നിന്റെ ഏട്ടന് അന്തികൂട്ടിനു നിന്റെ ഏട്ടത്തി ഉണ്ട്‌.. നിന്റെ കാര്യം അങ്ങനെ അല്ല മോളെ അത് കൊണ്ട് ആണ് ഏട്ടൻ മറ്റൊരു വിവാഹത്തെ കുറിച്ച് പറയുന്നത്…..

(രചന: മിഴി മോഹന)

 

ഇനിയൊരു വിവാഹമോ…? ഏട്ടന് എങ്ങനെ തോന്നി എന്നോട് ഇത് പറയാൻ അതും ഈ പ്രായത്തിൽ..'”

 

എൻറ് വയസ് എത്ര ആയി എന്നുള്ള ബോധം എങ്കിലും ഉണ്ടോ..? മ്മ്ഹ്ഹ്..'” അയാളുടെ വാക്കുകൾക്ക് നേർത്ത പുച്ഛം കലർത്തി അവൾ മറുപടി പറയുമ്പോൾ അയാളും ഒന്ന് ചിരിച്ചു…

 

നിന്റെ പ്രായം അത് എത്ര തന്നെ ആയാലും എന്നും നീ എന്റെയുള്ളിൽ ആ പഴയ കുട്ടി പാവാടക്കാരി തന്നെയാണ് പത്മേ… “”

 

ഉവ്വ്.. ” ആ കുട്ടി പാവാടക്കാരി ഇന്ന് ഒരു റിട്ടയർടെ ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് ഓർക്കണം.. അതും രണ്ട് കുട്ടികളുടെ അമ്മ “” ആ എന്നോട് ആണോ ഇനി ഒരു കല്യാണത്തേ കുറിച്ച് ഏട്ടൻ പറയുന്നത്.. “” അയാൾക്ക് ഒപ്പം ആ വലിയ വീട്ടിലേ ഡെയിനിങ് ടേബിളിൽ ചായ കുടിക്കുമ്പോൾ അവർ ചിരിയോടെ തല വെട്ടിച്ചു…

 

“”””നിന്റെ ആ മക്കള് തന്നെയാണ്‌ പത്മേ ഈ നിർദേശം വെച്ചത്..”’

 

ഏട്ടാ…”” അയാളിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നതും ചുണ്ടോട് അടുപ്പിച്ച ചായ ഗ്ലാസ് താഴേക്ക് വെച്ചവർ….

 

അവർ പറഞ്ഞതിൽ എന്താണ് തെറ്റ്…? ഇരുപത്തിനാലാം വയസിൽ വൈധവ്യം ഏറ്റു വാങ്ങുമ്പോൾ അന്ന് നിന്നോട് ഞാൻ ഉൾപ്പടെയുള്ള കുടുംബക്കാർ ആവശ്യപെട്ടത് ആണ് രണ്ടാമതൊരു വിവാഹം കഴിക്കാൻ….

 

പക്ഷെ രണ്ട് കൈകുഞ്ഞുങ്ങളെയും കൊണ്ട് മുൻപോട്ട് ജീവിക്കാൻ നിന്റെ ജോലിയുടെ പിൻബലം ഉണ്ടായിരുന്നു നിനക്ക്……”” ഒപ്പം കൂട്ടിനു ആ കുട്ടികളുണ്ടെന്നുള്ള ആത്മവിശ്വാസവും… പക്ഷെ ഇന്ന് അങ്ങനെയാണോ പത്മ..”

 

ഹ്ഹ്.. “” ഇന്ന് എന്താണ് ഏട്ടാ അതിൽ നിന്നും വ്യത്യാസ്തമായത്… ജീവിക്കാൻ പെൻഷൻ ഉണ്ട്‌…. എൻറ് മക്കള് കൂടെയുണ്ട് അത് പോരെ എനിക്ക് …. “”

 

രാവിലെയും വൈകുന്നേരവും കടൽ കടന്നു വരുന്ന വീഡിയോ കോളിലൂടെ ആണോ മക്കള് കൂടെ ഉള്ളത്….? അയാൾ അൽപ്പം ദേഷ്യത്തോടെ ആണ് അത് ചോദിച്ചത്…

 

അത് ശരി അമ്മയെയും നോക്കി ഇവിടെ ഇരുന്നാൽ മതിയോ അവർക്ക്… അവർക്കും ജീവിക്കണ്ടേ അതിന് ഞാൻ ഒരു പരാതി പറയുന്നില്ലല്ലോ ഏട്ടനും അങ്ങനെ തന്നെ അല്ലെ മക്കൾ എല്ലാം വിദേശത്ത്…… പിന്നെ എനിക്ക് മാത്രം എന്താ ഒരു പുതുമ…”” തിരിച്ചും വിട്ട് കൊടുക്കാൻ തയ്യാർ ആയില്ല അവർ…

 

പത്മേ.. “” നിന്റെ ഏട്ടന് അന്തികൂട്ടിനു നിന്റെ ഏട്ടത്തി ഉണ്ട്‌.. നിന്റെ കാര്യം അങ്ങനെ അല്ല മോളെ അത് കൊണ്ട് ആണ് ഏട്ടൻ മറ്റൊരു വിവാഹത്തെ കുറിച്ച് പറയുന്നത്…..””

 

ചാകാൻ കിടക്കുമ്പോൾ അന്തി കൂട്ട് തേടി പോകാനും മാത്രം വികാരം കൊണ്ട് നടക്കുവല്ല ഞാൻ..അങ്ങനെ എങ്കിൽ പണ്ടേ എനിക്ക് അത് ആകാമായിരുന്നു ..” അവരുടെ വാക്കുകളിൽ ദേഷ്യം കലരുമ്പോൾ അത് പ്രതീക്ഷിച്ചത് പോലെ തന്നെയാണ്‌ അയാൾ ചിരിച്ചത്….

 

ഹ്ഹ്.. “” നീ അതിനെ മറ്റൊരു തരത്തിൽ കാണണ്ട..” ഈ വലിയ വീട്ടിൽ നീ ഒറ്റയ്ക്ക് ആയിട്ട് വർഷം ഒന്ന് ആകുന്നു….. എന്നും ഓടി വരാൻ എന്റെ പ്രായം ഇപ്പോൾ അനുവദിക്കുന്നില്ല………

 

ഒരു മുറിയിൽ മാത്രം ഒതുങ്ങി കൂടി നിന്റെ പഴയ പ്രസരിപ്പും ചുറു ചുറുക്കും നഷ്ടം ആയി തുടങ്ങിയിരിക്കുന്നു… ഇപ്പോൾ കണ്ടാൽ എന്നേക്കാൾ പ്രായം തോന്നും.. “” അയാൾ കളി ആയി പറഞ്ഞത് ആണെങ്കിലും അതിൽ ഒരു സത്യം ഒളിഞ്ഞു കിടന്നിരുന്നു….

 

രാത്രിയിൽ നിനക്ക് ഒന്ന് ദാഹിച്ചാൽ അൽപ്പം വെള്ളം എടുത്തൂ തരാനും… മുട്ട് ഒന്ന് വേദനിച്ചാൽ എനിക്ക് മുൻപേ ഓടി എത്താനും ഒരു കൂട്ട് വേണം എന്ന് തോന്നി…..

 

വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും മിണ്ടിയും പറഞ്ഞും സമയം കളയാൻ ഒരാൾ.. “‘ അതിനെ നീ ബാലിശമായ വാക്കുകൾ കൊണ്ട് എതിർക്കുകയാണെങ്കിൽ മറുത്തൊന്നും പറയാൻ എനിക്കില്ല…. “””””

 

ആ വലിയ വീടിന്റെ ഗേറ്റ് കടന്ന് ആ കൂടെ പിറപ്പ് പോകുമ്പോൾ ശ്വാസം എടുത്തൂ വിട്ടു പത്മ… “”

 

ചുവരിലെ ചില്ലു കൂട്ടിൽ ഒരിക്കലും പ്രായം ആകാത്ത മനുഷ്യന്റെ ചിത്രത്തിലേക്ക് നോക്കി കിടക്കുമ്പോൾ കണ്ണുകൾ അറിയാതെ പെയ്തു തുടങ്ങി….

 

തന്റെ ഇരുപതാം വയസിൽ കൈ പിടിച്ചു കൂടെ കൂട്ടിയ ആൾ…””” ഇരുപത്തിനാലാം വയസിൽ രണ്ട് കുട്ടികളെയും തന്ന് ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ച് ഒരു നെഞ്ചു വേദനയുടെ രൂപത്തിൽ തന്നിൽ നിന്നും അകന്ന് പോയപ്പോൾ ഉള്ളിൽ കുഴിച്ചു മൂടിയത് തന്റെ സ്വപ്നങ്ങൾ കൂടി ആയിരുന്നു……

 

ആകാശത്തോളം പറക്കാൻ ആഗ്രഹിച്ച പെണ്ണ്….. ദൂരെങ്ങൾ താണ്ടാൻ ആഗ്രഹിച്ചവൾ….. അവന്റ ശൂന്യത വിധവ എന്ന പട്ടം നേടി തന്നപ്പോൾ ഇഷ്ടമുള്ള വസ്ത്രങ്ങളും ഇഷ്ടമുള്ള യാത്രകളും അവൾക്ക് വിലങ്ങു തീർത്തു….. അല്ലങ്കിൽ സമൂഹം അവളെ ഭയപെടുത്തി….. “””ജീവിക്കാൻ ഒരു ജോലി ഉള്ളത് കൊണ്ട് മാത്രം പിടിച്ചു നിന്നവൾ…. എങ്കിലും ഇന്നും ആഗ്രഹങ്ങൾ എല്ലാം ബാക്കി….. ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങൾ…..”””

 

കണ്ണുകൾ അടച്ച് തുറക്കുമ്പോൾ ഇന്ന് അവൾ ആശുപത്രിയിൽ ആണ്…. “”””

 

കടൽ കടന്ന് ഓടി വന്ന മക്കളും മരുമക്കളും ചുറ്റും ഉണ്ട്‌…. “”””

 

ഞാൻ അപ്പോഴേ പറഞ്ഞത് അല്ലെ പത്മയെ കൂടെ കൊണ്ട് പോകാൻ…. “” ഇവിടെ നിർത്തരുത് എന്ന്…. കണ്ടില്ലേ ബോധം അറ്റ് ആ വീട്ടിൽ കിടന്നത് ഒന്നും രണ്ടും മണിക്കൂർ അല്ല…. അയൽ വീട്ടുകാർ ചെന്നു നോക്കിയത് കൊണ്ട് ജീവിനോടെ കിട്ടി…”” മകന് നേരെ മുതിർന്ന അമ്മായി കയർത്തു ചാടുമ്പോൾ മരുമകൾ അവനെ കണ്ണ് കാണിച്ചു…

 

അത് പിന്നെ അമ്മായി… അമ്മയെ കൂടെ കൊണ്ട് പോയാൽ ഞങ്ങളുടെ ജോലിയെ അത് ബാധിക്കും ഞാൻ പറയാതെ തനെ അറിയാമല്ലോ അവിടുത്തെ നിയമ കുരുക്കുകൾ കുറച്ച് നാൾ അമ്മായിയും വിദേശത്ത് ആയിരുന്നില്ലേ.. “” അവന്റെ അസൗകര്യം പറയാതെ പറഞ്ഞു കഴിഞ്ഞിരുന്നു അവൻ…

 

എനിക്കും മറിച്ചല്ലാ.. “” കിരണിന്റെ സാലറി കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല അത് കൊണ്ട് ഞാനും ഒരു ജോലി നോക്കുന്നുണ്ട് അതിന് ഇടയിൽ അമ്മയെ കൂടെ കൊണ്ട് ചെന്നാൽ അത് എൻറ് ക്യറിയറിനെ ബാധിക്കും.. “” മകളും പറയുമ്പോൾ ആ കട്ടിലിൽ ചിരിച്ചു കൊണ്ട് ആണ് അവർ കിടന്നത്…” ഉള്ളിലെ സങ്കടങ്ളെ എല്ലാം മറയ്ക്കാൻ കഴിയുന്നൊരു ചിരി……..

 

അകത്തു നിന്നും ചർച്ചകൾ പുറത്തേക്ക് നീളുമ്പോൾ ആ മുറിയിൽ അവരും കൂടെ പിറപ്പും മാത്രമായി.. “”

 

വൃദ്ധസദനം ആണോ ഏട്ടാ അവസാന തീരുമാനം.. “‘ പോകാൻ ഞാൻ തയ്യാർ ആണെന്ന് പറഞ്ഞോളു…… ഏട്ടൻ പറഞ്ഞത് പോലെ അവസാന കാലത്ത് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരുപാട് പേരെ കിട്ടുമല്ലോ അല്ലേ..”” ശബ്ദം ഇടറാതെ ഇരിക്കാൻ ശ്രമിച്ചവർ…

 

വൃദ്ധസദനം പൊക്കോണം നീ… ഞാൻ ജീവനോടെ ഉള്ളപ്പോൾ ഞാൻ അതിന് സമ്മതിക്കുവോ ആർക്കും വേണ്ടെങ്കിൽ എൻറ് വീട്ടിലേക്ക് പോകാം….

 

ഹഹ..” ഏട്ടനും ഏട്ടത്തിയും തന്നെ പിള്ളേർക്ക് ഒരു ഭാരം ആണ് അ കൂട്ടത്തിൽ ഞാൻ എന്ന ബാധ്യതയും.. “” ഒന്നും വേണ്ട പിള്ളേരുടെ തീരുമാനം പോലെ നടക്കട്ടെ എല്ലാം.. “” പതുക്കെ മിഴി നീർ തട്ടി കളയുമ്പോൾ വാതിൽ തുറന്ന് വരുന്ന ഏറെയും കഷണ്ടി ബാധിച്ച പാതി മുടി നരച്ചയാളെ കണ്ടതും മെല്ലെ ചിരിച്ചു അവൾ ..

 

ആ സാറോ.. “” ഏട്ടന് മനസിലായോ ഞാൻ കലയപുരം ബ്രാഞ്ചിൽ ഇരിക്കുമ്പോൾ അവിടുത്തെ മാനേജർ ആയിരുന്നു..”അവർ പരിചയപെടുത്തി കൊടുക്കുമ്പോൾ ആ കൂടെ പിറപ്പ് അയാൾക് മുൻപിൽ കൈ കൂപ്പി…..

 

സാറിവിടെ..? സംശയത്തോടെ പത്മ ചോദിക്കുമ്പോൾ മെല്ലെ ചിരിച്ചു അയാൾ…

 

റൊട്ടീൻ ചെക്അപ്പ്‌ തന്നെ.. “” ഇവിടെ വന്നപ്പോൾ ആണ് പത്മയുടെ കുട്ടികളെ കണ്ടത് ഒരു പഴയ ഓർമ്മ വെച്ചു ചോദിച്ചപ്പോൾ തെറ്റിയില്ല.. “” അയാൾ ചിരിച്ചു കൊണ്ട് മറുപടി പറയുമ്പോൾ ആ കൂടെ പിറപ്പും ചിരിച്ചു…

 

സാർ ഇരിക്ക്.. “” ഞാൻ ഇപ്പോൾ വരാം..'” അവർക്ക് ആയി ഒരിടം ഒരുക്കി അയാൾ പുറത്തേക്ക് പോകുമ്പോൾ രണ്ട് പേരും പരസ്പരം നോക്കി ….

 

ഓർമ്മകൾ തമ്മിൽ ചൊല്ലാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാത്ത രണ്ട് സഹപ്രവർത്തകർ… എങ്കിലും പരസ്പരം പങ്ക് വയ്ക്കാൻ ഒരേ ദുഖങ്ങൾ……അത് ആയിരുന്നു അവർക്ക് ഇടയിലെ ബന്ധം….

 

അങ്ങനെ ആണെടോ പത്മ ഈ ലോകം….. മക്കൾ ആയാലും സ്വാർത്ഥതയുടെ പുറകെ ആണ്… കുറ്റം പറയാൻ പറ്റില്ല… “” അവർക്കും ജീവിക്കണ്ടേ… മ്മ്ഹ്.. “” പുറമെ നിന്നും നോക്കുന്നവർക്ക് നമ്മൾ ഭാഗ്യവാൻമാർ ആണ്….. അവസാന ശ്വാസം നിലയ്ക്കും വരെ കൈയിൽ കിട്ടുന്ന പണം… ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയും…. ചുമ്മാതാടോ ഒന്ന് വീണു കഴിഞ്ഞാൽ താങ്ങാൻ ആരും കാണില്ല….

 

തന്നെ പോലെ തന്നെ എൻറ് അവസ്ഥയും മറിച്ച് ഒന്നും അല്ല… പത്ത് വർഷത്തിൽ ഏറെ ആയി തനിച് ആയിട്ട്…. സമ്പാദിച്ചതിൽ മക്കൾക്കു അവകാശപെട്ടത് അവർ കൃത്യമായി എഴുതി വാങ്ങി….. അവസാനം അധികപറ്റ് ആയ ആർക്കും വേണ്ടാത്ത ഒരു സമ്പാദ്യത്തേ മൂലയിലേക്ക് തള്ളി.. ഈ അച്ഛനെ.. “”

 

ഇപ്പോൾ തറവാട്ടിൽ ഞാൻ മാത്രം… ഒറ്റയ്ക്ക് ഇരുന്ന് മടുത്തു.. ചിലപ്പോൾ തോന്നും യാത്രകൾ പോയാലോ എന്ന്… അപ്പോഴും മനസ് ഒന്ന് മടിക്കും… ഒറ്റയ്ക്ക് പോയി എന്തെങ്കിലും സംഭവിച്ചാൽ താങ്ങാവാനും തണൽ ആകാനും കൂടെ ആരും ഇല്ലങ്കിൽ ഈ മക്കൾ തന്നെ കുറ്റപെടുത്തും…. പക്ഷെ അത് ഒന്നും നോക്കിഇരുന്നിട്ട് കാര്യം ഇല്ലല്ലോ ഇപ്പോൾ അങ്ങനെ ഒരു യാത്രയ്ക്കുള്ള ഒരുക്കം ആണ്……

 

ഉള്ളിൽ കുഴിച്ചു മൂടിയ കുറച്ചു ആഗ്രഹങ്ങൾ ഉണ്ട്‌ അതൊക്കെ ഒന്ന് നിറവേറ്റണം… ഈ ജന്മം കഴിഞ്ഞില്ലങ്കിൽ പിന്നെ ഏതു ജന്മം ആണ് അതൊക്കെ സാധിക്കുന്നത്..” അയാൾ ചിരിയോടെ എഴുനേറ്റ് അവരെ നോക്കി….

 

താൻ റസ്റ്റ്‌ എടുക്ക്… ഞാൻ എന്നാൽ ഇറങ്ങുവാ…”’ പറയുന്നതിന് ഒപ്പം അയാൾ തിരിയുമ്പോൾ ആ കൈയിൽ പിടിച്ചു അവർ…

 

സാർ… “”” അത്രയും നേരം എല്ലാം കേട്ടിരുന്നത് അല്ലാതെ മറുപടി ഒന്നും പറഞ്ഞിരുന്നില്ല അവൾ ….

 

പക്ഷേ ഇപ്പോൾ പത്മയുടെ ചുണ്ടുകളിൽ എന്തൊക്കെയോ ചോദ്യങ്ങൾ പുറത്തേക്ക് വരാൻ വെമ്പൽ കൊണ്ടു…..

 

എന്താടോ പത്മ.. “” തനിക്ക് വെള്ളം വേണോ…? വെള്ളം അയാൾ ചുറ്റും നോക്കുമ്പോൾ അവർ തല മെല്ലെ കുലുക്കി…

 

മ്മ്ഹ്ഹ്.. “” വേണ്ട… “” ആ മറുപടിയിൽ അയാൾ കണ്ണുകൾ കൂർപ്പിച്ചു നോക്കി…

 

“”””””താങ്ങാവാനും തണൽ ആകാനും കൂടെ ….. കൂടെ ഞാൻ കൂടി വന്നോട്ടെ…. “”””””

 

ആ ചോദ്യത്തിൽ അത്രയും നേരം അവർ അടക്കി പിടിച്ച ശബ്ദത്തിലേ വിറവൽ പുറത്തേക്ക് വന്നു…..

 

പത്മ… “”” അയാളുടെ കണ്ണുകൾ എന്ത്‌ ഉത്തരം നൽകണം എന്ന് അറിയാതെ ഉഴലുമ്പോൾ ആ കൈയിലെ പിടിത്തം വിട്ടവർ….

 

അറിയാം ചോദിച്ചത് തെറ്റ് ആണെന്ന്..” ഞാൻ… സാറ് പറഞ്ഞപ്പോൾ പഴയ ആഗ്രഹങ്ങളൊക്കെ ഇങ്ങെനെ മനസിൽ കൂട് കൂട്ടി വീണ്ടും… അത് കൊണ്ട് ചോദിച്ചതാ… സാറ് അത് വിട്ട് കള…” ചോദിച്ചത് തെറ്റായി പോയ ജാള്യതയിൽ അവർ കണ്ണ് ചുളിക്കുമ്പോൾ അയാളുടെ ചുക്കി ചുളിഞ്ഞു തുടങ്ങിയ ഇരു കൈകളും അവരുടെ വലതു കയ്യിൽ മുറുകെ പിടിച്ചു….

 

തനിക്ക് പാസ്സ്പോർട്ട്‌ ഉണ്ടൊ….??

 

മ്മ്… “‘ ആ ചോദ്യത്തിൽ പതുക്കെ മൂളുന്നതിന് ഒപ്പം മെല്ലെ ചിരിച്ചവർ…

 

കെട്ട് താലിയുടെ ബലം ഇല്ലാതെ പരസ്പരം താങ്ങ് ആകാനും തണൽ ആകാനും മനസ് കൊണ്ട് തീരുമാനം എടുത്തവർ ഒന്നായി……..ഇഷ്ടമുള്ള വസ്ത്രം ധരിച്ച് അയാൾക്ക് ഒപ്പം ഫ്ലൈറ്റ്ൽ ഇരിക്കുമ്പോൾ അവരുടെ വലം കൈയിൽ ഇടം കൈ കൊണ്ട് മുറുക്കെ പിടിച്ചു അയാൾ……..

 

ഇനി ശേഷിക്കുന്ന കാലം മിണ്ടിയും പറഞ്ഞും ജീവിതം ആസ്വദിക്കാൻ മനസ് കൊണ്ട് തയ്യാറെടുത്തവർ പറന്നു പൊങ്ങി……

Leave a Reply

Your email address will not be published. Required fields are marked *