കഥ – അന്തിമാനം
ബിന്ദു കോട്ടയം
കുറച്ചു ദൂരെയുള്ള ഒരു സ്ഥലത്തേക്ക് യാ്രതക്കാരുമായി ഓട്ടം പോയി മടങ്ങി വരുക യായിരുന്നു അനില്‍. രാതി ഏറെ വൈകിയിരുന്നു. വീടിനടുത്തു ഇടവഴിയിലേക്ക് ഓട്ടോറിക്ഷ തിരിച്ചപ്പോള്‍ വഴിയരികില്‍ ആരോ കിടക്കുന്നു. അനില്‍ ഓട്ടോ നിര്‍ത്തി അടുത്തു ചെന്നു നോക്കി. അയ്യോ ഇത് മാക്കത്ത് വീട്ടിലെ രവിച്ചേട്ടനല്ലേ. നന്നായി മദ്യപിച്ച് നടക്കാന്‍ വയ്യാതെ കുഴഞ്ഞു വീണ രവിയെ അനില്‍ താങ്ങിഎഴുന്നേല്‍പിച്ചു. ഓട്ടോയില്‍ ഇരുത്തി മാക്കത്തു വീട്ടിലെ പടിവാതിലില്‍ എത്തിച്ചു. ഒരു വിധേന രവിയെ വീണ്ടും താങ്ങിപി ടിച്ച് ഒട്ടോയില്‍ നിന്നിറക്കി വീടിന്റെ ഉമ്മറത്തിരുത്തി. കോളിംഗ് ബെല്‍ അടിച്ചു. എന്നാല്‍ കുറെ നേരമായിട്ടും അരും ഇറങ്ങി വന്നില്ല. വീണ്ടും വീണ്ടും ബെല്ലടിച്ച പ്പോള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അനില്‍ അവിടേക്ക് നോക്കി. മായ, രവിയുടെ ഭാര്യ അവളായിരുന്നു വാതില്‍ തുറന്നത്. കണ്ണുകളില്‍ കോപാഗ്നി ജ്വലിക്കുന്നു. ഉറക്കം നഷ്ടപ്പെട്ടതിന്റെ ആലസ്യം മുഖത്തുണ്ട്. അനില്‍ മായയുടെ ദേഷ്ൃത്തിലുള്ള ചോദ്യം കേട്ട ഒന്നു പരുങ്ങി. ചേച്ചി, രവിച്ചേട്ടനെ ഇവിടെ കൊണ്ടുവിടാന്‍ വന്നതാ വഴിയില്‍ വീണു കിടക്കുകയാ യിരുന്നു. അനില്‍ പറഞ്ഞു. അവിടെ കിടന്നോളുമായിരുന്നില്ലേ, നിനക്കെന്താ കാര്യം എന്നു ചോദിച്ചു മായ വാതില്‍ വലിച്ചടച്ചു. അനിലിനു സങ്കടം തോന്നി. പാവം രവിച്ചേട്ടന്‍ ഉമ്മറത്തെ തൂണില്‍ ചാരിയിരുന്നു ഉറ ങ്ങുന്നു. എന്താണ് രവിച്ചേട്ടന് പറ്റിയത്. ആ എന്തായാലും വീട്ടിലെത്തിച്ചല്ലോ എന്ന സമാധാനത്തോടെ അനില്‍ കുറച്ചപ്പുറത്തുള്ള സ്വന്തം വീട്ടിലേക്ക് ഓട്ടോ ഓടിച്ചു പോയി. നാണംകെട്ട മനുഷ്യന്‍ എനിക്കും മോള്‍ക്കും അപമാനമായിട്ട് ജീവിക്കുന്നു. എഴുന്നേറ്റ് പോകുന്നുണ്ടോ മറ്റാരും കാണാതെ. ഉച്ചത്തിലുള്ള ശകാരം കേട്ടാണ് രവി ഉണര്‍ന്നത്. കണ്ണുതുറന്നപ്പോള്‍ മുമ്പില്‍ നിന്ന് കലിതുള്ളുന്നു മായ. രവി പതിയെ ഏണീറ്റു. തലയ്ക്കുള്ളില്‍ ഒരു ഭാരം പോലെ തോന്നി. ഒന്നും മിണ്ടാതെ കുളിമുറിയിലേക്ക് കയറി. തണുത്ത വെള്ളത്തില്‍ ഏറെനേരം കുളിച്ചപ്പോള്‍ ഒരു സുഖം തോന്നി. വേഷം മാറി വന്നപ്പോള്‍ നല്ല വിശപ്പ്, ഈണ് മേശയില്‍ മോള്‍ ഇരുന്ന് ആഹാരം കഴി ക്കുന്നു. ഞാന്‍ അവിടെ ചെന്നാല്‍ അവള്‍ക്ക് ഇഷ്ടമാവില്ല അവള്‍ പോയശേഷം രവി ഈണ് മേശയിലെത്തി. അടുക്കള സഹായി ആയി നില്‍ക്കുന്ന സ്ര്തീ ഇഡ്ലുലിയും സാമ്പാറും കൊടുത്തു.
ഇന്ന് ഞായറാഴ്ച അല്ല. ഇന്നലത്തെ അമിത മദ്യപാനത്തിന്റെ ക്ഷീണം കൊണ്ട് അല്‍പം കൂടി കിടക്കാം എന്നു കരുതി മുറിയില്‍ പോയി കിടന്നു. ഉച്ചയ്ക്ക് ശേഷ മാണ് എഴുന്നേറ്റത്. മായയേയും മോളെയും കാണുന്നില്ല.
അമ്മയെ ഒന്നും കാണണം. പോകാനായി പൂറത്തേക്കിറങ്ങുമ്പോള്‍ മായയും മോളും എവിടെയോ പോയിട്ടു വന്നു കയറുന്നു.
രവിയെ കണ്ടതും മായ വിണ്ടും ശകാരവര്‍ഷം ചൊരിഞ്ഞു.
എങ്ങോട്ടാ ഇന്നലത്തെ അവസ്ഥയില്‍ വരാനാണെങ്കില്‍ സ്വന്തം കൂരയിലേക്ക് തന്നെ പോയ്ക്കോണം വരണമെന്ന് നിര്‍ബന്ധമില്ല.
അതുകേട്ടതും അപ്പോഴും രവി നിശ്ശൂബദ്നായി നടന്നു.
സൌകര്യങ്ങള്‍ ഒന്നുമില്ലാത്ത ഒരു പഴയ ചെറിയവീട്. അവിടെ അമ്മയും അനിയനും ഉണ്ട്. അവരെ കാണണം.
വീട്ടിലെത്തിയാല്‍ അമ്മ തന്നെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞു.
ഇങ്ങോട്ടുള്ള വഴി മറന്നുവോ മോനെ എത്ത നാളായി നിന്നെ കണ്ടിട്ട്.
അതിനല്ലെ അമ്മേ ഞാന്‍ വന്നത്. ഇന്ന് അമ്മയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്ക ണം. ഇന്ന് ഇവിടെയാ ഞാന്‍ കിടക്കുന്നത്. അതുകേട്ടതും അമ്മയ്ക്ക് സന്തോഷം വാക്കുകള്‍ കിട്ടാതായി. രാരി വരെയും അമ്മയോടും അനിയനോടും സംസാരിച്ചിരു ന്നു. പിന്നെ പഴയ ചായ്പിലെ പഴഞ്ചന്‍ കട്ടിലില്‍ പോയി ഇരുന്നു.അച്ഛന്‍ കിടന്നി രൂന്ന കട്ടിലാണ്.
അതില്‍ ഇപ്പോഴും അച്ഛന്റെ ഗന്ധം ഉള്ളതായി രവിക്കു തോന്നി. അതില്‍ കിടന്നപ്പോള്‍ മനസ്സ് പതിനൊന്നുവര്‍ഷങ്ങളുടെ പിന്നാമ്പുറത്തേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. നാട്ടിലെ സ്‌കൂളിലെ പ്രഥമ അധ്യാപകനും അറിയപ്പെടുന്ന സമ്പന്നനും ആയിരുന്നു ദിവാകരന്‍ മാഷ്. മാഷിന്റെ വീട്ടിലെ കാര്യസ്ഥനായിരുന്നു അച്ഛന്‍. അമ്മയും ആഴ്ച യില്‍ ഒന്നു രണ്ടുവട്ടം അടുക്കള സഹായത്തിനായി ആ വീട്ടില്‍ പോകുമായിരുന്നു. തിരികെ വരുമ്പോള്‍ ആ വീട്ടില്‍ നിന്നും കൊണ്ടു വരുന്ന മിച്ചഭക്ഷണ സാധനങ്ങള്‍ എനിക്കും അനിയനും തരുമായിരുന്നു. അത്രയും രുചിയുള്ള ആഹാരം കഴിക്കുന്നതു തന്നെ അങ്ങനെ കിട്ടുന്നതു കൊണ്ടായിരുന്നു. ഒരിക്കല്‍ എന്തോ ആവശുൃുത്തിനു ആ വീട്ടില്‍ ചെന്നപ്പോഴാണ് മായയെ കണ്ടത്. ചെറിയ കുട്ടിയായിരുന്നപ്പോള്‍ കണ്ടതാണ് പിന്നീട് അന്നാണ് വീണ്ടും കാണുന്നത്. വിടര്‍ന്ന കണ്ണുകളും ചുരുണ്ടമുടിയും ഉള്ള കൊച്ചുസുന്ദരി. എന്നെ കണ്ടതും മായ കൌതുകത്തോടെ നോക്കി എന്താ വന്നതെന്ന ചോദ്യഭാവം. അച്ഛനെ ഒന്നു കാണണം ഒരു കാര്യം പറയാനാണ്. ഇപ്പം വിളിക്കാം കേട്ടോ എന്ന് പറഞ്ഞ് പുഞ്ചിരിയോടെ മായ അകത്തേക്ക് പോയി.
പിന്നീട് വീണ്ടും പല (പ്രാവശ്യം മായയെ കാണേണ്ടി വന്നു. ആ കണ്ടുമുട്ടലുകള്‍ സൌയഹ്ൃദമായി. സൌഹൃദം ഞങ്ങള്‍ പോലും അറിയാതെ പ്രണയത്തിലേക്കുള്ള വഴി തുറന്നുവിട്ടു.
പരസ്പരം കാണാന്‍ പല കാരണങ്ങളുണ്ടാക്കി. ഒരു ദിവസം അവള്‍ ഞാന്‍ ജോലി ചെയ്യുന്ന കടയിലേക്കു കയറി വന്നപ്പോള്‍ അതിശയവും സന്തോഷവും തോന്നി. അവളുടെ കൈയിലിരുന്ന ഒരു ചെറിയ ബോക്സ് എനിക്കു നേരെ നീട്ടി ഇത് രവിയേ SM ഞാന്‍ വാങ്ങിയ സമ്മാനമാ.
എന്താ മായെ ഇത്.
തുറന്നു നോക്കു. എന്നു പറഞ്ഞിട്ട അവള്‍ പോയി.
തുറന്നു നോക്കിയപ്പോള്‍ വിലകൂടിയ ഒരു ഫോണ്‍. അതിന്റെ കൂടെ ഒരു ചെറിയ തുണ്ടുപേപ്പര്‍. അല്ലെങ്കില്‍ എഴുതിയതു വായിച്ചു.
രവിയേട്ടനു ഫോണില്ലല്ലോ. എനിക്കു സംസാരിക്കണമെന്നു തോന്നുമ്പോള്‍ വിളിക്കാനാ എന്റെ സ്നേഹസമ്മാനം.
വീട്ടില്‍ ഈ ഫോണ്‍ അമ്മയുടെയും അച്ഛന്റെയും അനിയന്റെയും (ശരദ്ധയില്‍പ്പെട്ടു. മായ വാങ്ങിച്ചു തന്നതാണ് എന്നു പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും ശാസനയോടെ പറഞ്ഞു. ഇത് നമുക്കു വേണ്ടആ കുട്ടിയുമായുള്ള നിന്റെ അടുപ്പം നല്ലതിനല്ല. നമ്മളും അവരും തമ്മില്‍ രാവും പകലും പോലെ അന്തരം ഉണ്ട്. നിന്റെ മനസ്സില്‍ തോന്നിയത് മറന്നേക്ക്.
അച്ഛനും അമ്മയും പറഞ്ഞത് ശരിയാണെന്ന് അറിയാമായിരുന്നു. എന്നാല്‍ എനിക്ക് മായയെ മറക്കാന്‍ പറ്റുമായിരുന്നില്ല.
രഹസ്യമായി ആ ബന്ധം തുടര്‍ന്നുകൊണ്ടിരിക്കവേ ഒരു ദിവസം പതിവുപോലെ അ വളുടെ കോള്‍ വന്നു.
ശബ്ദത്തില്‍ നേരിയ പതര്‍ച്ച.
എന്താ മായേ, എന്താ ഒരു വിഷമം പോലെ മറുവശത്തു നിന്നും പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു. രവിയേട്ടാ എനിക്ക് ഒരു വിവാഹ അലോചന വന്നിരിക്കുന്നു, ഇത് നടക്കാനാണ് സാധ്യത.
നമ്മള്‍ എന്താ ചെയ്യുക
മായ പറഞ്ഞത് കേട്ട ഒരു നിമിഷം പതറി നിന്നു. എന്തു പറയണമെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയില്‍.
ഞാന്‍ ഇറങ്ങി വരട്ടെ എന്ന് അവള്‍ ചോദിച്ചപ്പോള്‍ മറുത്തൊന്നും ചിന്തിച്ചില്ല വന്നോളു എന്ന് മറുപടി കൊടുത്തു.
പിറ്റേന്ന് രാവിലെ കടയിലേക്ക് ജോലിക്കു പോകാനിറങ്ങുമ്പോള്‍ മുറ്റത്ത് മായയെ കണ്ട് അന്തം വിട്ടു.
മായയുടെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങി വന്ന അച്ഛനും പരിര്രമത്തോടെ മായയെ നോക്കി ചോദിച്ചു.
എന്താ മോളെ രാവിലെ ഇങ്ങോട്ട എത്തിയെ.
മായ പതറിയ ശബ്ദത്തില്‍ മറുപടി പറഞ്ഞു. എനിക്ക് ആ കല്യാണം വേണ്ട, രവിയേട്ടനോടൊത്തുള്ള ജീവിതം മതി. അതാ വന്നത്.
കൂട്ടി എന്താ ഈ പറയുന്നത് തിരികെ പോകൂ, ഇത് വലിയ പ്രശ്നമാകും. ഞാന്‍ ഇനി ആ വീട്ടിലേക്ക് എങ്ങനെ വരും.
ഇല്ല എന്നും പറഞ്ഞ് മായ അകത്തേക്ക് കയറി.
പിന്നാലെ ഞാനും അച്ഛനും. പേടിയോടെ അമ്മ കരയാന്‍ തുടങ്ങി. ഈശ്വരാ ഇനി ആ വീട്ടുകാര്‍ എന്തൊക്കെ പുകിലുണ്ടാക്കും. ഈ കൂട്ടികള്‍ കാരണം
അമ്മ പിറുപിറുത്തു.
ഒരാഴ്ചക്കാലം ആരും പുറത്തേക്ക് അധികം ഇറങ്ങിയില്ല.
മായയുടെ ഒളിച്ചോട്ടം കഥകളായി നാട്ടില്‍ പരന്നു.
മായയുടെ കുടുംബക്കാരില്‍ നിന്നും ഉണ്ടായ നിശബ്ദത അതിശയമായി ഫലിച്ചു. ജോലിക്കു പോകാന്‍ ഞാന്‍ തുടങ്ങി.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മായയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നു തുട ങ്ങി.
എന്റെ വീട അവള്‍ക്ക് ഇഷ്ടമാകുന്നില്ല. വാടക വീട് എടുത്ത് മാറണം എന്ന വാശി യില്‍ അവള്‍ പരിഭവങ്ങള്‍ തുടര്‍ന്നു.
ഒരു തുച്ഛശമ്പളക്കാരനായ എനിക്ക് എല്ലാ സൌകര്യങ്ങളുമുള്ള വീട് എടുക്കുക സാധ്യ മായിരുന്നില്ല. മായയുടെ വീട്ടിലെ ജോലി നഷ്ടപ്പെട്ടതോടെ അച്ഛന്‍ തീര്‍ത്തും നിരാ ശനായിരുന്നു. അമ്മയിലും പരിഭവം ഉണ്ടായിരുന്നു.
മായ ഗര്‍ഭിണി ആയപ്പോള്‍ അവര്‍ക്കു ആഗ്രഹങ്ങള്‍ കൂടി വന്നു. അവളുടെ ഇഷ്ട ങ്ങള്‍ സാധിക്കാന്‍ ഞാനൊരു കടക്കാരനായി മാറിയത് ഞാന്‍ പോലും അറിഞ്ഞില്ല. ദിനരാധ്രങ്ങള്‍ ഓടിയകന്നു പോയി. മായ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഹോസ്പിറ്റല്‍ ബില്ല് അടയ്ക്കാനായി ഒരു സൃഹൃത്തിന്റെ കൈയ്യില്‍ നിന്നും കടം വാങ്ങിയ കാശുമായി ബില്ലിംഗ് കൌണ്ടറിന്റെ മുമ്പിലെത്തിയപ്പോഴാണ് അവിടിരുന്ന ലേഡി ബില്‍ അടച്ചല്ലോ എന്ന് പറഞ്ഞത് CHF ഞാന്‍ ഞെട്ടിപ്പോയ നിമിഷം. ബില്ല് ആര്‍ അടച്ചു. ഒന്നും മനസ്സിലാകാതെ മായയും കുഞ്ഞും കിടക്കുന്ന റൂമിലേക്കോടി. വാതില്‍ക്കല്‍ എത്തിയപ്പോള്‍ അമ്മ പുറത്തിറങ്ങി നില്‍ക്കുന്നു. അമ്മ അകത്തേക്ക് വിരല്‍ ചൂണ്ടി റൂമിനകത്ത് മായയുടെ അച്ഛനും അമ്മയും. എന്നെ കണ്ടതും അവരുടെ മുഖത്തെ സന്തോഷം മാഞ്ഞു.
ഞാന്‍ മായയെ നോക്കി.
അല്‍പം തലക്കനത്തോടെ അവള്‍ എന്നെ നോക്കി പറഞ്ഞു.
എന്നെയും കുഞ്ഞിനേയും കൊണ്ടു പോകാന്‍ വന്നതാ അച്ഛനും അമ്മയും ഞാന്‍ ചെന്നിട്ടു വിളിക്കാം.
ഒന്നും മിണ്ടാതെ ഞാന്‍ റൂമിനു പുറത്തേക്കിറങ്ങി. അമ്മയുടെ അടുത്ത് ചെന്ന് നമുക്ക് പോകാം അമ്മേ
അമ്മ തലയാട്ടി.
രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മായയുടെ വിളി വന്നില്ല
കുഞ്ഞിനെ കാണാന്‍ ഒത്തിരി മോഹം. എന്റെ മോളെ കൊതി തീരെ ഒന്ന് ലാളിക്കാന്‍ ഒരു ആവേശം അക്ഷമനായി രവി മായയെ വിളിച്ചു.
ഞാന്‍ അവിടേക്ക് വരട്ടെ മായേ.
ഉം, എന്ന ഒരു മൂളല്‍ കേട്ടതും രവി ഓടിയെത്തി. എന്നാല്‍ പ്രതീക്ഷിച്ചത പരിഗണന രവിക്കു കിട്ടിയില്ല എങ്കിലും കുഞ്ഞിനെ കാണാന്‍ സാധിച്ചെല്ലൊ എന്ന സന്തോഷ ത്തില്‍ രവി സ്വന്തം വീട്ടിലേക്ക് മടങ്ങി.
കുഞ്ഞിനു നാലുമാസം പ്രായമായപ്പോള്‍ രവി മായയോട് ചോദിച്ചു നമുക്ക് വീട്ടിലേക്ക് പോകേണ്ടേ, ഞാന്‍ ഇവിടെ വരുന്നത് നിന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ല. എന്റെ വീട്ടിലാകുമ്പോള്‍ എന്റെ കുഞ്ഞിനെ എനിക്ക് മതിവരുവോളം ലാളിക്കാമല്ലോ. ഏതു വീട്ടിലേക്ക് ഞാന്‍ വരുന്നില്ല, കുടുംബവീതത്തില്‍ എനിക്ക് നല്ല വീട അച്ഛന്‍ പണിതീര്‍ത്ത് കഴിഞ്ഞു. ഇനി അവിടേക്കാണ് പോകുന്നത്. അല്ലാതെ നിങ്ങളുടെ വീട്ടി ലേക്കൊന്നും ഞാനില്ല. മായ പറഞ്ഞതുകേട്ട് ഉള്ളം നുറുങ്ങി. മനസ്സില്ലാ മനസ്സോടെ മായയോടും കുഞ്ഞിനോടും ഒപ്പം ആ പുതിയ വീട്ടില്‍ താമസം തുടങ്ങി.
ഞാനെന്ന ഭര്‍ത്താവ് മായയ്ക്ക് കുറച്ചിലായി തുടങ്ങി. കുഞ്ഞിനെ എടുക്കുന്നതും കൊഞ്ചിക്കുന്നതും അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു.
വളര്‍ന്നു വരുന്ന എന്റെ മോള്‍ സ്വന്തം അച്ഛനായ എന്നെ അവഗണിക്കാന്‍ തുടങ്ങി. അച്ഛന്‍ മരിച്ചപ്പോള്‍ പോലും മായ മോളേയും കൂട്ടി വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. ചില സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിഞ്ഞത് മായയുടെ അമ്മാവന്റെ മകന്‍ ഗോപന്‍ വീട്ടില്‍ നിത്യ സന്ദര്‍ശകനാണെന്ന്.
ഈ വിവരം ചോദിച്ചപ്പോള്‍ അവള്‍ വെളിച്ചപ്പാടിനെപ്പോലെ തുള്ളി വിറഞ്ഞു. എന്റെ ബന്ധുക്കള്‍ പലരും ഇവിടെ വരും അതിനു നിങ്ങള്‍ക്ക് എന്താ, ഇവിടെ ജീവി ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോകാം. എന്ന് അവള്‍ എന്റെ മുഖത്ത് നോക്കി തറപ്പിച്ചു പറഞ്ഞപ്പോള്‍ പിന്നീട് ആ വിഷയത്തെപ്പറ്റി സംസാരിച്ചതേയില്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നതു പോലെ എന്റെ ജീവിതം ആര്‍ക്കും വേണ്ടതെ നിരങ്ങി നീങ്ങിക്കൊണ്ടിരുന്നു.
ഒരു ദിവസം രാവിലെ ഉറക്കമെണീറ്റു വരുമ്പോള്‍ മായ ഏതോ കൂട്ടുകാരിയോട് ഫോണില്‍ സംസാരിക്കുന്നു.
നാളെ സ്കൂള്‍ ആനിവേഴ്സറിയാണ് മോളുടെ ഡാന്‍സ് ഉണ്ട് നീയും വരണം.
അത് കേട്ടപ്പോള്‍ ഒരു മോഹം. എന്റെ മോള്‍ടെ ഡാന്‍സ് എനിക്കും കാണണം. നേരത്തെ ജോലി കഴിഞ്ഞ് ഇറങ്ങണം എന്നിട്ട് സ്കൂളിലേക്ക് പോകാം.
അങ്ങനെ പിറ്റേന്ന് ഡാന്‍സ് കാണാനായി ധൃതിയില്‍ സ്‌കൂളിലെത്തിയത്.
പത്ത് വയസ്സുള്ള എന്റെ മോള്‍ സുന്ദരിക്കുട്ടിയായിരിക്കുന്നു. അവളുടെ നൃത്തം നന്നായി ആസ്വദിച്ചു. ആരും തന്നെ കാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതാണ്. നൃത്തം കഴിഞ്ഞ് സ്റ്റേജില്‍ നിന്ന് ഇറങ്ങിയ മോളെ മായയും ടീച്ചേഴ്‌സും കൂട്ടുകാരും ചേര്‍ന്ന് അഭിന്ദിക്കുന്നു.
പുറത്തേക്ക് പോകാനിറങ്ങിയ എന്നെ മോളുടെ ഒരു കൂട്ടുകാരി കണ്ടു. ആ കുട്ടി എല്ലാ വരും കേള്‍ക്കേ വിളിച്ചു പറഞ്ഞു. ഇതേ ഹിമക്കുട്ടിടെ അച്ഛന്‍. എല്ലാവരുടേയും കണ്ണു കള്‍ എന്റെ നേരെ തിരിഞ്ഞു. മോള്‍ടെ ക്ലാസ് ടീച്ചര്‍ അടുത്തു വന്നു. എന്താ ഹിമേട ച്ചന്‍ ഇവിടെ മാറി നില്‍ക്കുന്നത്. വരൂ.
ഇളിഭ്യനായി ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു. കടന്നല്‍ കുത്തിയതു പോലെ ആയി മായയുടെ മുഖം. പുച്ഛത്തോടെ മോളുടെ നോട്ടം. അവള്‍ അടുത്തു വന്നിട്ടു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. അച്ഛന്‍ എന്തിനാ വന്നത്, എന്റെ ശ്ഫണ്ട്സിന്റെ ഒക്കെ അച്ഛന്‍മാര്‍ ഡോക്ടേഴ്‌സും എഞ്ചിനീയറും ഒക്കെയാണ്. ഒരു കടയിലെ ഹെല്‍പ്പറായി നില്‍ക്കുന്ന ആളാ അച്ഛനെന്ന് അറിഞ്ഞാല്‍ എനിക്ക് ഷെയിമാ…
മോള്‍ അത്രയും പറഞ്ഞത് മുഴുവന്‍ കേട്ടോ എന്ന് സംശയം. നിറഞ്ഞ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ പാടുപെട്ടു.
സ്‌കൂളില്‍ നിന്ന് നേരെ പോയത് ബാറിലേക്കായിരുന്നു. ഒരാഴ്ച ജോലിചെയ്ത കാശ് കൈയ്യിലുണ്ടായിരുന്നു. മതിവരുവോളം കൂടിച്ചു. പിന്നെ ഒന്നും ഓര്‍മ്മയില്ല. എങ്ങനെ ഇന്നലെ വീട്ടിലെത്തി എന്നൊന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
ഓര്‍മ്മകളുടെ ഭൂതകാലത്തുനിന്നും രവി വര്‍ത്തമാനകാലത്തിലേക്കു വന്നു. കട്ടിലില്‍ നിന്നും പതിയെ എഴുന്നേറ്റ് അച്ഛന്‍ കിടന്നുറങ്ങിയിരുന്ന ആ കട്ടിലില്‍ ഒരി ക്കല്‍ കൂടി സ്പര്‍ശിച്ചു.
അയയില്‍ പഴയ ഒരു മുണ്ട് കിടക്കുന്നു. അത് എടുത്ത് ശബ്ദമുണ്ടാക്കാതെ അമ്മ കിടക്കുന്ന കട്ടിലിനരികില്‍ എത്തി. ആ കാല്‍പാദങ്ങളില്‍ തൊട്ട് വന്ദിച്ചു.
പിന്നെ പതിയെ പുറത്തേക്ക് ഇറങ്ങി. നേരിയ നിലാവെളിച്ചം ഉണ്ട്. മുറ്റത്തിന്റെ കോണി ലായി അധികം പൊക്കമില്ലാത്ത ഒരു മാവ് നില്‍പ്പുണ്ട്. അതില്‍ അള്ളിപ്പിടിച്ച് കയറി. ഒരു ചില്ലയില്‍ കയ്യിലിരുന്ന മുണ്ടിന്റെ അറ്റം കെട്ടിയിട്ടു. മറ്റേ അറ്റം കഴുത്തില്‍ കുരു ക്കി. തുങ്ങിയാടി. കണ്ണുകള്‍ തുറിച്ചു. ഒന്നു പിടഞ്ഞു. നിശ്ചലം. രവിയുടെ മൃതശരീരം കണ്ട് മടങ്ങിയ അനില്‍ മനസ്സില്‍ വിചാരിച്ചു. രവിയേട്ടന്‍ ഇത്രയ്ക്കും ദുഃഖിതനായിരുന്നോ? കഴിഞ്ഞ ദിവസം അതായിരുന്നോ അങ്ങനെ മദ്യപിച്ചു ബോധമില്ലാതായിപ്പോയത്. എന്തായാലും ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല. ആത്മഹത്യ ഒന്നിനും ഒരു പരിഹാ രമല്ല. നമ്മള്‍ അത് ചെയ്താല്‍ നഷ്ടം നമുക്കു മാത്രം. മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ ഒന്നു രണ്ടു ദിവസം വിലപിക്കും. പിന്നെ അവര്‍ സദാപോലെയാകും. പങ്കാളിയോ, മക്കളൊ ചിത എരിഞ്ഞു തീരും മുന്‍പേ അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കും… പിന്നെ എന്തിനാണ് ആത്മഹത്യ… നമ്മള്‍ നമ്മളായി ജീവിക്കുക…