നാശം മാറിക്കിടക്ക് … തണുത്തു വിറയ്ക്കുന്നു കൈ മേലിൽ കൊള്ളുമ്പോൾ തന്നെ ” അവൻ അവളെ തള്ളിമാറ്റി .

അച്ഛനും കൊള്ളാം പിന്നെ മോനും

രചന: Vijay Lalitwilloli Sathya

 

ഗ്രീഷ്മ ഭർത്താവായ ശ്രീനിയുമൊത്തു ഉറങ്ങാൻ കിടന്നത് ഇത്തിരി മുമ്പാണ് .

 

എങ്കിലും കുറച്ചു സമയത്തിന് ശേഷം അവൾക്കു ബാത്‌റൂമിൽ പോവേണ്ടിവന്നു .

 

വീണ്ടും ഫ്രഷ് ആയി വന്നു ബെഡിൽ കിടന്നു .ശ്രീനീ ബെഡിൽ ഒരു കൈലി മാത്രം ഉടുത്തു കമിഴ്ന്നു കിടന്നു ഉറങ്ങുകയാണ്.

 

ശ്രീനിയുടെ ആ കിടത്തം കണ്ടാൽ ഗ്രീഷ്മ ആ പുറത്തു ചാഞ്ഞു കിടന്നു ഉറങ്ങാൻ ശ്രമിക്കും .ചിലപ്പോൾ ശ്രീ മിണ്ടാതെ ഉറങ്ങും .ചിലനേരത്തു അവൻ അവളെ തള്ളി മറ്റും .

 

ലൈറ്റ് ഓഫ് ചെയ്തു ഗ്രീഷ്മ ശ്രീനിയുടെ പുറത്തേക്കു ചെരിഞ്ഞു കിടന്നു .വെള്ളം നനഞ്ഞ തണുത്ത കരങ്ങളാൽ അവൾ അവനെ കെട്ടിപിടിച്ചതേ ഓർമ്മയുള്ളൂ മലന്നടിച്ചു ബെഡിലേക്ക് വീണുപോയി അവൾ

 

“നാശം മാറിക്കിടക്ക് … തണുത്തു വിറയ്ക്കുന്നു കൈ മേലിൽ കൊള്ളുമ്പോൾ തന്നെ ”

 

അവൻ അവളെ തള്ളിമാറ്റി .

 

“ഈശ്വര”

 

അവൾ അറിയാതെ നിലവിളിച്ചു പോയി.

 

ആഹാ… എന്തോരൊഹങ്കാരം…

ഈ ആണുങ്ങൾ ഇങ്ങനെയാ കാര്യം കാണുവരെ തേനേ പാലേ എന്നൊലിപ്പിച്ചു കട്ടിലിൽ കൂടെ കൂടും .കാര്യം കഴിഞ്ഞാൽ പിന്നെ തൊട്ടുകൂടാ ,തോണ്ടിക്കൂടാ .മുട്ടിയാൽ ഉറക്കം വരില്ല …എന്തൊക്കെയാ പുകിലുകൾ !

 

ഇതങ്ങനെ വെറുതെ വിട്ടുകൊടുക്കാൻ ഭാവമില്ല ഗ്രീഷ്മയ്ക്ക് ..അവൾ ശ്രീനിയെ തോണ്ടി ചോദിച്ചു .

 

“ഇത്തിരി മുമ്പ്‌ എന്തൊക്കെയായിരുന്നു പരാക്രമം ..”

 

അതിനു യാതൊരു മറുപടിയുമില്ല . മാത്രമല്ല തലയിണയിലേക്ക് ഒന്നു കൂടി മുഖം പൂഴ്ത്തി കിടന്നു ശ്രീനി

 

അതു കണ്ടപ്പോൾ അവൾക്കു ദേഷ്യം ഇരട്ടിച്ചു .

 

” നാണം ഉണ്ടോ ശ്രീ നിനക്ക് കല്യാണം കഴിഞ്ഞസമയത്തു എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഓർത്തെ ”

 

” നാളെ ഓർത്താൽ പോരെ ..?..”

 

അവന്റെ കണ്ണിലും വാക്കിലും ഉറക്കം കയറി .

 

“വേണ്ട ..ഓർക്കേണ്ട ഞാൻ പറയാം …എന്നും ഇങ്ങനെ കെട്ടിപിടിച്ചു കിടക്കണം …കെട്ടിപ്പിച്ചിച്ചു ചാവണം ഓ …എന്തൊക്കെയായിരുന്നു ഇപ്പോൾ ദേ മേലുതൊട്ടാൽ ഉറക്കം വരില്ല ..”

 

അതു കേട്ടു ശ്രീനിക്ക് സഹികെട്ടു .

 

” നിർത്തുന്നുണ്ടോ നിന്റെ പുരാണം …”

 

“ഓ ..ഞാൻ നിർത്തി ..”

 

ദേഷ്യപെട്ടു അവൾ പുതപ്പ് മേലാസകലം മൂടി ചുരുണ്ടു ശ്രീനിക്ക് എതിരെ തിരിഞ്ഞു കിടന്നു .

 

രണ്ടുപേരുടെയും ഒച്ചയും ബഹളവും കേട്ടു തൊട്ടരികിൽ തൊട്ടിലിൽ ഒരുവൻ ഉണർന്നു കണ്ണുമിഴിച്ചു ഇതൊക്കെ കേൾക്കുകയായിരുന്നു .

 

പെട്ടെന്ന് രണ്ടുപേരും നിശബ്തരായപ്പോൾ പിന്നെ അവന്റെ റോൾ ആയി .

 

അത് കിടന്നു ആദ്യം ചിണുങ്ങി ..ആരും മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടതോടെ വോള്യം ഹൈ റേഞ്ചിൽ ആക്കി …

 

ഗ്രീഷ്മ ചാടിയെന്നിറ്റു തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുത്തു മടിയിൽ ഇരുത്തി .അവനു വേണ്ടത് കൊടുത്തു .

 

തനിക്കു വേണ്ടത് കിട്ടിയപ്പോൾ അവന്റെ ഒച്ചയും നിന്നു .

Leave a Reply

Your email address will not be published. Required fields are marked *