ഗമനം

(രചന: Navas Amandoor)

 

സ്ഥാനം തെറ്റിയ നൈറ്റ് ഡ്രസ്സ് നേരെയാക്കി ഷാഫി കട്ടിലിന്റെ താഴെ വീണു കിടന്നിരുന്ന പുതപ്പ് എടുത്ത് സുലുവിനെ പുതപ്പിച്ചു.

 

സമയം ഒരു മണിയായി. ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ അവളെ ഒന്നൂടെ നോക്കി ഒരു കള്ള ചിരിയോടെ അവൻ ബാത്‌റൂമിലേക്ക് നടന്നു.

 

തണുത്ത വെള്ളം മേലേക്ക് വീഴുന്ന നേരം ജീവിതത്തിൽ മാറ്റം വരുത്താനുള്ള യാത്രയെ കുറിച്ചാണ് ചിന്തിച്ചത്.

 

“അഞ്ച് ദിവസത്തിനുള്ളിൽ ബോംബയിൽ എത്തണം. കൂട്ട് കച്ചവടത്തിൽ നീ ഇറക്കിയതും അതിന്റെ ലാഭവും ഞാൻ തരും. ”

 

ദേവ് അയച്ച മെസ്സേജ് പലവട്ടം വായിച്ചു. പോയിന്നു കരുതിയ ക്യാഷ് തിരിച്ചു കിട്ടാൻ പോകുന്നു. നടുക്കടലിൽ എന്ന പോലെ പെട്ട് കിടക്കുന്ന ഈ അവസ്ഥയിൽ പടച്ചോൻ തന്നെയാണ് ഇങ്ങനെയൊരു സഹായം എത്തിച്ചു തന്നത്.

 

സഹായമെന്ന് പറയാൻ പറ്റില്ല അവകാശമാണ്. പക്ഷെ ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയത് അരികിൽ എത്തുന്നത് സഹായമല്ലേ.

 

കുളി കഴിഞ്ഞു പുറത്തു വന്നപ്പോൾ സുലു ഉറക്കത്തിൽ നിന്നും എണീറ്റു ചായ ഉണ്ടാക്കി കൊണ്ട് വന്നു.

 

“ഹൌ… ഇന്നലെ എന്തായിരുന്നു ചെക്കന്റെ കൊതി. എന്നെ കൊല്ലാനാക്കി. ”

 

ചായ വാങ്ങി അവളെ ചേർത്ത് പിടിച്ചു. നെറ്റിയിൽ അമർത്തി ചുംബിച്ചു.

 

“ഇത്രയും നാളുകൾ ആയിട്ടും പെണ്ണേ നിന്നോടുള്ള ആവേശം കുറയാത്തത് എന്റെ കുഴപ്പമാണോ…? ”

 

“മതി… മതി.. പോകാൻ നോക്ക്. ”

 

ഡ്രസ്സ്‌ ചെയ്തു ഷാഫി പുറത്തറങ്ങി. ബൈക്കിൽ കയറി. വണ്ടി മുന്നോട്ട് പോയി. വാതിൽ അടച്ചു സുലു ഉറങ്ങാൻ കിടന്നു.

 

“പടച്ചോനെ ന്റെ ഇക്ക ആഗ്രഹിക്കുന്ന പോലെ എല്ലാം നടത്തി കൊടുക്കണേ. ” കണ്ണടച്ച് കിടന്ന് ഓരോന്ന് ചിന്തിച്ചു സുലു ഉറങ്ങിപോയി.

 

ഉറക്കത്തിന്റെ ഇടയിൽ കോളിങ് ബെൽ അടിക്കുന്നത് കേട്ട് ഉണർന്നു. വാതിലിന്റെ അരികിലേക്ക് നടന്നു. വാതിൽ തുറന്നു.

 

“ഇക്കാ എന്താ തിരിച്ചു വന്നത്….? ”

 

“ട്രെയിൻ മിസ്സായി മോളെ… നാളെ രാത്രി പോകാം. ”

 

ബെഡ് റൂമിലെത്തി ഡ്രെസ്സ് മാറ്റി ലുങ്കിയെടുത്ത്‌ കട്ടിലിൽ കിടന്നു.

 

“സുലു ഏതായാലും ഉറക്കം പോയി.. നീ വാ എന്നെയോന്ന് മുറുകെ പിടിക്ക്. ”

 

“ഈ ചെക്കന് എന്തിന്റെയാ… ”

 

“എന്തിന്റെയെന്ന് ഇപ്പൊ കാണിച്ചു തരാം. ”

 

അവളുടെ സമ്മതം ചോദിക്കാതെ നൈറ്റ്‌ ഗൗൺ ഉയർത്തി തലയിലൂടെ ഊരി താഴേക്കിട്ടു അവളെ ചുറ്റി പിടിച്ചു ചുണ്ടിൽ കടിച്ചു. കാലുകൾ അവളുടെ കാലുകളെ ചുറ്റി കവിളിലും കഴുത്തിലും മാറിലും മാറി മാറി ചുംബിച്ചു.

 

അവന് അറിയാം സുലുവിനെ ഉണർത്താനുള്ള എളുപ്പവഴിയാണ് ചുംബനങ്ങൾ.

 

കെട്ടിപിടിച്ചു കട്ടിലിൽ ഉരുണ്ടു.

 

ആവേശത്തോടെ അവളെ ചുറ്റി പിടിച്ച് അവർ ഒന്നായി അതിരുകളില്ലാത്ത ആകാശത്തിലെ പറവകളെ പോലെ പറന്നറങ്ങി.

 

അവസാനം കിതപ്പോടെ അവളുടെ നെഞ്ചിൽ ഷാഫി തളർന്നു വീണു. പിന്നേ രണ്ടാളും ഉടയാടകളുടെ ബന്ധനങ്ങളില്ലാതെ ഉറക്കത്തിലേക്ക്.

 

സുലുവിന്റെ മൊബൈൽ ബെൽ മുറിയിൽ മുഴങ്ങി. കണ്ണ് തുറക്കാതെ അവൾ കൈ എത്തിച്ചു മൊബൈൽ എടുത്തു ചെവിയോട് ചേർത്തു.

 

“ഷാഫിയുടെ ഭാര്യയാണോ…? ”

 

“അതെ.. നിങ്ങൾ ആരാണ്… ”

 

“അതെ…. റയിൽവേസ്റ്റേഷന്റെ അടുത്ത് വെച്ച് ഷാഫിക്കായുടെ വണ്ടി അപകടത്തിൽ പെട്ടു… ഇക്ക ഇപ്പൊ ഹോസ്പിറ്റലിലാണ്.. ഒന്ന് ഇവിടെ വരെ വരോ.. പെട്ടന്ന് വേണം. ”

 

സുലുവിന്റെ കൈയിൽ നിന്നും മൊബൈൽ വഴുതി താഴെ വീണു.

 

കൈ കൊണ്ട് ഷാഫിയെ കട്ടിലിൽ തിരഞ്ഞു.

 

“പടച്ചോനെ ഇക്കാ ഇപ്പൊ ഇവിടെ ഉണ്ടായിരുന്നതാണല്ലോ. കാണുന്നില്ല. ”

 

സുലു സങ്കടം സഹിക്കാൻ കഴിയാതെ ഉറക്കേ കരഞ്ഞു. കരച്ചിൽ നിരത്താതെ സുലു റൂമിൽ ലൈറ്റിട്ടു.

 

എവിടെ ഷാഫി മാറ്റിയിട്ട ഡ്രസ്സ്‌.

 

സുലു ബാത്‌റൂമിന്റെ വാതിൽ തുറന്നു അവിടെയും ഷാഫി ഇല്ല. ഭ്രാന്തിയെ പോലെ ഓടി നടന്ന് വീട് മുഴവനും ഷാഫിയെ തിരഞ്ഞു..

 

മുൻ വശത്തെ വാതിൽ തുറന്നപ്പോൾ മുറ്റത്തെ ഏതോ മരച്ചില്ലയിരുന്ന് മരണത്തെ വിളിച്ചു പറഞ്ഞു റൂഹാനിക്കിളി കരയുന്നത് കേൾക്കുന്നുണ്ട്.

 

സുലുവിന്റെ കൈയിലുരുന്ന് വീണ്ടും മൊബൈൽ ബെൽ അടിച്ചു. നേരത്തെ വിളിച്ച അതെ നബ്ബർ.

 

വീണ് പോകാതിരിക്കാൻ സിറ്റ് ഔട്ടിലെ ഭിത്തിയിൽ ചാരി നിന്ന് കസേരയിൽ മുറുകെ പിടിച്ചു നിന്ന് മൊബൈൽ ചെവിയോട് ചേർത്തു.

 

“ഇത്ത… ഞാൻ നേരത്തെ വിളിച്ച ആളാണ്. ഞാൻ ഹോസ്പിറ്റലിൽ തന്നെയുണ്ട്.. നിങ്ങൾ വേഗം ഇങ്ങോട്ട് വരണം… ഷാഫിക്കാക്ക് സീരിയസാണ്. ”

 

കാൾ കട്ടായി.

 

എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചു നിൽക്കുന്ന സുലു.

 

കുറച്ചു മുൻപേ അരികിൽ വന്ന് ചുണ്ടിൽ കടിച്ചതിന്റെ വേദന ചുണ്ടിൽ വീണ്ടും അനുഭവപ്പെടുന്നപോലെ തോന്നുന്നു.

 

ശരീരത്തിന്റെ ഓരോ ഭാഗത്തും ഷാഫി അമർത്തി ചുംബിച്ച ചുംബനങ്ങൾ. കവിളിലും കഴുത്തിലും മാറിലും അവൻ പതുക്കെ കടിച്ചപ്പോൾ പതിഞ്ഞു പോയ പല്ലിന്റെ അടയാളം.

 

അവന്റെ ദാഹം അവളിൽ ആടി തീർത്തപ്പോൾ തളർന്ന് പോയ ശരീരത്തിൽ പൊടിഞ്ഞു വീണ അവന്റ വിയർപ്പ് തുള്ളികൾ.

 

ഇതൊക്കെ അവൾ അനുഭവിച്ചു അറിഞ്ഞതാണ്. പക്ഷെ ആ സമയം അവൻ റോഡിൽ അപകടത്തിൽ പെട്ട് ചോര ഒലിച്ചു കിടക്കകയായിരുന്നന്ന് അവളോട്‌ പറഞ്ഞാലും അവൾക്ക് അത്‌ വിശ്വസിക്കാൻ കഴിയില്ല.

 

വിവരങ്ങൾ അറിഞ്ഞു ഷാഫിയുടെ വാപ്പയും അനിയനും വീട്ടിൽ എത്തിയപ്പോൾ പുറത്ത് ബോധമില്ലാതെ കിടന്ന സുലു വിനെയെടുത്ത്‌ അകത്തേക്ക് കിടത്തി.

 

ആ സമയം ഹോസ്പിറ്റലിൽ ഷാഫിയുടെ ശരീരം വെള്ളതുണി കൊണ്ട് മൂടി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *