കാണാൻ കഴിയുന്നുള്ളു……
സുകന്യയും വാ വിട്ടു നിലവിളിച്ചു…. പോയി……….
ടി… നീ കരയല്ലേ… ഞാൻ….. പിന്നെ രണ്ടുപേരും ചേർന്ന് പതo പറഞ്ഞു കരഞ്ഞു……..
K s fe ജീവനക്കാരൻ ആയ വേണുവിന്റെയും സുകന്യയുടെയും ഒരേ ഒരു മകനാണ് അഭിജിത്ത് എന്ന അഭി….
അഭി ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ..
അമ്മേ ഞാൻ ഇന്നു സ്കൂൾ വിട്ടു ഗോകുലിന്റെ വീടുവരെ പോകും. എനിക്ക് കുറച്ചു നോട്സ് എഴുതി എടുക്കാൻ ഉണ്ട്….
സ്കൂൾ വിട്ടുകഴിഞ്ഞു പോകുമ്പോൾ ലേറ്റ് ആകില്ലേ അഭി.. ഇനി ഒരു അവധി ദിവസം പോയാൽ പോരെ…….
അമ്മേ അതിനു ഇന്നു സ്കൂൾ ഉച്ചവരെ ഉള്ളു… ഉച്ചക്കു ഞാൻ പോയി നോട്സ് ക്ലിയർ ആക്കി വേഗം ഇങ്ങു വരാം…..
ദേ അഭി വേഗം വന്നേക്കണം അച്ഛൻ അറിഞ്ഞാൽ. പിന്നെ ഞാൻ പറയേണ്ടല്ലോ….
ഇല്ലമ്മേ ഞാൻ വേഗം വരാം……….
ഉച്ചയോടു കൂടി ക്ലാസ് കഴിഞ്ഞു… ടാ ഗോകുൽ നമുക്ക് പോയാലോ….
നീ നിൽക്കു നമുക്ക് ഹരിയെ കൂടി വിളിക്കാം… ഹരിയും വരുന്നുണ്ടോ……
വരുന്നെടാ… നമ്മൾ മൂന്നുപേരും കൂടിയാണ് പോകുന്നത്….
ഗോകുൽ എനിക്ക് നേരത്തെ വീട്ടിൽ എത്തണം… എന്നും സ്കൂൾ വിടുന്ന ടൈം ആകുമ്പോൾ പോകാമല്ലോ അല്ലെ…
നിന്നെ ഞാൻ കൊണ്ട് വിട്ടാൽ പോരെ…. സമാധാനമായിട്ട് ഇരിക്ക്…..
സ്കൂളിൽ നിന്നിറങ്ങി നേരെ ഓട്ടോ സ്റ്റാൻഡിൽ ചെന്നു ആദ്യം കണ്ടാ ഓട്ടോയിൽ മൂന്നുപേരും കൂടി കയറി….
ചേട്ടാ… വെറ്റിലപ്പടി…… അവിടെ വരെ…
അര മണിക്കൂർ കൊണ്ട് സ്ഥലം എത്തി.. ഓട്ടോ കാശും കൊടുത്തു മൂന്നുപേരും കൂടി ബാഗുമായി നേരെ… പുഴ ഭാഗത്തേക്ക് നടന്നു.. അവിടവിടെയായി, ഈ ഭാഗത്തു ഇറങ്ങരുത് “””‘അപകട മേഖല എന്നുള്ള ചെറിയ ബോർഡ്കൾ വച്ചിട്ടുണ്ട്….
ഗോകുൽ അവരെ കൂട്ടി സ്ഥിരമായി ആളുകൾ കുളിക്കുന്ന കടവിൽ എത്തി….
ഹരി ബാഗിൽ കരുതിയിരുന്ന തോർത്ത് എടുത്തു രണ്ടുപേർക്കും കൊടുത്തു…….
ഗോകുൽ ഹരി എനിക്ക് നീന്താൻ അറിയില്ല.. അതുകൊണ്ട് ഞാൻ ഇവിടെ കരയിൽ ഇരുന്നു നിങ്ങൾ നീന്തുന്നത് ഞാൻ ഇവിടിരുന്നു കാണാം..
നീ അവിടിരുന്നോ….. ഗോകുലും ഹരിയും നീന്തുന്നത് നോക്കി അഭി വെള്ളത്തിൽ കാലിട്ട് പടവിൽ ഇരുന്നു… കുറച്ചു നേരം ഇരുന്നു കഴിഞ്ഞപ്പോൾ അവനും പുഴയിൽ ഇറങ്ങാൻ ആഗ്രഹം തോന്നി…
പതിയെ പതിയെ പാറമേൽ പിടിച്ചു അഭി കുറച്ചു ദൂരം നടന്നു ഇടുപ്പറ്റം വെള്ളത്തിൽ നിന്നു…. മുങ്ങി നിവർന്നു…….
ഹരിയും ഗോകുലും അവനടുത്തേക്ക് നീന്തി വന്നു…..
ടാ നീന്താൻ അറിയാതെ നീ ഇറങ്ങേണ്ട.. അവിടെ ഇരുന്നാൽ മതി…
പ്ലീസ് ഹരി ഞാൻ ഇവിടെ നിന്നോളം നിങ്ങൾ നീന്തുന്നത് കാണുമ്പോൾ എനിക്ക് അവിടെ ഇരിക്കാൻ പറ്റുന്നില്ല…….
ശെരി ഇവിടുന്നു മാറരുത്.. അതും പറഞ്ഞു ഹരിയും ഗോകുലും നീന്തി അക്കരെക്ക് പോയി…… അവിടെ നിന്നും ഓടി വന്നു വെള്ളത്തിൽ ചാടി നീന്തി വീണ്ടും ഇക്കരെക്ക്… ഇടയ്ക്കു രണ്ടുപേരെയും കാണില്ല…
മുങ്ങാം കുഴി ഇടുന്നതാണ്…… ഏറെ നേരം നീന്തി ഇരുവരും നന്നെ ക്ഷീണിച്ചു.. തിരികെ കരയിലേക്ക് നീന്തുമ്പോൾ ആണ് അവർ ആ കാഴ്ച കണ്ടത്… അഭി നിന്നുരുന്ന സ്ഥലത്തു അവനെ കാണാൻ ഇല്ല…..
കുറച്ചു കൂടി മുൻപോട്ടു…… രണ്ടു കൈകൾ മാത്രമേ കാണാൻ കഴിയുന്നുള്ളു….. ഹരിയും ഗോകുലും സർവ്വ ശക്തിയും എടുത്തു അഭിയുടെ അടുത്തേക്ക് നീന്തി.. പക്ഷെ എത്താൻ കഴിയുന്നില്ല…
ഹരി കുറച്ചു കൂടി വേഗത്തിൽ നീന്തി…. അഭിയുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചു അപ്പോഴേക്കും നിലയില്ല കയത്തിലേക്കു ഹരിയും എത്തിയിരുന്നു….. ഗോകുൽ വേഗം കരയ്ക്ക് കയറി നിലവിളിച്ചു… ആൾക്കാരെ കൂട്ടി…
അവർ വരുമ്പോൾ ഒരാൾ മുങ്ങി താഴാൻ പോകുന്നു…. ഹരിയെ മാത്രെ കാണാൻ കഴിഞ്ഞുള്ളു….. ഒരാൾ ഹരിയുടെ അടുത്തെത്തി മുടിയിൽ ചുട്ടിപിടിച്ചു കരയ്ക്ക് എത്തിക്കുമ്പോൾ മറ്റുള്ളവർ അഭിയെ തിരയുകയായിരുന്നു…….
ഹരിയും ഗോകുലും അഭിയെ വിളിച്ചു ഉറക്കെ ഉറക്കെ കരഞ്ഞു… വളരെ വേഗത്തിൽ വാർത്ത പടർന്നു….
പോലീസും . നാട്ടുകാരും,മുങ്ങൽ വിദഗ്ധരും രക്ഷപ്രവർത്തനം നടത്തി… പക്ഷെ അടി ഒഴുക്ക് കൂടിയ സ്ഥലം ആയതിനാലും….രക്ഷ പ്രവർത്തനം ദുസഹമായിരുന്നു
സുകന്യ അഭിയുടെ വരവും കാത്തു ഉമ്മറത്ത് തന്നെ ഇരിപ്പാണ്… ഈ ചെക്കനോട് പ്രതേകം പറഞ്ഞതാണ് നേരത്തെ വരണേ എന്ന്.. എന്നിട്ടു.. ഇന്നു വേണുവേട്ടൻ വരുമ്പോൾ ശെരിക്കും കിട്ടും…. എനിക്ക്…
ആ ഗോകുലിന്റെ നമ്പർ ആണെങ്കിൽ കയ്യിൽ ഇല്ല അല്ലെങ്കിൽ ഒന്നു വിളിക്കാമായിരുന്നു….
പെട്ടെന്നു ആണ് വീട്ടുമുറ്റത്തു ഒന്നു രണ്ടു വണ്ടികൾ വന്നു നിന്നത്…. അതിൽ നിന്നും വേണുവിനെ ആരൊക്കെയോ ചേർന്ന് താങ്ങി എടുക്കുന്നു……
സുകന്യ വേഗം വേണുവിന്റെ അടുത്തേക്കു വന്നു….. എന്താ വേണുവേട്ട… എന്താ എന്ത് പറ്റി…….
ഒന്നുമില്ല സുകന്യ വേണുവിനു ബിപി യിൽ ചെറിയ വേരിയേഷൻ അത് കൊണ്ട് ഞങ്ങൾ കൊണ്ട് വന്നതാണ് വേണു ഒന്നു കിടക്കട്ടെ… കൂട്ടികൊണ്ട് അകത്തു പോ…
വേണുവിനോപ്പം ജോലിചെയ്യുന്ന സത്യൻ ആണ് അത് പറഞ്ഞത്……
ഒരു മണിക്കൂർ കഴിഞ്ഞു സ്റ്റേഷനിലേക് ആരോ വിളിച്ചു… കുളിക്കാൻ ഇറങ്ങിയ കടവിന്റെ ഇരുന്നൂറ് മീറ്റർ മാറി അഭിയുടെ ബോഡി കണ്ടെത്തി..
പാറക്കൂട്ടത്തിന്റെ ഇടയിൽ പെട്ട നിലയിൽ ആയിരുന്നു ശരീരം കണ്ടുകിട്ടിയത്….. ഉടനെ തന്നെ പോലീസും തിരച്ചിൽ സംഘവും അവിടെ എത്തി…… ബോഡി കരയിൽ എത്തി പോസ്റ്റുമാർട്ടത്തിന് വിട്ടു……
ഫോൺ ബെൽ അടിക്കുനത് കേട്ടു വേണു വേഗം ഫോൺ അറ്റൻഡ് ചെയ്തു…… സ്റ്റേഷനിൽ നിന്നും si ആയിരുന്നു..
ഹലോ വേണു അഭിയുടെ ബോഡി കിട്ടിയിട്ടുണ്ട്.. നിങ്ങൾ വേഗം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തണം…….
തൊണ്ടയിൽ കുടുങ്ങിയ നിലവിളിയോടെ വേണു ഒരു ഭ്രാന്തനെപ്പോലെ നിലവിളിച്ചു…
കാര്യമെന്തെന്നു അറിയാതെ സുകന്യ അയാളെ ചേർത്ത് പിടിച്ചു… പോയി നമ്മുടെ മോൻ പോയെടി…. അവൻ ഇനി ഒരിക്കലും വരില്ല……..
വേണുവേട്ടൻ എന്തൊക്കെ ആണ് ഈ വിളിച്ചു പറയുന്നതെന്ന് അറിയാമോ….. നമ്മുടെ മോനു എന്താ പറ്റിയത്…. പറ എന്നോട് പറ…… അപ്പോഴേക്കും വിവരം അറിഞ്ഞു ബന്ധുക്കളും നാട്ടുകാരും അവിടേക്കു എത്തീതുടങ്ങി…
വേണുവിന്റെ അനിയന്മാരും സുകന്യയുടെ അനിയനും ചേർന്ന് പോസ്റ്റ് മോർട്ടം കഴിഞ്ഞ ബോഡി ഏറ്റു വാങ്ങി വീട്ടിൽ എത്തിച്ചു……..
“””നീന്താൻ അറിയില്ല കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ പോയതാണ്….. ഒഴുക്കിൽ പെട്ടു…. പോയി… പാവം ശ്വാസം പോലും കിട്ടാത്ത വല്ലാത്തൊരു മരണമായിപ്പോയി…..
ഒന്നേ ഉള്ളു… അതിനു ഈശ്വരൻ ഈ ഗതി വരുത്തിയല്ലോ…. ആ തന്തയും തള്ളയും എങ്ങനെ സഹിക്കും “””‘ഓടികൂടിയ നാട്ടുകാർ അവിടവിടെ നിന്നും.. പറയാൻ തുടങ്ങി…..
എന്റെ പൊന്നു മോനെ…. ഇതു കാണാനാണോ ഞാൻ വഴിക്കണ്ണുമായി കാത്തിരുന്നത്….. ഇതു.. ഞാൻ എങ്ങനെ സഹിക്കും….. എന്റെ അഭി… വാ തോരാതെ സുകന്യ അലറി വിളിച്ചുകൊണ്ടിരുന്നു…..
ഇടയ്ക്ക് ബോധം മറഞ്ഞു പോകുന്നവളെ ബന്ധുക്കൾ ആരൊക്കെയോ ചേർന്ന് എടുത്തു അകത്തു കിടത്തി…..
ഓർമ്മവീഴുമ്പോൾ അഭിയുടെ അടുത്തേക്ക് പാഞ്ഞു വരും അവനെ കെട്ടിപിടിച്ചു നിലവിളിക്കും… എല്ലാം കണ്ടു നെഞ്ചു പൊട്ടി ഒരു അച്ഛൻ അവിടെ ഇരിപ്പുണ്ടായിരുന്നു….
പൊന്നുമോന്റെ തുന്നികെട്ടിയ ശരീരത്തിൽ വീണു കരയുന്ന സുകന്യയെ ഒന്നു ആശ്വസിപ്പിക്കാൻ പോലും കഴിയാതെ……. വിധി തങ്ങളോട് കാട്ടിയ ക്രൂരതയിൽ പകച്ചു……..
ചടങ്ങുകൾ കഴിച്ചു അഭിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയാക്കി… എല്ലാം കഴിഞ്ഞു.. അഭിയുടെ ബാഗ് കയ്യിലേക്ക് വാങ്ങുമ്പോൾ നെഞ്ചു പൊട്ടി താൻ ഇപ്പോൾ മരിച്ചു പോകും എന്ന് വേണുവിനു തോന്നി…….
സുകന്യ ആകെ മാറിപ്പോയി.. ആരോടും മിണ്ടാതെയും നേരത്തിനു ഭക്ഷണം കഴിക്കാതെയും അവൾ ഒരു മാനസിക രോഗി ആയി മാറിയാലോ എന്ന് പോലും വേണുവിന് തോന്നി…
അവളെ പഴയ നിലയിലേക്ക് എത്തിക്കാൻ… വേണു സുകന്യയെ കൗൺസിലിംഗിന് വിധേയയാക്കി….. പതിയെ പതിയെ സുകന്യ സാധാരണ ജീവിതത്തിലേക്ക് വന്നു……..
അഭി മരിച്ചിട്ടു ഒരു വർഷം കഴിഞ്ഞു…..
രാവിലെ വേണു ഉണർന്നു എണീറ്റു വരുമ്പോൾ സുകന്യ ഹാളിൽ ഇരിപ്പുണ്ട്….. വേണു ഏട്ടൻ ഇങ്ങനെ തുടങ്ങാൻ ആണ് ഭാവം എങ്കിൽ ഞാൻ എവിടെയെങ്കിലും ഇറങ്ങി പോകും……
ഞാൻ അവന്റെ അമ്മയാണ്.. എന്റെ നെഞ്ചു നീറി പൊട്ടുന്നത് വേണുവേട്ടൻ അറിയുന്നില്ലേ.. ഈ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ഓരോ നിമിഷവും ഞാൻ എന്ത് മാത്രം വേദനിക്കുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ..
എന്റെ കുഞ്ഞ് ഓടിനടന്നു കളിച്ച അവന്റെ കളിയും ചിരിയും കരച്ചിലും നിറഞ്ഞു നിൽക്കുന്ന അവന്റെ ഓരോ വളർച്ചയും നമ്മൾ കണ്ടത് ഈ വീട്ടിൽ ഇരുന്നല്ലേ…
വേണുവേട്ടൻ രാവിലെ ഓഫീസിൽ പോയിക്കഴിഞ്ഞാൽ ഞാനും എന്റെ മോന്റെ ഓർമകളും മാത്രമാണ് ഈ വീട്ടിൽ….. അതും സഹിച്ചാണ് ഞാൻ ഉരുകി ഉരുകി ഇരിക്കുന്നത്…..
വേണുവേട്ടൻ വേദന മറക്കാൻ ദിവസവും കുടിച്ചു ബോധം മറഞ്ഞു വരുന്നു…. ഞാൻ വേദന മറക്കാൻ എന്ത് ചെയ്യണം അതും കൂടി പറഞ്ഞു ത….. വേണുവേട്ട………..
എനിക്ക് മതിയായി…. എന്റെ മോന്റെ ഒപ്പം ഞാൻ പോകാത്തത് നിങ്ങൾ ഒറ്റക്കാവുമല്ലോ എന്നോർത്താണ് ഞാൻ മരിച്ചു ജീവിക്കുന്നതു… എന്നിട്ട്…. എന്നിട്ടിപ്പോൾ………..
വാക്കുകൾ പറഞ്ഞു പൂർത്തിയാക്കും മുൻപ് സുകന്യ ബോധം മറഞ്ഞു നിലത്തേക്ക് വീണു….. വേണു വേഗത്തിൽ അവളുടെ അടുത്തെത്തി….. മുഖത്തു വെള്ളം കുടഞ്ഞും കവിളിൽ തട്ടിയും കുലുക്കി വിളിച്ചു……… സുകന്യ കണ്ണുകൾ വലിച്ചു തുറന്നു……
ഇല്ല… ഇനി ഞാൻ കുടിക്കില്ല… ഇതു നിനക്ക് തരുന്ന വാക്കാണ്…
ഡോക്ടറുടെ കേബിനിൽ ഇരിക്കുമ്പോൾ രണ്ടുപേരും വല്ലാത്ത ടെൻഷനിൽ ആയിരുന്നു…..
Mr,ഇങ്ങനെ പരിഭ്രമിക്കാൻ ഒന്നുമില്ല….. Mrs പ്രെഗ്നന്റ് ആണ്…. കുഴപ്പങ്ങൾ ഒന്നുമില്ല…. സന്തോഷം ആയിട്ട് ഇരുന്നാൽ മതി….. ഭക്ഷണവും റെസ്റ്റും ഒക്കെ ആവശ്യത്തിന്……
രണ്ടുപേരുടെയും കണ്ണ് നിറഞ്ഞു തൂവി…… ദൈവം അത്രയും കരുണ ഇല്ലാത്തവൻ അല്ല……
വേണുവും സുകന്യയും ഡോക്ടറോട് നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി…….
വേണുവേട്ട…. എന്റെ മനസ് പറയുന്നു.. ഇതു നമ്മുടെ അഭിതന്നെ ആണെന്ന്.. നമ്മളെ സ്നേഹിച്ചു കൊതി തീരാതെ വീണ്ടും വരുന്നത് ആണ്…….. നമ്മളുടെ പൊന്നുമോൻ…. നമുക്കായ്….