കർത്താവ് നമ്മളോട് മാത്രം ഇങ്ങനെ കരുണയില്ലാതെ കാണിക്കുന്നത്…

ആരൊക്കെയോ ചേർന്നു അവളെ എടുത്തു അകത്തെ മുറിയിലേക്ക് കിടത്തി…

 

ഇനിയും ആരും വരാനില്ല.. അപ്പോൾ പിന്നെ വെറുതെ ബോഡി കാത്തു വച്ചിരിക്കേണ്ടതിന്റെ ആവശ്യമുണ്ടോ..

 

ആ പെൺകൊച്ചിനെ ഒന്നുകൂടി കാണിച്ചതിനു ശേഷം മറവു ചെയ്താൽ പോരേ….

 

ഇപ്പോൾ തന്നെ അതിനു ബോധമില്ല പിന്നെന്തിനാ ഒരിക്കൽ കൂടി കാണിക്കുന്നത്.

 

പള്ളിപ്പറമ്പിലേക്ക് ബോടി എടുക്കുമ്പോഴേക്കും അവൾ അബോധാവസ്ഥയിൽ തന്നെയായിരുന്നു സ്വന്തം എന്ന് പറയാൻ ആകെയുണ്ടായിരുന്ന കൂടപ്പിറപ്പ് യാത്രയായിട്ടും അവൾ അതൊന്നും അറിഞ്ഞില്ല…

 

അടക്കം കഴിഞ്ഞ് ബന്ധുക്കൾ ഓരോരുത്തരായി പിരിഞ്ഞുപോകുമ്പോൾ ആ ചെറിയ വീട്ടിൽ അവളും അയൽക്കാരി ജാനുമ്മയും മാത്രമായി…

 

ജനുമ്മയുടെ മടിയിൽ കരഞ്ഞു തളർന്ന് ഉറങ്ങുന്നവളെ.. വാർദക്യം ബാധിച്ച് ചുക്കിച്ചുളിഞ്ഞ കൈകൾ കൊണ്ട് അവർ മെല്ലെ തലോടി….

 

കുറെ വർഷങ്ങൾക്കു മുമ്പാണ് ഒരു അനുജത്തിയും കൊണ്ട് അവൻ ആ മലയോരത്ത് താമസത്തിന് എത്തിയത്….അച്ഛനും അമ്മയും ഉരുൾ പൊട്ടലിൽ മരിച്ചു പോയി.. പിന്നെ അവന്റെ അധ്വാനമാണ്…ആ കാണുന്ന കുഞ്ഞു കൂരയും.. അതിനോട് ചേർന്ന പത്തിരുപതു സെന്റ് സ്ഥലവും……

 

 

അനുജത്തിയുടെ പഠിപ്പിനായി അവൻ കൂപ്പു ജോലിമുതൽ തേങ്ങുകയറ്റം വരെ അവനറിയാമായിരുന്നു.. ഉറുമ്പു അരിമണി ശേഖരിക്കുന്നതുപോലെ അവൻ ഓരോ രൂപയും ചേർത്തുവച്ചിട്ടാണ്…

 

എന്റെ ഏട്ടാ….ആഹാരം പോലും കഴിക്കാതെ ഇങ്ങനെ നടക്കല്ലേ ഒടുവിൽ വല്ല അസുഖം വരും..

 

അങ്ങനെ അസുഖം വന്നാൽ ചികിൽസിക്കാൻ അല്ലേ ഏട്ടൻ സ്വന്തമായൊരു ഡോക്ടർറേ ഉണ്ടാക്കാൻ പോകുന്നത്..

 

എന്റെ മോൾ പഠിച്ചു ഒരു ഡോക്ടർ ആക്കണം. അതാണ് ഏട്ടന്റെ ആഗ്രഹം അതിനു വേണ്ടിയാണു ഏട്ടൻ ഈ കഷ്ടപ്പെടുന്നത്.

 

എന്നുപറഞ്ഞു ഇങ്ങനെ കഴിക്കാതെയും കുടിക്കതെയും ജോലിചെയ്താൽ ആരോഗ്യം പോകും ചേട്ടാ.

 

അതൊന്നും പോകില്ല….

 

ഏട്ടൻ ഇരിക്കു.. ഞാൻ കഴിക്കാൻ എടുക്കാം..

 

അവൾ അകത്തേക്ക് പോയി വേവിച്ച കപ്പയും.. മീൻകറിയും എടുത്തു വന്നു… അവനു ഒരുപാട് ഇഷ്ടമാണ് കപ്പയും മീനും.

 

പഠിത്തത്തിൽ മിടുക്കിയാ അവൾ അതുകൊണ്ട് തന്നെ കോളേജിൽ അഡ്മിഷൻ ഒന്നും ഒരുപാടും ഇല്ലായിരുന്നു.. പഠിത്തത്തിൽമാത്രമായിരുന്നു അവളുടെയും ശ്രദ്ധ.. ഏട്ടന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുക്കാൻ അവൾ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു…..

 

പലവിധത്തിൽ ഉള്ള റാഗിംഗ് ഉണ്ടായിരുന്നെങ്കിലും അവൾ അതൊന്നും അവനെ അറിയിച്ചിരുന്നില്ല.

 

കോഴ്സ് കഴിയാൻ ഇനി രണ്ടുവർഷം കൂടി ഉണ്ട്…

 

ഇടയ്ക്കു തടിമില്ലിലെ പണിക്കു പുറമെ മാമചനുവേണ്ടി ചിലപ്പോൾ ഓട്ടം പോകേണ്ടി വരും.. അങ്ങനെ ഉള്ളപ്പോൾ ജാനുമ്മയെ കൂട്ടുകിടത്തിയാണ് പോകുന്നത്.

 

മൂന്ന് നാല് ദിവസത്തെ ഓട്ടം കഴിഞ്ഞു തിരികെ വരുമ്പോൾ അനിയത്തിക്കായി കൈ നിറയെ സമ്മാനങ്ങൾ കൊണ്ടുവരാൻ അവൻ മറക്കാറില്ല…

 

ഇത്തവണയും പോയപ്പോൾ അവൾക്കായി ഏറെ സാധങ്ങൾ കൊണ്ടുവരാം എന്ന് വാക്കുകൊടുത്താണ് പോയത്. പക്ഷെ മൂന്ന് ദിവസത്തിന് ശേഷം അവന്റെ ജീവനില്ലാത്ത ശരീരം മാത്രമാണ് തിരികെ വന്നത്..

 

ചുരം ഇറങ്ങുബോൽ ഒരു വണ്ടിയുമായി കൂട്ടിയിടിച്ചു…. വണ്ടി കൊക്കയിലേക്ക് മറിഞ്ഞു.. മിച്ചംപോലും കിട്ടാനുണ്ടായിരുന്നില്ല….

 

എല്ലാം കഴിഞ്ഞു ബോഡി ഇന്നു കിട്ടിയതേ ഉള്ളു. വിവരം അറിഞ്ഞപ്പോൾ മുതൽ കരഞ്ഞുതുടങ്ങിയതാണ് പെണ്ണ്.. ഇന്നിപ്പോൾ ഏട്ടനെ ബോഡി കൊണ്ടുവരുമ്പോൾ ബോധം പോലും ഇല്ലാതായിരുന്നു….

 

കണ്ടുനിൽക്കുന്നവർക്കുപോലും അവളുടെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല..

ഒരിക്കൽ അച്ഛനെയും അമ്മയെയും കവർന്ന വിധിയിപ്പോൾ ഏട്ടനെയും കൂടി കൊണ്ടുപോയിരുന്നു..

 

ജനുവമ്മ ഒരുപാട് നിർബന്ധിച്ചപ്പോൾ ആണ് അവൾ എന്തെങ്കിലും ഒന്ന് കഴിക്കാൻ കൂട്ടാക്കിയത്….

ഇങ്ങനെ മോൾ ഒന്നും കഴിക്കാതെ ഇരുന്നാൽ ആരോഗ്യം പോകും അത്‌ കാണുന്നത് അവനു സഹിക്കില്ല. മരിച്ചെങ്കിലും അവന്റെ ആത്മാവ് നിന്റെ ഒപ്പം ഉണ്ട് അതുകൊlണ്ട് മോൾ ഏട്ടന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണം.. നന്നായിട്ടു പഠിക്കണം.. ഡോക്ടർ ആവുകയും വേണം…

 

ഏട്ടൻ ഇല്ലാത്ത വീട്ടിൽ നിന്നും കോളേജിൽ പോക്കും വരവും അവൾക്കു അസഹ്യമായിരുന്നു.. അതുകൊണ്ട് താമസം ഹോസ്റ്റലിലേക്ക് മാറി..

 

ഹൌസ്ർജൻസി കഴിഞ്ഞു അവൾ സ്വന്തം നാട്ടിലെ ഹോസ്പിറ്റലിൽ തന്നെ ജോലിക്ക് കയറി.

 

ഇന്നിപ്പോൾ.മിനി അറിയപ്പെടുന്ന ഡോക്ടർ ആണ്..ആതുര സേവന രംഗത്ത് അവളുടെ സ്ഥാനം ഉറപ്പിക്കാൻ അവൾക്കു കഴിഞ്ഞു..

 

ഹോസ്പിറ്റലിൽ പുതുതായി വന്ന ഡോക്ടർക്കു അവളുടെ മേൽ ഒരു കണ്ണുണ്ട്.

ഒടുവിൽ അയാൾ അവളോട്‌ തുറന്നു പറഞ്ഞു..

 

എനിക്ക് ആരുമില്ല ഡോക്ടർ കാര്യങ്ങൾ തീരുമാനിക്കാൻ. ഞാൻ മാത്രെ ഉള്ളു…. അത്രയും പറയുമ്പോൾ അവളുടെ ഒച്ച ഇടറി.

എനിക്കെല്ലാം അറിയാമെടോ.. എല്ലാം അറിഞ്ഞിട്ടാണ് ഞാൻ തന്നെ സ്നേഹിച്ചത്… എനിക്ക് തന്നെ മതിയെടോ…..

 

ഒരു അനാഥയെ സ്വന്തമാക്കാൻ ഡോക്ടർറുടെ വീട്ടുകാർ സമ്മതിക്കുമോ…

 

എന്റെ ഇഷ്ടം ഞാൻ പറയും അവർ അംഗീകരിച്ചാൽ സന്തോഷം.. ഇല്ലെങ്കിൽ എന്റെ ഇഷ്ടം ഞാൻ നോക്കും….

 

 

വീട്ടുകാരെ വിഷമിപ്പിച്ചു ഡോക്ടർ ഒരു തീരുമാനവും എടുക്കരുത്. ഇത്രയും ആക്കാൻ ഒരുപാട് പാടുപെട്ടവർ അല്ലേ അവരെ സങ്കടപെടുത്താൻ ഞാൻ കൂട്ടു നിക്കില്ല.. ആരും ഇല്ലാത്തവർക്ക് ആ വേദന മനസിലാകൂ. എല്ലാരും സമ്മതിച്ചാൽ നമ്മുടെ കല്യാണം നടക്കും ഇല്ലെങ്കിൽ. ഇല്ല….ഞാൻ അനാഥ ആണ്…. എന്നെ കൂടെ കൂട്ടി എന്ന കാരണത്താൽ ഡോക്ടർക്കു ആരും ഇല്ലാതാകാൻ ഞാൻ സമ്മതിക്കില്ല….

 

 

 

ആനന്ദ് ഡോക്ടർ അവളുമായുള്ള സൗഹൃദം മങ്ങാതെ കാത്തു സൂക്ഷിച്ചു…മിനിയെ കുറിച്ച് ഒരുപാട് തവണ വീട്ടിൽ സംസാരിച്ചുവെങ്കിലും അവരുടെ തീരുമാനത്തിന് മാറ്റം ഒന്നും തന്നെ ഉണ്ടായിരുന്നില്ല…..

 

ഒരു ഡോക്ടർ ആയിരുന്നിട്ടും കൂടി അവൾ ഒരു അനാഥയാണ് എന്ന് ഒറ്റ കാരണത്താൽ അവളുടെ കുടുംബത്തിലുള്ളവർ ആരും അവളെ അംഗീകരിക്കാൻ തയ്യാറായില്ല.

 

വർഷങ്ങൾ ഓരോന്നായി കൂടുന്നത് അനുസരിച്ച് വീട്ടുകാരുടെ എതിർപ്പും കൂടിക്കൊണ്ടുവന്നു…..

 

ഡോക്ടർ എന്തിനാണ് എനിക്ക് വേണ്ടി സ്വന്തം ജീവിതം എങ്ങനെ നശിപ്പിക്കുന്നത് വീട്ടുകാരുടെ ആഗ്രഹത്തിന് അനുസരിച്ച് ഡോക്ടർ മറ്റൊരു വിവാഹം കഴിക്കണം എന്നെ കാത്തിരുന്ന് ഡോക്ടർ കാലങ്ങൾ കഴിക്കേണ്ട ആവശ്യമില്ല… ഞാനെന്നും ഇങ്ങനെയാണ് ഡോക്ടർ…

 

ഈ ഒറ്റപ്പെടലും അവഗണനയും ഒന്നും ഇതാദ്യമല്ല………. പക്ഷേ ഡോക്ടറുടെ സൗഹൃദം എനിക്ക് എന്നും വിലപ്പെട്ടതായിരുന്നു..പക്ഷേ ആ സൗഹൃദം പോലും ഞാനിപ്പോൾ ഇവിടെ അവസാനിപ്പിക്കുകയാണ്… ഞാൻ കാരണം ഡോക്ടറുടെ ജീവിതത്തിൽ ഒരു കുഴപ്പവും ഉണ്ടാകാൻ സമ്മതിക്കില്ല…

 

 

ഹോസ്പിറ്റലിലുള്ള എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു… ആർഭാടം ഒട്ടും ചോരാത്ത രീതിയിലുള്ള ഒരു വിവാഹം തന്നെയായിരുന്നു അത്‌.. താലി കെട്ടുന്നതിനു ഒരു മിന്നായം പോലെ ആനന്ത്‌ ഡോക്ടർ കണ്ടു മിനിയെ.

 

ലീവ് ഒക്കെ കഴിഞ്ഞ് ഹോസ്പിറ്റലിൽ തിരിച്ചെടുത്തുമ്പോഴാണ് ആനന്ത്‌ ഡോക്ടർ അറിഞ്ഞത് മിനി അവിടെ നിന്നും സ്ഥലംമാറ്റം വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി എന്ന്..

 

അയാൾക്കതിനു ഷോക്ക് തന്നെയായിരുന്നു എങ്കിലും അവളുടെ സാന്നിധ്യം.. ഇല്ലായ്മ അവൾക്കൊരു സമാധാനമായിരുന്നു…

. രണ്ടുവർഷം പ്രണയിച്ചവളാണ്.

 

പുതിയ ആശുപത്രിയുമായി വളരെ പെട്ടെന്ന് തന്നെ മിനി ഇണങ്ങി ചേർന്നു.. ഹോസ്പിറ്റലിനോട് അടുത്ത് തന്നെ ഒരു ചാരിറ്റിയും കൂടി പ്രവർത്തിച്ചിരുന്നു…. അനാഥരായ ആരും നോക്കാൻ ഇല്ലാത്ത… തെരുവിന്റെ സന്തതികളെ പരിചരിക്കുന്ന ഇടം… ഇപ്പോൾ ഡ്യൂട്ടി കഴിഞ്ഞു ബാക്കി സമയം മുഴുവൻ മിനി ചിലവിടുന്നത് അവർക്കൊപ്പമായിരുന്നു… അവരെ കാണുന്നതും അവരുടെ ഒപ്പമിരിക്കുമ്പോളും അവളും അവരിൽ ഒരാൾ ആയി മാറും… കപടത അറിയാതെ അവളെ സ്നേഹിക്കാൻ കുറച്ചു പേര്.. അവർക്കവൾ മകളാണ്, ചേച്ചിയാണ്, അനിയത്തിയും എല്ലാമാണ്… അവരുടെ മുഖത്തെ പുഞ്ചിരികാണുമ്പോൾ മിനിയുടെ ഉള്ളം നിറയും……

 

അവർക്കായി ഉഴിഞ്ഞു വച്ചു മിനി ബാക്കി ജീവിതം. മറ്റുള്ളവർക്ക് വേണ്ടി കൂടി ജീവിക്കുമ്പോ ആണ് ജീവിതം ഭoങ്ങിയുള്ളത് ആകുന്നതു…

 

ഇന്നവൾ ആതുരസേവന രംഗത്ത് മിന്നുന്ന ഒരു നക്ഷത്രം ആണ്..തന്റെ ജീവിതം തന്നെ അവർക്കായി മാറ്റിവച്ചവൾ….

 

കാലം കഴിയുമ്പോൾ മിനി അവളുടെ സമ്പാദ്യം മുഴുവൻ ചിലവാക്കി ഷെൽട്ടർ ഹോമുകൾ പണിതു. വഴിയിൽ ഉപേക്ഷിച്ചവരെയും, പീഡനങ്ങൾക്ക് ഇരയായവ്വർ ഇവരെയൊക്കെ സംരക്ഷിക്കാൻ….. അതിൽ മിനി വിജയിക്കുകതന്നെ ചെയ്തു…. ഇന്ന് അവളുടെ കീഴിൽ നൂറോളം പേര് പണിച്ചെയ്യുന്നുണ്ട്….. അതും മിനിക്ക് കഴിഞ്ഞു…..

 

ജീവിതത്തിലെ പ്രധാന ലക്ഷ്യം വിവാഹമല്ല… എങ്കിൽ പോലും ആവത് കെടുമ്പോൾ തന്റെ അവസാനം ഇതുപോലെ ആയിരിക്കും എന്ന് മിനിക്കറിയാം….

 

എങ്കിലും അവൾ ആ ജീവിതവുമായി മുന്നോട്ടു തന്നെ…………

 

 

സൂര്യ ഗായത്രി.

Leave a Reply

Your email address will not be published. Required fields are marked *