തലേന്നത്തെ പരാക്രമം ആരംഭിച്ചേക്കാം. രാത്രിയിലെ വേഴ്ച സമ്മാനിച്ച നീറ്റൽ

(രചന: അഞ്ജലി)

 

നഗ്നമായ ശരീരം ബെഡ് ഷീറ്റ് കൊണ്ട് വാരി പുതച്ചവൾ വേച്ചു വേച്ചു ജാലകത്തിന് അരികിലേക്ക് നടന്നു. ചില്ല് ഗ്ലാസിൽ പറ്റിപ്പിടിച്ച മഞ്ഞു തുള്ളികളിൽ കൈകൾ കൊണ്ട് പോറി പുലരി വെട്ടം വീഴുന്ന വഴിത്താരയിൽ നോക്കി ഗായത്രി നിശ്ചലം നിന്നു. അവളുടെ മിഴികളിൽ നിന്നും കണ്ണ് നീർ തുള്ളികൾ താഴേക്ക് ഇറ്റ് വീണു.

 

ബെഡിൽ കിടന്നുറങ്ങുന്ന സാമിനെ ഇടയ്ക്കിടെ അവൾ പാളി നോക്കുന്നുണ്ടായിരുന്നു. ഏത് നിമിഷവും അവൻ ഉണർന്നേക്കാം. എണീറ്റ് കഴിഞ്ഞാൽ പിന്നെ തലേന്നത്തെ പരാക്രമം ആരംഭിച്ചേക്കാം.

 

രാത്രിയിലെ വേഴ്ച സമ്മാനിച്ച നീറ്റൽ ഇപ്പോഴും ശരീരത്തിൽ നിന്ന് പോയിട്ടില്ല. ഇനിയും അവന്റെ ആവേശത്തെ താനെങ്ങനെ താങ്ങും. ഒന്ന് ചിന്തിച്ചാൽ സാമിനെ ഇങ്ങനെ ആക്കിയത് താൻ തന്നെയല്ലേ. ഗായുവിന്റെ ഓർമ്മകൾ കോളേജ് കാലഘട്ടത്തിലേക്ക് പോയി.

 

കോളേജ് ഹീറോയായി സാം വിലസി നടന്നിരുന്ന മനോഹരമായ അഞ്ചു വർഷങ്ങൾ. പെൺപിള്ളേരുടെ ഫസ്റ്റ് ക്രഷ് എന്നും അവനായിരുന്നു. സാംമും ഗായത്രിയും കോളേജിൽ ഒരേ ക്ലാസ്സിൽ പഠിച്ചവരാണ്. എല്ലാവർക്കും അസൂയ തോന്നുന്ന പ്രണയ ജോടികൾ.

 

പ്രേമം തലയ്ക്ക് പിടിച്ചപ്പോൾ തന്നെ മനസ്സും ശരീരവും ഒരുപോലെ പങ്ക് വച്ചവർ. തൊട്ടാൽ പൊട്ടി തെറിക്കുന്ന കാന്താരിയും അവൾക്ക് ചേർന്ന കലിപ്പനും.

 

ഇരുവരുടെയും പ്രണയത്തിൽ അസൂയ തോന്നാത്ത ഒരാൾ പോലുമില്ലായിരുന്നു ക്യാമ്പസിൽ. എല്ലാം നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.

 

ഫസ്റ്റ് ഇയറിലെ ഒരു പെൺകുട്ടിയെ സാംമും ഫ്രണ്ട്സും റാഗ് ചെയ്തു. അവൾ പ്രിൻസിക്ക് പരാതി കൊടുത്തു എല്ലാരേം സസ്പെൻണ്ട് ചെയ്യിച്ചു. സസ്പെൻസഷൻ കഴിഞ്ഞു വന്ന ദിവസം എല്ലാവരും അവളെ കാണാൻ പോയി.

 

ക്ലാസ്സ്‌ മുറിയിൽ തനിച്ചിരുന്നവളെ അവന്മാർ ദേഷ്യത്തിൽ കടന്ന് പിടിക്കുകയും ബലം പ്രയോഗിച്ച് ഉമ്മ വയ്ക്കുകയും നെഞ്ചിലും മറ്റും അമർത്തി പിടിച്ച് അവളെ നന്നായി പേടിപ്പിക്കുകയും ചെയ്തു. ക്

 

ലാസിലെ ചില കുട്ടികൾ അതൊക്കെ കണ്ടുകൊണ്ട് കയറി വന്നു. അവസരം കിട്ടുമ്പോൾ അവളെ മൊത്തത്തിൽ എടുത്തോളാമെന്ന് പറഞ്ഞ് അവന്മാർ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയതിന്റെ പിന്നാലെ ആ പെൺകുട്ടി ക്യാമ്പസിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

 

കൂട്ടുകാർ ആ കുട്ടിയോട് മോശമായി പെരുമാറുമ്പോൾ ആരുടെയോ കാൾ വന്നിട്ട് സാം അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ അവരെല്ലാവരും ക്ലാസ്സ്‌ റൂമിൽ കയറി പോകുന്നത് ഗായത്രി ഉൾപ്പെടെ ആരൊക്കെയോ കണ്ടിരുന്നു.

 

അതിനിടയ്ക്ക് ഫോൺ വന്നിട്ട് സാം പുറത്തേക്ക് പോയത് ആരും ശ്രദ്ധിച്ചില്ല. ആ പെൺകുട്ടിയെ ശാരീരികമായി കയ്യേറ്റം ചെയ്യുമെന്നും അവൾ ആത്മഹത്യാ ചെയ്യുമെന്നും ആരും ചിന്തിച്ചില്ല.

 

സാംമും കൂട്ടത്തിൽ ഉണ്ടെന്ന് കരുതി ഗായു അവനെ വെറുത്തു. അവനു പറയാനുള്ളത് കേട്ടില്ല. സാമിനെതിരെ കോടതിയിൽ അവൾ സാക്ഷി പറഞ്ഞു. കോടതി പ്രതികളെ റിമാൻഡിൽ വിട്ടു. ജയിലിൽ കൊടിയ പീഡനങ്ങൾ അവന് അനുഭവിക്കേണ്ടി വന്നു. ഒടുവിൽ പോലിസ് അന്വേഷണത്തിൽ സാം നിരപരാധി ആണെന്ന് തെളിഞ്ഞു. കോടതി അവനെ വെറുതെ വിട്ടു.

 

സത്യം അറിഞ്ഞപ്പോൾ മുതൽ മാപ്പ് ചോദിച്ചു ഗായത്രി അവന്റെ പിന്നാലെ നടന്നെങ്കിലും സാം അവളെ ആട്ടിയകറ്റി. ചെയ്യാത്ത തെറ്റിന് കുറേനാൾ ജയിലിൽ കിടക്കേണ്ടി വന്നതും നാണംകെട്ടതും കാമുകി പോലും അവിശ്വസിച്ചതും സാമിനെ തകർത്തു കളഞ്ഞു. ഗായത്രിയോടുള്ള പ്രണയം ദേഷ്യമായി ഇരട്ടിച്ചു.

 

ആരോടും മിണ്ടാതെ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാതെ ദിവസങ്ങളും മാസങ്ങളും അവൻ വീട്ടിൽ തന്നെ ഇരുന്നു. സ്നേഹം കൊണ്ട് സാമിനെ മാറ്റിയെടുക്കാമെന്ന വിശ്വാസത്തിൽ അവന്റെ വീട്ടുകാരെ കൺവിൻസ് ചെയ്ത് അവളവനെ കല്യാണം കഴിച്ചെങ്കിലും സാമിന് ഒരു മാറ്റവും ഉണ്ടായില്ല.

 

അമ്മയുടെ കണ്ണീരിനു മുന്നിലാണ് സാം ഗായത്രിയെ കെട്ടിയത് തന്നെ. പക്ഷേ അഞ്ചു വർഷം സ്നേഹിച്ചിട്ടും ഒരു തരി പോലും തന്നെ മനസ്സിലാക്കാതെ താൻ തെറ്റ് ചെയ്‌തെന്ന് കരുതി ഉപേക്ഷിച്ചു പോയവളെ മറുപടിയും സ്നേഹിക്കാനോ സ്വീകരിക്കാനോ സാമിന് കഴിഞ്ഞില്ല.

 

അവൾ തന്റെ ജീവിതത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു പോകാൻ സാം ഗായത്രിയെ മാക്സിമം ഉപദ്രവിച്ചു കൊണ്ടിരുന്നു.

 

പെട്ടെന്ന് തോളിലൊരു തീ പൊള്ളൽ ഏറ്റത് പോലെ തോന്നിയിട്ടാണ് ഗായു ഞെട്ടി തിരിഞ്ഞത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി സാം അവളുടെ പിന്നിൽ വന്ന് നിൽക്കുകയാണ്. സിഗരറ്റിന്റ അഗ്രം അവൻ ഗായത്രിയുടെ തോളിൽ അമർത്തിയതാണ്.

 

“ആഹ്…” വേദനയോടെ ഗായു പുളഞ്ഞു.

 

അവളുടെ ശരീരം മറച്ചിരുന്ന പുതപ്പ് വലിച്ച് കട്ടിലിലേക്ക് എറിഞ്ഞിട്ട് വെളുത്ത വെണ്ണക്കല്ല് പോലെയുള്ള ആ നഗ്ന ദേഹം അവൻ ചേർത്ത് പിടിച്ചു. മുല്ലമൊട്ട് പോലെ കൂമ്പിയ അവളുടെ മാറിടങ്ങളെ കയ്യിലെടുത്തു ഞെരിച്ചു കൊണ്ട് സാം ചുണ്ടിലെരിയുന്ന സിഗരറ്റ് കുറ്റി ഗായുവിന്റെ ഞെഞ്ചിൽ അമർത്തി.

 

“വേണ്ട സാം… എനിക്ക് വേദനിക്കുന്നു.” പൊള്ളലിൽ നോവോടെ ഗായത്രി കുതറി പിടഞ്ഞു.

 

“ഞാൻ ഇങ്ങനെയാടി… പറ്റുമെങ്കിൽ സഹിച്ച മതി. ഇല്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ.”

 

അവളെ തൂക്കിയെടുത്തു കട്ടിലിലേക്ക് ഇട്ട് അടുത്ത അംഗത്തിനായി തയ്യാറെടുത്തു കൊണ്ട് സാം ഗായുവിന്റെ മേലേക്ക് ചാടി വീണു.

 

എത്രയൊക്കെ അവനവളെ വേദനിപ്പിച്ചിട്ടും ഗായത്രി അവനെ വിട്ട് പോയില്ല. അവൾക്കറിയാം താനവനെ ഉപേക്ഷിച്ചു പോകാനാണ് ഈ ക്രൂരതകളൊക്കെ ചെയ്യുന്നതെന്ന്. പക്ഷേ ഒരിക്കൽ അറിയാതെ പറ്റിയ തെറ്റിദ്ധാരണയുടെ പേരിൽ സാമിനെ വേദനിപ്പിച്ചു കൊണ്ട് അവനോട് വെറുപ്പ് കാട്ടി പോയതിൽ ഗായത്രിക്ക് നല്ല കുറ്റബോധമുണ്ട്.

 

സാമിന്റെ മനസ്സിലേ മുറിവുണങ്ങുമ്പോൾ അവൻ തന്നെ സ്നേഹിക്കുമെന്ന പ്രതീക്ഷയിൽ ഗായത്രി എല്ലാം സഹിച്ചു.

 

രണ്ട് വർഷങ്ങൾ ഒരു മാറ്റവുമില്ലാതെ കടന്ന് പോയി. ഒരു ദിവസം രാവിലെ എണീറ്റ് നോക്കുമ്പോ സാം ബെഡിൽ ഉണ്ടായിരുന്നില്ല. ഒരു ലെറ്റർ എഴുതി വച്ച് അവൻ എങ്ങോട്ടോ പോയിരുന്നു. വിറ കൈകളോടെയാണ് ഗായത്രി കത്തെടുത്തു വായിച്ചത്.

 

“പ്രിയപ്പെട്ട ഗായത്രിക്ക്,

നീയെന്നെ തെറ്റിദ്ധരിച്ചു ഉപേക്ഷിച്ചു പോയ ആ ദിവസം നിന്റെ സാം മരിച്ചു പോയി ഗായു. ജയിലിലും പുറത്തും ചെയ്യാത്ത കുറ്റത്തിന് ഞാൻ അനുഭവിച്ച പീഡനം ചില്ലറയല്ല. അഞ്ചു വർഷം സ്നേഹിച്ചിട്ടും നിനക്കെന്നെ തിരിച്ചറിയാൻ കഴിയാതെ പോയത് കൊണ്ടല്ലേ എന്റെ ഭാഗം കേൾക്കാൻ നിൽക്കാതെ നീ പോയത്.

 

ആ നിന്നെ എനിക്കൊരിക്കലും സ്നേഹിക്കാൻ കഴിയില്ല. എന്റെ മോശം സമയത്ത് എന്റെ വിശ്വസിച്ചു കൂടെ നിന്ന അമ്മയുടെ സങ്കടം കാണാൻ വയ്യാത്തോണ്ടാ നിന്നെ ഞാൻ ഭാര്യയാക്കിയത്. നീ ഉപേക്ഷിച്ചു പോകാൻ വേണ്ടിയാ ഇത്രയൊക്കെ നിന്നെ ദ്രോഹിച്ചത്. പക്ഷേ നീ പോയില്ല. അതുകൊണ്ട് ഞാൻ പോവാ. ഇനിയൊരിക്കലും മടങ്ങി വരില്ല. എന്നെയാരും അനേഷിക്കേം വേണ്ട.”

 

എന്ന് സാം

 

അവന്റെ കത്ത് വായിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് ഗായത്രി തറയിലേക്ക് ഇരുന്നു.

 

“സോറി സാം… ഒരു തെറ്റിദ്ധാരണ സംഭവിച്ചു പോയി. അതിന്റെ പേരിൽ നീയെന്നെ ഉപേക്ഷിച്ചു പോകരുതായിരുന്നു. എന്നെങ്കിലും എന്നോടുള്ള വെറുപ്പ് മാറി തിരികെ വരുമെന്ന് എനിക്കുറപ്പുണ്ട്. ഞാൻ കാത്തിരിക്കും സാം.

 

ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ച് അവന്റെ അക്ഷരങ്ങൾ നെഞ്ചോട് ചേർത്ത് അവളിരുന്നു. സാം എന്നെങ്കിലും തിരികെ വരുമെന്ന് പ്രതീക്ഷയോടെ.

Leave a Reply

Your email address will not be published. Required fields are marked *