ജൈത്രിക
(രചന: ആദിവിച്ചു)
“ശാരി……നീയൊന്നാലോചിച്ചു നോക്കിക്കേ വീട്ടുകാർക്ക് വേണ്ടികുരുതികൊടുക്കാനുള്ളതാണോനിന്റെജീവിതം?
നീയെന്തുകൊണ്ടാ നിന്റെഇഷ്ട്ടങ്ങൾകാണാൻശ്രെമിക്കാത്തത്?”ശെരിയാണ്……. നമ്മുടെ പ്രണയംഅറിഞ്ഞത്കൊണ്ട്തന്നെയാ
നമ്മുടെവീട്ടുകാർപെട്ടന്ന്നിന്റെവിവാഹംനടത്തിയത്.ഉപേക്ഷിക്കെരുതെന്ന് കാല് പിടിച്ചുപറഞ്ഞിട്ടും കേൾക്കാത്ത നിന്നോട്ആദ്യമൊക്കെയെനിക്ക് ദേഷ്യംതോന്നിയിരുന്നു.
അത് സത്യ…….പക്ഷേ………. ഇപ്പോ…..നിന്നെ ഇങ്ങനെകാണുമ്പോ……”
“വിഷമിക്കണ്ട ശരൺ എനിയ്ക്ക് ഇതൊന്നുംപ്രശ്നല്ല.
നീയെന്നെ തെറ്റുധരിച്ചിരിക്കുവാണെന്നെനിക്കറിയാം……എന്നോടുള്ള ദേഷ്യം അതൊന്നുകൊണ്ട് മാത്രാണല്ലോ നീ… ഇത് വരെ വിവാഹംകഴിക്കാതിരുന്നതും മറ്റുള്ള സ്ത്രീകളെ ഇഷ്ടമില്ലാതായതും.”
എന്ന് പറഞ്ഞുകൊണ്ട് ശാരിക തങ്ങൾഇരുന്നസിമന്റ് ബെഞ്ചിൽനിന്നുമെഴുനേറ്റുകൊണ്ട് പകലിനോട് യാത്രപറഞ്ഞുകൊണ്ട് മറ്റൊരുപുലരിയെ വരവേൽക്കാനായി ചുവന്നു തുടുത്തു യാത്രയാവുന്ന സൂര്യനെനോക്കിക്കൊണ്ട് നെഞ്ചിൽകൈകെട്ടിനിന്നു.
“നീയറിയാതെപോയ……..നീയറിയേണ്ട ചിലകാര്യങ്ങളുണ്ട് നമ്മുടെ ജീവിതത്തിൽ.
അതിൽആദ്യത്തേത് ഞാനൊരിക്കലുംനിന്നെഞാൻഉപേക്ഷിച്ചുപോയതല്ല എന്നതാണ്.വീട്ടുകാരുടെ വാശിക്ക്മുന്നിൽതോറ്റുകൊടുത്തതല്ലഞാൻ.
എനിയ്ക്ക് മുന്നിലേക്കവർ നീട്ടിയത് നിന്റെയും വയ്യാതെകിടക്കുന്ന നിന്റെ അമ്മയുടെയു ജീവനായിരുന്നു. അതുകൊണ്ട്മാത്രംതോറ്റുകൊടുത്തതാ ഞാൻ.
അല്ലാതെനിന്നെ മറന്നുകൊണ്ട് പോയതല്ല.”
“ശാരിനീയെന്തൊക്കെയാ പറേന്നെ ഞങ്ങടെ ജീവൻ?”
“അതേ…….ശരൺഎല്ലാ പ്രണയത്തിലെയും പോലെ നമ്മുടെ പ്രണയത്തിലുംഎതിർപ്പുകൾകൂടുതലായിരുന്നു.
ഒരേവീട്ടിൽ ഉണ്ടായിട്ടും നീയതൊന്നും അറിഞ്ഞിരുന്നില്ല.
നിനക്കോർമ്മയുണ്ടോ നിന്റെ അച്ഛൻമരിച്ചപ്പോ നിന്നേംഅമ്മയേംവീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്.
അന്നുമുതൽനമ്മുടെവീട്ടിൽപ്രശ്നങ്ങളുണ്ടായിരുന്നു ആ… പ്രശ്നങ്ങളെല്ലാം ആ….വീട്ടിൽ അറിയാത്തത് നീ… മാത്രമായിരുന്നു.”
എന്ന് പറഞ്ഞുകൊണ്ടവൾ ശരണിനരികിലായ് വന്നിരുന്നു.
“നിന്റെ അമ്മാവന്മാർക്ക് അതായത് എന്റെ അച്ഛനും ചെറിയച്ഛനും നിന്നെഇഷ്ട്ടായിരുന്നില്ല.കാരണമെന്താണെന്ന് ഇന്നും എനിയ്ക്കറിയില്ല.
കണ്ടെത്താൻ ശ്രമിച്ചിട്ടുംഞാൻ പരാജയപ്പെട്ടതാ അല്ലാതെ അന്വേഷിക്കാതിരുന്നിട്ടല്ല കേട്ടോ….”
എന്ന് പറഞ്ഞുകൊണ്ടവൾ തലതാഴ്ത്തിയിരിക്കുന്ന ശരണിന്റെമുടിയിഴകളിലൂടെ പതിയേവിരലോടിച്ചു.
“ഇനി നീയറിയാത്ത മറ്റൊരുകാര്യം……മനസ്സ്കൊണ്ടുംശരീരംകൊണ്ടുംഞാനിന്നുംപരിശുദ്ധതന്നെയാണ്…..”
“എന്താ……”വിശ്വസിക്കാൻകഴിയാതെയവൻ ഞെട്ടലോടെയവളേ നോക്കി.”നീ…. ഞെട്ടണ്ട എന്നെവിവാഹംകഴിച്ചയാൾക്ക് എനിക്കൊപ്പമെന്നല്ല മറ്റൊരു ഒരുസ്ത്രീക്കോപ്പവുംജീവിക്കാൻകഴിയില്ല”
“എന്ന് വച്ചാൽ…….നീ എന്തൊക്കെയാ പറേന്നെ “”അത് തന്നെ…..മാധവിന്ഒരാണിനെമാത്രമേപാർട്ണറായി കാണാൻകഴിയൂ…..
അത് മനസ്സിലാക്കിയഅവന്റെ വീട്ടുകാർ അവന്റെ സമ്മതംപോലുമില്ലാതെ നടത്തിയതഞങ്ങടെ വിവാഹം.
വിവാഹത്തിന് മുന്നേ മാധവിന് ഒരാളെഇഷ്ട്ടാണ് പേര് മാനവ്…….
ഇരുവരുടേയുംപേരുകളാണ്ആദ്യംഅവരെതമ്മിൽഅടിപ്പിച്ചത്. അന്ന് അതൊരുസൗഹൃദമായിരുന്നെങ്കിൽ പിന്നീടവർക്ക്മനസ്സിലായിഇരുവർക്കുംതമ്മിൽപിരിയാൻകഴിയില്ലെന്ന്.”
മാധവിന്റേയും മാനവിന്റേയും പ്രണയംപറയുമ്പോൾഅവളുടെമുഖത്തെപുഞ്ചിരിഅത്ഭുതത്തോടെ നോക്കികാണുകയായിരുന്നു ശരൺ.
“വിവാഹംകഴിയുന്നതിനുമുന്നേ മാധവ് കാര്യങ്ങളൊക്കെഎന്നോട്പറഞ്ഞിരുന്നു. അതുകൊണ്ട്എനിയ്ക്ക്അവരുടെബന്ധത്തിൽഒരുപ്രശ്നവുംഉണ്ടായിരുന്നില്ല. ചെന്നൈയിൽഎത്തിയഅന്ന് തന്നെ ഇരുവരുടെയുംവിവാഹംനടത്തികൊടുത്തത് ഞാനായിരുന്നു.
ഞാനിപ്പോ ഹാപ്പിയാണ്അവിടെഎനിക്ക് രണ്ട്ചേട്ടന്മാരുണ്ട്അവരുടെഅനിയത്തിയായിട്ടഞാനവിടെജീവിക്കുന്നത്.”
“അപ്പോനിന്റെജീവിതം….?അതിനെപ്പറ്റിനീയെന്താചിന്തിക്കാത്തത്”
ഇരുന്നിടത്തുനിന്നുംദേഷ്യത്തോടെചാടിയെഴുന്നേറ്റുകൊണ്ടവൻഅവളെതനിക്ക്നേരെപിടിച്ച്തിരിച്ചുനിർത്തി.
“താലികെട്ടിയതാണ് നീ… ഉദ്ദേശിച്ചതെങ്കിൽനമ്മുടെ ആചാരപ്രകാരം താലിചരട് മൂന്ന് കെട്ടിയാലേ ഭാര്യഭർത്താക്കന്മാരാവു എന്നാണല്ലോ…..
പക്ഷേ എന്റെ കഴുത്തിൽ വീണ താലിയിൽ രണ്ട് കെട്ടേഉണ്ടായിരുന്നുള്ളു അഗ്നിയെ വലംവച്ചപ്പോ ഏത് സാഹചര്യത്തിലും അവരേഒന്നിപ്പിക്കും എന്നതായിരുന്നു എന്റെ പ്രതിജ്ഞ.
പിന്നെ ഇനിയുള്ള എന്റെ ജീവിതമാണ് നീ ഉദ്ദേശിച്ചതെങ്കിൽഅതിനാണല്ലോ നിന്റെ അമ്മാവൻഅതായത് എന്റെ അച്ഛൻനിന്നെ ഇപ്പോഎനിക്കരികിലേക്ക് പറഞ്ഞുവിട്ടത്…..”
“എന്താ…..?””നീയെന്താ കരുതിയെ….മകൾക്ക് രണ്ടാംകെട്ട്കാരനായിനിന്നെ ഇങ് വിട്ടത് നിന്നോടുള്ളസ്നേഹംകൊണ്ടോ…. നിന്റെ ജോലികണ്ടോ…..നിന്റെ സമ്പാദ്യംകണ്ടോഅല്ല എന്റെകാര്യങ്ങൾഅറിഞ്ഞത്കൊണ്ട്തന്നെയാ…..നിന്നെഇപ്പോ ഈ… വേഷംകെട്ടിച്ച് എനിയ്ക്ക്മുന്നിലേക്കവർ വിട്ടത്.
നീയാവുമ്പോ ഒരുവാക്ക്കൊണ്ട്പോലുംഎന്നെനോവിക്കില്ലെന്നവർക്കറിയാം……
മകളുടെജീവിതംസേഫ്ആക്കൽ…….സമ്മതിക്കില്ല ഞാൻ എന്റെജീവിതംകണ്ടവർ നീറണം അന്നത്തെഎന്റെകണ്ണുനീര്അവരൊന്നുകണ്ടിരുന്നെങ്കിൽ ഇന്ന് ഇങ്ങനൊരവസ്ഥഉണ്ടാവില്ലായിരുന്നു.
നല്ലജോലിയുംസൗന്ദര്യവുംഉള്ളൊരുത്തനെകണ്ടപ്പോ നിന്നെമറന്നിട്ട് അവനേമതിയെന്ന്ഞാൻ വാശിപിടിച്ചെന്നല്ലേഅവര്നിന്നെപറഞ്ഞുവിശ്വസിപ്പിച്ചത് ഇനിഅത് അങ്ങനെതന്നെമതി.”
എന്നുപറഞ്ഞുകൊണ്ടവൾ ദേഷ്യത്താൽ ക്രമാതീതമായുയരുന്നശ്വാസത്തെ നിയന്ത്രിക്കാൻഎന്നത് പോലെ തന്റെ ഇരുകൈകളും മുറുകെചുരുട്ടിക്കൊണ്ട് കണ്ണടച്ച്നിന്നു.
എല്ലാംകേട്ട് തരിച്ചുനിൽക്കുന്നശരണിനുമുന്നിലേക്ക് ശാരിയെ ഇരുസൈഡിൽനിന്നുംചേർത്തുപിടിച്ചുകൊണ്ട് മാധവും മാനവും വന്നുനിന്നു.
അവരേകണ്ടശരൺ ദേഷ്യത്തോടെ ഇരുവരേയുംമാറിമാറിനോക്കിക്കൊണ്ട് അവരേതല്ലാനായി കയ്യുയർത്തി.
എന്നാൽ അവനേഅത്ഭുദപെടുത്തിയ മറ്റൊരുകാര്യമുണ്ടായിരുന്നു.അത് വരെ ദേഷ്യംനിയന്ത്രിക്കാൻകഴിയാതെനിന്നിരുന്ന ശാരി സന്തോഷത്തോടെനേർത്തചിരിയോടെമാനവിന്റെനെഞ്ചിലേക്ക്ചേർന്ന്നിന്നതായിരുന്നത്.
അവളുടെതലയിൽഒന്ന് തലോടിയശേഷം ഇരുവരും അവളെചേർത്ത് പൊതിഞ്ഞുപിടിച്ച്നിൽക്കുന്നത്കണ്ട് തന്നിൽഉടലെടുത്തദേഷ്യവും അലിഞ്ഞില്ലാതാവുന്നതറിഞ്ഞ ശരൺ മൂന്നുപേരേയുംമാറിമാറിനോക്കി.
വീട്ടിൽനിൽക്കുന്നതിലുംസുരക്ഷയും മനസ്സമാധാനവും അവർക്കൊപ്പംനിൽക്കുമ്പോൾഅവളനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനാവന്ആ…. ഒരു നിമിഷം അവളുടെകണ്ണിൽതെളിയുന്ന തിളക്കവും മുഖത്തു വിരിയുന്നസന്തോഷവും മാത്രംമതിയായിരുന്നു.
“ശരൺ….. അച്ഛനോട് പറഞ്ഞേക്ക് ഒരിക്കലുംഞാനിനിതിരികെവരില്ലെന്ന് ഈ.. ജന്മം ഇവരുടെഅനിയത്തിയായിമാത്രം ജീവിച്ചാമതിഎനിക്കെന്ന്…… ഇതാണ് എന്റെതീരുമാനമെന്ന്.”
ഒരു പുഞ്ചിരി അവനായിനൽകിക്കൊണ്ടവൾ ഇരുവരുടെയുംകൈകളിൽ കൈ കോർത്തുകൊണ്ട് പതിയേ തിരികെനടന്നു.
അവളുടെആ… പോക്ക്കണ്ട് ഒരു ദീർഘശ്വാസമെടുത്തുകൊണ്ടവൻ തിരികെനടക്കുന്നവരെതന്നെനോക്കിനിന്നു.
തങ്ങളെമൂന്നുപേരേയുംനിറക്കണ്ണുകളോടെ നോക്കിനിക്കുന്ന ശരണിനെ തിരിഞ്ഞുനോക്കിയ മാധവും മാനവും പുഞ്ചിരിയോടെ അവനേനോക്കി പതിയേകണ്ണടച്ച്കാണിച്ചുകൊണ്ട് തിരികെനടന്നു.
ആ….പുഞ്ചിരി പതിയേ അവനിലേക്കും പടർന്നു