അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞുകൂടാത്തവനാണ് ഭർത്താവ് എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇല്ലാതിരിക്കുന്നതാണ്…

(രചന: സൂര്യ ഗായത്രി)

 

എന്നെ എന്തിനാ അമ്മേ ഇങ്ങനെ വിഷമിപ്പിക്കുന്നെ ഈ കുഞ്ഞിനെ വിചാരിച്ചെങ്കിലും ഏട്ടനോട് പറയാൻ പാടില്ലേ…

 

സുജാത ദേവകിയുടെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു….

 

എന്നാൽ ദേവകിക്ക് അവളോട് ഒരുതരിമ്പു പോലും അനുകമ്പ തോന്നിയില്ല..

 

നീയെന്നു ഈ വീട്ടിൽ വന്നു കയറിയോ അന്ന് മുതൽ എന്റെ മകന്റെ മനസ്സമാധാനം നശിച്ചു

ഇഷ്ടമില്ലാത്ത കല്യാണം ആയിരുന്നിട്ടുപോലും ഈ വിവാഹത്തിന് സമ്മതിച്ചത് നിന്റെ വീട്ടിലെ മുതല് കണ്ടിട്ട് തന്നെയാണ്….

 

പക്ഷേ അതെല്ലാം ഊതി വീർപ്പിച്ച കുമിള പോലെ ആയിരുന്നു എന്നറിഞ്ഞപ്പോൾ വൈകിപ്പോയി….

 

കടകെണിയിൽ പെട്ടു മുങ്ങാൻ തുടങ്ങിയ ഒരു കപ്പൽ ആയിരുന്നു നിന്റെ വീടെന്ന് അറിയാൻ വൈകി….

 

അല്ലെങ്കിൽ ഇങ്ങനെ ഒരു സംബന്ധത്തിന് മുതിരില്ലായിരുന്നു….

 

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ അയാൾക്ക് എന്നോട് സ്നേഹം ആയിരുന്നു..

 

എന്റെ ശരീരത്തിലെ പൊന്നിന്റെ അളവ് കുറയുന്നതിനനുസരിച്ച് അയാൾക്ക് എന്നോടുള്ള സ്നേഹവും കുറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അന്നൊന്നും ഞാനത് കാര്യമാക്കിയില്ല..

 

മോൾ ജനിച്ചു കഴിഞ്ഞതിനുശേഷം ആണ് കാര്യമായ മാറ്റം കണ്ടു തുടങ്ങിയത്…

 

പാതിരാത്രി ആയാലും അയാൾ വീട്ടിലേക്ക് വരില്ല. എപ്പോഴാണ് വരുന്നതെന്നോ പോകുന്നത് എന്നോ പോലും ഞാൻ അറിയാതെയായി….

 

പക്ഷേ ഞാൻ അറിയാതെ ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു എന്ന് എനിക്ക് ഉറപ്പാണ്…..

 

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം രാത്രിയിൽ കുഞ്ഞുണർന്നു കരഞ്ഞപ്പോൾ. പാല് കൊടുക്കുന്നതിനായി എഴുന്നേറ്റത്….

 

ഏട്ടൻ വരുമ്പോൾ എഴുന്നേറ്റ് ഡോർ തുറക്കണ്ടല്ലോ എന്ന് കരുതി മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ… അത് അടക്കുന്നതിനു വേണ്ടി എഴുന്നേറ്റപ്പോഴാണ് ചേട്ടത്തിയുടെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച ചിരിയൊച്ച കേട്ടത് …

 

ചേട്ടൻ വിദേശത്താണ് പിന്നെ ഏട്ടത്തി ആരോടാണ് ഇത്രമാത്രം കളി പറഞ്ഞിരിക്കുന്നതെന്ന് ആലോചിച്ച് ആ ഡോറിന് മുന്നിലെത്തി…… അപ്പോഴാണ് പതുങ്ങിയുള്ള സംസാരം ശ്രദ്ധിക്കാൻ തുടങ്ങിയത്…

 

വിവാഹം കഴിഞ്ഞെങ്കിലും നമ്മൾ തമ്മിലുള്ള ഈ ബന്ധം തുടർന്നു കൊണ്ട് പോകാൻ കഴിയും എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെയാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്…

 

ഈ കുടുംബത്തിൽ നീ വന്നത് മുതൽ ഞാൻ എന്റെ ചേട്ടത്തിയായിട്ടും നീ എന്നെ അനിയൻ ആയിട്ടുമല്ല കാണുന്നത്…

 

പക്ഷേ നമ്മൾ തമ്മിലുള്ള ബന്ധം ഇതുവരെ ആരും കണ്ടുപിടിച്ചിട്ടുമില്ല ആർക്കും സംശയവുമില്ല. അതുകൊണ്ടുതന്നെ ഇതുപോലെ എത്ര കാലം വേണമെങ്കിലും മുന്നോട്ടു പോകാം….

 

രമേശൻ അവന്റെ ചേട്ടത്തിയായ സൗദാമിനിയെ തൃപ്തയാക്കി…. അവളിൽ നിന്നും അടർന്നു മാറി….

 

എല്ലാം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് മുറിക്ക് മുന്നിൽ നിൽക്കുന്ന സുജാതയെ കണ്ടത്…..

 

കൊള്ളാം അപ്പോൾ ഞാൻ നിങ്ങളെ കാത്തിരിക്കുന്ന ദിവസങ്ങളിൽ എല്ലാം നിങ്ങൾക്ക് ഇവിടെ ഇതായിരുന്നു ജോലിയല്ലേ….

 

എന്തു പാപം ചെയ്തിട്ടാണ് തന്നെപ്പോലെയുള്ള ഒരുത്തൻ എന്റെ ജീവിതത്തിലേക്ക് വന്നു കയറിയതെന്ന് എനിക്കറിയില്ല…

 

ഞാൻ ഇന്നിതു എല്ലാപേരെയും അറിയിക്കും അങ്ങനെ നീ മാന്യനാവാൻ ഞാൻ അനുവദിക്കില്ല..

 

പുറത്തെ ബഹളം കേട്ടു ദേവകി എഴുനേറ്റു വന്നു. അവരുടെ മുഖത്തു പ്രേതെകിച്ചു ഞെട്ടൽ ഒന്നും പ്രകടമായില്ല.

 

ഇതെന്താ പാതി രാത്രിയും മനുഷ്യന് ഉറങ്ങാൻ സമ്മതിക്കില്ലേ…

 

അമ്മ ഇത് എന്തറിഞ്ഞിട്ടാ ഈ വർത്തമാനം പറയുന്നത്.. ഈ നിൽക്കുന്ന അമ്മയുടെ ഇളയ മകന് ഇപ്പോൾ സ്വന്തം ഏട്ടന്റെ ഭാര്യയുമായി കിടക്ക പങ്കിട്ടു വരുന്ന വരവാണ്. അമ്മയ്ക്ക് ഇത് കണ്ടിട്ട് പോലും ഒന്നും തോന്നുന്നില്ലേ….

 

അവർ തലയും കുനിച്ച് നിന്നു…

 

എടീ എന്റെ അമ്മയുടെ മുഖത്ത് നോക്കി അനാവശ്യം പറഞ്ഞാൽ നിന്റെ ചെവിട് അടിച്ചു ഞാൻ പൊട്ടിക്കും.

 

ഇത്രയും നാൾ നിങ്ങൾ കാണിച്ചതൊക്കെ ഞാൻ സഹിച്ചു. പക്ഷേ ഇതു മാത്രം സഹിക്കാനുള്ള വിശാല മനസ്സൊന്നും എനിക്കില്ല.

 

നിന്നോട് ആരെങ്കിലും പറഞ്ഞോ ഇതെല്ലാം സഹിച്ചും ക്ഷമിച്ചു ഇവിടെ നിൽക്കാൻ.

 

ഇല്ല എന്നോടാരും പറഞ്ഞില്ല ഇതെല്ലാം സഹിച്ചു ഇവിടെ നിൽക്കണമെന്ന്.പക്ഷേ കെട്ടിക്കയറി വന്ന വീട്ടിൽ നിന്നും ഞാനിറങ്ങി പോകുമ്പോൾ അത് എന്റെ കുറ്റമായെ ആളുകൾ കാണും…

 

പക്ഷേ ഇനി ഞാൻ ഒരു നിമിഷം പോലും ഈ വീട്ടിൽ നിൽക്കില്ല. അത്രമാത്രം ഞാൻ നിങ്ങളെ വെറുത്തു പോയി സ്വന്തം അമ്മയെ സഹോദരി തിരിച്ചറിയാൻ കഴിയാത്ത നിങ്ങളോടൊപ്പം എങ്ങനെ ഞാൻ വിശ്വസിച്ചു താമസിക്കും.

 

നിസ്സാര കാര്യങ്ങൾക്ക് പോലും വാളും പരിചയും എടുക്കുന്ന നിങ്ങളുടെ അമ്മ ഈ അവിഹിതം കണ്ടിട്ട് പോലും മിണ്ടാതെ നിൽക്കുന്നത് എന്താണെന്നാണ് എനിക്ക് മനസ്സിലാവാത്തത്. ഗൾഫിൽ ഇരിക്കുന്ന മകൻ ഇനി ഇവർക്കുള്ളതല്ലേ എന്ന് എനിക്ക് സംശയമുണ്ട്..

 

അതോ നിങ്ങളുടെ അറിവും സമ്മതത്തോടും കൂടിയാണോ ഇളയ മകൻ ചേട്ടന്റെ ഭാര്യയെ തൃപ്തിപ്പെടുത്തുന്നത്……

 

എന്റെ അമ്മയെ കുറിച്ച് അനാവശ്യം പറയാൻ നീ ആരാടീ പുല്ലേ…

 

ഞാൻ എനിക്ക് ഇഷ്ടമുള്ളവരോട് പോകും അത് ചോദിക്കാൻ നീ ആരാ.. നിന്നെ കൊണ്ട് കഴിവില്ലാത്തതു കൊണ്ട് തന്നെയാണ് ഞാൻ പലരെയും അന്വേഷിച്ചു പോകുന്നത്.

 

അവൾ നേരെ ദേവകിയുടെ അടുത്തേക്ക് വന്നു. കേട്ടല്ലോ പുന്നാരമോൻ പറഞ്ഞത്.നാളെ ഇവളെയും തികയാതെ ആകുമ്പോൾ നിങ്ങളുടെ അടുത്തേക്ക് ആയിരിക്കും മകൻ വരുന്നത്… അതുകൊണ്ട് നിങ്ങൾ കരുതിയിരുന്നോ…

 

ഇങ്ങനെയുള്ള ദുഷ്ടന്മാരെ പെറ്റുവളർത്തുമ്പോൾ അവന്മാർ സമൂഹത്തിന് തന്നെ വിഷവിത്തുകൾ ആയി മാറും…. പത്രങ്ങളിലും മറ്റും ഓരോ വാർത്തകൾ കാണുമ്പോൾ ആലോചിക്കില്ലേ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന്…

 

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായോ ഇതും ഇതിനപ്പുറവും ചെയ്യുമെന്ന്…

 

അവൾ ചേട്ടത്തിയുടെ അടുത്തേക്ക് ചെന്നു അവരെ മുറിയിൽ നിന്നും പുറത്തേക്ക് നീക്കി നിർത്തി…

 

ഒരുത്തൻ കഷ്ടപ്പെട്ട് കണ്ട നാട്ടിൽ ഇരുന്ന് ചോര നീരാക്കി കഷ്ടപ്പെടുമ്പോൾ നീ ഇവിടെ അവന്റെ അനിയന്റെ ഒപ്പം കിടന്നു സുഖിക്കുന്നു… നീയൊക്കെ മനുഷ്യ സ്ത്രീയാണോ…..

 

നിന്നെപ്പോലെയുള്ളവരെയൊക്കെയാണ് ആദ്യം ചാട്ടവാർ കൊണ്ട് അടിക്കേണ്ടത്…..

 

ഇപ്പോഴെങ്കിലും ഇതൊക്കെ കണ്ണിൽ കാണാൻ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണ്. അല്ലെങ്കിൽ ഈ നരാധമന്റെ ആട്ടും തുപ്പും കേട്ട് ഞാൻ വീണ്ടും ഇവിടെ കടിച്ചു തൂങ്ങിക്കിടന്നു പോയേനെ..

 

ഇന്നൊരു രാത്രി കൂടി എനിക്ക് ഇവിടെ കഴിയാനുള്ള അനുവാദം തരണം. നാളെ നേരം വെളുക്കുമ്പോൾ ഞാൻ എന്റെ കുഞ്ഞുമായി വീട്ടിൽ പോകും. ഭർത്താവില്ലെങ്കിൽ ഇല്ല എന്നുള്ള കുഴപ്പമേയുള്ളൂ…

 

അല്ലാതെ അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞുകൂടാത്തവനാണ് ഭർത്താവ് എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇല്ലാതിരിക്കുന്നതാണ്….

 

നിങ്ങൾ ഇത്രയൊക്കെ എന്നോട് കാണിച്ചു കൂട്ടിയിട്ടും ഞാൻ അത് ക്ഷമിച്ചു നിന്നു പക്ഷേ ഇന്ന് നിങ്ങൾ മൗനമായി ഇരിക്കുന്നത് എന്ത് കാരണത്തില്ലാണെന്ന് എനിക്കറിയില്ല…

 

മക്കൾ തെറ്റ് ചെയ്യുമ്പോൾ അത് പ്രോത്സാഹിപ്പിക്കുകയല്ല . അത് ചൂണ്ടിക്കാട്ടി അ വരെ നേർ വഴിക്കു നടത്തുന്നവരാണ് യഥാർത്ഥ അമ്മ… അങ്ങനെ നോക്കുമ്പോൾ നിങ്ങൾ ഒരു വലിയ പരാജയം തന്നെയാണ്.

 

രാവിലെ സുജാത എ ഴുന്നേറ്റ് കുഞ്ഞിനെയും റെഡിയാക്കി കയ്യിൽ ഒരു ബാഗുമായി ദേവകിയുടെ മുറിയുടെ മുന്നിൽ വന്നു നിന്നു.

 

ഇനിയും അയാളുടെ ഭാര്യയായി ഈ വീട്ടിൽ ജീവിക്കുവാൻ എനിക്ക് ക ഴിയില്ല ഞാൻ ഇറങ്ങുന്നു.. കഴുത്തിൽ കിടന്ന താലി അവരുടെ കയ്യിൽ ഏൽപ്പിച്ചു….

 

ഭർത്താവ് മരിച്ചിട്ടുo മ ക്കൾക്ക് വേണ്ടി നിങ്ങൾ ജീവിച്ചു പക്ഷേ കഷ്ടപ്പെട്ട് വളർത്തിയ മക്കൾ നേരെയല്ല. സ്വയം ഒന്നാലോചിച്ചുനോക്കു താലി കെട്ടിയ പെണ്ണിനോടും ഒരേ വയറ്റിൽ പിറന്ന കൂടപ്പിറപ്പിനോടും ഇങ്ങനെ ചെയ്യാമോ എന്നു……….

 

ഒന്നും മിണ്ടാതെ ദേവകി തറഞ്ഞു നിന്നു. സ്വന്തം മക്കളേ നേർവഴിക്കു നടത്തുന്നതിൽ താൻ പരാജയപ്പെട്ടുപോയി…..

 

അവരെ വളർത്തി എ ന്നല്ലാതെ നല്ലതൊന്നും പറഞ്ഞു കൊടുത്തിട്ടില്ല… സ്വന്തം മക്കൾ തന്റെ കൺമുന്നിൽ വഴി തെറ്റി പോകുന്നത് പോലും കാണാൻ കഴിയാത്ത ഹതഭാഗ്യയായ ഒരു അമ്മയായി പോയി…….

 

വൈകുന്നേരം ദേവൻ വരുമ്പോൾ അമ്മയുടെ മുറി അടഞ്ഞു കിടക്കുന്നു. ഇ പ്പോൾ കുറച്ചു ദിവസമായി ഇങ്ങനെയാണ് അമ്മ ആരോടും ഒന്നും മിണ്ടുകയും പറയുകയും ഒന്നുമില്ല.

 

രാവിലെ ഭ ക്ഷണം എല്ലാം ഉണ്ടാക്കി ഡൈനിങ് ടേബിളിൽ വെച്ചിട്ട് അമ്മ മുറിയിലേക്ക് കയറും. പക്ഷേ രാവിലെ പതിവുപോലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ എത്തുമ്പോൾ ഡൈനിങ് ടേബിൾ ശൂന്യമായിരുന്നു…

 

മുറിയുടെ മുന്നിൽ ചെന്ന് നിന്ന് തട്ടി വിളിച്ചിട്ട് അനക്കമൊന്നും കേട്ടില്ല ഡോർ തള്ളി തുറന്നു അകത്തേക്ക് കയറുമ്പോൾ കട്ടിലിൽ ഒരു വശത്തേക്ക് ചരിഞ്ഞു കിടപ്പുണ്ട് അമ്മ.

 

കുലുക്കി വിളിച്ചിട്ട് ഉണരാത്ത ആയപ്പോൾ സംശയം തോന്നി… അത് തെറ്റായിരുന്നില്ല അമ്മ എന്നെന്നേക്കുമായി തങ്ങളെ വിട്ടു പോയി. അന്നത്തെ ആ പ്രശ്നത്തോട് കൂടി ചേട്ടത്തി അവരുടെ വീട്ടിലേക്ക് പോയി..

 

ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അയൽക്കാരും ബന്ധുക്കളും പിരിഞ്ഞു പോയപ്പോൾ ആ വീട്ടിൽ രമേശൻ ഒറ്റയ്ക്കായി…

 

തെറ്റുകളെ കുറിച്ച് ഓർത്തുകൊണ്ട് നേരെ സുജാതയെയും മോളെയും കാണാൻ പോയി പക്ഷേ ഒന്ന് കാണാൻ പോലും അവൾ അനുവദിച്ചില്ല…….

 

എവിടേക്ക് പോകണം എന്ന് അറിയാതെ ഇറങ്ങിനടക്കുമ്പോൾ സ്വന്തം നിഴൽ മാത്രമായിരുന്നു അവന് കൂട്ട്….

Leave a Reply

Your email address will not be published. Required fields are marked *