നിനക്ക് കാണാൻ കഴിഞ്ഞില്ലല്ലോ നിന്റെ മനസ്സിന്റെ ഗുണം കൊണ്ടാടി…!!”” എന്നുകൂടി അവസാനം പോകുന്ന

(രചന: J. K)

” വിദ്യേ നീ പറയുന്നോ അതോ ഞാൻ പറയണോ? “ഉറഞ്ഞുതുള്ളി അമ്മ അത് പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു വിദ്യ..

സ്വന്തം പോലെ ഏട്ടൻ കരുതിയ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകണം ഇപ്പോ അതാണ് അമ്മയുടെ ആഗ്രഹം

അല്ലെങ്കിൽ ഏട്ടനോട് വളരെ സ്നേഹം കാണിച്ച അടുത്തു കൂടുന്നവരാണ് ഇപ്പോൾ ഇനി ഒന്നും കയ്യിൽ നിന്ന് ഊറ്റി എടുക്കാൻ ഇല്ല എന്ന് അറിയുമ്പോൾ ഇങ്ങനെ പൊയ്ക്കോളാൻ വേണ്ടി പറയുന്നത്..

പാവത്തിന് ഇപ്പോഴും ആരെയും ശരിക്കും മനസ്സിലായിട്ടില്ല എല്ലാവരെയും സ്നേഹിച്ചു മാത്രമേ ശീലമുള്ളൂ…

എങ്ങനെ അദ്ദേഹത്തോട് ഇത് തുറന്നു പറയും എന്ന് ഓർത്ത് ആവലാതിപ്പെട്ടു വിദ്യ എന്തായാലും ഇത് പറഞ്ഞാൽ ആ മനസ്സ് തകരും എന്നുള്ള കാര്യം ഉറപ്പാണ് അത്രയ്ക്ക് ഇവിടെയുള്ളവരെ ഏട്ടൻ സ്നേഹിക്കുന്നുണ്ട്…

ഓർമ്മകൾ ഒരു മൂന്നാല് വർഷം മുന്നേ പോയി തനിക്ക് വിവാഹം നോക്കുമ്പോഴാണ്, അനിയേട്ടന്റെ വിവാഹാലോചന വരുന്നത്..

അമ്മയും അച്ഛനും ഒന്നും ഇല്ലാത്ത ഒരാൾ ആകെ കൂടെ ഉള്ളത് ഒരു പെങ്ങളാണ്. അവർ തിരിഞ്ഞു പോലും നോക്കില്ല… ആൾ ഗൾഫിലാണ് നല്ല ജോലിയും… ഇപ്പോൾ നിൽക്കുന്നത് ചെറിയമ്മയുടെ വീട്ടിലാണ്..

അമ്മയും അച്ഛനും ഇല്ല എന്നറിഞ്ഞപ്പോൾ അച്ഛന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ അമ്മയാണ് അച്ഛനെ പറഞ്ഞ് മനസ്സിലാക്കിയത് അത് നല്ലതാണ് അവരുടെ പോര് കൂടി ഇവൾ സഹിക്കേണ്ടല്ലോ എന്ന്…

അമ്മാവന്മാരെ എല്ലാം കൂട്ടി അച്ഛൻ അങ്ങോട്ട് ചെന്നു. അവിടെ എത്തിയപ്പോൾ അച്ഛന് തൃപ്തികരമായിരുന്നു നല്ല പെരുമാറ്റമായിരുന്നു അനിയേട്ടന്റെ..

അന്വേഷിക്കട്ടെ എന്ന് പറഞ്ഞുപോയ അച്ഛൻ കല്യാണം ഉറപ്പിച്ചിട്ടാണ് തിരികെ വന്നത്… എന്തായാലും വിവാഹം കഴിഞ്ഞു..

ആകെ ഒരു മാസം മാത്രമേ ഏട്ടന് ലീവ് ഉണ്ടായിരുന്നുള്ളൂ അത് മുഴുവൻ ചെറിയമ്മയുടെ വീട്ടിലും എന്റെ വീട്ടിലുമായി ഞങ്ങൾ തീർത്തു അത് കഴിഞ്ഞ് ഏട്ടൻ തിരികെ പോയി അവിടെ ചെന്ന് മാസ മാസം പൈസ അയക്കാൻ തുടങ്ങി…

അപ്പോഴേക്ക് അമ്മ അങ്ങോട്ട് ചെല്ലാൻ വേണ്ടി തിരിച്ചു വിളിച്ചിരുന്നു ഞാൻ അമ്മ പറഞ്ഞ പ്രകാരം അവിടേക്ക് പോയി…
ഏട്ടൻ എന്റെ അക്കൗണ്ടിലേക്ക് പൈസ അയക്കാൻ തുടങ്ങി, അത് ചെറിയമ്മയെ ചൊടിപ്പിച്ചു അതുകൊണ്ട് തന്നെ ചെറിയ ചില പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായി…

പിന്നെ ഒരു വർഷം കഴിഞ്ഞാണ് ഏട്ടൻ വരുന്നത് അപ്പോഴും ചെറിയമ്മയുമായി നല്ല ടേംസിൽ അല്ലായിരുന്നു അതുകൊണ്ടുതന്നെ എന്റെ വീട്ടിൽ ഏട്ടന് നിൽക്കേണ്ടി വന്നു അവിടെ അമ്മയുടെ ഭാഗത്തു നിന്നും പൂർണ്ണ സ്വീകാര്യതയായിരുന്നു ഏട്ടന്..

ഏട്ടൻ കൊണ്ടുവന്നതെല്ലാം കണ്ട് അമ്മയുടെ കണ്ണ് തള്ളിയിരുന്നു. ഇനി തീരെ അങ്ങോട്ട് പോണ്ട ഇവിടെ തന്നെ നിന്നോളൂ എന്നൊക്കെ പറഞ്ഞ് ഏട്ടനെ വല്ലാതെ തലയിൽ കേറ്റി വെച്ചിരുന്നു ആ സമയത്തെല്ലാം അമ്മ.

അമ്മയുടെ സ്വഭാവം ശരിക്ക് അറിയുന്നതുകൊണ്ട് ഞാൻ അത് വലിയ കാര്യം ആക്കിയില്ല…

ഒരിക്കൽപോലും ഏട്ടന് ഒരു അമ്മയുടെ സ്നേഹം കിട്ടിയിട്ടില്ലായിരുന്നു ചെറിയമ്മ എപ്പോഴും അവരുടെ മക്കളെയും ഏട്ടനെയും വേർതിരിച്ചാണ് കണ്ടിരുന്നത്..

അവർ കഴിച്ചതിന്റെ ബാക്കിയും, അവർ എടുത്ത് പഴകിയ ഡ്രസ്സുകളുമായി ഒരു ബാല്യം.. അതായിരുന്നു ഏട്ടന് ഉണ്ടായിരുന്നത് സ്നേഹത്തിന്റെ വില മനസ്സിലായതെല്ലാം അപ്പോഴാണത്രെ..

ഏട്ടൻ ഇങ്ങനെയെല്ലാം പറഞ്ഞപ്പോൾ എനിക്ക് എന്തോ വല്ലാത്ത നോവ് ആയിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ഭ്രാന്തമായി തന്നെ ഏട്ടനെ സ്നേഹിച്ചു ആരും ഏട്ടനെ പറ്റി ഒന്നും പറയുന്നത് എനിക്കിഷ്ടമല്ലായിരുന്നു..

പലപ്പോഴായി ഞാൻ പറഞ്ഞതാണ് ഒരു വീട് വെച്ച് മാറണമെന്ന് പക്ഷേ ഈ സ്നേഹ തണലിൽ നിന്ന് ഏട്ടന് പോകാൻ ഒരു മടി..

ചെറുപ്പത്തിൽ കിട്ടാത്ത അമ്മയുടെ സ്നേഹം ഇവിടെ എന്റെ അമ്മ വാരിവാരി കൊടുക്കുകയല്ലേ പക്ഷേ അതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യം ആ പാവത്തിന് അറിയില്ലായിരുന്നു…

ഏതുവരെ പോകും എന്നറിയാൻ ഞാനും കാത്തു നിന്നു.. അങ്ങനെയാണ് ദുബായിലുള്ള ആ ജോലി നഷ്ടപ്പെട്ട ഏട്ടൻ നാട്ടിലേക്ക് തിരിച്ചുവന്നത്.

ആദ്യമൊക്കെ നല്ല മുഖം കാണിച്ച അമ്മയുടെ മുഖം സാവധാനം കറുത്തു തുടങ്ങി… ഏട്ടന് എന്തോ പെട്ടെന്ന് അത് തിരിച്ചറിഞ്ഞില്ല പക്ഷേ എനിക്ക് അമ്മയുടെ ഓരോ ഭാവമാറ്റവും നന്നായി മനസ്സിലായിരുന്നു..

എങ്കിലും നേരിട്ടൊന്നും പറയില്ല എന്ന ആശ്വാസത്തിൽ ഞാൻ അവിടെനിന്നു ഈ ഒരു അവസ്ഥയിൽ മറ്റൊരു വീട്ടിലേക്ക് മാറാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു ചെറിയമ്മയുടെ അവിടേക്ക് പോകാനും വയ്യ..

പക്ഷേ അനിയത്തിക്ക് ഒരു വിവാഹാലോചന വന്നതോടുകൂടി അമ്മ എന്നോട് നേരിട്ട് തന്നെ പറഞ്ഞു അവിടെനിന്ന് ഏട്ടനെയും കൂട്ടി ഇറങ്ങി കൊടുക്കാൻ ഞാൻ എന്തുവേണമെന്ന് അറിയാതെ നിന്നു…

പറയാതെ ഇരുന്നിട്ട് എന്താണ് കാര്യം ഒരു വിഡ്ഢിയെ പോലെ ഏട്ടൻ അവിടെ ഇനിയും നിൽക്കും അതുകൊണ്ടാണ് അമ്മ പറഞ്ഞത് ഞാൻ ഏട്ടന് പറഞ്ഞുകൊടുത്തത് ആദ്യം
വല്ലാത്ത ഫീലിംഗ് ആയിരുന്നു..

ആ മനസ്സിൽ അമ്മയ്ക്കും മറ്റുള്ളവർക്കും ഇട്ടത് വലിയൊരു സ്ഥാനമായിരുന്നു. അതെല്ലാം മാറിമറിയുകയാണെന്ന് അദ്ദേഹത്തിന് ഉൾക്കൊള്ളാൻ വയ്യായിരുന്നു..

എങ്കിലും യാഥാർത്ഥ്യം ഉൾക്കൊണ്ട് മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കാം എന്ന് അദ്ദേഹം പറഞ്ഞു എന്റെ സ്വർണം എല്ലാം പലപ്പോഴും അമ്മ ഓരോ കാര്യങ്ങൾ പറഞ്ഞ് പണയം വെച്ചിട്ടുണ്ടായിരുന്നു

ഇപ്പോൾ അത് എടുത്തു തരാൻ പറഞ്ഞപ്പോൾ അമ്മ പറയുന്നത് ഞങ്ങൾ ഇത്രനാളും നിന്നതിന്റെ കൂലിയായി കൂട്ടിക്കോളാൻ ആണ് ..

അമ്മയോട് വഴക്കിനു നിന്നപ്പോൾ ഒന്നും വേണ്ട എന്നും പറഞ്ഞ് എന്റെ കയ്യും പിടിച്ചു ആ പടിയിറങ്ങി ഏട്ടൻ..എങ്ങോട്ട് പോകും എന്ന് വലിയ നിശ്ചയം ഉണ്ടായിരുന്നില്ല…

ചെറിയമ്മയുടെ വീട്ടിലേക്ക് ഒരു മടങ്ങിപ്പോക്ക് ഞങ്ങൾക്ക് രണ്ടുപേർക്കും ആലോചിക്കുവാൻ പോലും വയ്യായിരുന്നു അതുകൊണ്ടാണ് താലി ഒരു റോഡ്

ഗോൾഡ് മാലയിലേക്ക് മാറ്റിയിട്ട് അതിന്റെ മാല കൊണ്ടുപോയി വിറ്റത് അങ്ങനെ കിട്ടിയ പണം കൊണ്ട് ഒരു ചെറിയ കോട്ടേഴ്സ് വാടകയ്ക്ക് എടുത്തു…

അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും വാങ്ങി.. ആ ജോലി ക്യാൻസൽ ആയി അവിടെ നിന്ന് പോരുമ്പോൾ തന്നെ മറ്റൊരു ജോലിക്ക് വേണ്ടി അപ്ലൈ ചെയ്തിരുന്നു..

ഇപ്പോൾ ചെയ്യുന്ന ജോലിയുടെ ഇരട്ടി ശമ്പളം കിട്ടും ഫാമിലി വിസയാണ് അത് കിട്ടാൻ പ്രാർത്ഥിക്കു എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു ഞാൻ പറഞ്ഞതുപോലെ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു….

ഏട്ടന് അത് കിട്ടി എന്ന് പറഞ്ഞ് വിളി വന്നിരുന്നു.. എല്ലാ പ്രതീക്ഷകളും അസ്തമിച്ചവർക്ക് പുതിയൊരു വഴി തുറന്നു തന്നതായിരുന്നു ദൈവം…. അദ്ദേഹം വീണ്ടും പ്രവാസിയുടെ കുപ്പായം അണിഞ്ഞു…

ഞങ്ങളുടെ കോട്ടേഴ്സിന് പുറത്തുള്ളവരുമായി നല്ല ബന്ധത്തിലായിരുന്നതുകൊണ്ട് എന്നെ അവിടെ ഒറ്റയ്ക്ക് ആക്കി പോകുന്നതിന് അദ്ദേഹത്തിന് ഭയം ഒന്നും ഉണ്ടായിരുന്നില്ല അല്ലെങ്കിലും ഭയപ്പെട്ടിട്ടും കാര്യമില്ല കാരണം അങ്ങനെയാണല്ലോ അവസ്ഥ..

വീണ്ടും അദ്ദേഹം ദുബായിലേക്ക് തന്നെ തിരിച്ചുപോയി എന്നറിഞ്ഞപ്പോൾ അമ്മ അനുനയവുമായി വീണ്ടും എത്തിയിരുന്നു പക്ഷേ എനിക്ക് എത്രയായിട്ടും അമ്മയെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല അർഹിക്കുന്ന മാന്യത യോടെ തന്നെ അമ്മയോട് പറഞ്ഞു ഇനി ആ വീട്ടിലേക്ക് ഒരു മടക്കം ഇല്ല എന്ന്…

കാരണം അനിയേട്ടനും ഞാനും അവിടെ നിന്നിരുന്ന സമയത്ത് അവിടുത്തെ എല്ലാ ചെലവും അദ്ദേഹമാണ് നോക്കിയിരുന്നത്…

പോരാത്തതിന് ഓരോ ആവശ്യം പറഞ്ഞു പിന്നെയും അയക്കാൻ പറയും അതെല്ലാം അദ്ദേഹം അയച്ചു കൊടുത്തിരുന്നു പൂർണ്ണമനസോടെ തന്നെ..

അദ്ദേഹത്തിന്റെ ജോലി പോയി നാട്ടിലേക്ക് എത്തിയപ്പോൾ ഞങ്ങൾ ബാധ്യതയാകുമോ എന്ന ഭയത്തിൽ അമ്മ എല്ലാം മറന്നു..

എന്നിട്ട് അന്ന് അദ്ദേഹത്തിന്റെ മനസ്സ് നോവിച്ചതോന്നും എനിക്കത്ര പെട്ടെന്ന് മറക്കാൻ കഴിയില്ലായിരുന്നു…

വരുന്നില്ലെന്ന് കേട്ടപ്പോൾ അമ്മയുടെ മട്ടും ഭാവവും മാറി എന്നെ കുറെ ശപിച്ചിട്ടാണ് പോയത്..

“””കല്യാണം കഴിഞ്ഞ് ഇത്ര നാളായിട്ട് ഒരു കുഞ്ഞിക്കാൽ നിനക്ക് കാണാൻ കഴിഞ്ഞില്ലല്ലോ നിന്റെ മനസ്സിന്റെ ഗുണം കൊണ്ടാടി…!!””

എന്നുകൂടി അവസാനം പോകുന്ന പോക്കിൽ പറഞ്ഞപ്പോൾ ശരിക്കും ഞാനാകെ തകർന്നു പോയി..

ഇത്രയ്ക്ക് വിഷം അമ്മയുടെ ഉള്ളിൽ ഉണ്ടോ എന്ന് പോലും അത്ഭുതപ്പെട്ടു അദ്ദേഹം ഒരിക്കൽ ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു ഉടനെ തന്നെ നാട്ടിലേക്ക് വരാം എന്ന് പറഞ്ഞു..

പറഞ്ഞതുപോലെ തന്നെ ആറുമാസത്തിനുശേഷം അദ്ദേഹം നാട്ടിലേക്ക് തിരിച്ചുവന്നു. എനിക്കറിയില്ലായിരുന്നു എന്നെ കൂടെ കൊണ്ടുപോകാനുള്ള വിഭയയും ആയാണ് അദ്ദേഹം വന്നിരിക്കുന്നത് എന്ന് പാസ്പോർട്ട് എല്ലാം ആദ്യം തന്നെ ഞങ്ങൾ വെറുതെ എടുത്തു വച്ചിരുന്നു..

അദ്ദേഹം എന്നെയും കൊണ്ട് ദുബായിലേക്ക് പറന്നു.. അവിടെയെത്തി രണ്ടുമാസത്തിനകം ഞങ്ങൾക്കിടയിലേക്ക് ആ നല്ല വാർത്ത വന്നിരുന്നു ഞങ്ങൾക്ക് ഒരു പൊന്നോമന ജനിക്കാൻ പോവുകയാണ് എന്ന് സന്തോഷത്തിന് പിന്നെ അതിരില്ലായിരുന്നു…

അത് അറിഞ്ഞപ്പോൾ തുടങ്ങിയ ഛർദിയാണ് അദ്ദേഹം എന്നെ ഒന്നും ചെയ്യാൻ വിടില്ല എല്ലാം അദ്ദേഹത്തിന് തന്നെ ചെയ്യണം.. എന്നെ കട്ടിലിന്റെ മുകളിൽ നിന്നും എണീക്കാൻ പോലും സമ്മതിക്കില്ല…

അദ്ദേഹത്തിന് ചെറുപ്പത്തിൽ കിട്ടാത്ത സ്നേഹം മുഴുവൻ കുഞ്ഞിനു കൊടുക്കണം എന്ന് എപ്പോഴും പറയും അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ അതൊരു പൊന്നുമോൾ ആയിരുന്നു.. പറഞ്ഞതുപോലെ തന്നെ അവൾ ഞങ്ങൾക്കിടയിലെ രാജകുമാരി ആയിരുന്നു..

പൈസ കിട്ടുന്നതിൽ പാതി സേവ് ചെയ്യണം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു നാട്ടിൽ നല്ലൊരു വീട് വയ്ക്കണം ഇനി ഒരിക്കലും ഒരാളുടെ ആശ്രയത്തിനായി പോവരുത്…
പറഞ്ഞതുപോലെതന്നെ കുറച്ച് കൂടുതൽ കാലത്തേക്ക് ലീവെടുത്ത് നാട്ടിൽ പോയി ചെറിയതെങ്കിലും നല്ലൊരു വീട് വച്ചു..

പണ്ട് തള്ളിക്കളഞ്ഞവരെല്ലാം വീണ്ടും ഒന്നാവാൻ വേണ്ടി വന്നിരുന്നു ഇത്തവണ അവരോട് വൈമുഖ്യം കാണിച്ചില്ല.. അടുപ്പവും എല്ലാവരെയും ഒരു കയ്യകലത്തിൽ നിർത്തി…

വീണ്ടും മോളെയും കൂട്ടി പറന്ന് ഇങ്ങോട്ട് തന്നെ പോന്നു… ഇനിയൊരിക്കൽ ഇവിടുത്തെ ജോലി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പഴയതുപോലെ എങ്ങോട്ടും പോകേണ്ടി വരില്ല ഒരു കുഞ്ഞു വീടും അത്യാവശ്യം ബാങ്ക് ബാലൻസും ഞങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *