സന്ദീപും ദിയയും പ്രണയിച്ച് വിവാഹിതരായവരാണ്. അവർക്ക് ഒരു കുഞ്ഞുമുണ്ട്, മൂന്നു വയസ്സുകാരൻ ഉണ്ണി. സന്ദീപ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്, ദിയ ഒരു പരസ്യക്കമ്പനിയിൽ ക്രിയേറ്റീവ് ഹെഡും. കാഴ്ചയിൽ സന്തുഷ്ടമായൊരു കുടുംബം. എന്നാൽ, പുറമെ കാണുന്ന പോലെയല്ലായിരുന്നു അവരുടെ ഇപ്പോഴത്തെ ജീവിതം.
ദിയയുടെ ഓഫീസിലെ പുതിയ ബോസ്, രവി മേനോൻ, ഒരു കാന്തിക വ്യക്തിത്വത്തിന് ഉടമയായിരുന്നു. സംസാരത്തിലും ഇടപെഴകലിലും അയാൾ ദിയയെ ആകർഷിച്ചു. ദിയയുടെ സ്വപ്നങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും രവി സംസാരിച്ചപ്പോൾ, സന്ദീപ് തന്നിൽ നിന്ന് അകന്നു പോവുകയാണോ എന്ന് അവൾക്ക് തോന്നിത്തുടങ്ങി. പതിയെപ്പതിയെ, അവരുടെ സൗഹൃദം ഒരു രഹസ്യ ബന്ധത്തിലേക്ക് വഴിമാറി.
ആദ്യമൊക്കെ രവിയുമായുള്ള ബന്ധത്തിൽ ദിയക്ക് കുറ്റബോധം തോന്നിയിരുന്നു. സന്ദീപിന്റെയും ഉണ്ണിയുടെയും മുഖം മനസ്സിൽ വരുമ്പോൾ അവൾക്ക് നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടു. എന്നാൽ, പോകപോകെ രവിയുമായുള്ള ഓരോ കൂടിക്കാഴ്ചയും അവൾക്ക് പുതിയൊരു ലോകം തുറന്നു നൽകുന്നതുപോലെ തോന്നി. അയാളോടൊപ്പം സമയം ചിലവഴിക്കാൻ അവൾ ആഗ്രഹിച്ചു തുടങ്ങി. ഭർത്താവിൽ നിന്ന് കിട്ടാത്ത പരിഗണന അവൾക്ക് രവിയിൽ നിന്ന് കിട്ടി. സന്ദീപ് തിരക്കിലാണെന്നും തന്നോടൊപ്പം സമയം ചെലവഴിക്കുന്നില്ലെന്നും അവൾ സ്വയം സമാധാനിപ്പിച്ചു. പക്ഷേ സന്ദീപ് ദിയയുടെ മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു. അവൾ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു, ചിലപ്പോൾ ഒരുതരം നിഗൂഢത അവളുടെ കണ്ണുകളിൽ തങ്ങി നിന്നു. അവനുമായുള്ള ദിയയുടെ സംഭാഷണങ്ങൾ കുറഞ്ഞു, രാത്രികളിൽ അവനോടൊപ്പം സ്വകാര്യ നിമിഷങ്ങൾ പങ്ക് വയ്ക്കാൻ മടിച്ച് അവൾ പെട്ടെന്ന് ഉറങ്ങാൻ ശ്രമിച്ചു. അതോടെ അവന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങി. എന്നാൽ, ദിയയെ അവൻ അത്രയേറെ വിശ്വസിച്ചിരുന്നതു കൊണ്ട് ആ ചിന്തകളെ അവൻ മനസ്സിൽ നിന്ന് മാറ്റി വച്ചു.
ഒരു ദിവസം, സന്ദീപ് ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് വന്നു. അന്ന് അവന് ഓഫീസിൽ നിന്ന് അൽപ്പം നേരത്തെ ഇറങ്ങാൻ കഴിഞ്ഞിരുന്നു. ദിയയുടെ കാർ വീട്ടിലുണ്ടായിരുന്നു. അവൾക്ക് ഇന്ന് വർക്ക് ഫ്രം ഹോം ആണെന്ന് അവൻ ഓർത്തു. വാതിൽ തുറന്നു അകത്തേക്ക് കടന്നപ്പോൾ, വീടിനുള്ളിൽ ഒരുതരം നിശ്ശബ്ദത. ഉണ്ണിയുടെ കളി ചിരിയില്ല, ദിയയുടെ പാചകത്തിന്റെ മണമില്ല. അവന്റെ മനസ്സിൽ ഒരു ചെറിയ ആശങ്ക തോന്നി. അപ്പോഴാണ് ബെഡ്റൂമിൽ നിന്നും അമർത്തിപ്പിടിച്ച ശബ്ദങ്ങൾ അവൻ കേട്ടത്.
സന്ദീപ് ശബ്ദമുണ്ടാക്കാതെ ബെഡ്‌റൂമിന്റെ അടുത്തേക്ക് നടന്നു. വാതിൽ അൽപ്പം തുറന്നിരുന്നു. അകത്തു നിന്നും നേർത്ത സംസാര ശബ്ദം അവൻ കേട്ടു. അവന്റെ നെഞ്ചിടിപ്പ് കൂടി. അവൻ പതിയെ വാതിൽ തുറന്നു നോക്കി.
അകത്തെ കാഴ്ച അവന്റെ ഹൃദയത്തെ നൂറായിരം കഷണങ്ങളായി മുറിച്ചു. അവന്റെ ഭാര്യ, ദിയ, മറ്റൊരാളുടെ കൂടെ, അവരുടെ കിടപ്പുമുറിയിൽ, അതും പൂർണ്ണ നഗ്നയായി. കൂടെ ഉള്ള പുരുഷനെ കണ്ട് സന്ദീപ് ഞെട്ടി മ രവി മേനോൻ! പലപ്പോഴും അയാൾ അവരുടെ സൗഹൃദ വിരുന്നിൽ പങ്കെടുത്തിട്ടുള്ള ആളാണ്. ദിയയുടെ ബോസ് എന്ന നിലയിൽ സന്ദീപും അയാളുമായി സൗഹൃദം സൂക്ഷിച്ചിരുന്നതാണ്. പൂർണ്ണ നഗ്നയായ ശരീരത്തിലേക്ക് രവി മേനോൻ അവന്റെ ശരീരം ചേർത്തുവെച്ചു. രവിയുടെ മുഖം അവൾ തന്റെ മാറിലേക്ക് ചേർത്തുപിടിക്കുന്നുണ്ട്. ഇരുവരും പരിസരം മറന്ന് ബന്ധപ്പെടുകയാണ്. അവന്റെ കണ്ണുകൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ലോകം അവന്റെ കാൽക്കീഴിൽ നിന്ന് ഒലിച്ചു പോവുന്നതുപോലെ അവന് തോന്നി. അവന്റെ ശരീരം തളർന്നു.
“ദിയ!” അവന്റെ ശബ്ദം നേർത്തിടറി, എന്നാൽ ആ മുറിയിൽ അത് ഇടിമുഴക്കം പോലെ മുഴങ്ങി.
ദിയയും രവിയും ഞെട്ടിത്തിരിഞ്ഞു നോക്കി. ദിയയുടെ മുഖം സന്ദീപിനെ കണ്ടു വിളറി വെളുത്തു. ഭയം അവളുടെ കണ്ണുകളിൽ നിഴലിച്ചു. അവൾ വേഗം പുതപ്പ് ദേഹത്തേക്ക് വലിച്ചിട്ടു. രവിക്ക് എന്തുചെയ്യണമെന്നറിയാതെ നിന്നു.
“സന്ദീപ്… നീ… നീ എപ്പോഴെത്തി?” ദിയയുടെ ശബ്ദം ഇടറി.
സന്ദീപിന്റെ കണ്ണുകളിൽ കോപവും വേദനയും ഒരുപോലെ ആളിപ്പടർന്നു. “ഞാൻ നേരത്തെയെത്തി. വർക്ക് ഫ്രം ഹോം എന്ന് പറഞ്ഞ് നിനക്ക് ഇവിടെ ഇതായിരുന്നു അല്ലേ പണി?” അവന്റെ ശബ്ദം കടുത്തു. “ഇതാണോ നീ എനിക്ക് തന്ന സമ്മാനം, ദിയ? നമ്മുടെ ജീവിതം, നമ്മുടെ കുഞ്ഞ്… ഇതിനൊന്നും ഒരു നീ ഒരു വിലയും നൽകിയില്ലല്ലോ?”
അവന് ദിയയുടെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകളിൽ നോക്കിയാൽ താൻ തകർന്നു പോകുമെന്ന് അവനറിയാമായിരുന്നു.
” എന്നോട് നീ കാണിച്ച ഈ ചതിക്കു നിന്നെ പച്ചയ്ക്ക് കത്തിക്കുകയാ വേണ്ടത്. പക്ഷേ മറ്റൊരുത്തൻ തൊട്ട നിന്നെ എനിക്ക് തൊടാൻ അറപ്പാടീ.” സന്ദീപ് മുഖം വെട്ടിച്ചു.
” നീ കാരണമാണ് സന്ദീപ് ഞാൻ രവിയുമായി അടുത്തത്. നിനക്ക് ഓഫീസിൽ നിന്നും വീട്ടിൽ വന്നാൽ എന്നോട് സംസാരിക്കാൻ നേരമില്ല ഏത് നേരം ജോലി ജോലി ജോലി. ബെഡ്റൂം പോലും നീ എന്നെ പരിഗണിക്കാതെ ആയപ്പോഴാണ് ഞാൻ നിന്നിൽ നിന്ന് അകലാൻ തുടങ്ങിയത്. എന്റെ കാര്യങ്ങളിൽ നിനക്ക് ഒരു ശ്രദ്ധയും ഇല്ലായിരുന്നല്ലോ. നിനക്കെപ്പോഴും ആദ്യം ഓഫീസിലെ കാര്യമായിരുന്നു പ്രധാനപ്പെട്ടത്. ഞാനെപ്പോഴും രണ്ടാം തരക്കാരി.
ഞാനൊരു പെണ്ണല്ലേ എനിക്കും ഇല്ലേ വികാരങ്ങൾ. നമ്മുടെ സ്വകാര്യ നിമിഷങ്ങൾക്കിടയിൽ എത്രയോ വട്ടം നീ കമ്പനി കോൾ വരുമ്പോൾ നിഷ്കരണം എന്നെ അവഗണിച്ച് എണീറ്റു പോയിരിക്കുന്നു. നിന്റെ തിരക്കുകൾ മനസ്സിലാക്കി എത്ര തവണ ഞാൻ നിന്റെ പിന്നാലെ നടന്നിട്ടുണ്ട്.
ആദ്യമൊക്കെ രവിയുമായി അടുത്തപ്പോൾ എനിക്ക് കുറ്റബോധം തോന്നിയിരുന്നു എന്നത് സത്യമാണ്. പക്ഷേ നിന്റെ പെരുമാറ്റം കണ്ടപ്പോൾ എനിക്കും ചായാനൊരു തോൾ വേണ്ടേ സന്ദീപ്. എന്റെ ഭർത്താവായ നിനക്ക് എന്നെ ഒരു രീതിയിലും തൃപ്തിപ്പെടുത്താൻ കഴിയാത്ത ആയപ്പോൾ ഞാനതിന് പരിഹാരം കണ്ടുപിടിച്ചു. അതിന് നീ ഇത്ര ഇമോഷണൽ ആവേണ്ട കാര്യമില്ല. നീ കാരണം തന്നെയാണ് ഞാൻ രവിയുമായി അടുത്തതും ഈ ബന്ധം ഇവിടെ വരെ എത്തിയത്. അതുകൊണ്ട് എന്നെ മാത്രം കുറ്റപ്പെടുത്താൻ ശ്രമിക്കേണ്ട.” സന്ദീപിന്റെ മുഖത്തെ തളർച്ചയും വിഷമവും കണ്ട് ദിയക്ക് ധൈര്യമായി. അതാണ് അവനെ തളർത്താനായി അവൾ അവന്റെ മുഖത്ത് നോക്കി ഇങ്ങനെ എല്ലാം പറഞ്ഞത്. എന്തായാലും ദിയയുടെ ആ തന്ത്രം ഏറ്റു.
“നീ പറഞ്ഞതൊക്കെ ശരിയാണ്. നിനക്ക് ആവശ്യമുള്ളതൊന്നും തരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ. അതുകൊണ്ടല്ലേ നീ മറ്റൊരാളെ തേടിപ്പോയത്?” അവന്റെ വാക്കുകളിൽ വേദനയും പരിഹാസവും കലർന്നിരുന്നു.
” എല്ലാം എന്റെ തെറ്റ് തന്നെയാണ്. ഓഫീസ് കാര്യങ്ങൾക്കിടയിൽ നിന്നെ ശ്രദ്ധിക്കാൻ എനിക്ക് നേരം കിട്ടാതായി. പക്ഷേ അവിടെ നീ എന്നെ മനസ്സിലാക്കും എന്ന് ഞാൻ വിചാരിച്ചു. എന്നാൽ എനിക്ക് തെറ്റിയെന്ന് എനിക്കിപ്പോ ബോധ്യമായി. ഇനിയിപ്പോ നീ നിനക്ക് ഇഷ്ടമുള്ളത് പോലെ നടന്നോ. ഞാനും എന്റെ മോനും നിനക്ക് ഒരു ശല്യമായി നിൽക്കുന്നില്ല. എന്നിൽ കുറവുകൾ പറഞ്ഞു നീ മറ്റൊരു പുരുഷനെ കണ്ടെത്തിയതിന് എന്റെ കൊച്ചിനെ ഞാനൊരു നിനക്ക് വിട്ടു തരില്ല ദിയ. ” അത്രയും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു.
” എന്തായാലും അവൻ സ്വയം ഒഴിഞ്ഞുപോയത് നന്നായി. നിനക്ക് ഞാനുണ്ട്. ” രവി മേനോൻ ചേർത്തുപിടിച്ചു. ഒരു വലിയ പ്രശ്നം അങ്ങനെ അവസാനിച്ചതിൽ അവന് ആശ്വാസം തോന്നി.
ആ നിമിഷം തന്നെ സന്ദീപ് തൊട്ടിലിൽ ഉറങ്ങിക്കിടന്നിരുന്ന ഉണ്ണിയെയും എടുത്ത് അവന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. പിന്നീട് ഒരിക്കലും ദിയയെ കുറിച്ച് ഓർക്കാൻ അവൻ ശ്രമിച്ചില്ല. അവന്റെ മനസ്സിൽ ആ കാഴ്ച മാത്രമായിരുന്നു. അവന്റെ ജീവിതം, അവന്റെ വിശ്വാസം, എല്ലാം തകർന്നു തരിപ്പണമായിരുന്നു.
പിന്നീട് നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു. സന്ദീപ് വിവാഹമോചനത്തിന് അപേക്ഷ നൽകി.
മാസങ്ങൾ കടന്നുപോയി. കോടതി അവർക്ക് വിവാഹമോചനം അനുവദിച്ചു. ഉണ്ണിയുടെ സംരക്ഷണം സന്ദീപിന് ലഭിച്ചു. ദിയക്ക് ഉണ്ണിയെ കാണാനുള്ള അനുമതിയും കിട്ടി. അവരുടെ പ്രണയകഥയുടെ അവസാനം ഒരു കണ്ണീർകഥയായി മാറി. സന്ദീപിന്റെയും ദിയയുടെയും ജീവിതത്തിൽ പുതിയ അധ്യായങ്ങൾ ആരംഭിച്ചു. എന്നാൽ, പഴയ മുറിപ്പാടുകൾ മായാതെ അവന്റെ ഉള്ളിൽ എന്നും അവശേഷിച്ചു.
സന്ദീപ്പും ആയുള്ള ഡിവോഴ്സിനു ശേഷം ദിയ രവി മോനോനെ കല്യാണം കഴിച്ചു. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് അയാളുടെ ജീവിതത്തിലേക്ക് കടന്നു പോയതിനു ശേഷമാണ് അവൾക്ക് മനസ്സിലായത്. രവി മേനോന് പല പെണ്ണുങ്ങളുമായി മഴപെട്ട് ബന്ധം ഉണ്ടായിരുന്നു. അത് കണ്ടുപിടിച്ചു ചോദ്യം ചെയ്യാൻ ശ്രമിച്ച ദിയയെ രവി ഒരുപാട് തല്ലി. രവിയോടൊപ്പം ഉള്ള ദുരിതം നിറഞ്ഞ ജീവിതം സഹിക്കുകയല്ലാതെ അവൾക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അപ്പോഴാണ് സന്ദീപിന്റെ കൂടെയുള്ള ജീവിതം സ്വർഗ്ഗതുല്യം ആയിരുന്നു എന്ന് തിരിച്ചറിവ് ദിയയ്ക്ക് ഉണ്ടായത്.
ഐഷു