എന്റെ ഭാര്യയെക്കാൾ കൂടുതലായിട്ടു നിന്നെയാ ഞാൻ സ്നേഹിക്കുന്നത് എന്ന് കൂടി പറഞ്ഞതാ… പിന്നെ എന്ത് പറ്റി ? സുഗുണൻ വീട്ടിൽ എത്തിയതും ഭാര്യ

രചന: Girish Kavalam

” ഹോ ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല …എന്റെ ഭാര്യേ നിനക്ക് എന്റെ നൂറ് ഉമ്മ…””മൊബൈൽ വീട്ടിൽ മറന്നു വെച്ചിട്ട് ഓഫീസിൽ പോയ താൻ ഇന്ന് അനുഭവിച്ച ടെൻഷൻ ഭാര്യയെ പ്രസവത്തിനു ലേബർ റൂമിൽ കയറ്റിയപ്പോൾ പോലും ഇല്ലായിരുന്നു”

ഓഫീസിൽ നിന്നും വീട്ടിൽ തിരിച്ചെത്തി, സുഗുണേട്ടാ മൊബൈൽ മറന്നുപോയോ എന്നുള്ള ഭാര്യയുടെ ചോദ്യം കേട്ടപ്പോഴാണ് സുഗുണന് ശ്വാസം നേരേ ആയത് …

“ഒന്ന് രണ്ട് കോൾ വന്നിട്ടുണ്ടായിരുന്നു സുകുവേട്ടാ, അവരോട് ഞാൻ പറഞ്ഞു ചേട്ടൻ മൊബൈൽ മറന്നു വെച്ചിട്ട് പോയി എന്ന് ”

“ഹോ സ്ഥിതി തീർത്തും സമാധാനപരം,, ഇവളുടെ സ്ഥാനത്തു വേറെ ഏതെങ്കിലും പെണ്ണുങ്ങളായിരുന്നുവെങ്കിൽ എന്തായിരുന്നേനെ സ്ഥിതി ” സുഗുണൻ മനസ്സിൽ ആശ്വാസം കൊണ്ടു

“അടുത്ത കാലത്ത് തന്റെ പുതിയ ഫ്രണ്ടായ രാജശ്രീ മേനോൻ, അവളുമായിട്ട് നിത്യവും ചാറ്റിങ്ങല്ലെ…അതെങ്ങാനും അബദ്ധവശാൽ അവൾ കണ്ടിരുന്നെങ്കിൽ…… ”

സുഗുണന്റെ കൈയ്യിലെ രോമങ്ങൾ എഴുന്നേറ്റു നിൽക്കാൻ പരസ്പരം മത്സരിച്ചു ..

“എന്തായാലും സ്മാർട് ഫോൺ ഒരെണ്ണം വാങ്ങി കൊടുത്തിട്ടുണ്ടെങ്കിലും, ഫേസ് ബുക്കും വാട്ട്‌സ് ആപ്പും ഉപയോഗിക്കാൻ അറിയാത്ത ഒരു ഭാര്യയെ തന്നതിന് ഭഗവാനെ ഞാൻ എന്നും അങ്ങയോട് കടപ്പെട്ടിരിക്കുന്നു …”

“തന്റെ ഫ്രണ്ടായിട്ട് പുരുഷൻമാരെക്കാളും കൂടുതൽ സ്ത്രീകൾ അല്ലേ …മൊബൈൽ കൈ കൊണ്ട് തൊട്ടാൽ പിന്നെ ചാറ്റിംഗ്, കമ്മന്റുകളുടെയൊക്കെ ഒരു ഘോഷയാത്രയല്ലേ…
ഇതൊക്കെ തന്റെ ഭാര്യ ഇന്ന് വായിച്ചിരുന്നെങ്കിൽ സുഗുണന്റെ തരിപ്പ് ഇതുവരെയും മാറിയില്ല ..”

“ദേ ചായ കുടിച്ചേ ..വന്നപാടെ മൊബൈലിൽ ആയി ! ചേട്ടാ ഈ മൊബൈൽ ഇങ്ങനെ എപ്പോഴും നോക്കികൊണ്ടിരുന്നാൽ കണ്ണ് പോകും ”

“അതേടി ഭാര്യേ ..അതുകൊണ്ടാണ് മൊബൈൽ ഉപയോഗിക്കാൻ നിന്നെ ഞാൻ പ്രോത്സാഹിപ്പിക്കാത്തത് എന്റെ കണ്ണ് പോയാൽ പൊക്കോട്ടെ സാരമില്ല.. പക്ഷേ നമ്മുടെ രണ്ടുപേരുടെയും കണ്ണ് പോയാൽ മക്കളെ ആര് നോക്കും ”

വൈകുന്നേരം മക്കളെ കുറച്ചൊക്കെ പഠിക്കാൻ സഹായിച്ചിട്ടു സുഗുണൻ മൊബൈലുമായി മാറി ഇരിക്കും ..പിന്നെ ഭാര്യയുടെ ക്ഷെമ കെടുന്നതുവരെ മൊബൈലിൽ ചാറ്റിംഗ് ആയിരിക്കും ..

പതിവുപോലെ സുഗുണൻ അന്നു വൈകിട്ടും മൊബൈൽ എടുത്തു ചാറ്റിംഗ് തുടങ്ങി

അതേ രാജശ്രീ മേനോന്റെ ഒരു മെസ്സേജ് !!””സുകു ഞാൻ ചോദിച്ചാൽ എന്തും വാങ്ങിച്ചു തരുമെന്നല്ലേ ഇന്നലെ പറഞ്ഞത് ”

‘ എങ്കിൽ എന്റെ ഒരു ആഗ്രഹം ഞാൻ പറയട്ടെ “ഭാര്യ എങ്ങാനും നോക്കുന്നുണ്ടോ എന്ന് വീക്ഷിച്ചിട്ടു സുഗുണൻ മറുപടി അയച്ചു

“”എന്റെ പൊന്നെ നീ എന്ത് ചോദിച്ചാലും ഈ സുഗുണേട്ടൻ വാങ്ങി തരും “”എന്നാൽ എനിക്ക് ഒരു ശംഖ് വാങ്ങിച്ചു തരുമോ ”

“വാങ്ങിച്ചു തരാം മോളെ “” സുഗുണൻ ഉടൻ തന്നെ റിപ്ലൈ കൊടുത്തു”ചേട്ടാ ആഹാരം റെഡിയായി എന്ന് ഭാര്യ പറയുന്നത് വരെ ചാറ്റിംഗ് തുടർന്നുകൊണ്ടിരുന്നു ”

വൈകിട്ട് കിടക്കയിൽ വച്ച് ഭാര്യ ചോദിച്ചു”ചേട്ടാ എന്നോട് ഈയിടെയായിട്ടു സ്നേഹകുറവ് വല്ലതും ഉണ്ടോ ?”ഏയ് .. അതെന്നാടി അങ്ങനെ ചോദിച്ചത് ?

“ഓ ഒന്നും ഇല്ല ചേട്ടാ.. ചിലപ്പോൾ തോന്നിയതായിരിക്കും “”ഇവൾക്ക് ഇപ്പോൾ ഇങ്ങനെ തോന്നാൻ എന്താ കാരണം ” സുഗുണൻ മനസ്സിൽ ചിന്തിച്ചു

പിറ്റേ ദിവസം ഓഫീസ് കഴിഞ്ഞു വരുന്ന വഴി സുഗുണൻ അത്ര സന്തോഷവാൻ അല്ലായിരുന്നു …

കാരണം രാവിലെ ഓഫീസിൽ എത്തിയതിനു ശേഷം ഇതുവരെ രാജേശ്വരി മേനോൻ തന്റെ മെസ്സേജിന് ഒന്നും ഒരു മറുപടിയും തന്നിട്ടില്ല ..

അതിന് കാരണം എന്താ …ഇന്ന് ഓഫീസിൽ വന്ന ശേഷം എന്റെ ഭാര്യയെക്കാൾ കൂടുതലായിട്ടു നിന്നെയാ ഞാൻ സ്നേഹിക്കുന്നത് എന്ന് കൂടി പറഞ്ഞതാ… പിന്നെ എന്ത് പറ്റി ?

സുഗുണൻ വീട്ടിൽ എത്തിയതും ഭാര്യ കതക് തുറന്നുഎന്റെ ഗിഫ്റ്റ് എന്തിയെ…. ?ങേ ..എന്ത് ഗിഫ്റ്റ് സുഗുണൻ ഭാര്യയുടെ ചോദ്യം കേട്ട് ഒന്ന് ആശയക്കുഴപ്പത്തിലായി

ഞാൻ ഇന്നലെ ചോദിച്ച വരയുള്ള ശംഖിന്റെ കാര്യം… ?കാട് കയറേണ്ട ..ഞാൻ രാജേശ്വരിയാ ചോദിക്കുന്നത് …അതേ രാജേശ്വരി മേനോൻ ഞാൻ തന്നെ ..എന്റെ ഫേക്ക് ഐഡി !!!

വെട്ടിയിട്ട ചക്ക പോലെ വീണ സുഗുണന്റെ ബോധം വീണത് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞാണെന്നാ അറിയാൻ കഴിഞ്ഞത്

 

Leave a Reply

Your email address will not be published. Required fields are marked *