ന്യുഡ്കാൾസ്…
എഴുത്ത്: Vijay Lalitwilloli Sathya
രചനയുടെ കല്യാണം നിശ്ചയിച്ചു. നല്ല സാമ്പത്തിക സ്ഥിതിയുള്ള അച്ഛന് മകളെ വിപുലമായ ആർഭാടത്തോടെ തന്നെ കല്യാണം കഴിച്ചയക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു.
വരൻ ഡോക്ടറാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ എടുത്തിട്ടും രചനയ്ക്ക് ജോലിയൊന്നുമില്ല.
ഡോക്ട്ടർക്ക് ആണെങ്കിൽ പണമുള്ള വീട്ടിൽ നിന്നും ഒരു സുന്ദരിക്കുട്ടിയെ കല്യാണത്തിനായി കിട്ടണം എന്നതിൽ കവിഞ്ഞ് വേറൊരു ആഗ്രഹം ഉണ്ടായില്ല.
രാത്രികാലങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന പ്രതിശ്രുതവരൻ ഡോക്ടറുമായി രചന കുറെ നേരം ഫോണിൽ സംസാരിക്കുകയും ചാറ്റുകയ്യും ചെയ്യും..
വിവാഹത്തിന് ആഴ്ചകൾ ഇരിക്കെ ഒരു ദിവസം രാത്രി ചെറുക്കൻ ഡോക്ടറോട് സംസാരിച്ചു ഫോൺ വെച്ചപ്പോൾ അവളുടെ ഫോണിൽഒരു വീഡിയോ കോൾ വന്നു..”ആരാണപ്പാ ഈ പാതിരാത്രിയിൽ.?”
രചന വേഗം കോൾ എടുത്തു.
അപ്പുറം ഉടുതുണി ഒന്നുമില്ലാത്ത ഒരു യുവാവ് നല്ല വെളിച്ചത്തിൽ നിന്ന് സംസാരിക്കുന്നു. ഒരു നിമിഷം അന്തിച്ചു നിന്ന് പോയി അവളും. എന്നാൽ പെട്ടെന്ന് തന്നെ കോള് കട്ടാക്കി..
ഈശ്വരാ എന്താ ഇത്… ഈ ആണുങ്ങൾക്ക് നാണവും മാനവും ഇല്ലേ.. ആരാണ് ഇത്രയും വൃത്തികെട്ടവന്മാർ. എവിടുന്നാണ് തന്റെ നമ്പർ കിട്ടിയത്..
രചന ആകെ കൺഫ്യൂഷനിലായി..
എന്നാലും ഈ ന്യൂഡ് പൊസിഷനിൽ നിന്ന് ഒരു പെൺകുട്ടിയെ വിളിക്കാൻ ഇത്രയും ധൈര്യം ഇവന്മാർക്ക് എങ്ങനെ കിട്ടി.
അല്പം കഴിഞ്ഞപ്പോൾ വീണ്ടും അതേ കോൾ.. അവൾ എടുത്തില്ല..അപ്പോഴേക്കും വാട്സാപ്പിൽ മെസ്സേജ് വന്നു. താനും അയാളും ഓൺലൈനിൽ സംസാരിക്കുന്ന കോളിംഗ് സ്ക്രീൻഷോട്ട് ആയിരുന്നു അത്..കൂടെ ഒരു വോയിസ് ക്ലിപ്പ്.
“മാഡം നിങ്ങൾക്ക് ഇപ്പോൾ ഒരു സ്ക്രീൻഷോട്ട് വന്നിട്ടുണ്ടാവും അല്ലോ.. അത് നമ്മൾ സംസാരിക്കുന്നതിന്റെതാണ്..
എനിക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് എക്കൗണ്ടുകൾ ഉണ്ടു..
ഈ സ്ക്രീൻ ഷോട്ട് ഞാൻ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യും.. നിങ്ങളും ഞാനും എന്നും ഇങ്ങനെയാണ് സംസാരിക്കുന്നതെന്ന് ലോകം മുഴുവൻ അറിയും.”
അവൾ അതിനു മറുപടിയായി മെസ്സേജ് വിട്ടു.”നിങ്ങൾ എന്താണ് ഈ പറയുന്നത്..? നിങ്ങളും ഞാനും യാതൊരു ബന്ധവുമില്ല.. നിങ്ങളാണ് എന്നെ ഇങ്ങോട്ട് ഈ രൂപത്തിൽ വിളിച്ചത് അതിൽ ഞാനും നിങ്ങളും കോൾ സംസാരിച്ചിട്ട് ഒന്നുമില്ല. പിന്നെ എന്തിനാണ് നിങ്ങൾ അത് പബ്ലിഷ് ചെയ്യുന്നത്”
“അങ്ങനെ ചോദിക്ക് മാഡം.. ഞങ്ങൾ പബ്ലിഷ് ചെയ്യുന്നത് നിങ്ങളുടെ മാനം നഷ്ടപ്പെടുത്താൻ വേണ്ടിയാണ്.. അത് നഷ്ടപ്പെടാതിരിക്കാൻ നിങ്ങളൊരു കാര്യം ചെയ്യണം ഇതിൽ ഞങ്ങളുടെ ഒരു അക്കൗണ്ട് നമ്പർ തരാം അതിലേക്ക് നീങ്ങൾ ഒരു ലക്ഷം രൂപ അയക്കൂ അപ്പോൾ ഈ പ്രശ്നം ഞാൻ ആരോടും പറയാതെ ഡിലീറ്റ് ആക്കാം.. ”
“അയ്യോ നിങ്ങൾ എന്താ ഈ പറയുന്നത്..? ഞാൻ നിങ്ങളോട് സംസാരിച്ചിട്ടില്ല..”
“വേണ്ട മാഡം സംസാരിക്കേണ്ട.. പക്ഷേ ആ സ്ക്രീൻഷോട്ട് കണ്ടാൽ ജനങ്ങൾക്കറിയാം നമ്മൾ സംസാരിക്കുന്ന കാര്യം..കാരണം ഞാൻ വിവസ്ത്രനാവും വരെ നിങ്ങൾ ആ കോൾ സംസാരിക്കുന്നു എന്നാണ് അതിനർത്ഥം..
ജനങ്ങൾ അങ്ങനെയൊക്കെ കരുതൂ.. മാത്രമല്ല നിങ്ങളുടെ നമ്പർ ഞങ്ങൾക്ക് എങ്ങനെ കിട്ടും എന്നും അവർ ചോദിക്കും..
അതുകൊണ്ടുതന്നെ ഇതിനെ എക്സ്പ്ലനേഷൻ ചെയ്തു നിങ്ങൾ സമൂഹത്തിൽ നാറും.അങ്ങനെ ഒരു ദുഷ്കീർത്തി നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങൾക്ക് പണം അയക്കേണ്ട. പക്ഷേ ഞങ്ങൾ ഇന്ന് രാത്രി തന്നെ പോസ്റ്റ് ചെയ്യുന്നതാണ്.. ”
“അയ്യോ പോസ്റ്റ് ചെയ്യല്ലേ.. എന്റെ കല്യാണം ഉറപ്പിച്ചു ഇരിക്കുന്ന സമയമാണ്. ഈ അവസരത്തിൽ എനിക്ക് ഒരു ചീത്തപ്പേര് വന്നാൽ അത് എനിക്ക് താങ്ങാൻ പറ്റില്ല..”
” ഗുഡ് അതാകുമ്പോൾ നന്നായി..അതാണ് മാഡം പറഞ്ഞത്, ആ കാശ് നിങ്ങൾ എത്രയും പെട്ടെന്ന് ഞങ്ങളുടെ ഈ അക്കൗണ്ട് നമ്പറിൽ അയക്കൂ പ്രശ്നത്തിൽ നിന്നും രക്ഷപെടൂ..
“അയ്യോ നിങ്ങൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് അല്ലേ.. എന്റെ കയ്യിൽ അത്രയൊന്നും പൈസയില്ല ”
“മാഡം ഇപ്പോൾ തന്നെ നോക്കൂ ഞങ്ങളുമായി എത്ര സമയം നിങ്ങൾ ചാറ്റ് ചെയ്തു ഇതൊക്കെ നമ്മുടെ ബന്ധത്തിന്റെ തെളിവല്ലേ.. ”
“ഇതെന്തൊരു കഷ്ടമാണ് ഇങ്ങോട്ട് കയറി ഉപദ്രവിച്ച് അതിനു മറുപടി പറയുന്നതും തെളിവായി എടുത്തോ കഷ്ടം..എന്റെ തെറ്റാണെണ് നിങ്ങളുടെ ആ കോൾ എടുത്തത്.”
” ഹഹഹ ഇപ്പോൾ മനസ്സിലായില്ലേ. നമ്മൾ തമ്മിൽ ബന്ധമുണ്ടെന്ന് നാട്ടുകാർ മനസ്സിലാക്കും എന്നത്… ”
“എത്രയും വേഗം കയ്യിലുള്ള പണം അക്കൗണ്ടിലേക്ക് അയച്ചു ഈ പ്രശ്നത്തിൽ നിന്നും തടിയൂരാൻ നോക്കൂ..””എന്തൊരു കഷ്ടമാണിത് ”
“വേഗമാകട്ടെ മാഡം ആ പണം ഉടനെ അയക്കൂ..എന്നിട്ട് വേണം ഞങ്ങൾക്ക് ഈസ്ക്രീൻ ഷോട്ട് ഡിലീറ്റ് ചെയ്യാൻ”
അവൻ അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.ഗത്യന്തരമില്ലാതെ രചന തന്റെ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്ന കാശിൽ നിന്നും അമ്പതിനായിരം രൂപ അവർ അയച്ചുതന്ന അക്കൗണ്ട് നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്തു..
ഇത് ഒരു പണം ഉള്ള പെൺകുട്ടിയുടെ കാര്യം.. ഇതുപോലെ പറയുമ്പോഴേക്കും അയച്ചുകൊടുക്കാൻ പണമില്ലാത്ത പാവം പെൺകുട്ടികളുടെയും, ആൾക്കാരുടെ കാര്യം വളരെ കഷ്ടത്തിലാണ്. നേരെ തിരിച്ചും കോൾ വന്നേക്കാം. ന്യൂഡ് സ്ത്രീ സമൂഹത്തിലെ മാന്യന്മാരായ പുരുഷന്മാരേയും വിളിച്ചു.
ഇത്തരം ടീമ് ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പല നമ്പറുകളിലും വിളിച്ച് ഇതുപോലുള്ള ന്യൂഡ് ചിത്രങ്ങൾ കാണിച്ചു ഭയപ്പെടുത്തി പലരിൽ നിന്നും കാശ് പിടുങ്ങുന്നുണ്ട്.
പണമില്ലാത്തവൻ ഭയന്നോ ആത്മഹത്യ വരെ ചെയ്തു എന്ന് വരാം..ഒരു കാരണവശാലും ഇത്തരം വീഡിയോ കാളുകൾ എടുക്കരുത്.. അഥവാ എടുക്കുകയാണെങ്കിൽ നമ്മുടെ ക്യാമറയുടെ ഭാഗം കൈകൊണ്ടു പൊത്തി പിടിക്കുക..
ഇത്തരം ബ്ലാക്ക്മയിലെക്കാണു കാര്യങ്ങൾ നീങ്ങുന്നത് എങ്കിൽ സംഭവം പോലീസിൽ അറിയിക്കുക. ഇക്കാര്യത്തിൽ യാതൊരു നാണക്കേടും വേണ്ട. നമ്മുടെ പോലീസ് അധികാരികൾ ഇത്തരം കേസുകൾ വളരെ രഹസ്യമായി വച്ച് അന്വേഷിക്കും.