ജോ..”നീ എന്താ ഈ പറയുന്നത് കല്യാണം വേണ്ടന്ന് വയ്ക്കാനോ ..”’ അപ്പോൾ നീ എന്നെ പ്രണയിച്ചതും ചേർത്തു നിർത്തിയതും വെറും തമാശ കളി ആയിരുന്നോ നിനക്ക്….
അന്നയുടെ ചോദ്യത്തിൽ തല ഉയർത്തി അവളെ ആകെ ഒന്ന് നോക്കി ജോ……
പ്രണയിച്ച കാലം മൂതൽ താൻ കണ്ട അവളിലേ ഏഴഴക് എന്ന് കവികൾ വാഴ്ത്തി പാടുന്ന കറുപ്പിന് യാതൊരു കുറവും വന്നിട്ടില്ല… നിലാവിന്റെ ഒരു പൊട്ട് പോലും ഇല്ലാത്ത മുഖം.. “” പക്ഷെ എങ്കിലും അവളോട് പ്രണയം ആയിരുന്നു അവന്…..
അന്നാ തമാശ ആയിട്ട് അല്ല ഞാൻ നിന്നെ പ്രണയിച്ചത്….. പക്ഷെ ഇന്ന്…. ഇന്ന് എന്റെ മമ്മിയ്ക്ക് ഈ കല്യാണത്തോട് താല്പര്യം ഇല്ല….. മമ്മിയെ വെറുപ്പിച്ചു കൊണ്ട് ഞാൻ എങ്ങനെ നിന്നെ ചൂസ് ചെയ്യും… “”
ജോ പ്രണയിച്ചത് ആണെങ്കിലും കുടുംബക്കാരും പള്ളിക്കാരും അറിഞ്ഞുറപ്പിച്ചത് അല്ലെ നമ്മുടെ വിവാഹം… അന്നേരം ആരും ഒന്നും പറഞ്ഞില്ല.. പിന്നെ എന്താ ഇപ്പോഴിങ്ങനെ.. ”
എനിക്ക് ഒരു ഉത്തരം താ നീ ..”
അവനോടുള്ള പ്രണയത്താൽ ആയിരിക്കും ആ പെണ്ണ് അവനെ കെഞ്ചി നോക്കി..
അത് പിന്നെ… പിന്നെ…. പിന്നെ… “” ജോ വാക്കുകൾക്ക് വേണ്ടി പരതുമ്പോൾ ആ മുഖത്തേക്ക് വീണ്ടും പുരികം വളച്ചവൾ നോക്കി…
എന്റെ മമ്മിയ്ക്ക് നിന്റ… നിന്റ ഈ നിറം അക്സെപ്റ് ചെയ്യാൻ പറ്റുന്നില്ല അന്ന …. “” മമ്മിയുടെ ഫാമിലിയിൽ ഉള്ളവർ എല്ലാവരും അത്യാവശ്യം തൊലി വെളുപ്പ് ഉള്ളവർ ആണ് പപ്പയുടെയ്യും …. നിന്നെ അവരുടെ മുന്പിലൊക്കെ നിർത്താൻ എല്ലാവർക്കും ഒരു മടി..നാളെ എല്ലാവരുടെയും മുൻപിൽ പോകേണ്ടത് അല്ലെ..
അവൻ അവളുടെ മുഖത്ത് നോക്കാതെ പറയുമ്പോൾ അന്നയുടെ ചുണ്ട് ഒന്ന് കോടി… അതിൽ പുച്ഛം നിറഞ്ഞു..
മ്മ്ഹ്ഹ്..'” കഴിഞ്ഞ എട്ട് വര്ഷം നീ എന്നെ പ്രണയിച്ചപ്പോൾ അറിഞ്ഞില്ലേ എന്റെ നിറം കറുപ്പ് ആണെന്ന്..” അന്ന് നിനക്ക് കറുപ്പിനോട് വെറുപ്പ് ആയിരുന്നില്ലല്ലോ എണ്ണ കറുപ്പ് ആണെങ്കിലും സുന്ദരി ആണെന്ന് പറഞ്ഞു എനിക്ക് ആത്മവിശ്വാസം തന്നത് നീ അല്ലെ ജോ..
ഹ്ഹ.. “” അതൊക്കെ ഇപ്പോഴും അങ്ങനെ തന്നെ ആണ് അന്ന… എനിക്ക് നിന്നോടോ നിന്റ നിറത്തിനോടോ വെറുപ്പ് ഇല്ല…. പക്ഷെ മമ്മിയെ വെറുപ്പിച്ചു കൊണ്ട് ഞാൻ നിന്നെ വിവാഹം ചെയ്തു കൊണ്ട് ചെന്നാൽ നീ തന്നെ ആയിരിക്കും അവിടെ അനുഭവിക്കുന്നത് അറിയാമല്ലോ മമ്മിയുടെ സ്വഭാവം.. നമ്മൾ ഒറ്റ പെടും….. എനിക്ക് എന്റെ മമ്മിയും പപ്പയും ഇല്ലാതെ പറ്റില്ല…””
പറഞ്ഞു കൊണ്ട് അവൻ അവളുടെ മുഖത്തെക്ക് കൈ നീട്ടി…
സ്റ്റിൽ ഐ ലവ് യൂ.. അന്നാ..”
അവന്റ നാവ് പൊന്തി വന്നതും അവൾ കൈ എടുത്തുയർത്തി അവന് നേരെ…
മതി.. “” മിന്ന് കെട്ടുന്നതിന് മുൻപ് നിന്റ സ്വഭാവം അറിയാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം….. എട്ട് വർഷത്തേ നിന്നോടുള്ള പ്രണയം ഇവിടെ മറക്കുകയാണ് ഞാൻ… “”
അവന്റ മുൻപിൽ തന്റേടത്തോടെ പറഞ് കൊണ്ട് അവൾ മുൻപോട്ട് നടക്കുമ്പോൾ ഇടി വെട്ടി പെയ്ത മഴയിൽ അവളുടെ കണ്ണുനീരും ചാലിച്ചിറങ്ങി ആരും കാണാതെ അത് മഴ തുള്ളികളിൽ ഒളിച്ചു….
മോളെ ജോയുടെ വീട്ടിൽ നിന്നും അവന്റ മമ്മി വിളിച്ചിരുന്നു… അവർക്ക് ഈ… “””
ചെന്നു കയറിയതെ പപ്പ വാക്കുകൾ പൂർത്തിയാക്കാതെ പറയുമ്പോൾ ആ മുഖത്തേക്ക് ഒന്ന് നോക്കി…. നന്നേ വെളുപ്പുണ്ട് പപ്പയ്ക് … എനിക്ക് മമ്മിയുടെ നിറം ആണ്…. ഓർമ്മ വെച്ച നാൾ മുതൽ അമ്മയുടെ നിറം ആണ് അവൾക്ക്…. കറുമ്പി എന്ന പേര് കേട്ടു വളരുമ്പോൾ ആ കറുമ്പിയെ മാറ്റി നിർത്താതെ മടിയിൽ ഇരുത്തി കൊഞ്ചിച്ചു വളർത്തിയത് പപ്പയും മമ്മിയും ആണ് ..
മോള് എന്താ ഒന്നും പറയാത്തത്.. “”
പെട്ടന്ന് പപ്പ വീണ്ടും ചോദിക്കുമ്പോൾ ആണ് ഓർമ്മയിൽ നിന്നും ഉണരുന്നത്..
ഹ്ഹ.. “” അത് പിന്നെ പപ്പാ… ഞാൻ.. ഞാൻ ജോയെ കണ്ടിരുന്നു… മ്മ്ഹ്ഹ്… “” എന്റെ നിറം ആണ് അവർക്ക് വിഷയം…. മമ്മിയുടെ ഗ്യാരന്റിയുള്ള നിറം അല്ലെ എനിക്ക് കിട്ടിയത്…. അവര്ക് അത് കൊറച്ചില് ആണെന്ന്…
പപ്പയ്ക്ക് മുഖം കൊടുക്കതെ അകത്തെക്ക് പോയി കണ്ണാടിയിലേക്ക് നോക്കുമ്പോൾ കഴിഞ്ഞ എട്ട് വര്ഷം ആയി തന്നിൽ നിന്നും അകന്നു പോയ അപകർഷത ബോധം തിരികെ വന്നത് പോലെ തോന്നി…..
ശരിയാണ് എനിക്ക് മമ്മിയുടെ നിറവും മുഖവും ആണ്… എല്ലാവരും തന്നെ കാണുമ്പോൾ കുഞ്ഞിലേ മുതൽ പറഞ്ഞിരുന്നത് ആദ്യം സന്തോഷമായിരുന്നു പിന്നെ അത് വിങ്ങൽ ആയി മാറി…..
റോസി ടീച്ചറിന്റെ മോള് ആണോ എന്ന് രണ്ടാമത് ചിന്തിക്കേണ്ട ആവശ്യം ഇല്ല ആ മുഖം മാത്രമല്ല ആ നിറവും അതെ പോലേ കിട്ടിയിട്ടുണ്ട്… ആദ്യമൊക്കെ കുഞ്ഞ് മനസിൽ അത് ഒരു സന്തോഷം ആയിരുന്നു… പിന്നെ അത് മാറി മറിയാൻ തുടങ്ങി…
സ്കൂളിൽ കുട്ടികൾ ടീച്ചറിന്റെ മകൾ ആണെങ്കിൽ പോലും കറുമ്പി പെണ്ണിനെ അകറ്റി നിർത്താൻ തുടങ്ങിയപ്പോൾ മൂതൽ…അന്ന് ആണ് തന്റെ തൊലിയുടെ നിറം ഒരു ശാപമാണോ എന്ന് തോന്നി തുടങ്ങിയത്… അന്ന് മുതൽ എല്ലാവരിൽ നിന്നും അകന്നു…. ആരും കൂട്ട് കൂടാൻ വരില്ല എന്നത് ആയിരുന്നു സത്യം..
പക്ഷെ എട്ടിലേക്ക് ചെന്നപ്പോൾ ആണ് എന്റെ ജീവിതം വീണ്ടും മാറ്റി മറിച്ചത്… അന്നയ്ക്ക് കൂട്ടു കൂടാൻ ഒരു പുതിയ കൂട്ടുകാരൻ വന്നു…… അവളുടെ എണ്ണ കറുപ്പിനെ പുച്ഛിക്കാത്ത ഒരു സ്നേഹിതൻ…
ജോ.. “”””
അവന്റ പപ്പ ആർമിയിൽ നിന്നും പെൻഷൻ ആയതു കൊണ്ട് നാട്ടിൽ സെറ്റിൽ ആകാൻ വന്നവൻ… പല സ്ഥലങ്ങളിൽ പഠിച്ചു വന്നത് കൊണ്ട് മലയാളം വശം ഇല്ലാത്ത അവനെയും എല്ലാവരും അകറ്റി നിർത്തിയപ്പോൾ അവന് കൂട്ട് കൂടാൻ ഞാൻ ആയിരുന്നു ഉണ്ടായിരുന്നത്…
മലയാളം അവനെ പഠിപ്പിച്ചു.. അവന് വേണ്ടി അസൈൻമെന്റ് എഴുതി..” മുൻപോട്ട് ഉള്ള പ്രയാണത്തിൽ പിന്നെ അവൻ ഉണ്ടായിരുന്നു കൂടെ…. കോളേജിൽ എത്തിയതും അവൻ പ്രണയം പറയുമ്പോൾ ആദ്യം എതിർത്തു… രണ്ട് പേരുടെയും കൈകൾ ചേർത്ത് വെച്ചു കാണിച്ചു കൊടുത്തു..
രവും പകലും പോലെ വ്യത്യാസം ഉണ്ട് നമ്മൾ തമ്മിൽ… ചേരില്ല എന്ന് പറഞ്ഞു കളിയാക്കുന്ന നിമിഷം അവൻ എന്റെ അനുവാദത്തിനു കാത്തു നിൽക്കാത്തെ എന്റെ അധരങ്ങൾ സ്വന്തം ആക്കി….
താൻ പോലും വെറുത്തു പോയിരുന്ന തന്റെ കറുത്ത ചുണ്ടുകളിൽ നിന്നും ഒഴുകുന്ന തേൻ അവൻ നുണഞ്ഞു കുടിക്കുമ്പോൾ ആദ്യം ആയി പ്രണയം എന്ന വികാരം അവനോട് തോന്നി…. “”
തന്റെ കറുപ്പിനെ പ്രണയിച്ചവന് സ്വന്തം ശരീരം പോലും നൽകാൻ മടി കാണിച്ചില്ല… അതിനു കാരണം ഞാൻ പോലും വെറുക്കുന്നതിനെ മറ്റൊരാൾ പ്രണയിക്കുന്നു എന്ന് കണ്ടപ്പോൾ അവനെ ചുറ്റി പറ്റിയായി എന്റെ ലോകം….
അത് എന്റെ പഠനത്തെ വരെ ബാധിച്ചു… ഡിഗ്രി പൂർത്തി ആക്കാൻ കഴിയാതെ വന്നപ്പോൾ അവൻ പറഞ്ഞത് നിനക്ക് എന്തിനാ ഡിഗ്രി എന്തിനാ ജോലി… ഞാൻ ഇല്ലേ.. “”
ആ അവൻ ആണ് ഇന്ന് നിറത്തിന്റെ പേരിൽ തന്നെ ഉപേക്ഷിച്ചു പോയത്… “” ഇനി എന്തിനാണ് ഇങ്ങനെ ഒരു ജന്മം എല്ലാം നഷ്ടപെട്ടില്ലേ……. മരണം കൊണ്ട് അത് തീരും എങ്കിൽ അങ്ങനെ ആവട്ടെ… “”
ഒരു നിമിഷം കൊണ്ട് എടുത്ത തീരുമാനം കണ്ണുകൾ മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നീളുമ്പോൾ ആണ് പപ്പാ അകത്തേക്ക് വന്നത്..
അന്ന.. “”ആ വിളിയിൽ പപ്പയെ നോക്കി…
മ്മ്ഹ്..””നിന്റ മമ്മിയും കറുപ്പ് ആണ് എണ്ണ കറുപ്പ്…അവളുടെ എട്ട് സഹോദരങ്ങളിൽ അവൾ മാത്രം ആയിരുന്നു ആ നിറത്തിന് ഉടമ…. ഉള്ളതിൽ നാലാമത്തെ ആള് ആയിരുന്നു അവൾ .. അവൾക് മൂത്തതുങ്ങളുടെയും ഇളയതുങ്ങൾ മൂന്നു പേരുടെയും വിവാഹം കഴിഞ്ഞിട്ടും അവൾക്ക് മാത്രം വിവാഹം ആയില്ല… കാരണം നിറം തന്നെ ആയിരുന്നു… പക്ഷെ അവൾ മിടുക്കി ആയിരുന്നു അവരെക്കാൾ എല്ലാം പഠിക്കാൻ……
ഞാൻ അവളുടെ ഇളയതിനെ പെണ്ണു കാണാൻ പോയതാ…. ഒരു വൈകുന്നേരം ആയിരുന്നു ചെന്ന് കയറിയപ്പോൾ കണ്ടത് കോളേജിൽ പോയിട്ട് വരുന്ന കറുമ്പി പെണ്ണിനെയാണ്… എന്തോ അവളെ എനിക്ക് ഇഷ്ടം ആയി…. നിറം ആയിരുന്നില്ല ആ ഇഷ്ടത്തിനു കാരണം…. അവളുടെ മനസ്..”’
പപ്പാ പറയുമ്പോൾ ആ മുഖത്തേക്ക് നോക്കി അന്ന…
ഞങൾ ചെന്നു കയറിയിട്ട് അര മണിക്കൂർ കൂടുതൽ ആയിരുന്നു… നിന്റ മമ്മിയുടെ അനിയത്തി അതായത് ഞാൻ പെണ്ണ് കാണാൻ ചെന്നവൾ അവിടെ ഉണ്ടായിരുന്നു…. അപ്പനും അമ്മയും ഇവിടെ ഇല്ല എന്ന് പറഞ്ഞു അവൾ അകത്തു കയറി പോയി…
പെണ്ണ് കാണാൻ ആണെങ്കിലും ചെന്നത് അതിഥികൾ അല്ലെ… ഒരു ഗ്ലാസ് ചായ വേണോ എന്ന് ചോദിച്ചില്ല… പക്ഷെ കോളേജ് വിട്ട് വന്ന നിന്റ മമ്മി ചോദിച്ചു……അപ്പനും അമ്മയും വരും മുൻപേ അവൾ അതിഥികളേ സത്കരിച്ചു…. അവരുടെ വിശപ്പും ദാഹവും അറിഞ്ഞു പ്രവർത്തിച്ചു…
അന്ന് അവിടെ നിന്നും ഇറങ്ങിയപ്പോൾ തീരുമാനിച്ചു എന്റെ പെണ്ണ് നിന്റ മമ്മി ആയിരിക്കും എന്ന്… കുടുംബക്കാർ പലതും പറഞ്ഞു… പക്ഷെ വാ അടപ്പിച്ചത് ആരാണ് എന്ന് അറിയുവോ.. “”?
പപ്പയുടെ ചോദ്യത്തിൽ അവൾ തല ഉയർത്തി നോക്കി..
നിന്റ് മമ്മി..”അവരുടെ കുടുംബത്തിൽ ബാക്കി ഏഴു സഹോദരങ്ങളിൽ ആർക്ക് ഉണ്ട് ഗസെറ്റഡ് ഉദ്യോഗം… എന്റെ സഹോദരങ്ങൾക്ക് ഉണ്ടോ… ആർക്കും ഇല്ല…. എവിടെ ചെന്നാലും അവളുടെ നിറത്തേ അല്ല അവളുടെ പദവിയെ ആണ് ആളുകൾ ബഹുമാനിക്കുന്നത്..”
പപ്പാ പറഞ്ഞു കൊടുക്കുമ്പോൾ അവളുടെ മനസിലെ പകുതി സംഘർഷം കുറഞ്ഞു വന്നു…
ഇനി നീ തീരുമാനിക്ക് നിന്റ ജീവിതം തൂങ്ങി ചാവണോ അതോ ജീവിച്ചു കാണിക്കണോ എന്ന്… “””അവളുടെ തോളിൽ തട്ടി പപ്പ എഴുനേറ്റ് പോകുമ്പോൾ ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിൽ പതറാതെ തീരുമാനം എടുത്തു കഴിഞിരുന്നു അവൾ…
💠💠💠💠
ഇന്ന് കറുമ്പി എന്ന് കരുതി മാറ്റി നിർത്തിയവൾ കുടുംബ കോടതിയിൽ മജിസ്ട്രറ്റ് ആയി സ്ഥാനം ഏൽക്കുന്ന ദിവസം ആണ്… ഒരിക്കൽ അവൾ വെറുത്ത അതെ നിറം ഇന്ന് അവൾക് അലങ്കാരമായി……
മുൻപിൽ ഇരിക്കുന്ന അവളുടെ ആദ്യത്തേ കേസ് ഷീറ്റിലേക്ക് അവളുടെ കണ്ണുകൾ പോയി…
“”ജോ ജോസഫ് ആൻഡ് വിൻസി തോമസ്…””””
സുന്ദരിയായ ഭാര്യയുടെ പര പുരുഷ ബന്ധം ആയിരുന്നു ഡിവോഴ്സിലേക്ക് ജോയെ നയിച്ചത്.. “”
ജോയേക്കാൾ സൗന്ദര്യം ഉള്ളവനെ കണ്ടപ്പോൾ അത് തേടി പോയവളെ തെളിവ് സഹിതം കോടതിയിൽ വലിച്ചു കീറുമ്പോൾ അവർക്കുള്ള വിവാഹ മോചന പേപ്പറിൽ ആദ്യത്തെ ഒപ്പ് അവൾ തന്നെ ഇട്ടു….”””
അന്നാ..'”” പുറകിൽ നിന്നും ജോയുടെ വിളി കേൾക്കുമ്പോൾ ആ കോടതി വരാന്തയിൽ അവൾ തിരിഞ്ഞു നോക്കി….
താങ്ക്സ് …”””
വിറയ്ക്കുന്ന അവന്റെ ചുണ്ടുകൾ അനങ്ങുമ്പോൾ അവൾ മെല്ലെ ചിരിച്ചു… ആ ചിരിയിൽ അവൾ കൂടുതൽ സുന്ദരി ആയി…ദേഹത്തെ കറുപ്പിനോട് ചേർന്നു കിടക്കുന്ന പദവിയുടെ കറുപ്പിന്റെ സൗന്ദര്യം……..
മിഴി മോഹന ❤❤