അയാൾക്കൊപ്പം ഇനിയും ഒരു പരീക്ഷണത്തിന് എനിക്ക് പറ്റില്ല കണ്ണാ ” കണ്ണൻ ധർമ്മ സങ്കടത്തിലായി.

ഏടത്തിയമ്മ

(രചന: Atharv Kannan)

 

” നിന്നെ ഒരു പെണ്ണായി കണ്ടിട്ടില്ലെന്ന നിന്റെ ചേട്ടൻ എന്നോട് പറഞ്ഞത്. അങ്ങനൊരാൾക്കൊപ്പം ജീവിക്കാൻ എന്നെ നീ നിർബന്ധിക്കരുത് ”

 

വീടിനു പിന്നിലെ പറമ്പിലെ കുളത്തിനരുകിൽ ഭർത്താവിന്റെ അനിയനോടായി അവൾ പറഞ്ഞു നിർത്തി.കാറ്റിൽ ആടുന്ന മുടിയിഴകൾ അവൾ മെല്ലെ തഴുകി ഒതുക്കുന്നതും നോക്കി അവൻ മറുപടി പറഞ്ഞു,

 

” രണ്ട് പേർക്കും ഒരു കൗൺസിലിംഗിന് പൊയ്ക്കൂടേ? ചിലപ്പോ ഒരു മാറ്റം വന്നാലോ? ”

 

” ചിലപ്പോ? അല്ലേ… അല്ലാതെ ഉറപ്പൊന്നും ഇല്ലല്ലോ? അയാൾക്കൊപ്പം ഇനിയും ഒരു പരീക്ഷണത്തിന് എനിക്ക് പറ്റില്ല കണ്ണാ ”

 

കണ്ണൻ ധർമ്മ സങ്കടത്തിലായി.

 

” നിങ്ങളെ ഞങ്ങളെല്ലാവരും മിസ്സ്‌ ചെയ്യുന്നുണ്ട്. അച്ഛൻ അമ്മ ദേവു ഞാൻ… അങ്ങനെ എല്ലാവരും ”

 

” അതുകൊണ്ട്? ”

 

” ഏട്ടനെ മാത്രം നോക്കാതെ ഞങ്ങളെ പറ്റിയും ചിന്തിച്ചു കൂടെ? ഇനിയിപ്പോ രണ്ട് മാസം കഴിഞ്ഞ അച്ഛനും അമ്മയും ചേച്ചിയുടെ അടുത്തേക്ക് പോവും.. പിന്നെ ഞങ്ങൾക്കവിടെ ആരാ ഉള്ളത്? ”

 

” ഭാര്യക്ക് കിട്ടേണ്ടത് എനിക്ക് ആര് തരും? നിന്റെ ഏട്ടൻ അതിൽ പൂർണ്ണ പരാജയമാണ് കണ്ണൻ ”

 

” പക്ഷെ ഞങ്ങളെല്ലാം.. പ്രത്യേകിച്ച് ഞാൻ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു… ” കണ്ണന്റെ ഭവം മാറുന്നതു അവൾ അറിഞ്ഞു…

 

” കണ്ണാ.. വളഞ്ഞു ചുറ്റി നീ എങ്ങോടാ പോവുന്നെ? ”

 

കണ്ണൻ മൗനം പാലിച്ചു…

 

” എന്നെ തിരക്കി ഇത്രയും ദൂരം ഒറ്റയ്ക്ക് വന്നപ്പോഴേ എനിക്ക് തോന്നി, ഇത് നിന്റെ മാത്രം തീരുമാനം ആണെന്ന്. ”

 

” എനിക്ക് നിങ്ങളെ ഇഷ്ടമാണ്… കല്യാണത്തിന്റെ അന്ന് നിങ്ങളെ ആദ്യമായി കണ്ടത് മുതൽ… ഇപ്പോഴും നിങ്ങളെ എനിക്ക് ഇഷ്ടമാണ് ”

 

തലയ്ക്കു ഇടിവെട്ടേറ്റ പോലെ അവൾ നിന്നു. ” നീ എന്തൊക്കയാ ഈ പറയുന്നേ? അപ്പൊ ഇത്രേം നാളും നീ എന്നോട് പെരുമാറിയതെല്ലാം ആ അർത്ഥത്തിൽ ആയിരുന്നോ? ”

 

” അല്ല.. അങ്ങനല്ല… ”

 

” പിന്നെ? ”

 

” നിങ്ങളിലെ സൗന്ദര്യം ഞാൻ ആസ്വദിച്ചിരുന്നു എന്ന് മനസ്സിലാവുന്നതു നിങ്ങൾ അവിടെ നിന്നും പോന്നതിനു ശേഷമാണ്… നിങ്ങളെ എനിക്ക് ഇഷ്ടമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നതും അപ്പോഴാണ്? ”

 

” അതിനു മുൻപൊരിക്കലും നിന്റെ മനസ്സ് താളം തെറ്റിയിട്ടില്ലേ? ”

 

അവൻ വീണ്ടും മൗനം പാലിച്ചു

 

” ചേട്ടൻ കെട്ടിയ പെണ്ണിനെ വീണ്ടും അനിയൻ കെട്ടുന്നത് ആൾക്കാർക്ക് പറഞ്ഞു ചിരിക്കാൻ ഒരുപാടുണ്ടാവും… മാത്രമല്ല നിന്നെ ഒരിക്കലും ഞാനാ കണ്ണുകളിലൂടെ കമടിട്ടില്ല.. ”

 

” അതിനു കല്ല്യാണം കഴിക്കണം എന്ന് ആര് പറഞ്ഞു ??? വീട്ടിൽ വന്നു നിന്നൂടെ? ഏട്ടൻ തരാത്തത് എന്തോ അത് ഞാൻ തരാം… ആരും സംശയിക്കില്ല… ഇപ്പൊ അച്ഛനും അമ്മയും കൂടി പോയാൽ ദേവു രണ്ട് മാസം കൂടി കാണും വീട്ടിൽ.. പിന്നെ നമ്മള് മാത്രല്ലേ ഉണ്ടാവു.. ഏട്ടൻ വന്നാ വന്നു.. പോയാ പോയി ”

 

അവളുടെ കണ്ണുകൾ കലങ്ങി….

 

” എങ്കിൽ പിന്നെ എനിക്കൊരു വിലയിട്ടു വിക്കായിരുന്നില്ലേ നിനക്ക്? നിന്നെ ഞാൻ തല്ലാത്തത് വേറൊന്നും കൊണ്ടല്ല.. അടി കിട്ടണ്ടത് നിനക്കല്ല മക്കളെ വളർത്താൻ അറിയാത്ത നിന്റെ അച്ഛനും അമ്മയ്ക്കും ആണ്…

 

ചേട്ടൻ കെട്ടിയ പെണ്ണിനെ താലി കേട്ടുന്നതിനേക്കാൾ മോശമാണ് കണ്ണൻ ചേട്ടന്റെ ഭാര്യയുമായി രഹസ്യ ബന്ധത്തിൽ ഏർപ്പെടുന്നത്… എന്തായാലും നീ എന്നെ കണ്ട രീതി കൊള്ളാം.. ഒരു പക്ഷെ അവിടെ നിന്നിരുന്നേൽ ആരും ഇല്ലാത്തപ്പോ എന്നെ റേ പ്പ് ചെയ്യാനും നീ മടിക്കില്ലായിരുന്നു അല്ലേ? ”

 

കണ്ണൻ തല താഴ്ത്തി…

 

” കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയിരിക്കുന്നു… പെണ്ണായി കാണുന്നില്ല എന്ന് പറഞ്ഞത് സുഖം തരുന്നില്ല എന്ന് മാത്രമല്ല അർത്ഥം,

 

ഒരു പെണ്ണ് അവന്റെ പങ്കാളിയിൽ നിന്നും ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങൾ വേറെയും ഉണ്ട്… കിടക്കയിൽ കുത്തി മറിയാൻ തിടുക്കം കാണിക്കും മുന്നേ അതും കൂടി അറിയാൻ ശ്രമിക്കു നീ ”

 

അവൾ കലിയോടെ മുന്നോട്ടു നടന്നു

 

” ഏടത്തി ”

 

അവൾ ഞെട്ടലോടെ തിരിഞ്ഞു

 

” ഒ.. ഒറ്റ നിമിഷം കൊണ്ടു നിനക്ക് തിരിച്ചറിവ് വന്നോ? ”

 

” ഈ കാര്യം ”

 

” ഞാനാരോടും പറയാൻ പോവുന്നില്ല… പറഞ്ഞാലും അതെന്റെ തലയ്ക്കു തന്നെ വരും.. പിന്നെ പുതിയ കഥകൾ ഇറങ്ങും… മോൻ പൊയ്ക്കോ ”

 

തിരിഞ്ഞു നടക്കുമ്പോൾ പക്ഷെ അവളിൽ ആ ചൊറു ചൊരുക്കുണ്ടായിരുന്നില്ല.. കണ്ണുകൾ നനഞ്ഞിരുന്നു… അനിയനെ പോലെ കണ്ടു സ്നേഹിച്ചവൻ ഇന്ന് തന്റെ ശരീരത്തിനായി ദാഹിക്കുന്നു..

 

കാമം തലയ്ക്കു പിടിച്ച രാത്രികളിൽ അവന്റെ വികാരങ്ങളുടെ ഭാവനക്ക് താൻ എത്ര തവണ ബലിയാടായിട്ടുണ്ടാവും… ബന്ധങ്ങളും സ്വന്തങ്ങളും പോലും തിരിച്ചറിയാൻ കഴിയാതെ പോവുന്ന ഒരു വലിയ വിഭാഗം വളർന്നു കൊണ്ടിരിക്കുന്നത്… ഏതൊരു പെണ്ണിന്റെ അവസ്ഥയും ചൂഷണം ചെയ്യപ്പെടുകയാണ്…

 

കുഴഞ്ഞു കിടക്കുന്ന സാഹചര്യങ്ങൾ മണത്തറിഞ്ഞു അതിനു അനുസരിച്ചു പെരുമാറിയാൽ അവളെ കിട്ടും എന്ന തോന്നൽ ഉണ്ടാവാൻ ഒരു വിഭാഗം പെണ്ണുങ്ങളും കാരണക്കാരാണ്..

 

ഭർത്താവിന്റെ സഹോദരങ്ങളുമായി രഹസ്യ ബന്ധം പുലർത്തുന്ന സുഹൃത്തുക്കൾ എനിക്ക് തന്നെ ഉണ്ട്.

 

തെറ്റും ശരിയും ആപേക്ഷികമാണ്.. പക്ഷെ മറ്റൊരാളുടെ മനസ്സിനെക്കാൾ മനുഷ്യന് ശരീരത്തിനായി ഉള്ള ഈ ദാഹം ഇന്നെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *