(രചന: J. K)
“” എന്നെ ഫോട്ടോയിൽ കാണാൻ ഒരു ഭംഗിയുമില്ല അവൾ അയാൾക്ക് മെസ്സേജ് അയച്ചു ഉടൻ തന്നെ ടൈപ്പിംഗ് എന്ന് കണ്ടു എന്തോ റിപ്ലൈ തിരിച്ചയക്കുകയാണ് അതെന്താ എന്നറിയാൻ അവൾ ആകാംക്ഷയോടെ കാത്തിരുന്നു…
“” എനിക്കറിയാലോ ഈ ശബ്ദത്തിനുടമ ഒരു സുന്ദരിക്കുട്ടി ആയിരിക്കും എന്ന് ഇനി അല്ലെങ്കിലും തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നായിരുന്നു റിപ്ലൈ അത് കേട്ട് അവൾക്കാകെ ഒരു കുളിര് തോന്നി..””
ഒരാഴ്ച മുമ്പാണ് തന്റെ ഫേസ്ബുക്കിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നത് വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ അത് ആക്സെപ്റ്റ് ചെയ്തു..
അപ്പോ തന്നെ മെസ്സഞ്ചറിലേക്ക് ഒരു ഹായ് വന്നു തിരിച്ചു മറുപടി അയക്കണമോ വേണ്ടയോ എന്നുള്ള സംശയത്തിലായിരുന്നു പിന്നെ രണ്ടും കൽപ്പിച്ച് ഹൈ എന്ന് തിരിച്ചയച്ചു പിന്നെ ഓരോ വിശേഷങ്ങൾ അത് മെല്ലെ സൗഹൃദത്തിന് വഴിമാറി…
ഫേസ്ബുക്കിൽ ഒരിക്കൽപോലും സ്വന്തം ഫോട്ടോ ഇട്ടിട്ടില്ലായിരുന്നു പൂക്കളുടെയും പ്രകൃതി ഭംഗിയുടെയും ഫോട്ടോയാണ് ഇട്ടിരുന്നത് അതുകൊണ്ടുതന്നെ തന്നെ കാണണം എന്ന് അയാൾ പറഞ്ഞപ്പോൾ പലതും പറയും പറഞ്ഞ് ഒഴിഞ്ഞുമാറി വെറുതെ എന്തിനാണ് അന്യനായ ഒരാൾ തന്നെ കാണുന്നത് എന്ന് ചിന്തിച്ചു…
പക്ഷേ അയാൾ വീണ്ടും വീണ്ടും ചോദിക്കാൻ തുടങ്ങി.. അങ്ങനെയാണ് ഒരു ഫോട്ടോ അയച്ചു കൊടുത്തത് പെട്ടെന്ന് ആയിരുന്നു റിപ്ലൈ…
ഇതാണോ താൻ പറഞ്ഞത് ഭംഗിയില്ല എന്ന്?? തന്നെ കാണാൻ എന്ത് ഭംഗിയാ എന്ന്…
അത് കേട്ട് ആകെ വല്ലാതെ ആയി.. ഇത്രയും സുന്ദരനായ ഒരു ചെറുപ്പക്കാരൻ തന്നെ ഭംഗിയുണ്ട് എന്ന് പറഞ്ഞപ്പോൾ ആകെ അതിൽ മയങ്ങി സുനിത..
തന്റെ ഭർത്താവ് ദുബായിലാണ് രണ്ടുവർഷത്തു കൂടുമ്പോൾ ഇടയ്ക്ക് ഒന്നോ രണ്ടോ മാസം ലീവിന് വരും വീണ്ടും തിരിച്ചു പോകും ഇങ്ങനെയായിരുന്നു ജീവിതം ഭർത്താവിന്റെ വീട്ടിലാണ് നിൽക്കുന്നത് രാവിലെ ജോലി കഴിഞ്ഞാൽ പിന്നെ ഒരുപാട് സമയം ഫ്രീ ആയിട്ട് കിട്ടും അങ്ങനെയാണ് ഫേസ്ബുക്ക് എടുത്ത് ഓരോന്ന് നോക്കാൻ തുടങ്ങിയത്..
അറിയുന്ന കുറെ പേർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ഇതുപോലെ കുറെയെണ്ണം തിരിച്ചും വന്നു. ആദ്യമൊക്കെ ഓരോരുത്തരും സംസാരിക്കാൻ വരുമ്പോൾ വളരെ അത്ഭുതമായിരുന്നു അതുകൊണ്ടുതന്നെ അവർക്കൊക്കെ മറുപടി കൊടുക്കാൻ തുടങ്ങി പറ്റുന്നതാണ് ഇങ്ങനെ ഒരാൾ വന്നത് കണ്ടാൽ വളരെ ഭംഗിയുള്ള ഒരു ചെറുപ്പക്കാരൻ…
ഫേസ്ബുക്ക് എടുത്ത കാര്യം ഹസ്ബന്റിനോട് പറഞ്ഞപ്പോൾ സൂക്ഷിച്ചു ഉപയോഗിക്കണം എന്ന് മാത്രമേ പറഞ്ഞുള്ളൂ..
ഇതിൽ എന്താണ് ഇത്ര സൂക്ഷിക്കാൻ എന്നായിരുന്നു ചിന്തിച്ചത് ഫേസ്ബുക്ക് എല്ലാവർക്കും ഉള്ളതല്ലേ…അയൽ മെസ്സേജ് അയക്കാൻ തുടങ്ങി ഇന്നും ഒരു വിശേഷം ചോദിക്കും..
തന്നെ വിളിക്കുന്നത് പോലും സുന്ദരിക്കുട്ടി എന്നാണ് ഒരിക്കൽ പോലും ഭർത്താവിന്റെ അടുത്തുനിന്ന് ഇത്തരം തന്നെ പുകഴ്ത്തിയ വർത്തമാനം ഒന്നും കേട്ടിട്ടില്ല ജീവിതം എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവകരമായ ഒന്നായിരുന്നു
അവിടെ ഇത്തരം മൃദുല വികാരങ്ങൾക്ക് സ്ഥാനമില്ലായിരുന്നു അതുകൊണ്ടുതന്നെ ഫോണിലൂടെ പരിചയപ്പെട്ട ആളുടെ വാക് ചാതുരിയിൽ മയങ്ങി പോയിരുന്നു സുനിത…..
ആദ്യം കുറച്ചുസമയം ആണെങ്കിൽ ഇപ്പോൾ കൂടുതൽ സമയം അയാളോട് സംസാരിക്കാൻ തുടങ്ങി…
പിന്നീട് പറഞ്ഞത് നമുക്ക് വീഡിയോ കോൾ ചെയ്യാം എന്നായിരുന്നു ആദ്യം ഒന്നും സമ്മതിക്കില്ല പിന്നീട് അയാളുടെ നിർബന്ധത്തിനു വഴങ്ങി ഒരു ദിവസം വീഡിയോ കോൾ ചെയ്തു..
അതൊരു കെണിയാണെന്ന് അറിഞ്ഞില്ല പിന്നീട് അയാൾ ഓരോന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി അതുവരെയുണ്ടായിരുന്ന സൗഹൃദ ഭാവം അല്ലായിരുന്നു അയാൾക്ക് പിന്നെ..
തന്റെ ഫോൺ ഹാക്ക് ചെയ്തെന്നും, ഈ വീഡിയോ ഉപയോഗിച്ച് ന്യൂഡ് വീഡിയോ ഉണ്ടാക്കി ഇതിലുള്ള എല്ലാ കോണ്ടാക്ട്ർക്കും അയച്ചുകൊടുക്കും എന്നെല്ലാം പറഞ്ഞ് ഭീഷണിപ്പെടുത്തി അതിനെപ്പറ്റി ഒന്നും എനിക്ക് ചിന്തിക്കാൻ പോലും വയ്യായിരുന്നു..
ആ വീഡിയോ ഉപയോഗിച്ച് മോർഫ് ചെയ്ത ഒന്ന് രണ്ട് ഫോട്ടോ എനിക്ക് അയച്ച് തന്നു. അത് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി…
ആർക്കും ഒന്നും അയച്ചു കൊടുക്കരുത് എന്ന് ഞാൻ അയാളുടെ കാലുപിടിച്ച് അപേക്ഷിച്ചു… അയാൾ അത് സമ്മതിച്ചു പക്ഷേ തിരിച്ച് അയാൾ ആവശ്യപ്പെടുന്നത് ചെയ്യാൻ കഴിയുമോ എന്ന് അയാൾ ചോദിച്ചു…
പെട്ടെന്ന് മനസ്സിൽ വന്നത് ഭർത്താവിന്റെ രൂപമായിരുന്നു വീട്ടുകാരുടെയെല്ലാം രൂപമായിരുന്നു അവരുടെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ നിൽക്കേണ്ടി വരുന്നത് ഓർക്കാൻ പോലും വയ്യായിരുന്നു…
അതിനുപകരം എന്തുചെയ്യാനും ഞാൻ തയ്യാറായിരുന്നു. അതുകൊണ്ട് തന്നെ അയാൾ ആവശ്യപ്പെട്ടത് ആദ്യം അമ്പതിനായിരം രൂപയായിരുന്നു…
ഭർത്താവയക്കുന്ന ഇരുപതിനായിരം രൂപ മിച്ചം വെച്ച് എല്ലാത്തിനും കണ്ട് അറിഞ്ഞു ചെലവാക്കുന്ന എനിക്ക് രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പാട് നന്നായി അറിയാമായിരുന്നു….. അതിനിടയിലാണ് അയാൾക്ക് അമ്പതിനായിരം രൂപ എങ്ങനെ കൊടുക്കും എന്ന് ആലോചിച്ചു..
ഒരു എത്തും പിടിയും ഇല്ലായിരുന്നു ഒടുവിൽ അയാളുടെ ശല്യം എങ്ങനെയെങ്കിലും ഒഴിഞ്ഞു പോകട്ടെ എന്ന് കരുതിയാണ് ഉള്ള രണ്ട് വളവിറ്റിട്ട് അയാളുടെ പൈസ അയച്ചു കൊടുത്തത്…
അതോടെ അയാളുടെ ശല്യം തീർന്നു എന്ന് കരുതി എനിക്ക് തെറ്റ് വീണ്ടും അയാൾ പൈസക്ക് ആയി വന്നു..
അതോടെ എനിക്ക് മനസ്സിലായി അയാൾ അത്ര പെട്ടെന്നൊന്നും ഉപേക്ഷിച്ചു പോവില്ല അയാളെ സംബന്ധിച്ച് പൊന്മുട്ടയിടുന്ന താറാവാണ് ഞാൻ എന്ന്..
ആത്മഹത്യയെ പറ്റി പോലും ചിന്തിച്ച നിമിഷങ്ങൾ ആയിരുന്നു അത്..
വെറും ഒരു ജിജ്ഞാസയുടെ പേരിൽ ചെയ്തത് ഇപ്പോൾ തന്നെ ജീവിതത്തെ തന്നെ തകർക്കാൻ പാകത്തിൽ ഒന്നായി തീർന്നിരിക്കുകയാണ്..
ചേട്ടനോട് എല്ലാം തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു ഇനി അദ്ദേഹം തീരുമാനിക്കട്ടെ…. എന്നെ ഉപേക്ഷിക്കുന്നെങ്കിൽ ഉപേക്ഷിക്കട്ടെ… അല്ലാതെ ഇനി എത്രയാണെന്ന് വച്ചാണ് അയാളുടെഭീഷണിക്ക് വഴങ്ങി കൊടുക്കുക അതിലും ഭേദം അല്ലേ ഇത് എന്ന് ചിന്തിച്ചു…
ആദ്യം കേട്ടപ്പോൾ ഏട്ടൻ കുറച്ച് ബഹളമൊക്കെ വച്ചു..എല്ലാം കഴിഞ്ഞപ്പോൾ പിന്നെ എന്റെ ഭാഗം നിന്നു…എന്നെ സമാധാനിപ്പിച്ചു..
എല്ലാം അദ്ദേഹം നോക്കിക്കോളാം എന്ന് പറഞ്ഞു..
എന്നോട് പറഞ്ഞപോലെ പോലീസിൽ പരാതി കൊടുക്കാൻ പറഞ്ഞു പോലീസ് ആണ് സൈബർ സെല്ലിൽ പരാതി നൽകാൻ ആവശ്യപ്പെട്ടത്…
അവർ അയാളെ പിടിച്ചു…
മുഴുവൻ പൈസ തിരിച്ചു കിട്ടിയില്ലെങ്കിലും ഒരു വിധം കിട്ടി.
അയാളുടെ കയ്യിൽ ഒരുപാട് ഇതുപോലത്തെ പെണ്ണുങ്ങളുടെ ഫോട്ടോയും മറ്റും ഉണ്ടായിരുന്നു അവരെയെല്ലാം ഭീഷണിപ്പെടുത്തി അയാൾ പൈസ വാങ്ങി ആ പൈസ കൊണ്ട് സുഖമായി ജീവിക്കുകയായിരുന്നു…
മാനം ഭയന്ന് ആരും ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്ന് മാത്രം..പോലീസ് അയാളെ നന്നായി പെരുമാറി ഏതൊക്കെയോ വകുപ്പ് ചുമത്തി കുറേക്കാലം ജയിലിൽ ഇടും എന്ന് ഉറപ്പുനൽകി..
ഒരിടത്തും എന്റെ പേര് വരാതെ പോലീസ് നോക്കിയിരുന്നു..ഇതിനിടയിൽ എങ്ങനെയൊക്കെ ലീവിന് ഏട്ടനും നാട്ടിൽ വന്നു ഞാൻ അദ്ദേഹത്തോട് മാപ്പുപറഞ്ഞു…
ഇനി ഫോണും വേണ്ട ഒന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ ചരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു എല്ലാം നല്ലതാണ്.. പക്ഷേ ഉപയോഗിക്കേണ്ട രീതിയിൽ മാത്രം ഉപയോഗിക്കുക.. എന്ന്…
ഈ സോഷ്യൽ മീഡിയ എന്നത് ഒരു കൈ കൊണ്ട് തലോടുകയും മറുകൈ ക്കൊണ്ട് പ്രഹരിക്കുകയും ചെയ്യുന്ന ഒന്നാണ്.
അത് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ നമ്മളുടെ തന്നെ നാശത്തിന് കാരണമാകാം ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലമാണ് ഒന്നിലും വീഴാതിരിക്കുക അതിന് ചെറിയ ഒരു ശ്രദ്ധ മാത്രം മതി…