എഴുത്ത്: ഷാൻ കബീർ
“ചത്തോടാ അവൾ”രക്തം കട്ടപ്പിടിച്ച് കിടക്കുന്ന അവളുടെ ചുണ്ടിൽ കാമത്തോടെ പിടിച്ച് അയാൾ എരിയുന്ന സിഗരറ്റ് തന്റെ ചുണ്ടത്ത് വെച്ച് പൊട്ടിചിരിച്ചുകൊണ്ട് രാഹുലിനെ നോക്കി
“ഞങ്ങൾ നാലുപേരും മാറിമാറി പണിതിട്ടും അവൾക്ക് ഒരു കുലുക്കോം ഇല്ലല്ലോടാ”
നഗ്നയായി കിടക്കുന്ന, വേദനകൊണ്ട് നന്നായി പിടയുന്ന രമ്യയെ നോക്കി രാഹുൽ ഒരു കള്ളച്ചിരി പാസാക്കി നാലുപേരെയും മാറിമാറി നോക്കി”ന്നാ ഞാൻ ഇവളെ വീട്ടിൽ കൊണ്ടുപോവട്ടെ”
നാലുപേരിൽ ഒരു കൊമ്പൻ മീശക്കാരൻ രാഹുലിനെ നോക്കി. അയാൾ നല്ലോണം മദ്യപിച്ചിട്ടുണ്ടായിരുന്നു
“ഞങ്ങളുടേത് കഴിഞ്ഞു, ഇനി നീ കേറി മേഞ്ഞോ”രാഹുൽ വല്ലാതെ വിനീതനായി കുനിഞ്ഞ് തല ചൊറിഞ്ഞു”ഞാൻ വീട്ടിൽ പോയിട്ട് നോക്കാം”
നാലുപേരും പേപിടിച്ച നായകളെപ്പോലെ ആർത്ത് ചിരിക്കുന്നു. നിലത്ത് കിടക്കുന്ന അവളുടെ വസ്ത്രങ്ങൾ കോരിയെടുക്കുന്ന കൂട്ടത്തിൽ രക്തം പറ്റി കിടക്കുന്ന സാനിറ്ററി പാഡ് കണ്ട രാഹുൽ അത് കാലുകൊണ്ട് തൊഴിച്ച് മാറ്റി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.
കാലുകൾ നിലത്തുറക്കുന്നുണ്ടായിരുന്നില്ല, അത്രക്ക് അവശയായിരുന്നു അവൾ. തന്റെ തോളിൽ താങ്ങി നിർത്തി രാഹുൽ വസ്ത്രം അണിയിച്ച് കൊടുത്തു. ദയനീയമായി അവൾ അവന്റെ കണ്ണിലേക്ക് നോക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു പക്ഷേ അവശത കാരണം ഒന്നിനും സാധിക്കുന്നില്ല.
അവളെ പൊക്കിയെടുത്ത് കാറിൽ കൊണ്ടിരുത്തി രാഹുൽ നാലുപേരുടെ മുന്നിൽ തല ചൊറിഞ്ഞ് ഒരു കള്ളചിരി പാസാക്കി നിന്നു. നായകൾക്ക് എല്ലിൻ കഷ്ണം എറിഞ്ഞ് കൊടുക്കുന്ന പോലെ അവർ അവന്റെ മുന്നിലേക്ക് പണമിട്ട് കൊടുത്തു.
ആർത്തിയോടെ അവനത് വാരിക്കോരി പോക്കറ്റിലിട്ട് കാറിലേക്കോടി. ചത്ത മനസ്സോടെ ഒന്നനങ്ങാൻ പോലും പറ്റാതെ ഇരിക്കുന്ന രമ്യയെ നോക്കി രാഹുൽ തന്റെ കട്ടി മീശയിൽ തടവി
“നല്ല മൂഡ്, ന്റെ മുത്തിനെ തിന്നാൻ തോന്നുന്നു”ഇതും പറഞ്ഞ് അവൻ കാറെടുത്തു.കുറച്ച് സമയത്തിന് ശേഷം…
സമയം ഒരുപാട് ഇരുട്ടിയിരുന്നു. രാഹുൽ വലിയൊരു മല മുകളിലേക്ക് രമ്യയെ വലിച്ചിഴച്ച് കൊണ്ടുപോയി അവിടെ കിടത്തി. മലക്ക് താഴെ ഒരു സൈഡിലൂടെ നല്ല ഒഴുക്കുള്ള പുഴയുണ്ട്. മലയുടെ മുകളിൽ നിന്നും നോക്കിയാൽ ആ കാഴ്ച്ച അതിമനോഹരമാണ്.
മലയുടെ മുകളിൽ കിടക്കുന്ന രമ്യ വെള്ളത്തിന് വേണ്ടി പതിഞ്ഞ ശബ്ദത്തിൽ രാഹുലിനെ നോക്കി കെഞ്ചി. പക്ഷേ അവൻ അവളുടെ ശരീരം നോക്കി ആസ്വദിച്ച് നിൽക്കുകയായിരുന്നു. രാഹുൽ രമ്യയുടെ ഫോൺ കയ്യിലെടുത്ത് ഓണാക്കി.
ഫോൺ ഓണാക്കിയതും ഒരുപാട് മെസ്സേജും കോൾ നോട്ടിഫിക്കേഷനും തുരുതുരാ വന്നുകൊണ്ടിരുന്നു. ഒരു കള്ള ചിരി ചിരിച്ച് രമ്യയുടെ വാട്സാപ്പിൽ അവളുടെ ഭർത്താവ് അയച്ച വോയ്‌സ് മെസ്സേജ് അവൻ പ്ലേ ചെയ്തു. അവളുടെ മക്കളുടെ ശബ്ദമായിരുന്നു കേട്ടത്
“അമ്മേ… എവിടെയാ അമ്മ ഞങ്ങളെ വിട്ട് പോയേ…? ഞങ്ങക്ക് ആരും ഇല്ലമ്മേ… അമ്മ വേഗം വാ… അച്ഛൻ ഇരുന്ന് കരയാണ്… അമ്മേ വാ അമ്മേ…”
കുട്ടികളുടെ ശബ്ദം രമ്യയുടെ കാതിലൂടെ തുളച്ച് കയറി. അവൾക്ക് ഒന്നുറക്കെ പൊട്ടിക്കരയണം എന്നുണ്ടായിരുന്നു പക്ഷേ… പറ്റണില്ല, അത്രക്കും അവശ ആയിരുന്നു അവൾ.
ഫോണിൽ നിന്നും സിം കാർഡ് ഊരിയെടുത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞ് രാഹുൽ അവളുടെ വസ്ത്രങ്ങൾ ഊരിമാറ്റി അവളിലേക്ക് തന്റെ ശരീരം ബലമായി അടുപ്പിച്ചു. വേദന സഹിക്കാൻ പറ്റാണ്ട് കണ്ണടച്ച രമ്യയുടെ മനസ്സിൽ തന്നോട് ഒരുപാട് സ്നേഹം കാണിച്ചിരുന്ന,
താൻ കഴിച്ചില്ലേൽ കണ്ണ് നിറഞ്ഞിരുന്ന, തനിക്ക് പനിച്ചാൽ ഡോക്ടറെ കാണിക്കുന്നത് വരെ വഴക്ക് പറഞ്ഞിരുന്ന, ആദ്യമൊക്കെ പ്രണയം നിരസിച്ചിട്ടും താൻ എന്റെ ജീവനാണ് എന്ന് പറഞ്ഞ് പിറകേ നടന്ന് തന്റെ മനസ്സ് മാറ്റി ഒടുവിൽ അവനില്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ കൊണ്ടെത്തിച്ച,
ഭർത്താവും കുട്ടികളും ഉണ്ടായിട്ടും അവരോട് പോലും തോന്നാത്ത ഒരിഷ്ടം നാലഞ്ച് മാസത്തിനുള്ളിൽ പരിചയപ്പെട്ട മായാജാലക്കാരനോട് തോന്നിയതും അതേ മായാജാലക്കാരൻ കുറേ പേപ്പട്ടികൾക്ക് തന്റെ പച്ച മാംസം തിന്നാൻ കൊടുത്തിട്ട് ഇപ്പൊ അവശേഷിച്ച മാംസം ആർത്തിയോടെ തിന്നുന്നു…
അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു, എല്ലാം കഴിഞ്ഞ് രാഹുൽ മെല്ലെ എഴുന്നേറ്റ് തന്റെ തടിച്ച് കറുത്ത ചുണ്ടിൽ ഒരു സിഗരറ്റ് കത്തിച്ച് വെച്ച് ഒരു പുക ഉള്ളിലോട്ട് ആഞ്ഞ് വലിച്ച് പതുക്കെ അത് പുറത്തേക്ക് ആസ്വദിച്ച് ഊതി…
സിഗരറ്റിൽ നിന്നും അവസാന പുകയും ഉള്ളിലോട്ട് വലിച്ച് കയറ്റി രാഹുൽ അവളുടെ ശരീരത്തിൽ അവശേഷിക്കുന്ന സ്വർണത്തിന്റെ മാലയും വളയും മോതിരവും കമ്മലും ഊരിമാറ്റി പോക്കലിട്ടു.
എന്നിട്ട് പതുക്കെ അവളെ പൊക്കിയെടുത്ത് മലയുടെ മുകളിൽ നിന്നും ഭ്രാന്തമായി ഒഴുകുന്ന പുഴയിലേക്ക് വലിച്ചെറിഞ്ഞു. താഴേക്ക് വീഴുന്ന രമ്യയുടെ മുഖത്ത് ഒരു മിന്നാമിനുങ്ങ് വന്നിരുന്നു… അപ്പോൾ അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു
“മിന്നുന്നതെല്ലാം പൊന്നല്ല…”ഷാൻ കബീർവായിക്കാത്തവർക്ക് വേണ്ടി മാത്രം വീണ്ടും പോസ്റ്റുന്നു…