ഭാര്യയെ വിട്ടുകിട്ടനും ; ഭാര്യ വീട്ടുകാർ സമൂഹത്തിൽ ഉന്നതരും അധികാരത്തിൽ പിടിപാടുള്ളവരുമാകയാൽ എനിക്കും എന്റെ വീടിനും പോലീസ്

പരിഹാര കല്യാണം

രചന: Vijay Lalitwilloli Sathya

 

രാവിലെ സമയം 11 മണി എല്ലാവരും കോടതിയിൽ പ്രവേശിച്ചു.

ചെറുപ്പക്കാരനായ മണികണ്ഠൻ വക്കിലിന്റെ കേസ് ആണ് ആദ്യം വിളിച്ചത്.

 

മാരിയേജ് സർട്ടിഫിക്കറ്റ്,രജിഷ്ട്രരുടെ സാക്ഷ്യ പത്രം, വിവാഹ ഫോട്ടോ, സാക്ഷികളുടെ വിവരങ്ങൾ, പരാതി വിവരങ്ങൾ എന്നിവ മണികണ്ഠൻ വക്കീൽ കോടതിയെ ഏല്പിച്ചു ; ആമീൻ അത് വാങ്ങി ജഡ്ജിനെ കാണിച്ചു.

 

“പറയൂ മണികണ്ഠ എന്താ നിന്റെ പരാതി ? ”

കോടതി ചോദിച്ചു.

 

“ബഹുമാന പൂർവ്വം കോടതിയെ ഒരു കാര്യം ബോധിപ്പിക്കാനാണ് എൻ്റെ ഈ ഫയൽ. എൻ്റെ ഭാര്യ ഇപ്പോൾ അവരുടെ വീട്ടുതടങ്കലിലാണ്.വിവാഹം കഴിച്ചു ഒരു ദിവസം പോലും ഒന്നിച്ചു കഴിയാൻ ഭാര്യ വീടുകാർ സമ്മതിക്കാതെ അവളെ വിളിച്ചു കൊണ്ട് പോവുകയായിരുന്നു.

 

ഭാര്യയെ വിട്ടുകിട്ടനും ; ഭാര്യ വീട്ടുകാർ സമൂഹത്തിൽ ഉന്നതരും അധികാരത്തിൽ പിടിപാടുള്ളവരുമാകയാൽ എനിക്കും എന്റെ വീടിനും പോലീസ് പ്രൊട്ടക്ഷനും നൽകി കൊണ്ട് ബഹുമാനപെട്ട കോടതി എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരമുണ്ടാക്കിതരണമെന്ന് വിനീതനായി അപേക്ഷിച്ചു കൊള്ളുന്നു.

 

“ജൂറിസ്ഡിക്‌ഷൻ ഈസ് ആഫ്റ്റർ ലഞ്ച് ”

 

കേസ് ഉച്ചക്ക് ശേഷം നോക്കാമെന്നു പറഞ്ഞു.

 

ഈ സമയം മണികണ്ഠൻ വക്കിലിന്റെ ഭാര്യ എന്നുപറയുന്ന നിഷ എന്ന നിയമവിദ്യാർഥിനി ബ്രേക്ക്‌ പാസ്ററ് കഴിഞ്ഞു അവളുടെ റൂമിൽ കമിഴ്ന്നു കിടന്നു fb നോക്കികൊണ്ടിരിക്കുകയായിരുന്നു. LLB അവസാന വർഷം പഠിക്കുന്നു. ഇപ്പോൾ ലീവിന് വീട്ടിൽ എത്തിയിരിക്കുകയാണ്.

 

ബാർ കോൺസിലിൽ ആകെ മ്ലാനത മണികണ്ഠൻ വക്കിലിന്റെ ഈ യാത്ര എങ്ങോട്ട് ആർക്കും ഒന്നും പിടികിട്ടിയില്ല

 

ഉച്ചക്ക് ശേഷം കോടതി വീണ്ടും കൂടി

 

മണികണ്ഠൻ വക്കിലിന്റെ ഫയൽ വീണ്ടും എടുത്തു.

 

“മണികണ്ഠൻ വക്കിൽ ഭാര്യയെ വിട്ടുകിട്ടാൻ സമർപ്പിച്ച അന്യായ ഹർജിമേൽ ഉള്ള ഒരു ഇടക്കാല ഉത്തരവ്; എന്തെന്നാൽ ഹർജിക്കാരൻ സമർപ്പിച്ച തെളിവിന്മേൽ കോടതിക്ക് ഉത്തമ ബോധ്യമുള്ളതിനാൽ അദ്ദേഹത്തിന്റെ ഭാര്യയെ, ഭാര്യാ വീട്ടിൽ നിന്നും മോചിപ്പിച്ചു അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കാൻ ഉത്തരുവിടുന്നു. കൂടാതെ ഹർജിക്കാരന് പോലീസ് സംരക്ഷണത്തിനായി വേണ്ടുന്ന നടപടിയെടുക്കാനും സ്ഥലം S I യെ ചുമതലപെടുത്തിക്കൊള്ളുന്നു.

 

മണികണ്ഠൻ വക്കിൽ സന്തോഷം കൊണ്ട് മതിമറന്നു.

 

ഉത്തരവിനെ തുടർന്ന് നിമിഷങ്ങൾക്കകം നിഷയുടെ വീട്ടിൽ പോലീസ് എത്തി. ഉത്തരവ് നിഷയ്ക്കും വീട്ടുകാർക്കും കാണിച്ചു.

 

“ഞാൻ ആരെയും വിവാഹം കഴിച്ചിട്ടില്ല. ഈ പറയുന്ന മണികണ്ഠൻ വക്കിലിനെ ഒന്നോ രണ്ടോ പ്രാവശ്യം കണ്ട പരിചയമേ ഉള്ളൂ ”

 

നിഷ കരച്ചിലിന്റെ വക്കിലെത്തി.

 

“മാഡം അതൊന്നും പറഞ്ഞാൽ പറ്റില്ല. കോടതി ഉത്തരവുണ്ട്. നിങ്ങൾ മണികണ്ഠൻ വക്കിലിന്റെ വീട്ടിൽ വന്നേ പറ്റൂ.”

 

“നോക്കു S I സാർ ഞാനൊരു നിയമ വിദ്യാർഥിനി കൂടി ആണ്, എന്നെ ഇമ്മാതിരി ഓലപ്പാമ്പു കാട്ടി പേടിപ്പിക്കാൻ നോക്കേണ്ട. ഞാൻ വരില്ല ”

അവൾ ധൈര്യം കൈവിടാതെ പറഞ്ഞു.

 

“എങ്കിൽ നന്നായി, മണികണ്ഠൻ വക്കിൽ പോലീസ് കേസ് പ്രൊവൈഡ് ചെയ്തിട്ടു കിട്ടിയ ഓർഡർ അല്ല ഇത്, മറിച്ചു തങ്ങൾ ഈ വീട്ടു തടങ്കലിൽ ആണെന്നും വിട്ടുകിട്ടണമെന്നും പറഞ്ഞു നിങ്ങളുടെ മാരിയേജ് ഡീറ്റെയിൽസ് മൊത്തം കോടതിയിൽ സമർപ്പിച്ചു നേടിയ ഉത്തരവാണ്. ”

 

“ഈശ്വര ഇത്രേം വലിയ ചതി ലോകത്തു ഒരു പെണ്ണിനും പറ്റല്ലേ.. ഇനി ഇപ്പോൾ എന്താ ചെയുക. ”

 

“മാഡം എൻ്റെ ഇത്രയും കാലത്തെ എക്സ്പിരിൻസ് വെച്ച് ഇതിനെ കോണ്ടെസ്റ്

 

ചെയ്യാൻ ദിവേഴ്‌സ് പെറ്റിഷനു മാത്രമേ കഴിയു.”

 

“കഷ്ടം കാലമാടന്റെ തലയിൽ ഇടിത്തീ വീഴണേ ”

 

നിഷയുടെ അച്ഛൻ നാട്ടിലെ വീരശൂര പരാക്രമിയും സമ്പന്നനുമാണ്.

 

കേന്ദ്രമുതൽ കേരളത്തിൽ വരെ എത്തി അയാളുടെ വിളി. ഒടുവിൽ വീട്ടിൽ

 

നിലവിളിയായി. പിന്നെ സ്വന്തം റൂമിൽ കയറി കരച്ചിലായി.

 

ഇതിനിടെ നിഷ ഒരുങ്ങി.

 

“ഭർത്താവിന്റെ വീട്ടിൽ പോകുന്നത് അല്ലെ പട്ടു സാരി തന്നെ ഇട്ടുകളയാം ”

 

അവൾ അമ്മയെ നോക്കി തന്നെ സ്വയം കളിയാക്കി പറഞ്ഞു

 

പുറത്തു പോലീസ് പട നിൽക്കുകയാണ്. അവർക്ക് കോടതി ഉത്തരവ് നടപ്പിലാക്കണം

 

അമ്മ അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. അപ്പോഴേക്കും റൂമിൽ നിന്നും കരഞ്ഞു

 

തീർത്തു അച്ഛൻ വന്നു. അച്ഛൻ അവളുടെ തോളത്ത് തട്ടി പോകാൻ ആംഗ്യം കാണിച്ചു . അപ്പോൾ അവൾ പൊട്ടി കരഞ്ഞു പോയി.

 

എല്ലാർക്കും മധ്യത്തില് കൂടി പോലീസ് ജീപ്പിൽ കയറി.

 

പോലീസ് അവളെയും കൊണ്ട് മണികണ്ഠൻ വക്കിലിന്റെ വീട്ടിൽ എത്തി

 

വക്കീലിൻറെ അമ്മ മരുമകളെ നിലവിളക്ക് ഉഴിഞ്ഞു സ്വീകരിച്ചു. പുതുമരാന്റെ

 

വേഷത്തിൽ മണികണ്ഠൻ വക്കിൽ ചമഞ്ഞു നില്കുന്നു.

 

അമ്മായി അമ്മ നിഷയെ മണികണ്ഠന്റെ ബെഡ്‌റൂമിലേക് ആനയിച്ചു.

 

രണ്ടു പോലീസ് കാരെ അവിടെ കാവലിന് ഏർപ്പെടുത്തി S I യും ടീമും സ്ഥലം വിട്ടു.

 

അന്ന് രാത്രിയായി

“മോളെ ചോറ് കഴിക്കു, മോനെ മണി നീയും ഇരുന്നോട്ടോ ”

 

ഊണ് റെഡി ആക്കി മണികണ്ഠൻ

വക്കീലിന്റെ അമ്മ മേശ മേൽ വെച്ച്

 

ഇരുവരെയും വിളിച്ചു.

 

“വാ മോളെ കഴിക്കു ”

 

അവര് നിഷയുടെ അടുത്തു ചെന്ന് പറഞ്ഞു.

 

“എനിക്ക് വേണ്ട നിങ്ങളുടെ ചോറൂം കറീം

കണ്ട തെണ്ടികളുടെ കൂടെ ഇരുന്നു

 

കഴിക്കുകയും വേണ്ട. നാളെ നേരം ഒന്നു

വെളുത്തോട്ടെ ഞാൻ കാണിച്ചു തരുന്നുണ്ട്

 

ഞാനാരാണെന്ന് നിങ്ങൾക്ക് അമ്മയ്ക്കും മോനും ”

 

“എന്താ മോളെ കാര്യം ? ”

 

“അപ്പോൾ പുന്നാരമോന്റെ അമ്മ ആരാ

എന്താ എന്നഅറിയാതെ ആണോ ദീപ്പോം

 

വിളക്കും വെച്ച് ഉഴിഞ്ഞു എന്നെ ഈ കൊട്ടാരത്തിൽ കയറ്റിയത്..”

 

അവൾ ആ സ്ത്രീയോട് ഉറഞ്ഞു തുള്ളി.അത്

കേട്ടവർ അമ്പരന്നു നിന്നുപോയി.

 

കഥഅറിയാതെ ആട്ടം കാണുക ആണ് ഈ

തള്ള എന്നു അവൾക്കു മനസിലായി ഈ

 

സാധു സ്ത്രീയെവേറൊന്തോ പറഞ്ഞു

ധരിപ്പിച്ചായിരിക്കും വിളക്കൊക്കെ കൈയിൽ

 

കൊടുത്തു ആ കൃത്യം ചെയ്യിപ്പിച്ചത്.

അപ്പോൾ ആ അമ്മ അതിശയത്തോടെ

 

“അപ്പോൾ നിങ്ങൾ തമ്മിൽ ഇഷ്ടത്തിലല്ലേ,

എന്നിട്ട് നിന്റെ വീട്ടിൽ നിനക്ക് വേറെ

 

വിവാഹാലോചനകൾ വരുന്നത് കണ്ടു

കഴിഞ്ഞമാസം നിങ്ങൾ രെജിസ്ട്രേഡ്

 

മാര്യേജ് ചെയാത്തതല്ലേ ? ”

 

എന്നു അവർക്ക് അറിയുന്ന അല്ലെങ്കിൽ അറിയിച്ച കാര്യം ചോദിച്ചു.

 

“അമ്മേ… ഒലക്കയാണ് ഒലക്ക ”

 

അവൾ ദേഷ്യത്തോടെ തുടർന്നു.

 

” നിങ്ങളുടെ പരമ ചെറ്റയായ ഈ

മോനുണ്ടല്ലോ, വ്യാജ വിവാഹ രേഖ ചമച്ചു

 

കോടതിയിൽ കാണിച്ചു, വീട്ടുതടങ്കലിലായ

തന്റെ ഭാര്യയെ വിട്ടു കിട്ടണം എന്നു പറഞ്ഞു

 

കോടതിയിൽ നിന്നും എന്നെ എവിടെ

കൊണ്ടുവിടാനുള്ള ഉത്തരവ് സമ്പാദിച്ചു

 

നടത്തിയ വീര കൃത്യമാണിത്… ”

 

“അപ്പോൾ വിവാഹത്തിന്റെ ഫോട്ടോ

കാണിച്ചതോ.. അതിൽ ഉള്ള അതെ

 

കുട്ടിയാണല്ലോ മോളെ നീ… രജിസ്ട്രാറുടെ

ഓഫീസിൽ നിന്നും ഒപ്പിട്ടു കൊണ്ടുള്ള

 

ഫോട്ടോയും കൂടാതെ ഓഫീസിൽ നിന്നും

കൂട്ടുകാരോടൊപ്പവും നിന്നുള്ള ഫോട്ടോയും

 

ഈ അമ്മ കണ്ടതാണ്… ”

 

“ഓ കഷ്ടം തന്നെ അപ്പോൾ വ്യാജ വിവാഹ നാടകവും നടത്തിക്കാനും ഈ കണക്കിന് ഈ തെണ്ടി ”

 

“അച്ചോടാ കഷ്ടം തന്നെ..അപ്പോൾ ആ കൊച്ചല്ലേ കൊച്ചേ നീ… ”

 

അമ്മ മൂക്കത്തു വിരൽ വച്ചു ചോദിച്ചു

 

“അല്ല അമ്മേ അല്ല സത്യമായിട്ടും അല്ല ”

 

“അപ്പോൾ നീ നമ്പീശൻ മുതലാളിയുടെ മോളു അല്ലെ ?”

 

അമ്മ ചോദിച്ചു.

 

“അതെ….. നമ്പീശൻ മുതലാളി എൻ്റെ അച്ഛൻ

തന്നെയാണ്. അദ്ദേഹത്തിന്റെ ഒരേ ഒരു

 

മോൾ തന്നെ ആണ് ഞാൻ. പക്ഷെ ഇയാൾ

വിവാഹ നാടകത്തിനു ഏർപ്പാടാക്കിയപ്പോൾ

 

എത്തിയ പെണ്ണ് ഞാനല്ല.. അത് വേറെ ആരോ ആണ്….”

 

അത് കേട്ടപ്പോൾ ആ അമ്മയ്ക്ക് വല്ലായ്ക

തോന്നി. തന്റെ മകൻ എന്ത് നെറികേടാണ്

 

ഈ കുട്ടിയോട് കാണിച്ചത്. അവർക്ക് ദേഷ്യം

കൊണ്ട് കണ്ണിൽ ഇരുട്ട് കയറി. അവർ ഒരു

 

ചീറ്റപ്പുലിയെ പോലെ സോഫയിൽ ഇരുന്നു

ടീവി കാണുകയായിരുന്നു പുന്നാര മകൻ മണികണ്ഠൻ

വക്കീലിന്റെ അടുത്തേക്ക് കുതിച്ചു.

 

“നേരാണോടാ… നേരാണോ ഈ കൊച്ചു പറയുന്നതൊക്കെ ? ” അമ്മ അലറി കൊണ്ട് ചോദിച്ചു

 

“അമ്മേ അത്…. ” മണികണ്ഠൻ നിന്നു പരുങ്ങി. തല താഴ്ത്തി

 

“എന്താ പറ ”

 

മണികണ്ഠന്റെ നിശബ്‌ദതയെ ആ അമ്മ തിരിച്ചറിഞ്ഞു.

പെൺപിള്ളേരെ അടുത്തു ആണോ നിന്റെ പോക്രിത്തരം”

 

ടപ്പോ

 

കയ്യുയർത്തി ഒറ്റ അടിവെച്ചു കൊടുത്തു ആ അമ്മ മണികണ്ഠന്റെ കവിള് നോക്കി.

 

തല്ലു കൊണ്ട കവിള് തലോടി കൊണ്ട് മണികണ്ഠൻ പറഞ്ഞു.

 

“അമ്മയുടെ ഈ തല്ലിന് ഒരു അന്തസ്സ് ഉണ്ട്.

അതുകൊണ്ട എനിക്ക് ഈ തല്ലിന് ഉള്ള

 

അർഹതയും ഉണ്ട്. പക്ഷെ അന്ന്

പതിനായിരങ്ങൾ പങ്കെടുത്ത പരിപാടിയുടെ

 

വേദിയിൽ വെച്ച് ഇവൾ ഒരു തെറ്റും

ചെയ്യാത്ത എന്നെ ഇതേ പോലെ കവിളത്തു

 

ആഞ്ഞടിച്ചതിനു യാതൊരു ന്യായികരണവും

ഇല്ലായിരുന്നു. ഉണ്ടായിരുന്നുവെങ്കിൽ

 

അമ്മയുടെ ഈ മകൻ അന്ന് മനസ്സിൽ

കുറിച്ചിട്ട പ്രതികാരം ചെയ്യാൻ ഇത്ര

 

ഔൽസുക്യം കാണിക്കില്ലായിരുന്നു… ”

 

“ഓ.. അപ്പോൾ അതാണോ കാര്യം ”

 

അതും ചോദിച്ചു കൊണ്ട് നിഷ മണികണ്ഠന്റെ അടുത്തു വന്നു.

 

എന്നിട്ട് ചോദിച്ചു.

 

” അന്ന് ഞാൻ തല്ലിയതിനു തക്കതായ

കരണമില്ലെന്നോ.. എന്റെ മുഖത്തു നോക്കി

 

പറയാവോ തനിക്ക്. ഞാൻ അന്ന് തല്ലിയത്

ചുമ്മാതാണെന്നു. പറ്റോ പറ പറ്റുമോ ?

 

അതിനുമുമ്പ് നിഷയും അമ്മയും എനിക്ക് പറയാനുള്ളത് കേൾക്കൂ

മണികണ്ഠൻ വക്കീൽ അമ്മയോട് ആ സംഭവത്തിന്റെ ചുരുളഴിച്ചു.

 

അവസാനവർഷ എൽ പി സ്റ്റുഡന്റ് മണികണ്ഠൻ ഒരു മധ്യവേനലവധിക്കാലത്ത് നാട്ടിലേക്ക് വന്നു. ഫ്രിഡ്ജ് ഷോറൂമിന്റെ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന മനു മണികണ്ഠന്റെ ഉറ്റ സുഹൃത്താണ്.

അല്പസ്വല്പം കുസൃതിയും പോക്രിത്തരം ഉള്ള മനു ഒരു ദിനം അച്ഛനെയും കൊണ്ട് അർജൻറായി

ഹോസ്പിറ്റൽ പോകാൻ ഉള്ളതുകൊണ്ട് ഒരു വീട്ടിലെ ഫ്രിഡ്ജ് സർവീസിന് പോകാൻ മണികണ്ഠന് ഏൽപ്പിച്ചു.

 

വെറുതെ ഇരിക്കുന്ന സമയത്ത് മനുവിനെ കൂടെ പോയി ജോലിയിൽ സഹായിക്കുന്ന പതിവുണ്ടായിരുന്നു മണികണ്ഠന്. ഷോറൂമിൽ നിന്ന് കൊണ്ടുപോയ ഫ്രിഡ്ജിനെ ചെറിയ എന്തെങ്കിലും പ്രശ്നമേ ഉണ്ടാകാറുള്ളൂ ഫ്രീ സർവീസ് ആണ് എന്നുവെച്ച് പലരും വെറുതെ ചില കാരണങ്ങൾ പറഞ്ഞു വിളിപ്പിക്കും. അതുകൊണ്ടുതന്നെ അവിടെ പോയി ഒന്നു തൊട്ടാൽ മതിയാകും. അങ്ങനെ മണികണ്ഠൻ മനു നൽകിയ ടൂൾസ് ബാഗും ബൈക്കുമെടുത്ത് യാത്രയായി നിർദ്ദിഷ്ട ഭവനത്തിലേക്ക് യാത്രയായി.

 

വീടിന്റെ ഗേറ്റ് തുറന്നു തന്നെ കിടക്കുന്നു.

മണികണ്ഠൻ

അവന്റെ ബൈക്ക് പോർച്ചിൽ നിർത്തി സിറ്റൗട്ടിൽ വന്നു ഡോറിനു സമീപമുള്ള കോളിംഗ് ബെൽ അമർത്തി.

സുന്ദരിയായ ഒരു സ്ത്രീ ഇറങ്ങി വന്നു.

“ആരാ”

“മാഡം ഞാൻ റഫ്രിജറേഷൻ നന്നാക്കാൻ കമ്പനി പറഞ്ഞിട്ട് വന്ന ആളാണ്”

ഓ ശരി ഞാൻ വിളിച്ചിരുന്നു അകത്തു വരൂ

 

മണികണ്ഠൻ ഷൂ ഊരി പുറത്തുവച്ച് വീടിനകത്ത് കയറി.

“ഇങ്ങോട്ട് വരൂ”

ഇവരെവിടെയാണ് എന്നെ കൊണ്ടു പോകുന്നത് മണികണ്ഠൻ ഉള്ളിൽ ചോദിച്ചു

ആ യുവതി വീണ്ടും അകത്തളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

” ഇതാ ഇവിടെയാണ് ഫ്രിഡ്ജ് ഉള്ളത് കഴിഞ്ഞാഴ്ച വാങ്ങിയതാനു കൂൾ കുറവുണ്ടോ എന്നൊരു സംശയം”

 

ഫ്രീ സർവീസ് ആണെന്ന് കേള്ക്കുമ്പോള് ചുമ്മാ സംശയം. അവൻ മനസ്സിൽ കരുതി.

 

“അത്രയേ ഉള്ളൂ അത് ഇപ്പ ശരിയാക്കിത്തരാം”

 

എന്നിട്ട്

മണികണ്ഠൻ ആദ്യംതന്നെ മനു പറഞ്ഞതുപോലെ വീഡിയോ കോൾ ചെയ്തു വെച്ചു. മനോജ് അച്ഛനെ കൊണ്ട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലാണ്.

“മനു ഞാൻ ഇവിടെ എത്തി. ഇനി നീ പറഞ്ഞു തരണം കാര്യങ്ങൾ

ഒക്കെ.”

 

“മണികണ്ഠാ നീ ആദ്യം മൊബൈൽ ഒരിടത്ത് സ്ഥാപിക്കുക എന്നിട്ട് എന്റെ നിർദ്ദേശം കേൾക്കുക”

“ശരി ഓൺലൈനിൽ തന്നെ നിൽക്കുമല്ലോ?

“പിന്നല്ലാണ്ട്”

മൊബൈൽ ക്യാമറ മനുവിന് ഫ്രിഡ്ജിനെ കാണത്തക്കവിധത്തിൽ ഒരിടത്ത് സ്ഥിരമായി ഉറപ്പിച്ചു

മണികണ്ഠാ നീ സ്റ്റാർ സ്ക്രൂഡ്രൈവർ എടുത്തു ആദ്യം ആ എയർ സിലണ്ടറിന് സമീപത്തുള്ള കറുത്ത ബോക്സിന്റെ അടപ്പ് അയിച്ചു മാറ്റ്.. ”

 

അങ്ങനെ ഓരോ നിർദ്ദേശങ്ങൾ മനു വീഡിയോ കോൾ വഴി നൽകിക്കൊണ്ടിരുന്നു.

ഈ സമയത്ത് മാഡം വസ്ത്രം മാറി തപുറത്തു പോകാൻ ഇറങ്ങി.

 

ഹലോ എന്താ പേര് പറഞ്ഞെ

മണികണ്ഠൻ

ആ മണികണ്ഠാ ഞാൻ ഓഫീസിൽ പോയിക്കോട്ടേ അതിയാൻ അകത്തുണ്ട്

കുറച്ചു സമയത്തിനകം വരും. വേറെ വല്ല ആവശ്യമുണ്ടെങ്കിൽ ജോലിക്കാരിയെ വിളിച്ചാൽ മതി”

എന്നും പറഞ്ഞു മാഡം കാറും എടുത്തു പോയി.

മണികണ്ഠൻ ജോലി തുടർന്നു.

പെട്ടെന്ന് അവിടെ ഒരു കൂട്ടി വന്നു നിന്നു.

 

ആന്റി… സ്മിത ആന്റി എവിടെപ്പോയി

എന്ന് ചോദിച്ചു കൊണ്ട് ഒരു പെൺകുട്ടി ഹാളിനകത്ത് കയറി വന്നു

ഈശ്വര നിഷ തന്റെ കോളേജിലെ ജൂനിയർ സ്റ്റുഡന്റ്. കോളേജിൽ വച്ച് താൻ അവളെയും അവൾ തന്നെയും കണ്ടിട്ടുണ്ട്. തനിക്ക് അവളോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടെന്ന് മണികണ്ഠൻ അറിയാം. അവൾക്ക് അതെ കുറിച്ച് ഒന്നും അറിയില്ല.

 

മണികണ്ഠൻ നിഷ അകത്തുകടന്നു വന്നിട്ടുള്ളത് എന്ന് മനസ്സിലായതോടെ വല്ലാണ്ടായി

അവൻ ജോലിയിൽ പുറം തിരിഞ്ഞു നിന്ന് ജോലിയിൽ മുഴുകി അതുപോലെ അഭിനയിച്ചു.

തന്റെ കോളേജിലെ രണ്ടാംവർഷ എൽഎൽബി സ്റ്റുഡന്റ്

ഒരു സീനിയർ സ്റ്റുഡന്റായ തന്നെ ഈ കോലത്തിൽ കണ്ടാൽ

ആകെ ചളം ആകും.

 

അകത്തുകയറിയ നിഷ ഒരാൾ ഫ്രിഡ്ജ് നന്നാക്കുന്നത് കണ്ടു.

 

അവൾ ചോദിച്ചു

“ഹലോ ഇവിടത്തെ ആന്റി പോയോ”

“ദേ ഇപ്പൊ പോയതേയുള്ളൂ

വേഗം പോയാൽ കിട്ടും”

 

മണികണ്ഠൻ മുഖംനോക്കാതെ മറുപടിപറഞ്ഞു

 

” കിട്ടാനോ…. ഹേയ് എനിക്ക് എവിടെയും പോകണ്ട..

ഇതിന്റെ അങ്കിളിനെ വീടാണ്. ഞാൻ ഇന്ന് വൈകിട്ട് പോകുന്നുള്ളൂ”

 

“ആയിക്കോട്ടെ”

 

നിഷാ സോഫയിൽ ഇരുന്നു ടി വി ഓൺ ചെയ്തു

 

മണികണ്ഠൻ പേടിച്ചുവിറച്ച് വശം കെട്ടു.

അല്ലെങ്കിലേ പണി അറിയില്ല. ഇപ്പോൾ ഉള്ള കോൺഫിഡൻസും

പോയി.

ഏതോ വയറു പിടിച്ചുവലിച്ച് നിൽക്കെ മണികണ്ഠൻ ഷോക്കേറ്റു തെറിച്ചുവീണു. വീണതു മൊബൈൽ ക്യാമറയുടെ ക്ലോസ് അഫ് വ്യൂവിൽ.

 

ആ സമയം മനു അച്ഛനോട് എന്തോ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മൊബൈലിൽ ശ്രദ്ധിച്ചില്ല.

 

‘പടോ’ എന്ന് ഷോക്ക് അടിച്ചു വീണു മണികണ്ഠനെ നിഷ കണ്ടു. അവൾ വേഗം ചെന്നു മണികണ്ഠനെ കുലുക്കി വിളിച്ചു. ബോധമില്ല. പൾസ് നോക്കി. അതുണ്ട്. ശ്വാസം നിലച്ചിരിക്കുകയാണ്. ഉടനെ അവൾ കൃത്രിമശ്വാസം നൽകാൻ വേണ്ടി മണികണ്ഠന്റെ വായ യോടു അവളുടെ വായ ചേർത്തു അവന്റെ മൂക്ക് അടച്ചുപിടിച്ച് ശ്വാസം നൽകി.

 

കുറെ പ്രാവശ്യം അങ്ങനെ തുടർന്നു.

മണികണ്ഠനും ആയി വീഡിയോ കോളിൽ ഉണ്ടായിരുന്നോ മനു ഒരു നിമിഷം തനിക്ക് സൈറ്റ് മാറിപ്പോയോ എന്ന് തെറ്റിദ്ധരിച്ചു.

ഇല്ല മാറിയിട്ടില്ല

ഇതെന്താ ഈ സീൻ

മനു ആലോചിച്ചു.

 

ശ്വാസം ലഭിച്ച മണികണ്ഠൻ ഉണർന്നു. നിഷ വേഗം മണികണ്ഠനെ മുഖത്തുനിന്നും അവളുടെ മുഖം മാറ്റി.

ബോധം വന്നു ഉണർന്ന മണികണ്ഠൻ വീഡിയോ കോൾ കട്ട് ചെയ്തു.

 

“ങേ…മണികണ്ഠൻ ഏട്ടൻ ആയിരുന്നൊ…

ഇതെന്താ ഇവിടെ ഈ വേഷത്തിൽ…”

 

” ഓ നിഷയോ..അത്…ഇത്”

“എന്ത് അതു ഇതോ”

“അല്ല…. ഞാനത്….എന്റെ ഒരു കൂട്ടുകാരന് വേണ്ടി ഇവിടെ വന്നതാ.”

 

“കൂട്ടുകാരനെ കാണാൻ വന്നതാണോ ”

നിഷ ചോദിച്ചു

” എന്റെ ഒരു കൂട്ടുകാരൻ ചെയ്യേണ്ട ജോലിക്ക് പകരം ഞാൻ വന്നതാ!”

“ഓ അങ്ങനെ”

“ഫ്രിഡ്ജ് നന്നാക്കുവാൻ ഒക്കെ അറിയോ…?”

” അത്യാവശ്യം അവന്റെ കൂടെ പോയിട്ടുള്ള പരിചയം”

” പരിചയം ഓ… അതല്ലേ ഇവിടെ കണ്ടത്..അത് ശരി… ചുമ്മാ എന്റെ ആന്റിയെ പറ്റിക്കാൻ വന്നതാണ് അല്ലേ?”

അവൾ അത് ചോദിച്ചു.

 

പൊട്ടിച്ചിരിച്ചു.

“അത്യാവശ്യം സ്വിച്ച് എങ്കിലും ഓഫ് ആക്കിയിട്ട് വേണ്ടേ ഈ പണി ചെയ്യാൻ

അതുപോലും ചെയ്യാതെ..എന്റെ പൊന്നോ… മണികണ്ഠൻ ചേട്ടാ നിങ്ങളെ സമ്മതിക്കണം. ഞാനിവിടെ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കഥ.”

 

“താങ്ക്സ് എന്റെ ജീവൻ രക്ഷിച്ചതിന്”

“വെൽക്കം. അതൊക്കെ പോട്ടെ

എന്നിട്ട് ഈ ഫ്രിഡ്ജ് നന്നായോ?”

” പിന്നല്ലാണ്ട് സംഭവം റെഡി ആയതാണ്. തന്നെ ഇവിടെ പെട്ടെന്ന് കണ്ടപ്പോൾ ഒന്ന് പരുങ്ങി അതാ”

 

“അതു കുഴപ്പമില്ല

ഫ്രിഡ്ജ് നന്നായല്ലോ അതുമതി”

അയച്ച സ്ക്രൂ ഒക്കെ തിരിച്ചു ഫിറ്റ് ചെയ്തു മണികണ്ഠൻ.

ഫ്രിഡ്ജിൽ നിന്ന് അൽപം വെള്ളം എടുത്തു കുടിച്ചു.

മണികണ്ഠൻ നിഷയുടെ യാത്ര ചോദിച്ചു

“നിഷാ ഞാൻ പോകുന്നു”

 

“ശരി അപ്പൊ കാണാം. ” അവളും

പറഞ്ഞു.

മധ്യവേനലവധി കഴിഞ്ഞു കോളേജ് തുറന്നപ്പോൾ കൂട്ടുകാരികൾ എല്ലാം നിഷ നോക്കി കളിയാക്കി

ചിരിക്കുന്നത് കണ്ടപ്പോൾ അവൾ ചോദിച്ചു.

“എന്തോന്നാഡി ഓഞ്ഞ ഇളി എൽപി സ്കൂളിലെ കുട്ടികളെ പോലെ”

 

“ഇത് കണ്ടാ മണികണ്ഠനുമൊത്തുള്ള നിന്റെ ലിപ് ലോക്ക് രതിലീലകൾ കഴിഞ്ഞ ഒരു മാസമായി ഇന്റർനെറ്റിൽ ഓടുന്നത്.”

കൂട്ടുകാരികൾ കാണിച്ച ആ വീഡിയോ ക്ലിപ്പ് കണ്ട നിഷ ഞെട്ടിത്തരിച്ചുപോയി.

 

“അന്ന് ആന്റിയുടെ വീട്ടിൽ വച്ച് അപ്പോൾ മണികണ്ഠൻ ക്യാമറ റെഡി ആക്കി വെച്ചു തന്നെ ഷോക്ക് അടിച്ചത് പോലെ വീണു പറ്റിക്കുകയായിരുന്നു അല്ലേ? ”

ഇതിനൊക്കെ മണികണ്ഠനോട്‌ താൻ പകരം വീട്ടും.നല്ല ഒരു അവസരം വരാൻ കാത്തിരിക്കണം.ഒരുപാട് ആളുകൾ കൂടുന്ന സഭാ മധ്യത്തിൽ വച്ച് വേണം അതു സംഭവിക്കാൻ.

 

ആ വർഷത്തെ

എൽഎൽബി എൻട്രോൾ സന്നത് എടുക്കുന്ന ദിനം വന്നെത്തി തൊപ്പിയും കോട്ടും സനദും വാങ്ങി വേദിവിട്ടു വന്ന മണികണ്ഠനെ അവൾ സഭാ മധ്യത്തിൽ തടഞ്ഞുനിർത്തി. കൂടെ കുറച്ചു കൂട്ടുകാരികളെയും കൂട്ടി

അവൾ ഉച്ചത്തിൽ പറഞ്ഞു.

 

” ഈ ആളോട് എനിക്ക് പ്രേമം ആണെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചു. ഏതോ വീട്ടിൽ അറിയാത്ത പണിക്ക് പോയി. ഷോക്കേറ്റ് വീണ ഇയാളെ തക്കസമയത്ത് ഞാൻ കൃത്രിമ ശ്വാസം നൽകി പുനരുജിജീവിച്ചു. ആ ഒരു നന്ദി പോലും കാണിക്കാതെ അത് റെക്കോർഡ് ചെയ്തു ഇന്റർനെറ്റിൽ ഇട്ടിരിക്കുന്നു. അതിനാണ് ഈ ശിക്ഷ”

എന്നും പറഞ്ഞ് അവൾ അവന്റെ കവിളിൽ ആഞ്ഞടിച്ചു.

 

എന്നിട്ട് അവന്റെ നേരെ വിരൽ ഉയർത്തി

“ദുഷ്ടാ അന്ന് നിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച എന്റെ പ്രവർത്തിയെ നീ ഇന്റർനെറ്റ് ഇട്ടു ആസ്വദിക്കുകയായിരുന്നു അല്ലേ. അതെങ്ങനെ തൊട്ടികളിൽ നിന്നും തൊട്ടിത്തരം അല്ലേ ഉണ്ടാവൂ.

ഞാൻ ആരാണെന്ന് അറിയാമോ എന്റെ സ്റ്റാറ്റസ് എന്താണെന്നറിയാമോ

ഒന്ന് അന്വേഷിച്ചു നോക്കണം മിസ്റ്റർ”

 

എന്ന് പറഞ്ഞവളും കൂട്ടരും.ക്lകയറി പോയി.

കാര്യമറിയാതെ തല്ലുകൊണ്ട് മണികണ്ഠൻ കവിളിൽ കൈവച്ച് അങ്ങനെ നിൽക്കുകയാണ്.

ഏതായാലും രണ്ടു മാസം കഴിയട്ടെ ഈ സെമസ്റ്ററിൽ ഞാനൊന്നു വിജയിച്ചോട്ടെ. നിരപരാധിയായ എന്നെ തല്ലിയതിന് അതേ നാണയത്തിൽ ഞാൻ തിരിച്ചടിക്കും.

അവൻ ശപഥമെടുത്തു.

 

“എടാ ചെറ്റെ.. മനൂ.., നീയാണ് ഈ പ്രവർത്തി ചെയ്തത് എന്ന് എനിക്ക് നന്നായി അറിയാം. എടാ നിന്റെ ജോലി തെറിക്കേണ്ട എന്ന് കരുതി അപ്പനു സുഖമില്ലാത്ത അവസരത്തിൽ നിന്നെ സഹായിച്ചതിനുള്ള നിന്റെ സമ്മാനം കൊള്ളാം. അവിടെ കിടന്നു മരിച്ചു പോകണ്ട എന്നെ സഹായിച്ച ആ കൊച്ചിനെ എന്തിനാടാ നീ അപമാനിച്ചത്. ”

 

അന്നുതന്നെ രാത്രി മനു വിന്റെ ഈ കുൽസിത പ്രവർത്തിക്ക് നല്ല പൊട്ടീര് കൊടുത്തു കോളറിൽ കുത്തിപ്പിടിച്ചു മണികണ്ഠൻ ചോദിച്ചു.

മണികണ്ഠ ഞാനനിമിഷം നിന്നെ തെറ്റിദ്ധരിച്ചു പോയി. അവിടുത്തെ ചേച്ചിയുമായി ചെ..

 

ചെ..അങ്ങനെ എന്തോ എന്ന് കരുതിപ്പോയി. ബസ്സിൽ വെച്ച് തന്നെ അപ്ലോഡ് ചെയ്തതാണ്. പിന്നീട് വന്നപ്പോൾ അല്ലെ കാര്യം പറഞ്ഞത്.

അപ്‌ലോഡ് ചെയ്ത കാര്യം ഞാനും അങ്ങ് മറന്നു പോയിരുന്നു. എന്നോട് ക്ഷമിക്കണം. ഞാനിപ്പോൾ തന്നെ അപ്ലോഡ് ഡിലീറ്റ് ചെയ്യാമെടാ.. ”

 

ഓരോ സെറ്റ് ചെയ്തിട്ടും അത് മറന്നു കളയാൻ എളുപ്പമാണ്. പക്ഷേ തെറ്റിന് ഇരയായവരുടെ വേദന അത് ഒരിക്കലും മറക്കുകയില്ല അതു നീ മനസ്സിലാക്കണം. ”

അങ്ങനെ അത് ഇന്റർനെറ്റിൽനിന്നു നീക്കം ചെയ്യിപ്പിച്ചു.

 

അങ്ങനെ മണികണ്ഠൻ വക്കീലായി എൻട്രോൾ ചെയ്തതിനുശേഷം നിഷ കെട്ടാൻ വഴികൾ ആലോചിച്ചു. അവളുടെ അപ്പന്റെ പണത്തിനു മുമ്പിൽ താൻ തന്റെ മേരേജ് പ്രിപോസൽ ഒരു ബ്രോക്കർ മുഖാന്തരം സമർപ്പിച്ചു. അയാൾ പുച്ഛിച്ചുതള്ളി.

 

അവസാനം കണ്ടെത്തിയ വഴിയാണ് ഈ വിവാഹ നാടകവും അതുവഴി നേടിയെടുത്ത വീട്ടുതടങ്കൽ മോചന വിധിയും.

 

“ഇനി വേണമെങ്കിൽ നിഷയ്ക്ക് നാളെ തന്നെ വീട്ടിൽ പോകാം. ഈ വിവാഹം നിനക്ക് സമൂഹത്തിൽ നേരിട്ട അപമാനത്തിനും മനസ്സിന്റെ വേദന മാറ്റുന്നതിനും വീഡിയോ അപ്‌ലോഡ് ചെയ്തത് ഞാൻ ആണെന്നുള്ള നിന്റെ തെറ്റിദ്ധാരണ മാറ്റുന്നതിനും കഴിഞ്ഞ രണ്ടു വർഷമായി എനിക്ക് നിന്നോടുള്ള ഇഷ്ടത്തിനും പരിഹാരമായി കണ്ടെത്തിയ ഞാൻ മാർഗ്ഗമാണ്.

 

അവിടെ നിന്റെ അപ്പന്റെ പണമൊന്നും ഞാൻ ചിന്തിച്ചില്ല. ജോയിന്റ് പെറ്റിഷൻ ഡിവേഴ്സ് പേപ്പറിൽ ഒപ്പിടൽ തീരുന്നതാണ് ഇന്നത്തെ ഇക്കാര്യം. പക്ഷേ അവിടെ ഒരു മനസ്സിനു സമാധാനം ലഭിക്കുന്നില്ല. ഒരു പ്രശ്നത്തിനും പരിഹാരം ഉണ്ടാകുന്നില്ല. അത് ഓർക്കണം ”

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നിഷയ്ക്ക് മണികണ്ഠനോട് ഉണ്ടായ വെറുപ്പ് അലിഞ്ഞുപോയി.

 

“എനിക്ക് ഡിവോഴ്സ് വേണ്ടെങ്കിലോ എനിക്ക് അമ്മയുടെ മോനെ കൂടെ ജീവിച്ച മതി”

എന്നും പറഞ്ഞ് നിഷ മണികണ്ഠന്റെ അമ്മയെ ചേർത്തു നിർത്തി.

 

അന്ന് രാത്രി തന്നെ നിഷാ അച്ഛനോട് കാര്യങ്ങളൊക്കെ വിശദീകരിച്ചു തനിക്കു മണികണ്ഠനെ കൂടെ ജീവിക്കാൻ ഇഷ്ടമാണെന്ന് അറിയിച്ചു. കുറച്ചു പൊട്ടിത്തെറിച്ച് എങ്കിലും പിന്നെ അവർ ഒരേയൊരു മകളുടെ ഇഷ്ടത്തിന് വഴങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *