എന്റെ മോളെ ആളുകൾ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നത് എനിക്കത് സഹിക്കാനാവില്ല…. “”

(രചന: J. K)

 

“””” നമുക്ക് ഇവിടെ നിന്ന് പോവാം ഏട്ടാ… വേണ്ട ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്… “””

 

ഓഫീസ് കഴിഞ്ഞു വന്നതും രാജീവ് ഭാര്യയെ നോക്കി അവൾ ആകെ അസ്വസ്ഥതയാണ്…

 

“””എന്താ പ്രീതി അതിന് മാത്രം ഇപ്പോൾ ഉണ്ടായത്…”””

 

“””””മോളെ ദത്തെടുത്തു കൊണ്ടു വരുമ്പോൾ തന്നെ നമ്മൾ തീരുമാനിച്ചിരുന്നതല്ലേ അവളോട് യാഥാർത്ഥ്യം ഒന്നും പറയില്ല എന്ന്.. നമ്മുടെ മകളായി തന്നെ അവൾ വളരണമെന്ന്….””””

 

“””” അതെ അതിനിപ്പോ എന്ത് സംഭവിച്ചു?”””

 

അയാൾ അക്ഷമനായി….

 

“””ഇതുവരെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല കാരണം എന്തുപറഞ്ഞാലും മനസ്സിലാവാത്ത പ്രായമായിരുന്നു അവൾക്ക്……പക്ഷേ ഇപ്പോൾ അങ്ങനെയല്ല ആറ് വയസ്സായി ചിലതൊക്കെ അവൾക്ക് മനസ്സിലാവും രാജീവേട്ടാ “””

 

“”” എന്റെ പ്രീതി നീ ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞാൽ എനിക്ക് എങ്ങനെ മനസ്സിലാവാനാണ് എന്താ നിന്റെ മനസ്സിൽ എന്നുവച്ചാൽ ഒന്ന് തുറന്നു പറയൂ “”””

 

“””” ഇന്ന് മോള് അപ്പുറത്തെ വീട്ടിലേക്ക് കളിക്കാൻ പോയിരുന്നു തിരികെ വന്നപ്പോൾ അവൾ എന്നോട് ചോദിക്കുകയാണ് അഡോപ്റ്റഡ് എന്നാൽ എന്താ എന്ന്???

 

ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്നുപോയി എന്തിനാ മോള് ഇങ്ങനെയൊക്കെ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ

 

അപ്പുറത്തെ വീട്ടിലെ ആന്റി അവരുടെ വീട്ടിൽ വന്ന അതിഥികളോട് എന്നെ അങ്ങനെ പറഞ്ഞാണ് പരിചയപ്പെടുത്തിക്കൊടുത്തത് എന്ന് പറഞ്ഞു….””””

 

അത്രയും പറഞ്ഞപ്പോഴേക്ക് പ്രീതിയുടെ മിഴികൾ നിറഞ്ഞുവന്നിരുന്നു രാജീവിന് കാര്യം മനസ്സിലായി അവൾക്ക് അത്രയും പ്രിയപ്പെട്ടതാണ് ചിന്നു മോളെ….

 

“””” ഇനിയും ഇവിടെ നിന്നാല് ശരിയാവില്ല രാജീവേട്ട…. എന്റെ മോളെ ആളുകൾ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നത് എനിക്കത് സഹിക്കാനാവില്ല…. “”””

 

വെറുതെ ഒന്ന് മൂളി രാജീവ് അകത്തേക്ക് നടന്നു ബാത്റൂമിലേക്ക് പോകുമ്പോൾ കട്ടിലിലേക്ക് നോക്കി കളിയൊക്കെ കഴിഞ്ഞ് ക്ഷീണം കൊണ്ടാണെന്ന് തോന്നുന്നു തളർന്നു കിടന്നു ഉറങ്ങുന്നുണ്ട് ചിന്നു മോള്…

 

മുഖത്തേക്ക് വീണ മുടിയൊക്കെ ഒതുക്കി വെച്ച് ആ നെറ്റിയിൽ ഒരു മുത്തം നൽകി രാജീവ്…

 

രാജീവിന്റെ സാമീപ്യം അറിഞ്ഞവണ്ണം ഒന്ന് ചിണുങ്ങി അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു പെണ്ണ്…

 

മെല്ലെ ഒന്ന് ആലോചിച്ചു നോക്കി ആർക്ക് എന്നറിയാതെ എവിടെയാ എന്നറിയാതെ ജനിച്ചവൾ അവളിപ്പോൾ തങ്ങളുടെ ജീവനാണ് ജീവിതമാണ്…

 

രാജീവിന്റെ ഓർമ്മകൾ പത്തു പതിന്നാല് വർഷം മുന്നിലേക്ക് പോയി ഗൾഫിൽ നല്ല ജോലിയായിരുന്നു തനിക്ക് അതുകൊണ്ട് തന്നെ നല്ലൊരു കുടുംബത്തിൽ നിന്ന് കല്യാണം കഴിച്ചു പ്രീതി…

 

അവളുടെ അച്ഛൻ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു ബിഎഡ് ഒക്കെ കഴിഞ്ഞ് അവളെ ഏതെങ്കിലും ഒരു സ്കൂളിൽ പൈസ കൊടുത്ത് ജോലി വാങ്ങുവാൻ റെഡിയായി നിൽക്കുകയായിരുന്നു. അപ്പോൾ ആയിരുന്നു ഞങ്ങളുടെ വിവാഹം…..

 

അതുകൊണ്ടുതന്നെ അവൾ എന്റെ വീടിന്റെ അടുത്തുള്ള സ്കൂളിലാണ് ടീച്ചറായി കയറിയത്… എനിക്ക് അധികം ഉണ്ടായിരുന്നില്ല രണ്ടുമാസം കഴിഞ്ഞപ്പോൾ എനിക്ക് ഗൾഫിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു പിന്നെ ഒരു വർഷം കഴിഞ്ഞ് വീണ്ടും നാട്ടിലേക്ക്….

 

ഇത്തവണ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു എത്രയും പെട്ടെന്ന് ഒരു കുഞ്ഞ് എന്ന് നാലുമാസം മാത്രമേ ലീവ് ഉണ്ടായിരുന്നുള്ളൂ…

 

ഈ നാലു മാസവും ഞങ്ങൾ ഒരുപാട് പ്രതീക്ഷിച്ചു പക്ഷേ അതിനെയെല്ലാം തട്ടിത്തെറിപ്പിച്ചു ചുവന്ന ദിനങ്ങൾ കടന്നു വന്നു…

 

പോകുമ്പോൾ രണ്ടുപേർക്കും ഭയങ്കര വിഷമമായിരുന്നു എത്രയും പെട്ടെന്ന് ലീവ് എടുത്ത് വരാമെന്ന് ഉറപ്പ് നൽകി ഞാൻ വീണ്ടും ഗൾഫിലേക്ക് പോയി…

 

അപ്പോഴേക്കും നാട്ടുകാരുടെ വക ചോദ്യമായി… കുട്ടികൾ ഇപ്പൊ വേണ്ട എന്ന് വച്ചിട്ടാണോ????ഇനി റിസ്കാണ്??? കല്യാണം കഴിഞ്ഞ് ഇത്രയും ആയില്ലേ എന്തെ ആർക്കാണ് പ്രശ്നം എന്നൊക്കെ????…

 

മറുപടി പറഞ്ഞു അവൾ മടുത്തു കൂടെ സങ്കടവും… അവളെക്കൊണ്ട് ലീവ് എടുപ്പിച്ചുഅവളെ ഞാൻ എന്റെ കൂടെ ഗൾഫിലേക്ക് കൂട്ടി ഒരു നാലുവർഷം അവിടെ നിന്നു…..

 

എന്നിട്ടും ദൈവം കനിഞ്ഞില്ല….

 

ഒടുവിൽ എല്ലാം മടുത്തു ഗൾഫിലെ ജോലിയും ഉപേക്ഷിച്ചു അവളെയും കൊണ്ട് നാട്ടിലേക്ക് എത്തി പിന്നെയും ഒരു വർഷം പോയി ഇപ്പോ വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിരിക്കുന്നു…. ഞാൻ ഇവിടെ തന്നെയുള്ള ഒരു ബാങ്കിൽ ജോലിക്ക് കയറി…

 

ഞങ്ങളുടെ കുഞ്ഞെന്ന സ്വപ്നം മാത്രം വിദൂരത്തായി….. പ്രഗൽഭരായ പല ഡോക്ടറുടെ അടുത്ത് പോയി എല്ലാവരും പറഞ്ഞത്.. കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവിനെ കുറിച്ചായിരുന്നു….

 

ക്രമേണ ഞങ്ങളുടെ പ്രതീക്ഷ അസ്തമിക്കാൻ തുടങ്ങി…

 

ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന് പറഞ്ഞത് ആദ്യം ഞാൻ തന്നെയാണ് അവൾക്ക് എതിർപ്പായിരുന്നു സ്വന്തമായി കുഞ്ഞുണ്ടാകും എന്ന് പ്രതീക്ഷിക്കുന്ന അവൾക്ക് മറ്റൊരു കുഞ്ഞിനെ കൂടെ കൂട്ടേണ്ടിവരും എന്നതിലേക്ക് എത്തിപ്പെടാൻ കുറെ താമസിച്ചു…

 

ഒടുവിൽ സമ്മതിച്ചു അങ്ങനെ കെട്ടിയതാണ് ആറുമാസം പ്രായമായ കുഞ്ഞിനെ ഞങ്ങൾക്ക്…

 

അവിടെ നിന്ന് ഒരുപാട് കൗൺസിലിംഗ് ഒക്കെ തന്നിരുന്നു കുഞ്ഞിനെ എല്ലാം അറിയിച്ചു തന്നെ വളർത്തണം എന്നെല്ലാം പറഞ്ഞു പക്ഷേ തിരികെ വരുമ്പോൾ അവൾ ആകെ അസ്വസ്ഥതയായിരുന്നു…

 

“”””അവൾ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു ഇത് നമ്മുടെ കുഞ്ഞാ ഞാൻ പ്രസവിച്ച എന്റെ കുഞ്ഞ്… അങ്ങനെ മതി രാജീവേട്ടാ മോളോട് ഒന്നും പറയരുത് ഞാൻ അവളുടെ അമ്മയാണ് എന്നെ അവൾ അറിയാവൂ എന്ന്..

 

എന്റെ സ്വാർത്ഥതയാവാം പക്ഷേ അവള് ഒരു വളർത്തമ്മയുടെ കണ്ണിലൂടെ എന്നെ കാണുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല…. “”””

 

അതും പറഞ്ഞ് കരയുന്നവളെ സമ്മതത്തോടെ ഒന്ന് മൂളി ഞാൻ മെല്ലെ തഴുകി…..

 

ചില സ്നേഹത്തിന്റെ സ്വാർത്ഥതകൾ പലപ്പോഴും നമ്മൾ സമ്മതിച്ചു കൊടുക്കാറില്ലേ….

 

അവൾക്ക് ഒരുതരം ഭ്രാന്തമായ സ്നേഹമായിരുന്നു കുഞ്ഞിനോട് കുഞ്ഞിന് വേണ്ടി അവളുടെ ജോലി പോലും അവൾ ഉപേക്ഷിച്ചു മുഴുവൻ സമയവും കുഞ്ഞിന് ഒപ്പം തന്നെ ചിലവഴിച്ചു….

 

അത് കാണെ മനസ്സു നിറഞ്ഞു… പക്ഷേ ഇതുവരെക്കും വലിയ പ്രശ്നങ്ങളില്ലാതെ പോയി വീട്ടുകാരോടും കുടുംബക്കാരോടും എല്ലാം ഞങ്ങൾ പറഞ്ഞു ഇത് ഞങ്ങളുടെ മോളാണ് എന്ന് അങ്ങനെ മാത്രേ അവളെ കാണാവൂ എന്ന്…

 

അവൾക്ക് ബുദ്ധി വയ്ക്കുന്നത് വരേയ്ക്കും വലിയ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ ഓരോരുത്തരും പരിചയപ്പെടുത്തുന്നത് മറ്റും അങ്ങനെയാണ് ദത്തെടുത്ത കുട്ടിയാ ഇത് എന്നൊക്കെ പറഞ്ഞു….

 

അത് കേട്ട് അവൾ വന്നു ചോദിക്കാനും തുടങ്ങിയിരിക്കുന്നു…. അത് പ്രീതിയെ തീർത്തും അസ്വസ്ഥയാക്കുന്നു…

 

അങ്ങനെയാണ് ഞാൻ തീരുമാനിച്ചത് ഇവിടം വിട്ടു പോകാം എന്ന് അവളെയും മോളെയും കൂട്ടി….

 

ട്രാൻസ്ഫർന് അപ്ലിക്കേഷൻ കൊടുത്തു…..

ഭാഗ്യം കൊണ്ട് എല്ലാം പെട്ടെന്ന് ശരിയായി അവളെയും കൊണ്ട് ഞങ്ങൾ മറ്റൊരു ദേശത്തേക്ക് പോയി ഒന്നും പരിചയക്കാരില്ലാത്ത സ്ഥലത്തേക്ക്….

 

വിഡ്ഢിത്തരം ആണ് ഒരിക്കൽ അവൾ എല്ലാം അറിയും എന്നെല്ലാം ഉറപ്പുണ്ടായിരുന്നു പക്ഷേ… സ്നേഹം നമ്മളെക്കൊണ്ട് പല വിഡ്ഢി വേഷങ്ങളും ഞെട്ടിക്കുമല്ലോ അതിലൊന്നായി മാത്രമേ ഞാൻ ഇതും കണ്ടിട്ടുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *