പെൺകുട്ടികളെ കമന്റ് ചെയ്ത് പലപ്പോഴും അവനു വാണിംഗ് കിട്ടിയിരുന്നു… അതെല്ലാം അവനൊരു തമാശ ആയിരുന്നു….

(രചന: ജ്യോതി കൃഷ്ണകുമാര്‍)

 

രാത്രിയുടെ ഇരുളിനെ ഭേദിച്ചു നിലാവിന്റെ വെട്ടം അരിച്ചിറങ്ങി.. മുന്നിൽ ഉള്ളത് എല്ലാം പകൽ പോലെ കാണായി…

 

മുന്നിൽ വലിയ ഗർത്തം, അതിൽ നിന്നുമൊരു കൈ നീണ്ടു വന്നു… ഒപ്പം ശ്രദ്ധിച്ചാൽ മാത്രം കേൾക്കാൻ പാകത്തിന് രക്ഷിക്കണം എന്നൊരു മന്ത്രണം പോലത്തെ ശബ്ദവും..

 

ഈ ശബ്ദം “””” എങ്ങോ കേട്ട് മറന്ന ഈ ശബ്ദം… ആരുടേതെന്നറിയാൻ ഓർമ്മയുടെ ഭാണ്ഡത്തിൽ പരതി ശ്രീജിത്ത്‌….

 

അതേ… അവന്റെ സ്വരം “”””മിഥുൻറെ… മിഥുൻ കൃഷ്ണൻ “”” ഓടി ചെന്ന് അവനെ രക്ഷിക്കാനായി കൈ നീട്ടിയതും ഗർത്തതിന്റെ അഗാധതയിലേക്ക് അവൻ വീണിരുന്നു…

 

“”””മിഥു……”””” എന്നലറി വിളിച്ചു എണീറ്റു ശ്രീജിത്ത്‌…

 

ജഗ്ഗിലെ വെള്ളം വായിലേക്ക് കമഴ്ത്തി, ആർത്തിയോടെ വെള്ളം കുടിച്ചിറക്കി.. ക്ലോക്കിലേക്ക് നോക്കി… വെളുപ്പിന് മൂന്ന് മണി….

 

“””വെളുപ്പാൻ കാലം കാണുന്ന സ്വപ്നം ഒക്കെയും ഫലിക്കും “” എന്ന് മുത്തശ്ശി പറയാറുള്ളത് അവൻ ഓർത്തു… പിന്നങ്ങോട്ട് ഉറക്കം കിട്ടിയില്ല…

 

മേലെ ബെഡ് ലാമ്പിന്റെ നേരിയ വെളിച്ചത്തിൽ വലിയ നിഴലു തീർത്തു കറങ്ങുന്ന ഫാൻ നോക്കി കിടന്നു..

 

അപ്പോഴും ഉള്ളിൽ മിഥുൻറെ മുഖം മികവോടെ തിളങ്ങി… അവനെ ആദ്യം കണ്ടത് ഓർത്തു… മെഡിസിനു ഇഷ്ടം കൊണ്ട് എത്തിയതായിരുന്നു… വീട്ടിലെ സ്ഥിതി അത്രമേൽ മോശമായിട്ട് കൂടി അച്ഛൻ പഠിക്കാൻ വിട്ടത് അഭിമാനത്തോടെ ആയിരുന്നു..

 

പഠിച്ചു അച്ഛനൊരു തണലായി തീരണം എന്നെ മോഹം ഉണ്ടായിരുന്നുള്ളൂ… അവിടെ വച്ചാണ് മിഥുനെ പരിചയപ്പെട്ടത്… പണത്തിന്റെ ബലം കൊണ്ട് എംബിബിഎസ് നേടിയെടുത്തവൻ…

 

എല്ലാവരും അവന്റെ കൂട്ടുകാരാവാൻ കിണഞ്ഞു പരിശ്രമിച്ചു അത്ര മാത്രം അവനവിടെ വിലസുകയായിരുന്നു…

അവന്റെ കൂടെ കൂടി സമയം കളയാൻ ഇല്ലാത്തതു കാരണം ഞാൻ മാത്രം വിട്ട് നിന്നു..

 

പെൺകുട്ടികളെ കമന്റ് ചെയ്ത് പലപ്പോഴും അവനു വാണിംഗ് കിട്ടിയിരുന്നു… അതെല്ലാം അവനൊരു തമാശ ആയിരുന്നു….

 

അങ്ങനെ ഒരു വർഷം കഴിഞ്ഞു പോയി… ഫ്രഷേഴ്‌സ് വന്നപ്പോൾ റാ ഗ് ചെയ്യാൻ അവൻ മുന്നിൽ ഉണ്ടായിരുന്നു….

 

ഒരിക്കൽ അവൻ റാ ഗ് ചെയ്യാൻ ശ്രെമിച്ചതിൽ എന്റെ ജൂനിയർ ആയി സ്കൂളിൽ പഠിച്ച കുട്ടി ദേവപ്രിയയും ഉണ്ടായിരുന്നു…

 

ഒരു പാവം അമ്പലവാസി കുട്ടി… ഈഴയെടുത്തു പിന്നി തുളസിക്കതിരും വച്ച് നെറ്റിയിൽ ചന്ദനവും തൊട്ട് വരുന്ന ഒരു പാവം കുട്ടി… സ്കൂളിൽ നിന്നു തന്നെ അവളെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു..

 

പിന്നെ അത്തരത്തിൽ മനസ്സിനെ വ്യതിചലിപ്പിക്കാൻ ആവാത്തതിനാൽ അവിടെ വച്ചേ ആ ഇഷ്ടം മനസ്സ്സിൽ തന്നെ കുഴിച്ചു മൂടി…

 

എങ്കിലും ഇന്നും നോവോടെ ഓർക്കാറുള്ളവൾ… അവളെ അവനിൽ നിന്നും രക്ഷിച്ചു കൊണ്ടു പോകുമ്പോൾ അവന്റെ കണ്ണ് പകയോടെ എരിഞ്ഞിരുന്നു..

 

ആ പകയാണ് ഒരിക്കൽ എന്നെയും ആ കുട്ടിയേയും ക്ലാസ്സ്‌ റൂമിൽ ഒരുമിച്ചു പൂട്ടിയിട്ട് തീർത്തത്… കോളേജിൽ ആർട്സ് ഫെസ്റ്റ് ദിവസം എല്ലാരും എൻഗേജ്ഡ് ആയിരുന്നു… അപ്പോൾ എന്തോ സംശയം ചോദിക്കാൻ വന്നതായിരുന്നു ദേവപ്രിയ…

 

അവൻ പുറകെ ഉണ്ടായിരുന്നു ഞങ്ങൾ അറിയാതെ.. വാതിൽ പൂട്ടി എല്ലാരേയും അവൻ തന്നെ വിളിച്ച് കൂട്ടി…

 

“””ചേട്ടാ””” എന്ന് വിളിച്ച് ആ പാവം പെണ്ണ് കരഞ്ഞപ്പോൾ ഉള്ളിലെ പരിഭ്രമം മാറ്റിവച്ചാണ് അവളെ സമാധാനിപ്പിച്ചത്…

 

എല്ലാരുടെയും മുന്നിൽ അപഹാസ്യരായി.. എൻക്വയറി ഉണ്ടായിരുന്നു.. ഞങ്ങളുടെ ഭാഗത്ത് തെറ്റില്ല എന്ന് കണ്ട് എല്ലാം സോൾവ് ആയി… പക്ഷെ അപ്പോഴും അതൊന്നും താങ്ങാൻ ദേവപ്രിയക്ക് കഴിഞ്ഞില്ല..

 

അവൾ ആരോടും മിണ്ടാതെ നാട്ടിലേക്ക് പോയി…. എനിക്ക് എന്ത് വേണം എന്നറിയില്ലായിരുന്നു…. ജയിച്ചവനെ പോലെ നിന്ന മിഥുനെ കണ്ടു.. ഒരു പുച്ഛിച്ച ചിരി എനിക്കായി നീട്ടി…

 

“””ആ പാവം പെണ്ണിന്റെ മനസ് വേദപ്പിച്ചു തനിക്കെന്താ കിട്ടിയേ “”” എന്ന് ചോദിച്ചപ്പോഴും അവൻ ചിരിക്കുന്നുണ്ടായിരുന്നു ഉറക്കെ…

 

അന്ന് തന്നെ നാട്ടിലേക്ക് പോണം എന്നും ദേവയെ പോയി കണ്ട് തിരികെ എങ്ങനെ എങ്കിലും കൊണ്ടു വരണം എന്നും ഉറപ്പിച്ചു…..

 

വൈകുന്നേരം ക്ലാസും കഴിഞ്ഞ് രാത്രി ബസ്സിന്‌ കണക്കാക്കി യാത്ര തിരിച്ചു.. ബസ് സ്റ്റാൻഡ് വരെ ഒരു കൂട്ടുകാരൻ കൊണ്ടു വിടാൻ വന്നിരുന്നു…

 

കുറച്ചങ്ങോട്ട് ചെന്നപ്പോ ആരോ ബൈക്കിൽ നിന്നും വീണു കിടക്കുന്നത് കണ്ടു… ഞാനും അവനും ചേർന്ന് പരിക്ക് പറ്റിയ ആളെ കിട്ടിയ ഓട്ടോയിൽ കയറ്റി അടുത്ത് കണ്ടൊരു ക്ലിനികിൽ എത്തിച്ചു…

 

അത് അവനായിരുന്നു മിഥുൻ… കുടിച്ച് വണ്ടി മറിഞ്ഞതായിരുന്നു… ഞങ്ങൾ ആ രാത്രി മുഴുവൻ അവനു കാവൽ ഇരുന്നു..

 

രാവിലെ അവൻ എണീറ്റു… കൂട്ടുകാരൻ ഇന്നലെ ഉണ്ടായതെല്ലാം അവനെ പറഞ്ഞു കേൾപ്പിച്ചു… അവന്റെ മുഖത്തേക്ക് നോക്കാതെ ഞാൻ ഇരുന്നു… ഡോക്ടർ വന്നു അപ്പോഴേക്കും… കുഴപ്പമില്ല പോകാം എന്ന് പറഞ്ഞു…

 

അത് കേട്ട് ശ്രീജിത്ത്‌ അവനോട് “”വാടാ നമുക്ക് പോകാം “”‘ എന്ന് പറഞ്ഞു എഴുന്നേറ്റു… മനപ്പൂർവം മിഥുനെ നോക്കിയില്ല…

 

പോകാൻ തിരിഞ്ഞപ്പോൾ “””ശ്രീജിത്ത്‌ “”” എന്നവൻ വിളിച്ചത് കേട്ടു… തിരിഞ്ഞു നിന്നു എന്താ എന്നുള്ള ഭാവത്തിൽ…

 

“”സോറി ടാ “”” എന്ന് പറയുമ്പോൾ അവന്റെ മിഴിയിൽ നീര്ത്തിളക്കം കാണാമായിരുന്നു….

 

യാത്രയിൽ അവനും കൂടി.. ദേവയെ മാപ്പ് പറഞ്ഞു തിരികെ കൂട്ടിയത് അവനായിരുന്നു… തിരികെ എന്റെ വീട്ടിൽ തങ്ങി ഞങ്ങൾ… അമ്മയും അച്ഛനും അനിയത്തി മീനുവും

 

അടങ്ങുന്ന ഞങ്ങളുടെ കുടുംബം അവനു ഒരു പുതിയ അനുഭവം ആയിരുന്നു.. രാത്രി അവനെന്നെ കെട്ടിപിടിച്ച് പറഞ്ഞു, ആദ്യായിട്ടാ സ്നേഹം എന്താ എന്ന് കാണണേ എന്ന്..

 

പണം മാത്രം ആയിരുന്നു അവന്റെ കൂട്ട്.. അച്ഛനും അമ്മയും പേരിന് മാത്രം….

അവരുടെ ലോകത്തേക്ക് ചുരുങ്ങി…

അവനെ ഒന്നു പരിഗണിക്കാറു പോലും ഇല്ലാതെ..

 

“”നീ ഭാഗ്യവാനാ ശ്രീജിത്ത്‌ “” എന്ന് പറയുമ്പോൾ ഒരു കുഞ്ഞിനേ പോലെ തോന്നി അവനെ… അതൊരു വല്ലാത്ത ആത്മബന്ധത്തിന് തുടക്കം കുറിക്കുക ആയിരുന്നു…

 

മിഥു… അവൻ എന്റെ പ്രാണനായി….

 

ഞങ്ങളുടെ കോഴ്സ് കഴിഞ്ഞു… എക്സാം കഴിഞ്ഞു എല്ലാരും പിരിയുന്ന ദിവസം, അവനോട്, അവനോട് മാത്രം ഞാൻ തുറന്നു പറഞ്ഞു എന്റെ ഉള്ളിലെ പ്രണയത്തെ കുറിച്ച്…

 

അറിയില്ലായിരുന്നു ദേവക്കും മിഥുനും അങ്ങനൊരു ബന്ധം ആദ്യമേ ഉണ്ടായിരുന്നു എന്ന്…

 

എന്നോട് എല്ലാം തുറന്നു പറയാൻ വച്ചതായിരുന്നു അവൻ…

 

അപ്പഴാണ് ഞാൻ…

 

എന്ത് വേണം എന്നറിയാതെ അവൻ കുഴങ്ങി… ഏറെ നാളിനു ശേഷം അന്നവൻ കണക്കറ്റ് മ ദ്യപിച്ചു..

 

വണ്ടി ആക്‌സിഡന്റ് ആയി എന്ന് കേട്ടാണ് ഓടി ചെന്നത്, Icu വിൽ ആയിരുന്നു… എപഴോ ബോധം വന്നപ്പോൾ ഞങ്ങളെ അടുത്തേക്ക് വിളിപ്പിച്ചു…

 

രണ്ടു പേരും ഒന്നാവണം എന്നും അതവന്റെ…..അവന്റെ അവസാനത്തെ ആഗ്രഹമാണ് എന്നും… അപ്പോൾ മാത്രമാണ് അവർക്കിടയിലെ ബന്ധം ഞാൻ അറിഞ്ഞത്..

 

ഞങ്ങളോട് പറഞ്ഞത് തന്നെ ഒന്നൂടെ കെഞ്ചി പറഞ്ഞ് ആ മിഴികൾ എന്നെന്നേക്കുമായി അടഞ്ഞു…

 

ആരെയും ഫേസ് ചെയ്യാൻ ആയില്ല പിന്നെ ദേവയെ പോലും രക്ഷപെട്ടു പോരുകയായിരുന്നു.. ആരുമായും പിന്നെ കോൺടാക്ട് ചെയ്തില്ല മനഃപൂർവം…

 

കാർഡിയോളജിയിൽ പിജി ചെയ്തു…

നല്ല സ്ഥിതിയായി എന്നിട്ടും അവളെ കാണാൻ പോയില്ല ദേവയെ..

 

ഒരു തരം കുറ്റബോധം… എന്തോ തെറ്റ് ചെയ്ത പോലെ… ഇത്തവണ എന്തോ അവന്റെ വീട്ടിൽ പോയി അച്ഛനെയും അമ്മയെയും കാണണം എന്നായി…

 

എവിടുന്നോ കിട്ടിയ ധൈര്യം..

 

ചെന്നപ്പഴാ അറിഞ്ഞത് അന്ന് അവന്റെ ആണ്ടാണ് എന്ന്… ഈറൻ സാരിയിൽ അവനായി ഒരു പിടി ഉരുള നൽകുന്നവളെ തിരിച്ചറിഞ്ഞു… ദേവപ്രിയ….

 

ഇന്നും മറക്കാതെ അവൾ ഇവിടെ വരണം എങ്കിൽ അവർ തമ്മിൽ ഉള്ള ബന്ധം എന്തുമാത്രം ദൃഢമാണ് എന്ന് വെറുതെ ചിന്തിച്ചു…

 

ഒരുമിച്ചാണ് മടങ്ങിയത്… അവൾ ഇന്ന്‌ അറിയപ്പെടുന്ന ഒരു പീഡിയാട്രിഷൻ ആണ്… അവളോട് എല്ലാം തുറന്നു പറയാൻ തോന്നി…

 

“” എല്ലാം അറിയാം “”” എന്നായിരുന്നു അവളുടെ മറുപടി….

 

“”അന്ന് ശ്രീജിത്ത്‌ ഏട്ടൻ മിഥുവേട്ടനോട് എല്ലാം പറഞ്ഞില്ലേ അന്ന് മിഥുവേട്ടൻ എന്നെ വിളിച്ചിരുന്നു… എല്ലാം മറക്കണം… ശ്രീജിത്തിനെ വിഷമിപ്പിക്കരുത് എന്ന് പറയാൻ…. ആ ആക്‌സിഡന്റ് പോലും… മനപ്പൂർവം….””””

 

ബാക്കി കേൾക്കാൻ എനിക്ക് ശക്തി ഇല്ലായിരുന്നു.. തളർന്നിരുന്ന എന്നോട് അശ്വസിപ്പിക്കാൻ എന്ന പോലെ അവൾ പറഞ്ഞു…

 

“”ഏട്ടൻ നിരപരാധി ആണെന്നറിയാം…. എല്ലാം വിധി ആണ് “””” എന്ന്…

 

അവന്റെ ആഗ്രഹം ഞങ്ങൾ ഒന്നാവണം എന്നതായിരുന്നു… പക്ഷെ ഇപ്പോളും മനസ്സതിന് പാകമല്ലായിരുന്നു….

 

കാത്തിരിക്കാം ല്ലേ “”” എന്നേലും കഴിയുമായിരിക്കും എന്നവൾ പറഞ്ഞപ്പോൾ ഞാനും മെല്ലെ തലയാട്ടി “”അതേ “”” എന്ന്….

Leave a Reply

Your email address will not be published. Required fields are marked *