ഒരു ഫ്രീ ബേർഡിനെ പോലെ സ്വതന്ത്രമായി പറന്നു നടന്ന് അവൾക്ക് വിവാഹശേഷം തന്റെ സ്വാതന്ത്രങ്ങൾ ഒക്കെ പോയതറിഞ്ഞ് വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിയിരുന്നു

കല്ല്യാണം കഴിഞ്ഞിട്ടും ഭർത്താവിനെ ഇഷ്ടമല്ലാത്ത ഭാര്യയെ അവളുടെ ജീവനാക്കിയ കഥ

 

==================================

 

 

 

ഉണ്ണിമായ നാളെയല്ലേ നമ്മുടെ ജിഷ്ണുവിന്റെ കല്യാണം നമുക്ക് ഒന്നിച്ച് പോകണ്ടേ…

 

ഞാൻ കൂട്ടുകാരികളുടെ കൂടെയാണ് പോകുന്നത്… അവരൊക്കെ ടീം ആയി വരും.. നിങ്ങൾ അമ്മയെയും കൂട്ടി പൊയ്ക്കോ…

 

ഉണ്ണിമായയുടെ നീരസത്തോടെയുള്ള ആ വാക്കുകൾ കേട്ടപ്പോൾ ഹരിക്ക് വിഷമമായി.. എങ്കിലും അവനത് പുറമേ കാണിച്ചില്ല..

 

അവൻ അമ്മയെയും കൂട്ടിയാണ് ആ ചടങ്ങിൽ ചെന്നത്..

 

കല്യാണ ഹാളിൽ പ്രവേശിച്ചപ്പോൾ തൊട്ട് അവനെ അറിയുന്ന പല സുഹൃത്തുക്കളും ചോദ്യങ്ങൾ തൊടുത്തുവിട്ടു..

 

എന്താ ഉണ്ണിമായയെ കൂട്ടിയില്ലേ…?

 

 

അവൾ ഇച്ചിരി നേരത്തെ പോന്നല്ലോ ഇവിടെ ഉണ്ടല്ലോ..

 

കുറച്ചുകൂടി മുന്നോട്ടുനടന്നപ്പോൾ വേറെ ചിലർ

അപ്പോൾ ഭാര്യ എവിടെ?…

 

ഉണ്ണിമായക്ക് ഈ കല്യാണത്തിന് എത്തിയ കുറച്ചു കൂട്ടുകാരികളെ മാനേജ് ചെയ്യാൻ ഉണ്ടായി.. അവരുടെ കൂടെ കൂടിയിരിക്കുകയാണ്…

 

ദേ അമ്മേ അവിടെ പോയിരുന്നോളൂ..

 

ഹരി പറഞ്ഞതനുസരിച്ച് അമ്മ കല്യാണ ഹാളിൽ സ്ത്രീകളുടെ സമീപത്തേക്ക് പോയിരുന്നു..

 

 

 

അതെന്താ രണ്ടുപേരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് വന്നത്..?

 

ഹരിയെ അറിയുന്ന ചില സ്ത്രീകൾ ചോദിച്ചു…

 

ഇവിടെ അടുത്തല്ലേ ദൂരമൊന്നുമല്ലല്ലോ…

 

 

 

ഹരിയും തനിക്കിരിക്കാൻ ഒരു സീറ്റ് നോക്കി…

 

അപ്പോഴാ സനോജ് ഭാര്യയുമൊത്തു ഇരിക്കുന്നത് കണ്ടതു..

 

സനോജ് ആണെങ്കിൽ കല്യാണം കഴിഞ്ഞിട്ട് ഒന്ന് രണ്ട് വർഷമായി… എന്നിട്ടും ഇണക്കിളികളെ പോലെയാണ് അവർ എവിടെയും ചെല്ലുക.. താൻ ആണെങ്കിൽ വെറും ഒന്നു രണ്ടു മാസമേ ആയിട്ടുള്ളൂ… എന്നിട്ടും അവൾക്ക് തന്റെ കൂടെ വരാൻ താല്പര്യമില്ല. അമ്മയുടെ കൂടെ വന്നിട്ട് പോലും ഒറ്റപ്പെട്ടവന്റെ പ്രതീതി.. വരാതിരുന്നാൽ മതിയായിരുന്നു… ഹരി അങ്ങനെ ചിന്തിച്ചു..

 

എന്താടാ തനിച്ച്…. മൂഡ് ഓഫ് ആയിരിക്കുമല്ലോ വൈഫ് എവിടെ…?

 

സനോജ് ഹരിയെ തനിച്ചു കണ്ടു ചോദിച്ചു..

 

ഒരു നിമിഷം ആ കല്യാണം ഹാളിലെ ഒത്ത നടുവിൽ കുറെ കൂട്ടുകാരികളുടെ ഇടയിൽ ചിരിച്ചു മറിയുന്ന ഉണ്ണിമായയെ ഹരി കണ്ടു..

 

അവൾ ദേ അവിടെ…ഇന്ന് അവൾക്ക് കുറെ കൂട്ടുകാരികൾ ഉണ്ട്… അവരെ കണ്ടിട്ട് അങ്ങോട്ട് പോയതാണ്…

 

ഹരി അങ്ങനെ തട്ടിവിട്ടു..

 

 

പിന്നീട് ഒരു ദിവസം…

 

 

 

മോളെ ഉണ്ണിമായെ ലാലേട്ടന്റെ പുതിയ പടം റിലീസ് ആയിട്ടുണ്ട്.. ഇന്ന് ഫസ്റ്റ് ഷോയ്ക്ക് പോകാം നമുക്കൊന്നിച്ചു…

 

 

ഹരിയേട്ടൻ തനിച്ചു പോയാൽ മതി… ഇല്ലെങ്കിൽ കൂട്ടുകാരെ കൂട്ടിക്കോ…ഞാൻ വരുന്നില്ല….

 

അതല്ല മോളെ….തട്ടുകടയിൽ നിന്ന് അടിപൊളി ഫുഡ് ഒക്കെ കഴിച്ചു നമുക്ക് സിനിമ ആ കാണാം.

ഇന്റർവലിനെ പോപ്കോൺ വാങ്ങിച്ചും കഴിക്കാ..

 

ഹരി തന്റെ ആഗ്രഹം പറഞ്ഞു..

 

വരുന്നില്ലെന്നല്ലേ പറഞ്ഞത്…

 

പിന്നെ ഹരി ഒന്നും മിണ്ടിയില്ല…

 

 

പിന്നീട് ഒരു ദിവസം ജോലി കഴിഞ്ഞു കയറിവന്ന ഹരിയുടെ കയ്യിൽ രണ്ട് ടിക്കറ്റുകൾ ഉണ്ട്..

 

അത് വിടർത്തി കാണിച്ചുകൊണ്ട് ഉണ്ണിമായയോട് അവൻ ചോദിച്ചു…

 

ടങ് ടഡേയിംങ്….. ഇത് കണ്ടാ…

 

അവൾ മൊബൈലിൽ സ്ക്രോൾ ചെയ്യുന്നതിനിടയിൽ ഒന്ന് നോക്കുക പോലും ചെയ്തില്ല..

 

ഇത് ഒരു ഹണിമൂൺ ട്രിപ്പിന്റെ ടിക്കറ്റ് ആണ്… ഗോവ വരെ പോകാനും വരാനുമുള്ള ടിക്കറ്റ്… ഇത് ഞങ്ങളുടെ ബോസു ഫ്രീയായി സമ്മാനിച്ചതാണ്..

മറ്റന്നാൾ ഞായറാഴ്ചയാണ് പോവേണ്ടത്… ഉണ്ണിമായ നിനക്ക് ട്രിപ്പ് ഇഷ്ടമാണല്ലോ നീ റെഡിയായിരുന്നോ..

 

അയ്യോ എന്ത് ഇത്… എനിക്കൊന്നും എവിടെയും പോകണ്ട…. ആഗ്രഹമൊക്കെ ഉണ്ടായിരുന്നു അതൊക്കെ പണ്ടേ പോയി…

 

അപ്പോൾ ഈ ടിക്കറ്റ്…

 

ആ എന്തുവേണമെങ്കിലും ആക്കിക്കോ.. അല്ല നിങ്ങൾക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ടല്ലോ അവരെ ആരെയെങ്കിലും കൂട്ടി പൊയ്ക്കോ..

 

എന്റെ ഉണ്ണിമായ നീ എന്താണ് ഈ പറയുന്നത്… വിവാഹത്തിന് ശേഷവും ഞാൻ കൂട്ടുകാരുടെ കൂടെ കറങ്ങണമെന്നാണോ…

 

അതിനെന്താ ആവാമല്ലോ… എനിക്ക്… വിരോധം ഒന്നുമില്ല..

 

ടിക്കറ്റുകൾ ചുരുട്ടി കൂട്ടി വേസ്റ്റ് ബോക്സിൽ എറിഞ്ഞിട്ട് അവൻ നടന്നു പോയി..

 

പിന്നീട് ഹരി ഭാര്യയും ഒത്തു എൻജോയ് ചെയ്യാൻ തന്റെ ഉള്ളിൽ പൊങ്ങി വരുന്ന ഓരോ ആഗ്രഹങ്ങളൊക്കെ അടക്കി കഴിഞ്ഞുകൂടി…

 

ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് ഓഫീസിലിരിക്കെ അമ്മയുടെ കോൾ

 

മോനെ ഹരി ഉണ്ണിമായ സ്കൂട്ടർ എടുത്ത് ടൗണിൽ പോയി വരുമ്പോൾ ആക്സിഡന്റ് ആയി…ഇപ്പോൾ മാർത്തോമാ ഹോസ്പിറ്റലിലാണ് മോൻ വേഗം ചെല്ല്…

 

അവിടെ എത്തിയപ്പോൾ അറിഞ്ഞു.. റോഡും കയറ്റി പോകുന്ന ടിപ്പർ ലോറി തട്ടിയതാണ്… രണ്ടുകാലും വലത്തെ കയ്യും ഒടിഞ്ഞിരിക്കുന്നു… ഇടതു കൈയുടെ വിരലുകൾക്കും ക്ഷതമുണ്ട്

 

ഓപ്പറേഷനും മറ്റുമായി രണ്ടാഴ്ച ഹോസ്പിറ്റലിൽ ആയി…

 

ശേഷം താങ്ങിയെടുത്തു വീട്ടിലേക്ക്…

 

അവളുടെ വീട്ടിൽ ആണെങ്കിൽ പ്രായമായ ഒരു അങ്കിളും ആന്റിയും മാത്രം.. ഇവിടെ വന്നു നിന്ന് ഈ അവസ്ഥയിൽ അവളെ പരിചരിക്കാൻ അവർക്ക് ആവില്ല… ഇവിടെ ഹരിയുടെ അമ്മയാണെങ്കിലും അല്പം പ്രായമാണ്… ഉണ്ണിമായയെ എടുത്തുയർത്തി കൊണ്ടുനടക്കാൻ ഒന്നും അവർക്ക് ആവില്ല.അതുകൊണ്ടാണ് ഹരി ഒരു മാസത്തെ ലീവ് എഴുതിക്കൊടുത്ത് അവളെ പരിചരിക്കാൻ നിന്നു.

 

സ്വയം എഴുന്നേറ്റുപോയി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ….

 

യാതൊരു മടിയും കൂടാതെ ഉണ്ണിമായയോട് സ്നേഹത്തോട് കൂടി അവളുടെ ദൈന്യം ദിനകാര്യങ്ങൾ ഹരി നിർവഹിച്ചു.. അവൾ കിടക്കുന്ന ബെഡിന്റെ വിരിപ്പ് മാറ്റി വിരിക്കാനും… അവളെ ഫ്രഷ് ചെയ്യിപ്പിക്കാനും കുളിപ്പിക്കാനും.. വലതു കൈ ഒടിഞ്ഞതുകൊണ്ട് ഭക്ഷണം വരെ വാരി കൊടുത്തു.. ഹോസ്പിറ്റലിൽ നിന്ന് വന്നു ഒന്ന് രണ്ട് ആഴ്ച ആയപ്പോൾ ഉണ്ണിമഴയ്ക്ക് ഹരിയോട് ഉണ്ടായിരുന്ന അകൽച്ച പാടെ പോയി… ഇത്രയും ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്ന ഭർത്താവിനെ ആണല്ലോ താൻ കുറെ നാൾ ദുഃഖിപ്പിച്ചത് എന്നോർത്തപ്പോൾ അവൾക്ക് കുറ്റബോധം ഉണ്ടായി.. ഒന്ന് രണ്ടു വയസ്സ് പ്രായത്തിൽ എങ്ങനെ ഒരു കുഞ്ഞിനെ അമ്മ നോക്കുമോ അതുപോലെ തന്നെ ഹരിക്ക് അവളെ നോക്കേണ്ടി വന്നു.. കുഞ്ഞിലെ ശരീര വൃത്തിക്ക് വേണ്ടി സ്വയം ചെയ്ത് ശീലിച്ച പല കാര്യങ്ങളും ഇത്രയും നാളുകൾക്ക് ശേഷം ഹരിയേട്ടന്റെ കൈ വിരലുകൾ കൊണ്ട് അവിടെ സ്പർശിച്ചു യാതൊരു സങ്കോചവും കൂടാതെ ഹരിയേട്ടൻ നിർവഹിക്കുമ്പോൾ അവൾ കണ്ണീരൊഴുക്കി…

 

എന്തിനാ കരയുന്നത് ഇതൊക്കെ ആർക്കും സംഭവിക്കാവുന്ന കാര്യമാണ്… ഇത്തരം സന്ദർഭങ്ങളിലാണ് നമ്മുടെ കൂടെയുള്ളവരുടെ അല്ലെങ്കിൽ നമ്മളെ സ്നേഹിക്കുന്നവരുടെ വില അറിയുന്നത്..

 

അവൾ ഒന്ന് തേങ്ങി…

 

അന്ന് രാത്രി ഹരിയേട്ടനോടൊപ്പം കിടക്കുമ്പോൾ അവൾ ഹരിയുടെ കൈവിരലുകൾ എടുത്ത് തന്റെ കണ്ണിൽ ചേർത്തു.. ശേഷം ആ കൈവിരലുകളിൽ ഉമ്മ വച്ചു..

 

 

ശരിയാണ് ഹരിയേട്ടാ ഞാൻ അല്പം അഹങ്കരിച്ചു പോയി..

 

ഏയ്യ്…അതൊന്നും സാരമില്ലെടോ.. നീ ചെറിയ പ്രായമല്ലേ…. കുറച്ചുകൂടി കഴിയുമ്പോൾ നിനക്കൊക്കെ ബോധ്യമാകും..

 

ഹരി അവളെ ചേർത്ത് കിടത്തി.. അവളുടെ അധരത്തിൽ അവൻ ഒരു ചുംബനം നൽകി.. അവളും ആദ്യമായി ഇത്രയും നാളുകൾക്ക് ശേഷം ഒന്നുചുംബിച്ചു.

 

അവൾ ഓർത്തു… അവൾക്ക് 10 വയസ്സുണ്ടാകുമ്പോഴാണ് അവളുടെ അമ്മ അസുഖം പിടിച്ചു മരിക്കുന്നത്.. വിദേശത്തുള്ള അച്ഛൻ എമർജൻസി ലീവെടുത്ത് നാട്ടിൽ വന്ന് അമ്മയുടെ മരണാനന്തര ചടങ്ങൊക്കെ കഴിഞ്ഞു തിരിച്ചുപോകുമ്പോൾ അവൾ താമസിക്കുന്ന ആ വലിയ വീട്ടിൽ അവൾക്കൊപ്പം വയസ്സായ അങ്കിളിനെയും ആന്റിയെയും തന്നെ നോക്കാൻ ഏൽപ്പിച്ചു കൊണ്ടാണ് പോയത്..

 

മാമ്പൂ പൂക്കും പോലെ വർഷത്തിൽ ഒരു പ്രാവശ്യം വരുന്ന അച്ഛൻ.. സ്കൂൾ പഠനവും കോളേജ് പഠനവും യാതൊരു മുടക്കവും കൂടാതെ പോകാൻ അച്ഛൻ മാസാമാസം അയച്ചു നൽകുന്ന ഒരുപാട് പണത്തിന്റെ ആർഭാടത്തിൽ അവൾ തന്നിഷ്ടം പോലെ കഴിഞ്ഞു ആ വീട്ടിൽ…

 

പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്ന അവസരത്തിലാണ് അച്ഛൻ വന്ന് ഈ സർക്കാർ ഉദ്യോഗസ്ഥനായ ഹരിയേട്ടനെ കണ്ടുപിടിച്ചു കെട്ടിച്ചത്..

 

ഒരു ഫ്രീ ബേർഡിനെ പോലെ സ്വതന്ത്രമായി പറന്നു നടന്ന് അവൾക്ക് വിവാഹശേഷം തന്റെ സ്വാതന്ത്രങ്ങൾ ഒക്കെ പോയതറിഞ്ഞ് വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിയിരുന്നു.. ആ കലിപ്പ് തീർക്കാനാണ് ഹരിയെ വിവാഹം ചെയ്തതിനു ശേഷവും ഒറ്റയ്ക്ക് പോയാൽ ആ പഴയ സുഖവും സ്വാതന്ത്രവും ലഭിക്കും എന്നുള്ള വിഭ്രാന്തി അവൾക്കുണ്ടായത്..

അതൊക്കെ വെറും തോന്നൽ ആണെന്ന് അവൾക്ക് മനസ്സിലായി.. ആരൊക്കെ സ്നേഹിക്കുമ്പോഴും ആരുടെയൊക്കെ ചേർത്തുനിർത്താൻ ഉണ്ടാകുമ്പോൾ ആണ് ഒരു പൂർണ്ണത ഉണ്ടാകുന്നത് ജീവിതത്തിന് എന്ന് അവൾ തിരിച്ചറിഞ്ഞു..

 

ഒരു മാസത്തിനുശേഷം ഉണ്ണിമായയ്ക്ക് സ്റ്റാന്റ് ക്രച്ചസിന്റെയും ഫീൽചെയറിന്റെ യൊക്കെ സഹായത്തോടെ അത്യാവശ്യ കാര്യങ്ങളൊക്കെ ചെയ്യാം എന്നായി..

 

ഹരി ജോലിക്കു പോയി തുടങ്ങി…

 

ഉണ്ണിമായയ്ക്ക് പരിപൂർണ്ണമായി സുഖപ്പെടാൻ വീണ്ടും ഒന്ന് രണ്ടു മാസങ്ങൾ എടുക്കും

 

ജോലി കഴിഞ്ഞ് വന്നിട്ടും ഹരി അവളെ നന്നായി ഫിസിയോതെറാപ്പി ചെയ്യാൻ സഹായിച്ചു… രണ്ടുകാലും വെച്ച് പഴയതുപോലെ നടക്കാൻ അവളെ അവൻ പ്രാപ്തയാക്കി…

 

ഹരിയേട്ടാ ഇനി എനിക്കൊരു സന്തോഷം ഉണ്ടെങ്കിൽ അതെന്റെ ഹരിയേട്ടനോടൊന്ന് ആയിരിക്കും..

 

ഇപ്പോൾ ഓടാനും ചാടാനും ഏത് ജോലി ചെയ്യാനും അവൾക്കാവും..

 

അന്ന് ഹരിയേട്ടൻ പോകാൻ ആഗ്രഹിച്ച ആ സ്ഥലമുണ്ടല്ലോ അവിടെ ടൂർ പായ്ക്ക് ബുക്ക് ചെയ്തോളൂ..

 

സത്യ മാണോ ഉണ്ണിമായ നീ പറഞ്ഞത്..

 

സത്യം ഹരിയേട്ടാ… ഞാൻ പറഞ്ഞല്ലോ ഇനി ഈ ജന്മം മുഴുവൻ ഹരിയേട്ടനെ സന്തോഷിപ്പിക്കാനും ഹരിയേട്ടന്റെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് ജീവിക്കാനും മാത്രമുള്ളതാണ്…

 

പിന്നീട് ഹരിയുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചുള്ള അവന്റെ മോഹ സ്വപ്നത്തിൽ ഉള്ള ഒരു ഉത്തമ ഭാര്യയായി ഉണ്ണിമായ മാറിക്കഴിഞ്ഞു…

 

.

.

 

 

രചന വിജയ് സത്യ

Leave a Reply

Your email address will not be published. Required fields are marked *