ഞാൻ ചീത്തയാണ് എന്നെ വിവാഹം കഴിക്കേണ്ട മറ്റൊരു പെൺകുട്ടിയെ നോക്കൂ നിങ്ങൾക്ക് നല്ലൊരു പെൺകുട്ടിയെ കിട്ടും

രചന: ഇഷ

 

ഇപ്പോൾ വന്ന വിവാഹാലോചന ഉറപ്പിക്കുകയാണ് എന്ന് അച്ഛൻ പറഞ്ഞതും ഒരു ഞെട്ടൽ ആയിരുന്നു നിമിഷയ്ക്ക്…

മനസ്സുകൊണ്ട് ഒരു വിവാഹത്തിന് അവൾ ഇപ്പോഴും തയ്യാറായിട്ടില്ല..

 

ഒരുപാട് വിവാഹാലോചനകൾ വന്നെങ്കിലും ഒന്നിനും തയ്യാറാകാതെ നിൽക്കുകയായിരുന്നു നിമിഷ അവളുടെ കൂടെ പഠിച്ച എല്ലാവർക്കും കല്യാണം കഴിഞ്ഞ് കുട്ടികളായി എന്നിട്ടും നിമിഷ ഇപ്പോഴും വിവാഹമേ വേണ്ട എന്നു പറഞ്ഞ് പിടിവാശി പിടിച്ചു ആദ്യമൊക്കെ വീട്ടുകാർ സമ്മതിച്ചുകൊടുത്തു.

 

പക്ഷേ ഇത്തവണ പിടിച്ച പിടിയാലേ അവളുടെ അച്ഛൻ കല്യാണം ഉറപ്പിക്കുകയാണ് എന്ന് പറഞ്ഞു കാരണം ഗവൺമെന്റ് ജോലിക്കാരൻ ആയിരുന്നു വന്നയാൾ..

 

പേര് രാജേഷ് വീട്ടിൽ അമ്മയും അനിയത്തിയും മാത്രമേയുള്ളൂ അച്ഛൻ ചെറുപ്പത്തിലെ മരിച്ചു, വില്ലേജ് ഓഫീസിലാണ് ജോലി സ്വന്തമായി ഒരു വീടും അത്യാവശ്യം പറമ്പ് സ്വത്തും എല്ലാം ഉണ്ട്..

അനിയത്തിയുടെ വിവാഹം ഈയിടെ കഴിഞ്ഞു അവൾ അവളുടെ ഭർത്താവിന്റെ വീട്ടിലാണ് അമ്മ ഇപ്പോൾ തനിച്ചായതുകൊണ്ടാണ് ഒരു വിവാഹത്തെപ്പറ്റി പെട്ടെന്ന് തന്നെ ചിന്തിക്കുന്നത്…

 

രാജേഷിന് നിമിഷയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഈ വിവാഹം നടത്തണം എന്നു പറഞ്ഞ് രാജേഷിന്റെ അമ്മാവൻ വന്നിരുന്നു എന്തുവേണമെങ്കിലും തീരുമാനിച്ചോളാൻ പറഞ്ഞു നിമിഷയുടെ അച്ഛൻ… അവളുടെ അഭിപ്രായത്തെ അവഗണിച്ചുകൊണ്ട്…

 

അത് അവളിൽ ഏറെ നിരാശ പടർത്തി എങ്ങനെ ഇതിൽനിന്ന് ഒഴിവാകുമെന്ന് അറിയില്ലായിരുന്നു എല്ലാവരും അവളോട് മാറിമാറി ചോദിച്ചിരുന്നു എന്തുകൊണ്ടാണ് ഒരു വിവാഹത്തിന് ഇത്രയും കാലമായി സമ്മതിക്കാത്തത് എന്ന് മനസ്സിൽ കെട്ടിപ്പൂട്ടിവച്ച ആ രഹസ്യം അവൾ ആരോടും പറയാൻ തയ്യാറാല്ലായിരുന്നു…

 

വിവാഹത്തിനുള്ള നാളുകൾ അടുക്കുംതോറും രാജേഷിനോട് എന്തോ തെറ്റ് ചെയ്യുകയാണല്ലോ എന്ന ബോധം അവളുടെ ഉള്ളിൽ നിറഞ്ഞു എങ്ങനെയെങ്കിലും ഈ വിവാഹത്തിൽ നിന്ന് പിന്മാറാൻ അവളുടെ മനസ്സ് പറഞ്ഞു അതുകൊണ്ടുതന്നെയാണ് രാജേഷിനെ നേരിട്ട് കണ്ട് ഒന്ന് സംസാരിക്കാം എന്ന് അവൾ തീരുമാനിച്ചത്..

 

അയാളുടെ നമ്പറിലേക്ക് വിളിച്ചു സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു വിവാഹത്തിനുമുമ്പ് പെൺകുട്ടിക്ക് എന്താണ് തന്നോട് സംസാരിക്കാൻ ഉള്ളത് എന്നോർത്ത് രാജേഷിനും ചെറിയൊരു ടെൻഷൻ തോന്നി എങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ ഒരു റസ്റ്റോറന്റിന്റെ പേര് പറഞ്ഞു അവിടെ വച്ച് കാണാം എന്ന് തീരുമാനിച്ചു…

പറഞ്ഞതിലും അരമണിക്കൂർ നേരത്തെ തന്നെ നിമിഷ അവിടേക്ക് എത്തിയിരുന്നു രാജേഷിനെ അക്ഷമയായി കാത്തിരുന്നു അവൾ… അവിടെക്ക് രാജേഷ് വന്നതും അവൾ എണീറ്റ് നിന്നു രാജേഷ് അവളുടെ അരികിലേക്ക് എത്തി…

 

എങ്ങനെ തുടങ്ങും എന്ത് പറയും എന്നൊന്നും അറിയില്ലായിരുന്നു അവൾക്ക് അതുകൊണ്ടുതന്നെ അവളുടെ മുഖത്തെ പരിഭ്രമം രാജേഷിലും ചെറിയൊരു ടെൻഷൻ നിറച്ചു എന്ത് തന്നെയായാലും തനിക്ക് എന്നോട് തുറന്നു പറയാം എന്ന് രാജേഷ് ധൈര്യം കൊടുത്തപ്പോഴാണ് അവൾ പറയാൻ തയ്യാറായത്..

 

“”” ഞാൻ ചീത്തയാണ് എന്നെ വിവാഹം കഴിക്കേണ്ട മറ്റൊരു പെൺകുട്ടിയെ നോക്കൂ നിങ്ങൾക്ക് നല്ലൊരു പെൺകുട്ടിയെ കിട്ടും വെറുതെ എന്നെ വിവാഹം ചെയ്തു ജീവിതം തകർക്കരുത്!!!!”””

 

അത്രയും പറഞ്ഞ് അവൾ ഇരുന്നു കരഞ്ഞു രാജേഷ് ആകെക്കൂടി ഷോക്കായി എന്താണ് നിമിഷ പറയുന്നത് എന്ന് മനസ്സിലാവാതെ… അയാളുടെ മനസ്സിലൂടെ എന്തൊക്കെയോ അരുതാത്ത ചിന്തകൾ കടന്നുപോയി എങ്കിലും അവളുടെ വായിൽ നിന്ന് തന്നെ എന്താണ് അവൾ ഇങ്ങനെ പറയാനുള്ള കാരണം എന്നറിയണമായിരുന്നു…

 

അത് ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി പക്ഷേ അതുകൊണ്ട് രാജേഷ് തൃപ്തനായില്ല എന്താണ് കാരണം എന്ന് പറയാതെ അവിടെ നിന്നു പോകാൻ പറ്റില്ല എന്നയാൾ ശഠിച്ചു..

 

ഒടുവിൽ മറ്റു മാർഗങ്ങളില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് മാത്രം അവൾ രാജേഷിന്റെ മുന്നിൽ മനസ്സ് തുറക്കാൻ തയ്യാറായി..

 

“”” ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കുടുംബത്തിൽ ഉള്ള വയസ്സായ ഒരാള് വീട്ടിൽ വന്നിരുന്നു…. അമ്മയ്ക്ക് അമ്മയുടെ അച്ഛനെ പോലെയായിരുന്നു അയാൾ.. എല്ലാവരോടും വളരെ സ്നേഹപൂർവ്വം പെരുമാറും പ്രത്യേകിച്ച് കുട്ടികളോട് എന്നോട് അതുപോലെ പെരുമാറിയപ്പോൾ ഞാൻ എന്റെ അപ്പൂപ്പനെ പോലെ കരുതി…

 

ഞങ്ങൾക്ക് കഥകൾ എല്ലാം പറഞ്ഞു തരുമായിരുന്നു അതുകൊണ്ടുതന്നെ കുട്ടികൾ എല്ലാം അയാളുടെ കൂടെ കിടക്കാൻ തല്ലുകൂടും ഞാനും ഏട്ടനും, അച്ഛന്റെ പെങ്ങളുടെ മകൻ വിച്ചേട്ടനും എല്ലാം അപ്പൂപ്പന്റെ കൂടെ കിടന്നു!!!

 

രാത്രി അയാളുടെ കൈകൾ എന്റെ ദേഹത്തെല്ലാം ഒഴുകി നടന്നു ഉറക്കത്തിലായിരുന്നു ഞാൻ അത് അറിഞ്ഞപ്പോൾ ഞെട്ടിയുണർന്നു…

 

എന്നെ മാറിടങ്ങളെല്ലാം ഞെരിച്ച്, എന്റെ മുന്നിൽ പൂർണ്ണ നഗ്നനായി അയാൾ!!! മാത്രവുമല്ല, അയാളുടെ രഹസ്യ ഭാഗങ്ങളെല്ലാം എന്നെക്കൊണ്ട് പിടിപ്പിക്കാൻ വേണ്ടി അയാൾ പരിശ്രമിച്ചു അതോടെ ഞാൻ ബഹളം വച്ചു…

 

എല്ലാവരും വന്നാൽ അയാൾക്ക് പ്രശ്നമാകും എന്നറിഞ്ഞതോടെ ഇത് ആരോടെങ്കിലും തുറന്നു പറഞ്ഞാൽ എന്റെ അമ്മയെ കൊല്ലും എന്നു പറഞ്ഞു പേടിച്ച് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല!!!

 

എന്തോ പാറ്റയെ കണ്ടു പേടിച്ചതാണെന്ന് ഒരു കള്ളം അയാൾ തന്നെ എല്ലാവരോടും പറഞ്ഞു ഞാൻ അമ്മയുടെ കൂടെ അമ്മയുടെ മുറിയിലേക്ക് നടന്നു അതിൽ പിന്നെ ഞാൻ അയാളെ കണ്ടിട്ട് ഇല്ല…

 

ആരോടെങ്കിലും ഞാൻ തുറന്നു പറഞ്ഞാലോ എന്ന് ഭയപ്പെട്ടിട്ടാകും ഞങ്ങളുടെ വീട്ടിലേക്ക് പിന്നീട് വന്നതും ഇല്ല..

 

പക്ഷേ അന്ന് നടന്നതെല്ലാം മായാതെ എന്റെ മനസ്സിൽ തന്നെ കിടന്നിരുന്നു ആര് എന്ത് രീതിയിൽ എന്നെ തൊട്ടാലും അയാളുടെ കൈകൾ എന്റെ ശരീരത്തിലൂടെ ഒഴുകുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്…

 

അന്നേരം വല്ലാത്ത അരപ്പ് തോന്നും ഓനിക്കാൻ തോന്നും ഛർദ്ദിക്കാൻ വരും…

ഇത്രയും കാലം ഇതൊന്നും ആരോടും പറയാതെ ഉള്ളിൽ വച്ച് ഞാൻ വീർപ്പുമുട്ടുകയായിരുന്നു എന്റെ സ്വന്തം ജ്യേഷ്ഠനെ പോലും ഒന്ന് ചേർത്തു പിടിക്കാൻ അതിനുശേഷം എനിക്ക് ഭയമായിരുന്നു.. അച്ഛനെ ഭയം… എല്ലാവരെയും ഭയം!!

എങ്ങനെ ജീവിച്ച ജീവിച്ച് എനിക്ക് മതിയായി ഇനിയൊരു വിവാഹം കൂടി കഴിക്കാൻ എനിക്ക് പറ്റില്ല എന്റെ ദേഹത്ത് തൊട്ടാലും എനിക്ക് ഓർമ്മ വരുന്നത് അന്നത്തെ ആ സംഭവമാണ്…!!”””

 

അതും പറഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയുന്ന അവളെ ചേർത്തുപിടിച്ചു രാജേഷ് അവളുടെ ഉള്ളിലെ മാനസിക സംഘർഷം എത്രത്തോളം ഉണ്ടെന്ന് രാജേഷിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ… ഒരു എട്ടാം ക്ലാസ്കാരി ഇത്രയും കാലം മനസ്സിൽ ഇത്രയും വലിയൊരു ഭാരം വെച്ച് സ്വയം അനുഭവിച്ചു ആരോടും തുറന്നു പറയാനുള്ള അടുപ്പം പോലും ഒരുപക്ഷേ അവൾക്ക് തോന്നിക്കാണില്ല അതുകൊണ്ടായിരിക്കും ഇത്രയും കാലം എല്ലാം സ്വയം ഉള്ളിലൊതുക്കിയത്…

 

അല്ലെങ്കിൽ അയാളെ ഭയപ്പെട്ടിട്ട് ആവാം…

എന്തുതന്നെയായാലും വല്ലാത്തൊരു മാനസിക സംഘർഷത്തിലൂടെയാണ് അവൾ ഇത്രനാളും കടന്നുപോയത് അവളെ ചേർത്തുപിടിക്കാൻ തോന്നി രാജേഷിന്..

 

“”” എടോ ജീവിതവും അന്ന് നടന്നതും തമ്മിൽ ഒരുപാട് അന്തരമുണ്ട് സ്നേഹത്തോടെ ഒരാൾ തന്നെ ചേർത്തു പിടിച്ചാൽ മാറാവുന്നതേയുള്ളൂ തന്റെ ഈ മനസ്സിലുള്ള ചിന്തകളെല്ലാം!!! നടന്നതൊന്നും തന്റെ തെറ്റല്ല തനിക്ക് അതിൽ ഒരു പങ്ക് പോലുമില്ല ഇപ്പോഴും ആ പണ്ടത്തെ കുട്ടി തന്നെയാണ് താൻ!!!!””

 

രാജേഷ് പറയുന്നത് കണ്ണുകൾ മിഴിച്ച് അവൾ കേട്ടിരുന്നു…

 

“”” ഇത്രയും പറഞ്ഞിട്ടും എനിക്ക് തന്നെ വിവാഹം കഴിക്കണം എന്ന് തന്നെയാണ് ആഗ്രഹം. അതുകൊണ്ടുതന്നെ, എല്ലാം അറിഞ്ഞ് ഞാൻ തന്നെ സ്വന്തമാക്കുന്നതല്ലേ നല്ലത് ഒരു കാര്യം ചെയ്യാം നമുക്ക് ഒരു കൗൺസിലറേ പോയി കാണാം, അയാൾ തനിക്ക് വേണ്ട ഉപദേശങ്ങളും ഇതുപോലുള്ള മാനസിക സംഘർഷങ്ങളിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള ടിപ്സും എല്ലാം പറഞ്ഞു തരും..

 

അതുകഴിഞ്ഞ് സാവധാനം മതിയെന്നേ നമ്മൾ ജീവിതം ആരംഭിക്കുന്നത്!!!

 

അവർ ഒരു സൈക്യാട്രിസ്റ്റിനെ ചെന്ന് കണ്ടു അയാളുടെ ട്രീറ്റ്മെന്റ് കൗൺസിലിങ്ങും ഒരു പരിധിവരെ അവളുടെ പ്രശ്നങ്ങളിൽ നിന്ന് അവളെ പുറത്തേക്ക് വരാൻ സഹായിച്ചിരുന്നു..

അപ്പം ഒരു താലികെട്ട് അവളെ സ്വന്തമാക്കി ചേർത്തുപിടിച്ച രാജേഷിന്റെ കരുതലും….

 

പ്രണയാധിക്യം കൊണ്ട് ഒരു രാത്രിയിൽ അവളെ പൂർണ്ണമായും സ്വന്തമാക്കുമ്പോൾ രാജേഷിനു ഉറപ്പുണ്ടായിരുന്നു അവളിൽ പണ്ടത്തെ ഓർമ്മകൾ അശേഷം ഇല്ല എന്ന്….!!!

 

ജീവിതത്തിൽ എന്തൊക്കെ ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഒരു കൈത്താങ്ങ് മതി എല്ലാം മറന്നു തിരികെ ജീവിതത്തിലേക്ക് തന്നെ വരാൻ!!! നിമിഷയ്ക്ക് രാജേഷ് തുണയായത് പോലെ…

Leave a Reply

Your email address will not be published. Required fields are marked *