വേശ്യാലയത്തിലുള്ള പെൺക്കുട്ടി ആണെന്നറിഞ്ഞിട്ടും റോബിന് തന്റെ മനസ്സിൽ ആ പെൺകുട്ടിയോട് എന്തോ ഒരു ആകർഷണീയതതോന്നി.

മുംബൈ ഡയറീസ്…..
രചന: Vijay Lalitwilloli Sathya

ദീക്ഷയുടെ മൃദുല കരങ്ങൾ റോബിനെ രോമമില്ലാത്ത നെഞ്ചിലൂടെ ഇഴഞ്ഞപ്പോൾ അവനു കുളിരു കോരി..

ഇന്ന് അവന്റെ ജീവിതത്തിൽ ഒരു സമ്പൂർണ്ണത അനുഭവപ്പെട്ട ദിനം കൂടിയാണ്.

സ്നേഹനിധിയായ ഭാര്യ,
ഒരാൺകുഞ്ഞ്,
പിന്നെ ഈ സിറ്റിയെ കാക്കുന്ന കമ്മീഷണർ പിതാവും,
തന്റെ എല്ലാമെല്ലാമായ അമ്മയും ഒക്കെ കൂടെയുള്ള ഒന്നിച്ച ഒരു ദിനം.

ഒരാഴ്ച മുമ്പാണ് ദീക്ഷയെ മകനെ പ്രസവിച്ച് ഹോസ്പിറ്റലിൽ നിന്ന് ഫ്ലാറ്റിലേക്ക് കൊണ്ടുവന്നത്..

അമ്മയെ വിളിച്ചു പറഞ്ഞതാണ്…അച്ഛന്റെ സമ്മതമില്ലാതെ അമ്മ വരില്ല…
പക്ഷേ ഇന്ന് രണ്ടുപേരും വന്നിരിക്കുന്നു.

പേരക്കുട്ടിയെ കണ്ടു സന്തോഷിച്ചു.മകനെയും മരുമകളെയും ആശിർവദിച്ചുതങ്ങളെ അങ്ങോട്ട് ഒരു ദിവസം ക്ഷണിച്ചിരിക്കുന്നു.

അച്ഛനെ ധിക്കരിച്ച് ദിക്ഷയെ കെട്ടേണ്ടി വന്ന ആ സാഹചര്യം അവൻ ഓർത്തു……റോബിൻ ക്ളാസ് കഴിഞ്ഞ് എഫ്സെഡ് ബൈക്കിൽ സിറ്റിയിൽ കൂടി വരികയാണ്.

വിശാലമായ സിക്സ് ലൈൻ ബാരിസ്റ്റർ രഞ്ജിനി പട്ടേൽ മാർഗ്ഗ് ഹൈവേയിൽ നിന്നു അവൻ നരിമാൻ പോയിന്റ് ലുള്ള അവന്റെ ഫ്ളാറ്റിലേക്കുള്ള റോഡിൽ കയറി.

ആ റോഡിലൂടെ അൽപ്പം സഞ്ചരിച്ചാൽ വലത് വശത്ത് റെഡ് മൂൺ ത്രീസ്റ്റാർ ഹോട്ടൽ കാണാം.

പുറത്തേക്ക് തള്ളി നിൽക്കുന്ന നിറയെ ബാൽക്കണിയുള്ള ആ ഹോട്ടലിൻറെ മൂന്നാമത്തെ നിലയിൽ അവന്റെ കണ്ണ് എന്തിനോ വേണ്ടി തിരക്കി !

പതിവ് പോലെ ആ വെളുത്ത് മെലിഞ്ഞ സുന്ദരിക്കുട്ടി ആ ബാൽക്കണിയിൽ റോസാച്ചെടി നനച്ചു നിൽപ്പുണ്ടായിരുന്നു.

റോബിൻ ബൈക്ക് നിർത്തി.മൊബൈൽ ഫോൺ കാൾ വന്നത് എടുക്കുന്ന മാതിരി അവൻ മൊബൈൽ ചെവിയിൽ വെച്ച് അവളെ നോക്കി ചിരിച്ചു.ആ ചിരിക്ക് മറുപടി ചിരിക്കാൻ ലജ്ജ കാരണം അവൾ കൂറെ സമയമെടുത്തു..!

ആ നക്ഷത്ര വേശ്യാലയത്തിലെ ഒരു പെണ്ണ് കോളേജിൽ പഠിതാവ് ആണെന്ന് തോന്നുന്നു ഒരു പയ്യനെ പ്രണയവായ്പാൽ ഒന്ന് ശ്രദ്ധിക്കുന്നതോ നോക്കുന്നതോ പാപമാണെന്ന് തോന്നിയത് കൊണ്ടാകാം
അവളുടെ തിരിച്ചുള്ള പ്രതികരണം മങ്ങി പോവാൻ കാരണം!

ആ പെൺകുട്ടിയെ അവിടെ കണാൻ തുടങ്ങിയിട്ട് രണ്ടാഴ്ച്ചയോളം ആയി.പ്രസിദ്ധമായ വേശ്യാലയത്തിലുള്ള പെൺക്കുട്ടി ആണെന്നറിഞ്ഞിട്ടും റോബിന് തന്റെ മനസ്സിൽ ആ പെൺകുട്ടിയോട് എന്തോ ഒരു ആകർഷണീയതതോന്നി.

ദുഃഖം തളം കെട്ടുന്ന മ്ളാനതയാർന്ന മുഖത്തിൽ നിന്നും ഇത്രമാത്രം വശ്യത ഉണ്ടെങ്കിൽ അവൾ ഒന്ന് പുഞ്ചിരിക്കുമ്പോൾ അല്ലെങ്കിൽ നന്നായി ഒന്ന് പൊട്ടിച്ചിരിക്കുമ്പോൾ എന്തുമാത്രം സുന്ദരി ആയിരിക്കും.
ഒരുവശത്തു മനസ്സ് അങ്ങനെ ചിന്തിച്ചു.

മറുവശത്തു നിന്നും പലതും പറഞ്ഞു മനസ്സിനെ അവളിൽ നിന്നും അടർത്തിയെടുക്കാൻ നോക്കി.

പക്ഷേ ഉള്ളിലെവിടെയോ നിറഞ്ഞു കത്തുന്ന മോഹത്തിൽ നിന്ന് മനസ്സിനെ പിൻതിരിപ്പിക്കാനായില്ല.

റോബിൻറെ ഡാഡി ഈ മുംബൈയിലെ സിറ്റി പോലീസ് കമ്മീഷണറാണ്…!മൂന്ന് വർഷമായി ഡ്യൂട്ടി ചെയ്യുന്നു…!

ഈ കലയളവിൽ അവനും മമ്മിയും നാട്ടിൽ നിന്ന് ഡാഡിയുടെ കൂടെ വന്നു
ഇവിടെ താമസിക്കുകയാണ്.

ഇവിടുത്തെ പ്രമുഖ കോളേജിൽ
ഡിഗ്രിക്ക് ചേർന്ന് പഠിച്ച് ഇപ്പോൾ ഫൈനൽ ഈയറിൽ എത്തി നിൽക്കുന്നു..

ഈ സിറ്റിയിൽ വന്നതിന് ശേഷം എന്തൊക്കെയോ അവൻ കണ്ടു.
കൂറെ മനസ്സിലാക്കി !

ഒരുപാട് ഫ്രണ്ട്സിനെ കിട്ടി.
ഒരുപാട് അനുഭവങ്ങൾ പഠിച്ചു..ഈ കുട്ടി …ഈകുട്ടിയെന്താ തന്നെ ഇങ്ങനെ ആകർഷിക്കുന്നത്..?

വൃത്തിക്കെട്ട സഹചര്യത്തിൽ അവൾ ഉള്ളത്..!എനിക്കും മനസ്സ് അവളിലേക്ക് പിടിച്ചു വലിച്ചു കൊണ്ടു പോകുന്നു.

ദിനം ചെല്ലവെ ആ അടുപ്പം
വർദ്ധിച്ചു.
അവൻ അവിടെ നിന്ന് കൈകൊണ്ടു കാണിക്കുന്നതിന് അവൾ എന്തൊക്കെയോ മുദ്ര കാണിച്ചു കൊണ്ടിരുന്നു.
ആർക്കും ഒന്നും മനസ്സിലായില്ല.. രണ്ടുപേരും തമ്മിൽ ഇഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മാത്രം അറിയാം..

ഒരുദിവസം അവൾ ആ ബാൽക്കണിയിൽ നിന്നും
ഒരു ചെറുനാരങ്ങയിൽ വെള്ള പേപ്പർ ചുരുട്ടി നൂലുകൊണ്ട് കെട്ടി അവൻ നിൽക്കുന്നതിന് നേരെ എറിഞ്ഞ ആ പേപ്പറിന് അകത്തുള്ള ഫോൺ നമ്പറിലവൻ വിളിച്ചുനോക്കി..!

രൂപലാവണ്യം മാത്രമല്ല ആ കളമൊഴിയും അഭൗമമായ വശീകരണ വും സൗരഭ്യവും നിറഞ്ഞതാണെന്ന് അവൻ മനസ്സിലാക്കി.

അവൾക്ക് അവിടെ ഒഴിവു കിട്ടുന്ന സമയങ്ങളിൽ ഒക്കെ അവൾ അവനുമായി സംസാരിച്ചു..!

പരസ്പരം നാടും പേരും ഒക്കെ ചോദിച്ചു മനസ്സിലാക്കി അവർ അവരുടെ ഹൃദയരഹസ്യങ്ങൾ പരസ്പരം കൈമാറി തുടങ്ങി.അവൾ ഫോണിലൂടെ അവളുടെ കദന കഥയുടെ ചുരുളഴിച്ചു.

ബീഹാറിലെ നിർദ്ധന കാർഷീക കുടുംബത്തിലെ ഒരു ദമ്പതികളുടെ ഏകമകളാണ് ദീക്ഷ എന്നു പേരുള്ള ആ കുട്ടി.ദീക്ഷയുടെ ജനന ശേഷം നാല് വയസ്സ് വരെ മാത്രമേ അവളുടെ അമ്മ ജീവിച്ചിരുന്നുള്ളൂ.

അതിന് ശേഷം അവളുടെ അച്ഛൻ വേറെ കല്ല്യാണം കഴിച്ചു !അതിൽ രണ്ട് പെൺകുട്ടികൾ ജനിച്ചു..!

മക്കളെ വളർത്തി കഷ്ടപ്പെടവേ പെടുന്നനെ
ആ രണ്ടാനമ്മയുടെ സ്വഭാവത്തിലുള്ള വ്യത്യാസം ദീക്ഷ ഞെട്ടിച്ചു.
.തൊട്ടതിനും പിടിച്ചതിനും വഴക്കു പറയാൻ തുടങ്ങി.

സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിയിരിക്കെ യുപി സ്കൂളിൽ നിന്നും ഇനി ഹൈസ്കൂളിലേക്ക് ചേർന്ന് പഠിക്കേണ്ട ആ സമയത്ത് അവളെ ഒന്നുകൂടി ഞെട്ടിച്ചു കൊണ്ട് ആ രണ്ടാനമ്മ
ദീക്ഷയെ ഇനി കൂടുതൽ പഠിപ്പിക്കേണ്ടെന്നും വല്ല ഭവനത്തിലും ജോലിക്ക് വിടണമെന്നും പറഞ്ഞ് അവളുടെ അച്ഛനോട് ബഹളംവെച്ചു.

പഠിക്കാൻ ഏറെ ആഗ്രഹം ഉണ്ടായിരുന്ന അവളെ
കൂടുതൽ പഠിപ്പിക്കാൻ ആ രണ്ടാനമ്മ കൂട്ടാക്കില്ല.ഒരു ദിവസം പട്ടിണികിടന്ന് പ്രതിഷേധിച്ചു.അതൊന്നും അവിടെ ആരും ശ്രദ്ധിച്ചില്ല.

ഒടുവിൽ തുടർന്ന് പഠിച്ചേ മതിയാവൂ എന്ന് കരഞ്ഞുകൊണ്ട് അവൾ അവരുടെ
കാല് പിടിച്ചപ്പോൾ

ടൗണിൽ പോയി പഠിക്കാൻ വേണ്ടി അച്ഛനോടൊപ്പം നാളെ പുറപ്പെടാൻ പറഞ്ഞു.

അവൾക്കു സന്തോഷമായി.അന്ന് സൃഷ്ടിച്ച പിതാവിൽ നിന്ന് ഇങ്ങനെയൊരു ചതി അവൾ പ്രതീക്ഷിച്ചില്ലസ്കൂളിൽ ചേർക്കാമെന്നു പറഞ്ഞ് കൊണ്ടുവന്നതുതന്നെ

വിൽക്കാൻ വേണ്ടിയാണെന്ന്
അവൾ അറിഞ്ഞു.ഹെഡ്മാസ്റ്റർ ആണെന്ന്

പറഞ്ഞു തന്നെ കൂട്ടാൻ വന്നത് ബാല രതിക്രീഡ തൽപരർക്ക് ഇരയെ എത്തിക്കുന്ന ഒരു വലിയ സംഘത്തിലെ പ്രധാന കണ്ണിയായ ഒരാളാണ്….!

തന്നെ വിറ്റ കാശുംകൊണ്ട് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും കൂട്ടാക്കാതെ പോകുന്ന അച്ഛനെ വേദനയോടെ നോക്കി നിന്നു…!

വേദനിക്കുന്ന, നിലവിളിക്കുന്ന വർഷങ്ങൾ നാലു കടന്നുപോയി..ഇപ്പോൾ അവൾക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞു.

ഈ കാലയളവിൽ ബലിമൃഗത്തെ കൈമാറുന്ന ലാഘവത്തോടെ അവളെ പലരും കൈമാറ്റം ചെയ്തു.ഒടുവിൽ അവൾ എത്തപ്പെട്ടത് ഈ നക്ഷത്ര ഹോട്ടലിൽ..!

ഈ ദുരിതജീവിതത്തിൽ നിന്നും രക്ഷപ്പെടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന അവളെ സഹായിക്കണമെന്ന് അവൻ ഉറച്ചു.

അതുപോലൊരു പ്ലെയിൻ ആയ വെള്ളക്കടലാസിൽ അഡ്രസ്സും എഴുതി
താഴെ ഒപ്പും വച്ച് എറിഞ്ഞു തരാൻ അവൻ ആവശ്യപ്പെട്ടു.

അങ്ങനെ കിട്ടിയ പേപ്പറിൽ അവൻ വേണ്ട പരാതികൾ എഴുതി ചേർത്തു തന്റെ കമ്മീഷണറായ തന്റെ പിതാവിന് നൽകി കാര്യങ്ങൾ വിശദീകരിച്ചു.

തുടർന്ന് ആ ഹോട്ടലിൽ കയറി സിറ്റി പോലീസ് കമ്മീഷണർ ക്കുട്ടിയെ മോചിപ്പിച്ചു കൊണ്ടു വന്നു
സർക്കാറിന്റെ റസ്ക്യൂ ഹോമിൽ താമസിപ്പിച്ചു.

തുടർ അന്വേഷണത്തിൽ ഒരുപാട് പ്രതികൾ പോലീസ് വലയിലായി.കേസ് കോടതിയിലെത്തി പ്രതികൾക്ക് ഒക്കെ വേണ്ട ശിക്ഷ വാങ്ങിച്ചു കൊടുത്തു.

കോടതി അവളെ തുടർ പഠനത്തിനു വേണ്ടി സർക്കാറിനെ നിയോഗിച്ചു..സർക്കാറിന്റെ ചെലവിൽ പഠിച്ച അവൾ കഷ്ടപ്പെട്ട് ഒരു അധ്യാപിക ജോലി സ്വന്തമാക്കി.

അപ്പോഴും റോബിനും ആയുള്ള സൗഹൃദം തുടർന്നുകൊണ്ടിരുന്നു..
അന്നും ഇന്നും റോബിന് അവളോട് പ്രേമം തന്നെയാണ്..!

ഒരു ദിവസം അവൻ അത് തുറന്നു പറഞ്ഞു..
അവൾ ഒരുപാട് വിലക്കി.

“ഈ കാണുന്ന സൗന്ദര്യമേ ഉള്ളൂ. ഞാൻ ഒരുപാട് മോശപ്പെട്ട സഹചര്യത്തിൽ കടന്നുവന്ന പെണ്ണാണെന്ന് നിനക്കറിയാലോ…”അവൾ പറഞ്ഞു.

“ഒന്നുമറിയാത്ത പ്രായതൊട്ടു വന്നുഭവിച്ച ആ ദുരന്തം എനിക്കറിയുന്നത് പോലെ വേറെ ആർക്കും അറിയില്ലല്ലോ..അതൊക്ക അറിയുന്ന ഞാൻ നിന്നെ എന്റെതായി സ്വീകരിക്കുമെങ്കിൽ നിനക്കെന്താണ്
പ്രയാസം? ”

അവൻ ചോദിച്ചു”അതല്ല റോബിൻ ..അത് ശരിയല്ല “”പിന്നെ “”റോബിനെ എന്നെക്കാൾ പരിശുദ്ധയായ ഒരു പെണ്ണിനെ കിട്ടിമല്ലോ ”

“കിട്ടുമായിരിക്കും എന്നാലും ഞാൻ വേറെ മോഹിച്ച നീ ആവില്ലല്ലോ”അവൾക്കും അറിയാം റോബിൻ തന്നെ സ്നേഹിക്കുന്നുണ്ടെന്ന്..

അവൾക്കും അവനോട് ഒരുപാട് ഇഷ്ടമാണ്..പക്ഷേ അവൾ.. കഴിഞ്ഞ കാലത്ത് ഏൽപ്പിക്കപ്പെട്ട മാനസിക പീഡനതിന്റെ ആഘാതം അവളെ വിട്ടു ഇപ്പോഴും പോയിട്ടില്ല.

അതുമാത്രമല്ല റോബിന്റെ പിതാവും കുടുംബവും അറിഞ്ഞാൽ ഉള്ള സ്ഥിതിയും അവളെ വിഷമിപ്പിക്കുന്നുണ്ട്..!റോബിൻ പിന്മാറാൻ തയ്യാറല്ലായിരുന്നു.

ദീക്ഷയും താനും പ്രേമത്തിൽ ആണെന്ന കാര്യം വീട്ടിൽ അമ്മയോട് പറഞ്ഞപ്പോൾ. അമ്മ കുറെ പരിഹസിച്ചു…

അങ്ങനെയുള്ള അമ്മ ഒരിക്കലും വക്കാലത്തുമായി അച്ഛന്റെ അടുത്തു പറയുകയില്ല..പക്ഷേ ദീക്ഷ ഉപേക്ഷിക്കാൻ മനസുവന്നില്ല.

അവളെ അവിടുന്ന് രക്ഷിച്ചതും പഠിപ്പിക്കാൻ അയച്ചതും ജോലി കിട്ടിയതും എല്ലാം അവന്റെ കഠിന പ്രയത്നത്തിലൂടെ നേടിയ കാര്യങ്ങൾ ആണ്.

എല്ലാത്തിനും ഉൾക്കരുത്ത് ഏകിയതു അവന്റെ അവളോടുള്ള പ്രണയമാണ് എന്നകാര്യം അവൻ സ്വയം വിസ്മരിക്കുമോ

ഒടുവിൽ അവൻ വിജയിക്കുകതന്നെ ചെയ്തു…!പാർട്ട് ടൈം ജോലി ചെയ്തിരുന്ന കമ്പനി അവനെ സ്ഥിരപ്പെടുത്തി..അപ്പോൾ അവനതൊരു പ്രചോദനമായി.

പിന്നെ സ്വന്തം വാടക ഫ്ലാറ്റ് എടുത്തു അവളെയും താലിചാർത്തി താമസം മാറ്റി…അച്ഛൻ സംഭവം അറിഞ്ഞാലും സമൂഹത്തിലെ നാണക്കേടോർത്ത് പ്രതികരിക്കില്ലെന്നു അവനുറപ്പുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ അല്പം പ്രൈവസി തന്റെ ജീവിതത്തിന് കിട്ടി.അന്വേഷിച്ചു വരാനോ അന്വേഷിച്ചു പോകാനോ ആരുമില്ലാത്ത ഒരു സ്വസ്ഥ ജീവിതം…!

അപ്പോഴും ബന്ധങ്ങളുടെ അകൽച്ച മനസ്സിന് സുഖം പൂർണമായി തന്നില്ല..മോൻ പിറന്ന ശേഷം അമ്മ അച്ഛനെ നിർബന്ധിച്ചു കാണും..

റിട്ടേഡ് ആവാൻ മാസങ്ങളെ ബാക്കിയുള്ളൂ.
പേരക്കുട്ടികളെ ലാളിക്കേണ്ട സമയത്ത് ആരുമില്ലാതെ പട്ടണങ്ങളിൽ അവസാനകാലം കഴിച്ചുകൂട്ടുക എന്നത് പലരുടെയും തോൽവിയാണ്..

തന്നെ വിജയിക്കാനും ദീക്ഷയെ ലഭിക്കാനും കാരണം അച്ഛനാണ്.തന്റെ വിജയത്തിന് കാരണം തന്നെ അച്ഛനാണ്

ഇന്ന് രാവില അമ്മയെയും കൂട്ടി
തന്റെ തെറ്റുകൾ പൊറുത്തു ഫ്ലാറ്റിലേക്ക് വന്ന അച്ഛന്റെ വാക്കുകളിൽ അതുണ്ടായിരുന്നു.

‘ദീക്ഷയെ രക്ഷിച്ചു നിനക്ക് തന്നത് ഞാനാണ്
അവളെ ഇനിയും കൂടുതൽ രക്ഷിക്കാൻ തീരുമാനിച്ചാൽ ഞാൻ എന്തിന് വെറുതെ എതിർക്കണം. അതുകൊണ്ട് ഞാനും മോനേ സപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു…’
തമാശയിലൂടെ അച്ഛൻ അറ്റുപോയ ബന്ധത്തെ വിളക്കി ചേർക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..

അത്താഴത്തിനുശേഷം അച്ഛനും അമ്മയും അപ്പുറത്തെ റൂമിൽ ഉറങ്ങുകയാണ്കുഞ്ഞിനെ തൊട്ടിലിൽ നിന്നുള്ള കരച്ചിൽ കേട്ട് റോബിൻ ചിന്തയിൽ നിന്നുണർന്നു…

ദീക്ഷ അവനെ തൊട്ടിലിൽ നിന്നും വാരിയെടുത്ത് ചുണ്ടിൽ അവളുടെ അമൃത ചൂചുകുലം നൽകി……

 

 

Leave a Reply

Your email address will not be published. Required fields are marked *