തന്റെ ഭർത്താവിനെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കയാണെന്ന ബോധ്യം അവളിൽ കുറ്റബോധം ഉണർത്തിയിരുന്നു

കേളി_നടനം

(രചന: ആദർശ്_മോഹനൻ)

 

” ഇങ്ങനെ അഭിനയിക്കാൻ എനിക്കിനി വയ്യ അശോക്, എന്നെ ഇവിടെ നിന്നും എങ്ങോട്ടെങ്കിലും കൂട്ടിക്കൊണ്ട് പോ നീ, അഖിലേട്ടനെന്നെ സ്നേഹം കൊണ്ട് മൂടുകയാണ് ഏതൊരു പെണ്ണിനും സ്വപ്നം കാണാൻ കഴിയാത്ത വിധത്തിൽ ”

 

തന്റെ ഭർത്താവിനെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കയാണെന്ന ബോധ്യം അവളിൽ കുറ്റബോധം ഉണർത്തിയിരുന്നു, ആദ്യമായാണവൾ താലികെട്ടിയവനെക്കുറിച്ച്, അവന്റെ സ്നേഹത്തെക്കുറിച്ച് വർണ്ണിക്കുന്നത് അതും തന്റെ പഴയ കാമുകനോട്

 

” ഭവ്യ കാര്യത്തിന്റെ ഗൗരവo നിനക്കറിയില്ലേ, നിന്നെ ഇറക്കിക്കൊണ്ടു വന്നാലും നമ്മൾ എങ്ങനെ ജീവിക്കും എന്ന് നീ ഓർത്തിട്ടുണ്ടോ, ഞാനിന്നും അഖിലിന്റെ ശമ്പളക്കാരനാണ് വെറുമൊരു കമ്പനി സ്റ്റാഫ്, നമ്മൾ ഇപ്പോൾ എടുത്തു ചാടിയെന്തെങ്കിലും ചെയ്താൽ ഉള്ളതു കൂടെ ഇല്ലാതാകും, ഇപ്പോൾ ഇങ്ങനെത്തന്നെ പോട്ടെ, ഞാൻ പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ നിനക്ക് , പ്ലാനിംഗ് പ്രകാരം മുൻപോട്ട് പോയാൽ ജീവിതകാലം മുഴുവൻ നമുക്ക് സുഖമായി ജീവിക്കാം”

 

നിരാശയോടു കൂടിയാണവൾ ഫോൺ കട്ട് ചെയ്തത് . ജീവനേക്കാൾ അധികം തന്നെ സ്നേഹിക്കുന്ന ഭർത്താവിനെ വേണോ അതോ ജീവിതകാലo മുഴുവൻ കൂടെയുണ്ടാവുമെന്ന് കൊടുത്ത കാമുനോടുള്ള വാക്ക് പാലിക്കണമോയെന്ന ചിന്ത അവളെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു

 

തന്റെ ബിസ്സിനസ്സ് പാർട്ണറുടെ മകനുമായി ഉറപ്പിച്ച കല്യാണത്തിന് എതിർപ്പ് പറയാതിരുന്നത് കമ്പനി നഷ്ട്ടത്തിലായതുകൊണ്ടും മുതൽ മുടക്കാൻ കഴിയാത്ത വിധത്തിലച്ഛൻ കുത്തുപാളയെടുത്തു നിന്നതും കൊണ്ടു മാത്രമായിരുന്നു, മൂലധനമായുണ്ടായിരുന്ന വീടുo പറമ്പും അഖിലേട്ടന്റെ പേരിലേക്കാണ് എഴുതിക്കൊടുത്തതും

 

അഖിൽ നട്ടുനനച്ചു വളർത്തിയ ബിസിനസ്സ് ശാഖകൾ കിളിർത്തു പൂവിട്ടു തുടങ്ങിയപ്പോഴേക്കും അച്ഛനീ ലോകത്തു നിന്നും പോയ് മറഞ്ഞിരുന്നു.

 

ഓരോ കാരണങ്ങളും പറഞ്ഞ് അഖിലിനെയവൾ മനപ്പൂർവ്വം തന്നിൽ നിന്നും അകറ്റി, ഒരു പൂമെത്തയിൽ ആഘോഷിക്കേണ്ട മധുവിധു രാവുകൾ തലയിണ വരമ്പുകളാൽ തട തീർത്തിരുന്നു അവൾ, അവളുടെ മനസ്സിന് ഇഷ്ട്ടമല്ല ഈ ബന്ധം എന്നറിഞ്ഞതു കൊണ്ടാകണം അവൻ അവനിൽത്തന്നെ ഒതുങ്ങാൻ ശീലിച്ചു തുടങ്ങി

 

പലതും കണ്ടില്ലെന്നു നടിക്കുമ്പോഴും ഭവ്യക്ക് ഇന്നോളം ഒരു കുറവും വരരുതെന്നവന് നിർബന്ധമുണ്ടായിരുന്നു, അവളുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ സമയം കൊടുക്കുകയാണ് അവനും ചെയ്തത്

 

അഖിൽ പ്രതീക്ഷയുടെ പുൽനാമ്പുകളെ വളമിട്ട് വളർത്തുമ്പോൾ ഭവ്യ അവനില്ലാത്ത രാവുകളിൽ തന്റെ കാമുകന് പൂമെത്ത വിരിയുകയായിരുന്നു ചെയ്തത്

 

ഭർത്താവിനെ ഒരു കയ്യകലം നിർത്തി സ്നേഹിക്കാനുമവൾ മറന്നില്ല, അഖിലും അവളിൽ നിന്നും അതേ പ്രതീക്ഷിച്ചിരുന്നുള്ളോ , അവളുടെ പുഞ്ചിരിച്ച മുഖം മാത്രമാണവനും ആഗ്രഹിച്ചത് എന്ന പോലെ അവനവളിൽ പൂർണ സന്തോഷവാനായിരുന്നു .

 

ബിസ്സിനസ്സ് ടൂർ കഴിഞ്ഞ് വീട്ടിലേക്കുള്ള മടങ്ങിവരവിൽ അഖിൽ കണ്ടയാ ദൃശ്യം അവന്റെ ദേഹമൊട്ടാകെ തളർത്തും വിധത്തിലുള്ളതായിരുന്നു, വിശ്വസ്തനായ തന്റെ കമ്പനി സ്റ്റാഫായ അശോകിനൊപ്പം കെട്ടിപ്പിടിച്ചിരുന്ന് ബൈക്കിൽ കറങ്ങുന്നയാ കാഴ്ച അവന്റെ നെഞ്ചകം പിളർത്തിക്കൊണ്ടിരുന്നു, അവനെ കണ്ടതും ഒരക്ഷരം മിണ്ടാതെയാ കാറിലേക്ക് കയറിയിരുന്നു കൊടുക്കുകയാണവൾ ചെയ്തുo

 

തന്റെ ചോദ്യങ്ങൾക്കൊന്നും അവളിൽ ഉത്തരമുണ്ടാകില്ല എന്നറിയാവുന്നതു കൊണ്ട് തന്നെയാണ് അവനതിന്റെ യാഥാർത്യത്തിന്റെ പിറകേ തേടിപ്പോകാതിരുന്നതും.

 

പക്ഷെ അഖിലിന്റെ മൗനം ഭവ്യയിൽ സൃഷ്ട്ടിച്ച കോളിളക്കം ചെറുതൊന്നുമല്ലായിരുന്നു, ഇത്രയൊക്കെയായിട്ടും ഒരു വാക്കു കൊണ്ട് പോലും തന്നെ നോവിക്കാത്ത തന്റെ ഭർത്താവിനെ അവളും സ്നേഹിച്ചു തുടങ്ങിയിരുന്നു.

 

കാമുകൻ പറഞ്ഞ പ്ലാനിംഗിൽ ചെറിയൊരു മാറ്റം വരുത്താൻ തന്നെയവൾ തീരുമാനമെടുത്തു , ശാരീരികമായി അഖിലുമായി ബന്ധപ്പെട്ട് ഗർഭം ധരിച്ച് തഞ്ചത്തിൽ സ്വത്തുക്കളുടെ അവകാശം തന്നിലേക്ക് അടുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം

 

പക്ഷെ അവളിലെ കുറ്റബോധം ഒന്നിനും അനുവദിക്കുന്നുണ്ടായിരുന്നില്ല അവൾ അടുത്തേക്ക് ചെല്ലുമ്പോഴൊക്കെ ഒഴിഞ്ഞു മാറുകയാണ് അഖിലും ചെയ്തിരുന്നത്

 

തന്റെ അവിഹിതത്തിന്റെ കെട്ടഴിച്ച് അഖിലിന്റെ കാൽക്കൽ വീണവൾ ആവർത്തിച്ചു കേഴുമ്പോൾ , താങ്ങി നിർത്തിയവൻ പറയുന്നുണ്ടായിരുന്നു .

 

“ഈ യൊരു നിമിഷത്തിനു വേണ്ടി മാത്രമാണ് ഞാൻ ഇത്രയും കാലം ജീവിച്ചിരുന്നത് “എന്ന്

 

അന്നായിരുന്നു അവരുടെ ആദ്യരാത്രി ഇരു ദേഹവും ഇഴപിരിഞ്ഞപ്പോൾ ആദ്യമായയാൾ മനസംപ്തൃതിയുടെ കൊടുമുടിയേറി, അവളിലെ ചുണ്ടിലെ തേൻ നുകരുന്ന സൂചിമുഖിക്കിളിയായവൻ മാറുകയായിരുന്നു മതി വരുവോളം ആ രാത്രിയെ ആഘോഷമാക്കി വെളുപ്പിച്ചെടുക്കുമ്പോഴുo ഇരുമേനിക്കൊപ്പം ഇരുമനസ്സും ഒന്നായി മാറിയിരുന്നു

 

എന്നിരുന്നാലും തന്റെ കാമുകനെ പൂർണമായും ഒഴിവാക്കുവാൻ അവളുടെ മനസ്സനുവദിച്ചില്ല, അന്നു കൊടുത്ത ആ വാക്ക് ഇന്നവൾക്കതൊരു ശാപമായി വന്നു ഭവിച്ച പോലെ തോന്നി

 

താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ തനിക്കു നൽകണേയെന്നുള്ള അവളുടെ പ്രാർത്ഥന അറം പറ്റിയ പോലെയാണവൾ സ്റ്റെയർകേസിൽ നിന്നും കാൽ തെറ്റി താഴേക്ക് വീണത്

 

പിൻ കഴുത്തിൽ ക്ഷതമേറ്റയവളെ താങ്ങിപ്പിടിച്ചവനാ ആശുപത്രിയിലെത്തിക്കുമ്പോൾ പാതി ചലനശേഷിയുള്ളയവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു

 

തന്നെ ഐ സി യു വിൽ നിന്നും വാർഡിലേക്ക് മാറ്റുമ്പോഴും തന്റെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു കൊണ്ട് തന്നെ പരിചരിക്കുന്ന ഭർത്താവിനോടവൾക്ക് അളവറ്റ ബഹുമാനം തോന്നിയിരുന്നു

 

പാതി ചുണ്ടനക്കത്തിൽ അവൾ ആവശ്യപ്പെടുന്ന ഓരോ കാര്യങ്ങളും അവൻ ശ്രദ്ധയോടെ കേട്ടു നിന്നു

 

മുറിഞ്ഞ ശബ്ദത്തോടുകൂടിയവളാ ചോദ്യം ചോദിച്ചു

 

” ഒരു പെണ്ണ് അധപതിക്കാവുന്നതിന്റെ അങ്ങേയറ്റo ഞാൻ ചെയ്തു കൂട്ടിയിട്ടും ഏട്ടനെന്തു കൊണ്ടാണെന്നെ ഇത്രയധികം സ്നേഹിക്കുന്നത് “?

 

അഖിലിന്റെ ചുണ്ടിലൊരൽപ്പം പുഞ്ചിരി വിരിഞ്ഞു, മറുപടിയായവൻ പറഞ്ഞത് ഒരു കുഞ്ഞു കഥയിലൂടെയായിരുന്നു

 

” ഭവ്യ, എന്റെ വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു, എന്റെ അച്ഛന് ഒരുപാടിഷ്ട്ടമായിരുന്നു ആ പൂച്ചയെ, പക്ഷെ ഈ പൂച്ചയുടെ ഒരു സ്വഭാവം എന്താണെന്നറിയുമോ? എത്ര സ്നേഹിച്ച് താലോലിച്ച് വളർത്തിയാലും അത് കട്ടു തിന്നും, ”

 

അത് പറയുമ്പോൾ അവന്റെ മുഖത്ത് ഭാവവ്യത്യാസത്തിന്റെ അലകൾ തിരയടിച്ചു മറിഞ്ഞു കൊണ്ടിരുന്നു, അവൻ ബാക്കി തുടന്നു

 

“എങ്കിലും അച്ഛനാ പൂച്ചയെ വെറുത്തില്ല , കട്ടു തിന്നാതിരിക്കാൻ ഭക്ഷണപാത്രം സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റിവെച്ചു, പക്ഷെ ആ കള്ളിപ്പൂച്ച കട്ടുതിന്നുന്നയാ ശീലം നിർത്തിയില്ല”

 

അതും പറഞ്ഞവൻ തന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ച് പുറത്തേക്കെടുത്ത് അവൾക്ക് നേരെയൊരു വില്ലൻ നോട്ടം പാസ്സാക്കി, എന്നിട്ട് വീണ്ടുമാ കഥ പൂർത്തിയാക്കാൻ തുടങ്ങി

 

“പിന്നെയൊക്കെ അച്ഛനാ പൂച്ചയെ മടിയിലിരുത്തി ചോറു കൊടുക്കുo ” അഖിലിന്റെ കൈകൾ മെല്ലെയവളുടെ മുടിയിഴകളിൽ തലോടിത്തഴുകിക്കൊണ്ടിരുന്നു, പാതി മടങ്ങിയയാ കൺപോളകൾ ഭീതിയാൽ വിറകൊണ്ടിരുന്നു,

 

അവൻ വീണ്ടും സംസാരിച്ചു തുടങ്ങി

 

” എന്നിട്ട് അച്ഛൻ തന്റെ കയ്യിലിരുന്നയാ വിഷക്കുപ്പിയിലെ വിഷം ആ കള്ളിപ്പൂച്ചയുടെ പാത്രത്തിലിങ്ങനെ ഒഴിച്ചു കൊണ്ടിരിക്കുo, സ്നേഹത്തോടെ കൊടുത്തതു കാരണം പൂച്ചയത് വിഷമാണെന്നറിയാതെ ആർത്തിയോടെയെല്ലാം അകത്താക്കി ” അവനവളുടെ വലംകൈയ്യിൽ മുറുക്കിപ്പിടിച്ചിട്ടാ സിറിഞ്ച് തളർന്നു കിടന്നയാ സിരകളിലേക്ക് കുത്തിക്കയറ്റി

 

ആർത്ത നാദത്താലവൻ അട്ടഹസിച്ചു, ആ നാൽച്ചുവരുകളിൽ അവർക്കു മാത്രം കേൾക്കാൻ പാകത്തിലവൻ മൊഴിഞ്ഞു

 

” കട്ടു തിന്നണ കള്ളിപ്പൂച്ച വിഷം തീണ്ടിത്തന്നെ ചാകണം”

 

അവളുടെ ശരീരമാകെ തളർന്നു ,

 

കണ്ണുകൾ മലർന്നു

 

പതിയെപ്പതിയെയവൾ ഘോരമായ നിദ്രയിലേക്കാണ്ടു

 

അഖിൽ തന്റെ കാമുകിയേ ഫോണിൽ വിളിച്ചു പറഞ്ഞു

 

“ഇനിയൊരു മറയുടെ ആവശ്യമില്ല നമുക്ക്,

 

അവൾ,

 

ഭവ്യ……

 

ഇനിയവളില്ല……………………

 

അപ്പോഴും ഭവ്യയുടെ ഫോണിലേക്ക് അശോകിന്റെ വാട്ട്സ് ആപ്പ് മെസേജുകൾ തുരുതുരാ പ്രവഹിക്കുന്നുണ്ടായിരുന്നു

 

” ഇനി നമുക്ക് സുഖമായി ഒരുമിച്ച് ജീവിക്കാം , ”

 

”നാളെ അവന്റെ ശവം കാണാം നമുക്ക് ഏതേലും ഹൈവേയിൽ, ”

 

” അവന്റെ വണ്ടിയുടെ ബ്രേക്ക് ഞാനഴിച്ചു മാറ്റിയിട്ടുണ്ട്, അഖിലെന്ന ചാപ്റ്റർ നാളെ ക്ലോസ് ആകും”

 

” നാളെ നിന്നെ കൊണ്ടുപോകാനായി ഞാൻ വരും, കാത്തിരിക്കുക ”

 

എന്നായിരുന്നു ആ മെസ്സേജുകൾ,

 

തന്റെ കാമുകിക്കൊപ്പം ആ കാറിലേക്ക് കയറും മുൻപേ അയാൾ അവളോടായ് പറയുന്നുണ്ടായിരുന്നു

 

” ഇത്തിൾ പിടിച്ച മരത്തിൽ നിന്നും ഇത്തിളിനെ മാത്രം നീക്കം ചെയ്തിട്ട് കാര്യമില്ല. ആ മരത്തെ വേരോടെ തന്നെ പിഴുതെറിയണം” എന്ന്

 

അവൻ ഫോണെടുത്ത് കോട്ടേഷൻകാരനായ തന്റെ സുഹൃത്ത് ഷാജിയോടായിങ്ങനെ പറഞ്ഞു

 

” തീർത്ത് കളഞ്ഞേക്കണം, അവൻ, അശോക് ഇനി ജീവനോടെ ഉണ്ടാകാൻ പാടില്ല ”

 

അഖിൽ തന്റെ കാമുകിക്കൊപ്പം ബ്രേക്കില്ലാത്ത കാറു മായാ ചുരത്തിലേക്ക് മറിഞ്ഞ് വെണ്ണീറായി മാറിയപ്പോൾ, അശോകിനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കുകയായിരുന്നു അവിടെ ഷാജി

Leave a Reply

Your email address will not be published. Required fields are marked *