ന്റെ കുട്ടി അവന്റെ സ്റ്റാറ്റസിനു പറ്റിയ കുട്ടി അല്ലെന്നു…… അതും പറഞ്ഞ് അയാൾ പൊട്ടി കരഞ്ഞു……അവൾ ഒന്നും മിണ്ടാതെ

 

ദേവനന്ദ
(രചന: ഗ്രീഷ്മ രഞ്ജിത്)

ഏട്ടൻ എന്തൊക്കെയാ പറയുന്നേ…… ശ്രീയെ കൊണ്ട് ദേവൂട്ടിയെകൊണ്ട് കല്യാണം കഴിപ്പിക്കാനോ….

മാലതി നീ തന്നെയല്ലേ പറഞ്ഞിരുന്നേ ശ്രീയെ കൊണ്ട് ദേവൂട്ടിയെ വിവാഹം കഴിപ്പിക്കണം അത് നിന്റെ ഏറ്റവും വല്യ ആഗ്രഹമന്നൊക്കെ….. എന്നിട്ടിപ്പോ എന്തോ ഒരു മനം മാറ്റം പോലെ……

മനം മാറ്റം ഒന്നുമല്ല ഏട്ടാ……പിന്നേയ് എന്താ…….കഴിഞ്ഞ വർഷം വരെ നീ പറഞ്ഞിരുന്നതായിരുന്നല്ലോ നമുക്ക് ഇവരുടെ കല്യാണം വേഗം ഉറപ്പിക്കാം എന്നൊക്കെ…….

അതൊക്കെ ശരിയാണ്…..പക്ഷെ ഇപ്പോ എന്തോ അത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല……അതെന്താ……

നല്ല വിദ്യാഭ്യാസമുള്ള എന്റെ കുട്ടിക്ക് വിദ്യാഭ്യാസവും വിവരം ഇല്ലാത്ത ദേവൂട്ടി എങ്ങനെയാ ചേരാ…… മാത്രമല്ല അവളാണെകിൽ ഒന്നും അറിയാത്ത ഒരു പൊട്ടി പെണ്ണ് ആണ്…….

ഏട്ടൻ എന്റെ മോനെയും അവനെയും ഒന്ന് നോക്കിക്കേ…… ശ്രീക്കുട്ടനു ചേരുന്ന ഒരു പെൺകുട്ടിയാണോ ദേവൂട്ടി……..അതുമാത്രമല്ല ശ്രീകുട്ടനും ഈ കല്യാണത്തിനു താല്പര്യമില്ലന്നും….

അവനു അവന്റെ സ്റ്റാറ്റസ് അനുസരിച്ചുള്ള ഒരു കുട്ടിയെ മതി നു…..മാലതി അതുപറയുബോൾ ശ്രീധരൻ വിഷമത്തോടെ അവരെ നോക്കി…….

അതുമാത്രമല്ല…… അവനു ഇപ്പോ ഒരു ആലോചന വന്നിട്ടുണ്ട്….. ഞാൻ അത് ഏട്ടനോട് പറയാൻ വരായിരുന്നു…… ഇവൻ ജോലി ചെയ്യുന്ന കമ്പനിയിലെ ഓണർ രുടെ മോൾ ആണ്. ആഹ് കുട്ടി അമേരിക്കയിൽ ok പഠിച്ചു വന്ന് കുട്ടിയ…. ഞങ്ങൾ അത് ഉറപ്പിച്ചാലോ എന്ന് ആലോചിക്കായിരുന്നു…….

അടുത്ത ശനിയാഴ്ച ഞങ്ങൾ ആഹ് കുട്ടിയെ കാണാൻ പോവാണ്…. ഏട്ടനും വരണം കൂടെ…… ഞങ്ങൾക് സ്വന്തമെന്നു പറയാൻ ഏട്ടനല്ലേ ഉള്ളു….. ഏട്ടന്റെ നല്ല മനസ്കൊണ്ടല്ലേ ഞങ്ങൾ ഇവിടെ വരെ എത്തിയത്…… അതുകൊണ്ട് ഏട്ടൻ തന്നെ വേണം അവന്റെ കല്യാണം നടത്താൻ…….

അയാൾ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞ്…… ഞാൻ വരാം. അവനും എന്റെ മോൻ അല്ലേ….. അപ്പോ അവന്റെ കല്യാണം ഞാൻ അല്ലേ നടത്തി കൊടുക്കേണ്ടത്……..

അതുംപറഞ്ഞു അയാൾ അവിടെ നിന്നും ഇറങ്ങി………അയാൾക്ക്‌ വല്ലാത്ത വിഷമം തോന്നി….. താൻ ഇത് എങ്ങനെ വീട്ടിൽ പോയ്‌ പറയും എന്റെ വരവും കാത്ത് ന്റെ മോൾ ദേവൂട്ടി ഇരിക്കുന്നുണ്ടാകും… ന്റെ കുഞ്ഞിനോട് ഞാൻ എങ്ങനെ പറയും ശ്രീക്കുട്ടനെ മറക്കണം എന്ന്…… നിന്നെപ്പോലെ ഒരുപെണ്ണിനെ അവനു വേണ്ടാന്ന്……

അയാൾ ഒരു പൊട്ടികരച്ചിലോടെ അയാൾ താഴെക്കിരുന്നു……ശ്രീധരൻ തന്റെ ഒരേയൊരു പെങ്ങൾ ആയ മാലതിരെ വീട്ടിലേക്കു പോയതായിരുന്നു…….ശ്രീദേവ് നു 3 വയസുള്ളപ്പോൾ അവന്റെ അച്ഛൻ ഒരു ആക്‌സിഡന്റിൽ പോയതാ……

അതിനു ശേഷം ആരും തിരിഞ്ഞു നോക്കാതിരുന്ന അവരെ അയാൾ വീട്ടിലേക്കു കൊണ്ട് വന്ന്….. പിന്നെ തൊട്ട് അവരുടെ കാര്യങ്ങൾ അയാൾ തന്നെയായിരുന്നു നോക്കിയിരുന്നത്……

ചെറുപ്പത്തിൽ മാലതി തന്നെയായിരുന്നു പറഞ്ഞത് ശ്രീക്കുട്ടൻ നമ്മുടെ ദേവൂട്ടിക് ഉള്ളതാണ് എന്ന്……. ഞങ്ങൾക്കും അത് സന്തോഷമുള്ള കാര്യമായിരുന്നു…….

ദേവനന്ദ എന്നാ എന്റെ ദേവൂട്ടി…. ശ്രീക്കുട്ടനെലും 6 വയസിനു താഴെയാണ്…. പഠിക്കാൻ മിടുക്കി ആയിരുന്നു…..

പക്ഷെ എന്നെകൊണ്ട് രണ്ട് പേരെ പഠിപ്പിക്കാൻ പറ്റാത്തതുകൊണ്ട് പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ നിർത്തി…. അവളെ നഴ്സിംഗ് പഠിപ്പിക്കാൻ വേണ്ടി എടുത്ത് വച്ച പൈസ എടുത്തിട്ടാണ് ശ്രീക്കുട്ടൻ MBA പഠിക്കാൻ ബാംഗ്ലൂർ കുറച്ചു വിട്ടത്……

അത് എന്റെ മോളുടെ ഒരു വാശി ആയിരുന്നു…….. അവളുടെ അഭിപ്രായം ആയിരുന്നു……. പിന്നെ ഒരുപാട് വട്ടം പറഞ്ഞതാ പഠിക്കാൻ….. അത് സാരമില്ല. അച്ഛൻ ശ്രീ ഏട്ടനെ പഠിപ്പിച്ചാൽ മതി എന്ന് പറഞ്ഞ്……

ഇന്നിപ്പോൾ അവരെല്ലാം മറന്നു……. ഇനി എന്താകും എന്റെ മോളുടെ ഭാവി…… ചെറുപ്പം മുതലേ അവനെ സ്വപ്നം കണ്ട് നടക്കുന്ന എന്റെ കുഞ്ഞിനോട് ഞാൻ എന്തുപറയും……..

അയാൾ വിഷമത്തോടെ സ്വന്തം വീട്ടിലേക്കു നടന്ന്…… അയാളെ കാത്തു ദേവൂട്ടി പുറത്തിരിക്കുന്നുണ്ടായിരുന്നു…….

അയാള് കേറി വന്നപ്പോഴാകും അവൾ ഓടി വന്ന് അച്ഛനോട് പോയ കാര്യങ്ങൾ ok ചോദിച്ചു…….

തന്റെ മക്കളോട് എന്തുപറയണമെന്ന് അറിയാതെ അയാളുടെ മിഴികൾ നിറഞ്ഞു വന്നു….മോളെ…… അച്ഛൻ ഒരു കാര്യം പറഞ്ഞാൽ എന്റെ മോളു കേൾക്കുമോ…..എന്താ അച്ഛാ…..

എന്റെ മോളു ശ്രീക്കുട്ടനെ മറക്കണം….. എന്റെ മോൾക്ക്‌ വിധിച്ചതല്ല അവൻ….. അവൾ നിറക്കണ്ണുകളോടെ അയാളെ നോക്കി…..

എന്താ ഏട്ടാ ഇങ്ങനെ ok പറയുന്നേ…… കല്യാണം ഉറപ്പിക്കാൻ പോയ ആളാണോ മോളോട് ഇങ്ങനെ പറയുന്നേ…. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അയാൾ അവളെ പുണർന്നുകൊണ്ട് പറഞ്ഞ്…..

എന്റെ മോൾ അവനെ മറക്കണം….. ശ്രീകുട്ടന്റെ കല്യാണം ഉറപ്പിച്ചു ടാ…. അവൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഓണറുടെ മകളുമായ്…….. ന്റെ കുട്ടി അവന്റെ സ്റ്റാറ്റസിനു പറ്റിയ കുട്ടി അല്ലെന്നു……

അതും പറഞ്ഞ് അയാൾ പൊട്ടി കരഞ്ഞു……അവൾ ഒന്നും മിണ്ടാതെ അച്ഛനെ നോക്കികൊണ്ട് പറഞ്ഞു…….

അച്ഛൻ വിഷമിക്കണ്ട…….. എന്നെ സ്നേഹിക്കാത്ത ഒരാളെ ജീവിതകാലം മുഴുവൻ ആലോചിച്ചു എന്റെ ജീവിതം ഞാൻ കളയില്ല…… എനിക്ക് കുറച്ചു സമയം വേണം എല്ലാം ഒന്ന് മറക്കാൻ….. പെട്ടെന്ന് എന്നെകൊണ്ട് മറക്കാൻ പറ്റില്ല…… പക്ഷെ എന്നെന്നേക്കുമായി ഞാൻ ശ്രീയേട്ടനെ മറന്നിരിക്കും…..

അതും പറഞ്ഞു അവൾ റൂമിലേക്ക്‌ പോയ്‌……അയാൾ വേദനയോടെ അവളെ നോക്കി……..

അവൾ തന്റെ റൂമിലേക്ക് വന്ന് തന്റെ രൂപം കണ്ണാടിയിൽ നോക്കി….. അവൾക്കു തന്നെ അവളോട് പുച്ഛം തോന്നി……. ശ്രീയേട്ടന്റെ കപടസ്നേഹത്തെ വിശ്വസിച്ചതിൽ……

ഇല്ല…… ഇവിടെ ഞാൻ തളരില്ല. മുന്നോട്ടു തന്നെ ജീവിക്കണം. തോൽപിക്കാൻ ശ്രമിക്കുന്നവരുടെ മുൻപിൽ വിചാരിച്ചു തന്നെ നിൽക്കണം……. അവൾ ആത്മവിശ്വാസത്തോടെ അവളെ തന്നെ നോക്കി നിന്നു…..

പെട്ടെന്ന് തന്നെ ശ്രീകുട്ടന്റെ കല്യാണം നടത്തി…… കല്യാണത്തിന് ദേവൂട്ടി വന്നില്ലായിരുന്നു……. അവളെ കുറച്ച് ദിവസത്തേക്ക് ഭാനു(ദേവു അമ്മ )ന്റെ വീട്ടിൽ നിർത്തി……

അവിടെ നിന്നുകൊണ്ട് തന്നെ അവൾ അവളുടെ പഠനം തുടർന്ന്……. അവളുടെ സ്വപ്നത്തിലേക്കുള്ള യാത്ര….6 വർഷങ്ങൾക്കു ശേഷം………

വർഷങ്ങൾക്കു ശേഷം ഗുരുവായൂർ ലേക്ക് അച്ഛന്റെയും അമ്മയുടെയും ഒപ്പം തൊഴാൻ വന്നിരിക്കാന്നു ദേവു……

എന്റെ കൃഷ്ണ ഇതുവരെയുള്ള എല്ലാ വിഷമഘട്ടത്തിലും നീ കൂടെ നിന്നിട്ടുണ്ട്…. ഇനി എന്നും കൂടെ ഉണ്ടാകണേ എന്ന് പ്രാത്ഥിച്ചു കൊണ്ടവൾ അവളുടെ അച്ഛനെയും അമ്മയെയും നോക്കി……

ഇന്നവർ ഒരുപാട് സന്തോഷത്തിൽ ആണ്. ഒരിക്കൽ മക്കളുടെ അവസ്ഥാ കണ്ട് നീറി നീറി ജീവിച്ചവർ ആണ്…….. അവർ പ്രാത്ഥിച്ചുകൊണ്ട് അവിടെനിന്ന് ഇറങ്ങി……….

അവർ നേരെ പോയത് RD ഹോസ്പിറ്റലിലേക്കാണ്….. അവൾ നേരെ ഒരു റൂമിലേക്ക്‌ കേറി. അവിടെയുള്ള കസേരയിൽ ഇരുന്നു…..

അതുകണ്ട അവളുടെ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു… അവർ അവിടെയുള്ള ബോർഡിൽ നോക്കി…… ASSISTANT SURGEON DEVANANDHA SREEDHARAN MBBS MDകുഞ്ഞേ

എന്താ രാമേട്ടാകുഞ്ഞിനെ സർ വിളിക്കുന്നു……Ok ഞാൻ വരാൻ രാമേട്ടൻ പൊയ്ക്കോളൂ…..

May i coming sir,Yesസർ വിളിച്ചുന്നു പറഞ്ഞുOh Yes, please sitdownThank you sir,അവൾ നേരെയുള്ള ബോർഡ്‌ നോക്കി…..RISHI DEV NEURO SURGEON MBBS MDചാർജ് എടുത്തോyes ഡോക്ടർ…..

അപ്പോഴാണ് പുറത്ത് നല്ല ബഹളം കേൾക്കുന്നത്………അവരെ ഡോർ തുറന്നു പുറത്തേക്കു പോയ്‌…..

എന്തുപറ്റിസാറേ ഒരു murder attempt ആണ്. സ്വന്തം ഭാര്യയും കാമുകനും കൂടെ ഒരുമിച്ചു ജീവിക്കാൻ ഇയാളെ കൊല്ലാൻ നോക്കിയതാ…… ഇയാളുടെ ഭാഗ്യത്തിനു ഇയാളുടെ അമ്മ കണ്ടു……

ഓളിയിട്ടു ബഹളം വച്ച് നാട്ടുകാരൊക്കെ കൂടി ഇയാളെ ഇങ്ങോട്ട് കൊണ്ട് വന്നു…… തലയ്ക്കു നല്ല അടി കിട്ടിയിട്ടുണ്ട്……..

അവൾ വന്ന് അവരെ നോക്കിയപ്പോൾ ഞെട്ടി പോയ്‌….. ശ്രീയേട്ടൻ. കൂടെ കരഞ്ഞുകൊണ്ട് അമ്മായിയും ഉണ്ട്…….

അവർ ഇവളെ കണ്ടില്ലായിരുന്നു…..അവർ ഋഷിയുടെ അടുത്ത പോയ്‌ കരഞ്ഞുസാറേ എന്റെ മോനെ എങ്ങനെയെങ്കിലും രക്ഷിക്കണം….. എനിക്ക് ഇവൻ അല്ലാതെ വേറെ ആരുമില്ല…….

ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം അമ്മേ……വേഗം ഇയാളെ ഓപ്പറേഷൻ തിയേറ്റർ കേറ്റു…… ദേവനന്ദ come… 7 hr ശേഷം അവർ പുറത്തേക്കു ഇറങ്ങി…..

നേരത്തെ എത്തിച്ചതുകൊണ്ട് രക്ഷപെട്ടു…… ഇല്ലായിരുനെകിൽ മരിച്ചുപോകുമായിരുന്നു……നന്ദിയുണ്ട് സർ,നന്ദി എന്നോടല്ല പുതിയതായി വന്ന ഈ ഡോക്ടറോട് ആണ് പറയേണ്ടത്….

അവർ നേരെ നോക്കിയതും ദേവു നെ യാണ് കണ്ടത്…… അവര്ക് ആഹ് സമയം വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു കുറ്റബോധം കൊണ്ട് അവളെ നോക്കാൻ പോലും പറ്റില്ല…..

ഇതാണ് ഡോക്ടർ ദേവനന്ദഅവർ അവളെ നോക്കി…….മോളെ……അപ്പച്ചി വരൂ……ഋഷിയേട്ട ഇത് എന്റെ അപ്പച്ചി ആണ്. ഞാൻ ഇവരെ റൂമിൽ കൊണ്ട് പോവാണ്……

ആഹ് ok, ഞാൻ 2 min ഉള്ളിൽ വരാം..Okഅവർ അവളെ നോക്കി.ഇവിടെ അച്ഛനും അമ്മയും ഉണ്ട്. അങ്ങോട്ട് പോവാംഅച്ഛാ……..

അവൾ വിളിച്ച ഭാഗത്തേക്ക്‌ നോക്കിയപ്പോൾ കണ്ടത് മാലതിയെ ആണ്…… അവരെ ആ കോലത്തിൽ കണ്ടപ്പോൾ അയാൾക്ക്‌ വിഷമമായി . കാര്യങ്ങൾ എല്ലാം അവൾ തുറന്നു പറഞ്ഞു……..

അവർക്കു അത് കേട്ടപ്പോൾ വിഷമമായി…..എന്നോട് ക്ഷമിക്കു ഏട്ടാ…… ഞാൻ ചെയ്ത തെറ്റിനാണ് ഇപ്പോ അവൻ ഇങ്ങനെ അനുഭവിക്കുന്നത്……. പണത്തിനു പിന്നാലെ പോയ എനിക്കും എന്റെ മകനും ഉള്ള കൂലി ദൈവം തന്നെ തന്നു

………അവര് ഞങ്ങളെ ചതിക്കായിരുന്നു….. ആഹ് പെൺകുട്ടിക്ക് കല്യാണത്തിന് മുൻപ് ഒരു ഗർഭം ഉണ്ടായിരുന്നു……… അത് എന്റെ മോന്റെ തലയിൽ ആകാൻ വേണ്ടി ആയിരുന്ന പെട്ടെന്ന് കല്യാണം വേണം എന്ന് നിർബന്ധം പിടിച്ചത്……..

ഈ അടുത്താണ് ഞങ്ങക് അറിയുന്നത് അവളുടെയും കാമുകന്റെയും കുഞ്ഞാണ് ഇത് എന്ന് അത് ചോദിക്കാൻ ചെന്ന എന്റെ കുഞ്ഞിന് അവർ….. അതും പറഞ്ഞുകൊണ്ട് അവർ കരഞ്ഞു…..

എന്നോട് പൊറുക്കണം മോളെ….. അതും പറഞ്ഞു കരയുമ്പോൾ ആണ് ഋഷി കേറി വരുന്നത്………

അപ്പച്ചി….. ഇതാണ് ഋഷിയേട്ടൻ. എന്റെ husband aan. ആളുടെ ഹോസ്പിറ്റൽ ആണ് ഇത്….അവർ ഒന്ന് അവളെ നോക്കി…..

ചിലപ്പോൾ ദൈവം അങ്ങനെയാണ്…….ചിലത് തട്ടിപോയാലും ചേരാനുള്ളതിനെ ചേർക്കും……

എനിക്ക് വിധിച്ചത് എന്റെ ഋഷിയേട്ടനെ ആയിരുന്നു…… അതുകൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചത്…….

അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം…….അവള് അതും പറഞ്ഞ് ഋഷിയെ നോക്കി…….അപ്പോഴും അവന്റെ കണ്ണിൽ ഒരു കുസൃതി ചിരിയുണ്ടായിരുന്നു…,……….

Leave a Reply

Your email address will not be published. Required fields are marked *