തണൽ മരം
(രചന: Girish Kavalam)
“മോളെ അരുണിന് മോളോടുള്ള ഇഷ്ടം ആത്മാർഥമായാണോ”ഒരു നിമിഷം ഷോക്ക് അടിച്ച പോലെ നിന്ന അമ്മുവിന്റെ മുഖം കുനിഞ്ഞു പോയി
“ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള മെഡിക്കൽ റപ്രെസെന്റെറ്റീവ് ആയ അരുണും താനുമായുള്ള ബന്ധം അമ്മക്ക് അറിയാമെങ്കിലും അച്ഛനും അറിഞ്ഞിരിക്കുന്നു..”
“അച്ഛൻ ഇത് ഉൾകൊള്ളുമോ അതോ ഇപ്പോൾ അച്ഛന്റെ നാവിൽ നിന്നും വീണ സൗമ്യമായ ഈ വാക്കുകൾ ഒരു പൊട്ടിത്തെറിയുടെ മുന്നൊരുക്കം ആണോ ”
നിമിഷങ്ങൾക്കുള്ളിൽ അവളിലെ ചിന്തകൾ പല രൂപത്തിലൂടെ മിന്നി മറഞ്ഞു പോയി”അതോ നമ്മുടെ സമ്പത്ത് കണ്ടിട്ടല്ല എന്ന് തറപ്പിച്ചു പറയാൻ പറ്റുമോ മോളെ
“അവരെ താഴ്ത്തി കെട്ടി പറയുവല്ല അച്ഛൻ. മാധ്യമങ്ങളിലൊക്കെ വന്നു കണ്ട പല വാർത്തകളും കണ്ടു കേട്ടറിഞ്ഞിട്ടുള്ളത് കൊണ്ടു പറഞ്ഞതാ ”
“മോൾ അറിയണ്ടാ എന്ന് കരുതിയിരുന്നതാ പക്ഷേ അച്ഛൻ പറയുവാ, നമ്മുടെ എക്സ്പോർട്ടിങ് കമ്പനി നഷ്ടത്തിലാണ് പോകുന്നത്..”
“നാളെ ഒരു തട്ട്കേട് പറ്റി ഒന്നും ഇല്ലാതായാൽ എന്റെ മോള് അത്ര സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളുടെ കൂടെ ജീവിക്കാൻ കഷ്ടപെടുന്നത് ആലോചിക്കുമ്പോൾ”
വിശേഷ ദിവസങ്ങളിൽ മാത്രം പേരിന് മദ്യപിക്കുന്ന അച്ഛൻ ഈയിടെ ആയി എന്നും മദ്യപിച്ചു വീട്ടിൽ വരുന്നു..അപ്പോൾ ബിസിനസ് പ്രശ്നങ്ങൾ ആയിരുന്നോ അച്ഛന്റെ മദ്യപാനത്തിന് കാരണം
അവൾ ഒരു നിമിഷം ഓർത്ത് നിന്നു പോയി”ഇല്ല അച്ഛാ അരുൺ കാരണം എനിക്ക് ഒരിക്കലും കഷ്ടപ്പാട് വരില്ല ഞാൻ നൂറ് ശതമാനം അച്ഛന് ഉറപ്പ് തരുന്നു”അമ്മു ആത്മവിശ്വാസത്തോടെ പറഞ്ഞു
നാട്ടിലെ അറിയപ്പെടുന്ന കാശ്കാരനും ഫിഷ് എക്സ്പോർട്ടിഗ് കമ്പനി ഉടമയുമായ ശ്യാമപ്രസാദിന്റെ മൂത്ത മകൾ ആണ് ഒരു കൺസൾട്ടിങ് ഏജൻസിയിൽ ജോലി ചെയ്യുന്ന MBA ക്കാരിയായ അമ്മു. അനുജൻ സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് അവസാന വർഷം പഠിക്കുന്ന ആദർശ്
എന്നും രാവിലെ ശ്യാമപ്രസാദിന്റെ എക്സ്പോർട്ടിങ് കമ്പനിയിലേക്കുള്ള യാത്രയിൽ അമ്മുവിനെ അവളുടെ ഓഫീസിന്റെ അടുത്ത് ഡ്രോപ്പ് ചെയ്യുകയാണ് പതിവ്
“അന്ന് രാവിലെയും പതിവ് പോലെ അരുൺ, ടൊയോട്ട ഫോർട്യൂണർ ലക്ഷ്റി കാറിൽ വന്നിറങ്ങുന്ന അമ്മുവിന്റെ വരവും കാത്ത് ബേക്കറി ജംഗ്ഷനിൽ ബൈക്കിൽ ചാരി നിൽപ്പുണ്ടായിരുന്നു”
അച്ഛൻ ഡ്രോപ്പ് ചെയ്തു പോയതും പതിവ് പോലെ രണ്ട് പേരും പോപ്പുലർ ബേക്കറിയിലേക്ക് നടന്നു നീങ്ങി
“നമ്മുടെ പ്രണയത്തെ കുറിച്ച് അമ്മക്ക് മാത്രമേ അറിയുള്ളായിരുന്നു പക്ഷേ അച്ഛൻ ഇന്ന് ചോദിച്ചു”ബേക്കറിയിൽ കയറിയതും അമ്മു നിസ്സംഗതയോടെ പറഞ്ഞു
“അച്ഛന് എതിർപ്പ് ഒന്നും ഇല്ല പക്ഷേ…..അച്ഛന്റെ ബിസിനസ് അല്പം ഡള്ളാ എല്ലാം കൂടി ആയപ്പോ അച്ഛന് കൺഫ്യൂഷൻ ആയി കാണും ..ങാ എന്തായാലും അത് വിട്”
“ബാങ്കിൽ നിന്ന് ലോൺ സാങ്ക്ഷൻ ആയോ അരുണിന്റെ “”ലോൺ എടുക്കാതെ കുറേശ്ശേ പണി ചെയ്തു തുടങ്ങിയാലോ എന്ന് ആലോചിക്കുവാ”
“വീടിന്റെ എക്സ്റ്റൻഷൻ ഒന്ന് കഴിയട്ടെ ആ നിമിഷം ഞാൻ എന്റെ അമ്മു കുട്ടിയെ വിളിച്ചു കൊണ്ടു വരും”
“ഒരു കോടീശ്വരന്റെ മകൾ വീട്ടിലേക്ക് വരുമ്പോൾ അല്പം സ്റ്റാറ്റസ് ഒക്കെ വേണ്ടേ വീടിന് “അന്ന് രാത്രി ഒരുപാട് വൈകിയാണ് അമ്മുവിന്റെ അച്ഛൻ വീട്ടിൽ വന്നത്
“നല്ലപോലെ മദ്യപിച്ച രീതിയിൽ ആയിരുന്നു ശ്യാമപ്രസാദിന്റെ വരവ്””എനിക്ക് ആഹാരം വേണ്ട വല്ലാത്ത ഒരു ക്ഷീണം കുടിക്കാൻ വെള്ളം എടുത്തേര്”
നേരെ ബെഡ് റൂമിലേക്ക് കയറിയ ശ്യാമപ്രസാദ് ഭാര്യയോടായി പറഞ്ഞുഅമ്മേ എന്താ ഇത് ? അച്ഛന് എന്ത് പറ്റി ?
“എനിക്ക് അറിയില്ല മോളെ ബിസിനസ്സിൽ എന്തോ തട്ടുകേട് പറ്റിയെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ ഒന്നും തെളിച്ചു പറയുന്നില്ല”
രാവിലെ ഉറക്കം ഉണർന്നു എഴുന്നേറ്റു വന്ന അമ്മു അച്ഛൻ അമ്മയോട് പറഞ്ഞത് കേട്ട് ശ്വാസം നിലച്ചു പോയ പോലെ നിന്നു
അച്ഛന്റെ ടൊയോട്ട ഫോർട്യൂണർ കാർ വിൽക്കാൻ പോകുന്നു ഒപ്പം മെയിൻ റോഡ് സൈഡിൽ ഉള്ള ആ ഇരുപത്തിയഞ്ച് സെന്റ് സ്ഥലവും
അത് അവളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാവുന്നതിൽ അപ്പുറം ആയിരുന്നുഅന്ന് പതിവ് തെറ്റിച്ചു ബസിൽ നിന്നിറങ്ങി വരുന്ന അമ്മുവിനെ ആണ് അരുൺ കണ്ടത്
“ഇന്നെന്താടോ കാർ പണി മുടക്കിയോ””അല്ല എന്താ മുഖം വല്ലാണ്ടിരിക്കുന്നത്””ഏയ് ഒന്നും ഇല്ല””അല്ല എന്തോ ഉണ്ട്””കാർ വിൽക്കാൻ പോകുവാ”
“അച്ഛന്റെ ബിസിനസ് പൊട്ടിയെന്നാ തോന്നുന്നേ””മദ്യപാനം ഇപ്പൊ സ്ഥിരമായി””താൻ വിഷമിക്കണ്ട.. എല്ലാം ശരിയാകും.തന്റെ കൂടെ ഞാൻ ഇല്ലേ”കണ്ണ് നിറഞ്ഞ അവളെ അരുൺ ആശ്വസിപ്പിച്ചു
പതിവ് പോലെ ബേക്കറിയിൽ കയറിയ അവർക്ക് അന്ന് ആശയ വിനിമയം ചെയ്യാൻ മൗനം മാത്രം ആയിരുന്നു
“ഇന്ന് ആ സണ്ണിച്ചൻ വീട്ടിൽ വന്നായിരുന്നു.. അയാളുടെ കാശ് വേണം എന്ന് പറഞ്ഞുകൊണ്ട്.. വിളിച്ചിട്ട് ചേട്ടൻ ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞു ഒത്തിരി പള്ള് വാക്ക് പറഞ്ഞിട്ടാ പോയത് വീട്ടിൽ വന്ന് കയറിയതും ശ്യാമപ്രസാദിനോട് അമ്മ പറഞ്ഞു ”
അന്ന് ആദ്യമായിട്ടാണ് അച്ഛന്റെ ദയനീയ മുഖം അമ്മു കാണുന്നത്”ഞാൻ ഒരു കാര്യം പറയട്ടെ മോളെ..”
രാത്രിയിൽ ഭക്ഷണ സമയത്ത് അമ്മുവിനോട് അച്ഛൻ പറയുമ്പോൾ അവൾ ആകാംഷയോടെ അച്ഛനെ നോക്കി
“മോൾക്ക് സന്തോഷം തരുന്ന കാര്യമാ””അച്ഛൻ നിങ്ങളുടെ കല്യാണം നടത്തി തരാം”അമ്മു വിശ്വസിക്കാൻ ആകാതെ അച്ഛനെ തന്നെ നോക്കി ഇരുന്നു
“ഞാനും, അമ്മയും ആദ്യം അവരുടെ വീട്ടിൽ പോയി അവരെ ഒന്ന് കാണാം. അതല്ലേ അതിന്റെ രീതി “”മോൾ അരുണിനെ വിളിച്ചു പറഞ്ഞോ നാളെ തന്നെ അങ്ങോട്ട് വരുവാന്നു”
ആഹ്ലാദം പകർന്ന അച്ഛന്റെ ആ വാക്കുകളിൽ അമ്മുവിന്റെ കണ്ണുകൾ തിളങ്ങിസർവ്വലോകവും കീഴടക്കിയ പോലെ ആയി അവൾ”മോളെ മുഴുവൻ കഴിച്ചിട്ട് പോ.. ഈ പെണ്ണിന്റെ ഒരു കാര്യം”
നിറഞ്ഞ ചിരിയോടെ അമ്മ അത് പറയുമ്പോൾ കുസൃതി ചിരിയോടെ അച്ഛൻ പറഞ്ഞു”കണ്ടോ പെണ്ണിന്റെ സന്തോഷം””ഹലോ…one good news for you”
തന്റെ ബെഡ് റൂമിലേക്ക് ഓടി എത്തിയ അവൾ അരുണിനെ വിളിച്ചു”എന്താ അമ്മുകുട്ടി. ?”ത്രിൽ അടിക്കും അത്രയേ പറയുന്നുള്ളൂ””എടോ താൻ ടെൻഷൻ അടിപ്പിക്കാതെ ഒന്ന് പറയെടോ”
“എന്നാൽ കേട്ടോ… നമ്മുടെ വിവാഹത്തിന് അച്ഛന്റെ ഗ്രീൻ സിഗ്നൽ””ങേ… അതെയോ”ആകാംഷയോടെ അരുൺ പറഞ്ഞുഉം…”നാളെ അച്ഛനും, അമ്മയും അരുണിന്റെ വീട്ടിലേക്ക് വരുന്നു.. ഫോർമാലിറ്റിയാ”
“അടുത്ത ദിവസം നിങ്ങൾ ഇങ്ങോട്ട് വരുന്നു.
എത്രയും പെട്ടന്ന് വിവാഹം നടത്തണം എന്നാ അച്ഛൻ പറയുന്നത്.. കാരണം കടം കയറിയ ബിസിനസ് തന്നെയാ”
“ധൃതിയിൽ നമ്മുടെ കല്യാണം നടത്തി അച്ഛൻ എന്തെങ്കിലും കടുംകൈ ചെയ്യുവോന്നാ ഇപ്പൊ എന്റെ പേടി””എന്താ മൂഡ് പോയോ ഇത് കേട്ടപ്പോ”
“ഏയ് ഒന്നുമില്ലടോ അങ്ങനെ ഒന്നും സംഭവിക്കില്ല.. എല്ലാം ശരിയാകും”അരുണിന്റെ വാക്കുകൾ അവൾക്ക് ആത്മവിശ്വാസം നൽകാൻ പോകുന്നതായിരുന്നു
“അച്ഛന്റെ കാര്യം ഓർത്തിട്ട് ഭയങ്കര സങ്കടമാ അരുൺ .. വീട്ടിൽ ലക്ഷങ്ങളുടെ കണക്കുമായാ ഓരോരുത്തരുടെയും ഫോൺ കാൾ വരുന്നത്.. ഇങ്ങനെ പോയാൽ വല്ല വാടക വീട്ടിലും പോകേണ്ടി വരുമോന്നാ എന്റെ പേടി ”
“അപ്പോൾ നാളെ അച്ഛനും, അമ്മയും അങ്ങ് എത്തും””ഹെലോ…ഹെലോ..എന്താ റിപ്ലൈ തരാത്തെ ”
മറുവശത്തെ നിശബ്ദത അറിഞ്ഞു അമ്മു ചോദിച്ചു”ഏയ്.. അത് പിന്നെ.. പെട്ടന്ന് നാളെ വരുവാന്ന് പറഞ്ഞാൽ.. വീടൊക്കെ ഒന്ന്””അത് എല്ലാം അച്ഛന് അറിയാമല്ലോ.. എല്ലാ വിവരവും ഞാൻ പറഞ്ഞിട്ടുണ്ട്”
“ഉം… അത് തന്നെയല്ല നാളെ ഒരു ആശുപത്രികേസ് ഉണ്ട് ഒരു അമ്മാവനാ.. നാളെ ആശുപത്രിയിലേക്ക് ചെല്ലാം എന്ന് പറഞ്ഞിരിക്കുവാ”
“ഒക്കെ.. കുഴപ്പം ഇല്ല മറ്റന്നാൾ ആയിക്കോട്ടെ”അമ്മു പറഞ്ഞു”ഉം.. ഞാൻ വൈകുന്നേരം വിളിക്കുമ്പോൾ അതിനെ പറ്റി കൺഫേം പറയാം അമ്മു ”
നാളെ വീട്ടുകാർ തമ്മിൽ വിവാഹം വാക്കാൽ ഉറപ്പിക്കുന്ന ആ നിമിഷം സ്വപ്നം കാണുകയായിരുന്നു അമ്മു
ഇന്ന് തന്റെ ഇഷ്ട വിഭവം ആയ ചിക്കൻ ബിരിയാണി താൻ തന്നെ വക്കാം എന്ന് അമ്മയോട് പറഞ്ഞുകൊണ്ട് അടുക്കളയുടെ ഭരണം അമ്മു തന്നെ ഏറ്റെടുത്തു
പാചകം ചെയ്യുന്നതിന്റെ ഇടവേളകളിൽ അവൾ അരുണിന് തുടരെ തുടരെ ആശുപത്രി വിശേഷം തിരക്കിയുള്ള മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു
പാചകം ചെയ്തു തീർന്ന ശേഷം മൊബൈൽ നോക്കിയ അമ്മുവിന്റെ മുഖം അല്പം മങ്ങി
ആദ്യത്തെ രണ്ട് മെസ്സേജുകൾ കണ്ടിട്ടുണ്ട് അത് കഴിഞ്ഞുള്ളവ ഒന്നും റീഡ് ചെയ്തിട്ടില്ല
അവൾ അരുണിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു അവന്റെ മൊബൈൽഒരു പക്ഷേ നെറ്റ്വർക്ക് കാണില്ലായിരിക്കും
സ്വയം ആശ്വാസം കൊണ്ട് ഭക്ഷണം കഴിക്കാൻ ഇരുന്നെങ്കിലും അമ്മുവിന്റെ ശ്രദ്ധ മൊബൈലിൽ ആയിരുന്നു
വൈകുന്നേരം ആയിട്ടും അവന്റെ മൊബൈൽ സ്വിച്ച് ഓഫ് തന്നെ ആയിരുന്നു
അവളിൽ അതുവരെ തൊട്ട് തീണ്ടാത്ത നെഗറ്റീവ് ചിന്തകൾ കടന്നു കയറി”അരുണിന് മോളോടുള്ള സ്നേഹം ആത്മാർത്ഥത ഉള്ളതാണോ ”
അച്ഛൻ തങ്ങളുടെ ബന്ധത്തെ കുറിച്ച് തന്നോട് ആദ്യം ചോദിച്ച ആ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു
മനോവിഷമത്തോടെ ഒന്നും കഴിക്കാതെ അവൾ തളർന്നുറങ്ങാൻ നേരം ആണ് അരുണിന്റെ ഫോൺ വന്നത്
ആത്മ സംഘർഷത്തോടെ അവൾ കാൾ അറ്റൻഡ് ചെയ്തു”എന്താ ഫോൺ സ്വിച്ച് ഓഫ് ചെയ്തത്. ?
“അതേ അമ്മു എന്റെ റീചാർജ് തീർന്നു പോയിരുന്നു””അച്ഛനും അമ്മയും നാളെ അങ്ങോട്ട് വരുന്ന കാര്യം ?
അമ്മു സംശയ രൂപേണ ചോദിച്ചു”നാളെ എന്തായാലും വേണ്ട ഞാൻ അത് പിന്നെ പറയാം”അരുണിന്റെ വാക്കുകളിലെ പ്രകടമായ മാറ്റം അമ്മു ശ്രദ്ധിച്ചു
ഒരു പ്രാവശ്യം സ്വിച്ച് ഓഫ് ആയ മൊബൈലിൽ പിന്നെ എങ്ങനെ തന്റെ രണ്ട് മെസ്സേജുകൾ അരുൺ റീഡ് ചെയ്തു
അരുൺ എന്താണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന് അവൾക്ക് വ്യക്തമായി മനസ്സിലായി”അരുൺ ന്റെ വീട്ടിലേക്ക് ചെല്ലുന്ന കാര്യത്തെ പറ്റി അവർ ഒന്നും പറഞ്ഞില്ലേ ”
“രാവിലെ ഓഫീസിൽ പോകുവാൻ തയ്യാറായി നിന്ന അമ്മുവിനോട് അച്ഛൻ ചോദിച്ചു”
“അച്ഛൻ സംശയിച്ച പോലെ തന്നെയാ.. അവൻ എന്നെ അല്ല സ്നേഹിച്ചത്”അത് പറഞ്ഞതും പൊട്ടി കരഞ്ഞുകൊണ്ട് അവൾ അകത്തു മുറിയിലേക്ക് പോയി
അമ്മ അവളെ സ്വാന്തനിപ്പിക്കുമ്പോഴും നിർജീവമായി നിൽക്കുകയായിരുന്ന ശ്യാമപ്രസാദ് തന്റെ കമ്പനിയിലേക്ക് പോകുവാൻ ആയി നിസ്സംഗതയോടെ വീട്ടിൽ നിന്നിറങ്ങി
പകൽ മുഴുവൻ അമ്മു ബെഡ് റൂമിൽ തന്നെ ആയിരുന്നുരാത്രി കാറിന്റെ സൗണ്ട് കേട്ടുകൊണ്ടാണ് അമ്മുവും, അമ്മയും വെളിയിലേക്ക് വന്നത്
മുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ ഒരു നിമിഷം അമ്മുവും, അമ്മയും പരസ്പരം നോക്കി
ആർക്കോ വിറ്റിരുന്ന തങ്ങളുടെ ടൊയോട്ട ഫോർട്യൂണർ കാറിൽ അച്ഛൻ വന്നിറങ്ങുന്നു
ഇന്ന് അച്ഛൻ കുടിച്ചിട്ടില്ല.. അച്ഛന്റെ മുഖത്ത് നല്ല പ്രസരിപ്പ് ഉണ്ട്എന്താണ് നടക്കുന്നത് എന്ന് അറിയാതെ പകച്ചു നിൽക്കുന്ന അമ്മുവിന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് അച്ഛൻ പറഞ്ഞു
“മോളെ നമ്മൾ രക്ഷപെട്ടു ഒരു ചതിയിൽ നിന്ന്.. അല്പം നാടകം കളിച്ചാണെങ്കിലും അവന്റെ മനസ്സ് മനസിലാക്കാൻ കഴിഞ്ഞു”
അച്ഛൻ ആയിട്ട് നാടകം കളിച്ചതല്ല അതിനുള്ള കാരണക്കാരൻ അരുൺ തന്നെ ആയിരുന്നുഅമ്മു ശ്വാസം വിടാതെ പകച്ചു നിൽക്കുകയായിരുന്നു
“ഒരു ദിവസം ശങ്കർ അങ്കിളും ഞാനും ടൗണിലെ ബേക്കറിയിൽ ഒരു കോഫി കുടിക്കാൻ കയറിയതാ”
“ഞാനും അളിയനും ഇരുന്ന ക്യാബിന്റെ അടുത്ത ക്യാബിനിൽ ഇരുന്ന ചെറുപ്പക്കാരുടെ കമന്റ് കേട്ടാണ് ഞങ്ങളുടെ ചിന്ത അങ്ങോട്ട് പോയത്”
“അരുൺ നീ ലക്കി മാൻ ആണെടാ””സ്വന്തമായി ഫിഷ് എക്സ്പോർട്ടിങ് കമ്പനി ഉള്ള വലിയ മുതലാളിയുടെ മകളെ അല്ലെ ഇവൻ വളച്ചെടുത്തത് അതും MBA ക്കാരി ”
“അമ്മു നിന്റേതായാൽ പിന്നെ നിന്നെ ഞങ്ങൾ മുതലാളി എന്ന് വിളിക്കേണ്ടി വരും ”
“ഒരു ഇളയ ചെറുക്കൻ അല്ലേ ഉള്ളൂ അവൻ സോഫ്റ്റ്വെയർ എഞ്ചിനീയറിങ് ഒക്കെ കഴിഞ്ഞു വല്ല ടെക്കി ആയിട്ട് ബാംഗ്ളുരോ,ഹൈദരാബാദിലോ ഒക്കെ ആയിരിക്കും അവന്റെ ജീവിതം.. പിന്നെ നീയാ അവിടെ ഭരിക്കേണ്ടത്”
“എടാ പിടിക്കുവാണേൽ പുളിംകൊമ്പിൽ തന്നെ പിടിക്കണം.. അത് ഈ അരുണിന് നല്ലപോലെ അറിയാം”അരുൺ അത് പറഞ്ഞതും കൂട്ട ചിരി ഉയർന്നു അവിടെ
“അവിടുന്ന് കോഫി കുടിക്കാതെ ഇറങ്ങിയ എന്റെ മനസ്സ് മുഴുവൻ അരുൺ പറഞ്ഞ ആ വാക്കുകളിൽ തികട്ടി വരുവായിരുന്നു”
“വീട്ടിൽ വന്നു നിന്റെ അമ്മയോട് കാര്യം തിരക്കിയപ്പോൾ ആണ് കാര്യങ്ങൾ എനിക്ക് മനസ്സിലായത് “”അമ്മയുടെ സപ്പോർട്ട് കൂടി ആയപ്പോൾ എല്ലാം ഭംഗിയായി..”
ദീർഘനിശ്വാസത്തോടെ ശ്യാമപ്രസാദ് അത് പറയുമ്പോൾ അയാളുടെ കണ്ണുകളിലും നേരിയ നനവ് പടരുന്നുണ്ടായിരുന്നു
അച്ഛന്റെ നെഞ്ചിൽ തലചായിച്ചു നിൽക്കുന്ന അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
അപ്പോഴേക്കും അവൾ തന്റെ മൊബൈലിലെ അരുണിന്റെ എല്ലാ അക്കൗണ്ട്കളും ബ്ലോക്ക് ചെയ്യാൻ തുടങ്ങുവായിരുന്നു
രണ്ടാഴ്ചക്ക് ശേഷം ആ വീട്ടിലെ സ്വീകരണ മുറിക്ക് എന്നത്തേക്കാളും ഭംഗി ഉള്ള പോലെ അവർക്കെല്ലാം തോന്നിയ നിമിഷം……