പകരക്കാരി
(രചന: സൂര്യഗായത്രി)
കാട്ടു തീ പോലെ ആണ് ആ വാർത്ത നാട് മുഴുവൻ പരന്നത് ശോഭ ആ ത്മ ഹത്യ ചെയ്തു….അറിഞ്ഞവർ അറിഞ്ഞവർ മൂകത്തു വിരൽ വച്ചു….. ആ പെൺകൊച്ചു മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ലാ….
പാവം ശോഭയുടെ ചേച്ചി.. കുഞ്ഞ് അനിയത്തിയുടെ വിയോഗത്തിൽ ആകെ തളർന്നു ഇരിപ്പാണ്…. രാവിലെ പതിവുപോലെ അവൾക്കുള്ള ചായയുമായി വന്നതാണ് ജയ……
അപ്പോൾ കണ്ട കാഴ്ച്ചയിൽ വിറങ്ങലിച്ചു ബോധമറ്റു നിലത്തേക്ക് വീണു……. ഓർമ വീഴുമ്പോൾ ആരെല്ലാമോ ചുറ്റും കൂടിയിട്ടുണ്ട്…
അമ്മയുടെ പതം പറഞ്ഞുള്ള കരച്ചിൽ ചീളുകൾ അവളുടെ കാതുകളെ തുളച്ചു……
അച്ഛൻ ഒന്ന് ഉറക്കെ കരയാൻ പോലും ആകാതെ ഉമ്മറ കോലായിയിൽ ഇരിപ്പുണ്ട്… ചിറ്റ പോയതറിയാതെ ഉണ്ണിക്കുട്ടൻ മുറ്റത്തു ഓടി നടക്കുന്നുണ്ട്…………
അമ്മാവന്മാരും അവരുടെ ആൺമക്കളും ഓരോ ആവശ്യങ്ങൾക്കായി ഓടി നടക്കുന്നുണ്ട്…..അമ്മായിമാരും പെണ്മക്കളും അമ്മയുടെയും ജയയുടെയും അടുത്തിരുന്നു അവരെ ആശ്വസിപ്പിക്കുന്നുണ്ട്….
എന്തിനാ മോളെ അവൾ ഈ കടും കൈ ചെയ്തത്… ഇതിനും മാത്രം എന്തായിരുന്നു എന്റെ കുഞ്ഞിന് സങ്കടം…..
ആരോടും ഒരു ദേഷ്യവും വഴക്കും ഇല്ലാത്ത കുഞ്ഞാ…. എപ്പോഴും ചിരിച്ചും കളിച്ചും നടക്കുന്ന എന്റെ പോണു മോൾ എന്തിനാ ഇത് ചെയ്തത്………
എന്റെ… കൃഷ്ണ….ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത എന്റെ കുഞ്ഞു ഇത്രേം വേദന സഹിച്ചു ഇങ്ങനെ ഒരു കാര്യം ചെയ്തല്ലോ……. എനിക്ക് സഹിക്കാൻ വയ്യേ……. സരസ്വതി അമ്മ വലിയ വായിൽ നിലവിളിച്ചു… എല്ലാം കേട്ടു ജയയും……… കരഞ്ഞു……
ഉമ്മറ കോലായിയിൽ ഇരുന്ന ഗംഗധരൻ കയ്യിലെ തോർത്ത് കൊണ്ട് വായപൊത്തി പിടിച്ചു കണ്ണുനീർ വാർത്തു…………
പോലീസിൽ അറിയിച്ചു….. അവരെത്തി പരിശോധനകൾ നടത്തി.. ബോഡി പോസ്റ്റുമോർട്ടത്തിനായി അയച്ചു.
തൊടിയിൽ വീട്ടിലെ ഗംഗധരനും സരസ്വതി ക്കും രണ്ടു പെണ്മക്കൾ ആണ്… ജയയും ശോഭയും….
ജയക്കു പ്രായം ഇരുപത്തി എട്ടു…. കല്യാണം കഴിഞ്ഞു അഞ്ചു വർഷമായി….. നാലു വയസുള്ള കുഞ്ഞും ഉണ്ട് ഉണ്ണിക്കുട്ടൻ….
ജയയെക്കാൾ അഞ്ചു വയസിനു ഇളയതാണ് ശോഭ……. രണ്ടുമക്കളും കാണാൻ സുന്ദരിമാർ ആയിരുന്നു… രണ്ടുപേർക്കും നിതംബം മറഞ്ഞു തലമുടിയും……..
വിനയൻ സർക്കാർ ഉദ്യോഗസ്ഥൻ ആണ്….. ഇടക്കിടക്ക് വന്നും പോയും നിൽക്കും….. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം ആയിരുന്നു…. ഗംഗധരൻ ഇപ്പോൾ അസുഖക്കാരൻ ആണ്…..
എങ്കിലും സരസ്വതി ചെറിയ രീതിയിൽ പച്ചക്കറി കച്ചവടം നടത്തിയും ശോഭ കുഞ്ഞു കുട്ടികൾക്ക് ട്യൂഷൻ പഠിപ്പിച്ചു ആണ് ഒരുവിധം വീട്ടുകാര്യം നടന്നു പോകുന്നത്….
ജയയും ഉണ്ണികുട്ടനും അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നിൽക്കുന്നത്… ചിലവുകൾക്ക് ഉള്ള പണം വിനയൻ അയച്ചുകൊടുക്കും.. വീട്ടിലെ എന്ത് ആവശ്യവും കണ്ടറിഞ്ഞു വിനയൻ നോക്കി നടത്തും…
മാസത്തിൽ വീട്ടിലേക്കു വരുമ്പോൾ ആവശ്യത്തിന് സാധനങ്ങളും ഗംഗദരാന് മരുന്നും ഡ്രസ്സ് ഉൾപ്പെടെ എടുത്താണ് വിനയൻ വരുന്നത്…….
മകനോടും ഭാര്യയോടും അങ്ങേ അറ്റം സ്നേഹത്തോടെ മാത്രെ അയാൾ പെരുമാറിയിട്ടുള്ളു….
ശോഭേ… വിനയേട്ടൻ ഇപ്പോൾ ഇങ്ങു എത്തും.. നീ കുറച്ചു പപ്പടം എടുത്തു കാച്ചി വയ്ക്കു ഞാൻ ഒന്ന് കുളിച്ചിട്ടു വരാം.. ജയ ഉണ്ണികുട്ടനെയും എടുത്തു മുറിയിലേക്ക് പോയി…….
ശോഭ പപ്പടം ഓരോന്നായി കാച്ചി മാറ്റി…. ആലോചനയോടെ നിന്ന്…..ഇത് എന്ത് ആലോചിച്ചുള്ള നിൽപ്പാണ് പെണ്ണെ.. നീ ആ സ്റ്റവു അണക്കാത്തത് എന്താ……… സരസ്വതിയുടെ ശബ്ദം കേട്ടു ശോഭ വേഗം ഞെട്ടി തിരിഞ്ഞു…..
വേഗത്തിൽ സ്റ്റോവ് ഓഫ് ആക്കി… അടുക്കളയിൽ നിന്നും പുറത്തേക്കു ഇറങ്ങി മുറിയിലേക്ക് പോയി….കട്ടിലിൽ ഇരുന്നു….. ഓരോ ചിന്തകളിൽ ആയി അവളുടെ തലച്ചോർ പുകഞ്ഞുകൊണ്ടിരുന്നു…….
വിനയൻ വരുന്നു എന്ന് കേട്ടത് മുതൽ ശോഭക്കു ആകെ പരവേഷം തുടങ്ങി….ഇപ്പോൾ ഇങ്ങനെ ആണ് അയാളുടെ പേര് കേൾക്കുമ്പോൾ തുടങ്ങും വെപ്രാളം.. കഴിഞ്ഞ കുറെ നാളുകളായി ഒരു അനിയത്തിയോടുള്ള സമീപം അല്ല അയാൾക്ക്…..
അവളുടെ ചിന്തകൾ ചിറകു വിരിച്ചു പറന്നു…….രാത്രിയിൽ ഉറക്കത്തിൽ കാലിലൂടെ എന്തോ ഇഴഞ്ഞു കയറുന്നപോലെ തോന്നി…..
പാവാടക്കിടയിലൂടെ ആ സ്പർശം അനുഭവപ്പെട്ടപ്പോൾ ശോഭ വേഗം ഒന്ന് കുടഞ്ഞു ചാടി എഴുനേറ്റ് ലൈറ്റ് ഓൺ ആക്കി… മുന്നിൽ ഇരിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടി പോയി……
ചേട്ടൻ എന്താ ഇവിടെ.. നിങ്ങളെ കുറിച്ച് ഞാൻ…. പറഞ്ഞു മുഴുമിപ്പിക്കും മുൻപേ വിനയൻ അവളുടെ വായ ഒരു കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു……..
നീ ഇങ്ങനെ വളർന്നു പൊട്ടാൻ പാകത്തിന് നിൽക്കുമ്പോൾ ഞാൻ എങ്ങനെ ആണെടി നിയന്ത്രിച്ചു പോകുന്നെ… കുറെ നാളായി നീയിങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു……
അതും മനസ്സിൽ കണ്ടുതന്നെയാ നിന്റെ ചേച്ചിയെ ഇവിടെ നിർത്തിയിരിക്കുന്നെ…. നിന്നെ അങ്ങനെ പുറത്തു ഒരാൾക്കും ഞാൻ കൊടുക്കില്ല…
എനിക്ക് നിന്നെയും വേണം നിന്റെ ചേച്ചിയേം….ശോഭ ശക്തമായി ഒന്ന് കുതറി അയാളെ തള്ളി മാറ്റി…..അലറി വിളിക്കാൻ തുടങ്ങും മുൻപ് വിനയൻ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു….
പുന്നാര മോളെ…… ഇവിടെ കിടന്നു അലറി ബഹളം ഉണ്ടാക്കിയാൽ… ഇന്നത്തോടെ നിന്റെ ചേച്ചിയും കുഞ്ഞും… പിന്നെ ബാക്കി ഉണ്ടാവില്ല…. കൊന്നു തള്ളും ഞാൻ…
ഓർമ്മ വച്ചോ… ചവിട്ടും തൊഴിയും ഒന്നും ഇല്ലാതെ നിന്നാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ എന്റെ ഇതിലും ചീത്തയായ മറ്റൊരു മുഖം കൂടി നിനക്ക് കാണേണ്ടി വരും… അതും പറഞ്ഞു വിനയൻ മുറിയിൽ നിന്നും പുറത്തേക്കു പോയി……
ശോഭ ചുമരിലൂടെ ഊർന്നു നിലത്തേക്ക് വീണു… ഈശ്വര ഇത് എന്തൊരു പരീക്ഷണം ആണ്.. ഞാൻ കാരണം എന്റെ ചേച്ചിയും കുഞ്ഞുo…. ഓർക്കുമ്പോൾ തന്നെ…. നെഞ്ചു പിടയുന്നു……..
രാവിലെ പതിവുപോലെ ഒന്നും സംഭവിക്കാത്ത മട്ടിൽ വിനയൻ ചേച്ചിയോട് പെരുമാറുന്നു…..ജയ അയാളുടെ അടുത്തുനിന്നും ഓരോന്നായി കഴിക്കാൻ വിളമ്പി നൽകുന്നു… ഉണ്ണിക്കുട്ടനെ നോക്കിയപ്പോൾ ശോഭയുടെ നെഞ്ചു പിടഞ്ഞു………
അയാൾ പോകുംനേരം വരെ ശോഭ മുറിയിൽ നിന്നും പുറത്തേക്കു വന്നതേ ഇല്ല……….അയാളുടെ ഈ പെരുമാറ്റം അവൾക്കു ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല…. ആരോടും പറയാൻ കഴിയുന്നില്ല…..
പറഞ്ഞാൽ ചേച്ചിയും ഉണ്ണികുട്ടനും അത് ആലോചിച്ചപ്പോൾ നട്ടെല്ലിലൂടെ ഒരു തണുപ്പ് അവളെ പൊതിഞ്ഞു…..
ഇല്ല എന്റെ ചേച്ചിയും മോനും അവർക്കു ഒന്നും പറ്റാൻ പാടില്ല… വയ്യാത്ത അച്ഛനും അമ്മയും…… ശോഭ തലമുടിയിൽ കൊരുത്തു വലിച്ചു…….
ദിവസങ്ങൾ ഓരോന്നായി ഓടി മാറി……അമ്മേ ഇത്തവണ വരാൻ പറ്റില്ലെന്ന് ഏട്ടൻ അറിയിച്ചിട്ടുണ്ട്…..ജയ വിഷമത്തോടെ അമ്മയോട് പറയുന്നത് കേട്ട ശോഭക്കു സന്തോഷം തോന്നി…….
പക്ഷെ പ്രതീക്ഷകൾ തെറ്റിച്ചു അയാൾ രാത്രിയിൽ ജയയെ വിളിച്ചു നാളെ രാവിലെ എത്തും എന്ന്……
ശോഭയുടെ ഉള്ളിൽ കൊള്ളിയാൻ മിന്നി… കഴിഞ്ഞ തവണ അയാൾ പറഞ്ഞ വാക്കുകൾ…
“””അടുത്ത തവണ ഞാൻ വരുമ്പോൾ.. പൂർണ്ണ സമ്മതത്തോടെ എനിക്ക് നീ വഴങ്ങി തരണം…. ഇത്തവണ എന്നെ നിരാശനാക്കിയാൽ…. ഞാൻ അവിടുന്ന് തിരികെ വരുമ്പോൾ രണ്ടു മരണം നടന്നിട്ടുണ്ടാകും……..””””
അയാൾ കൊല്ലും എന്റെ ചേച്ചിയെ… അന്ന് നേരം വെളുക്കരുതെ എന്ന് ശോഭ പ്രാർത്ഥിച്ചു………
വെളുപ്പാൻ കാലം ആയപ്പോൾ അവൾ ഒരു തീരുമാനത്തിൽ എത്തി… ചേച്ചിയുടെ ജീവിതത്തിനു താൻ ഒരിക്കലും ഒരു ഭാരം ആകില്ല…..
അച്ഛൻ ആഗ്രഹിച്ചു വാങ്ങി നൽകിയ സാരിയിൽ കുരുക്കുണ്ടാക്കി…… ആർക്കും ശല്യം ആകാതെ തന്റെ ജീവിതം അതിൽ അവസാനിപ്പിച്ചു….
പോസ്റ്റ്മോർട്ടം കഴിഞ്ഞു ബോഡി ഏറ്റുവാങ്ങി….. അകത്തളത്തിൽ വെള്ളപുതപ്പിച്ചു കിടത്തി….. അമ്മയും അച്ഛനും ഒരു നോട്ടം മാത്രെ നോക്കിയുള്ളു….. അപ്പോളേക്കും ആ കാഴ്ച കാണാൻ ആകാതെ സരസ്വതി ബോധമറ്റു വീണിരുന്നു……..
ജയ അനുജത്തിയുടെ കവിളിൽ പതിയെ ചുംബിച്ചു…….. ഒരു അമ്മയുടെ സ്നേഹം നൽകി വളർത്തിയ കുഞ്ഞനുജത്തിക്കു അവസാന ചുംബനം…………..
നേരത്തോട് നേരം ആയതും ബോഡി എടുത്തു സംസ്കാരചടങ്ങുകൾ നടത്തി….. എല്ലാം കഴിഞ്ഞപ്പോൾ ആണ് വിനയൻ എത്തിയത്…………….
ആർക്കും പകരക്കാരി ആകാൻ നിൽക്കാതെ…. ആരോടും ഒന്നും പറയാതെ… ആരുടെ ജീവിതവും തകർക്കാതെ സ്വന്തം ജീവിതം അവസാനിപ്പിച്ചു ശോഭ മടങ്ങി….