(രചന: J. K)
“”” ബാലേട്ടാ രമ്യ മോളെ കാണാനില്ല”””
ജയ അത് വിളിച്ചു പറഞ്ഞപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി അയാളുടെ…..
രാവിലെ മുതൽ വൈകിട്ട് വരെ പണിയുണ്ടായിരുന്നു അത് കഴിഞ്ഞ് വീട്ടിൽ ചെന്ന് ഒന്ന് കുളിച്ച് പുറത്തേക്ക് ഇറങ്ങിയതാണ് ബാലൻ മോള് കോളേജിലേക്ക് പോയതാണ് വരാൻ സമയമാവുന്നെ ഉള്ളൂ…
“””” എടി സമയം ആവുന്നതല്ലേ ഉള്ളൂ അവൾ എത്തിക്കോളും എന്ന് പറഞ്ഞു അയാൾ “””
“””പക്ഷേ ഇന്ന് കോളേജ് ഉച്ചവരെ ഉണ്ടായിരുന്നുള്ളൂ എന്ന്.. അഞ്ജലിയും ആരെയും ഒക്കെ വീട്ടിലെത്തിയത്രെ…”””
അത് കേട്ടപ്പോൾ അയാൾ ആകെ തളർന്നു പോയി….
“””””അവൾ വേറെ എങ്ങോട്ട് പോകാനാണ്… നീ സമാധാനമായി എന്ന് പറഞ്ഞ് ജയയെ ഒന്ന് ആശ്വസിപ്പിച്ചു അയാൾ…
വേഗം അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് ഓടി. അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് രാവിലെ കോളേജിലേക്ക് തന്നെ വന്നിട്ടില്ല എന്നാണ് അതെങ്ങനെ ശരിയാകും രാവിലെ ബസ്റ്റോപ്പിൽ അവളെ ബൈക്കിൽ കൊണ്ട് വിട്ടത് താനാണ്….
ആലോചിച്ചിട്ട് ബാലന് ഒരു എത്തും പിടിയും കിട്ടുന്നില്ല ആയിരുന്നു.. എല്ലായിടത്തും പോയി അയാൾ അന്വേഷിച്ചു മകൾക്കായി..
ഒടുവിൽ അയാളുടെ കൂട്ടുകാരനാണ് പറഞ്ഞത് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ അങ്ങനെയാണ് പോലീസ് സ്റ്റേഷനിലേക്ക് പോയത് അവിടെ എത്തുമ്പോഴേക്കും അയാൾ ആകെ തകർന്നിരുന്നു…
പോലീസുകാർ ഓരോന്ന് ചോദിക്കുമ്പോൾ അതിനു മറുപടി കൊടുക്കാൻ പോലും അയാൾക്ക് ആവുന്നുണ്ടായിരുന്നില്ല….
പോലീസിൽ പരാതി കൊടുത്ത വീട്ടിലേക്ക് പോയി അവിടെ ജയ ആകെ തളർന്ന് കരഞ്ഞ് കിടപ്പുണ്ട് അവളെ ആശ്വസിപ്പിച്ചു എങ്ങും പോയി കാണില്ല ഇങ്ങു വരും നമ്മുടെ മോൾ എന്ന് പറഞ്ഞു….
അയാൾ ഉമ്മറത്ത് പോയി കസേരയിലിരുന്നു… മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എവിടെയും ഇനി അന്വേഷിക്കാൻ ബാക്കിയില്ല നിസ്സഹായനായ ഒരച്ഛന്റെ കണ്ണ്നീർ ഇളയ മകൾ ചിന്നുട്ടി വന്നു അച്ഛന്റെ കണ്ണ് തുടച്ചു കൊടുത്തു അയാൾ അവളെയും കെട്ടിപ്പിടിച്ച് കരഞ്ഞു…..
“”” അച്ഛാ ചേച്ചി ഇങ്ങു വരും”””
എന്നുപറഞ്ഞ് ആ കുരുന്ന് അയാളെ സമാധാനിപ്പിച്ചു…
വിവാഹം കഴിഞ്ഞ് ആറുവർഷം തങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല ഏറെ വിഷമത്തിൽ ആയിരുന്നു ജയയും താനും പിന്നെയാണ് ദൈവത്തിന്റെ വരദാനം പോലെ അവളെ കിട്ടുന്നത് താഴത്തും തലയിലും വെക്കാതെ കൊണ്ട് നടക്കുകയായിരുന്നു…
പെയിന്റിങ് തൊഴിലാളിയായിരുന്നു ബാലൻ പക്ഷേ അവളെ വളർത്തിയത് ഒരു രാജകുമാരിയെ പോലെയാണ്….
അതിന്റെ എല്ലാ വാശിയും ശാഠ്യവും അവളിലും ഉണ്ടായിരുന്നു…. കോളേജിലേക്ക് പോവുക പെട്ടെന്ന് കാണാതാവുക അതിനൊന്നും അയാൾക്ക് ഒരു ഉത്തരവും കിട്ടുന്നില്ല ആയിരുന്നു….
പിറ്റേദിവസം രാവിലെ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കോൾ വന്നു അത്രയും വരെ ഒന്ന് ചെല്ലാൻ പറഞ്ഞിട്ട്… കേട്ടപ്പോൾ അയാൾ ആകെ തകർന്നു എന്ത് പറയാനാണ് വിളിക്കുന്നത് എന്നറിയാതെ….
ജയം കേട്ടിരുന്നു അവിടെ നിന്ന് കോൾ വന്നത് അവരും ഉണ്ട് എന്ന് പറഞ്ഞ് ബാലന്റെ കൂടെ ഇറങ്ങി… ബാലൻ തടഞ്ഞിട്ടും സമ്മതിക്കാതെ…
പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ തന്റെ മകൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു…
പോലീസുകാർ അന്വേഷിച്ചപ്പോൾ അവളെ കണ്ടെത്തിയിരുന്നു… ആൺ സുഹൃത്തിന്റെ കൂടെ നാടുവിട്ടത് ആയിരുന്നു അവൾ..
“””” മോളെ എന്ന് വിളിച്ച് കരഞ്ഞ് ജയ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു…
അവളെയും ആ ചെക്കനെയും ഒരുമിച്ച് കണ്ട ബാലന് ഏകദേശം കാര്യങ്ങൾ ഊഹിക്കാമായിരുന്നു അയാൾ അവളെ തടഞ്ഞു ജയയെ പിടിച്ചു വലിച്ചു…
പോലീസുകാർ അവരോട് സംസാരിച്ച് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു….
“”” ഞാൻ ഇവരോടൊപ്പം പോവില്ല””‘
എന്ന് ഒറ്റക്കാലിൽ നിന്നു രമ്യ…
തങ്ങൾ താഴത്തും തലയിലും വയ്ക്കാതെ വളർത്തിയ കുഞ്ഞ് എന്ത് മോഹം പറഞ്ഞാലും സാധിച്ചു കൊടുക്കുന്ന മോള് ഇപ്പോൾ തങ്ങളെ തള്ളിപ്പറയുന്നത് നേരിട്ട് തന്നെ കേട്ട് ആകെ തകർന്നു നിന്നു അവർ….
അവൾക്ക് 18 വയസ്സ് പൂർത്തിയായതു കാരണം അവളുടെ തീരുമാനത്തിന് വിട്ടു…
അപ്പോഴാണ് അറിയുന്നത് അവർ തമ്മിൽ നേരത്തെ തന്നെ വിവാഹം കഴിച്ചിട്ടുണ്ട് എന്ന്. എല്ലാം പുതിയ അറിവായിരുന്നു താങ്കൾക്ക് മകൾ ഇത്രയും വലുതായ കാര്യമൊന്നും അറിഞ്ഞില്ലായിരുന്നു ആ പാവം അച്ഛനും അമ്മയും….
അവൾക്ക് ഇത്രയും കാലം വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും വേണ്ടത്ര ഇന്നലെ കണ്ട ആളു മതി എന്ന്…
ബാലന്റെയും ഭാര്യയുടെയും ഇരിപ്പുണ്ട് പോലീസുകാർക്ക് പോലും സഹതാപം തോന്നി… അവരുടെ മുന്നിലൂടെ സ്നേഹിച്ച ചെക്കന്റെ കയ്യും പിടിച്ചു അവൾ നടന്നകന്നു…..
ബാലന്റെ നിൽപ്പ് കണ്ട് സഹിക്കുന്നില്ല ആയിരുന്നു… പലപ്പോഴും ജോലി പോലും ഉണ്ടാവില്ല.. എപ്പോഴെങ്കിലും കിട്ടുന്ന പെയിന്റിംഗ് പണി… എന്നിട്ടും അവൾക്ക് ഒരു കുറവും വരുത്താതെയാണ് ആ മനുഷ്യൻ നോക്കിണ്ടാക്കിയത്….
പലപ്പോഴും എന്തിനാണ് അവളുടെ വാശിക്ക് ഒക്കെ നിൽക്കുന്നത് എന്ന് ചോദിച്ച താൻ പോലും അയാളെ കുറ്റപ്പെടുത്താറുണ്ട് അപ്പോഴൊക്കെ അയാൾ പറയുന്നത് നമ്മുടെ മോളല്ലേടി എന്നാണ്…
ആ ആളെ തള്ളിപ്പറഞ്ഞ അവൾ പോകുന്നത് കണ്ടു ജയക്ക് സഹിച്ചില്ല….
“””” എടി നീ ഒരു കാലത്തും ഗുണം പിടിക്കില്ലടീ… നിന്റെ ഏതെങ്കിലും മോഹത്തിന് ആ മനുഷ്യൻ എതിര് നിന്നിട്ടുണ്ടോ… ഇതും നടത്തി തരുമായിരുന്നല്ലോ….
ഇങ്ങനെ എല്ലാവരുടെയും മുന്നിൽ തലകുനിച്ച് ആ മനുഷ്യനെ നിർത്തേണ്ടിയിരുന്നോ… ആ നിൽക്കുന്ന മനുഷ്യന്റെ കണ്ണിലൂടെ ഒഴുകുന്ന ചോര മതി നിന്റെ നാശത്തിന്… എന്ന് പറഞ്ഞു അവർ…
അപ്പോഴും അവളെ തടഞ്ഞു ബാലൻ….
അവർ പോയി ജീവിക്കട്ടെ എന്ന് പറഞ്ഞു….
വീട്ടിലെത്തി തളർന്നു കിടക്കുന്ന അച്ഛന്റെ അടുത്തേക്ക് ചിന്നൂട്ടി വന്നു…
“”””മോളും പോവോ ഈ അച്ഛനെ ഇട്ടിട്ട് “””
എന്ന് ചോദിച്ചു അയാൾ….
“””ഞാൻ ചേച്ചിയല്ല””
എന്നായിരുന്നു അവളുടെ മറുപടി….
പോയ വീട്ടിൽ മകൾ അനുഭവിക്കുന്ന ദുരിതങ്ങൾ പലരും പറഞ്ഞു ജയ അറിഞ്ഞിരുന്നു പക്ഷേ അവർ ഒന്നും ബാലനോട് പറഞ്ഞില്ല… ഒരു ദിവസം ബാലൻ ജോലി കഴിഞ്ഞു വരുമ്പോൾ അയാളുടെ പിന്നിൽ അവളും ഉണ്ടായിരുന്നു രമ്യ..
“”” എന്തിനാ ബാലേട്ടാ ഇവളെ ഇവിടെ കൊണ്ടുവന്നത് എന്ന് ചോദിച്ചു ജയ…
ഒന്നും മറക്കാൻ കഴിയുന്നില്ല ആയിരുന്നു ജയക്ക്…
ട്രെയിനിന് തല വെക്കാൻ പോയതാത്രെ അവൾ… അവിടെനിന്ന് കണ്ടിട്ടാണ് ബാലൻ വിളിച്ചുകൊണ്ടുപോന്നത്….
“”””മ്മടെ കുഞ്ഞല്ലെടീ “””””
എന്ന് പറഞ്ഞ ആ അച്ഛന്റെ വലിയ മനസ്സിന് മുന്നിൽ ഇല്ലാണ്ടായി തീർന്നിരുന്നു അവൾ…..
അയാളുടെ കാലുപിടിച്ചു കരഞ്ഞു അവൾ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം ഒന്നും ആവില്ല എന്നറിയാം എങ്കിലും….
പിന്നെ ഒന്നും പറയാൻ അയാൾ അനുവദിച്ചില്ല അവളെയും കൂട്ടി വീടിനകത്തേക്ക് കയറി…
ആ വലിയ മനുഷ്യന്റെ ദയയിൽ നീറി നീറി ശിഷ്ടകാലം അതായിരുന്നു അവൾക്കും കിട്ടിയ ഏറ്റവും വലിയ ശിക്ഷ….