മിണ്ടാതെ കിടന്ന നിനക്ക് കൊള്ളാം. അലറി കരഞ്ഞ് ആരെയെങ്കിലും ഇവിടെ നടക്കുന്നത് അറിയിക്കാനാണ് നിന്റെ പുറപ്പാടെങ്കിൽ വിവരം അറിയും നീ.
ഭാമയുടെ കവിളിൽ കുത്തിപ്പിടിച്ചു കൊണ്ട് അജയൻ പറഞ്ഞു.
അജിയേട്ടാ വേണ്ട എനിക്ക് വേദനിക്കുന്നു.
ഭാമ വിങ്ങി കരഞ്ഞു.
എനിക്ക് തോന്നുമ്പോൾ അനുഭവിക്കാൻ തന്നെയാടി നിന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നത്. അതുകൊണ്ട് ശബ്ദം ഉണ്ടാക്കാതെ മിണ്ടാതെ കിടന്നോണം.
അജയൻ അവളുടെ കവിളിൽ ആഞ്ഞുതല്ലി.
അമ്മേ….
ഒരു നിലവിളിയോടെ ഭാമ ബെഡിലേക്ക് വീണു.
ഒരു കാട്ടുമൃഗത്തിന്റെ വന്യതയോടെ അജയൻ അവളുടെ മേൽ ചാടിbവീണു.
എന്നെ ഒന്നും ചെയ്യല്ലേ അജിയേട്ടാ. ഞാൻ ഇന്ന് രാവിലെ പിരീഡ്സ് ആയതേയുള്ളൂ. ഒരു നാല് ദിവസം എങ്കിലും നിങ്ങൾ എന്നെ വെറുതെ വിടണം. ഞാൻ നിങ്ങടെ കാലു പിടിക്കാം.
ഭാമ കരഞ്ഞ് അവന്റെ കാലുപിടിച്ചു.
ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതാടി. എനിക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. എന്തായാലും ആർത്തവ സമയത്ത് നിന്നെ ഞാൻ ഒന്ന് അനുഭവിച്ചു എന്ന് കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല.
അത് പറഞ്ഞു കൊണ്ട് അവൻ അവളുടെ സാരി വലിച്ചഴിച്ചു. കൈകൾ മാറത്ത് പിണച്ചു വച്ച് ഭാമ പിന്നിലേക്ക് നിരങ്ങി. അവളുടെ കണ്ണുകൾ ഭയന്ന് വിറച്ചിരുന്നു. ശബ്ദം പുറത്തു കേൾക്കാതിരിക്കാനായി അവൾ തേങ്ങലടക്കാൻ ശ്രമിച്ചു.
അടിപ്പാവാടയിലും ബ്ലൗസിലും തനിക്കു മുമ്പിൽ വിറച്ചു നിൽക്കുന്ന അവളെ കാണവേ അവനിലെ പുരുഷൻ ഉണർന്നു. ഭാമയെ ബെഡ്ഡിലേക്ക് ചേർത്ത് കിടത്തി അവൻ അവളുടെ ബ്ലൗസും ബ്രായും വലിച്ചൂരി.
ആർത്തിയോടെ അവന്റെ കണ്ണുകൾ അവളുടെ നഗ്നമായ മാറിടത്തിലൂടെ പരതി നടന്നു. ഒറ്റ വലിയ്ക്ക് അവൻ അവളുടെ പാവാടയും അഴിച്ചെറിഞ്ഞു. അജയന്റെ കരവലയത്തിൽ നിന്നും അവൾ കുതറിപ്പിടയാൻ ശ്രമിക്കവേ അവൻ കൂടുതൽ കരുത്തോടെ അവളെ അമർത്തി ഞെരിച്ചു.
ആർത്തവം ആണെന്ന് പോലും നോക്കാതെ ഭാമയെ അവൻ തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ഒടുവിൽ എല്ലാം കഴിഞ്ഞ് തളർന്ന് കിതച്ച് കട്ടിലിന്റെ ഒരു ഓരത്തായി അവൻ ബോധമില്ലാതെ കിടന്നു. കുടിച്ചിട്ടുണ്ടായിരുന്നതിനാൽ അജയൻ വളരെ വേഗം ഉറങ്ങി.
ബെഡിലെ വിരിയിൽ മുഴുവനും രക്തം പടർന്നിരുന്നു. ഭാമ വളരെ കഷ്ടപ്പെട്ട് എഴുന്നേറ്റിരുന്നു. ശേഷം ബാത്റൂമിലേക്ക് പോയി ശരീരം കഴുകി വന്നിട്ട് വസ്ത്രങ്ങൾ ധരിച്ചു. ചോര പുരണ്ട ബെഡ്ഷീറ്റും അവൾ എടുത്തു കൊണ്ടു പോയി.
തന്റെ ദുർവിധിയോർത്ത് കരയാൻ മാത്രമേ ആ പാവം പെണ്ണിന് അപ്പോൾ സാധിച്ചുള്ളൂ.
രണ്ടാഴ്ച ആയിട്ടേയുള്ളൂ അജയന്റെയും ഭാമയുടെയും വിവാഹം കഴിഞ്ഞിട്ട്. അച്ഛനും അമ്മയും മരിച്ചു പോയ ഭാമ ചെറിയമ്മയുടെ കൂടെയായിരുന്നു അതുവരെ നിന്നിരുന്നത്. സ്ത്രീധനം ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു വന്ന അജയന്റെ ആലോചന കണ്ടപ്പോൾ അവർ അവളെ അവനെ കെട്ടിച്ചു കൊടുക്കുകയായിരുന്നു.
കല്യാണം കഴിഞ്ഞ് അന്ന് രാത്രി മുതൽ ഭാമ അവനിൽ നിന്നും ക്രൂരമായ പീഡനമാണ് അനുഭവിക്കുന്നത്. തങ്ങളുടെ ബെഡ്റൂമിൽ നടക്കുന്നത് പുറത്താരോടെങ്കിലും പറഞ്ഞാൽ അവളെ കൊന്നു കളയുമെന്ന് അജയൻ ഭീഷണിപ്പെടുത്തിയിരുന്നു.
അജയനെ കൂടാതെ അജയന്റെ അമ്മയും പെങ്ങളും ആണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുകാർക്കും ബന്ധുക്കൾക്കും മുൻപിൽ അവൻ വളരെ നല്ലവനാണ്. കുടിക്കാത്ത സമയത്തും അജയൻ നല്ലവനാണ്.
എന്നാൽ രാത്രി ജോലി കഴിഞ്ഞു വരുമ്പോൾ കൂട്ടുകാരോടൊപ്പം കൂടി അവൻ എന്നും കുടിച്ചിട്ട് ആണ് വരുന്നത്. കുടിച്ചു കഴിഞ്ഞാൽ സെക്സിനോട് വല്ലാത്ത ആക്രാന്തമാണ് അജിക്ക്. അവന്റെ അതിക്രമം ഒക്കെ സഹിക്കുന്നത് പാവം ഭാമയും.
❤️❤️❤️
പിറ്റേന്ന് രാവിലെ നേരത്തെ ഉറക്കം ഉണർന്ന ഭാമ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവിടെ അജയന്റെ അമ്മ നിൽക്കുന്നുണ്ടായിരുന്നു. തലേ ദിവസത്തെ മകന്റെ പ്രകടനവും മുറിയിൽ നിന്നും ഭാമയുടെ അടങ്ങിയ തേങ്ങി കരച്ചിലും അവർ കേട്ടിരുന്നു. അല്ലെങ്കിലും അവർക്കിടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് കല്യാണം കഴിഞ്ഞപ്പോൾ മുതൽ അവർക്ക് സംശയം തോന്നിയതാണ്. അതുകൊണ്ടുതന്നെ അക്കാര്യം ഭാമിയോട് ചോദിക്കണമെന്ന് അജയന്റെ അമ്മ ശാരദ തീരുമാനിച്ചിരുന്നു.
ഭാമേ… നിന്നെ എന്റെ മോൻ ഉപദ്രവിക്കാറുണ്ടോ
ഭാമയെ കണ്ടതും മുഖവുര ഒന്നും കൂടാതെ ശാരദ ചോദിച്ചു.
ഇല്ലമ്മ… അവരുടെ ചോദ്യത്തിനു മുന്നിൽ ഒന്ന് പതറിയെങ്കിലും ഭാമയ്ക്ക് സത്യം പറയാൻ മനസ്സ് വന്നില്ല
ആരോടെങ്കിലും അവൻ തന്നെ ഉപദ്രവിക്കുന്ന വിവരം പറഞ്ഞാൽ കൊന്നുകളയും എന്ന് പറഞ്ഞ കാര്യം അവൾ പേടിയോടെ ഓർത്തു.
പിന്നെ നിന്റെ കവിളിൽ എന്താ നീലിച്ചു കിടക്കുന്നത്. ഇന്നലെ നിങ്ങളുടെ മുറിയിൽ നടന്ന ബഹളമൊക്കെ ഞാൻ കേട്ടു. നീ കരയുന്നതും ഞാൻ കേട്ടിരുന്നു. നേരം വെളുത്തിട്ട് ചോദിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ മുതൽ നിങ്ങൾക്കിടയിൽ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്താ ഇന്നലെ നടന്നത് മര്യാദയ്ക്ക് സത്യം പറഞ്ഞൊ. ഞാൻ അവന്റെ അമ്മയാണെന്ന് വിചാരിച്ചിട്ട് നീ എന്നോട് കള്ളം പറയണ്ട.. കാരണം നിന്റെ പ്രായത്തിൽ ഒരു പെണ്ണ് ഇവിടെയും ഉള്ളതാണ്. നാളെ അവളും വേറൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ടതാ.
ശാരദയുടെ വാക്കുകൾ കേട്ട് ഭാമ അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു.
കല്യാണം കഴിഞ്ഞപ്പോൾ മുതൽ എന്റെ സമ്മതമില്ലാതെയാണ് അജിയേട്ടൻ എന്നെ കീഴ്പ്പെടുത്തിയിരുന്നത്. ഇന്നലെ പിരിയഡ്സ് ആയതു കൊണ്ട് എന്നെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞതിനാണ് അടിക്കുകയും ഉപദ്രവിക്കുകയും ഒക്കെ ചെയ്തത്. രണ്ടാഴ്ച കൊണ്ട് തന്നെ ഞാൻ ഈ ജീവിതം മടുത്തു പോയി അമ്മേ. മരിക്കാനും ഭയം ഉള്ളതു കൊണ്ടാണ് എല്ലാം സഹിക്കുന്നത്. ഇവിടെ നിന്ന് ഇറങ്ങിയാൽ കയറിച്ചെല്ലാൻ എനിക്ക് വേറൊരു വീടില്ല. ഒരു ജോലി ചെയ്ത് ജീവിക്കാം എന്ന് വെച്ചാൽ ചെറിയമ്മ എന്നെ പത്താം ക്ലാസ് വരെ പോലും പഠിപ്പിച്ചിട്ടില്ല. ആ ഞാൻ എന്ത് വിശ്വസിച്ച ഇവിടെ നിന്നും ഇറങ്ങി എവിടെയെങ്കിലും പോയി നിൽക്കുക. മാനം പോകാതെ ജീവിക്കാമല്ലോ എന്ന് കരുതിയാണ് അജിയേട്ടന്റെ അടിയും തൊഴിയും കൊണ്ട് ഞാൻ ഇവിടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത്.
മരുമകളുടെ സങ്കടങ്ങൾ തന്റെ മകനിൽ നിന്നും അവൾ അനുഭവിച്ച ദുരിതങ്ങൾ ഒക്കെ കേട്ട് അവർക്ക് ദേഷ്യം വന്നു.
നിന്നെ തൊട്ടിട്ട് അവൻ ഇനി എണീറ്റ് നടക്കണ്ട മോളെ. തന്തയുടെ സ്വഭാവം തന്നെയാണ് മോനും കാണിച്ചത്. അജയൻ ഉപദ്രവിക്കുന്ന കാര്യം നീ നേരത്തെ തന്നെ എന്നോട് പറയേണ്ടതായിരുന്നു. എന്തായാലും അവന്റെ കാര്യത്തിൽ എന്തുവേണമെന്ന് എനിക്കറിയാം.
അത്രയും പറഞ്ഞു കൊണ്ട് ഒരു ഇരുമ്പ് വടിയും എടുത്ത് ശാരദ മുറിയിലേക്ക് ചെന്ന് ഉറങ്ങിക്കിടന്ന അജയന്റെ രണ്ടുകാലും തല്ലിയൊടിച്ചു.
ആ… അയ്യോ അമ്മേ…
ശാരദയുടെ അടി കൊണ്ട് അജയൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് നിലവിളിച്ചു.
ഇവൻ ഇനി ഒരിക്കലും എണീറ്റ് നടക്കാൻ പാടില്ല. ആരെങ്കിലും ചോദിച്ചാൽ കുടിച്ച് ലക്ക് കെട്ട് വന്നിട്ട് എവിടെയെങ്കിലും വീണതാണെന്ന് പറഞ്ഞാൽ മതി. പെണ്ണിന്റെ ദേഹത്ത് കൈ വച്ചാൽ ഇതുപോലെ എന്തെങ്കിലും ശിക്ഷ അപ്പോൾ തന്നെ കൊടുത്തിരിക്കണം. ഇനി ഒരിക്കലും ഇവൻ നിന്നെ തൊടില്ല മോളെ.
തന്റെ സങ്കടങ്ങൾ കേട്ട് എല്ലാം തന്റെ തെറ്റുകൊണ്ടാണെന്ന് പറഞ്ഞു അജയന്റെ അമ്മ തന്നെ കുറ്റപ്പെടുത്തും എന്നാണ് ഭാമ വിചാരിച്ചത്. എന്നാൽ അവർ സ്വന്തം മകന്റെ കാല് തല്ലിയൊടിച്ച് തന്നെ ആ ദുഷ്ടനിൽ നിന്നും രക്ഷപ്പെടുത്തുമെന്ന് അവൾ ഒരിക്കലും വിചാരിച്ചില്ല.
നന്ദിയുണ്ട് അമ്മേ ഒത്തിരി നന്ദിയുണ്ട്. അമ്മ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല.
നീ അനുഭവിച്ചതിന്റെ അപ്പുറം ഞാൻ അനുഭവിച്ചതാണ് മോളെ. ആ തന്തയുടെ മോൻ അല്ലേ. അതുകൊണ്ടാണ് ആ സ്വഭാവം തന്നെ കാണിച്ചത്. എന്നെപ്പോലെ നീ ഒരിക്കലും ആവാൻ പാടില്ല എന്നുള്ളതു കൊണ്ടാണ് ഇവനുള്ള ശിക്ഷ ഞാൻ തന്നെ കൊടുത്തത്. കാലൊടിഞ്ഞു കിടന്ന കിടപ്പിൽ കിടക്കുമ്പോൾ അവൻ ചെയ്ത തെറ്റുകൾ മനസ്സിലാക്കിക്കൊള്ളും. ഇനി നിനക്ക് ഈ വീട്ടിൽ അവനെ പേടിക്കാതെ സമാധാനത്തോടെ കഴിയാം മോളെ.
ശാരദ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. താൻ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾക്ക് ഇത്ര പെട്ടെന്ന് ഒരു പരിഹാരം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും അവൾ ചിന്തിച്ചിരുന്നില്ല. തനിക്കൊരു അമ്മയെ കിട്ടിയ സന്തോഷത്തിൽ അവൾ അവരെ കെട്ടിപ്പിടിച്ചു.
ഹേര