(രചന: J. K)
“””എന്തൊരു ശവമാടീ നീ….. മടുപ്പ് മാത്രേള്ളൂ നിന്റടുത്ത് വരുമ്പോ””””
അർദ്ധ നഗ്നയായി കിടക്കുന്ന അവളോട് അയാൾ അവജ്ഞയോടെ അത് പറഞ്ഞപ്പോൾ, നിറഞ്ഞു തുടങ്ങിയിരുന്നു മിഴികൾ..
ഓർമ്മകളിൽ നിന്ന് തിരിച്ചുവന്നു അംബിക….
ആറു വർഷങ്ങൾക്കു മുമ്പ് തന്റെ ഭർത്താവ് തന്നോട് പറഞ്ഞ വാക്കുകൾ ആണ് ഇതെല്ലാം… അന്ന് അയാളുടെ മുന്നിൽ നിസ്സഹായയായി കണ്ണീരോടെ നിന്നിട്ടുണ്ട്… എന്നിട്ടും തന്നെയും പറക്കമുറ്റാത്ത മൂന്ന് മക്കളെയും ഉപേക്ഷിച്ച് അയാൾ പോയി..
ഇന്ന് അതേ ആൾ തന്നെ മുന്നിൽ വന്നു കേഴുകയാണ്… ഒരു ആശ്രയത്തിനായി…
തന്റെ അസ്വസ്ഥമായ മനസ്സോടുകൂടി അവൾ കിടക്കയിലേക്ക് വീണു….
രാജേന്ദ്രൻ “””അതായിരുന്നു അയാളുടെ പേര്..
അംബികയുടെ അച്ഛന് ക്വാറിക്ക് അടുത്ത് ചായക്കടയാണ്… അംബികയും അവിടെ അച്ഛനെ സഹായിക്കാൻ പോകാറുണ്ട് അവിടെനിന്നാണ് ലോറി ഡ്രൈവർമാർ എല്ലാം ചായ കുടിക്കാറുള്ളത്…
രാജേന്ദ്രനും അവിടെ തീരും വരുമായിരുന്നു അയാൾക്ക് സ്വന്തക്കാർ എന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല….
സ്വതവേ നല്ല പെരുമാറ്റം വരുമ്പോൾ അച്ഛനായി എന്തെങ്കിലും കരുതിയിട്ടുണ്ടാവും.. വിലകൂടിയ സിഗരറ്റോ, മറ്റോ ചിലപ്പോൾ അത് ഒരു കുപ്പി ആകും… അതുകൊണ്ടുതന്നെ അതിന് രാജേന്ദ്രനെ വലിയ കാര്യം ആയിരുന്നു..
മകൾ അംബികയെ പെണ്ണ് ചോദിച്ചപ്പോൾ സന്തോഷത്തോടെ കല്യാണം കഴിച്ചു കൊടുത്തതും അതുകൊണ്ടാണ്…. കാണാൻ സുന്ദരിയായിരുന്നു അംബിക അത്യാവശ്യം തടിയും ആരോഗ്യവും നിറവും ഒക്കെ ഉള്ള ഒരു സുന്ദരി..
അതുകൊണ്ടുതന്നെ രാജേന്ദ്രന് അവളെ വല്ലാതെ അങ്ങ് പിടിച്ചു… രാജേന്ദ്രന് ആരുമില്ല പക്ഷേ ഹൈറേഞ്ചിൽ മൂന്ന് സെന്റ് സ്ഥലവും ഒരു ചെറിയ കൂരയും അയാൾക്ക് സ്വന്തമായി ഉണ്ട്..
അളിയൻ കൊണ്ട് അയാൾ പോയത് അങ്ങോട്ടേക്ക് ആണ് അവിടെ അവർ ജീവിതം ആരംഭിച്ചു…
ആദ്യത്തെ രണ്ട് മൂന്ന് മാസം വലിയ കുഴപ്പം ഒന്നും ഇല്ലാതെ മുന്നോട്ടു പോയി പക്ഷെ അയാളോടൊത്തുള്ള ജീവിതം ദുരിതപൂർണ്ണം ആണ് എന്ന് സാവകാശത്തിൽ അംബിക മനസിലാക്കുകയായിരുന്നു….
വൈകുന്നേരമായാൽ മൂക്കറ്റം കുറി നാലുകാലിൽ ആയിരിക്കും കയറിവരുക പിന്നീട് അയാളുടെ പേക്കുത്തുകൾ മുഴുവൻ അവൾ സഹിക്കണം…
ചിലപ്പോൾ ഓരോന്ന് പറഞ്ഞു അവളെ അടിക്കും..
അവിടുത്തെ മിക്കവാറും ജീവിതങ്ങൾ അങ്ങനെതന്നെയായിരുന്നു വൈകുന്നേരം വരെ ജോലി ചെയ്തു കിട്ടുന്ന കാശിനു മുഴുവൻ കുടിച്ചു വരുന്ന ഭർത്താക്കന്മാരും അവർ കാണിക്കുന്നതൊക്കെ സഹിക്കുന്ന, മിണ്ടാപ്രാണികളെ പോലെ ജീവിക്കുന്ന ഭാര്യമാരും…
തന്റേ ജീവിതവും അങ്ങനെ തന്നെ മുന്നോട്ടു പോയി… അവൾ ആരോടും പരാതി പറയാതെ എല്ലാം സഹിച്ചു…
ആദ്യത്തെ കുഞ്ഞ് പിറന്നു…. മാലാഖയെ പോലെ ഒരു പെൺകുട്ടി..
എന്നിട്ടും രാജേന്ദ്രൻ ഒരു ഉത്തരവാദിത്വവും ഇല്ലാതെ കുടിച്ച് കൂത്താടി നടന്നു…. ഒരു പ്രസവം കഴിഞ്ഞപ്പോൾ രാജേന്ദ്രന് അംബിക യോടുള്ള താല്പര്യം കുറഞ്ഞു അയാൾ പലതും പറഞ്ഞ് അവളെ കുത്തിനോവിക്കാൻ തുടങ്ങി…
എങ്കിലും എല്ലാം സഹിച്ച് എന്തിനോ വേണ്ടി അവൾ അയാൾക്ക് മുന്നിൽ വീണ്ടും വീണ്ടും വഴങ്ങി….
വീണ്ടും രണ്ടു കുഞ്ഞുങ്ങൾ… വീട്ടിലെ ജോലി ,,മനസ്സമാധാനം ഇല്ലായ്മ പോരാത്തതിന് രാജേന്ദ്രന്റെ മർദ്ദനം എല്ലാംകൂടി ദിവസംതോറും അംബിക കോലം കെട്ടു വന്നു….
അയാൾ സുഖം തേടി മറ്റ് പെണ്ണുങ്ങളുടെ അരികിൽ എത്തുന്നത് അംബിക അറിഞ്ഞിരുന്നു അതോടെ അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി… എന്തും സഹിക്കാമായിരുന്നു ഇത് ഒഴികെ….
ഇത്തവണ വന്നപ്പോൾ തന്നെ ദേഹത്ത് തൊടരുത് എന്ന് അവർ ശക്തമായി തന്നെ പറഞ്ഞു അയാളോട്.. അല്ലെങ്കിലും തന്റെ വികാരങ്ങളെ ഉണർത്താൻ ഇനി അവളിൽ ഒന്നും അവശേഷിക്കുന്നില്ല എന്ന് മുഖത്തുനോക്കി തന്നെ പറഞ്ഞു…
“”””തന്റെ വികാരങ്ങൾ ശമിപ്പിക്കാൻ മാത്രം ഉള്ളതോ പെണ്ണ്??? “””” എന്ന് അവൾ ഒരു ദിവസം സഹികെട്ട് തിരിച്ചു ചോദിച്ചു….
“””വേറെ എന്തിനാടീ നീ…. ഒന്നിനും കൊള്ളാത്തവൾ..”””” എന്നു പറഞ്ഞു അയാൾ അവളെയും പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും അവിടെ നിന്നും ഇറക്കി വിട്ടു…
എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല അംബികക്ക്… ഇനിയും അയാളുടെ കാൽച്ചുവട്ടിൽ, അത് അവളെ കൊണ്ട് സാധിക്കില്ലായിരുന്നു..
അളിയൻ കുഞ്ഞുങ്ങളെയും ഇറക്കിവിട്ടു വീടുപൂട്ടി ലോറിയും കൊണ്ട് അയാൾ എങ്ങോട്ടോ പോയി….
സ്വന്തം വീട്ടിലേക്ക് ചെന്നു അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു അംബിക ആദ്യം ഏറെ വിഷമിച്ചെങ്കിലും അച്ഛൻ പറഞ്ഞു, എനിക്ക് ജീവൻ ഉള്ളടത്തോളം കാലം ഇവിടെ കഴിഞ്ഞോളാൻ…
അങ്ങനെ ആദ്യത്തെ പോലെ തന്നെ ചായക്കട അവളും അച്ഛനും കൂടി നടത്താൻ തുടങ്ങി…. ആദ്യമൊക്കെ ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും പിന്നീട് കച്ചവടം മെച്ചപ്പെടുകയും അവരുടെ ജീവിതം പച്ച പിടിക്കുകയും ചെയ്തു….
ഇതിനിടയിൽ രാജേന്ദ്രൻ വന്ന് ആകെയുള്ള ആകുകയും സ്ഥലവും വിറ്റ് പണവുമായി പോയി എന്ന് കേട്ടിരുന്നു ഇപ്പോൾ വേറൊരു പെണ്ണിന്റെ കൂടെ ആണെന്നും…..
അതൊന്നും പക്ഷേ അമ്മയെ തളർത്തിയില്ല… അയാളോട് ദേഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ…
ഒരു പെണ്ണിനെ ഭോഗവസ്തു മാത്രമായി കണ്ടവനോടുള്ള അവജ്ഞ….
കുട്ടികളെല്ലാം സ്കൂളിൽ പോകാൻ തുടങ്ങി..
സമാധാനവും സന്തോഷവും എന്താണെന്ന് അറിയുകയായിരുന്നു… അവൾ പഴയതുപോലെതന്നെ ആരോഗ്യവതിയായി…
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം രാജേന്ദ്രൻറെ തിരിച്ചുവരവ്… ആകെ കോലം കെട്ട് മെലിഞ്ഞ് ഒരു ഭ്രാന്തനെപ്പോലെ…. ഇത്തവണ ലോറിയും ഇല്ല…
എല്ലാം നഷ്ടപ്പെട്ട് മാറാ രോഗവും ആയി ആണ് ഇത്തവണത്തെ വരവ്…
അംബികയെ കണ്ടതും തെറ്റ് ഏറ്റു പറഞ്ഞു.. പോകാൻ ഒരു ഇടവും ഇല്ല എന്നും അയാളെ സ്വീകരിക്കണമെന്നും പറഞ്ഞ് കുറേ കരഞ്ഞു…
ഒരു മറുപടിയും പറയാതെ അവൾ അകത്തേക്ക് പോന്നു കാരണം അവർക്ക് അപ്പോൾ പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നു….
എടുത്തുചാടി എന്തെങ്കിലും തീരുമാനിച്ചിട്ട് പിന്നീട് ഒരു ദിവസം അതിനെപ്പറ്റി ഓർത്ത് ഖേദിക്കാൻ ഇടവരരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു….
ഏറെ ആലോചിച്ചു മക്കളോടും അച്ഛനോടും അഭിപ്രായം ചോദിച്ചു… അവരെല്ലാം അംബികക്കു തന്നെ വിട്ടുകൊടുത്തു അവളുടെ തീരുമാനം എന്തുതന്നെയായാലും അവർക്കെല്ലാം സമ്മതമാണെന്ന് അറിയിച്ചു….
“”””നിങ്ങൾ എന്റെ ജീവിതത്തിൽ ഇനി വേണ്ട “””” എന്നുമാത്രം പറഞ്ഞ് അയാളുടെ മുന്നിൽ അവൾ വാതിൽ കൊട്ടിയടച്ചു..
അന്ന് തന്റെ സ്ത്രീത്വത്തെ അവഹേളിക്കുംപോൾ…. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി തന്നെ ഇറക്കി വിടുമ്പോൾ…
മറ്റൊരു പെണ്ണിനെ എനിക്ക് വെറും സുഖം തേടി പോയപ്പോൾ അപ്പോൾ ഒന്നും അയാൾക്ക് തന്നോട് തോന്നാത്ത കരുണ തനിക്ക് തിരിച്ചും ആയാളോട് തോന്നേണ്ട ഒരു കാര്യവുമില്ല എന്നായിരുന്നു അവളുടെ പക്ഷം….
നിന്നിട്ട് കാര്യമില്ല എന്നറിഞ്ഞപ്പോൾ അയാൾ എങ്ങോട്ടൊ നടന്നകന്നു….
ഒന്നുകൂടി അപ്പോൾ അവൾ മനസ്സിലിട്ട് കൂട്ടിക്കിഴിച്ചു നോക്കി താൻ ചെയ്തതിലെ ശരിയും തെറ്റും അപ്പോഴും അവളുടെ മനസ്സ് പറഞ്ഞത് ഇത് തന്നെയാണ് ശരി എന്ന് തന്നെ ആയിരുന്നു…