(രചന: ഹേര)
“എടീ… അത് കൂടി ഊരടി… എനിക്ക് ശരിക്കും കാണുന്നില്ല. നീയാ ടോപ് ഫുൾ ഊരി മാറ്റ്… ഞാനല്ലേ പറയുന്നത്.
“വേണ്ട റോയ്. എനിക്ക് പേടിയാ. ഇത്ര കണ്ട മതി. ബാക്കി ഒക്കെ കല്യാണം കഴിഞ്ഞു മതി.
മേധയുടെ മിഴികൾ കൂമ്പി.
“നിനക്കെന്നെ വിശ്വാസം ഇല്ലെങ്കിൽ വേണ്ട.
റോയ് പിണങ്ങി.
“പിണങ്ങല്ലേ റോയ്. എനിക്ക് വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. പേടി കൊണ്ട. ചെയ്യുന്നേ തെറ്റല്ലേ.
“ഞാൻ അല്ലെ കാണുന്നെ. എന്നായാലും നീ എന്റെ അല്ലെ. ഒന്ന് കാണിച്ചു തരാനല്ലേ പറഞ്ഞുള്ളു. എന്നോട് ആത്മാർത്ഥ സ്നേഹമാണെങ്കിൽ കാണിച്ചു തന്നാൽ മതി.
“ഞാൻ കാണിക്കാം. നീ എന്നോട് പിണങ്ങുന്നത് സഹിക്കാൻ എനിക്ക് പറ്റില്ല.
പിണങ്ങി നിന്ന റോയുടെ മുഖം വിടർന്നു.
ഫോൺ മേശയ്ക്ക് മുകളിൽ ചാരി വച്ച ശേഷം മേധ ഇട്ടിരുന്ന ടോപ് ഊരി. കറുത്ത ബ്രായ്ക്കുള്ളിൽ മുഴച്ചു നിൽക്കുന്ന മാറിടങ്ങൾ അവനെ ഹരം കൊള്ളിച്ചു.
“ഇത്ര പോരെ. ഇനി ഞാൻ ഡ്രസ്സ് ഇടട്ടെ.
“അത് കൂടി അഴിക്ക് പെണ്ണെ. എന്നെ ഇത്രേ കൊതിപ്പിച്ചിട്ട് പറ്റിക്കല്ലേ നീ. എന്ത് ഭംഗിയാ നിന്നെ ഇപ്പൊ കാണാൻ. എനിക്ക് കൊതിയായിട്ട് പാടില്ല. നിന്നെ കെട്ടിപ്പിടിച്ചു അവിടെയൊക്കെ ഉമ്മ തരാൻ തോന്നാ.
റോയുടെ വാക്കുകൾ കേട്ട് മേധ നാണം കൊണ്ട് മുഖം കുനിച്ചു.
“ഇത് മതി റോയ്. എനിക്ക് നാണം വരുന്നു. ഇനി പിന്നെ.
ഇത്രയും നേരം ഭയമാണ് എന്ന് പറഞ്ഞവൾക്ക് ഇപ്പൊ നാണമായി തുടങ്ങിയെന്നു കണ്ടപ്പോൾ റോയ്ക്ക് ആവേശമായി.
“എന്റെ മുന്നിൽ നിനക്ക് എന്തിനാ നാണം. നീ എന്റെ അല്ലെ പെണ്ണെ. നീയും നിന്റെ ശരീരവും എന്നായാലും എന്റെ സ്വന്തം തന്നെയാ. ഇത്രേം കണ്ടപ്പോ തന്നെ എനിക്ക് നിന്റെ ബ്രെസ്റ്റ് കൂടി ഇനി കാണാതെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. പ്ലീസ് പൊന്നെ ഒന്ന് ആ ബ്രാ ഊരടി.
ആദ്യം തോന്നിയ ഭയം അവൾക്ക് നാണത്തിലേക്ക് മാറിയിരുന്നു. അവന്റെ നിർബന്ധം കൊണ്ട് മേധ ഹുക്കുകൾ പതുക്കെ അഴിച്ചു മാറ്റി. ആദ്യമായിട്ടാണ് ഒരു പുരുഷന് മുന്നിൽ ഇങ്ങനെ നിൽക്കുന്നത്. നേരിട്ട് അല്ലല്ലോ എന്ന ആശ്വാസമായിരുന്നു അവൾക്ക്. സ്നേഹം കൊണ്ടല്ലേ ചോദിക്കുന്നത്. എന്നോടല്ലാതെ വേറെ ആരോടാ ചോദിക്ക. എന്നൊക്കെ കരുതി മേധ സമാധാനിച്ചു.
കൂമ്പിയ താമരമൊട്ട് പോലെയുള്ള അവളുടെ മാറിടങ്ങൾ റോയ്യെ കൊതിപ്പിച്ചു.
“എന്റെ പെണ്ണിന് ഇത്രേം സൗന്ദര്യം ഉണ്ടായിരുന്നോ? ഹോ… എനിക്ക് ഇതൊന്നും കണ്ട് സഹിക്കാൻ പറ്റുന്നില്ല പെണ്ണെ. നാട്ടിൽ വന്നാൽ ഉടനെ വീട്ടിൽ പറഞ്ഞു നമുക്ക് കെട്ടാം. നിന്നെ ഇങ്ങനെ കണ്ടിട്ട് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ലെടി. നിന്നെ മൊത്തത്തിൽ കടിച്ചു തിന്നാൻ തോന്നാ. എന്റെ മേധ കുട്ടി സുന്ദരി തന്നെ.
അവന്റെ സംസാരം അവളെ പുളകിതയാക്കി.
“കണ്ട് കൊതി തീർന്നെങ്കിൽ ഞാൻ ഡ്രസ്സ് ഇടട്ടെ.
“ഏയ് വേണ്ട. നിക്ക് നിക്ക് ഞാൻ നന്നായി ഒന്ന് കണ്ടോട്ടെ. നീ കുറച്ചൂടെ ഫോണിന്റെ അടുത്തേക്ക് നിക്ക്.
മേധ അവൻ പറഞ്ഞത് പോലെയൊക്കെ ചാഞ്ഞും ചരിഞ്ഞും ഒക്കെ നിന്ന് കൊടുത്തു.
അതൊരു തുടക്കമായിരുന്നു. മേധയുടെ വിശ്വാസം നേടിയെടുത്ത റോയ് പലപ്പോഴായി അവളിൽ നിന്നും നഗ്ന ചിത്രങ്ങളും ശരീരത്തിന്റെ അഴകളവുകൾ പകർത്തിയെടുത്ത വീഡിയോകളും വാട്സാപ്പ് ലൂടെ വാങ്ങി.
റോയ് യെ കണ്ണുമടച്ചു വിശ്വസിച്ചു തന്റെ നഗ്നത വെളിവാക്കുന്ന വീഡിയോകൾ അവൾ ധാരാളം അവനു നൽകി. ഇതൊക്കെ കൊടുത്തു അവനോടുള്ള സ്നേഹം അവൾ പ്രൂവ് ചെയ്തു. അതൊക്കെ കണ്ട ശേഷം റോയ്ക്ക് തന്നോടുള്ള കെയറും സ്നേഹവും കൂടിയെന്ന് മേധയക്ക് തോന്നി.
വല്ലപ്പോഴും ആയിരുന്ന ഇത്തരം പ്രവർത്തികൾ പോകപോകെ സ്ഥിരമായി.
മേധ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി ആണ്. റോയ് ഗൾഫിൽ ജോലി ചെയ്യുന്നു. രണ്ടു പേരും തമ്മിൽ പത്തു വയസ്സോളം വ്യത്യാസമുണ്ട്. ആറു മാസം ഇൻസ്റ്റാഗ്രാം വഴിയാണ് അവർ പരിചയപ്പെട്ടത്.
റോയ് കല്യാണം കഴിച്ച ആളാണ്. അവന് ഇതൊക്കെ കൂട്ടുകാരെ മുന്നിൽ ആളാവൻ വേണ്ടി കൊണ്ട് നടക്കുന്ന ബന്ധമാണ്. വിദേശത്തു നിൽക്കുന്നത് കൊണ്ടുള്ള ഒരു എന്റർടൈൻമെന്റ്. പക്ഷേ അവളവനെ ആത്മാർത്ഥമായി സ്നേഹിക്കുകയാണ്.
മേധ അയച്ചു കൊടുക്കുന്ന ഫോട്ടോസ് അവൻ റൂമിലുള്ള മറ്റുള്ളവർക്കും അയച്ചു കൊടുക്കും. എന്നിട്ട് അവരിൽ നിന്നും പകരമായി കാശും എണ്ണി മേടിക്കും. വെള്ളിയാഴ്ച തോറും വീഡിയോ കാൾ വിളിച്ചു മേധയെ കൊണ്ട് ഡ്രസ്സ് മുഴുവനും മാറ്റിച്ചു അതൊക്കെ സ്ക്രീൻ റെക്കോർഡ് ചെയ്യുകയും ചെയ്യാറുണ്ട്. അവൾ വീഡിയോ കാളിൽ തുണി ഉരിയുമ്പോൾ റൂമിലുള്ള മറ്റുള്ളവർ ക്യാമറയ്ക്ക് മുൻപിൽ വരാതെ മാറി നിന്ന് കണ്ട് ആസ്വദിക്കും. ഇതിനൊക്കെ റോയ് അവരിൽ നിന്നും കാശ് വസൂലാക്കും.
സോഷ്യൽ മീഡിയ വഴി കണ്ട് പിടിച്ച കാമുകനെ അന്ധമായി വിശ്വസിച്ചു അവൻ പറയുന്ന എല്ലാ വൃത്തികേടും അവനോടുള്ള സ്നേഹത്തിൽ മതി മറന്ന് അവൾ അയച്ചു കൊടുത്തു.
പക്ഷേ അത് അവളുടെ ജീവനെടുക്കാൻ പാകത്തിൽ തിരിഞ്ഞു കൊത്തുമെന്ന് മേധ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.
റോയ് റൂമിലുള്ളവർക്ക് അയച്ചു കൊടുത്ത മേധയുടെ ഫോട്ടോസും വീഡിയോയുമൊക്കെ കൂട്ടത്തിൽ ഒരുത്തൻ ഹോട് മല്ലു ഗേൾസ് എന്ന പോൺ സൈറ്റിന് നല്ലൊരു തുകയ്ക്ക് വിറ്റു.
നിമിഷങ്ങൾക്കുള്ളിലാണ് മേധയുടെ വീഡിയോ ലോകം മുഴുവനും പടർന്നത്. പല തുണ്ട് ഗ്രൂപ്പുകളിലും ടെലെഗ്രാമിലും വാട്സാപ്പ് ഗ്രൂപിലുമൊക്കെ മേധയുടെ വീഡിയോയും ഫോട്ടോസും ഷെയർ ആയി കൊണ്ടിരുന്നു.
മേധയുടെ കൂടെ ക്ലാസ്സിൽ പഠിക്കുന്ന ചെക്കമ്മാരുടെ കയ്യിലും അതെത്തി. അവന്മാർ അത് പരിചയമുള്ള മറ്റ് ബോയ്സിന് കൈമാറി. ഇതൊന്നും അറിയാതെ പിറ്റേന്ന് കോളേജിൽ പോയവളെ കാത്തിരുന്നത് മോശം അനുഭവങ്ങളായിരുന്നു.
“നീ ഇത്തരക്കാരി ആണെന്ന് ഞങ്ങൾ ഇപ്പോഴാണ് അറിയുന്നത്. ഞങ്ങൾക്കും തരോ ഉപ്പ് നോക്കാൻ
തുടങ്ങി വൃത്തികെട്ട ഭാഷയിൽ ഒളിഞ്ഞും തെളിഞ്ഞും ചില ചെക്കന്മാർ അവളോട് ചോദിച്ചു.
മേധ കാര്യം മനസ്സിലാക്കാതെ പകച്ചു നോക്കുമ്പോൾ കൂട്ടുകാരി സ്വാതി അവളുടെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ക്ലാസ്സിലേക്ക് പോയി.
“സ്വാതി… ഇവരെന്താ എന്നോട് ഇങ്ങനെയൊക്കെ… എനിക്ക് ഒന്നും മനസ്സിലാകുന്നുമില്ല.
“നിന്റെ വരവ് കണ്ടപ്പോൾ തന്നെ ഒന്നും അറിഞ്ഞിട്ടില്ലെന്ന് എനിക്ക് തോന്നി. നീയിത് കണ്ടോ മേധാ. ഇവിടെയുള്ള സകല അവന്മാരുടെയും കൈയിൽ നിന്റെ ഫോട്ടോസും വീഡിയോസും ആണ്.
കോളേജിൽ തന്നെയുള്ള അവളുടെ ബോയ് ഫ്രണ്ട് അമൽ അയച്ചു കൊടുത്തു മേധയുടെ ചിത്രങ്ങളും വീഡിയോയും സ്വാതി അവളെ കാണിച്ചു കൊടുത്തു.
“സ്വാതി… ഇത് ഞാൻ… അയ്യോ എന്റെ ദൈവമേ….
ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയവൾ തലയ്ക്കു കൈ കൊടുത്തു ഇരുന്നു പോയി.
“ഗൾഫിലുള്ള നിന്റെ കാമുകൻ ചതിച്ചതാവുമെന്ന് എനിക്ക് തോന്നി. ഇതൊക്കെ അയച്ചു കൊടുക്കുന്നതിനു മുൻപ് നിനക്ക് എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നു.
സ്വാതി അവളെ കുറ്റപ്പെടുത്തി.
“ഞാനിനി എന്താ സ്വാതി. ഇതിപ്പോ എല്ലാരും കണ്ടിട്ടുണ്ടാവുമല്ലേ.
“പോലീസിൽ കംപ്ലയിന്റ് കൊടുക്ക് നീ. അല്ലാതെ ഞാനെന്ത് പറയാനാ.. ഒക്കെ ചെയ്ത് വച്ചിട്ട് ഇനി കരഞ്ഞിട്ട് ന്ത് പ്രയോജനം.
മേധ ഫോൺ എടുത്തു റോയ് യെ വിളിച്ചെങ്കിലും കാൾ കിട്ടിയില്ല. സംഭവം ലീക്കായി എന്നറിഞ്ഞ റോയ് കേസ് എങ്ങാനും വന്നാലോ എന്ന് ഭയന്ന് സോഷ്യൽ മീഡിയ അക്കൗണ്ട് ഒക്കെ ഡിലീറ്റ് ആക്കി ഗൾഫിലെ നമ്പർ മാറ്റിയിരുന്നു.
തളർച്ചയോടെ അവൾ ബെഞ്ചിൽ ഇരുന്നു. അപ്പോഴാണ് വീട്ടിൽ നിന്നും മമ്മിയുടെ കാൾ അവൾക്ക് വന്നത്. മേധ കാൾ എടുത്തു.
“എടീ. നശിച്ചവളെ കുടുംബത്തിന്റെ മാനം കളഞ്ഞപ്പോ നിനക്ക് സമാധാനം ആയോ. നീ ആരുടെ കൂടെ അഴിഞ്ഞാടി നടക്കുവാടി. മര്യാദക്ക് വീട്ടിലേക്ക് വന്നോ നിന്നെ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.
“മമ്മി ഞാൻ…
“നീയിനി എന്നെ അങ്ങനെ വിളിക്കരുത്. നിന്നെ പോലെയുള്ളതിനെയൊക്കെ വയറ്റിൽ വച്ച് തന്നെ കൊല്ലണമായിരുന്നു.
പ്രാകി കൊണ്ട് മമ്മി ഫോൺ വച്ചു.
“മമ്മി പറഞ്ഞു. പപ്പയും അറിഞ്ഞു കാണും. ഞാനിനി അവരുടെ മുഖത്തേക്ക് എങ്ങനെ നോക്കും.
മേധ പൊട്ടിക്കരഞ്ഞു.
“സ്വാതി… ഒന്നിങ്ങോട്ട് വാ.
ക്ലാസ്സ് റൂമിനു വെളിയിൽ വന്ന് അമൽ അവളെ വിളിച്ചു.
“അമൽ വിളിക്കുന്നുണ്ട് ഞാൻ ഇപ്പൊ വരാം.
സ്വാതി പുറത്തേക്ക് ഇറങ്ങി.
“നീയിനി ഇവളോട് കൂട്ട് കൂടി നടക്കണ്ട. അത് നിനക്ക് കൂടി ചീത്തപ്പേര് ആവും
ഇവള് എങ്ങനെ ഉള്ളവൾ ആണെന്ന് നീ കണ്ടതല്ലേ.
അമലിന്റെ ഉറക്കെയുള്ള സംസാരം കേട്ട് മേധയ്ക്ക് അപമാനവും സങ്കടവും തോന്നി.
“അമൽ… പ്ലീസ് അവളു കേൾക്കും. മേധയെ അവളുടെ ബോയ് ഫ്രണ്ട് ചീറ്റ് ചെയ്തതാ.
“സത്യം അത് തന്നെ ആണെന്ന് ഉറപ്പൊന്നുമില്ലല്ലോ. നീ ഇങ്ങോട്ട് വന്നേ.
അമൽ സ്വാതിയുടെ കൈ പിടിച്ചു പുറത്തേക്ക് പോയി.
മേധയും രണ്ട് കല്പ്പിച്ചു എഴുന്നേറ്റ് ക്ലാസ്സ് റൂമിന് പുറത്തിറങ്ങി. ഇടനാഴിയിൽ കൂടി നടക്കുമ്പോൾ അശ്ലീല ചുവയുള്ള സംസാരവും നോട്ടവും ചിലവന്മാരുടെ തട്ടലും മുട്ടലും കൂടി ആയപ്പോൾ മേധയുടെ മനസ്സിടിഞ്ഞു.
ഈ കളിയാക്കലും ആക്ഷേപവും സഹിച്ചു ജീവിക്കാൻ തനിക്കാവില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. താൻ ജീവിച്ചിരിക്കുന്നത് വീട്ടുകാർക്ക് നാണക്കേട് കൂട്ടുകയെ ഉള്ളു.
കയ്യിലിരുന്ന ബാഗ് വലിച്ചെറിഞ്ഞവൾ മുകൾ നിലയിലേക്ക് ഓടിക്കേറി.
മുകളിൽ നിന്നും താഴേക്ക് ചാടിയ മേധ നിമിഷങ്ങൾക്കുള്ളിൽ ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നടുവിലേക്ക് വന്ന് വീണു. തലയോട് പൊട്ടി ചോര പരന്നൊഴുകുമ്പോൾ അവളുടെ ശ്വാസവും നേർത്തുപോയി. ആ ശരീരം നിശ്ചലമാകുമ്പോൾ അവസാനമായി ദൈവത്തോട് അവൾ പ്രാർത്ഥിച്ചത് ഇനിയും മേധമാർ ഉണ്ടാവരുതേ എന്നാണ്.