ഇന്നത്തോടെ ഈ കഴപ്പ് അങ്ങ് തീർത്തു. കൊടുത്തേക്കാം..” ശിവൻ ജോബിക്ക് കൃത്യമായി നിർദേശങ്ങൾ കൊടുത്ത് കൊണ്ടിരുന്നു.

സദാചാരവും ബോധവൽക്കരണവും
(രചന: Joseph Alexy)

“ജോബി അത് നോക്കിയേ? ആ പെണ്ണും ചെക്കനും കൂടി അവിടെ എന്നാ പരുപാടി”ശിവൻ പറഞ്ഞു നിർത്തിയതും കൂടെ ഉള്ളവർ അയാൾ ചൂണ്ടിക്കാട്ടിയ ഇടത്തേക്ക് നിരീക്ഷിച്ചു.

” അതെ ഒരു പെണ്ണും ചെക്കനും തന്നെ.. യൂണിഫോമിൽ ആണല്ലോ.. കണ്ടിട്ട് എന്തോ ഉടായിപ്പ് ആണ് ..” ജോബി മുണ്ട് മടക്കി കുത്തി ഉഷാർ ആയി.

അതേ സമയം ആളൊഴിഞ്ഞ വീഥിയുടെ കുറച്ചു ഉള്ളിലെക്ക് ആയി ആരും ശ്രദ്ധിക്കാത്ത മരച്ചുവട്ടിലേക്ക് രണ്ട് കുട്ടികൾ നടന്ന് അടുത്തു.

” വന്നേടാ.. വേഗം വാ..ഇതെന്തൊ കളി ആണ് കേട്ടോ..” ശിവന്റെ കണ്ണുകൾ ഒരു പരുന്തിനെ പോലെ അതി സൂക്ഷ്മമായി അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു.

” ആ പിള്ളേർ വല്ലോം മിണ്ടിം പറഞ്ഞു ഇരിക്കാൻ വന്നതാരിക്കും ശിവാ.. നീ നിന്റെ പണി നോക്കിയെ.. ” കൂട്ടത്തിൽ അല്പം പ്രായം ഉള്ള ഒരാൾക്ക്
അവരുടെ പെരുമാറ്റം തീരെ ഇഷ്ടപെട്ടില്ല.

” നിങ്ങൾ ഒന്ന് മിണ്ടാതിരുന്നെ ചേട്ടാ.. ഇത് സൂക്കേട് വേറെ ആണ്.. ഇവർ ഓക്കേ പഠിക്കാൻ ആന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങും എന്നിട്ട് കഴപ്പ് കേറി ഇമ്മാതിരി ഓരോ പണി ഒപ്പിക്കും.. ഇതൊക്കെ മുളയിലെ നുള്ളണം ”

ശിവനും ജോബിയും പിന്മാറാൻ തയ്യാർ ആയില്ല.” ശിവേട്ടാ..വാ ഒന്ന് പോയി നോക്കാംരണ്ടിനെം ഒന്ന് ഞെട്ടിച്ചാൽ പിന്നെ ഈ വഴിക്ക് വരില്ലാ..”

ജോബിയുടെ നിർദ്ദേശ പ്രെകാരം അവർ
കുറ്റിച്ചെടികളുടെ മറവ് പിടിച്ച് അങ്ങോട്ട് അടുത്തു.

കുറച്ചു അടുത്തതും അവർ ആ കാഴ്ച വ്യക്തമായി കണ്ടു… ഏകദേശം പതിനെഴ് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന യൂണിഫോം ധരിച്ച
ഒരു ആൺകുട്ടിയും പെൺകുട്ടിയും. അവർ കൈ കോർത്തു പിടിച്ച് ഒരുമിച്ച് ഇരിക്കൂകയാണ്.

” ജോബി വേഗം വിഡിയോ എടുക്കടാ..
ഇവളുടെ ഓക്കേ സൂക്കേട് ചില്ലറ ആണോന്ന് നോക്കണേ..” ശിവന്റെ നിർദേശ പ്രെകാരം ജോബി വിഡിയോ പകർത്താൻ തുടങ്ങി.

ജോബി വിഡിയോ പകർത്തുമ്പോൾ തന്നെ ഇതൊന്നും അറിയാതെ..
പെൺകുട്ടി പയ്യന്റെ തോളിലെക്ക്
തല ചായ്ച്ചു കിടന്നു.. അതും കൂടി കണ്ടതോടെ ശിവന്റെയും ജോബിയുടെയും നിയന്ത്രണം വിട്ടു.

“എടാ സൂം ചെയ്യ്‌ അവന്റെം അവളുടെം മോന്ത കറക്റ്റ് ആയിട്ട് കിട്ടട്ടെ. ഇന്നത്തോടെ ഈ കഴപ്പ് അങ്ങ് തീർത്തു. കൊടുത്തേക്കാം..” ശിവൻ ജോബിക്ക് കൃത്യമായി നിർദേശങ്ങൾ കൊടുത്ത് കൊണ്ടിരുന്നു.

” ഇതിന്റെ ഒന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ ആവോ ?? ”
ജോബി പിറുപിറുത്തു.

കുറച്ചു സമയം ചിലവിട്ട ശേഷം കുട്ടികൾ പോകാൻ ആയി എണീറ്റതും ശിവൻ മുണ്ട് മടക്കി കുത്തി ചാടി വീണു. പുറകെ ജോബിയും വിഡിയോ പകർത്തി കൊണ്ട് തന്നെ അങ്ങോട്ടെക്ക് വന്നു.

” ഏതാ ഡാ നീ ?? കൂടെ ഉള്ള പെണ്ണ്
നിന്റെ ആരാടാ ??? ” ശിവൻ രണ്ട് പേരെയും നോക്കി പല്ലിറുമ്മി.

” രണ്ടും കൂടി എന്നാടി ഇവിടെ പരുപാടി..
മൊട്ടെന്ന് വിരിഞ്ഞില്ലാലൊ?? ചില്ലറ ഇളക്കം അല്ലല്ലൊടി നിനക്ക്?? ” ജോബി അവളെ ശരീരമാസകലം കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു.

കുട്ടികൾ രണ്ട് പേരും അവരെ കണ്ട് ഞെട്ടി വിറച്ചു.. പെൺകുട്ടി കൂടെ ഉള്ള ചെക്കന്റെ പുറകിൽ ഭയന്ന് ഒളിച്ചു.

” ഞാ.. ഞങ്ങൾ ഒരുമിച്ച് പഠിക്കണതാ ചേട്ടാ വെറുതെ വന്നതാ.. ” അവൻ നിന്ന് വിറച്ചു.

“വെറുതെ വന്നതാല്ലെ..?? കൊള്ളാലോ??
ഡീ പെണ്ണെ നീ ഇത് പോലെ ആരുടെ ഓക്കേ കൂടെ വെറുതെ പോകാറുണ്ട് ?? ”

ജോബി ഒരു വഷളൻ ചിരിയോടെ അവളെ നോക്കി. ജോബിയുടെ നോട്ടം കണ്ട് പെൺകുട്ടി അറപ്പോട് കൂടി മുഖം തിരിച്ചു.

” നിങ്ങൾ എന്താ കാമുകി കാമുകമ്മാർ ആണോ ?? ” ശിവന്റെ ചോദ്യത്തിന് അവൻ ‘ അതെ ‘ എന്ന് തലയാട്ടി. പെൺകുട്ടി ഒന്നും മിണ്ടിയില്ല.

” നമ്മളും പഠിത്തം ഓക്കേ കഴിഞ്ഞു ഇറങ്ങിയതാ അന്നൊന്നും ഇമ്മാതിരി തോന്ന്യാസം കാണിക്കാൻ നടന്നിട്ടില്ല..
ഇത് പോലെ വെറുതെ വരാൻ പെണ്ണും ഇല്ലായിരുന്നു.. അല്ലേ ഡാ ജോബി ?? ”

” അതെ അതെ നീ ഓക്കേ കൊള്ളാം മോനെ ” ശിവന്റെ ചൊദ്യത്തിനു ജോബി തലയാട്ടി കൊണ്ട് ചിരിച്ചു.

” ചേട്ടാ പ്രശ്നം ആക്കരുത് ഇനി ഞങ്ങൾ വരില്ലാ.. ഞങ്ങളെ വിട്ടേക്ക് ചേട്ടാ ” പയ്യന്റെ സംസാരത്തിൽ തന്നെ ആകെ ഭയം നിറഞ്ഞിരുന്നു. പെൺകുട്ടി കരയാൻ തുടങ്ങിയിരുന്നു.

” എന്തായാലും ഇപ്പൊ പൊക്കോ ഇനി മേലാൽ ഈ വഴിക്ക് വന്നേക്കരുത് ”
ശിവൻ ഒരു താക്കീത് കൊടുത്ത് രണ്ട് പേരെയും വിട്ടയച്ചു.

” നിങ്ങൾ എന്തിനാ അവരെ പറഞ്ഞു വിട്ടേ ?? കുറച്ചു നേരം കൂടി കളിപ്പിക്കാരുന്നു എനിക്ക് ആണേൽ അവളെ അങ്ങ് പിടിച്ചു വരുവായിരുന്നു ”
ശിവന്റെ പ്രവൃത്തി തീരെ പിടിക്കാതെ ജോബി ഇഷ്ടകേട് അറിയിച്ചു.

” എടാ ആള് കൂടിയാൽ ചിലപ്പോൾ നമ്മൾ കുടുങ്ങും, എന്തായാലും നമുക്ക് ആവശ്യം ഉള്ളത് കിട്ടിയില്ലെ ?? ”

” വിഡിയോ കിട്ടി.. അത് വച്ചു എന്ത് ചെയ്യാൻ ?? ” ജോബി വിഡിയോ ഓടിച്ചു നോക്കി കൊണ്ടിരുന്നു.

” നീ ആ വിഡിയോയിൽ നമ്മൾ ഉള്ള
ഭാഗം ഒഴിവാക്കിട്ട് ബാക്കി എനിക്ക് അയച്ചു തന്നെ, ” ശിവൻ ഗൂഡമായി ചിരിച്ചു.

അന്ന് രാത്രി തന്നെ ശിവൻ തന്റെ ഫേസ് ബുക്ക്‌ പേജിൽ ആ വിഡിയോ മികച്ച തലക്കെട്ടൊട് കൂടി ഷെയർ ചെയ്തു.

‘ കുട്ടികളെ പഠിക്കാൻ വിടുന്ന മാതാപിതാക്കൾ ഇത് വല്ലതും
കാണുന്നുണ്ടോ?? ചെറു പ്രായത്തിൽ തന്നെ ലൈം ഗി ക സു ഖങ്ങൾ തേടി ഉള്ള പോക്ക് ശ്രദ്ധിക്കുക.. ഇതൊക്കെയാണ് ഇപ്പോൾ പെൺകുട്ടികളുടെ പരുപാടി ‘

നിമിഷ നേരം കൊണ്ട് തന്നെ വിഡിയോ വൈറൽ ആയി.. നൂറ് കണക്കിന് ഷെയർ വന്ന് തുടങ്ങി.. കമന്റ്‌ ബോക്സിൽ പിന്നെ അങ്ങോട്ട് യുദ്ധം തന്നെ .

ഇകഴ്ത്തിയും പുകഴ്ത്തിയും അഭിപ്രായ ങ്ങൾ വന്നു. ചെരീ തിരിഞ്ഞു കനത്ത വാക്ക് പോരാട്ടങ്ങൾ തന്നെ നടന്നു.

ഒടുവിൽ ജനം ഒരുപോലെ വിധി എഴുതി. അവളെ വേശ്യ ആയും അവനെ പീഡന വീരൻ ആയും മുദ്ര കുത്തി. മാന്യരായ എല്ലാവരും അധികാരത്തോടെ ജനിപ്പിച്ച തന്തക്കും തള്ളക്കും വിളി തുടങ്ങി..

‘ ഹേ സമൂഹമേ നീ ഇവരെ ഓർത്തു ലജ്ജിക്കുക ”നാണം കെട്ട വർഗങ്ങൾ.. കാമ ദാഹം പൂണ്ട അവശിഷ്ടങ്ങൾ ‘

അവളുടെ ശരീര അളവുകൾ എടുത്ത് പറഞ്ഞു.. പച്ച തെറി കൊണ്ട് അവർ
യുവ തലമുറക്ക് തെറ്റുകൾക്ക് എതിരെ ബോധവൽക്കരണം നടത്തി…

‘ കണ്ടോ സെ ക് സ് എ ഡ്യൂ ക്കേ ഷൻ
വേണം അത്രേ പിള്ളേർ ഓക്കേ ഇപ്പോളെ
പ്രാക്റ്റിസ് തുടങ്ങി ലേബർ റൂം എവിടെ ? ഇനി പത്തു മാസം കഴിഞ്ഞു LKG കൂടി തുടങ്ങാം ‘

പച്ചക്ക് കടിച്ചു കീറുമ്പോൾ കിട്ടുന്ന ചുടു ചോരയുടെ ലഹരി ചിലർക്ക് വല്ലാണ്ട് ബോധിച്ചു.

കണ്ടവർ കണ്ടവർ വിഡിയോ ഷെയർ ചെയ്ത് അവരുടെ മനോനിലക്ക് ഉചിതമായ തലക്കെട്ട് നൽകി..
തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത അറിയിച്ചു… കമന്റ്‌ ബോക്സിൽ
കിടപ്പറ വിഡിയോ ചോദിച്ചു ചിലർ മാസ്സ് അടിച്ചു..

വിഡിയോ പോസ്റ്റ്‌ ചെയ്ത ശിവനും അവന്റെ സമൂഹത്തോട് ഉള്ള പ്രതിബദ്ധതക്കും ആളുകൾ അഭിനന്ദനങ്ങൾ അറിയിച്ചു.. അയാൾ എല്ലാവർക്കും കുലീനൻ ആയ് തന്റെ നന്ദി അറിയിച്ചു.

രണ്ട് ദിവസം കഴിഞ്ഞ്‌ ശിവൻ തന്റെ വീര സാഹസ കഥകൾ കൂട്ട്കാർക്ക് മുന്നിൽ
വിളമ്പുന്ന സമയം .ഒരു പോലീസ് വണ്ടി വേഗത്തിൽ വന്ന് അരികിൽ ആയി നിർത്തി.. എസ്‌ ഐ ചാടി ഇറങ്ങി
പതിയെ നടന്ന് അടുത്തു.

” ആരാ ശിവൻ ??? ” എസ്‌ ഐ ചിരിച്ചു കൊണ്ട് ചോദിച്ചു.പോലീസ് വരെ അഭിനന്ദനങ്ങൾ അറിയിക്കാൻ തന്നെ തേടി വന്നതിൽ ശിവൻ അഭിമാനം കൊണ്ടു..

” സാർ ഞാനാ ശിവൻ ” അവൻ മുന്നോട്ട് ചെന്നൂ” അപ്പൊ ജോബിയൊ ?? ” ജോബിയും മുന്നോട്ട് വന്നു.

” വന്നേ കുറച്ചു പറയാൻ ഉണ്ട് ” രണ്ട് പേരെയും കൊണ്ട് പോലീസ് വണ്ടി വന്ന പോലെ തിരിച്ച് പോയി..

” നീ എന്തിനാ ശിവാ ആ പിള്ളേരുടെ വിഡിയോ ഫേസ് ബുക്കിൽ ഇട്ടത് ?? ”
എസ്‌ ഐ മേശമേൽ ഇരുന്ന് ലാത്തി മേശയിൽ കുത്തി കൊണ്ടിരുന്നു..

” സാറേ.. വഴി തെറ്റി പോകുന്ന പുതിയ
തലമുറയുടെ തനി കൊണം നാട്ട് കാരെ ഒന്ന് കാണിക്കാൻ തോന്നി..

ഇവർ ഓക്കേ പഠിക്കാൻ ആന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിട്ട് കാട്ടിലും മേട്ടിലും ഇരുന്ന് മറ്റേ പരുപാടി ആന്നെ ഇങ്ങനെ കയർ ഊരി വിടാൻ പറ്റുമോ ? ”

” അങ്ങനെ ആണേൽ നിനക്ക് അവരെ പറഞ്ഞു മനസിലാക്കി കൊടുത്താൽ പോരായിരുന്നൊ ?? വിഡിയോ എടുത്ത് നാട്ട് കാരെ കാണിക്കണ്ട കാര്യം എന്തായിരുന്നു ? ” എസ്‌ ഐ ലാത്തി മുട്ട് തുടർന്ന് കൊണ്ടിരുന്നു.

” അത് പിന്നെ സാറേ.. നാളെ ഇവൾ ഓക്കേ വേറെ ഒരു വീട്ടിൽ ചെന്ന് കേറണ്ടതല്ലെ, അപ്പൊ എല്ലാവരും
ഒന്ന് കണ്ടിരിക്കട്ടെ എന്ന് തോന്നി കയ്യിലിരുപ്പും മനസിലിരിപ്പും ഓക്കേ ”
ജോബി ആണ് അതിന് മറുപടി പറഞ്ഞത്.

” ആ പിള്ളേർ രണ്ട് എണ്ണത്തിൽ പെൺകുട്ടി ഇന്നലെ മനം നൊന്ത് ആ ത്മ ഹ ത്യ ചെയ്തു. ആ ചെറുക്കൻ ഞരബ് മു റി ച്ച് ഹോസ്പിറ്റലിൽ ഇന്നൊ നാളെയോ എന്ന് പറഞ്ഞു കിടക്കുവാ..

ഇതൊക്കെ നേടി കൊടുത്ത സാറുമ്മാരെ ഞങ്ങൾ തപ്പി നടക്കുവാരുന്നു ” എസ്‌ ഐ മെല്ലെ ഇരുന്നിടത്ത് നിന്ന് എഴുനെറ്റു.

” സാറേ ഞങ്ങൾ…. നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ അപകടങ്ങളിൽ പോയി ചാടരുത്എന്നെ ഉദ്ദേശിച്ചുള്ളൂ ” അപകടം മണത്ത ശിവൻ അടവ് മാറ്റി.

” അത് കൊണ്ട് ആണോഡാ പന്ന
ക ഴു വ ർടെ മോനെ നീ പ്രായ പൂർത്തി ആവാത്ത രണ്ട് പിള്ളേരുടെ വിഡിയോ എടുത്ത് മറ്റേടത്തെ ക്യാപ്ഷൻ കേറ്റി
നാട് ഒട്ടുക്ക് പാടി നടന്നത് ?? ”

പ്ഠേ…. എസ്‌ ഐ പറഞ്ഞു തീർന്നതും ശിവന്റെ കരണക്കുറ്റി നോക്കി അടി പൊട്ടി…

” രണ്ട് പിള്ളേരുടെ ജീവിതം വച്ചിട്ട് ആണോഡാ നിന്റെ നാറിയ കളി ”
പ്ഠേ…. രണ്ടാമതും കണ്ണിൽ നിന്ന് പൊന്നിച്ച പാറിയ അടി പൊട്ടി..

” ആഹാ.. അയ്ശരി ക്യാമറമാൻ മാറി നിക്കൂവാണോ “ജോബി തിരിയാൻ നോക്കിയതും അവന്റെ പുറം പൊളിയുന്ന രീതിയിൽ പിന്നിൽ നിന്നും ലാത്തി പതിഞ്ഞു…

” സാറേ ഞങൾ അന്നേരത്തെ ബുദ്ധിക്ക്
ചെയ്തതാ സാറേ.. കുടുംബം ഓക്കേ ഉള്ളതാ, പെടുത്തല്ലേ സാറേ ” അടി കൊണ്ട് അവശരായ ശിവനും ജോബിയും നിന്ന് ഉരുകി.

” ആ പിള്ളേർക്ക് ഈ പറഞ്ഞ കുടുംബം ഇല്ലായിരുന്നൊ ?? ഇതൊന്നും അന്നേരം ആലൊചിച്ചില്ലേ ?? “എസ്‌ ഐ ആകെ പിടിത്തം വിട്ട് തുടങ്ങിയിരുന്നു.

” എടാ നിനക്ക് ഓക്കേ എത്ര ബോധം ഉണ്ട് ?? ബോധൊം വെളിവും ഇല്ലാത്ത പ്രായത്തിലെ ഇത്തരം അറിവില്ലായ്മ കണ്ടാൽ പക്വത ഉള്ളവർ തെറ്റ് ആന്ന് പറഞ്ഞു കൊടുക്കുന്നതിനു പകരം ..

അത് ഷെയർ ചെയ്ത് ഇറച്ചിക്ക് വെട്ടാൻ കൊടുത്ത പോലെ എല്ലാവർക്കും കൂടി തിന്നാൻ ഇട്ട് കൊടുത്തപ്പോൾ നീ ഓക്കേ എന്താ നേടിയത് ??? എന്നിട്ട് നന്നാക്കാൻ ആണ് പോലും ”

എസ്‌ ഐ പിന്നെയും ലാത്തി മുട്ടി കൊണ്ടിരുന്നു”ഈ നിമിഷം വരെ അവരുടെ കുടുംബം അനുഭവിച്ചതെന്താന്ന് നിങ്ങൾഅറിഞ്ഞിട്ടുണ്ടോ??

ഇങ്ങനെ എല്ലാവർക്കും കടിച്ചു കീറാൻ ഇട്ട് കൊടുത്തപ്പോൾ ആ കുട്ടികളുടെ മാനസികാവസ്ഥ എന്താന്ന് ഒരു നിമിഷം ആലോചിട്ടുണ്ടോ ?? എന്നിട്ട് ന്യായം
പറച്ചിൽ നടത്തുന്നു ”

എസ്‌ ഐ ആകെ ഉറഞ്ഞു തുള്ളാൻ തുടങ്ങി.”സാറേ ഒരു കയ്യബദ്ധം പറ്റിയതാ.. ഞങ്ങൾ അത് കളഞ്ഞു കൊള്ളാം പ്രശ്നം ആക്കരുത്”

കാര്യങ്ങൾ കൈ വിട്ട് പോയെന്ന് മനസിലാക്കിയ ശിവനും ജോബിയും നിന്ന് വിറച്ചു.

“അത് മുന്നേ സൈ ബർ സെ ൽ കളഞ്ഞു നീ ഓക്കേ ചെയ്തത് ഒരു സൈ ബർ ക്രൈം കൂടി ആണ് അത് കൊണ്ട് ഇനി അകത്തു കിടക്കാം ” ശിവനും ജോബിയും പരസ്പരം നോക്കി.

” അവിടെ കിടക്ക് രണ്ട് ദിവസം.. അനുവാദം കൂടാതെ വിഡിയോ എടുത്ത് പ്രെചരിപ്പിച്ചതും ആ ത്മ ഹത്യ പ്രേരണയും എല്ലാം കൂടി തരാം ഞാൻ നല്ലോരു പണി എടുത്ത് അകത്തു ഇടടോ ഇവമ്മാരെ ” എസ്‌ ഐ ഓർഡർ ഇട്ട ശേഷം അകത്തെക്ക് കയറി പോയി.

ചെയ്ത തെറ്റിനെ ഓർത്തു അവർ ഇപ്പോൾ ഉരുകുന്നുണ്ടായിരുന്നു .. പക്ഷെ ആപ്പോളെക്കും ഒരുപാട് വൈകിയിരുന്നു.

സമൂഹം ഒന്നടക്കം കാ മ ദാ ഹം പൂണ്ട തെരുവ് വേ ശ്യ എന്ന് മുദ്ര കുത്തിയവൾ..
ഒരിക്കൽ പോലും തെറ്റും കുറ്റവും പറ്റാത്ത മനുഷ്യൻമാരുടെ ഇടയിൽ
നിന്നും യാത്ര ആയിരുന്നു

വിഡിയോ പ്രെചരിച്ചവർ അകത്തു കയറി എങ്കിലും അപ്പോളും പല
തലക്കെട്ടുകളിൽ പലരുടെ ഫോണിൽ.. അവരുടെ ‘ബോധവൽക്കരണ ‘ വിഡിയോ ചൂടോടെ ഓടി കൊണ്ടിരുന്നു

NB : പ്രായപൂർത്തി ആവാത്ത കുട്ടികൾ ആളോഴിഞ്ഞ ഇടങ്ങളിലും മറ്റും അമിതമായ ലൈം ഗി ക ചേഷ്ടകളിൽ ഏർപെടുന്നത് C R IME തന്നെ ആണ്.

എന്ന് കരുതി അത് വി ഡിയോ പ്രെചരിപ്പിക്കുന്നതും ബോധവൽക്കരണം എന്ന പേരിൽ മോശം തലകെട്ടോട് കൂടി
PUBLIC PLATFORM കളിൽ ഷെയർ ചെയ്യുന്നതും ഒരു തരത്തിലും ന്യായികരിക്കാൻ ആവില്ല..

പ്രായത്തിന്റെ പക്വത ഇല്ലായ്മയിലും ചോര തിളപ്പിലും ഉടൽ എടുക്കുന്ന ഇത്തരം സാഹസങ്ങൾക്ക് കൃത്യമായ മാർഗ നിർദ്ദേശങ്ങളോ ആവശ്യമായ S E X E DUCATION ഓ ആണ് വേണ്ടത്…

നമ്മുടെ നിയമ സംവിധാനങ്ങളെക്കുറിച്ചും ആരോഗ്യകരമായ ബന്ധങ്ങളെ കുറിച്ചും
COUSELING കൊടുക്കുന്നതിനു പകരം ഇത്തരത്തിൽ ഉള്ള വി ഡിയോ
പ്രെചരണങ്ങളോട് ഒരിക്കലും യൊജിക്കാൻ ആവുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *