തീപ്പെട്ടിക്കൂട്
(രചന: Meera Sagish)
കുന്നിൻചെരുവിലെ ഓടിട്ട വീട്ടിലെ പടിഞ്ഞിറ്റകത്തു, നിലത്ത് പായ വിരിച്ച്, അമ്മയെ കെട്ടിപ്പിടിച്ച് ചുമരരുകിൽ കിടക്കുമ്പോൾ പൊട്ടിപ്പൊളിഞ്ഞ ഓടുകൾക്കിടയിലൂടെ പൂർണ്ണചന്ദ്രനെ അല്പ മാത്രം കാണാമായിരുന്നു.
ആ വീട്ടിൽ മൂന്നു ചെറിയ മുറികളാണ് ഉണ്ടായിരുന്നത്. വടക്കേ അകം, തെക്കേ അകം, പടിഞ്ഞാറെ അകം. ചാണകം മെഴുകിയ തറ, വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല..
വലിയ കൂട്ടുകുടുംബം ആണ് ആ കൊച്ചു വീട്ടിൽ താമസിക്കുന്നത്. പടിഞ്ഞിറ്റകത്ത് പെണ്ണുങ്ങൾ വെറ്റില അടുക്കി ഇട്ടത് പോലെ കിടക്കും.
അമ്മുക്കുട്ടി ഇടത്തേ അറ്റത്ത് ചുമരരുകിൽ പായവിരിച്ചു സ്ഥലം പിടിക്കും തൊട്ടടുത്ത് അമ്മയും കിടക്കും.
അവളുടെ മനസ്സ് നിറയെ, സിനിമ കാണുമ്പോൾ ഇടയ്ക്കിടെ കേറി വന്ന പരസ്യചിത്രങ്ങൾ ആയിരുന്നു. കുറച്ചകലെയുള്ള സന്തോഷ് ഏട്ടന്റെ വീട്ടിൽ പോയിട്ടാണ് ടിവി കാണുന്നത് .
വീട്ടിൽനിന്ന് മെയിൻ റോഡിൽ എത്തണമെങ്കിൽ കുത്തനെയുള്ള ഒരു ഇറക്കം പോലുള്ള വഴിയാണ്, വഴി എന്ന് പറഞ്ഞാൽ ആരും വഴി വെട്ടിയതൊന്നുമല്ല, ആളുകൾ നടന്നു പോയി ഒരു വഴിയായി രൂപപ്പെട്ടതാണ്.
ഉരുളൻ കല്ലുകളിൽ ചവിട്ടി ചവിട്ടി ഇറങ്ങുകയും കയറുകയും വേണം.. ആദ്യമായ് വീട്ടിൽ കയറി വരുന്നവരൊക്കെ നന്നായി കിതയ്ക്കും.
ആ വീട്ടിൽ നിന്ന് ആദ്യത്തെ ഇറക്കം ഇറങ്ങിയൽ ആദ്യം കാണുന്നത് ചീരു അച്ഛമ്മേയുടെ ഓലമേഞ്ഞ വീടാണ്. അവിടെ ചീരു അച്ഛമ്മയുടെ മോള് മാധവി മൂത്തമ്മയും മക്കളും ആണ് താമസം.
സന്തോഷ് ഏട്ടന്റെ വീട് കൂട്ടുകാരി സജ്നയുടെ വീടിന്റെ അപ്പുറത്താണ്. തന്റെ കൂടെ അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാണ് സജ്നയും. കുറച്ച് അകലെ ആണ് സന്തോഷ് ഏട്ടന്റെ വീട്. ആ പ്രദേശത്ത് ആ ഒരു വീട്ടിൽ മാത്രമേ ടിവി ഉള്ളൂ. വി സി പിയും ഉണ്ട്.
കാസെറ്റ്ഇട്ടു സിനിമ വയ്ക്കാറുണ്ട്. വി സിപിയിൽ സിനിമ ഇടുന്ന ദിവസം, സന്തോഷ് ഏട്ടന്റെ അമ്മ മാലിനിയേച്ചി മുറ്റത്തു നിന്ന് ഉച്ചത്തിൽ വിളിച്ചു പറയും. ” ഇവിടെ ഇന്ന് സിനിമ ഇടുന്നുണ്ട്, കാണേണ്ട അവരൊക്കെ വന്നോളി “.
അത് കേട്ടവരൊക്കെ പണിയൊക്കെ ഉടനെ കഴിച്ചു വെച്ച് ഒറ്റ ഓട്ടമാണ് അവിടേക്ക്. കോലായിലും മുറ്റത്തുമൊക്ക ആളുകൾ തിങ്ങി നിറഞ്ഞിട്ടുണ്ടാകും. ശേഷിച്ചവർ പറമ്പിൽ നിന്ന് കണ്ട് തൃപ്തിയടയും.
അന്ന് അമ്മു കുട്ടി മൂത്തമ്മ മാരുടെ മക്കളായ ചേച്ചിമാരെ ഒപ്പം പോയി കണ്ടത് ദൂരദർശനിൽ വന്ന ഒരു സിനിമയായിരുന്നു. ഇടയ്ക്കിടയ്ക്ക് കേറി വന്ന ഒരു പരസ്യം Carefree അത് എന്താണെന്ന് മാത്രം അമ്മുക്കുട്ടിക്ക് മനസ്സിലായില്ല.
ആ പരസ്യത്തിൽ അമ്മയും മോളും ആണ്, അമ്മ പൊതിയഴിച്ചു മോളോട് എന്തൊക്കെയോ എടുത്തു കാണിക്കുന്നുണ്ട്.
തുണി കഴു കണ്ട എന്നൊക്കെ പറയുന്നുണ്ട്. അത് സാനിറ്ററി പാഡ് ആണ് എന്നൊന്നും ആ ഒമ്പതുവയസ്സുകാരി ക്ക് മനസ്സിലായില്ല.
സിനിമ കഴിഞ്ഞപ്പോൾ പിന്നെ കുറെ നേരത്തേക്ക് സിനിമയേപ്പറ്റി മാത്രമായിരുന്നു ചിന്ത. വീട്ടിലെത്തിയപ്പോഴേക്കും നേരം ഇരുട്ടി.. ചേച്ചി മാരോട് ആ പരസ്യത്തിലെ കുന്ത്രാണ്ടത്തെപ്പറ്റി ചോദിക്കാൻ ഒന്നും പറ്റിയില്ല..
സന്ധ്യ വിളക്ക് കത്തിച്ച് എടുത്തു വെച്ച് കഴിഞ്ഞാൽ പിന്നെ അകത്തു മുട്ട വിളക്ക് കത്തിച്ചു വയ്ക്കും, പുറത്ത് മണ്ണെണ്ണയൊഴിച്ചു റാന്തൽ തിരിതെളിച്ച് വെയ്ക്കും.
9 മണി ആയി കഴിഞ്ഞാൽ ചോറുണ്ട്, പെണ്ണുങ്ങളെല്ലാം പടിഞ്ഞാറേ അകത്തും, ആണുങ്ങൾ രണ്ടു മൂന്നു പേർ തെക്കേ അകത്തും, കുടുംബത്തിലെ മുതിർന്ന അംഗമായ കല്യാണി മൂത്തമ്മ നടുവകത്തെ പത്തായത്തിൻ മേലും കേറി കിടക്കും.
അമ്മുക്കുട്ടി അടുത്ത് കിടന്ന അമ്മയോട് പരസ്യത്തിലെ കുന്ത്രാണ്ടത്തെപ്പറ്റി ചോദിച്ചു.. തൊട്ടപ്പുറത്ത് കിടന്ന മൂത്തമ്മ മാരുടെ മക്കളായ ചേച്ചിമാർ, അജിതയും ഷൈനിയും അതുകേട്ട് കുടുകുടെ ചിരിച്ചു.
ഷൈനിയേച്ചി എന്തിനുമേതിനും കളിയാക്കി ചിരിച്ചു കൊണ്ടിരിക്കും.
അമ്മ അവളുടെ വലത്തേ കയ്യിൽ ഒരൊറ്റ അടി വെച്ചു കൊടുത്തു.
” മിണ്ടാണ്ട് കിടന്നുറങ്ങടി”.
അമ്മയ്ക്ക് നേരം വെളുത്താൽ പകലന്തിയോളം ജോലിയാണ്. ഉച്ചവരെ അടുക്കളപ്പണി, തേങ്ങ , മുളക് മഞ്ഞൾ തുടങ്ങിയവയെല്ലാം വലിയ അമ്മിക്കല്ലിൽ അരച്ചെടുക്കണം..
കല്യാണി മൂത്തമ്മയുടെ നേതൃത്വത്തിലാണ് പാചകം.. രണ്ട് പറമ്പിനു താഴെയുള്ള വലിയ കിണറ്റിൽ നിന്നും വെള്ളം കോരി ചെമ്പു കളിൽ നിറച്ച്, തലയിൽ തെരിയ വെച്ച് , ചെമ്പുകൾ ഒന്നിനു മീതെ ഒന്നായി വെച്ച് എടുത്തോണ്ട് വരും..
അമ്മ കയറ്റം കയറുന്നതിന് അനുസരിച്ച് വെള്ളത്തുള്ളികൾ അമ്മയുടെ മുഖത്തേക്ക് തുളുമ്പി കൊണ്ടിരിക്കും..
ഉച്ചയ്ക്ക് ശേഷം ഉച്ച ഭക്ഷണം ഒക്കെ തയ്യാറായി കഴിഞ്ഞാൽ വിഴുപ്പ് ഭാണ്ഡ കെട്ടും എടുത്ത് ദൂരെയുള്ള ഒരു തോട്ടിൽ അലക്കാൻ പോകും.. സ്കൂളില്ലാത്ത ദിവസങ്ങളിൽ അമ്മുക്കുട്ടിയും അമ്മയെ ആവുന്നത്ര സഹായിക്കും..
രാത്രി ആയി കഴിഞ്ഞാൽ പിന്നെ ക്ഷീണിച്ച്, വാടിത്തളർന്ന ശരീരവുമായി കിടന്നുറങ്ങും. അവർക്ക് വളർന്നുവരുന്ന തന്റെ മകളോട്,
വളർച്ചയുടെ പടവുകളിൽ ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കാനോ, സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയോ,
നല്ല സ്പർശം ചീത്ത സ്പർശം ഇവയൊക്കെ വേർതിരിച്ച് അറിയേണ്ടതിനെ ക്കുറിച്ച് ബോധവതി ആക്കാനോ നേരവുമില്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയുകയുമില്ല.
സ്കൂളില്ലാത്ത ദിനങ്ങളിൽ, അമ്മുക്കുട്ടി പറമ്പുകളിലും മറ്റും അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ, ചീരു അച്ഛമ്മയുടെ കൊച്ചുമകൻ മുപ്പതു, മുപ്പത്തിയഞ്ചോളം വയസ്സ് പ്രായം വരുന്ന, വിനയേട്ടൻ കൈകാട്ടി വിളിക്കും..
കൈനിറയെ മിഠായികളും ഐസ്ക്രീം ഒക്കെ വാങ്ങി കൊടുത്തു. അമ്മുക്കുട്ടിക്ക് അതൊക്കെ പുതിയ രുചികൾ ആയിരുന്നു. അഞ്ചോ ആറോ മാസം കൂടുമ്പോൾ വീട്ടിൽ കയറി വരുന്ന അച്ഛൻ ഒന്നോ രണ്ടോ മിഠായികൾ ഒക്കെ കൊടുക്കും.
ഐസ്ക്രീം ഒന്നും വാങ്ങി തരാറില്ല. അച്ഛൻ അമ്മയോട് മിണ്ടാറില്ല.. അമ്മ ഒരു വീട്ടുജോലിക്കാരിയെ പോലെ അവിടെ കഴിഞ്ഞുകൂടുന്നു..
അതെന്താ അച്ഛൻ അമ്മയോട് മിണ്ടാത്തെ? അച്ഛൻ ഒന്നും മിണ്ടുകയില്ല. അവളുടെ നെറുകയിൽ ഒന്ന് തലോടുക മാത്രം ചെയ്യും.. ഒന്ന് രണ്ടു ദിവസങ്ങൾ താമസിച്ചു ജോലിസ്ഥലത്തേക്ക് തിരിച്ചു പോവുകയും ചെയ്യും.
സ്കൂളില്ലാത്ത ഒരു ദിവസം, സജിനയുടെ വീട്ടിൽ പോയി കളിച്ചു മടങ്ങുമ്പോൾ, വിനയേട്ടൻ അവളെ വിളിച്ചു.
കൗമാരം അതിന്റ മിനുക്കുപണികൾ ഒരുക്കാൻ വെമ്പുന്ന അവളുടെ ശരീരത്തിലേയ്ക്ക് ആണ് ചിലന്തിയേപ്പോലെ അയാൾ നോട്ടമിട്ടിരിക്കുന്നത്. അതിനുള്ള വലയാണ് മധുര പദാർത്ഥങ്ങൾ..
അമ്മു സന്തോഷത്തോടെ അങ്ങോട്ട് ചെന്നു. ചീരു അച്ഛമ്മയും മാധവി മൂത്തമ്മയും നല്ല ഉച്ചയുറക്കത്തിലാണ്. വിനയേട്ടന്റ ഊമയായ സഹോദരി മൂത്ത പെങ്ങളുടെ വീട്ടിൽ പോയിരിക്കുവാ.
“നീ ഇങ്ങോട്ട് വാ “വിനയേട്ടൻ ആ ഓല മേഞ്ഞ വീട്ടിലെ നടുവകത്തുള്ള പത്തായത്തിന്മേൽ അവളെ കയറ്റി ഇരുത്തി..”നിന്നോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ, നിനക്ക് carefree യേ പറ്റി അറിയുമോ?”
“ഇല്ല, അതിനെ പ്പറ്റി ചോദിച്ചപ്പോ അമ്മ തല്ലി.
അത് അവളുടെ മനസ്സിലെ സമസ്യയായിരുന്നു.
“പെണ്ണുങ്ങളുടെ ഷഡ്ഢിയിൽ മാസാമാസം ഏഴ് ദിവസം ചോര വരും, അന്നേരം ഷഡ്ഢിയിൽ പറ്റിക്കാനുള്ളതാണ് അത്. നിനക്കും കുറച്ചു കഴിയുമ്പോ വരും ”
പൈസക്കാർ മാത്രമേ ഇതൊക്കെ മേടിക്കുകയുള്ളു. അല്ലാത്തവരൊക്ക തുണിയുടുത്ത് നടക്കും “.
ഇതൊക്കെ നിങ്ങൾക്ക് എങ്ങനെ അറിയാം വിനയേട്ടാ? അമ്മ എന്നോട് ഒന്നും പറഞ്ഞില്ലാലോ
“ആ പെണ്ണുങ്ങൾക്കു അതിനൊക്കെ എവിടാ നേരം “?
അമ്മുക്കുട്ടിയ്ക്ക് ചോര എന്നൊക്കെ കേട്ടപ്പോ എന്തോ വല്ലായ്ക തോന്നി. അവൾ പോകാൻ ഭാവിച്ചു.
“നീ ഇങ്ങോട്ട് ഇരി.”അയാൾ വിടുന്ന മട്ടില്ല
പതുക്കെപതുക്കെ അവളുടെ ഉടുപ്പിന്റ പുറകിലെ സിപ് അയാൾ താഴേക്കു വലിച്ചു.
അവളുടെ ചുണ്ടത്തും, കവിളത്തും, വിരിയാനൊരുങ്ങുന്ന പൂമൊട്ടുകൾ പോലുള്ള മാറിടങ്ങളിലും തൊടുകയും ചുണ്ടുകൾ ഉരസുകയും ചെയ്തു. അടിവസ്ത്രത്തിലൂടെ കൈയിട്ട് ഗു ഹ്യ ഭാഗങ്ങളിൽ അമർത്തി..
ശരീരത്തെ പൊതിയുന്ന പുതിയൊരു വികാരം അരോചകം ആയി തോന്നിയപ്പോൾ, അവൾ എങ്ങനെയൊക്കെയോ പത്തായത്തിൽനിന്നിറങ്ങി ഓടി രക്ഷപെട്ടു.
അന്ന് രാത്രി അവൾക്ക് ഉറങ്ങാനായില്ല. അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു. നടന്നതൊക്കെ പറഞ്ഞ അമ്മ തന്നെ അന്നത്തെ പോലെ തല്ലുമോ? പേടി തോന്നി.
പിറ്റേത്തെ ഞായറാഴ്ച സ്കൂളില്ലാത്ത ദിവസം, തോട്ടിൽ അമ്മയോടൊത്തു അലക്കു കഴിഞ്ഞു വരുന്ന അമ്മുക്കുട്ടിയേ മാധവി മൂത്തമ്മ നീട്ടി വിളിച്ചു.”അമ്മുക്കുട്ട്യേ ഇബിടെ ബാ ഇനിക്ക് ചോറ് വിളമ്പി വെച്ചിട്ടുണ്ട്.”
അവിടെ ചെന്നാൽ”പകൽ മാന്യനായ “വിനയേട്ടൻ അവിടെ ഉണ്ടാകും. “വേണ്ട, ഞാൻ അമ്മേന്റെ കൂടി ഇവിടുന്നു ചോറ് തിന്നോളം “.
“മോള് ചെല്ല്, മൂത്തമ്മ സ്നേഹത്തോടെ വിളിച്ചതല്ലേ? അവർക്ക് വിഷമം ഒന്നും തോന്നേണ്ട”. അവൾ മനസ്സില്ലാ മനസ്സോടെ അവിടേയ്ക്കു ചെന്നു.
നിലത്തു പലകേമ്മൽ ഇരുന്നു സ്വദിഷ്ഠമായ മീൻ കറിയും, പൊരിച്ചമീനും വറവൊക്കെ കൂട്ടി സമൃദ്ധമായി ഊണ് കഴിച്ചു..
വിനയേട്ടൻ പത്തായത്തിന്മേൽ കിടന്നു തന്നേ തന്നെ നോക്കുന്നത് അവൾ ഒളിക്കണ്ണിട്ട് കണ്ടു.
മൂത്തമ്മ സാരിയൊക്കെ മാറി വന്നു.മൂത്ത മോളുടെ അടുത്ത് പോകാനുള്ള ഒരുക്കത്തിലാണ്.
“നീ ഞാൻ വരുന്നത് വരെ ഇവിടെ അമ്മയ്ക്ക് കൂട്ടിരിക്ക് “. അച്ഛമ്മ നല്ല കഥകളൊക്കെ പറഞ്ഞു തരും “.
പക്ഷേ, അവർക്ക് കാഴ്ച്ചയൊന്നുമില്ല. അവൾ എന്തെങ്കിലും അങ്ങോട്ട് പറയാൻ വെമ്പുന്നതിന് മുമ്പ് മൂത്തമ്മ പോയിക്കഴിഞ്ഞിരുന്നു.
“നീയിങ്ങ് വാ അമ്മുക്കുട്ട്യേ, നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ നിന്നെ തൊടാനൊന്നും പോകുന്നില്ല.” വിനയേട്ടൻ അനുനയത്തിൽ വിളിച്ചു.
“നിനക്ക് ഞാൻ ഒരു സൂത്രം കാണിച്ചു തരാം “. അയാൾ അവളെയും കൂട്ടി തെക്കേ അറ്റത്തെ കൊച്ചുറൂമിൽ കൊണ്ട്പോയി.
“പക്ഷേ, നീ ഇപ്പോൾ കാണാൻ പോകുന്നതിനെ പറ്റി ആരോടെങ്കിലും പറഞ്ഞാൽ പറശ്ശിനി ക്കടവ് മുത്തപ്പനാണെ നിന്റെ അമ്മേടെ തല പൊട്ടിതെറിച്ചു പോകും “. ഇല്ലെന്ന് ഭയത്തോടെ തലയാട്ടി.
ഒരു തീപ്പെട്ടി ക്കൂടു പോലത്തെ ഒരു സാധനം. അതിന്റെ ഒത്ത നടുവിൽ ഒരു ചെറിയ സുഷിരമുണ്ട്. അതിലൂടെ നോക്കാൻ പറഞ്ഞു..
അവൾ അതിലൂടെ നോക്കിയപ്പോ കണ്ട കാഴ്ച്ച കണ്ടു അമ്പരന്ന് പോയി. ഒരു നൂൽ ബന്ധം പോലും ഇല്ലാത്ത ആണുങ്ങളും പെണ്ണുങ്ങളും. എന്തൊക്കെയോ അവർ ചെയ്യുന്നുണ്ട്.”അയ്യേ ഇവർക്കൊന്നും നാണം ഇല്ലേ?
അയാൾ അപ്പോഴേക്കും അരയ്ക്ക് താഴെ വിവസ്ത്രനായി കഴിഞ്ഞിരുന്നു.”മോളൊരു കാര്യം ചെയ്യ്, ഇടത്തെ കൈയ്യിൽ അതും പിടിച്ചു നോക്കി ക്കൊണ്ടിരുന്നോ, വലത്തേ കൈ ഇങ്ങോട്ട് താ.” വല്ലാത്ത അറപ്പ് തോന്നിയ അവൾ വാതിക്കലൂടെ ഓടാൻ ശ്രമിച്ചു.
വാതിലുകളൊക്ക അടച്ചു കുറ്റിയിട്ടിരുന്നു. കുഞ്ഞു ശരീരം ആകെ തളർന്നു പോയിരിക്കുന്നു. ഭാഗ്യത്തിന് മൂത്തമ്മയും ഊമചേച്ചിയും അവിടെ എത്തിയിരുന്നു. ആ പഴുതിലൂടെ ഇറങ്ങി ഓടി.
ഇരു വശങ്ങളിലും പറങ്കിമാവുകൾ പൂത്തു നിൽക്കുന്ന കനലിന്റെ നടപ്പാതയിലൂടെ ദീപേച്ചിയുടെ കൈയ്യും പിടിച്ചു നടക്കുമ്പോ അമ്മുക്കുട്ടിയ്ക്ക് വല്ലാത്തൊരു ആശ്വാസവും, സന്തോഷവുമാണ്.
സ്കൂൾ അടയ്ക്കാൻ കാത്തു നിൽക്കും അമ്മയുടെ വീട്ടിൽ എത്താൻ. അമ്മേന്റെ ചേച്ചിയുടെ മകളാണ് ദീപേച്ചി.രമ മൂത്തമ്മേന്റെ മോള് ജസ്ന.. അവിടുത്തെ ഏട്ടന്മാരും വളരെ സ്നേഹം ഉള്ളവർ..
കനാലിലൂടെ നടക്കാൻ താല്പര്യം ഇല്ലാത്തോണ്ട് ജെസ്ന വന്നില്ല. ദീപേച്ചിയുടെ കൂടെ വൈകുന്നേരം നടക്കാൻ ഇറങ്ങിയതാണ്.
ദീപേച്ചി പഠിക്കാൻ മിടുക്കിയാ ണ്. സ്കൂളിലെയും കൂട്ടുകാരുടെയും നൂറു നൂറു വിശേശങ്ങൾ പറയാനുണ്ടാകും..അമ്മുക്കുട്ടിയ്ക്ക് ആണെങ്കിൽ മനസ്സിൽ തറഞ്ഞു നിൽക്കുന്ന ആ “തീപ്പെട്ടിക്കൂടി “നെ പ്പറ്റിയാണ് പറയാൻ ഉള്ളത്.
വേണ്ട ദീപേച്ചി എന്ത് വിചാരിക്കും? അത് മാത്രമല്ല മുത്തപ്പനെ തൊട്ട് സത്യം ചെയ്തതല്ലേ? എന്റെ അമ്മേടെ തലയെങ്ങാനും പൊട്ടിതെറിച്ചാലോ? അവൾ അത് ഉള്ളിൽ തന്നെ അടക്കി.
രണ്ട് മാസം വേനലാവധി പോകുന്നതറിയില്ല. സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം അമ്മ വന്നു കൂട്ടി ക്കൊണ്ട് പോകും. കണ്ണീരോടെ ദീപേച്ചിയോടും, ജെസ്നയോടും ഏട്ടന്മാരോടുമൊക്ക യാത്ര പറയും.
ഇനിയാ നരകക്കുഴിയിലേയ്ക്കു… കണ്ട മാത്രയിൽ മാധവി മൂത്തമ്മ ഓടി വന്നു കെട്ടിപ്പിടിക്കും.
മൂത്തമ്മയ്ക്ക് പറയാൻ ഉണ്ടായിരുന്നത് പിറ്റേ ദിവസം അവർ കുട്ട്യാറ്റൂരേയ്ക് താമസം മാറുന്നതിനെ കുറിച്ചായിരുന്നു.
അവൾക്ക് തെല്ലൊരു ആശ്വാസം തോന്നി.
“നീ ഇന്നിവിടെ പാർത്തോ “അവളുടെ ആശ്വാസത്തിന് അധികം നീളം ഉണ്ടായില്ല.
അമ്മ കേൾക്കേണ്ട താമസം തന്നേ അങ്ങോട്ടേക്ക് അയക്കും. അത്രയ്ക്ക് വിശ്വാസം ആണ് അവിടുള്ളവരെ.
പിറ്റേന്ന് കാലത്ത് പോകേണ്ടത് കൊണ്ട്, രാത്രി വേഗം അത്താഴം കഴിച്ചു കിടന്നു.”ഞാൻ മൂത്തമ്മേന്റോടെ കിടന്നോളാം “.
“വേണ്ട നീ എന്റോ ടി നിലത്തൊന്നും കിടക്കേണ്ട. വിനയേട്ടന്റെ കൂടെ പത്തായത്തിന്മേൽ കിടന്നോ “. അത് അവരുടെ അന്തിമ തീരുമാനം പോലെ ആയിരുന്നു. അവളുടെ വായടപ്പിച്ചു. പത്തായത്തിന്മേൽ കിടത്തി.
മുട്ട വിളക്കിന്റെ തിരി താണപ്പോൾ, ഭയം അവളെ ഗ്രസിക്കാൻ തുടങ്ങി. വിനയേട്ടന്റ കഴുകൻ കണ്ണുകൾ വന്യമായി തിളങ്ങി. അവളുടെ പെണ്മയേ മുഴുവനായും വിഴുങ്ങുകയായിരുന്നു ആ കഴുകന്റെ ലക്ഷ്യം.
ഇരുട്ടിലൂടെ അയാളുടെ കരാള ഹസ്തങ്ങൾ നീണ്ടു വന്നപ്പോൾ അവൾ എങ്ങനെയൊക്കെയോ കുതറി മാറി..
ഇറങ്ങി യോടി ഊമ യായ ചേച്ചി ഉറങ്ങുന്ന മുറിയിലേയ്ക്ക് ഓടി. ചേച്ചിയെ കെട്ടിപ്പിടിച്ചു കിടന്നു. അവർക്ക് തന്നെ വല്യ ഇഷ്ട്ടം ആണ്. അടുത്ത് വന്നു കിടക്കുന്നത് താൻ ആണെന്ന് നല്ല ഉറക്കത്തിലും ചേച്ചി മനസ്സിലാക്കി..
അർദ്ധ ബോധവസ്ഥയിൽ കൈ കൊണ്ട് തഴുകി.. ഒന്നും കേൾക്കുകയും, സംസാരിക്കുകയും ചെയ്യാത്തവർ പൂർണത ഉള്ളവരെക്കൾ എത്രയോ ഭേദം ആണെന്ന് തോന്നി.
അയാൾ ഇരുട്ടിലൂടെ വന്നു അവളെ തൊട്ട് വിളിച്ചു. അവൾ ഊമ ചേച്ചിയെ വിരൽ കൊണ്ട് തോണ്ടി. ചേച്ചി നല്ല ഉറക്കത്തിൽ ഒന്ന് മുരണ്ടു. അതോടെ അയാൾ മുറി വിട്ട് പുറത്തു പോയി.
ആ ചേച്ചിയെ പൊതുവെ എല്ലാവർക്കും നല്ല പേടിയാണ്. ദേഷ്യംവന്നാൽ വെട്ടുകത്തി എടുക്കാനും കൊല്ലാനും മടിക്കില്ല. അത് ആരായാലും!പക്ഷേ, അമ്മുക്കുട്ട്യേ വല്ല്യ ഇഷ്ട്ടം ആണ്.
പിറ്റേ ദിവസം അവരെല്ലാരും നാട് വിട്ടപ്പോൾ പുറമെ സങ്കടം അഭിനയിച്ചപ്പോഴും ഒരുകാപാലികൻ നാട് നീങ്ങിയതിന്റ സന്തോഷം മനസ്സിൽ തിര തല്ലുകയായിരുന്നു..
മുതിർന്നപ്പോൾ തന്നേ പ്പോലെ തന്നെ വേറെയും കുട്ടികൾക്ക് അയാളിൽ നിന്നും ഇതുപോലത്തെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ മനസ്സ് കൂടുതൽ നൊന്തു.
അയാൾ മധ്യവയസ്കനായപ്പോൾ ഏതൊക്കെയോ കണ്ണീരിന്റെ ശാപം പോലെ അയാളെ ഏതോ അജ്ഞാത രോഗം ബാധിച്ചു കവിളുകൾ എല്ലാം ഒട്ടി, എല്ലുകൾ എല്ലാം ഉന്തി ദാരുണാന്ത്യം സംഭവിച്ചപ്പോൾ നിഗൂഢമായ ഒരു ആനന്ദം അവൾ അനുഭവിക്കുകയായിരുന്നു.!!ഇങ്ങനെ എത്ര അമ്മുക്കുട്ടിമാരുണ്ടാകാം!!