ഒരു അഫൈർ ഉണ്ടായിരുന്നു ,,,, ആ സമയത്ത് s,e,x, ual conatct ഉണ്ടായിട്ടുണ്ട് ” ഇപ്രാവശ്യം വരുൺ ശരിക്കും ഞെട്ടി. തുടരണോ നിർത്തണോ എന്നറിയാതെ വരുൺ വീണ്ടും ചോദിച്ചു 

” ആർ യു ഏ വെർജിൻ ”

 

പെണ്ണ് കാണൽ ചടങ്ങിനിടെ സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ വരുണിന്റെ ചോദ്യം. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പ്രിയ മറുപടി പറഞ്ഞു,,

 

” നോ ,,,, ഐ ആം നോട്ട് വെർജിൻ ”

 

ഇത്തവണ ഞെട്ടിയത് വരുണാണ്,,, അങ്ങനെ ഒരു ആൻസർ വരുൺ പ്രതീക്ഷിച്ചിരുന്നില്ല

 

” അതെന്താ അങ്ങനെ ”

 

” ഒരു അഫൈർ ഉണ്ടായിരുന്നു ,,,, ആ സമയത്ത് sexual conatct ഉണ്ടായിട്ടുണ്ട് ”

 

ഇപ്രാവശ്യം വരുൺ ശരിക്കും ഞെട്ടി. തുടരണോ നിർത്തണോ എന്നറിയാതെ വരുൺ വീണ്ടും ചോദിച്ചു

 

” അതിൽ ഒരു കുറ്റബോധവും തോന്നുന്നില്ലേ ”

” എന്തിന് ”

 

” സീ,,, വെർജിനിറ്റി അല്ലേ ഏറ്റവും പ്രധാനം ,,, അതല്ലേ ലേഡീസ് ന്റെ ബെഞ്ച് മാർക്ക്‌ ”

 

” ആണോ ”

 

” അല്ലേ ”

 

” ശരി ,,,, വെർജിൻ ആണെന്ന് തന്നെ ഇരിക്കട്ടെ ,,,, സ്വഭാവം നന്നല്ലെങ്കിൽ എന്ത് ചെയ്യും ”

 

” അങ്ങനെ ചോദിച്ചാൽ ,,, വെർജിൻ ആണെങ്കിൽ സ്വഭാവം നല്ലതായിരിക്കുമല്ലോ ”

 

” ” വെറും തോന്നലാണ് സഹോ ,,,, തിരിച്ചറിവും ബോധവുമുണ്ടെങ്കിൽ അതിലും വലുതൊന്നുമല്ല വെജിനിറ്റി ,,,, എനിക്ക് വിദ്യാഭ്യാസമുണ്ട് ,,, ജോലിയുണ്ട് ,,,, സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുണ്ട്,,, സ്വഭാവഗുണം അളക്കാൻ വെർജിനിറ്റി കൊണ്ട് പറ്റില്ല,,, ഇനി അതാണ് മാനദണ്ഡം എങ്കിൽ നമുക്ക് ഈ സംസാരം ഇവിടെ നിർത്താം ”

 

” ഏയ്‌ ,,,, ഞാൻ അങ്ങനെ പറഞ്ഞതല്ല ,,,, അതും ഒരു മാനദണ്ഡം തന്നെയാണ് ,,,, അത് നിങ്ങളോട് പറഞ്ഞാൽ മനസ്സിലാകുമോ എന്ന് എനിക്കറിയില്ല ,,,, കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ് വെർജിൻ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ ഒരു തെറ്റും ഇല്ല ,,,,, ഇത് അമേരിക്കയൊന്നും അല്ലല്ലോ ”

 

വരുണിന്റെ വാക്കുകൾക്ക് പ്രിയ പുഞ്ചിരിച്ചതേ ഉള്ളൂ ,,,

 

” ഇറങ്ങട്ടെ ”

 

” ശരി ,,,, അച്ഛനെ വിളിച്ചറിയിച്ചാൽ മതി ”

 

” ഞാൻ അറിയിക്കാം ”

 

വരുൺ റൂമിൽ നിന്ന് ഇറങ്ങാൻ നോക്കുമ്പോൾ പ്രിയ ചോദിച്ചു

 

” അതേ ,,,, ഒരു കാര്യം ചോദിക്കട്ടെ ”

 

” ” ചോദിക്കൂ ”

 

” ആർ യൂ എ വെർജിൻ ”

 

പ്രിയയുടെ ആ ചോദ്യം കേട്ട വരുൺ നിന്ന് വിയർത്തു ,,,, യെസ് എന്ന് മറുപടി പറഞ്ഞു വരുൺ റൂമിൽ നിന്ന് ഇറങ്ങിയെങ്കിലും യഥാർത്ഥത്തിൽ വരുണിന്റെ ആൻസർ നോ എന്നായിരുന്നു ,,,, അതിനും പ്രിയയുടെ മറുപടി ഒരു പുഞ്ചിരി ആയിരുന്നു

 

രചന – വിപിൻ.പി.ജി

 

നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്തുവാൻ ഇപ്പോൾ തന്നെ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ

Leave a Reply

Your email address will not be published. Required fields are marked *