അത് അച്ചായാ നമ്മൾ പേടിച്ചതു പോലെ തന്നെ റിസൽട്ട് പോസറ്റീവ് ആണ്. ഞാൻ ഞാനെങ്ങനെ എൻ്റെ

അലക്സി ഡോക്ടറുടെ റൂമിൽ നിന്നിറങ്ങി വന്നത് ആകെ തകർന്നതു പോലെ ആയിരുന്നു.

ഡോറിന് വെളിയിൽ അലക്സിയുടെ അച്ചായനും അളിയനും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരെ കണ്ട് അലക്സിയുടെ നിയന്ത്രണം വിട്ടു.

അച്ചായാ സോനൂൻ്റെ ബയോപ്സി സ്ററ്റൽട്ട് അറിഞ്ഞു.

എന്താ മോനെ എന്താ ഡോക്ടർ പറഞ്ഞത്.

അത് അച്ചായാ നമ്മൾ പേടിച്ചതു പോലെ തന്നെ റിസൽട്ട് പോസറ്റീവ് ആണ്. ഞാൻ ഞാനെങ്ങനെ എൻ്റെ സോനുവിനോട് ഈ വിവരം പറയും ഈശ്വരൻമാരെ നീ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്.

മോൻ വിഷമിക്കാതെ ദൈവം കൈവിടില്ല നമ്മളെ. നീ നീ പ്രാർത്ഥിക്ക്. നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല.

വാ നമുക്ക് റൂമിലേക്ക് പോകാം

ഇല്ല ഞാൻ വരുന്നില്ല നിങ്ങളു പൊയ്ക്കോ എനിക്ക് വയ്യ എൻ്റെ സോനൂൻ്റെ സങ്കടം കാണാൻ

മോനെ നീ ഇങ്ങനെ സങ്കടപ്പെട്ടാലെങ്ങനാ നീ വേണ്ടേ മോൾക്ക് ധൈര്യം കൊടുക്കാൻ

നിങ്ങളുചെല്ല് ഞാൻ വന്നേക്കാം അലക്സി അച്ചായനേയും അളിയനേയും സോനയുടെ മുറിയിലേക്ക് പറഞ്ഞു വിട്ടിട്ട് അലക്സ് പുറത്തേക്കു പോയി. ആശുപത്രിയുടെ അടുത്തായി കണ്ട ചാപ്പലിലേക്ക് കയറി അവിടെ ക്രൂശിതനായ ഈശോയുടെ മുന്നിൽ കൂപ്പു കരങ്ങളോടെ മുട്ടുകുത്തി വാവിട്ട് കരഞ്ഞു.

ഈ സമയം അലക്സിയുടെ അളിയനും അച്ചായനും കൂടി സോന കിടക്കുന്ന റൂമിലേക്ക് കടന്നു ചെന്നു.

അച്ചായാ ..അലക്സിച്ചായൻ എവിടെ ഡോക്ടറെ കണ്ടോ ഡോക്ടർ എന്താ പറഞ്ഞത്.

മോളെ ..

എന്താ അച്ചായാ എന്തേലും പ്രശ്നമുണ്ടോ എന്താണേലും എന്നോട് പറഞ്ഞോ അലക്സിച്ചായൻ എവിടാ പോയോ

അതു പിന്നെ മോളെ പേടിക്കാനൊന്നുമില്ല അലക്സി ഇപ്പോ തന്നെ വരും മരുന്ന് വാങ്ങാൻ പുറത്തേക്കേറങ്ങിയതാ

റൂമിൽ സോനയെ കൂടാതെ അലക്സിയുടെ പെങ്ങളും സോനയുടെ ചേച്ചിയും ഉണ്ടായിരുന്നു.

സോനയുടെ അമ്മ മരിച്ചിട്ട് പതിനഞ്ച് വർഷമായി സോനയുടെ പപ്പയുടെ കാര്യമൊന്നും പറയണ്ട കുടിച്ച് കുടിച്ച് ചങ്കും കരളുമൊന്നുമില്ല. മകൾക്ക് ഇപ്പോ എന്തു പറ്റി എന്നു പറഞ്ഞാലും യാതൊരു കൂസലും ഇല്ല .

സോനയുടെ ചേച്ചി അലക്സിയുടെ അച്ചായൻ്റെ അടുത്തേക്കു വന്നു.

അച്ചായാ ഒന്നു വന്നേ എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി പോയി.

ആൽവിച്ചായാ സത്യം പറ ഡോക്ടർ എന്താ പറഞ്ഞത് റിസൽട്ട് പോസറ്റീവ് ആണോ നിങ്ങളെന്തോ എന്നിൽ നിന്ന് മറക്കുന്നുണ്ടല്ലോ.?

അലക്സിയോടാണ് ഡോക്ടർ സംസാരിച്ചത്.ഞങ്ങൾ പുറത്തായിരുന്നു. ഡോക്ടറുടെ മുറിയിൽ നിന്നറങ്ങിയ അല്കസി ഞങ്ങളോട് ഒന്നും പറഞ്ഞില്ല സോനു

ഈ സമയത്താണ് ഡ്യൂട്ടി നേഴ്സ് അങ്ങോട് വന്നത്. ആൽവി മുറിയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി പിന്നാലെ അലീനയും

ഇഞ്ചക്ഷൻ എടുത്തതിന് ശേഷം നേഴസ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയ നേരത്താണ് അലക്സി അങ്ങോട് കടന്നുവന്നത്.

അലക്സിച്ചായാ ……

സോനു. ……. അലക്സിയുടെ ശബ്ദം ഇടറി

റിസൽട്ട് പോസ്റ്റീവ് ആണല്ലേ ഇച്ചു വിഷമിക്കാതെ ഞാനിതു പ്രതീക്ഷിച്ചായിരുന്നു. എനിക്ക് വിഷമമൊന്നും ഇല്ലന്നേ സോന പുഞ്ചിരിക്കാൻ ശ്രമിച്ചു.

സോനു….. വിഷമിക്കരുത് ഇച്ചു ജീവനോടെ ഇരിക്കുമ്പോൾ സോനുന് ഒന്നും വരാൻ ഇച്ചു സമ്മതിക്കില്ല. ഈ ലോകത്തിൻ്റെ എവിടെ പോയിട്ടാണേലും ഇച്ചു ചികിത്സിക്കും ഇച്ചൂൻ്റെ സോനയെ

സോനയെ ഡിസ്ചാർജ് ചെയ്യുന്ന ദിവസം

അച്ചായാ ഞാൻ സോനയെ എൻ്റെ വീട്ടിലേക്കു കൊണ്ടു പൊയ്ക്കോട്ടെ കുറച്ചു ദിവസത്തേക്ക് സോനയുടെ ചേച്ചി സാനിയ അലക്സിമുടെ അച്ചായനോട് ചോദിച്ചു.

സാനിയ ജോലിക്ക് പോകുമ്പോൾ സോനയുടെ അടുത്ത് ആരുണ്ട്’?

രാവിലെ ഞാനെല്ലാം വെച്ചുണ്ടാക്കി വെച്ചിട്ടു പൊയ്ക്കോളാം പകൽ ഒറ്റക്ക് ഇരിക്കേണ്ടി വരും

സാനിയ മോൾക്ക് വിഷമം ഒന്നും തോന്നരുത് .മോളെ ഞങ്ങളു കൊണ്ടുപോവുകയാണ്. അവളെ അവളെൻ്റെ മോളാണ്. ഞങ്ങളു നോക്കിക്കോളാം ഞങ്ങളുടെ മോളെ പിന്നെ ഉടൻ തന്നെ അസുഖത്തിനുള്ള ചികിത്സ തുടങ്ങണം സോന മോൾടെ അസുഖമെല്ലാം മാറി കഴിയുമ്പോൾ സാനിയയുടെ വീട്ടിൽ കൊണ്ടുവന്നു നിർത്തിക്കോട്ടോ

ഒരുപാട് സന്തോഷം അച്ചായാ അമ്മയില്ല സോനയെ നോക്കാൻ അപ്പച്ചൻ്റെ കാര്യങ്ങളെല്ലാം നിങ്ങൾക്കറിയാലോ.? പിന്നെ ഞാനെയുള്ളു അവളെ നോക്കാൻ കമ്പനിയിൽ നിന്നു ലീവ് തരില്ല .ലീവ് കിട്ടിയിരുന്നെങ്കിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.

സോന മോൾടെ കാര്യമോർത്ത് സാനിയ വിഷമിക്കണ്ട ലീവും എടുക്കണ്ട ഞങ്ങളൊക്കെയുണ്ടല്ലോ ? ഞങ്ങളു പൊന്നുപോലെ നോക്കിക്കോളാം

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ സോനയുടെ കാര്യങ്ങളെല്ലാം നോക്കിയത് അലക്സിയും അലക്സിയുടെ മതാപിതാക്കളും ആയിരുന്നു.

ക്യാൻസറിൻ്റെ ചികിത്സ ആരംഭിച്ചു.

ഓപ്പറേഷൻ സമയത്ത് ആശുപത്രിയിൽ കൂട്ടുനിന്നത് അലക്സിയും അല്ക്സിയുടെ പെങ്ങൾ റീനയും ആയിരുന്നു. ഒന്നെഴുന്നേൽക്കാൻ പോലും വയ്യാതെ മനസ്സും ശരീരവും തളർന്ന് കിടന്നപ്പോൾ തനിക്കരുകിൽ വന്ന് ധൈര്യവും കരുത്തും പകർന്ന് നൽകിയത് അച്ചായനായിരുന്നു.

ചികിത്സയുടെ ഭാഗമായ കീമോചെയ്തു തളരുന്ന എന്നെ താങ്ങി നിർത്തിയത് അലക്സിച്ചായൻ ആയിരുന്നു. കീമോയുടെ വേദനയിൽ എനിക്കൊപ്പം എൻ്റെ റീനേച്ചി (നാത്തൂൻ) വേദനിക്കുന്നത് ഞാനെൻ്റെ കണ്ണു കൊണ്ട് കണ്ടിട്ടുണ്ട്

ശർദ്ദിച്ച് തളരുമ്പോൾ ഒരു മടിയും കൂടാതെ എൻ്റെ ശർദിൽ കോരുന്നത് എൻ്റെ അമ്മ (അമ്മായിയമ്മ) ആയിരുന്നു.

എൻ്റെ ചികിത്സക്കായി വസ്തുവിൽക്കാൻ ഒരു മടിയും കാണിക്കാത്ത എൻ്റെ അച്ചായൻ.റീനേച്ചിയും ആൽവിച്ചായനും അവരെകൊണ്ടാകുന്നത് അലക്സിച്ചായനെ എൽപ്പിക്കുന്നതു കണ്ടിട്ട് എൻ്റെയും അലക്സിച്ചായൻ്റേയും കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.

എൻ്റെ അവസ്ഥ കണ്ട് മക്കൾ വിഷമിക്കാതെ ഇരിക്കാൻ റീനേച്ചിയും ആൽവിച്ചായനും അവരുടെ മക്കളെ ഞങ്ങളോടൊപ്പം കൊണ്ടുവന്നു നിർത്തി.

ഓരോ ചെക്കപ്പിന് പോകുമ്പോളും അച്ചായനും അമ്മയും പ്രാർത്ഥിച്ച് പ്രത്യാശയോടെ പറഞ്ഞു വിടും.

ഇതിനിടയിൽ സോനയുടെ വീട്ടുകാര് വന്നു പോകാത്തതിലോ നോക്കാത്തതിലോ യാതൊരു പരാതിയും പരിഭവവും അലക്സിയുടെ വീട്ടുകാർക്കില്ല.

സോനയുടെ ചേച്ചി സാനിയ രണ്ടു മൂന്നു വട്ടം വന്നിട്ടു പോയി.

കൊറോണക്കാലം ആയതോടെ അച്ചായന് എൻ്റെ കാര്യത്തിലെ ശ്രദ്ധ കൂടി.

അസുഖമെല്ലാം കുറഞ്ഞ് എൻ്റെ നിർബദ്ധത്തിന് ഞാൻ ജോലിക്ക് പോയി തുടങ്ങി ജോലിക്കു പോകും മുൻപ് എനിക്കുള്ളതെല്ലാം ഒരുക്കുന്നത് വയ്യാത്ത അമ്മയും അച്ചായനുമായിരുന്നു രണ്ട് കൂട്ടം കറിയും വെച്ച് എനിക്കുള്ള ലഞ്ച് പൊതി തയ്യാറാക്കി തരുന്നത് എൻ്റ അമ്മ ആണ്

പലപ്പോഴും ഓഫിസിലിരുന്ന് ലഞ്ചു കഴിക്കുമ്പോൾ ഞാനറിയാതെ എൻ്റെ കണ്ണുകൾ നിറയാറുണ്ട്. ഞാനെന്തു പുണ്യം ചെയ്തിട്ടാ എനിക്കിങ്ങനെയൊരു അച്ചായനേയും ഇച്ചായനും അമ്മയേയും കിട്ടിയതെന്നോർത്ത്.

ശമ്പളം കൊണ്ടുപോയി അച്ചായനെ ഏൽപ്പിക്കുമ്പോൾ അച്ചായൻ പറയും

അതു ബാങ്കിൽ നിന്നെടുക്കണ്ട മോളെ അത്യാവശ്യം വരുമ്പോളെടുക്കാം

സ്ഥിരമായൊരു പണി ഇല്ലാത്ത ഇച്ചായൻ എനിക്ക് സുഖമില്ലാതായതോടെ എന്തു ജോലിയും ചെയ്യാൻ തയ്യാറായി രാവിലെ വീട്ടിൽ നിന്നിറങ്ങും. കൂലിപ്പണി വാർക്ക പണ്ണി എന്തുപണിക്ക് പോകുന്നതും എനിക്കു വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഇടനെഞ്ചു പൊട്ടും.

ക്ഷീണിച്ച് വന്ന് കിടന്നുറങ്ങാൻ നേരമായിരിക്കും എനിക്ക് എന്തെങ്കിലും അസ്വസ്ഥത യാതൊരു മടിയും കൂടാതെ എനിക്കൊപ്പം ഉണർന്നിരിക്കും.

എൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനൊരിക്കൽ പോലും ചിന്തിച്ചിട്ടില്ല.

ഈ ഞാനെങ്ങനെയാ പുരുഷൻമാരെ കുറ്റം പറഞ്ഞ് കഥകളെഴുതും. ഞാനെങ്ങനെ പറയും ഭർത്താവിൻ്റെ വീട്ടുകാരുടെ കുറ്റം.

വലിയൊരു സമൂഹത്തിലെ ചെറിയൊരു ശതമാനം പേരു മാത്രമേ നല്ലവരാല്ലാത്തവരായിട്ടുള്ളു അതു കൊണ്ട് എല്ലാ കഥയിലെ പുരുഷ കഥാപാത്രങ്ങളയും ചീത്തവരായി ചിത്രീകരിക്കാൻ പറ്റോ അങ്ങനെയെങ്കിൽ എത്രയോ ശതമാനം പെണ്ണുങ്ങൾ തെറ്റു ചെയ്യുന്നു.

Sneha

Leave a Reply

Your email address will not be published. Required fields are marked *